കിടന്നിട്ട് ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ മുറിയിൽ വെളിച്ചം കാണുന്നുണ്ട് പക്ഷേ ജനൽ തുറന്നിട്ടില്ല. പണ്ട് അവൾ എന്നെ സ്നേഹിച്ചിരുന്നു എന്നാൽ ഇന്ന് അവൾ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയില്ല. എന്നെ നോക്കി ഒന്ന് ചിരിച്ചുതുപോലും ഇല്ല. നാളെ തന്നെ അവളോട് ചോദിക്കണം എന്നോട് ആ പഴയ ഇഷ്ടം ഉണ്ടോ എന്ന്. ഉണ്ടങ്കിലും ഇല്ലങ്കിലും അവളെ എനിക്ക് തന്നെ വേണം. ഇവിടെ അമ്മക്ക് അവളെ ജീവനാണ്. അമ്മയോട് പറഞ്ഞയണ്ട താമസമേ ഉള്ളു അമ്മ അവളെ രണ്ടു കൈയും നീട്ടി സ്വീകരിക്കും.
*********************************************
ദേവകിടീച്ചറെ….. രാഘവൻമാഷേ…….
ഭരതൻമാഷ് രാവിലെ വിളിക്കുന്നത് കേട്ടാണ് എഴുനേറ്റത്. ഞാൻ കൈലി മുറുകി ഉടുത്തു താഴേക്ക് ചെന്നു. അച്ഛനോട് മാഷ് എന്തോ സംസാരിക്കുന്നു. അപ്പോളേക്കും അമ്മ കാപ്പിയുമായി വന്നു
ഇപ്പോൾ വരുമെന്നാണ് പറഞ്ഞത്? അമ്മയാണ്..
ഒരു 11 മണിയോടെ വരും ഉച്ചക്ക് ഊണിനുമുമ്പ് തിരികെ പോകും അവിടെനു ഒരു 4 5 പേരെ കാണു ടീച്ചറെ..
എന്തായാലും നന്നായി നടക്കട്ടെ ഇവിടെ അടുത്തുനു ആകുമ്പോൾ കുഴപ്പമില്ലല്ലോ
നടന്നാൽ മതിയായിരുന്നു
എനിക്ക് ഒന്നും മനസിലായില്ല ഞാൻ അമ്മേ തോണ്ടി തോണ്ടി വിളിക്കുന്നുണ്ട്.എന്റെ വിളി സഹിക്കാൻ വയ്യാഞ്ഞിട്ട്. കൈക്ക് ഒരു കിഴുക്ക് തന്നു.തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.
വിച്ചു അവിടെ പോയിരിക്ക് ഞാൻ വരാം.
അതല്ലമ്മേ…. എന്തുവ ഇവിടെ പറയുന്നേ എന്നോട് കൂടെ പറ
കല്യാണആലോചനയുടെ കാര്യമാടാ….
ആരുടെ അമ്മ ഫുൾ പറ….
വിച്ചു പറയാം നിക്ക് ഞാൻ വരുവാ. മിണ്ടാതെ നിന്നില്ലങ്കിൽ നീ ഇനിയും മേടിക്കും കേട്ടോ…
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല. അമ്മേടെ പുറകിൽ തന്നെ നിന്നു.
ടീച്ചറെ ഞാൻ എന്തെങ്കിലും ഒക്കെ അവർക്ക് കൊടുക്കണ്ടേ ഞാൻ ഒന്ന് കടയിൽ പോയിട്ട് വരാം എന്ന് പറഞ്ഞു മാഷ് എഴുനേറ്റു
നിക്ക് മാഷേ. മാഷ് വീട്ടിൽ പൊക്കോ ഞാൻ ഇവനെ വിട്ട് മേടിപ്പിക്കാം
(അച്ഛന്റെ ശബ്ദം ) ആഹാ ഇവിടെ ഉണ്ടായിരുന്നോ. പറഞ്ഞത് മനസിലാണെങ്കിലും കേട്ടത് സഭയിൽ അന്നന്നുമാത്രം. അമ്മയുടെ വക വീണ്ടും കിട്ടി ഒരണ്ണം. അച്ഛന്റെ വക കണ്ണുകൊണ്ട് ഒരു നോട്ടവും. ഞാൻ നേരെ അടുക്കളയിലേക്ക് പോയി അവിടെ പാതകത്തിന്റെ മുകളിൽ സ്ഥാനം പിടിച്ചു. അറിയാതെ ഒരു ഗ്ലാസ് എന്റെ കൈതട്ടി താഴെ വീണ്
ചെക്കൻ അടുക്കളയിൽ പോയപ്പളേ അറിയാമായിരുന്നു എന്തേലും ഒക്കെ നശിപ്പിക്കും എന്ന്. ഞാൻ അങ്ങോട്ട് പോട്ടെ വൈകാതെ അങ്ങ് വന്നേക്കാം.
അമ്മ പറയുന്നത് ഇവിടെ ഇരുന്നു കേട്ടു. അല്ലേലും അടുക്കളയിൽ ഒരു ശബ്ദം കേട്ടാൽ ഏത് അമ്മമാർ എന്നേലും എവിടെയായിരുന്നാലും ആ നിമിഷം അവിടെ എത്തും.
വന്ന ഉടനെ തന്നെ അമ്മയുടെ 2 കൈയിലും കൂട്ടിപിടിച്ചു ഇല്ലെങ്കിൽ എപ്പളാ അടി വീഴുകന് പറയാൻ പറ്റില്ല.
“അമ്മേ ആർക്കാ അമ്മേ കല്യാണആലോചന മാഷിനാണോ 😋”
“ദേ ചെക്കാ. കുഞ്ഞുകളിക്കല്ലേ മാഷിന് അല്ല മാഷിന്റെ മോൾക്കാണ് തനുന്
അമ്മ കാപ്പി എടുത്തു എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു ”
“ആർക്കാ തനുനോ? അവൾ സമ്മതിച്ചോ ഈ കല്യാണത്തിന്. അവളോട് ആരേലും സമ്മതം ചോദിച്ചോ. ? “വല്ലാത്ത ദേഷ്യവും സങ്കടവും വരുണ്ട് ”
“അത് ചോദിക്കാതെ ഇരിക്കുമോ . നീ പോയി കുളിച്ച് കടയിൽ പോയി എന്തേലും ഒക്കെ മേടിച്ചോണ്ട് വാ വരുന്നവർക്ക് കൊടുക്കാൻ.വേഗം അതുമായി അങ്ങോട്ട് പോരു ഞാൻ അവിടെ കാണും.”
എന്തു ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ ഇരുന്നു പോയി. എന്തായാലും കടയിൽ പോയി മേടിച്ചോണ്ട് അങ്ങോട്ട് ചെല്ലാം എന്ന് ഉറപ്പിച്ചു മുറിയിലേക്ക് പോയി കസേരയിൽ വിരിച്ചിരുന്ന തോർത്ത് എടുക്കാൻ തിരിഞ്ഞപ്പോളാണ്. ജനാലക്കരികിൽ അവൾ ഇങ്ങോട് നോക്കി നില്കുന്നതുകണ്ടതു. അവൾ സമ്മതിച്ചത്രേ എനിക്ക് ദേഷ്യം വന്ന് എന്റെ ജനൽ വലിച്ചടച്ചു.
*********************************************
എനിക്ക് ഇപ്പോൾ കല്യാണം വേണ്ട എന്നുപറഞ്ഞതാണ് അച്ഛന് ഉടനെ തന്നെ നടത്തണം. ഇല്ലെങ്കിൽ ആരോ വന്ന് കൊണ്ട് പോകും എന്നൊക്കെ പറയുണ്ടാരുന്നു. ഒന്നും വെക്തമായി പറഞ്ഞും ഇല്ല. എന്നെ ആരും മനസിലാകുന്നില്ലലോ. ആരാ വരുന്നത് എന്നുപോലും എനിക്കറിയില്ല.അച്ഛൻ അമ്പലത്തിൽ പോയിട്ട് വന്നപ്പോളാണ് എന്നോട് പറഞ്ഞത്. ഇന്ന് തന്നെ അവർ വന്നു കാണും എന്ന്.
അച്ഛൻ രാവിലെ തന്നെ വിച്ചേട്ടന്റെ വീട്ടിൽ പോയി പറഞ്ഞു. ഇപ്പോൾ വിച്ചേട്ടൻ അറിഞ്ഞു കാണും അതല്ലേ ജനൽ വലിച്ചടച്ചത്. ഞാനും കൂടെ സമ്മതിച്ചിട്ടാണ് എന്ന് വിചാരിച്ചു കാണില്ലേ.
തനു കുട്ടി സ്വപ്നം കാണുവാനോ….. ടീച്ചറമ്മയാണ്
പെട്ടന്ന് ഞാൻ ഒഴുകി വന്ന കണ്ണുനീർ അമർത്തി തുടച്ചു.. ഒന്നു ചിരിച്ചു
അയ്യോ മോളു കരയുവാണോ? എന്തിനാ മോളെ കരയുന്നെ. നിന്നെ ഇപ്പോൾ തന്നെ അവന്റെ കൂടെ ഒന്നും പറഞ്ഞു വിടുന്നില്ല. എന്റെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇരുന്നു
എനിക്ക് കല്യാണം വേണ്ടമ്മേ അച്ഛനോട് ഒന്നു പറയുമോ ഞാൻ അമ്മയുടെ മടിയിലേക്ക് കിടന്നു
മോളെ ഞാൻ ഇപ്പോൾ എന്താ പറയുന്നേ. നീ വിഷമിക്കണ്ട എന്തായാലും അവർ വന്നു കണ്ടിട്ട് പോകട്ടെ അത് കഴിഞ്ഞു വിച്ചുന്റെ അച്ഛനെ കൊണ്ട് മാഷിനോട് സംസാരിപ്പിക്കാം.. നീ ഇങ്ങനെ കരയല്ലേ വല്ല അസുഖവും വരും
അമ്മേ……( വിച്ചുവേട്ടൻ ആണ് )അമ്മേ താഴെ തിരക്കുന്നു അച്ഛൻ.
എന്തിനാടാ…….
ആ അറിയില്ല വീടിനു എന്തോ എടുക്കണം എന്ന് ഒക്കെ പറയുന്ന കേട്ടു അമ്മ വേഗന് അങ്ങോട്ട് ചെല്ല് ( അവളുടെ മുഖത്ത് നോക്കിയാണ് പറഞ്ഞത് )
ഞാൻ എന്റെ കാൽമുട്ടിന് മുകളിൽ മുഖം അമർത്തി ഇരുന്നു…. അമ്മ പോയിട്ട് വരാം എന്ന് പറഞ്ഞു പോയി…
കതക് അടയുന്ന ശബ്ദം കേട്ടാണ് ഞാൻ മുഖമുയർത്തി നോക്കിയത് വിച്ചേട്ടനാണ് . എന്റെ കട്ടിലിൽ വന്നിരുന്നു. എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുവാണ്.
തനു….. നിന്റെ സമ്മതം ഉണ്ട് എന്നാണ് ഇവിടെ വരുന്നത് വരെ എനിക്ക് തോന്നിയത് പക്ഷേ……. അല്ല എന്നെനിക്ക് മനസിലായി. നിന്നെ മറ്റാർക്കും വിട്ടുകൊടുക്കാൻ എനിക്ക് പറ്റില്ല. അത് കൊണ്ട് ഇപ്പോൾ തന്നെ എല്ലാരോടും നിന്നെ എനിക്ക് തരാൻ പറയാൻ പോവാ.
വേണ്ട….. അച്ഛൻ അയാൾക്ക് വാക്ക് കൊടുത്തു അച്ഛന്റെ ഈ മോൾ അച്ഛനെ ചതിക്കില്ല. അഥവാ ചതിച്ചാൽ ആ പാവം മനുഷ്യന് അത് താങ്ങാൻ പറ്റില്ല.
വേണ്ടേ തനു (എന്റെ ഇരുതോളിലും പിടിച്ചു ഉലച്ചു ) നിനക്ക് എന്നെ ഇഷ്ടമല്ലേ പറ… നീ എന്നോട് പകരം വീട്ടുവാനോ പറടി..
ഞാൻ ആ കൈ തട്ടിമാറ്റി എഴുനേറ്റ് വാതിൽ തുറക്കാനായി പോയി.പെട്ടന്നു എന്റെ കൈയിൽ പിടിച്ചു വലിച്ചു. വിച്ചേട്ടന്റെ നെഞ്ചിൽ തട്ടി ഞാൻ നിന്നു. എന്നെ ബലമായി പിടിച്ചു ഭിത്തിയോട് ചേർത്തു. ഞാൻ ഇതു വരെ കാണാത്ത ഒരു വിച്ചേട്ടൻ ആയിരുന്നു അത്
എന്റെ കവിളിൽ കുത്തിപിടിച്ചു എന്റെ തൊട്ട് അടുത്ത് വന്നു
“നിനക്ക് എന്നെ വേണ്ട അല്ലേടി.. ഇത്രയും നാൾ നിന്നെ കാത്തിരുന്ന ഞാൻ മണ്ടൻ അല്ലേടി… നിനക്ക് ഞാൻ വിഷമിച്ചാലും ഒന്നുമില്ല സങ്കടപെട്ടാലും ഒന്നുമില്ല. നിനക്ക് നിന്റെ വാശി ജയിക്കണം അത്രേ ഉള്ളു ഞാൻ ആരാ അല്ലേ. എന്നോട് ഉള്ള ദേഷ്യത്തിന് അല്ലേ കണ്ടവന്റെ മുന്നിൽ പോയി ഉടുത്തു ഒരുങ്ങി നിൽക്കാൻ പോകുന്നെ ഇല്ലാരുന്നേൽ നിനക്ക് പറയാമായിരുന്നു എന്നെ നിനക്ക് ഇഷ്ടമാണ് എന്ന് ”
വിച്ചേട്ടന്റെ കൈ ഞാൻ തട്ടി മാറ്റി വിച്ചേട്ടനെ പുറകിലോട്ട് തള്ളി. “നിങ്ങൾക് ജയിക്കാൻ വേണ്ടി എന്തും പറയാം പണ്ടും അതാണലോ ശീലം. നിങ്ങൾ എന്നെ കുറച്ചെങ്കിലും മനസിലാകിട്ടുണ്ടോ. നിങ്ങളുടെ വാല് പോലെ നടന്ന തനുവിനെ അല്ല നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്ന ഇപ്പോളും നിങ്ങളെ മാത്രം സ്നേഹിക്കുന്ന തനുവിനെ അതിനു ഈ ജന്മം നിങ്ങൾക് കഴിയില്ല.
തനു 😡………..
അപ്പോളേക്കും അവൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചിരുന്നു. അവളുടെ ഏങ്ങലടി എനിക്ക് കേൾക്കാമായിരുന്നു.
*********************************************
ടീച്ചറമ്മേ….. ഇന്ന് എന്റെ പത്താംക്ലാസ്സിന്റെ റിസൾട്ട് വരും. എനിക്ക് വല്ലാതെ പേടി വരുണ്ട്.
നീ എന്തിനാ തനുകുട്ടി പേടിക്കുന്നത് നീ അല്ലേ പറഞ്ഞത് നന്നായി എഴുതിയിട്ടുണ്ട് എന്ന്
എന്നാലും ഒരു പേടി. ഞാൻ അമ്പലത്തിൽ പോയിട്ട് നേരെ സ്കൂളിൽ വരാമേ. വിച്ചേട്ടൻ എന്ത്യേ.
അവൻ മുകളിൽ ഉണ്ടലോ. എന്താന് അറിയില്ല മോളെ ഇന്നലെ രാത്രി തൊട്ട് ഭയങ്കര ദേഷ്യമാ അവന്. നീ ഇപ്പോൾ അങ്ങോട്ട് പോവാതെ ഇരിക്കുന്നതാണ് നല്ലത്.
അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.എന്നാലും ഒന്നുകണ്ടേക്കാം. പടിക്കെട്ടുകൾ കയറി മുറിയിൽ എത്തി.
വിച്ചേട്ടാ……..
മം… എന്താടി.. എന്തിനാ നീ വിളിച്ചുകൂവുന്നത്.
ഞാൻ പതുക്കെ അല്ലേ വിളിച്ചോളൂ. എന്തിനാ എന്നോട് ദേഷ്യപെടുന്നേ
നീ കാര്യം പറ എന്തിനാ വിളിച്ചേ എന്നെ
എന്റെ റിസൾട്ട് ഇന്ന് വരും
അതാരുന്നോ നീ റിസൾട്ട് അറിഞ്ഞിട്ട് വാ എന്തായാലും
വിച്ചേട്ടന് എന്താ ഒരു ദേഷ്യം പോലെ എന്നോട് മിണ്ടണ്ടന് കൃഷ്ണ പറഞ്ഞു കാണും. എന്തേലും ആയിക്കോട്ടെ ഞാൻ ആദ്യം വിച്ചേട്ടനോട് തന്നെ പറയു റിസൾട്ട്.
(എന്നാലും കിച്ചു എന്താ ദേഷ്യപ്പെട്ടതു. പോയി ഒന്നു കാണണം. എന്താ സംഭവിച്ചേ നു അറിയണം ഹർഷൻ മനസ്സിൽ പറഞ്ഞു
*******************************************
കിച്ചു നീ എന്തിനാ കരയുന്നെ കാര്യം പറ നീ
ഹർഷാ നീ എന്നെ ചതിക്കും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. നിനക്ക് തനുവിനെ ഇഷ്ടമായിരുന്നെകിൽ സന്തോഷത്തോടെ ഞാൻ ഒഴിഞ്ഞു തന്നെനെ.
കിച്ചു നീ എന്തൊക്കെയാ മോളെ ഈ പറയുന്നത്
അവൾ എന്നോട് പറഞ്ഞു ഹർഷാ എല്ലാ കാര്യങ്ങളും അവളോട് നീ അപമര്യദയായി പെരുമാറിയത് അടക്കം എല്ലാം എന്നോട് പറഞ്ഞു.
അവൾ എന്തു പറഞ്ഞുനു ഒരിക്കലും അവൾ അങ്ങനെ പറയില്ല കിച്ചു അവളെ എനിക്ക് വിശ്വാസമാണ് അവൾ പറയില്ല നിനക്ക് എന്തേലും തെറ്റിധാരണ ഉണ്ടകിൽ ഇങ്ങനെ അല്ല പറയേണ്ടത്
നിനക്ക് ഇപ്പോളും അവളെ അല്ലേ വിശ്വാസം എന്നോട് ദേഷ്യപെടുന്നതിനു മുമ്പ് അവളോട് പോയി ചോദിക്ക് കഴിഞ്ഞ തവണ എന്നെ അവൾ വന്നു കണ്ടിരുന്നോ എന്ന്
നിന്നെ കണ്ടിരുന്നോ അവൾ
നിന്നോട് പറഞ്ഞില്ല അല്ലേ ഹർഷാ? അവൾ കുളക്കരയിൽ വെച്ച് കണ്ടിരുന്നു അവൾ പറയുന്നത് കേട്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളു.ഇനി നിങ്ങൾക്കിടയിൽ ഞാൻ ഒരു ശല്യമായി ഉണ്ടാകില്ല.നിനക്ക് e സംശയം അന്നേൽ വർഷയോട് ചോദിക്ക് അവൾ ഉണ്ടായിരുന്നു ഞങ്ങൾ സംസാരിക്കുമ്പോൾ
ഇനി ഇങ്ങനെ ഒരു ചതിയനെ എനിക്ക് വേണ്ട എന്നെ ഇനി കാണാൻ ശ്രമിക്കരുത് good bye…. ഹർഷ
കിച്ചു…. നിക്ക് മോളെ……
അവൾ നടന്നകലുന്നത് കണ്ണിരോടെ മാത്രമേ കാണാൻ പറ്റിയുള്ളൂ. അവൾ എന്നെ വിട്ടു പോയതിനേക്കാൾ സങ്കടം തനു എന്നെ കുറിച്ച് കിച്ചുനോട് പറഞ്ഞു എന്നറിഞ്ഞപ്പോൾ ആയിരുന്നു . പിന്നീട് ഞാൻ അവിടുന്ന് പോയത് വർഷേ കാണാനാ.
ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം എന്നോട്
എന്താ ചേട്ടാ
തൻവി കൃഷ്‌ണയെ ഞാൻ അറിയാതെ കണ്ടിരുന്നോ. ( എന്റെ ചോദ്യം കേട്ടു അവൾ ഒന്നു ഞെട്ടി )
കണ്ടിരുന്നു
കണ്ട കാര്യം എന്നോട് പറയണ്ട നു അവൾ പറഞ്ഞോ നിന്നോട്
അവൾ ഒന്നും മിണ്ടിയില്ല. ഞാൻ പെട്ടന്നു തന്നെ വീട്ടിൽ തിരിച്ചെത്തി. എന്തു ചെയ്യണം എന്ന് അറിയാതെ അവസ്ഥ എന്നാലും തനു.
വിച്ചേട്ടാ…………..
ഓടി വന്നു എന്നെ കെട്ടിപ്പിടിച്ച തനുവിനെ അടർത്തി മാറ്റി ഇരുകവിളത്തും ആഞ്ഞടിച്ചു എന്റെ ആ പ്രവർത്തിയിൽ ഞെട്ടി നിൽക്കുകയാണ്
എവിടെനിന്നോ വലിഞ്ഞു കയറി വന്ന നീ എന്തിനാടി എന്നെ കെട്ടിപിടിക്കുന്നെ. അതിന് മാത്രം എന്തു ബന്ധമാടി നമുക്കിടയിൽ ഉള്ളത്
വിച്ചേട്ടാ…. എന്തൊക്കെയാ ഈ പറയുന്നേ കരഞ്ഞുകൊണ്ട് പറയുന്നത് കൊണ്ട് വാക്കുകൾ മുറിഞ്ഞു പോകുന്നു
ആരാടി നിന്റെ വിച്ചേട്ടൻ.. ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്
അവളുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് മറ്റേ കൈ അവളുടെ കൈകളിൽ കൂട്ടിപ്പിടിച്ചു. അവളുടെ കൈയിൽ ഉണ്ടായിരുന്ന കുപ്പിവളകൾ പൊട്ടി അവളുടെ കൈയിലുടെ കൊണ്ട്കയറി. അവന്റെ കൈയിൽ അവളുടെ ചോര പടർന്നു. എന്നിട്ടും അവൻ അത് കാര്യമാക്കാതെ ചോദിച്ചു
നീ കിച്ചുനേ ഞാൻ അറിയാതെ കണ്ടോ? എന്താ നീ അവളോട് പറഞ്ഞത്
ഞാൻ… ഞാൻ കണ്ടു. ഒന്നും പറഞ്ഞില്ല
തൻവി കള്ളം പറയല്ലേ നീ….. നിനക്ക് എന്നോട് പ്രേമം അന്നന്നു നീ അവളോട് പറഞ്ഞോ. എപ്പോളാടി നിന്നോട് ഞാൻ അകലം വിട്ടു പെരുമാറിയത്. എല്ലാം എന്റെ തെറ്റാണു അവൾ പണ്ടേ എന്നോട് പറഞ്ഞതാണ് ഞങ്ങൾ നിനക്ക് ഈ വീട്ടിൽ സ്വാതന്ത്ര്യം തന്നു.നിനക്ക് അറിയാമായിരുന്നു അവളെ എനിക്ക് എന്ത് ഇഷ്ടമാണ് എന്ന്. എന്നിട്ടും നീ. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.
ഇപ്പോൾ ഈ നിമിഷം ഇറങ്ങണം ഇവിടുന്നു ഈ പടി ചവിട്ടരുത് നീ. നിന്റെ മുഖം എന്റെ കണ്മുന്നിൽ ഇനി കാണരുത്.
Get lost u thanvi……… അതും പറഞ്ഞു അവളെ മുറിക്ക് പുറത്തേക്ക് തള്ളി
അവൾ കുതറി മാറി
നിങ്ങൾ പറഞ്ഞാലോ നിങ്ങളെ ഞാൻ സ്നേഹിച്ചു എന്ന് ശരിയാണ് നിങ്ങളെ എനിക്ക് എന്റെ ജീവൻ ആയിരുന്നു. ആര്എന്തു പറഞ്ഞാലും നിങ്ങൾക് എന്നെ വിശ്വാസം ആയിരിക്കും എന്ന് കരുതിയ ഞാനാ മണ്ടി. നിങ്ങളെ എനിക്ക് വെറുപ്പാ.നിങ്ങൾ ഒരു ദിവസം സത്യം തിരിച്ചറിയും അന്ന് നിങ്ങൾ ഈ പറഞ്ഞതോർത്തു സങ്കടപ്പെടും
അവൾ കഴുത്തിൽ ഇട്ടിരുന്ന ചുവന്ന ചരടിൽ കോർത്ത രുദ്രാക്ഷം പൊട്ടിച്ചു അവന്റെ അടുത്തേക്ക് നടന്നു അവന്റെ കൈയിൽ പിടിച്ചു അത് കൈവെള്ളയിൽ വെച്ചുകൊടുത്തു. വേഗം പടിയിറങ്ങി വീട്ടിലേക്ക് ഓടി.
ഒരു സ്വപ്നത്തിൽ എന്ന പോലെ അവൻ ഞെട്ടി.
“തനു സോറി… നീ എന്നോട് ക്ഷെമിക്കണം. പിന്നീട് നീ നാടുവിട്ടു പോയതിനു ശേഷമാണു സത്യങ്ങൾ ഞാൻ അറിഞ്ഞത്. നിന്റെ മുറിയിൽ പുസ്തകം എടുക്കാൻ അമ്മ പറഞ്ഞു വിടുമ്പോൾ ഒക്കെയും നിന്നോട് എന്നിക് ദേഷ്യമായിരുന്നു. നിന്റെ ഡയറി എന്റെ കൈയിൽ കിട്ടുന്നത് വരെ. അതുമായി ഞാൻ ആദ്യം പോയത് വർഷയെ കാണാൻ ആയിരുന്നു. അവളെ ഈ ഡയറി കാണിച്ചു ചോദിച്ചപ്പോൾ അവൾ എല്ലാം തുറന്നു പറഞ്ഞൂ. അത് കഴിഞ്ഞു ഞാൻ പോയത് ബാംഗ്ലൂർക്ക് ആയിരുന്നു കണ്ടു അവളെയും അവളുടെ കാമുകനെയും. അവളെ കൊണ്ട് തന്നെ പറയിപ്പിച്ചു. കൃഷ്ണയുടെ വായിൽ നിന്ന് സത്യങ്ങൾ കേട്ടപ്പോൾ തകർന്നു പോയി ഞാൻ. അവൾക് എന്നെ ഒഴുവാക്കാൻ നടത്തിയ ഒരു ഇര മാത്രമായിരുന്നു നീ. പഠിപ്പിക്കുന്ന ടീച്ചർന്റെ മകനെ സ്നേഹിച്ചാൽ കുട്ടുകാരികൾക്ക് ഇടയിൽ ഉള്ള സ്ഥാനം അതിന് വേണ്ടി അവൾ എന്നെ സ്നേഹിച്ചു..
നീ പിന്നീട് എവിടേക്ക് വരാതെ ഇരുന്നപ്പോൾ ഞാൻ നിന്നെ എന്തു സങ്കടപെടുത്തി എന്ന് മനസിലായത്.” നീ കൂടെ ഉണ്ടന്ന് ഉള്ള തോന്നലിനു വേണ്ടിയാ നീ പൊട്ടിച്ചു തന്ന ഈ ചരട് ഞാൻ കഴുത്തിൽ കെട്ടിയത്. ഇതു ഇങ്ങനെ നെഞ്ചിൽ കിടക്കുമ്പോൾ നീ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു…
നിന്നെ തിരക്കി വരാൻ ഒരുപാട് ആലോചിച്ചാണ് പക്ഷേ നിന്റെ മുന്നിൽ വന്നുനിൽകാൻ എനിക്ക് പറ്റുമായിരുന്നില്ല.
നിന്റെ അക്ഷരങ്ങളിലൂടെ ഞാൻ അറിയുകയായിരുന്നു നിന്റെ സ്നേഹത്തെ. എന്നിൽ ഉള്ള നിന്റെ കരുതൽ.കുശുപ്. അന്ന് ഞാൻ തീരുമാനിച്ചതാണ് എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടങ്കിൽ അത് നീയായിരിക്കും എന്ന് തനു നീ എന്നെ വിട്ടു പോവല്ലേ. എനിക്ക് അത് താങ്ങാൻ പറ്റില്ല. നീ പോയപ്പോളാണ് എന്റെ ജീവിതം ഒരു ഇരുട്ടായി മാറിയത്. നീ എന്നെ വീണ്ടും ഇരുട്ടിലേക്ക് തള്ളിയിടല്ലേ തനു. നീ ഇല്ലാതെ ഈ ഹർഷൻ ഇല്ല തനു…
അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു കൊണ്ട് അവൻ പറഞ്ഞു. അവൾ ഭിത്തിയിൽ ചാരി നിന്നു പിന്നീട് തറയിലേക് ഊർന്നുഇരുന്നു
അവളുടെ ഭാഗത്തു നിന്നും പ്രതികരണം ഇല്ലാത്തതുകൊണ്ട് അവൻ മെല്ലെ മുറിതുറന്നു പുറത്തിറങ്ങി. അവിടെ നിന്ന ആളെ കണ്ടു അവൻ ഞെട്ടി
അമ്മ….
തുടരും……..
രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission