Skip to content

നിത്യവസന്തം – 12

നിത്യവസന്തം തുടർക്കഥകൾ

അവനോട് ഒന്നും പറയാതെ നടന്ന അകന്നപ്പോൾ ഞാനും അറിയുക ആയിരുന്നു അവന്റെ മേൽ ഉള്ള എന്റെ വിശ്വാസത്തിന്റെ ആഴം…

വീട്ടിൽ എത്തിയപ്പോൾ ഏതോ ചിന്തയിൽ മുഴുകി ഉമ്മറത്തു തന്നെ അമ്മ ഉണ്ടായിരുന്നു

എന്താണ് അമ്മ കുട്ടി ഇത്ര ചിന്തയിൽ ഇരികുനത്..

ഇന്ന് ലക്ഷ്മി വന്നിരുന്നു..

അപ്പച്ചി വരുമ്പോൾ ഒക്കെ അമ്മയുടെയും അച്ഛന്റെയും മുഖത്തു സന്തോഷമേ കാണാർ ഉള്ളു… പക്ഷെ ഇന്ന് എന്ത് പറ്റി

എന്താ അമ്മേ വല്ല പ്രശ്നവും ഉണ്ടോ….

പ്രശ്നമല്ല… അവൾ എന്നോട് പറഞ്ഞ ചില കാര്യങ്ങൾ…. അതൊക്കെ സത്യമാണ് എന്നൊരു തോന്നൽ..

എന്താ അമ്മേ.. എനിക്ക് ഒന്നും മനസിലാവുന്നില്ലേ

എന്നെ നോക്കി അമ്മ സംസാരിച്ചു തുടങ്ങി

വീട്ടുകാർ ഉറപ്പിച്ച വിവാഹ തലേന്ന്… സ്‌നേഹിച്ച ആളോട് ഒപ്പം ഇറങ്ങി പോയതിനുള്ള ദേഷ്യവും അമർഷവും ഉണ്ടാകും അല്ലാതെ ഒരിക്കലും അവരോട് ദ്രോഹങ്ങൾ ചെയ്യാൻ മാത്രം ക്രൂരൻ അല്ല നിന്റെ അച്ഛൻ എന്ന് അവൾ തറപ്പിച്ചു പറഞ്ഞു.. എല്ലാം ആലോചിച്ചപ്പോൾ ശരിയാണ് എന്ന് എനിക്കും ഒരു തോന്നൽ… ജീവനെ പോലെ സ്‌നേഹിച്ച പെങ്ങളുടെ ജീവനും ജീവിതവും എടുക്കാൻ നിന്റെ അച്ഛൻ ശ്രമിക്കുമോ എന്നാണ് അവൾ ചോദിക്കുന്നത്…

എന്താ അമ്മേ ഇതൊക്കെ.. അവരെ എല്ലാം അച്ഛനാണ് ഒരു സമയത്ത് ദ്രോഹിച്ചത് എന്ന് പറഞ്ഞ അല്ലേ പ്രിൻസ് തന്നെ ഇപ്പോൾ അതിന്റെ പക എന്നോട് വീട്ടുന്നത്….

എനിക്ക് അറിയില്ല മോളെ… ഒന്നും..

കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതിനെ പറ്റി ചിന്ദിച്ചിട്ട് എന്താ കാര്യം..

ഇല്ല മോളെ…. നിന്റെ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ അത് ഞാൻ തെളിയിക്കുക തന്നെ ചെയ്യും..

ആ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി അമ്മ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു എന്ന്..
ഞാൻ അകത്തു കയറി അച്ഛന്റെ മുറിയിലേക്ക് ചെന്നു… എന്നെ കണ്ടപ്പോൾ ആ മുഖത്തു പ്രകാശം വരുകയും ചെയ്തു.. ഞാൻ അച്ഛന്റെ അടുത്ത ഇരുന്നു..

അച്ഛൻ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു….

എന്താ അച്ഛാ സത്യം… അമ്മ പറഞ്ഞത് പോലെ ഞങ്ങൾ ആരും അറിയാത്ത എന്തെങ്കിലും സത്യം ഒളിഞ്ഞു കിടക്കുന്നുണ്ടോ…

എന്റെ ചോദ്യം കേട്ടപ്പോൾ എന്തൊകെയോ പറയാൻ ആ മനസ്സും ആഗ്രഹിക്കുനുണ്ട് എന്ന് ആ കണ്ണുകൾ എന്നോട് പറയാതെ പറഞ്ഞു… പക്ഷെ എന്ത്…

അപ്പോൾ പോണം എന്ന് തന്നെയാണോ ചേച്ചി പറയുന്നത്..

പിന്നെ പോവാതെ… ചുമ്മാ കിട്ടുന്ന ഗ്രേസ് മാർക്ക്‌ കളയണോ മോളെ…

എന്നാലും..

എന്ത് കുന്നാലും.. ടി ഇന്റർ കോളേജ് ഫെസ്റ്റ് അല്ലേ… അവിടെ ഒരു വോളന്റിയർ ആയി നിക്കാൻ നിനക്ക് എന്താ ഇത്ര മടി….

ഇനി ഇതിന്റെ പേരിൽ വഴക്ക് വേണ്ടാ… ഞാൻ വരാം പോരെ…

മ് മതി… പിന്നെ വരുമ്പോൾ ഒരു സാരിയും കൂടെ ഒടുത്തു കൊണ്ട് വന്നാൽ മതി..

അത് നിർബന്ധം ആണോ…

ദേ പെണ്ണെ… നീ എന്റെ കൈയിൽ നിന്നും മേടിക്കും.. ഒരു സാരീ ഉടുത്താൽ നിനക്ക് എന്താ..

ഓഹ്.. വീണ്ടും വഴക്ക് വേണ്ടാ… ഉടുത്തു കൊണ്ട് വന്നോളാം…

അമ്മു ചേച്ചിയോട് ഫെസ്റ്റിന് വരാം എന്ന് സമ്മതിച്ചെങ്കിലും എന്തെങ്കിലും പറഞ്ഞ് ഒഴിയാം എന്ന് ആണ് കരുതിയത്… പക്ഷെ അമ്മു ചേച്ചി അല്ലേ… പിടിച്ച പിടി വിട്ടില്ല അതിന്റെ ഭലമായി ഞാൻ ഇപ്പോൾ വോളന്റിയർ ആയി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു..

പുറത്ത നിന്നു വന്ന മതാമ്മമാർക്ക് ഇളനീർ കുടിക്കാൻ അറിയാം… ഇവിടത്തെ കൊച്ചമ്മ മാർക്ക്‌ തൊണ്ടയിൽ നിന്ന് അങ്ങോട്ട്‌ ജ്യൂസ്‌ മാത്രേ ഇറങ്ങു..

ജ്യൂസ്‌ എടുത്തു കൊണ്ട് നിന്നപ്പോൾ ഉള്ള അമ്മു ചേച്ചിയുടെ പരാതി

ഞാൻ അപ്പോഴേ പറഞ്ഞത് അല്ലേ വരണ്ടാ എന്ന്…

ടി അതിന് ഞാൻ കരുതിയത് വോളന്റിയർ ആയി സ്റ്റേജിന്റെ അവിടെ എവിടെങ്കിലും നിന്നാൽ മാത്രം മതി എന്ന്.. ഇങ്ങനെ കുപ്പിയിൽ നിന്നു ഇറക്കി വിട്ട ഭൂതത്തെ പോലെ ഓരോ പണികളും തന്നു കൊണ്ട് ഇരിക്കും എന്ന് ഞാൻ അറിഞ്ഞാ..

എന്തായാലും ഇപ്പോൾ അറിഞ്ഞല്ലോ…

ഉവ്വ്..

ഓരോന്നും പറഞ്ഞ് കൊണ്ട് നിന്നപ്പോൾ ആണ് അവിടേക്ക് ആൽബി സർ വന്നത്…..

നിങ്ങൾ ഇവിടെ നിൽകുവാണോ.. അവിടെ പ്രോഗ്രാം തുടങ്ങി..

അഹ്.. ഞങ്ങൾ അങ്ങോട്ട്‌ വരാൻ തുടങ്ങുവായിരുന്നു… അല്ല സർ വൈഫിനെ കൊണ്ട് വന്നില്ലേ..

വൈഫ്‌ വന്നില്ല വേറെ ഒരാൾ വന്നിട്ടുണ്ട്..

ആരാ എന്ന് പിന്നിൽ നോക്കിയപ്പോൾ ആണ് കാറിൽ നിന്നും ഇറങ്ങി വരുന്ന സണ്ണിയെ കണ്ടത്… ആദ്യം ഞങ്ങൾക്ക് മാറി പോയത് പോലെ കോളേജിലെ പല കുട്ടികളും ആൽബി സർ ആണ് എന്ന് കരുതി സണ്ണിയോട് സംസാരിക്കുന്നുണ്ട്…

എന്നെ ബോധം കെടുത്തിയത് പോരാഞ്ഞിട്ട് കോളേജിലെ എല്ലാ കുട്ടികളെയും ബോധം കെടുത്താൻ വന്നിരിക്കുകയാണ് …

അമ്മു ചേച്ചി പറഞ്ഞ് തീർന്നപ്പോഴത്തേക്കും സണ്ണി ഞങ്ങളുടെ അടുത്ത എത്തി..

അഹ്.. സാരിയിൽ പൊളിച്ചിട്ടുണ്ടല്ലോ രണ്ട പേരും..

ഞങ്ങൾ രണ്ടാളും ഒരു ചിരി പാസ്സാക്കി…

പിന്നെ എന്തൊക്കെയാ അമ്മു സുഖം അല്ലേ… വീണ്ടും വല്ല ബോധ കേട് വല്ലതും വന്നോ…
ചേച്ചിയെ ഒന്ന് ആക്കി ചോദിച്ചു

ഇല്ല ഒരു ജലദോഷം വന്നു… പിന്നെ ഇപ്പോൾ ഒരു തലവേദനെയും കൂടെ വന്നപ്പോൾ ഒരു റിലാക്സേഷൻ ഉണ്ട് ..

ആഹാ….. ഈ കുട്ടി ആയിരുന്ന സമയത്ത് വിളിക്കാൻ എളുപ്പത്തിൻ ആയിരിക്കും അല്ലേ അമ്മു എന്ന് പേര് ഇട്ടത്

ഈ ചൂട് സമയത്ത് ജനിച്ചത് കൊണ്ട് ആയിരിക്കും അല്ലേ സണ്ണി എന്ന് പേര് ഇട്ടത്..
ഉരുളയ്ക് ഉപ്പേരി എന്ന് രീതിയിൽ ചേച്ചിയുടെ മറുപടികളും വന്നു കൊണ്ടേ ഇരുന്നു..

കൊള്ളാലോ… രണ്ടു പേരെയും ഒരു ഡിബേറ്റിനു കൊണ്ട് വന്ന ഇരുത്തിയാൽ തകർക്കും.

അവർ രണ്ടു പേരുടെയും സംഭാഷണം കേട്ട് കൊണ്ട് നിന്ന് ആൽബി സർ പറഞ്ഞു…

അപ്പോഴാണ് അടുത്ത പ്രോഗ്രാമിന്റെ ലിസ്റ്റ് കൊടുക്കുന്ന കാര്യം ഞാൻ ഓർത്തത്..

ചേച്ചി ഞാൻ ലിസ്റ്റ് കൊടുത്തിട്ട ഇപ്പോൾ വരാം..
എന്ന് പറഞ്ഞു പേപ്പറും എടുത്തു കൊണ്ട് ഞാൻ അവിടെ നിന്നും സ്റ്റേജിന്റെ ബാക്കിലേക്ക് നടന്നു..

പെട്ടന്നുള്ള നടത്തത്തിൽ ആരെയോ തട്ടി… Sorry പറയാൻ മുഖത്തേക് നോക്കിയപ്പോഴത്തേക്കും ആ കണ്ണുകൾ എന്നിൽ തന്നെ പതിഞ്ഞിരുന്നു…

പ്രിൻസ്..

മുണ്ടും ഷർട്ടും അവന് നന്നായി ചേരുന്നുണ്ട്… പരസ്പരം ഒന്നും പറയാതെ അടുത്തു നിന്ന് ഞങ്ങൾ പെട്ടന്നു മാറി…

എ.. എന്താ നിനക്ക് കണ്ണ് ഇല്ലേ..
സാധാരണ എന്നും നാവ്‌ ഇല്ലേ എന്നാണ് ചോദിക്കുന്നത്.. ഇപ്പോൾ കണ്ണ് ആയി.. മ്മ്.. ഇമ്പ്രൂവ്മെന്റ് ഉണ്ട്.. പക്ഷെ എപ്പോഴും വാക്കുകളിൽ ഉള്ള അവന്റെ ദേഷ്യം അല്പം കുറഞ്ഞത് പോലെ എനിക്ക് തോന്നി… അധികം മൈൻഡ് ചെയ്യാൻ ഞാനും പോയില്ല….

sorry..
എന്ന് പറഞ്ഞ് ഞാൻ സ്റ്റേജിന്റെ ബാക്കിൽ കൊണ്ട് പോയി ലിസ്റ്റ് കൊടുത്തു…

തിരിച്ചു വന്നപ്പോൾ അവനെ കണ്ടില്ല..

നിത്യേ..

ഞാൻ നോക്കിയപ്പോൾ ആൽബി സർ ആയിരുന്നു… പിന്നിൽ സണ്ണിയും ഉണ്ട്…

എന്താ സർ..

അത്..

അവർക്ക് എന്തൊകെയോ എന്നോട് ചോദിക്കാൻ ഉള്ളത് പോലെ എനിക്ക് തോന്നി..

എന്താ സർ..

നിത്യേ… നീയും പ്രിൻസുമായി വല്ല പ്രശ്നവും ഉണ്ടോ…

ആ ചോദ്യം ഞാൻ പ്രധീക്ഷിച്ചിരുന്നു പക്ഷെ ഇത്ര നേരത്തെ ഉണ്ടാവും എന്ന് ഒട്ടും കരുതിയില്ല…

അവനെ കുറിച്ച് ചോദിക്കുമ്പോൾ ഉള്ള നിന്റെ ഒഴിഞ്ഞു മാറ്റവും… നിന്നെ കുറിച്ച് ചോദിക്കുമ്പോൾ ഉള്ള അവന്റെ ഒഴിഞ്ഞു മാറ്റവും എല്ലാം കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് സംശയം തോന്നിയത് ആണ്… എന്താണെങ്കിലും തുറന്നു പറയ്‌..

പിന്നെ ഒന്നും മറിച്ചു വയ്ക്കാൻ തോന്നിയില്ല… എല്ലാം ഞാൻ അവരോട് പറഞ്ഞു… എല്ലാം…

എല്ലാം കേട്ട് കഴിഞ്ഞ ഒരു നിമിഷം എന്ത് പറയണം എന്ന് രീതിയിൽ ആയിരുന്നു രണ്ടു പേരും.

നിത്യേ… ഞങ്ങൾക്ക് ആർക്കും പഴയ കാര്യങ്ങൾ പറഞ്ഞ് നിന്നോട് ഒരു ദേഷ്യവും ഇല്ല… അങ്കിളും ആന്റിയും പോലും ആ കാര്യങ്ങൾ ഒക്കെ എന്നോ മറന്നു… പിന്നെ എല്ലാം കണ്ടും കേട്ടും വളർന്നത് കൊണ്ട് ആയിരിക്കും പ്രിൻസിന്റെ മനസ്സിൽ ഇപ്പോഴും അതൊക്കെ അതെ പടി കിടക്കുന്നത്…. ഞങ്ങൾ തന്നെ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാം..

അവർക്ക് ഒരു പുഞ്ചിരി മാത്രം ആയിരുന്നു എന്റെ മറുപടി…

കുറച്ചു കഴിഞ്ഞപ്പോൾ അവർ മൂന്നു പേരും മാറി നിന്നു സംസാരിക്കുന്നത് കണ്ടു.. അവരുടെ സംസാര വിഷയം ഞാൻ ആണ് എന്ന് ഉറപ്പ് ആയിരുന്നു… ഞാൻ അവിടെ നിന്നും മാറി പോയി..

വീണ്ടും തിരക്കുകളുടെ ഇടയിൽ ഓടി നടന്നു…

അല്ല.. നീ എങ്ങോട്ടാ പോവുന്നെ..
അമ്മു ചേച്ചി ആയിരുന്നു

ഞാൻ അല്പം വെള്ളം കുടിച്ചിട്ട് വരാം..

അഹ്..

ചേച്ചിയോട് പറഞ്ഞ് നടക്കുമ്പോൾ ആണ് പ്രിൻസ് എനിക്ക് നേരെ വന്നത്… എന്തോ നേരത്തെ അവന്റെ മുഖത്തു കണ്ട ശാന്തത ഒന്നും ഇപ്പോൾ ആ മുഖത്തു ഇല്ലായിരുന്നു… അത് എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ ഒരു ഭീതിയും ഉണർത്തി…
ഞാൻ പെട്ടന്നു നടന്നു നീങ്ങാൻ ശ്രമിച്ചപ്പോൾ അവൻ എന്റെ കൈയിൽ പിടിച്ചു..

പ്രിൻസ്.. എന്താ ഇത്.. കൈ വിട്…

എന്റെ വാക്കുകൾ ഒന്നും കേൾക്കാതെ എന്നെയും കൊണ്ട് ഒരു ഒഴിഞ്ഞ മുലയിൽ അവൻ നടന്നു..
ആ മുഖത്ത ഇപ്പോൾ ഒറ്റ വികാരം മാത്രേ ഉള്ളു… ദേഷ്യം.. അതുകൊണ്ട് തന്നെ മാറി പോവാൻ ശ്രമിച്ചപ്പോൾ എന്നെ ചുവരിൽ ചേർത്തു നിർത്തി രണ്ടു സൈഡും അവൻ കൈവച്ചു..

എനിക്ക് പോണം…

മറുപടി ഒരു തീക്ഷ്ണ നോട്ടം മാത്രം ആയിരുന്നു..

വീണ്ടും ഞാൻ സംസാരിക്കാൻ തുടങ്ങിയതും അവൻ ഭിത്തിയിൽ ആഞ്ഞടിച്ചു…പിന്നെ എന്റെ ശബ്‌ദം പുറത്ത വന്നില്ല..

എന്നെ വീഴ്ത്താൻ ഉള്ള അവസാന ശ്രമം ആയിട്ട് ആണോടി റെക്കമെന്റഷനുമായി എൻ്റെ ചേട്ടൻമാരെ പോയി കണ്ടത്..
നേരത്തെ കണ്ടപ്പോൾ ഇല്ലാതിരുന്ന ദേഷ്യം ഇപ്പോൾ അവന്റെ ഓരോ വാക്കിലും ഉണ്ടായിരുന്നു ..

ഒന്ന് ഓർത്തോ…ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ എന്റെ ജീവിതത്തിൽ ഇല്ല..
അത്രെയും പറഞ്ഞ തിരിഞ്ഞതും ഞാൻ അവന്റെ കൈയിൽ പിടിച്ചു..

എന്താ കാര്യം എന്ന് അവർ ചോദിച്ചപ്പോൾ അതിനുള്ള ഉത്തരം മാത്രമേ ഞാൻ കൊടുത്തോളു…. അല്ലാതെ നീ വിചാരിക്കുന്നത് പോലെ വീണ്ടും നാണംകെട്ടു നിന്റെ ജീവിതത്തിൽ വരണം എന്ന് എനിക്കും ആഗ്രഹമില്ല.
…പിന്നെ…. പിന്നെ….. എത്രയൊക്കെ മറക്കാനും വെറുക്കാനും ശ്രമിച്ചിട്ടും കഴിയാത്തത് ആത്രേയകും നിന്നെ സ്നേഹിച്ചത് കൊണ്ട് മാത്രമാണ്…. കൂടെ നടന്ന സമയത്ത് നിനക്ക് ഒരിക്കൽ പോലും എന്നോട് സ്നേഹം തോന്നിട്ടില്ലേ…

ഇല്ല..
എന്റെ കൈ തട്ടി മാറ്റി അവന്റെ ഉത്തരവും വന്നു…
എന്തിന്… എന്റെ മുമ്പിൽ വച്ച് വേറെ ഒരുത്തൻ നിന്നെ കയറി പിടിച്ചാൽ പോലും ഞാൻ പ്രതികരിക്കില്ല… ആത്രേയക് വെറുപ്പാണ് നിന്നോടും… നിന്റെ കുടുംബത്തിനോടും…

അത്രെയും പറഞ്ഞ് അവൻ പോയപ്പോൾ അവന്റെ മുമ്പിൽ ഞാൻ പിടിച്ചു നിർത്തിയ കണിരും ഒഴുകി തുടങ്ങി… വീണ്ടും ഞാൻ തന്നെ മണ്ടി ആവുക ആണലോ…

കാണാത്തതു കൊണ്ട് എന്നെ തിരക്കി വന്ന അമ്മു ചേച്ചി വന്നപ്പോൾ പോലും എന്റെ കണീർ തോർന്നിട്ട് ഇല്ലായിരുന്നു…

എന്താടി… എന്താ പറ്റിയത്… നീ എന്തിനാ കരയുന്നെ..
അമ്മു ചേച്ചി എൻ്റെ അടുത്തു ഓടി വന്ന ചോദിച്ചപ്പോൾ ഒറ്റ ഉത്തരം മാത്രേ എന്റെ നാവിൽ നിന്നും വന്നോളു…

പ്രിൻസ്…

പിനീട് ഒന്നും ചേച്ചി ചോദിച്ചില്ല… എന്നെ ഓരോന്നും പറഞ്ഞ സമാധാനിപ്പിച്ചു കൊണ്ടേ ഇരുന്നു…

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്.. അമ്മു ചേച്ചിയുടെ അമ്മ ആയിരുന്നു.. ഞാൻ ഫോൺ എടുത്തു..

മറുവശത്തു നിന്ന് കേട്ട വാർത്ത പൂർണമായും എന്നെ തകർക്കാൻ സാധിച്ചു…

—————

അച്ചു..

തിരിഞ്ഞു നോക്കിയപ്പോൾ ആൽബിച്ചായൻ ആയിരുന്നു..

നീ ഇത് എവിടെ ആയിരുന്നു..
എന്താടാ വീണ്ടും ആ കൊച്ചിനോട് തട്ടി കയറാൻ ചെന്നോ…

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല

മ്.. നീ വാ..

എവിടേക്ക്
.
ഞങ്ങൾ പറഞ്ഞത് കേട്ട് നീ അവളോട്‌ പോയി ചുമ്മാ വഴക്ക് ഇട്ടു എന്ന് എനിക്ക് നല്ലത് പോലെ അറിയാം… അവളോട്‌ ഒരു sorry പറ.. വാ..

ഇച്ചായൻ എന്താ പറയുന്നേ.. ഞാൻ എന്തിനാ അവളോട്‌ sorry പറയുന്നത്…

ഡാ.. അവൾ ഒരു പാവമാണ് എന്ന് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി.. എന്നിട്ടും സ്നേഹം കാട്ടി കൂടെ കുറച്ചു ദിവസം നടന്നിട്ട് പോലും നിനക്ക് അത് മനസിലായില്ല..

ചുമ്മാ ആവശ്യം ഇല്ലാത്തെ..
ഞാൻ പറഞ്ഞ് തീരുന്നതിന് മുമ്പ് അവിടേക്ക് സണ്ണിച്ചായൻ വന്നു..

അവരെ രണ്ടു പേരെയും ഇവിടെ ഒന്നും കാണുന്നില്ല…

രണ്ടു പേരും കൂടെ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്..
.
ഞാൻ എന്ത് ചെയ്തിട്ടാ എന്നെ ഇങ്ങനെ നോക്കുന്നെ…

നീ എന്തെങ്കിലും ചെയ്യാതെ അവൾ പോവില്ലലോ…

എനിക്ക് ഈ വിഷയം സംസാരിക്കാൻ താല്പര്യമില്ല…
എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി..

അടുത്ത ദിവസം കോളേജിലെക് ചെന്നു..
ബൈക്ക് വച്ചിട്ട് അകത്തു കയറിയപ്പോൾ തന്നെ ആദ്യം കണ്ടത് ആ കീർത്തിയുടെ നശിച്ച മുഖം ആയിരുന്നു..

കള്ളം പറഞ്ഞ എന്നെ ലൈബ്രറിയിൽ വിളിച്ചു വരുത്തിയിട്ട് ഞാൻ അവളെ കയറി പിടിക്കാൻ ശ്രമിച്ചു എന്നൊക്കെ ഉള്ള അതിന്റെ നാടകം ഓർക്കുമ്പോൾ തന്നെ അവൾക്ക് പോയി ഒന്ന് പൊട്ടിക്കണം എന്നുണ്ട്… എന്നെ കണ്ടപ്പോൾ തന്നെ അവൾ പെട്ടന്ന് തിരിഞ്ഞു നടന്നു…. എന്നെക്കിലും അതിനുള്ളത് ഞാൻ തിരിച്ചു കൊടുത്തിരിക്കും…

ഒന്നിനെ കണ്ടു.. ഇനി അടുത്തതിനെയും ഉടനെ കാണണമല്ലോ എന്ന് സ്വയം വിചാരിച്ചു…

പക്ഷെ അന്ന് എന്തോ അവൾ കോളേജിൽ വന്നില്ല… അവൾ മാത്രം അല്ല.. അവളുടെ കൂടെ നടക്കുന്ന ആ വാല് അമ്മുവും വന്നില്ല..

അടുത്ത ദിവസവും ഇത് തന്നെ ആവർത്തിച്ചു… രണ്ടു പേരെയും കണ്ടില്ല… അന്ന് മാത്രം അല്ല… പിനീട് അങ്ങോട്ടുള്ള ഒന്ന് രണ്ട ആഴ്ചകളിലും…

ഇനി ഞാൻ കാണാത്തത് ആണോ….അല്ല വന്നാലും വന്നില്ലെങ്കിലും എനിക്ക് എന്താ… ചിലപ്പോൾ എന്നെ കാണാതെ മാറി നടകുന്നത് ആയിരിക്കും… എനിക്കും അതല്ലേ വേണ്ടതും..

അടുത്ത ദിവസം കോളേജിൽ പോവാൻ എണ്ണിറ്റപ്പോൾ ആണ്.. പനിയുടെ ഒരു ലക്ഷണം പോലെ തോന്നിയത്..

പിന്നെ അന്ന് കോളേജിൽ പോയില്ല വീട്ടിൽ തന്നെ ഇരുന്നു… ഉച്ചയോട് ആയപ്പോൾ ദീപ ചേച്ചി കഞ്ഞിയുമായി വന്നു….മറുത്ത ഒന്നും പറയാതെ ഞാൻ അത് കുടിച്ചപ്പോൾ
ചേച്ചി എന്നെ അത്ഭുതത്തോടെ നോക്കി..

എന്താ ചേച്ചി..

കഞ്ഞി കുടിക്കാത്തെ ആൾ ആയിരുന്നല്ലോ… ഇപ്പോൾ ദാ ഊതി ഊതി കുടിക്കുന്നത് കണ്ട നോക്കി നിന്നതാണ്..
എന്ന് പറഞ്ഞ് ചേച്ചി പോയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് പാഞ്ഞത് ആ ദിവസം ആയിരുന്നു…. അന്ന് എനിക്ക് പനിയായിരുന്ന സമയത്ത് അവൾ കൂടെ തന്നെ ഉണ്ടായിരുന്നു… വീണ്ടും അവളുടെ ഓർമ കടന്നു വന്നപ്പോൾ കുടിച്ചിരുന്ന കഞ്ഞി അമർശത്തിൽ മാറ്റി വച്ചു..

അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ എന്നെ തന്നെ കാത്തുനികുന്നത് പോലെ ആൽബിച്ചായൻ പുറത്ത ഉണ്ടായിരുന്നു

ഡാ.. ഞാൻ നിന്നോട് സീരിയസ് ആയിട്ട് ചോദിക്കുവാ.. അന്ന് ആ ഫെസ്റ്റ് നടന്ന ദിവസം നീ ശരിക്കും എന്താ നിത്യയോട്‌ പറഞ്ഞത്..

എന്താ ഇച്ചായാ..

അന്ന് ആ ദിവസത്തിന് ശേഷം നിത്യ ഈ കോളേജിൽ വന്നിട്ട് ഇല്ല.. നിത്യ മാത്രം അല്ല.. അമ്മുവും… വിളിച്ചിട്ട് ആണെങ്കിൽ രണ്ടു പേരും ഫോണും എടുകുന്നില്ല… ഇത് ഇപ്പോൾ ഒരുപാട് ദിവസമായി..

അപ്പോൾ ഞാൻ കാണാത്തതോ അവൾ മറഞ്ഞു നടന്നതോ അല്ല… ശരിക്കും കോളേജിൽ വരാത്തത് ആണ്..

പറയ്‌.. നീ അന്ന് എന്താ പറഞ്ഞത്…

ഞാൻ… ഇങ്ങനെ കോളേജിൽ ഇത്രെയും ദിവസം വരാതെ ഇരിക്കാൻ മാത്രമുള്ള ഒന്നും പറഞ്ഞിട്ടില്ല..

എന്തായാലും ഞാൻ അവരുടെ വീട്ടിലേക്കു പോകാൻ പോവുകയാണ്..
എന്ന് പറഞ്ഞ ആൽബിച്ചായൻ ഇറങ്ങിയതും മുമ്പിൽ ഒരു ഓട്ടോ വന്നു നിന്നു.. അതിൽ നിന്നും അമ്മു ഇറങ്ങി…. അമ്മു മാത്രം

ഓട്ടയ്ക്ക് പൈസ കൊടുത്തു തിരിഞ്ഞപ്പോൾ ആണ് അവൾ നമ്മളെ കണ്ടത്… ശരിക്കും അവളുടെ മുഖം ഞങ്ങളും ശരിക്കും കണ്ടത് അപ്പോൾ ആയിരുന്നു..

എപ്പോഴും കാണുന്നത് പോലെ ഉള്ള ഉന്മേഷം ഒന്നും ആ മുഖത്തു ഇല്ലായിരുന്നു.. കരഞ്ഞു കലങ്ങിയ കണ്ണുകൾ… പക്ഷെ നിത്യ എവിടെ…

അമ്മു ഞങ്ങളെ കണ്ട പുഞ്ചിരിക്കാൻ ശ്രമിച്ചു… പക്ഷെ കഴിയുന്നില്ല..

അമ്മു….. എന്താ പറ്റിയത്.. ഇത്രെയും ദിവസം നിങ്ങൾ രണ്ടു പേരും എവിടെ ആയിരുന്നു…. അല്ല…. നിത്യ…. നിത്യ എവിടെ….

ആൽബിച്ചായനെ പോലെ ഞാനും അവളുടെ മുഖത്തു ആകാംഷയോട് നോക്കി പോയി… നിത്യ കുറിച്ച് ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. അത് എന്റെ ഉള്ളിലെ നെഞ്ചിടിപ്പിന്റെ താളവും തെറ്റിച്ചു… പക്ഷെ എന്ത് കൊണ്ട്…

അമ്മു പറയ്‌… നിത്യ എവിടെ….

അവൾ… അവൾ ഇനി കോളേജിൽ വരില്ല..
എന്ന് പറഞ്ഞ് തിരിഞ്ഞു നടന്ന അമ്മുവിന്റെ മുമ്പിൽ ഞാൻ നിന്നു…

എന്ത് കൊണ്ട്…

എന്തിനാ അറിയുന്നത്… നീയും ഇത് തന്നെ അല്ലേ ആഗ്രഹിച്ചത്… അവൾ ഇനി ഈ കോളേജിൽ എന്ന് മാത്രം അല്ല… നിന്റെ കൺമുമ്പിൽ പോലും ഇനി വരില്ല….

അമ്മു… നീ കാര്യം പറയ്‌… എന്താ നിത്യക്ക്‌ സംഭവിച്ചത്…
ആൽബിച്ചായൻ ചോദിച്ചപ്പോൾ അവൾ കണീർ തുടച്ചു കൊണ്ട് പറഞ്ഞു തുടങ്ങി..

നിത്യക്ക്‌ ഒന്നും സംഭവിച്ചില്ല… അവൾ അവളുടെ വീട്ടിൽ തന്നെ ഉണ്ട്..

ഒന്നും മനസിലാവാതെ ഞങ്ങൾ രണ്ടാളും അവളുടെ മുഖത്തു നോക്കി നിന്നു…

അവളുടെ അമ്മ മരിച്ചു….

കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ നിന്നു
———-

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.9/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!