Skip to content

നിത്യവസന്തം – 10

നിത്യവസന്തം തുടർക്കഥകൾ

ആരോ ഡോർ തുറന്നു കയറിയപ്പോൾ എല്ലാരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു.. എനിക്ക് എതിരെ മൊഴി നൽകാൻ വന്ന പ്രിൻസിനെ പ്രധീക്ഷിച്ചു തിരിഞ്ഞ ഞാൻ വന്നയാളെ കണ്ടു ഞെട്ടിയില്ല… പകരം മനസ്സിൽ കൊണ്ട് നടക്കുന്ന എല്ലാരും എന്നെ വഞ്ചിക്കുകയാണല്ലോ എന്ന് നോവ് മാത്രം ആയിരുന്നു..

പ്രിൻസ് അല്ലായിരുന്നു വന്നത്..

ഒട്ടും വിശ്വസിക്കാൻ ആവാതെ ഞാൻ വിളിച്ചു..

ദേവു…

അവൾ അകത്തുകയറി സാറിനു അഭിമുഖികരമായി നിന്നപ്പോഴും ഒരിക്കൽ പോലും എന്റെ മുഖത്തു നോക്കിയില്ല.. പക്ഷെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

ദേവു എന്താടി ഇതൊക്കെ… നീ…

മടിച്ചു മടിച്ചു എന്റെ മുഖത്തു നോക്കിയത് അല്ലാതെ മറുപടി ഇല്ലായിരുന്നു അവൾക്കു…

സർ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എല്ലാരും കൂടെ… എന്നെ ചതിക്കുകയാണ്…

ആദ്യം ദേവികയ്ക് പറയാൻ ഉള്ളത് കേൾക്കട്ടെ എന്നിട്ട് ബാക്കി നോക്കാം..
സർ അത്രെയും കർശനമായി പറഞ്ഞ്പോയത്തേക്കും എൻ്റെ ഉൾപ്പടെ എല്ലാരുടെയും ശ്രദ്ധ ദേവുവിലോട്ട് തിരിഞ്ഞു….

സർ… അത്..
അവൾ കീർത്തിയെ ഇടയ്ക് ഇടയ്ക് നോക്കുന്നുണ്ടായിരുന്നു

അത് ഇന്ന് രാവിലെ നിത്യ കീർത്തിയുടെ ബാഗിൽ നിന്നും പണം എടുക്കുന്നത് ഞാൻ കണ്ടു..

ശീതികരിച്ച എ സി മുറിയിൽ നിന്ന് ഞാൻ വിയർക്കുകയായിരുന്നു..

ദേവു നീ ആര് പറഞ്ഞിട്ടാ ഈ കള്ളം പറയുന്നത് പറയ്‌… എന്റെ മുഖത്തു നോക്കി പറ.. ഇവളുടെ പണം ഞാൻ മോഷ്ടികുന്നത് നീ കണ്ടോ..
അവളെ എനിക്ക് നേരെ നിർത്തി കൊണ്ട് ചോദിച്ചു.

ഞാൻ കണ്ടു..

വീണ്ടും ആ കള്ളം തന്നെ ഏറ്റവും അടുത്ത കൂട്ടുകാരിൽ നിന്ന് കേട്ടപ്പോൾ പിന്നെ ഒന്നും ചോദിക്കാൻ തോന്നില്ല…

നിത്യക്ക്‌ ഇനി എന്തെങ്കിലും പറയാൻ ഉണ്ടോ..

ഞാൻ ആരുടേയും പണം എടുത്തിട്ടില്ല… ഒരു തെറ്റും ചെയ്തിട്ടില്ല.. പക്ഷെ എന്റെ നിരപരാധിത്വവും തെളിയിക്കാൻ എന്റെ കൈയിൽ തെളിവ് ഇല്ല..
പതറാതെ ഉള്ള വാക്കുകൾ എന്റെ നാവിൽ നിന്നും വന്നു..

സർ എനിക്ക് ജസ്റ്റിസ് കിട്ടണം.. ഒരു കള്ളി പഠിക്കുന്ന കോളേജിൽ പഠിക്കാൻ എനിക്ക്‌ ബുദ്ധിമുട്ട് ഉണ്ട്.
കീർത്തിയുടെ സംസാരം കേട്ടപ്പോൾ അവളുടെ മുഖത്തിട്ടു രണ്ട കൊടുക്കാൻ ആണ് തോന്നിയത്

നിത്യ..ഇത്തരം ഒരു കേസിൽ കൃത്യം ആയിട്ട് ഒരു ഐ വിറ്റൻസ് വരെ ഉള്ള സ്ഥിതിക്ക് എനിക്ക് ആക്ഷൻ എടുക്കാതെ ഇരിക്കാൻ പറ്റില്ല…So you are..

ബാക്കി പറയുന്നതിന് മുമ്പ് പിന്നിൽ നിന്ന് ആരോ സംസാരിച്ചു

സർ..

ആ ശബ്‌ദം എനിക്ക് വളരെ പരിചിതമായിരുന്നു.. തിരിഞ്ഞു നോക്കിയപ്പോൾ രവീന്ദ്രൻ സർ..അത്രെയും നേരം എല്ലാം തീർന്നു എന്ന് വിശ്വസിച്ചു നിന്ന് എനിക്ക് സാറിന്റെ മുഖം കണ്ടപ്പോൾ ഒരു ആശ്വാസം വീണു..
സർ അകത്തു കയറി…

സർ ഇപ്പോൾ നിത്യക്ക് എതിരെ ഒരു ആക്ഷൻ എടുക്കുന്നതിനോട് എനിക്ക് വിയോജിപ്പ് ഉണ്ട്..

ഈ കുട്ടിക്ക് എതിരെ ഒരു ഐ വിറ്റൻസ് വരെ ഉണ്ട്… ആ സ്ഥിതിക്ക്..

ഒരു ഐ വിറ്റൻസ് കൊണ്ട് കാര്യം ഇല്ലലോ സാറേ.. കാര്യങ്ങൾ നമ്മുക്ക് കുറച്ചും കൂടെ വിശദമായി അനേഷിക്കാം..

പ്രിൻസിപ്പലും രവീന്ദ്രൻ സാറും തമ്മിൽ ഉള്ള സംഭാഷണത്തിൽ നിന്നും എനിക്ക് മറ്റൊരു കാര്യവും മനസ്സിലായി പ്രിൻസിപ്പൽ പോലും ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് രവീന്ദ്രൻ സർ എന്ന്… അതുകൊണ്ട് തന്നെ അദ്ദേഹതിന്റെ തീരുമാനം തന്നെ ഉറപ്പിച്ചു…

നിത്യ ഇപ്പോൾ കുട്ടി പൊയ്ക്കൊള്ളു.. കാര്യങ്ങൾ കുറച്ചും കൂടെ വിശദമായി ഞങ്ങൾ അനേഷിക്കട്ടെ

എന്നെ കോളേജിന്റെ പുറത്താക്കാൻ അവസരം നോക്കിനടന്ന കീർത്തിക്കും കൂട്ടർക്കും ആ തീരുമാനം അത്ര കണ്ട രസിച്ചില്ല എന്നത് അവരുടെ മുഖത്തു തെളിഞ്ഞു കാണുന്നുണ്ടായിരുന്നു..

എനിക്ക് അനുകൂലമായ അന്തിമ തീരുമാനം കേട്ട് പുറത്തിറങ്ങിയപ്പോഴും മനസ്സിൽ ഒരു സന്തോഷവും തോന്നില്ല.. അത് മുഖത്തും പ്രതിധ്വനിച്ചു കണ്ടത് കൊണ്ട് ആയിരിക്കും രവീന്ദ്രൻ സർ എന്നെ ഒരുപാട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

ഇങ്ങനെ സങ്കടപ്പെട്ടിട്ടു എന്ത് കാര്യമാണ് മോളെ…. തത്ക്കാലം ഒരു കാര്യം ചെയ് ഇന്നത്തേക്ക് ലീവ് എടുത്തു മോള് വീട്ടിൽ ചെല്ല്.. അതാ നല്ലത്… മനസ്സ് നല്ലത് പോലെ ശരിയായി നാളെ വന്നാൽ മതി…

കള്ളിയായി തെളിയിക്കപ്പെട്ടില്ലെങ്കിലും അങ്ങനെ ഒരു ആരോപണം എനിക്ക് നേരെ കേട്ടത് കൊണ്ട് തന്നെ അവിടെ നിൽക്കാൻ എനിക്കും തോന്നില്ല സർ പറഞ്ഞത് തലയാട്ടി സമ്മതിച്ചു അവിടെ നിന്നും ഞാൻ തിരിഞ്ഞു നടന്നു…

നടക്കുമ്പോൾ വീണ്ടും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… ഇന്നലെ പ്രിൻസ്.. ഇന്ന് ദേവു… എല്ലാരും ഇത്ര മാത്രം നോവിപ്പിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്..

കുഞ്ഞിനു നടന്നുനീങ്ങിയപ്പോൾ ആണ് ആരെയോ വന്നു തട്ടിയത്…

ആ.. ഇതാരാ എന്റെ കാമുകിയോ… നീ ഇന്ന് വരും എന്ന് ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല.. എന്തായാലും വന്നലോ… സന്തോഷം..

പ്രിൻസിന്റെ കുത്തിയുള്ള വാക്കുകൾ കേട്ടപ്പോഴും കുഞ്ഞിനു നിൽക്കാൻ അല്ലാതെ മറുപടി പറയാൻ എന്റെ കഴിഞ്ഞില്ല..

എന്താടി.. നിന്റെ നാവ്‌ ഇറങ്ങി പോയോ..
പരിഹാസം മാറി അവന്റെ വാക്കുകളിൽ ദേഷ്യം പ്രധിധ്വനിച്ചപ്പോൾ മാറി പോവാൻ ശ്രമിച്ച എന്റെ മുമ്പിൽ വീണ്ടും അവൻ നിന്നു…

മുഖത്തു നോക്കടി..
എന്ന് പറഞ്ഞു അവൻ എന്റെ മുഖം പിടിച്ചു ഉയർത്തി.. നിറഞ്ഞ നിന്ന എൻ്റെ കണ്ണുകൾ കണ്ടപ്പോഴും ഒരു ഭാവ വ്യത്യാസവും അവനിൽ ഉണ്ടായില്ല..

ഓഹ്.. സോറി. സോറി… ആൾറെഡി കരയുകയാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.. എന്തായാലും എനിക്ക് ഏറ്റവും നല്ല birthday ഗിഫ്റ്റ് തന്നത് അല്ലേ നീ… അതുകൊണ്ട് ഇന്നത്തേക്ക് ഒരു കോൺസിഡറേഷൻ… ആരാണ് നിന്നെ കരയിപ്പിച്ചത് എന്ന് പറയ്‌.. ഞാൻ ചോദിക്കാം..
വീണ്ടും പരിഹാസത്തോടെ അവൻ അത് പറഞ്ഞപ്പോൾ ഒന്ന് മാത്രേ എനിക്ക് പറയാൻ ഉണ്ടായിരുന്നൊള്ളു…

നിന്റെ പിറന്നാളിന് എല്ലാരുടെയും മുമ്പേ വച്ചു ഏതൊരുത്തന്റെയും കൂടെ പോവുന്ന ഒരു വൃത്തികെട്ട പെണ്ണാക്കി നീ എന്നെ…അതിന്റെ തുടർച്ചയായി എന്റെ പിറന്നാളിന് കള്ളി എന്നൊരു പട്ടവും എനിക്ക് വാങ്ങിച്ചു തന്നു നീ എനിക്ക് ..
മുഖത്തു ഒരു ചിരി വിടർത്തി നിറഞ്ഞ ഒഴുകിയ കണ്ണുകളോടെ അവനെ നോക്കി അത്രെയും പറഞ്ഞു നടന്ന അകന്നപ്പോൾ ഒന്നും മനസിലാവാതെ എന്ന് രീതിയിൽ അവൻ അവിടെ തന്നെ നിന്നു…

പതിവിലും നേരത്തെ വീട്ടിൽ എത്തിയ എന്നെ കണ്ട അമ്മ വന്നു…

എന്താ മോളെ ഇന്ന് നേരത്തെ…. എന്താ നിന്റെ മുഖം വല്ലാതെ ഇരികുനത്…

മറുപടിയായി അമ്മേ കെട്ടിപിടിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ആ ഉള്ളും തെങ്ങുന്നത് ഞാൻ അറിഞ്ഞു..
എത്രയൊക്കെ കൂടെ നടക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിലും ഒരു പെൺകുട്ടിക്ക് എപ്പോഴും ഏതിനും ആശ്രയിക്കാൻ ഒരു കൂട്ടുകാരിയെ ഉള്ളു … അവളുടെ അമ്മ.. എന്ന് പരമ സത്യം ഞാൻ മനസിലാക്കി…

അമ്മയുടെ മനസ്സ് കൂടുതൽ വേദനിപ്പിക്കണ്ട എന്ന് കരുതി ഞാൻ കണ്ണ് തുടച്ചു… കുറച്ചു നേരം അമ്മയോട് സംസാരിച്ചതിന് ശേഷം മുറിയിൽ പോയി ഒന്ന് കിടന്നു…. ഇന്നലെ ഒട്ടും ഉറങ്ങാത്തതുകൊണ്ട് തന്നെ പെട്ടന്ന് ഞാൻ മയക്കത്തിൽ വീണിരുന്നു…

അമ്മേ…
എന്റെ പിന്നിൽ ആരോ എന്തോ ശക്തിയായി എറിഞ്ഞപ്പോൾ ആണ് പെട്ടന്നു വിളിച്ചു കൊണ്ട് ഏണിച്ചത്..

തലയണ ആണ് എറിഞ്ഞത് എന്ന് മനസ്സിലായി പക്ഷെ ആര്… എന്ന് പറഞ്ഞു റൂം മൊത്തം കണ്ണ് ഒട്ടിച്ചപ്പോൾ ആണ് ഡോറിന്റെ സൈഡിൽ ഒരു മുഴുനീളൻ പുഞ്ചിരിയും സമ്മാനിച്ചു നിൽക്കുന്ന ആളെ ഞാൻ കണ്ടത്… അതുവരെ മനസ്സിൽ ഉണ്ടായിരുന്ന സങ്കടംഒരു പരിധി വരെ ആ മുഖം കണ്ടപ്പോൾ മറക്കാനും എനിക്ക് സാധിച്ചു…

അമ്മു ചേച്ചി..
എന്ന് വിളിച്ചു കൊണ്ട് ഓടി ചെന്നു ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു…

ഓഹ്… നരുന്ത് പോലെ ആണെങ്കിലും ഉരുക്കിന്റെ പിടി ആണലോടി… വിടടി..ശ്വാസം മുട്ടി ചാവും ഞാൻ ഇപ്പോൾ…

എത്ര വർഷം ആയി ചേച്ചിയെ കണ്ടിട്ട്…

അഹ്… ഡിഗ്രി പഠിക്കണം എന്ന് മോഹമായി നടന്ന ഞാൻ ചെന്നുപെട്ടത് കുട്ടികളെ കഴുതകളെ പോലെ കാണുന്ന ഒരു കരടിയുടെ കോളേജിൽ… അപ്പോൾ ആ മുതു കിളവൻ പറയുകയാണ് എല്ലാം സെമമും ഒരു സപ്പ്ളി പോലും ഇല്ലാതെ പാസ്സ് ആവണം എന്ന്… സ്കൂളിൽ ഓടി നടന്നു കോപ്പി അടിച്ചതിനു അവിടത്തെ ഹെഡ് മാഷ് ഓടിച്ചിട്ടു അടിച്ച ഈ ഓട്ട പാത്രകാരി പിന്നെ എന്ത് ചെയ്യും.. അന്ന് തൊട്ടു ചത്തു കിടന്നു പഠിച്ച ഞാൻ തിരിച്ചു വന്നിരിക്കുന്നു ഡിഗ്രിയുടെ സെര്ടിഫിക്കറ്റുമായി.. ഇനി പിജിയിൽ ചില കളികൾ കാണാനും ചില കളികൾ പഠിപ്പിക്കാനും…
ആറാം തമ്പുരാന്റെ ഡയലോഗിൽ തുടങ്ങി റൂട്ട് മാറി നരസിംഹത്തിൽ ചെന്നു അവസാനിച്ചു ചേച്ചിയുടെ സംസാരം… അപ്പുവിന്റെ ചേച്ചിയാണ് അമ്മു ചേച്ചി… രക്തബന്ധം കൊണ്ട് അല്ലെങ്കിലും എന്റെയും ചേച്ചി…

ചേച്ചിയോടുള്ള സംസാരം കൊണ്ട് എല്ലാം മറന്നു മനസ്സ് തുറന്നു ചിരിക്കാൻ എനിക്ക് സാധിച്ചു…

അല്ല അതൊക്കെ പോട്ടെ… പിറന്നാൾ കാരിയുടെ വിശേഷങ്ങൾ പറ…

എന്ത് വിശേഷം..
ഒട്ടും താല്പര്യം ഇല്ലാതെ ഞാൻ പറഞ്ഞു..

അല്ല നിനക്ക് ഇന്ന് കോളേജ് ഇല്ലേ…

അത്…
കോളേജിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് പെട്ടന്ന് ഞാൻ അത് ഓർത്തത്..

ചേച്ചി..

എന്തുവാടി…

ചേച്ചിക്ക് പിജിക്ക് ഏത് കോളേജിൽ ആണ് കിട്ടിയത്..

എന്റെ ചോദ്യം കേട്ട് ചേച്ചി എൻ്റെ തലയ്ക്ക് ഒരു കിഴുക്ക് തന്നു..
നീ എന്ത് പൊട്ടിയാടി.. നീയും നിന്റെ കൂട്ടുകാരി ദേവികയും അല്ലേ എനിക്ക് നിങ്ങളുടെ കോളേജിൽ അഡ്മിഷൻ കിട്ടിയ കാര്യം എന്നെ വിളിച്ചു പറഞ്ഞത് തന്നെ…

ശരിയാണ്… അമ്മു ചേച്ചിക്ക് ഞാൻ പഠിക്കുന്ന കോളേജിൽ ആണ് കിട്ടിയത്…

നീ എന്ത് ആലോചിച്ചു കൊണ്ട് ഇരികുവാ…

അല്ല ചേച്ചി… ഇനി കോളേജ് ചേഞ്ച്‌ കൊടുത്തു മാറാൻ പറ്റുമോ..

ഏഹ്.. എന്തിന്… ഞാൻ ആ കോളേജിൽ തന്നെ പിജിക്ക് ചേർന്നാൽ എന്താ കുഴപ്പം…

ഒന്നുല്ല… എന്ത് കുഴപ്പം… ഒരു കുഴപ്പവും ഇല്ല…
ഞാൻ പറഞ്ഞ് അവസാനിപ്പിച്ചു..

മ്മ്… നാളെ ആണ് ക്ലാസ്സ്‌ തുടങ്ങുന്നത്.. അതുകൊണ്ട് നാളെ നമ്മുക്ക് ഒരുമിച്ച് പോകാം…

അത്..

ചേച്ചി ഒന്ന് തറപ്പിച്ചു നോക്കിയപ്പോൾ പിന്നെ ഒന്നും പറയാതെ ഞാൻ സമ്മതിച്ചു…

പിനീട് കോളേജിനെ കുറിച്ചുള്ള വിശേഷങ്ങൾ ഞാൻ തന്നെ സംസാരത്തിൽ നിന്നും മാറ്റി.. അപ്പോഴും ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു…

നാളെ അമ്മു ചേച്ചി വരുമ്പോൾ എന്തെങ്കിലും പറഞ്ഞ് ഒഴിയാം എന്ന് മനസ്സിൽ ഉറപ്പിച്ചു. കാരണം ഈ കഴിഞ്ഞ സംഭവങ്ങൾ എല്ലാം കൊണ്ട് തന്നെ ഇനി ആ കോളേജിലോട്ട പോണോ എന്ന് പോലും മനസ്സിൽ വന്നു…. അങ്ങനെ ഓരോന്നും ആലോചിച്ചു രാത്രി കിടന്നു..

സാധാരണ 4മണിക്ക് തന്നെ അടുക്കളയിൽ കയറുന്ന ഞാൻ അന്ന് ആറു മണിയായിട്ടും ഉണർന്നു കട്ടിലിൽ തന്നെ കിടന്നു.. അമ്മ ഇടയ്ക് വന്ന നോക്കിയപ്പോൾ ഇന്ന് കോളേജിൽ പോവുന്നില്ല എന്ന് പറഞ്ഞു കാര്യങ്ങൾ എല്ലാം അറിയാവുന്നത് കൊണ്ട് ആയിരിക്കും പിന്നെ അമ്മ നിർബന്ധിച്ചതും ഇല്ല..

ഏയ് അര ഒക്കെ ആയപ്പോൾ അമ്മു ചേച്ചി വന്നു… ചേച്ചിയുടെ ശബ്‌ദം കേട്ടപ്പോൾ തന്നെ ഞാൻ കണ്ണ് മൂടി കിടന്നു..

ടി.. എന്ത് ഉറക്കം ആടി ഇത്… എഴുനേല്ക്ക്..

അപ്പോഴും കണ്ണ് തുറക്കാതെ ഞാൻ കിടന്നു.

ടി നിന്റെ കള്ള ഉറക്കം എന്നോട് വേണ്ടാ… എഴുനേൽക്കടി..

പിന്നെ രക്ഷ ഇല്ലാതെ ഞാൻ കണ്ണ് തുറന്നു..

പോയി ഉന്മേഷത്തിന്റെ അമിട്ട് പൊട്ടിച്ചു കുളിച്ചിട്ടു വാടി.

എന്തുവാ…

ഓഹ്.. എന്റെ പൊന്നു മോളെ… പോയി പല്ല് തേച്ചു കുളിച്ചു വരാൻ..

ഞാൻ ഇന്ന് വരുന്നില്ല..

നീ എന്റെ കൈയിൽ നിന്നും മേടിക്കും.. എന്ന് പറഞ്ഞ് ചേച്ചി എന്നെ കട്ടിലിൽ നിന്നും പിടിച്ചു താഴെ ഇറക്കാൻ നോക്കി.. പിന്നെ ഒരു രക്ഷയും ഇല്ലാതെ പോയി റെഡി യായി വന്നു.. ഞാനും ഉറപ്പിച്ചു കഴിഞ്ഞിരുന്നു വരുന്നത് വരട്ടെ എന്ന്..

ഞാൻ റെഡിയായി.. പോകാം..

പോകാം അതിന് മുമ്പ് നീ എന്താ ശരിക്കും നടന്നത് എന്ന് പറ..

ഞാൻ ചേച്ചിയുടെ മുഖത്തു നോക്കി..

നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയത് അല്ല… കോളേജിൽ വരാതെ ഉള്ള നിന്റെ ഒഴിഞ്ഞു മാറ്റത്തിൽ നിന്നു തന്നെ എനിക്ക് മനസിലായി എന്തോ പ്രശ്നം ഉണ്ട് എന്ന്…. പറയ്‌…
എപ്പോഴും തമാശയും കളികളും മാത്രം പറയുന്ന അമ്മു ചേച്ചി സീരിയസ് ആയിട്ട് അത് ചോദിച്ചപ്പോൾ.. ഞാൻ പോലും അറിയാതെ എൻ്റെ ഉള്ളിൽ ഉള്ളത് എല്ലാം പുറത്ത വന്നു…. എല്ലാം ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞ ചേച്ചി ഒന്ന് മാത്രം പറഞ്ഞു..

വാ..

എവിടേക്ക്..

കോളേജിലേക്ക് അല്ലാതെ എവിടെ.. വാ..
എന്ന് പറഞ്ഞു ചേച്ചി എൻ്റെ കൈയും പിടിച്ചു വീട്ടിൽ നിന്നും ഇറങ്ങി..

കോളേജിന്റെ മുമ്പിൽ എത്തിയപ്പോൾ വീണ്ടും ആ പിടി എന്റെ കൈയിൽ മുറുകി…

എന്നാൽ എന്നെ ഭയപ്പെടുത്തിയത് ചേച്ചി എന്നെയും കൊണ്ട് പോകുന്നത് പിജി സെക്ഷനിലേക്ക് ആയിരുന്നില്ല….

ചേച്ചി.. വേണ്ടാ… പ്രശ്നം ഒന്നും ഉണ്ടാക്കണ്ട..

എന്ന് പറഞ്ഞു തീർന്നതും എൻ്റെ നേരെ പ്രിൻസ് നടന്നു വരുന്നുണ്ടായിരുന്നു…. അവന്റെ പിന്നാലെ ആ കീർത്തിയും ഉണ്ട്… എന്ത് കൊണ്ടോ അത് എന്നെ വേദനിപ്പിച്ചു…

എൻ്റെ കൈയും പിടിച്ചു അവർക്ക് നേരെ നടന്നു വരുന്ന എന്നിലും അമ്മു ചേച്ചിയിലും ആയിരുന്നു അവരുടെ ശ്രദ്ധ എങ്കിൽ എന്റെ ശ്രദ്ധ പൂർണമായും അമ്മു ചേച്ചിയിൽ ആയിരുന്നു…

ചേച്ചി പ്രശ്നം ഉണ്ടാകല്ലേ…
എന്ന് പറഞ്ഞു തീർന്നതും ആരുടെയോ കരണത്തു ചേച്ചിയുടെ കൈ പതിഞ്ഞിരുന്നു…

അതു വരെ കുട്ടികളുടെ സംസാരത്താൽ നിറഞ്ഞ കോളേജ് കോറിഡോർ ഒരു പിൻ ഇട്ടാൽ കേൾക്കാവുന്ന അത്ര നിശബ്ദതയിൽ നിറഞ്ഞു…

ഞാൻ ആദ്യം നോക്കിയത് പ്രിൻസിനെ ആയിരുന്നു… അവന്റെ മുഖത്തു ഒരു ഞെട്ടൽ മാത്രം ആയിരുന്നു.. ദേഷ്യം ഇല്ല.. അപ്പോൾ അവനെ അല്ല ചേച്ചി അടിച്ചത്…. അടുത്ത എൻ്റെ കണ്ണ് പാഞ്ഞത് കീർത്തിയിൽ ആയിരുന്നു… അവളുടെ രണ്ടു ഉണ്ട കണ്ണും ഇപ്പോൾ പുറത്തോട്ട ചാടും എന്ന് രീതിയിൽ ആയിരുന്നു… പക്ഷെ മേക്കപ്പിൽ പൊതിഞ്ഞു നിൽക്കുന്ന അവളുടെ മുഖത്തു അടി കൊണ്ടാ പാട് ഇല്ല… അപ്പോഴാണ് അല്പം മാറി അടി കൊണ്ട കവിളും പിടിച്ചുകൊണ്ടു ഇപ്പോൾ കരയണോ വേണ്ടയോ എന്ന് രീതിയിൽ നിൽക്കുന്ന ദേവുവിനെ ഞാൻ കണ്ടത്…

പറയടി… എന്റെ അനിയത്തി ആണോ കാശ് മോഷ്ടിച്ചത്…
അവിടെ കൂടി നിൽക്കുന്ന എല്ലാ കുട്ടികൾക്കും കേൾക്കാൻ തക്ക രീതിയിൽ ആയിരുന്നു ചേച്ചി ദേവുവിനോട് ചോദിച്ചത്..

അപ്പോൾ ഒന്നും പറയാതെ കീർത്തിയെയും എന്നെയും മാറി മാറി അവൾ നോക്കുന്നുണ്ടായിരുന്നു…

ദേ.. മര്യാദക്ക് ആണ് ഞാൻ ചോദിക്കുന്നത് ഇപ്പോൾ അതിനുള്ള ഉത്തരം പറഞ്ഞാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ ഇനി നിന്നോട് ചോദ്യവും ഉത്തരവും ഒക്കെ നടത്താൻ പോവുന്നത് എന്റെ അച്ഛൻ ആയിരിക്കും.. ഒരു S.I ചോദിച്ചാൽ എല്ലാം നീ തത്ത പറയുന്നത് പോലെ പറയും…
ആ ഡയലോഗിൽ ദേവു വീണു എന്ന് വിളറി വെളുത്ത അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി..

പ്ലീസ്.. പോലീസ് കേസ് ആകരുത്… എന്നെ കൊണ്ട് നിർബന്ധിപ്പിച്ച പറയിപ്പിച്ചതാ..

ആര്..

കി….കീർത്തി…
വിക്കി വിക്കി യുള്ള അവളുടെ മറുപടിയും വന്നു

പിനീട് നടന്നത് എല്ലാം പെട്ടന്ന് ആയിരുന്നു… കോളേജ് ഓഫീസിൽ വിളിപ്പിച്ചതും.. കീർത്തിയെ സസ്‌പെൻഡ് ചെയ്തതും എല്ലാം… സത്യം തെളിയിക്കാൻ എന്ന് രീതിയിൽ ദേവുവിനെ അമ്മു ചേച്ചി അടിച്ചത് വലിയ പ്രശ്നം ആകാതെ രവീന്ദ്രൻ സർ ഒതുക്കി തീർക്കാൻ സഹായിച്ചു..

ടി..
ഓഫീസിൽ നിന്നും ഇറങ്ങിയ അമ്മു ചേച്ചി ദേവുവിനെ വിളിച്ചു..

നേരത്തെ കിട്ടിയാ അടിയുടെ പേടി കാരണം ആയിരിക്കും വിളിച്ച ഉടൻ അവൾ നിന്നു..

ചേച്ചി സത്യം എല്ലാരും അറിഞ്ഞില്ലേ.. ഇനി അവളെ ഒന്നും പറയണ്ട…

നീ മിണ്ടാതിരിക്ക്‌..
എന്ന് പറഞ്ഞു ചേച്ചി വീണ്ടും അവളുടെ മേൽ തിരിഞ്ഞു..

നീ അകത്തു വച്ചു പറഞ്ഞത് പോലെ കീർത്തി മാത്രം ആണോ അതോ വേറെ ആരെങ്കിലും ഉണ്ടോ…

ആ ചോദ്യം എൻ്റെ മനസിലും ഉണ്ടായിരുന്നു.. പ്രിൻസും കൂടെ അറിഞ്ഞിട്ട ആണോ ഇതൊക്കെ എന്ന്..

കീർത്തി മാത്രം പറഞ്ഞിട്ടാണ്… വേറെ ആരും ഇല്ല…

മ്മ്… പൊയ്ക്കോ… പിന്നെ വേറെ ഒരു കാര്യം കൂടെ ഇനി മേലാൽ നിത്യയുടെ അടുത്തു പോലും വന്നു പോവരുത് നീ.. കേട്ടോടി…

അവൾ ഒന്നും മിണ്ടാത്തെ തല യാട്ടി പോയപ്പോൾ ഞാൻ അറിയുകയായിരുന്നു.. എന്റെ അടുത്തു നിൽക്കുന്ന പെണ്ണ് കരുത്തിന്റെ ശക്തി… ഒരു ആരാധനയോടെ ഞാൻ ചേച്ചിയെ തന്നെ നോക്കി നിന്നു…

എന്തുവാടി നോക്കി പേടിപ്പിക്കുന്നെ…

ചേച്ചി..ഇതൊക്കെ…

ടി മോളെ.. നമ്മുക്ക് വേണ്ടി ചോദിക്കാൻ നമ്മളെ കാണോള്ളൂ… തെങ്ങുവെട്ടുകാരൻ ശങ്കരൻ ആയ എന്റെ അച്ഛനെ S.I ശങ്കരൻ ആക്കാമെങ്കിൽ നിന്റെ ഈ നിരാശ കാമുകി പട്ടം മാറ്റി ആ പഴയ നിത്യ ആവാൻ നിനക്കും സാധിക്കും..

ചേച്ചിയുടെ ആ വാക്കുകൾക്ക് എപ്പോഴോ നഷ്ടപെട്ടുപോഴ ഒരു പുതു ജീവൻ എനിൽ ഉണ്ടായി..

പിനീടുള്ള ദിവസങ്ങളും എനിക്ക് അങ്ങനെ ആയിരുന്നു എല്ലാം ഓർത്തു ദുഖിച്ചു ഇരുന്നിട്ട് കാര്യം ഇല്ല എന്ന് മനസിലായി… പക്ഷെ അപ്പോഴും ഹൃദയത്തിൽ ഒരു നോവായി പ്രിൻസ് അങ്ങനെ തന്നെ ഉണ്ടായിരുന്നു… എത്ര ശ്രമിച്ചിട്ടും അവനെ മറക്കാൻ കഴിഞ്ഞില്ല…

ഓരോന്നും ആലോചിച്ചു നടന്നപ്പോൾ ആണ് കൈയിൽ ഒരു പിടി മുറുക്കിയത്… ആരാണ് എന്ന് ആ മുഖത്തു നോക്കാതെ തന്നെ എനിക്ക് മനസിലായി കാരണം എപ്പോഴും ഒരുമിച്ചു നിൽക്കാൻ ഞാൻ ആഗ്രഹിച്ച കരങ്ങൾ ആയിരുന്നു..

എന്താടി.. നീയും പിന്നെ നിന്റെ ആ പുതിയ ഇറക്കുമതിയും എല്ലാരോടും പകരം ചോദിക്കാൻ ഇറങ്ങിരിക്കുകയാണോ..

പതിവ് പോലെ ഞാൻ ഒരു ഉത്തരവും നൽകിയില്ല… എത്ര ശ്രമിച്ചിട്ടും ഇവന്റെ മുമ്പിൽ മാത്രം എന്റെ ധൈര്യം ചോർന്നു പോകുന്നു…

എന്താടി നിനക്ക് നാവ്‌ ഇല്ലേ..

ഉണ്ട്..
അവസാനം ഒരു മറുപടി എന്റെ നാവിൽ നിന്ന് വീണു..

തർക്കുത്തരം പറയുന്നോടി..

അവന്റെ മറുപടി കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതി പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത്… മിണ്ടാതെ നിന്നാൽ നാവ്‌ ഇറങ്ങി പോയോ… മിണ്ടിയാൽ തർക്കുത്തരം…

എന്ത് തേങ്ങയാ നീ ചിന്ദിക്കുന്നേ..

ഇതുപോലത്തെ കാട്ടുപോത്തിനെ എന്തിനാ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നത് എന്ന്…
പതിയെ ഞാൻ പിറുപിറുത്തു..

എന്തെങ്കിലും പറഞ്ഞോ..

ഞാൻ ഇല്ല എന്ന് രീതിയിൽ തലയാട്ടി..

നിർത്തിക്കോ നിന്റെ ഈ അഹങ്കാരം…
എന്ന് പറഞ്ഞു തിരിഞ്ഞതും എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അവന്റെ കൈയിൽ പിടിച്ചു..

അവൻ തിരിഞ്ഞു എന്നെയും അവന്റെ കൈയിൽ മുറുകിയിരിക്കുന്ന എൻ്റെ പിടിയിലും നോക്കി..

എന്നോടുള്ള നിന്റെ ഈ ദേഷ്യം എന്നാ തീരുന്നത്…

നീ ചാവുമ്പോൾ..
അത്രെയും പറഞ്ഞ എന്റെ കൈയും തട്ടി മാറ്റി അവൻ നടന്നു….

പ്രാണനായകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ നായിക ഏത് വഴിയാ തിരഞ്ഞ എടുത്തിരിക്കുന്നത്… റെയിൽവേ ട്രാക്ക് ആണോ.. അതോ വല്ല പാലത്തിൽ നിന്നും ചാടി ചാവാനോ..

അങ്ങനെ ഒരു കമന്റ്‌ ഇടാൻ ഒരാളെ ഉള്ളു അമ്മു ചേച്ചി…

ഞാൻ ചാവാൻ ഒന്നും പോവുന്നില്ല..

മ്മ് ഉവ്വ…

അപ്പോഴും കുറച്ചു അപ്പുറത്ത് മാറി കൂട്ടുകാരോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്ന പ്രിൻസിൽ എൻ്റെ കണ്ണ് പാഞ്ഞു…
ഞാൻ നോക്കുനടത്തേക്ക് അമ്മു ചേച്ചിയുടെ ദൃഷ്ടിയും പതിഞ്ഞു…

എന്റെ കൃഷ്ണ… എന്റെ കൊച്ചിനെ തേച്ചോട്ടിച്ച പോയ അവന്റെ തലയിൽ ഇടുത്തി….

അമ്മു ചേച്ചി…

എന്താടി..

വേണ്ടാ..

ഒരു കൊച്ചങ്ങാ എങ്കിലും..

വേണ്ടാ..

ഓഹ്… നീ മാറില്ല..

ഒരു ആഴ്ച കഴിഞ്ഞു എന്നിട്ടും കട്ട ശോകമാ കോളേജ്..

എന്ത് പറ്റി..

റാഗിങ് ചെയ്യാൻ ഒന്നും പറ്റില്ല..

അതിന് ചേച്ചി ഫസ്റ്റ് ഇയർ അല്ലേ..

Ug അല്ലാലോ… Pg അല്ലേ അപ്പോൾ ഞാനും സീനിയർ ആണ്… പക്ഷെ ഒറ്റഎണ്ണത്തിനെ കിട്ടാൻ ഇല്ല..
എന്ന് പറഞ്ഞു തീർന്നതും ചേച്ചിയും ആയി ഒരാൾ വന്നു മുട്ടിയതും ഒരുമിച്ചായിരുന്നു..

എന്ത് ഇടി ആണ്…

Iam really sorry..
കൈയിൽ ഒരു പുസ്തകവും ഒരു കണ്ണാടിയും ആയി കാണാൻ സുമുഖനായ ഒരു ചെറുപ്പകാരൻ…

അതെ.. ഇ ഫസ്റ്റ് ഇയർ….

ഓഹോ… അപ്പോൾ ജൂനിയർ ആണല്ലേ…

അയാൾ ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെ പതുക്കെ അതെ എന്ന് രീതിയിൽ തലയാട്ടി…

എന്തുവാ പേര്..

ആ..

അല്ലേൽ വേണ്ടാ… പറയുന്ന ഒരു ടാസ്ക് അങ്ങോട്ട്‌ ചെയ്താൽ മതി..

അയാൾ വീണ്ടും തലയാട്ടി..

ദേ ആ നിൽക്കുന്ന പയ്യനെ കണ്ടോ..
എന്ന് പറഞ്ഞു ചേച്ചി പ്രിൻസിനെ ചൂണ്ടി കാണിച്ചു..

അഹ്….അവന്റെ തലയ്ക് ഒരു കൊട്ട് കൊടുത്തിട്ട വാ..
ചേച്ചി പറഞ്ഞത് കേട്ടു ഞെട്ടിയത് ഞാൻ ആയിരുന്നു..

ദേ ചേച്ചി വേണ്ടാ കേട്ടോ… ചുമ്മാ ആവശ്യം ഇല്ലാതെ..

ഓഹ്.. കാതു കടിച്ചു തിന്നാതെ മിണ്ടാത്തെ ഇരിക്ക് പെണ്ണെ…
എന്ന് പറഞ്ഞു ചേച്ചി വീണ്ടും അയാളുടെ മേൽ തിരിഞ്ഞു.

നീ ഇതുവരെ പോയില്ലേ… മ്മ്.. ചെല്ല്.. പോവുക.. ആ നിൽക്കുന്ന അവന്റെ തലയിൽ ഒരു നല്ല കൊട്ട് കൊടുക്കുക..

അത് വെണോ ..

വേണം… സീനിയർ ആണ്… പറഞ്ഞത് ചെയ്…
ചേച്ചി തറപ്പിച്ചു പറഞ്ഞപ്പോൾ അയാൾ അവിടെ നിന്നും പ്രിൻസിനെ ലക്ഷ്യമായി നടന്നു…

ചേച്ചി.. വേണ്ടാ… പ്രിൻസിന്റെ സ്വഭാവം അറിഞ്ഞൂടാത്തത് കൊണ്ടാണ്..

നീ ഇങ്ങനെ പേടിക്കാതെ… അവൻ ചെറുതായിട്ട് ഒന്ന് പ്രിൻസിന്റെ മുടിയിൽ തൊട്ടിട്ടു ഇപ്പോൾ തിരിച്ചു വരും..

ചെറുതായിട്ട് തൊടാൻ അല്ലാലോ ചേച്ചി പറഞ്ഞത്…

പിന്നെ.. നമ്മൾ പറയുന്നത് പോലെ ഒക്കെ അവർ ചെയ്യാൻ അല്ലേ പോവുന്നത്..
എന്ന് പറഞ്ഞു ചേച്ചി ശ്രദ്ധ അവിടേക്ക് തിരിച്ചു.. ഒപ്പം ഞാനും….

അയാൾ പ്രിൻസിന്റെ അടുത്തേക്ക് എത്തി… ചേച്ചി പറഞ്ഞതും ശരിയാ നമ്മൾ പറയുന്നത് പോലെ ഇവർ അതിന് അനുസരിക്കുമോ എന്ന് വിചാരിച്ചു തീർന്നതും അയാൾ പ്രിൻസിന്റെ തലയിൽ കൈയിൽ ഇരുന്ന ഒരു തടി മാടൻ ഗൈഡ് കൊണ്ട് ഒറ്റ അടി…

അയ്യോ…

കായ്ച്ച കണ്ടുകൊണ്ട് നില്കാതെ ഓട് പെണ്ണെ..
എന്ന് പറഞ്ഞു അമ്മു ചേച്ചി എന്റെ കൈയും പിടിച്ചു പ്രിൻസിന്റെ റിയാക്ഷന് കാണാൻ കാത്തു നില്കാതെ അവിടെ നിന്നും ഓടി..

ഓടി അവസാനം ക്ലാസ്സിന്റെ അടുത്ത എത്തി..

ഞാൻ അപ്പോഴേ പറഞ്ഞത് അല്ലേ… പ്രശനം ആകും വേണ്ടാ എന്ന്..

അതിന് ആ ചെക്കൻ ഇമ്മാതിരി ഇടി കൊടുക്കും എന്ന് ഞാൻ കരുതിയ…. എന്തയാലും പോട്ടെ… നോക്ക്… നമ്മൾ ഒന്നും അറിഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല…

മ്മ്..
അവസാനം ബെൽ അടിച്ചപ്പോൾ ഞാൻ എന്റെ ക്ലാസ്സിൽ കയറി… ചേച്ചിയും പോയി…

രാധിക മിസ്സിന്റെ ക്ലാസ്സ്‌ ആയിരുന്നു.. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അടുത്ത പീരിയഡ്ഇന്നുള്ള ബെൽ അടിച്ചു…

രാജേഷ് സാറിനെയും പ്രധീക്ഷിച്ച ക്ലാസ്സിൽ ഇരുന്ന ഞങ്ങൾക്ക് മുമ്പിൽ വന്നത് ഒരു പുതിയ മുഖം ആയിരുന്നു…. അല്ല… ഈ പുതിയ മുഖത്തെ ഞാൻ എവിടെയോ…..

ഇടിമിന്നൽ അടിച്ചത് പോലെ ഞാൻ ഇരുന്നു പോയി… രാജേഷ് സാറിനു പകരം വന്നത് പുതിയ സർ ആയിരുന്നു… ആ പുതിയ സാറിനെ കൊണ്ടാണ് ജൂനിയർ ആണ് എന്ന് പറഞ്ഞു കുറച്ചു മുമ്പ് ടാസ്ക് ചെയ്‌പിച്ചത്…

സർ അകത്തു വന്നപ്പോൾ എല്ലാരും എഴുന്നേറ്റത്തിന്റെ കൂട്ടത്തിൽ ത്രിശങ്കസ്വർഗത്തിൽ ഉള്ള പോലെ ഞാനും എഴുനേറ്റു…

രാജേഷ് സാറിനു പകരം ഞാൻ ഇന്ന് ജോയിൻ ചെയ്‌തു … ഞാനാണ് നിങ്ങൾക്ക് സബ് എടുക്കാൻ ഉള്ളത്… ആൻഡ് പഠിത്തത്തിൽ പോവുന്നതിനു മുമ്പ് I will introduce myself… എന്റെ പേര് ആൽബി…

ക്ലാസ്സിൽ എല്ലാരേയും നോക്കി പറയുന്നത് കൊണ്ട് തന്നെ സാറിന്റെ കണ്ണിൽ പെടാതെ ഇരിക്കാൻ ഞാൻ കഴിയുന്നതും ശ്രമിച്ചു എങ്കിലും അവസാനം കണ്ടു…

എന്റെ മുഖത്തെ പരിഭവം കണ്ടിട്ട് ആയിരിക്കും സാറിന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു… പെൺകുട്ടികൾ എല്ലാരും നല്ല ശ്രദ്ധയിൽ തന്നെ സാറിനെ ശ്രദ്ധിച്ച ഇരിപ്പുണ്ട്…

ആദ്യത്തെ ക്ലാസ്സ്‌ ആയതുകൊണ്ട് വലുതായിട്ട് പഠിപ്പിച്ചില്ല.. ബെൽ അടിച്ചു പുറത്തു പോവുന്നതിനു മുമ്പും എനിക്ക് ഒരു ചിരിയും തന്നു സർ പോയി…

ബ്രേക്ക്‌ ടൈമ് ആയപ്പോൾ അമ്മു ചേച്ചിയെ കാണാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ… അവസാനം ഒരു മര ചുവുട്ടിൽ ഇരികുനത് കണ്ടു…

ചേച്ചി… ഇന്ന് രാവിലെ റാഗിംഗ് ചെയ്ത അയാൾ ജൂനിയർ അല്ല.. ഈ കോളേജിലെ സർ ആയിരുന്നു..

ഞാൻ പറഞ്ഞത് കേട്ടിട്ടും ചേച്ചിക്ക് ഒരു ഞെട്ടലും ഇല്ലായിരുന്നു..

ചേച്ചി എന്താ ഞെട്ടാത്തെ..

ഒരു കാര്യത്തിന് ഒരിക്കൽ ഞെട്ടിയാൽ പോരെ…

ഏഹ്..

ടി.. അങ്ങേരു നിങ്ങൾക്ക് സബ് അല്ലേ പഠിപ്പിക്കാൻ ഉള്ളു.. എന്നാലേ ഞങ്ങളുടെ ക്ലാസ്സ്‌ ട്യൂട്ടർ ആണ് ആ മനുഷ്യൻ..

ചേച്ചി പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി..

ദേ ഇതുപോലെ അങ്ങേരു ക്ലാസ്സിൽ കയറിയപ്പോൾ ഞാനും ഞെട്ടിയതാ…
സുന്ദരനായ ഒരു സർ വന്നത് കണ്ടു ആശ്വാസത്തിൽ ഇരിക്കുക ആയിരുന്നു ക്ലാസ്സിലെ പെൺകുട്ടികൾ അപ്പോഴാ അങ്ങേരു അടുത്ത ബോംബ് ഇട്ടത്…

എന്താ..

അങ്ങേരുടെ കല്യാണം കഴിഞ്ഞു എന്ന് മാത്രം അല്ല… ഭാര്യ ഗർഭിണി വരെ ആണ്…

ഓഹോ… എന്നിട്ട് നമ്മുടെ ക്ലാസ്സിൽ പറഞ്ഞില്ലാലോ..

പറയാത്തത് ആയിരിക്കില്ല നീ കേൾക്കാത്തത് ആയിരിക്കും
.
എന്നിട്ട് ചേച്ചിയോട് എന്തേലും വഴക്ക് പറഞ്ഞോ…

അങ്ങേരു സ്വന്തം ഭാര്യയെ ഗർഭിണി ആകിയതിനു എന്നെ എന്തിനാ വഴക്ക് പറയുന്നത്

അത് അല്ല… രാവിലെ നടന്നതിനെ കുറിച്ച് വല്ലതും

ഇല്ല.. ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല.. നിന്നോടോ..

എന്നോടും…. അപ്പോൾ ഇനി പേടിക്കാൻ ഒന്നും കാണില്ല..

ഉറപ്പിക്കാൻ വരട്ടെ… ദേ വരുന്നു..

ചേച്ചി പറഞ്ഞപ്പോൾ ആണ് ആൽബർട്ട് സർ നടന് വരുന്നത് ഞാൻ കണ്ടത്….

എന്തേ… അടുത്ത ആളെ റാഗിങ് ചെയ്യാൻ ഇരികുകയാണോ….

അത്.. ഞങ്ങൾ…. sorry സർ… ഞങ്ങൾ അറിയാതെ..
ഞാൻ എങ്ങനയോ പറഞ്ഞ ഒപ്പിച്ചു… അടുത്തു ഇളിച്ചു കൊണ്ട് അമ്മു ചേച്ചിയും ഉണ്ടായിരുന്നു..

അതൊന്നും കുഴപ്പമില്ല…

അല്ല സർ… ഇന്ന് രാവിലെ ഞങ്ങൾ പറഞ്ഞ ആ പയ്യന്റെ തലയിൽ ഇടിച്ചതിന് സാറിനു വല്ല….

അമ്മു ചേച്ചി പറഞ്ഞു തീരുന്നതിന് മുമ്പേ പിന്നിൽ നിന്നൊരു വിളി വന്നു..

ആൽബിച്ചായ…

പ്രിൻസ് ആയിരുന്നു…. പക്ഷെ അവന്റെ നാവിൽ നിന്നും വീണത്…

ഇച്ചായൻ..
ഞാനും അമ്മു ചേച്ചിയും പരസ്പരം മുഖം നോക്കി പറഞ്ഞു..

സർ അവനെ നോക്കി ചിരിച്ചതിന് ശേഷം ഞങ്ങൾക്ക് നേരെ തിരിഞ്ഞു… അപ്പോഴാണ് പ്രിൻസും ഞങ്ങളെ ശ്രദ്ധിച്ചത്…. എങ്കിലും അവന്റെ നോട്ടം പതിഞ്ഞു നിന്നത് എന്നിൽ ആണ് എന്നൊരു തോന്നൽ പോലെ..

ഏഹ്.. അതൊന്നും കുഴപ്പില്ല… ഇവന് അറിവ് വച്ച കാലം തൊട്ടു ഇവന്റെ തലയ്ക് ഇട്ടു ഞാൻ ഇടയ്ക് ഇടയ്ക് കൊടുക്കുന്നതാ…

അതിന് ഇവന് അറിവ് വച്ചോ..
പതിയെ ചേച്ചി എൻ്റെ ചെവിയിൽ അത് പറഞ്ഞപ്പോൾ അറിയാതെ ഒരു പുഞ്ചിരി എൻ്റെ ചുണ്ടിൽ വിരിഞ്ഞു…. അത് അവൻ കാണുകയും ചെയ്തു…

പിനീട് അങ്ങോട്ട്‌ ഞങ്ങളും ആൽബി സാറും നല്ല കൂട്ടായി… പ്രിൻസിന് അത് അത്ര ഇഷ്ടപെട്ടിട്ടുമില്ല… സാറിന്റെ വൈഫ്‌ ഡോക്ടർ ആണ്… ഇപ്പോൾ 8മാസം ഗർഭിണി…. സന്തുഷ്ട ജീവിതം…

ഇനി പോയിട്ട് എപ്പോൾ തിരിച്ചു എത്തും…

എന്റെ പൊന്നു നിത്യ മോള് അല്ലേ… ചേച്ചിക്ക് ഒരു പ്രൊജക്റ്റ്‌ മറ്റന്നാൾ തന്നെ വയ്ക്കണം… നാളെ പബ്ലിക് ഹോളിഡേ ആയത് കൊണ്ട് ബുക്ക്‌ ഒന്നും കിട്ടില്ല…

ചേച്ചി ഇപ്പോൾ തന്നെ 4 കഴിഞ്ഞു…. ഇനി എല്ലാം സാധനങ്ങളും വാങ്ങി എപ്പോൾ വീട്ടിൽ എത്തും…

അല്ലേലും നിനക്ക് ഇപ്പോൾ എന്നോട് ഒരു സ്നേഹവും ഇല്ല… ഞാൻ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം… എല്ലാം ബുക്കും കൂടെ ഒരുമിച്ച് കണ്ടാൽ എനിക്ക് തല ചുറ്റൽ വരും അതുകൊണ്ടാ നിനെയും കൂടെ വിളിച്ചത്… വേണ്ടാ…

അച്ചോടാ…. അപ്പോഴത്തേക്കും പിണങ്ങിയാ… വാ… ഞാൻ എപ്പോഴേ റെഡി…

നീ മുത്താണ്..

ഉവാ ഉവാ…

നേരത്തെ വരാൻ നോക്കണേ മക്കളെ…

അഹ്.. മാമി ഇങ്ങനെ പേടിക്കാതെ വീര ശൂര പരാക്രമി അമ്മു അല്ലേ…

അമ്മയോട് യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി…

ചേച്ചിക്ക് ആവശ്യം ഉള്ളത് എല്ലാം വാങ്ങി ഇറങ്ങിയപ്പോഴത്തേക്കും ആറു അര കഴിഞ്ഞിരുന്നു..ഇരുട്ടും ചെറുതായി വീണിരുന്നു… ഞങ്ങൾ ബസ് കാത്തു നിന്നു… അപ്പോഴാണ് അപ്പുറത്തെ സൈഡിൽ atmൽ നിന്നും ഇറങ്ങി വരുന്ന പരിചിതമായ മുഖം കണ്ടത്…

ചേച്ചി നോക്കിയേ…

എന്താടി..

നമ്മുടെ ആൽബി സർ…

ഞാൻ ചൂണ്ടി കാണിക്കുന്ന സ്ഥലത്തേക്ക് ചേച്ചിയും നോക്കി…

ശരിയാണല്ലോ… ഇത്‌ എന്താ സാറിന്റെ ഗെറ്റപ്പ് മൊത്തത്തിൽ മാറീട്ടുണ്ടല്ലോ..

ചേച്ചി പറഞ്ഞതും ശരിയാ അങ്ങനെ ഫാഷൻ ഷർട്ട്‌ ഒന്നും സർ ഇതുവരെ ഇട്ടു ഞങ്ങൾ കണ്ടിട്ടില്ല…

ഞങ്ങൾ അപ്പുറത്ത് സൈഡ് ക്രോസ്സ് ചെയ്തു… സ്ട്രീറ്റ് ലൈറ്റ്ഇന്റെ വെട്ടം വീണിരുന്നു…

സർ..

ഞങ്ങൾ വിളിച്ചിട്ട് തിരിഞ്ഞു നോക്കിയില്ല…

ആൽബി സർ..

അപ്പോൾ സർ തിരിഞ്ഞു ഞങ്ങളെ നോക്കി… ഡ്രസ്സ്‌ കോഡ് മാത്രം മാറിയത് അല്ല സർ സ്പെക്ടസും വച്ചിട്ടില്ലായിരുന്നു

സർ ഒന്നും മിണ്ടാത്തെ ഞങ്ങളെ മാറി മാറി നോക്കി നിന്നു..

സർ ഒറ്റയ്‌ക്ക്യെ ഉള്ളു.. വൈഫിനെ കൊണ്ട് വന്നില്ലേ..

അപ്പോഴും ഒന്നും മിണ്ടാതെ ഞങ്ങളെ നോക്കി നിന്നു..

എന്താ സർ.. എന്ത് പറ്റി…

അപ്പോഴും നോ റിപ്ലൈ..

ഇനി സർ കണ്ണാടി വയ്ക്കാത്തത് കൊണ്ട് നമ്മളെ മനസിലായില്ലേ…

അമ്മു ചേച്ചി അത് പറഞ്ഞപ്പോൾ സാറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അപ്പോഴും ഒന്നും മിണ്ടാത്തെ ഞങ്ങളെ നോക്കി നിന്നു..

എന്തോ വശപ്പിശക് ഉണ്ടല്ലോ…
എന്ന് എനിക്ക് തോന്നി അമ്മു ചേച്ചിയുടെ മുഖം കണ്ടപ്പോൾ ഞാൻ ചിന്ദിച്ചത് തന്നെയാണ് ചേച്ചിയും ചിന്ദിക്കുന്നത് എന്ന് മനസിലായി…

ഇങ്ങേരു ഒന്നും മിണ്ടുന്നുമില്ല… മാത്രമല്ല അപ്പോഴാണ് സാറിന്റെ ഫോൺ റിങ് ചെയ്തത്… ആ റിങ് ട്യൂൺ ആണെങ്കിൽ ആ രാക്ഷസൻ സിനിമയിലെ വില്ലന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്… എന്റെ അമ്മു ചേച്ചിക്ക് എന്തെങ്കിലും പേടി ഉണ്ടെങ്കിൽ അത് ആ സിനിമ മാത്രം ആണ്… അതും കൂടെ കേട്ടപ്പോൾ പിന്നെ പോവാൻ തന്നെ തീരുമാനിച്ചു…

എന്നാൽ ശരി സർ… ബൈ..
എന്ന് അമ്മു ചേച്ചി പറഞ്ഞു തിരിഞ്ഞതും.. ഒരാൾ വന്നു പേടിപ്പിച്ചു… വേറെ ആരുമില്ല സർ തന്നെ… ഏഹ്… അപ്പോൾ മുമ്പിൽ നിക്കുന്നത്…

അമ്മു ചേച്ചിയും ഞാനും പിന്നിലും മുഞ്ഞിലും നിൽക്കുന്ന രണ്ടുപേരെയും മാറി മാറി നോക്കിയത് മാത്രം ഓർമയുണ്ട്… അമ്മയോട് വീരശൂര പരാക്രമി എന്ന് വീമ്പു പറഞ്ഞ ആൾ ചക്ക വെട്ടി ഇട്ടതു പോലെ തല കറങ്ങി വീണു…

അയ്യോ അമ്മു ചേച്ചി… എണിക്കു…
ഞാൻ കുലുക്കി കുലുക്കി ചേച്ചിയെ വിളിച്ചു കൊണ്ട് ഇരുന്നു… എവിടെ എണീക്കാൻ..

എന്താ ഇവിടെ..
ഈ ശബ്‌ദം… ഞാൻ തല ഉയർത്തി നോക്കി…. ആൽബി സാറും സാറിന്റെ ഇരട്ട സഹോദരനും മാത്രമല്ല… പ്രിൻസും ഉണ്ടായിരുന്നു അവരുടെ കൂടെ..

ഇത്‌ ഇപ്പോൾ എവിടെ നിന്നാണ് പൊട്ടിമുളച്ചത് എന്ന് രീതിയിൽ എന്നെയും സാറിന്റെ ഇരട്ട സഹോദരനെ കണ്ടു പ്രേതം എന്ന് കരുതി ബോധം കേട്ടു കിടക്കുന്ന അമ്മു ചേച്ചിയും അവൻ മാറി മാറി നോക്കി…. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാനും അവരുടെ മൂന്നുപേരുടെയും മുഖത്തും…

—————

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!