💘💘💘💘💘💘💘💘💘💘
✍✍ രചന – ഫർഷാദ് ഷ വയനാട്
📚എയ്ഞ്ചൽ 📚
📝Part -0⃣5⃣📝
💘💘💘💘💘💘💘💘💘💘
നീയൊന്ന് പോയേ ……എന്നാലും അതെങ്ങനെയാകും ന്റെ റബ്ബേ . എന്തായാലും മ്മളെ ആഗ്രഹം അങ്ങ് സാധിച്ചു.
മറ്റുള്ളവർക്ക് മുന്നിൽ പവിത്രൻ സർ ഒരു കഴുകനാണേലും നമ്മക്കെന്തോ അന്നെന്റെ ദൈവം ആയിരുന്നു .
അങ്ങനെ ദിവസങ്ങളൊക്കെ നമ്മളേക്കാൾ വേഗത്തിൽ പാഞ്ഞു തുടങ്ങി.
ക്ലാസ്സിലെ എല്ലാവരും എല്ലാവരെയും പരസ്പരം അറിഞ്ഞു തുടങ്ങിയപ്പോൾ എന്തിനും കട്ട സപ്പോർട്ട് തരുന്ന അജുവും ആഷിയും എന്റെയും നിച്ചുവിന്റെയും എല്ലാമെല്ലാമായി ഞങ്ങളിലൊരാളായി മാറിയിരുന്നു.
ഇടവേളകളിലെ ഖാദർക്കയുടെ കുമിട്ടിക്കടയും , വൈകുന്നേരങ്ങിൽ സ്കൂളിനോട് ചേർന്നുള്ള മ്മളെ ചങ്ക് ആഷിയുടെ വീടിന്റെ ടെറസ്സിൽ നിന്നുള്ള വായിനോട്ടയും ,സ്കൂളിന്റെ മതില് ചാടിയുള്ള മാങ്ങക്ക് കല്ലെറിയലുമൊക്കെ സ്കൂൾ എന്നതിലുപരി അ നാട്ടിൽ തന്നെ പെട്ടന്ന് നാട്ടുകാരുടെ പ്രശസ്ഥി പിടിച്ച് പറ്റാൻ ഞങ്ങൾക്ക് സാധിച്ചു.
അതോട്ക്കൂടി സ്കൂൾ പ്രദേശവാസികളുടെ അടുത്ത്ന്ന് ഒരുപാട് മറക്കാൻ ഇട വരാത്ത അംഗീകാരങ്ങൾ പെട്ടന്ന് പെട്ടന്ന് തന്നെ ഞങ്ങളെ തേടി വരാനും കാരണമായി .
അ പ്രദേശത്ത് എന്ത് സംഭവിച്ചാലും ഞങ്ങളെയായിരുന്നു എല്ലാവർക്കും സംശയം .
അ ഖാദർന്റെ മകൻ ആഷിയും അവന്റെ തല തെറിച്ച കൂട്ടുകാരുമൊക്കെയാണ് . അല്ലാതെ ഇതൊക്കെ വേറെ ആര് ചെയ്യാൻ , എന്ന് കേട്ട് കേട്ട് ഞങ്ങൾക്കൊക്കെ ഇതൊന്നും ഒരു പ്രശ്നവുമില്ലാതെയായി.
ഒരു കാര്യം മ്മള് പറയാൻ വിട്ടുട്ടോ.
ഞങ്ങളെ കുമിട്ടിക്കട ഖാദർക്കയുടെ മകനാണ് ഞങ്ങളെ ചങ്ക് ആഷി.
അവന്റ വീടിനോടും സ്ക്കൂൾ ഗേറ്റിനോടും ചേർന്നാണ് ഖാദർക്കയുടെ കുമിട്ടിക്കട.
നാട്ടുകാരുടെ മുന്നിൽ ഞങ്ങൾ ഒക്കെ ചേർന്ന് നല്ല ഇമേജ് ആണ് അവന്റെ വീടിനുണ്ടാക്കി കൊടുത്തത് .
പക്ഷെങ്കിൽ അവന്റെ വീട്ടുകാർക്കും മ്മളെ ടീച്ചർമാർക്കുമൊക്കെ ഞങ്ങളോട് നല്ല സ്നേഹം തന്നെയായിരുന്നു .
കാരണം എല്ലാ പ്രശ്നങ്ങൾക്കും ചുക്കാൻ പിടിക്കാൻ ഞങ്ങൾ മുൻനിരയിൽ തന്നെ ഉണ്ടങ്കിലും സ്കൂളിന്റേതായ എല്ലാ നല്ല നല്ല ആക്ടിവിറ്റികളിലും പoനത്തിലുമൊക്കെ ഞങ്ങൾ തന്നെയായിരുന്നു മുന്നിൽ .
എത്ര തല്ലിപ്പൊളളികളാണെങ്കിലും സ്ക്കൂളിന്റെ നന്മ മരങ്ങളായ് ഞങ്ങൾ തന്നെ മുന്നിലുണ്ടായിരുന്നു.
അത് പോലെ നമ്മള് എല്ലാത്തിലും all in all ആയി നേതൃത്യം കൊടുക്കാൻ ഒക്കെ ഉണ്ടങ്കിലും മ്മളെ ഷാനയോട് ഇത് വരെ ഉള്ള ഇഷ്ടം തുറന്ന് പറയാൻ വേണ്ട ധൈര്യം അങ്ങ് വന്നിട്ടില്ല .
എന്താന്ന് അറിയില്ല പലപ്പോഴും അവളോട് പറയാൻ ആഗ്രഹിച്ചെങ്കിലും അവളുടെ അടുത്ത് എത്തുമ്പോൾ മ്മളെ കയ്യും കാലിനുമൊക്കെ അത് വരെയില്ലാത്ത ഒരു പ്രേത്യേക വിറയലാ.
അങ്ങനെ എനിക്ക് അവളോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ടു നടന്ന് നടന്ന് 2 വർഷം ദാ … എന്ന് പറയുമ്പോഴേക്കും പോയി….
പറയാൻ ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടും സാഹചര്യങ്ങൾ എന്നെ അതിന് അനുവദിച്ചില്ല എന്നതാണ് സത്യം
നാളെ എന്തായാലും പറയണം . കാരണം നാളെ മുതൽ ഞങ്ങൾക്ക് ഉപജില്ലാ ശാസ്ത്രമേളക്ക് വേണ്ട തയ്യാറെടുപ്പുകൾ ഉച്ചയ്ക്ക് ശേഷം ലാബിൽ വെച്ച് ആരംഭിക്കാനാണ് ടീച്ചർ പറഞ്ഞിട്ടുള്ളത് .
കണ്ട കാലം തൊട്ടേ കമ്പ്യൂട്ടർ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂടപ്പിറപ്പാണ് .
ഒരു കണക്കിന് പറഞ്ഞാൽ കമ്പ്യൂട്ടർ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല.
പഠിപ്പിക്കുന്ന അധ്യാപകർ പോലും പിച്ചവെച്ച് വരുന്ന കാലം .
അ സമയത്ത് ക്ലാസ്സുകൾ കട്ട് ചെയ്ത് ഞങ്ങളുടെ ചങ്ക് ബ്രോ ആയി മാറിയ ഗഫൂർ മാഷിനെ ചാക്കിലാക്കി ലാബിൽ കയറി യൂറ്റുബുകളിലും മറ്റും നിരീക്ഷിച്ചും പരീക്ഷിച്ചുമൊക്കെ അവസാനം കമ്പ്യൂട്ടറിന്റെ ന്യൂജൻ സാങ്കേതിക വിദ്യകളിലൊക്കെ ഒരു പാട് പരീക്ഷണങ്ങൾ തന്നെ സൃഷ്ടിക്കുകയുണ്ടായി.
ഐ.ടി അധ്യാപകർക്ക് പോലും ഞങ്ങളായി മാറി ഏക ആശ്രയം എന്ന് പറയുന്നതിലും തെറ്റില്ല.
കമ്പ്യൂട്ടർ ജീനിയസ് എന്ന ഇരട്ടപ്പേരും വിദ്യാർത്ഥികൾ ഞങ്ങൾക്ക് ചാർത്തിയിരിന്നു.
അത് കേൾക്കുമ്പോ എവിടുന്നൊക്കെയോ എരിഞ്ഞു കയറും.
അങ്ങനെയിരിക്കെയാണ് ഈ വർഷം ആദ്യമായിട്ട് ഐ.ടി വിഷയം ശാസ്ത്രമേളയിൽ IT @ School ഉൾപ്പെടുത്തിയത് .
അത് കൊണ്ട് തന്നെ വലിയ വെല്ലുവിളിക്ക് മുന്നിലാണ് ഞാനിപ്പോ .
എല്ലാവരുടെയും മുന്നിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ പിന്നെ ഒരാളുടെയും മുഖത്തേക്ക് പോലും നോക്കേണ്ടി വരില്ല എന്നുള്ള കാര്യം ഞാൻ പറയണ്ടല്ലോ .
എല്ലാ വിദ്യാലയങ്ങളെയും കടത്തിവെട്ടുന്ന തരത്തിലുള്ള കണ്ടുപിടിത്തവും ആകണം എന്റേത്.
ഉറക്കമില്ലാത്ത ഒരുപാട് ദിനരാത്രങ്ങൾക്ക് ശേഷമാണ് അങ്ങനെ ഞാൻ നല്ലൊരു കണ്ടുപിടിത്തത്തിന് സാക്ഷ്യം വഹിച്ചത് .
3 പേരടങ്ങുന്ന ഒരു ടീം ആണ് ഒരു പ്രൊജക്ടിൽ പങ്കെടുക്കേണ്ടത് .
ഒരാൾ പ്രവർത്തിപ്പിക്കുന്നതിനും ഒരാൾ അവതരിപ്പിക്കുന്നതിനും ഒരാൾ മറ്റു ഹെൽപ്പുകൾക്കുമായിട്ട് .
ഞാൻ ഉണ്ടാകുമ്പോൾ മ്മളെ നിച്ചുവും കൂടെ ഉണ്ടാകും എന്നത് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ .
മ്മളെ പ്രൊജക്ട് ആണേൽ ടീച്ചേഴ്സിനൊക്കെ നല്ല പ്രതീക്ഷയും അതിലുപരി അവരൊക്കെ നല്ല ആത്മവിശ്യാസവും നൽകുന്നുണ്ട് .
ആധുനിക ഐ.ടി യുഗത്തിന് ഒരു പക്ഷെ പുതിയൊരു മുതൽക്കൂട്ടാകാനുമൊക്കെ ഏറെ സാധ്യതയുള്ള ഒരു നേട്ടമാകും എന്നൊക്കെയാണ് എല്ലാവരും പറയുന്നത്.
മ്മളാണേൽ ഫുൾ എക്സ്സയ്റ്റ്മെന്റിൽ ആണെങ്കിലും അതിനേക്കാൾ കൂടുതൽ ടെൻഷ്യനിലാണ് .
ഒരു സൈഡിൽ ഇത്രയും എഫേർട്ട് എടുത്തിട്ട് വിജയം സ്വീകാര്യമായില്ലെങ്കിൽ അത് ഞങ്ങളെ സ്കൂളിനോട് ഞാൻ ചെയ്യാൻ പോകുന്ന ഏറ്റവും വലിയ ചതി .
ഒരാളുടെയും മുഖത്തേക്ക് പോലും പിന്നീട് നോക്കാൻ പറ്റിയെന്ന് വരില്ല .
എല്ലാവരുടെയും കമ്പ്യൂട്ടർ ജീനിയസ് എന്ന കളിയാക്കലിന് കുറച്ചു കൂടെ ശക്തിയേറും .
മറു സൈഡിൽ എങ്ങനെ ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്ത് പ്രസന്റ് ചെയ്യും എന്ന ടെൻഷൻ .
അതിനിടയിലാണ് ലേഖ ടീച്ചർ ക്ലാസ്സ് എടുത്ത് കൊണ്ടിരിക്കെ ഞങ്ങളോട് വിശേഷം തിരക്കിയത് .
ഷാനു …നിന്റെയും നിച്ചുവിന്റെയും കൂട്ടുകെട്ട് തന്നെ ധാരാളം നിങ്ങളുടെ പ്രൊജക്ട് പൂർണ്ണ വിജയത്തിലെത്തിക്കാൻ .
നമ്മുടെ ഈ വിദ്യാലയത്തിന്റെ അതിലുപരി നമ്മുടെ ഈ ക്ലാസ്സിന്റെ തന്നെ പേര് ഉയർത്താനും ഭാവിയിൽ അറിയപ്പെടാൻ പോകുന്ന റെക്കോർഡ് കണ്ടു പിടിത്തത്തിന്റെ ശാസ്ത്ര പ്രതിഭകൾ നിങ്ങൾ ആകാനുമൊക്കെ
.അതൊക്കെ പോട്ടേ നിങ്ങളെ കൂടെ ആരെയാണ് അവതരണത്തിനായി തിരഞ്ഞെടുത്ത അ ഭാഗ്യശാലി .
അത് ഇത് വരെ ഞങ്ങൾ തീരുമാനിച്ചിട്ടില്ല ടീച്ചർ . അത് ഞങ്ങൾ ഞങ്ങടെ ക്ലാസ്സ് ടീച്ചർക്ക് വിട്ടു തരുന്നു. ടീച്ചർക്ക് തിരഞ്ഞെടുക്കാം ആരെ വേണം എന്നത്. നാളെ മുതൽ ഉച്ചയ്ക്ക് ശേഷം ലാബിൽ വെച്ച് വർക്ക് ആരംഭിക്കാനാണ് ഗഫൂർ മാഷ് പറഞ്ഞിട്ടുള്ളത് .
ഒരു കാര്യം ചെയ്യാം. already നിങ്ങൾ രണ്ട് ബോയ്സ് ഇല്ലേ. അത് കൊണ്ട് അവതരണത്തിന് ഗേൾസിന്റെ ഭാഗത്ത്ന്ന് ഒരാളെയാക്കാം . എന്താ നിങ്ങളുടെ അഭിപ്രായം .
ഞങ്ങൾ ഒരു തീരുമാനം എടുക്കുന്നതിന് മുന്നേ തന്നെ ക്ലാസ്സ് ഒന്നടങ്കം ഷഹന ഷഹന എന്ന് വിളിച്ച് കൂവാൻ തുടങ്ങി .
ഞമ്മക്കാണേൽ അത് കേട്ട് ക്ലാസ്സിൽ തന്നെയാണോ ഞാൻ എന്ന് പോലും മറന്നു പോയിരിക്കുന്നു .
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു അപ്പോൾ .
എല്ലാരും കൂടെ അങ്ങനെ ഷഹനയെ തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു അവളൊഴികെ .
ഷാന അപ്പോത്തന്നെ അവളെ നിലപാട് വ്യക്തമാക്കി .അവൾക്ക് സമ്മതമല്ലെന്ന് . എല്ലാരും ഒരുപോലെ പറഞ്ഞിട്ടും അവൾ സമ്മതം മൂളിയില്ല.
എന്നെ അത് കൂടുതൽ തളർത്തി. എല്ലാം ഒരു നിമിഷം തകർന്നതു പോലെ .എന്റെ ആത്മവിശ്വാസമൊക്കെ ചോർന്നു പോകുന്ന പോലെ .
അവസാനം ഞങ്ങളെ ടീച്ചർ തന്നെ ഒരു തീരുമാനം എടുത്ത് .
രണ്ട് ദിവസം ഷഹനയോട് ലാബിൽ വരാൻ . എന്നിട്ട് അവൾക്ക് കഴിയില്ല എങ്കിൽ അടുത്ത ആളെ നോക്കാം എന്ന് .
മനസ്സില്ലാ മനസ്സോടെ അവൾക്കത് സമ്മതിക്കേണ്ടി വന്നു.
അങ്ങനെ രണ്ട് ദിവസമാണേൽ രണ്ട് ദിവസം . ഒരു പാട് നാളത്തെ എന്റെ സ്വപ്നം പൂവണിയാൻ പോവുകയാണ് . തനിച്ച് അവളോടൊത്ത് കുറച്ചു സമയം ചിലവയിക്കാൻ .
ഞാൻ എന്തായാലും 2 ദിവസം മാക്സിമം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു.
നാളെ തന്നെ എന്റെ ഇഷ്ടം അവളോട് തുറന്ന് പറയണം. അതിനു ശേഷം എന്താന്നറിയില്ലാ മിനിറ്റുകൾക്കൊക്കെ മണിക്കൂറുകളേക്കാൾ നീളം തോന്നുന്നു .
പെട്ടന്ന് ഈ ദിവസം ഒന്ന് കടന്നു പോയിരുന്നെങ്കിൽ .
നാളേക്കും വേണ്ടി കട്ട കാത്തിരിപ്പിലാണ് അവളോട് എന്റെ ഇഷ്ടം പറയാൻ .
നിങ്ങളും കാത്തിരിക്കണേ
തുടരും ….
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission