മോളെ ഈ വെള്ളമെങ്കിലും കുടിക്ക്..എന്തെങ്കിലും ഒന്ന് പറയ് എന്റെ മോളെ..
അമ്മു ചേച്ചിയുടെ അമ്മ നിർബന്ധിച്ചപ്പോൾ പോലും ഒന്നും മിണ്ടാൻ എനിക്ക് കഴിഞ്ഞില്ല…
ഈശ്വരാ.. എന്റെ കുട്ടിയെ എന്തിനാ ഇങ്ങന പരിക്ഷികുന്നത്…
എന്ന് സ്വയം പറഞ്ഞു കണീർ തുടച്ചു കൊണ്ട് മാമി മുറിക്ക് പുറത്ത പോയി ..
അപ്പോഴും മനസ്സിൽ തെളിഞ്ഞു നിന്നത് അമ്മയുടെ മുഖം ആയിരുന്നു… ചിരിച്ചു കൊണ്ട് നിന്ന് അമ്മയെ കണ്ടു കൊണ്ട് ഇറങ്ങിയ ഞാൻ തിരിച്ച വന്നപ്പോൾ കണ്ടത് വെള്ളയിൽ പൊതിഞ്ഞ എന്റെ അമ്മയെ ആയിരുന്നു … എന്നും വീട് വിട്ട് ഞാൻ ഇറങ്ങുമ്പോൾ സൂക്ഷിച്ചു പോണം എന്ന് പറയുന്ന എന്റെ അമ്മ എന്ത് കൊണ്ട് റോഡ് ക്രോസ്സ് ചെയ്തപോൾ ശ്രദ്ധിച്ചില്ല… ഇന്ന് മൂന്ന് ആഴ്ച കഴിഞ്ഞു… ഇപ്പോഴും കണീർ തോർന്നിട്ടില്ല …
അച്ഛൻ ആ കട്ടിലിൽ ജീവനോടെ ഉണ്ട് എന്നെ ഉള്ളു… അമ്മ പോയതോടെ ജീവച്ഛവമായി അച്ഛൻ… ഞാനും..
കണീർ തുടച്ചു കൊണ്ട് ഞാൻ പതിയെ എഴുനേറ്റു അച്ഛന്റെ മുറിയിലേക്ക് ചെന്നു…
ഒന്ന് പൊട്ടി കരയാൻ പോലും സാധിക്കാതെ അച്ഛനെ കണ്ടപ്പോൾ നീറുക ആയിരുന്നു എന്റെ നെഞ്ചും…
ഞാൻ അച്ഛന്റെ അടുത്ത ഇരുന്നു….അമ്മു ചേച്ചിയുടെ അച്ഛനും അമ്മയും അവിടെ വന്നു..
മോളെ.. നിങ്ങൾ രണ്ടാളും ഒന്നും കഴിക്കാതെ ഇങ്ങനെ ഇരുന്നാൽ ഏറ്റവും വേദനിക്കുനത് അമ്മയുടെ ആത്മാവ് തന്നെ ആയിരിക്കും…
അതെ മോളെ… വിധിയെ തടയാൻ നമ്മുക്ക് കഴിയില്ലലോ… പെട്ടന്ന് കഴിയില്ല സാവകാശം ഈ ദുഃഖത്തിൽ നിന്നും കര കയറണം.. അതിന് ആദ്യം വേണ്ടത് മോള് തിരിച്ച കോളേജിൽ പഠിക്കാൻ പോകണം…
ഇല്ല മാമി.. ജീവിതത്തിലെ തോറ്റു പോയ ഞാൻ ഇനി പഠനത്തിൽ എന്ത് മികവ് കാണിക്കാൻ ആണ്… അച്ഛനെ ഇവിടെ ഒറ്റയക് ആക്കി..ഞാൻ ഒരിടത്തും പോവില്ല… ഒരിടത്തും..
എന്റെ തീരുമാനം അവർക്ക് രണ്ടു പേർക്കും മാത്രം അല്ല അച്ഛനും സങ്കടം ഉണ്ടാക്കി എന്നത് ആ മുഖത്തു തന്നെ ഉണ്ടായിരുന്നു…. പക്ഷെ എന്റെ തീരുമാനം ഉറച്ചത് ആയിരുന്നു… അമ്മ പോയി.. ഇനി അച്ഛന് കൂട്ടായി ഞാൻ വേണം.. ഉടനെ എന്തെങ്കിലും ഒരു ജോലി കണ്ടത്തെണം എന്ന് ചിന്ത മാത്രം ആയിരുന്നു അപ്പോൾ മനസ്സിൽ…
രാവിലെ ആയപ്പോൾ മുറ്റത്തു ഒരു കാർ വന്നു നിന്നു… രവീന്ദ്രൻ സർ അതിൽ നിന്നും ഇറങ്ങി ..ഞാൻ പുറത്തേക്കു ചെന്നു..
സർ ..
കാര്യങ്ങൾ എല്ലാം വൈകി ആണ് അറിഞ്ഞത്..
ഞാൻ ഒന്നും പറഞ്ഞില്ല…
ഞാൻ ഒരു കാര്യം പറയാൻ വന്നത് ആണ്…
ഞാൻ സാറിന്റെ മുഖത്തു നോക്കി..
അമ്മയുടെ കാര്യം ഓർത്ത് സങ്കടം ഉണ്ട് എന്ന് എനിക്ക് അറിയാം പക്ഷെ അതിന്റെ പേരിൽ മോള് ഒരിക്കലും പഠനം ഉപേക്ഷിക്കരുത്..
ഒട്ടും വിശ്വസിക്കാൻ ആവാതെ ഞാൻ സാറിന്റെ മുഖത്തു നോക്കി… ഈ കാര്യങ്ങൾ എല്ലാം എങ്ങനെ അറിഞ്ഞു…
ചിന്ദിക്കുന്നത് എന്താണ് എന്ന് എനിക്ക് അറിയാം ആൽബി ആണ് എന്നോട് പറഞ്ഞത് ഇനി നിത്യ കോളേജിലേക്ക് ഇല്ല എന്നത്… ആ തീരുമാനം തിരുത്തണം എന്ന് എനിക്ക് തോന്നി..
അപ്പോഴേക്കും അമ്മു ചേച്ചിയും… ചേച്ചിയുടെ അച്ഛനും അമ്മയും അവിടെ വന്നു..
ഞാൻ ഇനി ആ കോളേജിലേക്ക് ഇല്ല സർ… ഈ നാട്ടിൽ നിന്ന് തന്നെ പോയാല്ലോ എന്നാണ് ആലോചിക്കുന്നത്..
ജീവിതത്തിന്റെ മുമ്പിൽ ഒളിച്ച ഓടാൻ നിന്നാൽ ഒരിടത്തു നിക്കാൻ നമ്മക്ക് സമയം കാണില്ല.. ഓടി കൊണ്ടേ ഇരിക്കും.. അത് അല്ല വേണ്ടത് നേരിടണം എല്ലാ പ്രശ്നങ്ങളെയും…
പക്ഷെ എന്റെ സാഹചര്യം അങ്ങനെ അല്ലലോ….
മോളെ ഏതൊരു സാഹചര്യവും മാറ്റി എഴുതാൻ നമ്മുടെ കൈയിൽ വേണ്ടത് ഒരേ ഒരു ധനം ആണ്.. അത് വിദ്യ ആണ്..
സർ പറയുന്നതിലും കാര്യം ഉണ്ട്… നീയും വരണം എന്റെ കൂടെ ഇന്ന് കോളേജിലേക്ക്…
അമ്മു ചേച്ചി ആയിരുന്നു
പക്ഷെ ചേച്ചി… എന്റെ അച്ഛൻ ഇവിടെ ഒറ്റയ്ക്കു…
മോളെ.. ഞങ്ങളുടെ ശ്രദ്ധ ഇവിടെ തന്നെ ആയിരിക്കും… അച്ഛന്റെ കാര്യം ഓർത്ത് മോള് പേടിക്കണ്ട..
അമ്മു ചേച്ചിയുടെ അച്ഛൻ ആയിരുന്നു..
ഇനി പ്രശ്നം ഇല്ലല്ലോ… വരണം.. നല്ലൊരു ഭാവി ഉണ്ട് മോൾക്ക് അത് തെറ്റായ ഒരു തീരുമാനം എടുത്തു കളയരുത്…
എന്ന് പറഞ്ഞു സർ കാറിൽ കയറി പോയി…
ഇവരെഒക്കെ ആണ് അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കേണ്ടത്…
എന്നാലും.. ചേച്ചി…
ഇനി നീ ഒന്നും പറയണ്ട… നീ കോളേജിലേക്ക് തിരിച്ചു വരും… മാത്രമല്ല ഇവിടെ തന്നെ മൂടി കെട്ടി ഇരുന്നാൽ സങ്കടം കൂടാതെ കുറയില്ല…
അതെ മോളെ… രണ്ടാളും ചെല്ല്… പെട്ടന്ന് റെഡിയാവ്…
എല്ലാരും നിർബന്ധിച്ചപ്പോൾ എന്റെ തീരുമാനം മാറ്റി തിരിച്ചു കോളേജിലേക്ക് പോകാൻ ഞാനും തീരുമാനിച്ചു…
കോളേജിൽ എത്തി ക്ലാസ്സിലേക്ക് നടക്കുമ്പോഴും മനസ്സ് മൊത്തം വീട്ടിൽ തന്നെ ആയിരുന്നു.. അച്ഛന്റെ കാര്യം മാത്രം ആയിരുന്നു ചിന്ത… അപ്പോഴും ഒരു നോവായി അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു കൊണ്ടേ ഇരുന്നു…
എന്റെ സങ്കടം മാറ്റാൻ എന്ന് രീതിയിൽ ചേച്ചി ചില തമാശകൾ ഒക്കെ പറയുന്നുണ്ട്.. പുറമെ ചേച്ചിക്ക് ഒരു ചിരി കൊടുത്തു എങ്കിലും മനസ്സ് നീറി കൊണ്ടേ ഇരുന്നു…. എന്നും വീട്ടിൽ എന്നെ കാത്തു ഇരിക്കുന്ന അമ്മ എന്ന് വിളക്ക് ഇനി ഇല്ല എന്ന് ചിന്ത കണ്ണുകൾ നിറയിച്ചപ്പോഴും ആരും കാണാതെ ആ കണീർ തുടച്ചു കളഞ്ഞു നേരെ നോക്കിയപ്പോൾ ആണ് ഞങ്ങൾക്ക് നേരെ നടന്നു വരുന്ന പ്രിൻസിനെ കണ്ടത്… ആൽബി സാറും ഉണ്ടായിരുന്നു.. അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു…
ആ… ഇപ്പോഴാണ് ഒരു സമാധാനം ആയത്… നിത്യ തിരിച്ചു വന്നല്ലോ…
ആൽബി സർ പറഞ്ഞപ്പോൾ ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു…
ആൽബി സാറിന്റെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം നൽകിയത് അമ്മു ചേച്ചി ആയിരുന്നു… ഒന്നും സംസാരിക്കാൻ എനിക്ക് തോന്നില്ല… അവിടെ നിന്നപ്പോഴും സാറിന്റെയും ചേച്ചിയുടെയും മുഖത്തു മാറി മാറി നോക്കിയത് അല്ലാതെ പ്രിൻസിനെ ഞാൻ മനപൂർവം അവഗണിച്ചു.. എന്തിനാ ഞാൻ ഇപ്പോഴും മനസ്സിൽ ഒരിക്കലും നടക്കാതെ ഒരു ആഗ്രഹം കൊണ്ട് നടക്കണം…എല്ലാം മറക്കാൻ ശ്രമിക്കുകയാണ്…. . മറക്കണം…
എന്നാ ശരി സർ…
അമ്മു ചേച്ചി പറഞ്ഞപ്പോൾ ഞാനും സാറിനു ഒരു പുഞ്ചിരി നൽകി ക്ലാസ്സിലേക്ക് നടന്നു..
പിനീട് ഉള്ള ഓരോ ദിവസങ്ങളും ഇങ്ങനെ തന്നെ ആവർത്തിച്ചു…. അധികം ആരോടും സംസാരിക്കാതെയായി….പക്ഷെ എങ്കിലും എന്നെ സ്നേഹിക്കുന്ന ചുറ്റും ഉള്ളവരുടെ മുഖം ഓർത്തപ്പോൾ സ്വയം ഉള്ളിൽ എല്ലാം ഒതുക്കി ഞാനും ദിവസങ്ങൾ കഴിയും തോറും ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു.. പ്രിൻസും ഒരു ശല്യത്തിനും പിന്നെ വന്നിട്ടില്ല
ഒരു ദിവസം കോളേജിൽ വിട്ട് വീട്ടിൽ വന്നപ്പോൾ വീട്ടിൽ ഒട്ടും പ്രതീക്ഷിക്കാത്ത കുറച്ചു അതിഥികൾ ഉണ്ടായിരുന്നു…. എന്റെ അമ്മാവനും.. പിന്നെ പരിജയം ഇല്ലാത്തെ രണ്ട മൂന്നു പേരും…
അമ്മയുടെ മരണം അറിഞ്ഞു വന്നു… ആ ചിത കത്തി തീരുന്നതിന് മുമ്പ് തന്നെ എന്നെയും അച്ഛനെയും ഏറ്റ എടുക്കേണ്ടി വരുമോ എന്ന് ഭയന്ന് പെട്ടന്ന് ഇറങ്ങിയ ബന്ധുക്കളിൽ മുൻ പന്തിയിൽ തന്നെ ഇയാളും ഉണ്ടായിരുന്നു… എന്നിട്ട് ഇപ്പോൾ ഒട്ടും പ്രധീക്ഷിക്കാതെ ഉള്ള വരവിൽ ഒരു അപകടം ഞാൻ മണത്തു… മാറി നിൽക്കുന്ന അമ്മു ചേച്ചിയുടെ അച്ഛന്റെയും അമ്മയുടെയും വാടിയ മുഖം കണ്ടപ്പോൾ എന്റെ സംശയം ബലപ്പെടുകേയും ചെയ്തു..
ആ ഇതാണ് കുട്ടി… നിത്യ..
അമ്മാവൻ കൂടെ വന്നവർക് എന്നെ കാണിച്ചു കൊടുത്തു പറയുന്നുണ്ടായിരുന്നു…
എന്താ മാമി കാര്യം…
അത്… അത് മോളെ…
എന്തിനാ പറയാൻ മടിക്കുന്നത്..
കുടിച്ചു കൊണ്ട് നിന്ന ചായ താഴെ വച്ചിട്ട് അമ്മാവൻ സംസാരിച്ചു തുടങ്ങി..
മോളെ.. ദേ ഈ ഇരികുനത് ആണ് പയ്യൻ…
കാഴ്ചയിൽ തന്നെ ഒരു നാല്പത്തിന് അടുത്ത പ്രായം തോന്നിപ്പിക്കുന്ന ഒരാളെ കാണിച്ചു അയാൾ പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇവിടെ നടക്കുന്നത് എന്താണ് എന്ന്…..
അല്ല… മരണം നടന്നിട്ട് പോലും അധികമാസം ആയിട്ടില്ല… അതിന് മുമ്പ്… ഇങ്ങനെ ഒരു ചടങ്ങ് അത് വെണോ..
അമ്മു ചേച്ചിയുടെ അച്ഛൻ പറഞ്ഞു…
ഓഹ്.. മരണവും എല്ലാം നോക്കി കൊണ്ട് നിന്നാൽ വന്ന നല്ല ബന്ധം അങ് പോകും…
എന്നാലും…
വേണ്ടാ.. ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാൻ ഉണ്ട്… നല്ല ബന്ധം ആണ്.. ഞാൻ ഇത് അങ് ഉറപ്പിക്കാൻ പോവുകയാ…പറ്റുമെങ്കിൽ ഒരു മോതിരം മാറൽ തന്നെ ഇന്ന് നടത്താനും എനിക്ക് ഒരു ചിന്ത ഉണ്ട്…. നിനക്ക് അഭിപ്രായ വ്യത്യാസം ഒന്നുമില്ലലോ
അമ്മാവൻ എന്റെ മുഖത്തു നോക്കി ചോദിച്ചപ്പോൾ ഒരു നിമിഷം എന്താ നടക്കുന്നത് എന്ന് അറിയാതെ നിന്നു പോയി..
———-
എന്താ നിന്റെ തീരുമാനം..
എന്ത് തീരുമാനം…
ഡാ നീ ചുമ്മാ പൊട്ടൻ കളിക്കല്ലേ.. നിത്യയുടെ കാര്യമാ ഞങ്ങൾ ഉദ്ദേശിച്ചത്…
ആൽബിച്ചായനും സണ്ണിച്ചായനും എന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു…
അവളുടെ എന്ത് കാര്യം…
ഡാ… ഇത്രെയും ആയിട്ട് നിനക്ക് മനസിലായില്ല…നിനക്ക് അവളെ ഇഷ്ടമാണോ അല്ലയോ..
അതിനുള്ള ഉത്തരം ഞാൻ അവൾക്ക് തന്നെ മുമ്പ് കൊടുത്തിട്ടുണ്ട്.. പിന്നെ എന്താ ഇപ്പോൾ ഒരു അനേഷണം..
അതിന് മുമ്പത്തെ പോലെ അലല്ലോ ഇപ്പോൾ..
അത് എന്താ.. എനിക്ക് മുമ്പ് ഉള്ളത് പോലെ തന്നെയാണ് ഇപ്പോഴും.. അവളുടെ അമ്മ മരിച്ചത് കൊണ്ട് അവളെ ശല്യം ചെയ്യാനോ ഒന്നിനും ഞാൻ പോവുന്നില്ല… പിന്നെ എന്താ..
എന്നാലും നിനക്ക് അവളെ ഒന്ന് ആശ്വസിപ്പിച്ചൂടെ..
അത് ആവശ്യത്തിനനെ കാൾ കൂടുതൽ നിങ്ങൾ എല്ലാരും ചെയ്യുന്നുണ്ടല്ലോ..
ഓഹ്.. ഡാ സണ്ണി ഇതു പോലെ ഒരുത്തൻ എങ്ങനെ ആണ് നമ്മുടെ അനിയൻ ആയത്..
അതിൽ ഞാനും ഖേദിക്കുന്നു…
സണ്ണിച്ചായൻ പറഞ്ഞു തീർന്നതും ആൽബിച്ചായന്റെ ഫോണിൽ മെസ്സേജ് വന്നതും ഒരുമിച്ച് ആയിരുന്നു..
ഫോൺ എടുത്തു ആ മെസ്സേജ് നോക്കിയതിന് ശേഷം സണ്ണിച്ചായനും ആ മെസ്സേജ് കാണിച്ചു കൊടുത്തു
രണ്ടു പേരും പരസ്പരം മുഖം നോക്കി ഇരുന്നു..
അഹ്… ഇനി ഇപ്പോൾ ഇവന് താല്പര്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് നമ്മളും ഇനി ഇതിനെ കുറിച്ച ചിന്ദിക്കേണ്ട കാര്യം ഇല്ലലോ…
സണ്ണിച്ചായൻ ആയിരുന്നു..
ആ.. ശരിയാ… നമ്മൾ ഇനി അതിനെ കുറിച്ച് ഒന്നും ചിന്ദികണ്ട..
എന്ന് പറഞ്ഞു ആൽബിച്ചായൻ ഫോൺ എടുത്തു മാറ്റി വച്ചു…
ഒരിടത്തും തൊടാതെ ഉള്ള രണ്ടു പേരുടെയും സംസാരം കേട്ട് ഒന്നും മനസിലാവാതെ ഞാൻ ഇരുന്നു… അവരുടെ സംഭാഷണം തുടർന്നു കൊണ്ടേ ഇരുന്നു…
എന്നാലും ആ കുട്ടിയുടെ കാര്യം എന്ത് കഷ്ടമാണ് അല്ലേ… സ്വന്തം അമ്മയുടെ മരണം കഴിഞ്ഞിട്ട് പോലും അധികം ആയില്ല…. അതിന്റെ ഇടയ്ക്കാ ഇതും…
നിത്യയുടെ കാര്യമാണ് സംസാര വിഷയം എന്ന് മനസിലായി… കേൾക്കാൻ താല്പര്യമില്ലാത്ത പോലെ എഴുന്നേൽക്കണം എന്നുണ്ടെങ്കിലും എന്തോ ഒന്ന് അവർ രണ്ടുപേരുടെയും സംസാരം കേൾക്കാൻ എന്നെ പിടിച്ച ഇരുത്തി…
ഇനി ഇപ്പോൾ ആ വിഷയം വിടാം… മിത്രയ്ക്ക് എന്നാ ഡേറ്റ് പറഞ്ഞിരിക്കുന്നത്..
ഈ മാസം ഇരുപത്തിനാലിന്…
അഹ്.. വേറെ കോംപ്ലിക്കേഷൻസ് ഒന്നുമില്ലലോ…
ഇല്ലടാ.. നീ ഇപ്പോൾ എന്താ അങ്ങോട്ട് ഒന്നും വരാത്ത..
അങ്ങനെ വേറെ പലതും പറഞ്ഞു അവരുടെ സംസാരം തുടർന്നു കൊണ്ടേ ഇരുന്നു എങ്കിലും എന്റെ മനസിന് എന്തോ ഒരു സ്വസ്ഥത കുറവ് പോലെ തോന്നി…
ഇച്ചായാ..
എന്താടാ…
നിങ്ങൾ എന്താ നേരത്തെ സംസാരിച്ചു കൊണ്ട് ഇരുന്നത് ..
ജോലി കാര്യത്തിനെ കുറിച്ച്..
ആൽബിച്ചായൻ ആയിരുന്നു..
അതിന് മുമ്പ്..
അഹ്.. മിത്രയുടെ ഡേറ്റിനെ കുറിച്ച്..
സണ്ണിച്ചായൻ ആയിരുന്നു..
അതിനും മുമ്പ്..
അതിനും മുമ്പ് എന്താ പറഞ്ഞെ.. ഡാ ആൽബി നിനക്ക് ഓർമ്മയുണ്ടോ…
എനിക്കും ഓർമ കിട്ടുന്നില്ല… നമ്മൾ എന്താ പറഞ്ഞെ…
പിന്നെ ഒന്നും പറയാതെ അവിടെ നിന്നും എഴുനേറ്റു പോവാൻ തുടങ്ങിയതും…
അഹ്.. ഓർമ കിട്ടി.. നിത്യയുടെ കാര്യം..
ആൽബിച്ചായൻ പറഞ്ഞപ്പോൾ ഞാനും അവിടെ നിന്നു…
ഓഹ്… വേറെ ഒന്നുല്ലടാ ഉവ്വേ… അവളുടെ മോതിരം മാറൽ കഴിഞ്ഞു… കല്യാണം ഉടനെ കാണും.. അത്രേ ഉള്ളു…
അതിന് അവളുടെ അമ്മയുടെ മരണം കഴിഞ്ഞിട്ട് രണ്ട മാസം പോലും തികഞ്ഞില്ലാലോ… അതിന് മുമ്പ്…
ഞാൻ പോലും അറിയാതെ എന്റെ നാവിൽ നിന്നും മറുപടി വന്നു..
പറഞ്ഞിട്ട് എന്ത് കാര്യം… നേരത്തെ വന്നത് അമ്മുവിന്റെ മെസ്സേജ് ആയിരുന്നു.. നിത്യയുടെ സമ്മതം പോലും വാങ്ങാതെ ആണ് എല്ലാം തീരുമാനിച്ചത്…
ഒറ്റയ്ക്ക് എത്ര എന്നു വച്ചാണ് അവളും പിടിച്ചു നിക്കുന്നത്..
അഹ്… എന്തായാലും നമ്മൾ ഇനി ഈ വിഷയത്തിൽ ഇടപെടണ്ടല്ലോ…
എന്നെ നോക്കി സണ്ണിചായൻ പറഞ്ഞപ്പോൾ മറുപടി ഒന്നും പറയാതെ ഞാൻ എന്റെ മുറിയിലേക്കു പോയി .. അവൾ ഒഴിഞ്ഞു പോകുന്നതിനു സന്തോഷമേ ഉള്ളു… പക്ഷെ എന്ത് കൊണ്ട് സന്തോഷം തോന്നുന്നില്ല…
———-
ചൂൽ എടുത്തു നിന്റെ അമ്മാവനെയും പെണ്ണ് കാണാൻ വന്നവരെയും അടിച്ച ഒട്ടിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു..
ക്ലാസ്സിലേക്ക് പോകുന്ന വഴിക്ക് ചേച്ചി പറഞ്ഞു..
ചൂൽ അല്ലായിരുന്നു ചാണകം വെള്ളം ഒഴിച്ച് വേണം ഒട്ടിക്കേണ്ടിരുന്നത്… അമ്മ ജീവിച്ചിരുന്ന സമയത്ത് തിരിഞ്ഞു നോക്കിട്ടില്ല.. എന്നിട്ട് ഇപ്പോൾ വന്നിരിക്കുന്നു… എന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ല എന്നെ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വച്ചിട്ട് അമ്മയുടെ പേരിലുള്ള തറവാട്ട് വക യുള്ള സ്വത്തും കൂടെ സ്വന്തമാക്കാൻ ഉള്ള പദ്ധതി ആയിരുന്നു..
എന്തായാലും നീ എല്ലാം പൊളിച്ചു കൈയിൽ കൊടുത്തല്ലോ…
ഞാൻ ചിരിച്ചു
അഹ്.. നീ നിന്റെ വലത്തെ കൈ ഒന്ന് നീട്ടിക്കെ…
ഞാൻ നീട്ടിയപ്പോൾ ചേച്ചി എൻ്റെ വിരലിൽ ഒരു മോതിരം ഇട്ടു തന്നു…
അയ്യോ ചേച്ചി…
പേടിക്കണ്ടി പൊട്ടി… സ്വർണം അല്ല…
പക്ഷെ കണ്ടാൽ…
അതെ.. കണ്ടാൽ തനി തങ്കം പോലെ തോന്നും…
അല്ല.. ഇതിപ്പോ എന്തിനാ എനിക്ക്…
കിടക്കട്ടെ… ഈ അമ്മു ചേച്ചിയുടെ ഒരു സന്തോഷത്തിന്…
ഞാൻ വീണ്ടും ചിരിച്ചു കൊണ്ട് എന്റെ ക്ലാസ്സിലേക്ക് പോകാൻ തിരിഞ്ഞതും..
അഹ്.. നിക്ക്..
എന്താ ചേച്ചി..
നമ്മുക്ക് ആൽബി സാറിനെ കണ്ടിട്ട് ഒന്ന പോവാം..
എന്തിനാ..
അത്.. എനിക്ക് ഒരു ഡൌട്ട് ഉണ്ട്..
ഡൌട്ടോ..
അത് എന്താ എനിക്ക് ഡൌട്ട് ഉണ്ടായാൽ..
ഒന്നുല്ല.. അതിന് സ്റ്റാഫ് റൂമിൽ പോവാം… അല്ലെങ്കിൽ കൂടെ പ്രിൻസും കാണും..
പ്രിൻസ് കാണണമല്ലോ..
എന്താ…
അല്ല.. പ്രിൻസ് ഉണ്ടെങ്കിൽ നമ്മുക്ക് എന്താ… അവനെ മൈൻഡ് ചെയ്യാതെ ഇരുന്നാൽ പോരെ…
പറഞ്ഞു തീർന്നതും കുറച്ചു അപ്പുറത്ത് പ്രിൻസും സാറും മാറി നിന്ന് സംസാരിക്കുന്നത് കണ്ടു..
ദേ നിക്കുന്നു… വാ..
എന്ന് പറഞ്ഞു ചേച്ചി എന്നെയും വിളിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു..
ഞങ്ങൾ വരുന്നത് കണ്ടപ്പോൾ എന്തോ ഞങ്ങളെ തന്നെ കാത്തുനിന്നത് പോലെ ആയിരുന്നു ആൽബി സർ..
ഞങ്ങൾ ചെന്നതും ഒരു ബുക്ക് എടുത്തു വച്ച് ചേച്ചി ഡൌട്ട് ചോദിക്കാനും തുടങ്ങി… ഞാൻ ഒന്നും ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നു എങ്കിലും മറ്റൊരു ആളുടെ ശ്രദ്ധ എൻ്റെ മേൽ തന്നെ പതിഞ്ഞു നിക്കുന്നത് പോലെ എനിക്ക് തോന്നി… ആദ്യം ഞാനും ശ്രദ്ധിച്ചില്ലെങ്കിലും ഞാനും പതിയെ അവന്റെ മുഖത്തു നോക്കി.. പക്ഷെ അവന്റെ കണ്ണ് പതിഞ്ഞു നിന്നത് എന്റെ മുഖത്തു അല്ലായിരുന്നു… എൻ്റെ…. കൈയിൽ…
കൈയിൽ ഇത് എന്താ ഇപ്പോൾ ഇങ്ങനെ നോക്കാൻ എന്ന് ഞാനും എന്റെ കൈയിൽ നോക്കി… അമ്മു ചേച്ചി ഇപ്പോൾ തന്ന ഒരു മോതിരം വിരലിൽ ഉണ്ട്…അല്ലാതെ മറ്റൊന്നും ഇല്ല… ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവന് മനസിലായപ്പോൾ അവന്റെ ശ്രദ്ധയും മാറി…
പക്ഷെ അപ്പോഴാണ് മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്..
ചേച്ചി…
എന്താടി..
ഏത് ഡൌട്ട് ആണ് ക്ലിയർ ചെയുന്നത്..
ഇൻഫോമാറ്റിക്‌സ്…..
ഏത് ബുക്ക് ആണ് തുറന്നു വച്ചിരിക്കുന്നത്..
അപ്പോൾ ആണ് തുറന്നു വച്ചിരിക്കുന്നത് എക്‌ണോമിക്സിന്റെ ടെക്സ്റ്റ് ആണ് എന്ന് പോലും അറിയുന്നത്…
അത്.. അല്ല ക്ലാസ്സിൽ കയറാൻ സമയം ആയില്ലേ.. വാ..
എന്ന് പറഞ്ഞു ചേച്ചി തന്നെ എൻ്റെ കൈയും പിടിച്ചു അവിടെ നിന്നും നടന്നു….
അതെ…
എന്തൊകെയോ ഇവിടെ ഞാൻ അറിയാതെ നടകുനുണ്ടല്ലോ..
ചേച്ചി മറുപടിയായി ചിരിച്ചു കൊണ്ട് പറഞ്ഞു..
നമ്മൾ അറിയാത്ത പലതും നമ്മൾ അറിയാത്ത പലരും…
അത്രെയും പറഞ്ഞു ചേച്ചി അവിടെ നിന്നും പോയി… പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ ഞാനും ക്ലാസ്സിലേക്ക് ചെന്നു..
ലൈബ്രറിയിലോട്ട് പോകുന്ന വഴിക്ക് ഫോൺ റിങ് ചെയ്തു.. പരിജയം ഇല്ലാത്തെ നമ്പർ ആണ്… എന്തായാലും എടുത്തു…
മറുവശത്തു ആരാ എന്ന് അറിഞ്ഞപ്പോൾ എൻ്റെ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു…
ഏഹ്… എൻ്റെ കോളേജിലോ…
ഇവിടെ കോളേജിന്റെ പുറത്ത ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ഒന്നും ചിന്ധിക്കാതെ ഞാൻ പുറത്തേക്കു ഓടി… ഓടുന്ന വഴിക്ക് എനിക്ക് നേരെ വന്ന പ്രിൻസിനെ പോലും അവഗണിച്ചു കൊണ്ട് ഞാൻ പുറത്തേക്കു ഓടി… പ്രതീക്ഷിച്ച ആൾ അവിടെ തന്നെ ഉണ്ടായിരുന്നു…
ഉണ്ണി
ഞാൻ അവന്റെ അടുത്തേക്ക് ചെന്നു..
ചേച്ചി… സുഗമാണോ..
മ്മ്.. നിനക്കോ..
പിന്നെ ഭയങ്കര സുഖം… അന്ന് മരണത്തിന് വന്നപ്പോൾ ചേച്ചിയോട് ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..
അഹ്..
അപ്പോഴാണ് അവനെ ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത് ഒത്ത വണ്ണവും പൊക്കവുമായി ഇപ്പോൾ കണ്ടാൽ എന്നെ കാളും മൂത്തത് ആണ് എന്നെ പറയുള്ളു..
പിന്നെ നിനക്ക് എന്നോട് ദേഷ്യം വല്ലതും ഉണ്ടോ… നിന്റെ അച്ഛൻ വീട്ടിൽ വന്നപ്പോൾ ഞാൻ..
ഏഹ്.. ചേച്ചി ചെയ്തത് തന്നെയാ ശരി… കാര്യം ഒക്കെ തന്തയാണ് എന്നാലും ഒരു മരണ വീട്ടിൽ കല്യാണ ആലോചനയുമായി വന്നാൽ ഇത് തന്നെയാ ശരി…
അമ്മാവന്റെ മകൻ ആണെങ്കിലും അയാൾക് ഇല്ലാത്തെ ഒരുപാട് നല്ല സ്വഭാവങ്ങൾ ഇവന് ഉണ്ട്…
അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ നിന്നു
അപ്പോൾ ശരി ചേച്ചി.. പോട്ടെ..
മ്മ്.. ചെല്ല്..
അവൻ യാത്ര പറഞ്ഞു തിരിഞ്ഞു ബൈക്കിൽ കയറി..
അല്ല.. നീ ബൈക്കിൽ ആണോ വന്നത്..
പിന്നെ അല്ലാതെ…
ഞാൻ ബൈക്കിന്റെ കീ ഊരി എടുത്തു..
അയ്യോ.. ചേച്ചി കീ താ..
ഇല്ല.. ലൈസൻസും ഇല്ല… ഹെൽമെറ്റും ഇല്ല… നീ ബസിൽ പോയാൽ മതി..
അപ്പോൾ എന്റെ ബൈക്ക്
വേറെ ആരെങ്കിലും കൊണ്ട് വന്ന എടുത്താൽ മതി..
ഒരു മാതിരി പോലീസിനെ പോലെ പറയാത്ത കീ താ ചേച്ചി..
ഇല്ല..
ഞാൻ കി കൊടുക്കില്ല എന്ന് ഉറപ്പ് ആയപ്പോൾ എൻ്റെ കൈയിൽ നിന്നും തട്ടി പറിക്കാൻ അവൻ ശ്രമിച്ചു.. എന്റെ കൈ പിടിച്ചു വച്ചു വാങ്ങിക്കാൻ നോക്കിയപ്പോൾ അറിയാതെ വിരൽ മടങ്ങി ഒന്ന് വിളിച്ചു പോയത് മാത്രം ഓർമയുണ്ട്… നോക്കിയപ്പോൾ ബൈക്കും മൂക്കിൽ നിന്നും ചോര പാഞ്ഞു കൊണ്ട് അവനും താഴെ കിടക്കുന്നു… തൊട്ടു അടുത്ത കലിയിൽ പ്രിൻസും… എന്താ ഇവിടെ സംഭവിച്ചത് …
ചേച്ചി…
മൂക്കും പൊത്തി പിടിച്ചു കൊണ്ട് അവൻ എന്നെ വിളിച്ചു
ചേച്ചിയാ..
അതുവരെ കലിയിൽ നിന്ന് പ്രിൻസിന്റെ മുഖം പെട്ടന്ന് മാറി..
എന്ത് പണിയാ പ്രിൻസെ കാണിച്ചത്..
എന്ന് പറഞ്ഞു ഞാൻ അവന്റെ അടുത്തു ചെന്നു എന്റെ ഷാൾ വച്ചു രക്തം ഒഴുകി കൊണ്ട് നിക്കുന്ന അവന്റെ മൂക്കിൽ വച്ചു..
അപ്പോൾ അവിടെ ആൽബി സർ വന്നു..
ഒന്നും മനസിലായെങ്കിലും പ്രിൻസാണ് ഇടിച്ചത് എന്ന് മാത്രം സാറിനു മനസിലായി..
എന്ത് തേങ്ങാ ആലോചിച്ചു കൊണ്ട് നികുവാടാ.. പിടിക്ക.. പെട്ടന്നു ആശുപത്രിയിൽ കൊണ്ട് പോകാം..
പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു അവനെ കാറിൽ കയറ്റിയതും…ഞങ്ങൾ നാലു പേരും ആശുപത്രിയിൽ വന്നതും… അമ്മു ചേച്ചിയെയും ഞാൻ വിളിച്ചു…
ഇപ്പോൾ അവന് ഡ്രസ്സ് ചെയ്ത് കൊണ്ട് നിക്കുന്നു… ചുറ്റിലും ഞങ്ങൾ കാഴ്ചകാരും.. ആൽബി സർ വിളിച്ചു സണ്ണിചായനും അവിടെ വന്നു..
ഇനി പേടിക്കണ്ട.. വീട്ടിൽ പോകാം..
എന്ന് പറഞ്ഞു നേഴ്സ് പോയി..
ടാ.. കോളേജിൽ ഉള്ളവരെ അടിച്ചു മതിയായിട്ട് ആണോ അടുത്തേ നീ സ്കൂൾ പിളേരെ അടിക്കുന്നത്..
ഉത്തരം പറയാതെ പ്രിൻസ് നിന്നപ്പോഴും ഇടയ്ക് ഇടയ്ക് എന്നെ അവൻ നോക്കി..
സെസി..
അവൻ സംസാരിച്ചപ്പോൾ എല്ലാരും അവന്റെ മുഖത്തു നോക്കി
പിനീട് ആണ് മനസിലായത് അവൻ എന്നെ ചേച്ചി എന്ന് വിളിച്ചത് ആണ് എന്ന്.. മൂക്കിൽ
ബാൻഡേജ് ഇട്ടിരിക്കുന്നത് കൊണ്ട് ഒന്നും വ്യക്തമല്ല…
അഹ്.. ഇനി ഇവന്റെ വീട്ടിൽ അറിയിക്കേണ്ട..
അപ്പോഴും ഉണ്ണി എന്തൊക്കെയോ പറഞ്ഞു…
ഇത് ഒരുമാതിരി ബാഹുബലിയിലെ കാലകയന്റെ സംസാരം പോലെ ഉണ്ടല്ലോ…
നിനക്ക് വല്ലതും മനസിലാവുന്നുണ്ടോ..
സണ്ണിച്ചായൻ ചോദിച്ചപ്പോൾ ഇല്ല എന്ന് രീതിയിൽ പ്രിൻസ് തല യാട്ടി..
അപ്പോൾ അമ്മു ചേച്ചി ബാഗിൽ നിന്നും ഒരു ബുക്കും പേനയും അവനു കൊടുത്തിട്ട എഴുതി കാണിക്കാൻ പറഞ്ഞു..
വീട്ടിൽ അറിയിക്കണ്ട അവന്റെ ഒരു കൂട്ടുകാരന്റെ നമ്പർ തന്നിട്ട് അവനെ വിളിച്ചാൽ മതി എന്നായിരുന്നു.. ഒരു കണക്കിന് അതാ നല്ലത് എന്ന് എനിക്കും തോന്നി…
വിളിച്ചത് പോലെ അവന്റെ കൂട്ടുകാരൻ വന്നു.. വീട്ടിൽ ബൈക്കിൽ നിന്നു വീണു എന്ന് കള്ളം പറയാം എന്നും പറഞ്ഞു അവനും അവന്റെ കൂട്ടുകാരനും പോയി…
കറക്റ്റ് ആയിട്ട് അവന്റെ മൂക്കിന്റെ പാലം മാത്രം പോകാൻ തക്ക രീതിയിൽ ബൈക്കിൽ നിന്നും വീണു എന്ന് പറഞ്ഞാൽ വീട്ടുകാർ വിശ്വസിക്കുമോ..
കുറച്ചു ദിവസമായി ഞാൻ അറിയാതെ എനിക്ക് ചുറ്റും എന്തൊകെയോ നടകുനുണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു.. അതിനുള്ള ഉത്തരം കിട്ടാൻ തക്ക രീതിയിൽ ഞാൻ ആൽബി സാറിനെയും സണ്ണിചായനെയും ചേച്ചിയെയും മാറി മാറി നോക്കി.. മൂന്നുപേർക്കും ഞാൻ നോക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യവും പിടി കിട്ടി
ഞാൻ.. ഞാൻ പാർക്കിങ്ങിൽ നിന്ന് കാർ പുറത്ത ഇടാം.. നിങ്ങൾ വന്നാൽ മതി..
എന്ന് പറഞ്ഞു ആൽബി സർ ആദ്യ പോയി
അഹ്.. കാർ കിടക്കുന്ന സ്ഥലം എനിക്കെ അറിയുള്ളു.. ഞാനും കൂടെ പോട്ടെ..
എന്ന് പറഞ്ഞു സണ്ണിച്ചായൻ അടുത്ത പോയി
അയ്യോ.. അവർ കാറിന്റെ കീ ഇവിടെ വച്ച് മറന്ന് ആണ് പോയത്.. ഞാൻ കൊണ്ട് പോയി കൊടുക്കാം..
എന്ന് പറഞ്ഞു അമ്മു ചേച്ചിയും പോയി
ഞാനും പ്രിൻസും മാത്രമായി അവിടെ.. ഒന്നും മിണ്ടാതെ അവൻ പോവാൻ തുടങ്ങിയതും…
ഒന്ന് നിന്നെ..
അവൻ എന്നെ തിരിഞ്ഞു നോക്കി..
എന്തിനാ അവനെ തല്ലിയത്…
ഗൗരവത്തോടെ ഞാൻ ചോദിച്ചു
അത്.. ഞാൻ കരുതിയത് അവൻ നിന്റെ കൈയിൽ കയറി പിടിക്കാൻ നോക്കി എന്നാ..
എന്റെ കൈയിൽ കയറി പിടിക്കാൻ നോക്കി എന്ന് കരുതി അവനെ തല്ലിയ അതെ ആൾ തന്നെ അല്ലേ മുമ്പ് മുമ്പിൽ വച്ചു പോലും വേറെ ഒരുത്തൻ എന്നെ കയറി പിടിച്ചാൽ ഒന്ന് പ്രതികരിക്കില്ല എന്ന് പറഞ്ഞതും….
എന്റെ മറുപടി കേട്ട് ഒന്നും മിണ്ടാത്തെ അവൻ പുറത്തേക്കു നടന്നു.. അപ്പോഴും എന്റെ മനസ്സ് മുമ്പത്തെ പോലെ ഒരു പ്രതീക്ഷയും ഉണർന്നില്ല… കാരണം പ്രതീക്ഷിച്ചപ്പോൾ എല്ലാം ഞാൻ കരഞ്ഞിട്ടേയുള്ളു…
———
തുടരും
നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission