അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു കൊണ്ട് അവൻ പറഞ്ഞു. അവൾ ഭിത്തിയിൽ ചാരി നിന്നു പിന്നീട് തറയിലേക് ഊർന്നുഇരുന്നു
അവളുടെ ഭാഗത്തു നിന്നും പ്രതികരണം ഇല്ലാത്തതുകൊണ്ട് അവൻ മെല്ലെ മുറിതുറന്നു പുറത്തിറങ്ങി. അവിടെ നിന്ന ആളെ കണ്ടു അവൻ ഞെട്ടി
അമ്മ….
അമ്മയുടെ കണ്ണിൽ ഇന്ന് വരെ കാണാത്ത ദേഷ്യം…. അതിൽ നിന്നും വെക്തമായി അമ്മ എല്ലാം കേട്ടിട്ടുണ്ട്.
” അമ്മേ ഞാൻ……
അമ്മ ഇടതു കൈ ഉയർത്തി മതി എന്ന് കാണിച്ചു.
“വേണ്ട വിച്ചു നീ പോ നമ്മൾക്ക് പിന്നെ സംസാരിക്കാം”
ഞാൻ അകത്തേക്ക് അവളെ നോക്കിട്ട് താഴേക്ക് പോയി
താഴെ അച്ഛനും മാഷും കൂടെ എന്തോ ചർച്ചയിലാണ്. ഇപ്പോൾ തന്നെ തുറന്ന് പറഞ്ഞാലോ അവളെ എനിക്ക് ഇഷ്ടമാണ് എന്ന്. ഞാൻ മുറ്റത്തേക്ക് ഇറങ്ങി നിന്നു. അച്ഛൻ എന്റെ അടുത്ത് വന്നു പുറത്ത് തട്ടി
ഡോ ഹർഷ… താൻ എന്താ ആലോചിക്കുന്നത്. കൂട്ടുകാരിയുടെ കല്യാണം ആയി തന്റെ ആയില്ല എന്നാണോ? (അച്ഛനാണ്… ഹ്മ്മ് കിന്നാരം ചോദിക്കാൻ പറ്റിയ സമയം)
താൻ വല്ലതും പറഞ്ഞോടോ….
ഇല്ല അച്ഛാ…….
എങ്കിൽ ഇവിടെ നിക്കാതെ വാ നമുക്ക് ഒന്ന് നടക്കാം റോഡ് വരെ….
അച്ഛൻ എന്റെ തോളിൽ പിടിച്ചു റോഡിലെക്ക് നടന്നു.
“ടോ ഹർഷ… തനിക്ക് ഒരു സിഗരറ്റ് വേണോ?”
“വേണ്ട അച്ഛാ ഞാൻ വലിക്കാറില്ല എന്താ.”
അല്ല സാധരണ ഞാൻ ടെൻഷൻ വരുമ്പോൾ ഒരണം വലിക്കും. തന്റെ അമ്മക്കും അറിയാം പക്ഷെ അവൾ അതു കണ്ടില്ല എന്ന് വെക്കും. താൻ എന്റെ മകനല്ലേ അതുകൊണ്ട് ചോദിച്ചതാ. തനിക്ക് എന്തങ്കിലും വിഷമം ഉണ്ടോ?
ഇല്ലച്ഛാ (മുഖത്തു നോക്കാതെ ഞാൻ പറഞ്ഞു. )
തന്റെ അമ്മ ഒരു പാവമാ അവൾക് അല്ലാതെ വരെ ആർക്കും എന്നെ സഹിക്കാൻ പറ്റത്തില്ല എന്ന് ഇപ്പോളും പറയും അത് ഒരു കണക്കിന് സത്യവുമാണ്. ഞങ്ങൾക്ക് ഒരുപാട് നാളത്തെ കാത്തിരുപ്പിനു ശേഷം കിട്ടിയതാണ് തന്നെ. വീണ്ടും ഒരാൾ വേണ്ട എന്ന് വെച്ചത് തന്നോട് ഉള്ള ഞങ്ങളുടെ സ്നേഹം പങ്കു വെച്ച് പോകുമോന് ഉള്ള ഭയം കൊണ്ടാരുന്നു. പക്ഷെ തനു വന്നപ്പോൾ തനിക്കു ഒരു കൂട്ടായി അല്ലേ… ( ഞാൻ തലകുലുക്കി അപ്പോളും കൈകെട്ടി നിക്കുവാണ് ഞാൻ )ഇന്ന് വരെ തന്റെ ലോകം തന്റെ അമ്മയാണ്. തന്നെ ഞാൻ സ്നേഹിച്ചിട്ടുണ്ട് പക്ഷേ എന്തു കൊണ്ടോ താൻ എന്നോട് അടുത്തില്ല. ഞാൻ തന്നോട് അടുപ്പം കാണിക്കാത്തതുകൊണ്ട് എന്നോട് തനിക്കു ദേഷ്യം ഉണ്ടോടോ.
ഇല്ല അച്ഛാ ഒരിക്കലും ഇല്ല
(അച്ഛൻ അതുകേട്ടു തലകുലുക്കി ഞാൻ തിരിഞ്ഞു നടന്നു )
ടോ തനിക്ക് അവളെ ഇഷ്ടമാണല്ലേ. ഞാൻ ഒന്ന് ഞെട്ടി. (അച്ഛനെ നോക്കി അച്ഛൻ എന്റെ തോളിൽ തട്ടി എന്റെ കണ്ണ് നിറഞ്ഞു)
പോട്ടടോ….. താൻ കുറച്ചു തന്റേടം കാണിക്കാമായിരുന്നു. ഇന്നലെ എങ്കിലും താൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ…… ആ പോട്ടെ ഹർഷ നീ ഇതിന്റെ പേരിൽ സന്യസിക്കാൻ പോവല്ലേ നീയെ ഉള്ളു ഞങ്ങൾക്ക്
വാ അവർ ഇപ്പോൾ വരും….
**************************************
മോളെ… നീ എന്താ എന്നോട് ഒന്നും പറയാഞ്ഞത് നിന്നെ എന്റെ സ്വന്തം മോളെ പോലെ അല്ലേ ഞാൻ കണ്ടിട്ടൊള്ളൂ. നീ പോകുന്നതിനു മുമ്പ് എങ്കിലും പറഞ്ഞിരുനെൽ ഞാൻ ഇവിടുന്നു പറഞ്ഞു വിടാൻ സമ്മതിക്കില്ലായിരുന്നു
ഞാൻ എന്താ അമ്മേ പറയേണ്ടത്. സഹിക്കാൻ പറ്റിയില്ല. അത് കൊണ്ടാ ഞാൻ….
വാക്കുകൾ മുറിഞ്ഞു പോകുന്നു. അമ്മേ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു
മോളു കരയണ്ട അമ്മ എന്തേലും വഴി കാണാം നിനക്ക് ഇഷ്ടമാല്ലാതെ വേറെ ഒന്നും നടക്കില്ല. ഇപ്പോൾ അമ്മ പറയുന്നത് നീ കേൾക്കണം. മോൾ അവര് വരുമ്പോൾ താഴേക്ക് വാ അവർ കണ്ടിട്ട് പോട്ടെ.. അമ്മ പോയി എല്ലാം ഒന്ന് എടുത്ത് വെക്കട്ടെ.
അതും പറഞ്ഞു അമ്മ പോകാൻ തുടങ്ങി. വാതിൽ കടന്നു പുറത്തു ചെന്നതിനു ശേഷം തിരിഞ്ഞു നോക്കി പറഞ്ഞു
നല്ല സന്തോഷത്തോടെ അങ്ങോട്ട് പോരാവു …
എന്താന്ന് നടക്കാൻ പോകുന്നത് എന്ന് അറിയാതെ ഞാൻ അവിടെ തന്നെ ഇരുന്നു..
മുറ്റത്ത് ഒരു കാർ വന്നുനിന്നു അതിൽ നിന്നും ആരൊക്കെയോ ഇറങ്ങുന്നു. മഴയായതു കൊണ്ട് ജയിലിൽ കൂടെ നോക്കിട്ട് വക്തമല്ല. അമ്മ പറഞ്ഞപോലെ താഴോട്ട് പോകാൻ തന്നെ തീരുമാനിച്ചു. മുഖം കഴുകി ഒരു സാരീ എടുത്ത് ഉടുത്തു താഴേക്ക് ചെന്നു
*********************************************
എല്ലാം അവളോട് തുറന്ന് പറയാൻ ഇരുന്നതാണ് പക്ഷെ ഇങ്ങനെ ഒരു സന്ദർഭത്തിൽ അല്ലായിരുന്നു എന്ന് മാത്രം. അമ്മ എല്ലാം കേട്ടിട്ടുണ്ട് പണ്ടേ അവളെ വിഷമിപ്പിക്കുന്നത് അമ്മക്ക് ഇഷ്ടമുള്ള കാര്യമല്ല. വല്ലാതെ വിഷമിച്ചാണ് ഞാൻ ഉമ്മത്തേക്ക് വന്നത്. ആദ്യം അച്ഛൻ ഉപദേശിക്കാൻ വരുവാണ് എന്നാണ് കരുതിയത്. പക്ഷെ അച്ഛൻ എന്റെ മനസ് വായിച്ചപോലെ എന്നോട് അവളെ ഇഷ്ടമായിരുന്നു അല്ലേ നു ചോദിച്ചു. *അച്ഛൻ നമ്മളെ ശരീരം കൊണ്ട് അകറ്റി നിർത്തിയാലും മനസുകൊണ്ട് അടുത്തുതന്നെ ഉണ്ടാകും * ഉമ്മറത്തു കയറി ഞാൻ അകത്തു പോയി ഇരുന്നു അവർ വന്നപ്പോൾ തന്നെ മഴയും പെയ്തു. ഉമ്മറത്തേക്ക് പോകാൻ തോന്നിയില്ല അച്ഛൻ കാര്യങ്ങൾ അറിയാവുന്ന കൊണ്ട് അങ്ങോട്ടേക്ക് വിളിപ്പിച്ചുമില്ല. അമ്മ അടുക്കളയിൽ ഉണ്ട് ഞാൻ അവിടെ ചുറ്റിപറ്റി നിന്നു
*********************************************
ടീച്ചറമ്മ ചായ എടുത്ത് കൈയിൽ തന്നു അതുമായി ഞാൻ ഉമ്മറത്തേക്ക് ചെന്നു ടീച്ചറമ്മ പലഹാരങ്ങളുമായി എന്റെ പുറകെ ഉണ്ടായിരുന്നു. ചായ അവർക്ക് മുന്നിൽ കൊണ്ട് വെച്ച് ടീച്ചറമ്മയുടെ പിന്നിലായി ഞാൻ പോയി നിന്നു.
ചെക്കനെ നോക്കിക്കോളൂ കേട്ടോ ഇനി കണ്ടില്ലനു പറയരുത്
കൂടെ വന്ന അമ്മാവനാണ് പറഞ്ഞത് ഞാൻ പുള്ളിയെ നോക്കി ഒന്നു ചിരിച്ചു. മെല്ലെ മുഖം ഉയർത്തു നോക്കിയത് വിച്ചേട്ടന്റെ മുഖത്തേക്കാണ്. അവിടെ ആരെയോ കൊല്ലാൻ ഉള്ള ദേഷ്യമായി നില്കുന്നു. ഞാൻ അവിടെ ഇരുന്നവരെ മുഴുവൻ ഒന്നുകണ്ണോടിച്ചു. അതിൽ പരിചയമുഖം
” രാജേഷ് സാർ ”
സാർ എന്നെ നോക്കി ഒന്ന് ചിരിച്ചു. അതു കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ ആയില്ല
കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടേൽ ആയിക്കോട്ടെ. മോളെ സാറിനെ മുകളിലേക്ക് കൂട്ടിക്കോളൂ….
അച്ഛനെ ഒന്ന് നോക്കിയതിനു ശേഷം ഞാൻ മുകളിലേയ്ക്ക് നടന്നു. പിന്നാലെ സാറും.. മുറിക്ക് മുമ്പുള്ള ഇടനാഴിയിൽ ഞാൻ പുറത്തേക്ക് നോക്കി നിന്നു
തൻവി…………
ഞാൻ സാറിനെ നോക്കി.
തന്നെ എനിക്ക് കണ്ടപ്പോളേ ഇഷ്ടമായി. തനിക്ക് ഈ കല്യാണത്തിൽ എതിർപ്പില്ല എന്ന് ഞാൻ കരുതിക്കോട്ടെ. അഥവാ എതിർപ്പാന്നങ്കിലും കല്യാണം കഴിഞ്ഞ് ഞാൻ മാറ്റികൊള്ളാം
ഒരു ചിരിയോടെ ആണ് അത് പറഞ്ഞത്
ഞാൻ…. എനിക്ക്.. ഒരു കാര്യം പറയാൻ..
അപ്പോളേക്കും താഴെ പാത്രം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. ആരൊക്കെയോ ഉറക്കെ സംസാരിക്കുന്നുണ്ട് ഞാൻ സാറിനെ നോക്കി പുള്ളി എന്നെയും. പെട്ടന്നു ഞങ്ങൾ താഴേക്ക് ചെന്നു. ഇനി വിച്ചേട്ടൻ വല്ലതും വിളിച്ചു പറഞ്ഞതാവല്ലേ എന്ന് പ്രാത്ഥിച്ചുകൊണ്ടാണ് ചെന്നത്. ഞാൻ ചെല്ലുമ്പോൾ വിച്ചേട്ടൻ അച്ഛനെ താങ്ങി ഇരുത്തുന്നു. ഞാൻ ഓടി അച്ചന്റെ അരികിൽ എത്തി. കൂടെ ടീച്ചറമ്മയും.
ഈ കല്യാണം നടക്കില്ല…..
എന്താണ് നടക്കുന്നത് എന്ന് അറിയാതെ ഞാൻ തറഞ്ഞു പോയി.. ഞാൻ അച്ഛനെ നോക്കുന്നുണ്ട് അച്ഛൻ കണ്ണടച്ച് ഇരിക്കുന്നു.
ഞാൻ മുഖമുയർത്തി ആ പറഞ്ഞ ആളെ നോക്കി. ഒരു സ്ത്രീ കൂടെ 2 പേരും ഉണ്ട് ഒരാൾ കുറച്ചു പ്രായം ചെന്നആളാണ്. മറ്റെയാൾ ഒരു ചെറുപ്പക്കാരൻ…. അവന്റെ ഭാവം എനിക്ക് അങ്ങോട്ട് പിടിച്ചില്ല അവന്റെ കണ്ണുകൾ ചുവന്നിരിക്കുന്നു. വീടിനുള്ളിൽ ഷൂസ് ഇട്ടു ഒരുകാൽ ഉമ്മറത്തുചാരുപടിയിൽ കയറ്റി വെച്ചിരിക്കുന്നു. കൂടെ ഉണ്ടായിരുന്ന പ്രായം ചെന്ന ആൾ പെണ്ണുകാണാൻ വന്നവരെ എന്തൊക്കെയോ സംസാരിച്ചിട്ട് പറഞ്ഞു വിട്ടു
അച്ഛാ ആരാ ഇത് ഞാൻ മെല്ലെ അച്ഛനോട് ചോദിച്ചു
അച്ഛൻ എന്നെ തന്നെ നോക്കി ഇരിക്കുന്നു ഞാൻ ടീച്ചറമ്മയുടെ കൈയിൽ പിടിച്ചിട്ടുണ്ട്..
പെട്ടന്ന് തന്നെ ആ വന്ന സ്ത്രീ എന്റെ അടുത്തേക്ക് വന്നു. അടുത്ത് വന്നപ്പോൾ വല്ലാത്ത പെർഫ്യൂംന്റെ മണം അവിടെ തങ്ങി നിന്നു.
തൻവി….. ഇയാൾ പറയില്ല ഞാൻ ആരാണ് എന്ന്. വർഷങ്ങൾക്ക് മുമ്പ് നിന്റെ അമ്മയെ സ്നേഹിച്ചു വിളിച്ചിറക്കികൊണ്ട് പോയി കല്യാണം കഴിച്ചു. പിന്നീട് നിന്നെയും ഞങ്ങളുടെ കുടുബത്തിൽ നിന്നും അകറ്റിയ ദുഷ്ടൻ ആണ് ഈ ഇരിക്കുന്ന മനുഷ്യൻ… നിന്റെ അമ്മ മരിച്ചുകഴിഞ്ഞു 2 വയസായ നിന്നെയും കൊണ്ട് ഇയാൾ ഒരു ദിവസം രാത്രിയിൽ നാടുവിട്ടു പോയി..
ഒന്നും മനസിലാകാതെ നോക്കുന്ന എന്റെ കൈയിൽ പിടിച്ചു കൊണ്ട് അവർ തുടരുന്നു. മോളെ ഞാൻ നിന്റെ ചെറിയമ്മയാണ്…. വസുന്ധര…. ഞാൻ നിന്നെ കൊണ്ടുപോകാന്നാണ് വന്നത്…
എങ്ങോട്ട്… ഞാൻ എങ്ങോട്ടും വരുന്നില്ല….
ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു.എന്റെ സാവിത്രിയുടെ അച്ഛൻ അവളുടെ അവകാശം എന്റെ കുഞ്ഞിനെ പേരിൽ എഴുതി വെച്ചു എന്ന് അറിഞ്ഞപ്പോൾ അന്നോ. ഇവൾ നിങ്ങൾക് വേണ്ടപെട്ടവൾ ആയത്. പറ വസുന്ധരേ…
അച്ഛൻ പറയുന്നത് കേട്ടിട്ട് അവർ ഒന്ന് ഞെട്ടിട്ടുണ്ട്.
എന്റെ സാവിത്രിയെ നിങ്ങൾ ഒരുപാട് കഷ്ടപെടുത്തിയിട്ടല്ലേ അവൾ എന്റെ കൂടെ ഇറങ്ങി വന്നത്. അവസാനം സ്വത്തുക്കൾ സ്വന്തമാക്കാൻ എന്റെ മോളെ ഞാൻ ആ നരകത്തിലേക്ക് വിടണോ. മാഷേ ടീച്ചറെ എനിക്ക് എന്തേലും സംഭവിച്ചാൽ പോലും ഇവർക്ക് എന്റെ മോളെ വിട്ടുകൊടുക്കല്ലേ. മോൾ അകത്തു പൊക്കോ ഇവിടെ നിൽക്കണ്ട.
അങ്ങനെ അങ്ങ് പോയാലോ ഈ നിക്കുന്നത് നിന്റെ മുറചെറുക്കൻ സിദ്ധു അവനു നിന്നെ കൊടുക്കാമെന്ന് പണ്ട് നിന്റെ അമ്മ നീ ജനിച്ചപ്പോൾ പറഞ്ഞതാ. നീ ജീവിക്കുന്നുണ്ടങ്കിൽ ഇവന്റെ കൂടെ ജീവിക്കു.
(അവൻ ആകെ ഞെട്ടി നിക്കുവാ അവൻ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട് അവൻ എന്തൊക്കയൊ പറയാൻ ശ്രമിക്കുണ്ട് )
ആന്റി എങ്ങോട്ട് വന്നേ….
അവൻ അവരെ വിളിച്ചു മാറ്റിനിർത്തി എന്തോ പറയുന്നു അവസാനം അവർ പറഞ്ഞത് മുഴുവൻ അവൻ തലകുലുക്കി സമ്മതിച്ചു.
ആ സമയം കൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ചു വലിച്ചു തിരിഞ്ഞു നോക്കിയപ്പോൾ വിച്ചേട്ടൻ… വിച്ചേട്ടൻ എന്നെ നെഞ്ചോട് ചേർത്ത് നിർത്തി
ഇവൾ എന്റെ പെണ്ണാ ഈ ഹർഷന്റെ സ്വന്തം..എന്റെ പെണ്ണിന് നിന്റെ ഒന്നും ഒരു തരി സ്വത്തോ പണമോ വേണ്ട. നിങ്ങൾ പറയുന്ന സമയം നിങ്ങൾ പറയുന്ന സ്ഥലം ഞാൻ കൊണ്ടുവരും ഇവളെ. നിങ്ങൾ പറയുനടത് ഒപ്പിട്ട് തരും. പിന്നെ ഇവളുടെ നിഴൽ വെട്ടത്തു കാണരുത് നിങ്ങളെ….. എന്റെ പെണ്ണിന് നിങ്ങളുടെ ഒന്നും വേണ്ട സമ്മതമാണോ എന്ന് ചോദിക്കുന്നില്ല. സമ്മതമായിരിക്കണം.
അതുകൊണ്ട് ദയവായി പോകണം
എന്തോ അവർ തമ്മിൽ പറഞ്ഞതിന് ശേഷം അവർ വിച്ചേട്ടന്റെ നമ്പർ വാങ്ങി പോയി…അവർ പോയപ്പോൾ വിച്ചേട്ടൻ അച്ഛന് നേരെ തിരിഞ്ഞു.അപ്പോളും വിച്ചേട്ടന്റെ കൈയിൽ എന്റെ കൈ ഉണ്ടായിരുന്നു
മാഷ് എന്നോട് പൊറുക്കണം. എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്. ശരിക്കും ഇഷ്ടമായിട്ട് തന്നെയാ അല്ലാതെ പെട്ടന്നു തോന്നിയതല്ല….. വർഷങ്ങളായി ഇവൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു എനിക്ക് തന്നേക്ക് ഇവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.. ആരും അവകാശം പറഞ്ഞ് ഇത് പോലെ വരില്ല
അമ്മ വന്ന് അവളുടെ കൈയിൽ പിടിച്ചു.ഞാൻ അപ്പഴത്തേക്ക് അവളുടെ കൈ വിട്ടു മാഷിന്റെ കൈയിൽ അച്ഛൻ പിടിച്ചിട്ടുണ്ട് പെട്ടന്നു ആ കൈ വിടുവിച്ചു അകത്തേക്ക് നടന്നു… അത് കണ്ടു അവളുടെ കണ്ണ് നിറഞ്ഞു അവൾ അമ്മേ നോക്കി നിറഞ്ഞകണ്ണോടെ ചിരിച്ചു എന്നിട്ട് അകത്തേക്ക് ഓടി…
തുടരും………
രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission