Skip to content

രുദ്രാക്ഷം – 5

malayalam thudarkadhakal

അവളുടെ കാതോരം എന്റെ മൂക്കു തൊട്ടുകൊണ്ട് കാതിന്റെ താഴെ ചുംബിച്ചു

വര്ഷങ്ങളായി ആഗ്രഹിച്ചതാണ് ഈ നിമിഷം

സോറി…………… തനു

അവളുടെ കണ്ണുനീർത്തുള്ളികൾ എന്റെ കൈയിൽ പതിക്കുന്നുണ്ടായിരുന്നു. അവൾ എന്നെ തള്ളി മാറ്റി കാറിന്റെ ഡോർ തുറന്ന് പുറത്തേക് ഇറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു.

*********************************************
വിച്ചേട്ടനെ കണ്ടോ ടീച്ചറമ്മേ……….. സ്കൂളിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ കുറെ കാത്തുനിന്നു പക്ഷെ കണ്ടില്ല.

ഇല്ലല്ലോ തനുകുട്ടി…. ഇനി ചിലപ്പോൾ നേരത്തെ പോയികാണും. നീ വീട്ടിലേക്ക് പൊക്കോ എനിക്ക് സ്റ്റാഫ്‌ മീറ്റിംഗ് ഉണ്ട്. വീട്ടിൽ പാറുക്കുട്ടിയമ്മ ഉണ്ട്. അവിടെ ഇരുന്നാൽ മതി കേട്ടോ.

ശരി ടീച്ചറമ്മേ…………
എന്നാലും എന്നെ കൂട്ടാതെ പോവാത്തതാണലോ എന്ന് എന്തു പറ്റി.ഇനി വർഷയുടെ കൂടെ പോകാം

ഡി ഇന്ന് ഞാനും ഉണ്ട് വർഷേ……

എന്താ നിന്റെ സാരഥി ഇന്ന് വന്നില്ലേ. ചേട്ടൻ വരാത്തപ്പോളാണല്ലോ നമ്മുടെ കൂട്ടുവേണ്ടത്.
അവള് പറയുന്നത് ഞാൻ കേട്ടുകൊണ്ട് നടന്നു. ഞാൻ ഒന്നും മിണ്ടാത്തെ നടക്കുന്നത് കണ്ടപ്പോൾ അവൾ എന്റെ കൈയിൽ പിടിച്ചു പറഞ്ഞു

ഡി ഞാൻ വെറുതെ പറഞ്ഞതാ നീ അത് കാര്യമാക്കണ്ട.

അതല്ലെടി വിച്ചേട്ടന് നല്ല മാറ്റം ഉണ്ട് എത്രയും നാൾ നമ്മുടെ സ്കൂളിൽ അല്ലാരുന്നോ. ഇപ്പോൾ പ്ലസ്‌ വൺ ആയപ്പോൾ വേറെ അല്ലെ. ചിലപ്പോൾ ആരേലുമൊക്കെ കളിയാക്കി കാണും ഞാൻ കൂടെ വരുന്നതിന്‌.

ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമമാകുമോ?

ഇല്ലടി വിച്ചേട്ടൻ എന്നെ കൂട്ടാതെ വരുന്നത്തിൽ കൂടുതൽ എന്തു വിഷമം ആകാന…. നീ പറ

നമ്മുടെ അമ്പലക്കടവിന്റെ അവിടെ ഉള്ള ഒരു കൃഷ്ണചേച്ചിയെ അറിയാമോ നിനക്ക്. ഞാൻ പറഞ്ഞുനു നീ ആരോടും പറയരുത്

ഞാൻ ആരോടും പറയില്ല നീ പറ കൃഷ്ണചേച്ചിക് എന്തു പറ്റി

ആ ചേച്ചിക് ഒന്നും പറ്റിയില്ല. പറ്റാൻ പോകുന്നത് നിനക്കാണ്. നിന്റെ വിച്ചു ചേട്ടനും ആ ചേച്ചിയും തമ്മിൽ നല്ല കൂട്ടാണ്.

അതിന് എന്താ? അതുകൊണ്ട് എനിക്ക് എന്തു പറ്റാനാണ്. ഞാനും വിച്ചേട്ടനുമായി നല്ല കൂട്ടല്ലേ.

ആ കൂട്ടല്ല തൻവി.. ഇതു കുറച്ചു നാളെ ആയുള്ളൂ തുടങ്ങിട്ട്. എന്റെ ചേട്ടൻ പറഞ്ഞതാണ്. അവർ എല്ലാവരും ഒരു ക്ലാസ്സിൽ അല്ലേ. നമ്മുടെ ആൽമരത്തിന്റെ അവിടെ ഉള്ള വായനശാലയില്ലേ അവിടെ വെച്ച് അവരെ കണ്ടുന്നു

നീ പോ വിച്ചേട്ടൻ എന്നോടൊന്നും ഒളിക്കില്ല. നിന്റെ ചേട്ടന് തോന്നിയതാകും. അല്ലെ പുസ്തകം എടുക്കാൻ പോയതാകും

5 മണി കഴിഞ്ഞു എന്തു പുസ്തകം. എല്ലാ ശനിയാഴ്ചയും അവർ അവിടെ കാണാറുണ്ട്. അന്ന് നമ്മുക്ക് സ്കൂൾ ഇല്ലലോ.

നമുക്ക് അതു വഴി പോകാം വർഷേ അവർ അവിടെ ഉണ്ടോനു നോക്കിയാലോ

ഞാൻ ഇല്ല എന്നെ വീട്ടിൽ തിരക്കും നീ പോയി നോക്കിക്കോ
അതും പറഞ്ഞവൾ മുന്നോട്ട് നടന്നു. അവൾ പറഞ്ഞത് കേട്ടിട്ട് വല്ലാത്ത സങ്കടം തോന്നി. എന്തായാലും ഒന്നുപോയി നോകാം അവൾ ചിലപ്പോൾ കള്ളം പറഞ്ഞതാകും

വിച്ചേട്ടൻ ഇല്ലാതെ ആദ്യമായിട്ടാണ് എങ്ങോട്ടൊക്കെ വരുന്നത്. ദൂരെ നിന്നും വിച്ചേട്ടനും കൃഷ്‌ണച്ചേച്ചിയും നടന്നു വരുന്നു ചേച്ചിയുടെ ബാഗ്കൂടെ വിചേട്ടനാണ് പിടിച്ചിരിക്കുന്നത്. ഇന്ന് വരെ എന്റെ ബാഗ് പോലും പിടിച്ചിട്ടില്ല ദുഷ്ടൻ.
ഞാൻ അവരെ കണ്ടു എന്ന് വിച്ചേട്ടന് മനസിലായി. അതുകൊണ്ട് തന്നെ കൃഷ്ണചേച്ചിയുടെ ബാഗ് ചേച്ചിയുടെ കൈയിൽ തന്നെ കൊടുത്തു. അവർ അടുത്ത് വരുന്നത് വരെ ഞാൻ അവിടത്തന്നെ നിന്നു. അടുത്ത് വന്നതും എന്റെ മുഖത്തോടു നോക്കാൻ വല്യ മടി പോലെ

ഞാൻ ഒന്നും പറഞ്ഞില്ല രണ്ടു പേരെയും മാറിമാറി നോക്കി. എനിക്ക് വല്ലാതെ സങ്കടം വന്നു. ഞാൻ വന്ന വഴി അങ്ങ് തിരിഞ്ഞു നടന്നു പുറകിൽ നിന്നു വിച്ചേട്ടൻ വിളിക്കുണ്ടായിരുന്നു…

തനു…. നിലക്ക് ഞാൻ പറയട്ടെ…..

ഹർഷ………… അവൾ പോട്ടെ…. നീ പോവാതെ എനിക്ക് നിന്നോട് സംസാരിച്ചു മതിയായില്ല

പിന്നെ സംസാരികാം കൃഷ്ണ.. അവൾക് വല്ലാതെ സങ്കടമായി എന്നുതോന്നുന്നു ഞാൻ ചെല്ലട്ടെ

അവളെ പതുകെ കാര്യങ്ങൾ പറഞ്ഞു മനസിലാകാൻ ഇരിക്കുകയായിരുന്നു എല്ലാം കൈവിട്ടു പോയി. അമ്മ താമസിക്കും എന്ന് രാവിലെ പറഞ്ഞതുകൊണ്ടാണ് കൃഷ്ണയോട് ഇച്ചിരി നേരം സംസാരികാം എന്ന് കരുതിയത് പക്ഷെ അതിന്റെ ഇടക്ക് തനുവിനെ മറന്നുപോയി. അവൾ എനിക്ക് വേണ്ടി കാത്തുനിന്നു കാണും. എന്നാലും ആരായിരിക്കും ഞങ്ങൾ ഇവിടെ കാണും എന്ന് പറഞ്ഞതു. അവൾ അമ്മയോട് ഒന്നും പറയാതെ ഇരുന്നാൽ മതിയായിരുന്നു. ഓരോന്ന് ആലോചിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല.

വീടിന്റെ പടിപ്പുരയിൽ തന്നെ പെണ്ണ് ഇരുപ്പുണ്ട് മുഖം വീർപ്പിച്ചിരിക്കുവാണ്. ഞാൻ വന്നത് ഒന്നും അവൾ അറിഞ്ഞില്ല.

തനു…….. ഞാൻ പതുക്കെ വിളിച്ചു
അവൾ എന്നെ നോക്കുന്നില്ല. പതുക്കെ എഴുനേറ്റു

ഇതാ താക്കോൽ പാറുക്കുട്ടിയമ്മ പോയി. ടീച്ചറമ്മ വരുമ്പോൾ പറഞ്ഞേക്കു. താക്കോൽ അവന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു
അവൻ മെല്ലെ വിളിച്ചു

തനു… നീ പിണങ്ങല്ലേ…….. ഞാൻ നിന്നോട് പറയാൻ ഇരിക്കുവായിരുന്നു.

വേണ്ട വിച്ചേട്ടാ…. ഞാൻ എന്നു വരെ ഒന്നും മറച്ചുവെച്ചിട്ടില്ലലോ. എല്ലാം ഞാൻ വന്നു പറഞ്ഞിട്ടില്ലേ. എത്ര നേരം അവിടെ ഞാൻ നോക്കി നിന്നു.

ഡി നിക്ക് ഞാൻ പറയട്ടെ…..
ഞാൻ വിളിക്കുന്ന പോലും കേൾക്കാതെ അവൾ അങ്ങ് പോയി.

പിറ്റേന്ന് രാവിലെ പോകാൻ ഇറങ്ങിയപ്പോൾ അമ്മ പറയുന്നത് കേട്ടു അവൾ വർഷയുടെ കൂടെ പോയി എന്ന്. പിന്നീട് വരവും പോക്കും വർഷയുടെ കൂടെ തന്നെ ആയിരുന്നു. അവൾ എന്നെ അകറ്റി നിർത്തിയതാണ് എന്നെനിക് മനസിലായി. അതു എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ട് തന്നെ കൃഷ്ണയെ കാണാനോ സംസാരിക്കാനോ തോന്നിയില്ല.
പിറ്റേന്ന് രാവിലെ നേരത്തെ ഒരുങ്ങി പടിപ്പുരക്ക് വെളിയിൽ നിന്നു അവളെ കണ്ടു സംസാരിക്കാൻ. അവളെ ഇറങ്ങി വന്നപ്പോൾ കൂടെ ഞാനും നടന്നു

തനു….. പ്ലീസ് മിണ്ടാത്തെ നടക്കല്ലേ… ഞാനും ഇനി നിന്നോട് ഒന്നും മറച്ചു വെക്കില്ല സോറി…..

വേണ്ട വിച്ചേട്ടാ സോറി ഒന്നും പറയണ്ട എനിക്ക് അങ്ങ് സങ്കടമായി പോയി അതു കൊണ്ടാ. അല്ലേലും ഇന്ന് ഞാൻ വിച്ചേട്ടന്റെ കൂടെ വാരത്തോള്ളാരുന്നു
കണ്ണുനിറച്ചു ഒന്നു ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

അവളുടെ തോളിലൂടെ കൈയിട്ട് അവൻ ചേർത്ത് പിടിച്ചു തലക് ഞൊട്ടി……

ഡാ വിച്ചേട്ടാ…. എന്താ കൃഷ്ണചേച്ചിയും നീയും തമ്മിൽ

അത് നിന്നോട് പറയാനിരികയായിരുന്നു. കഴിഞ്ഞ വർഷം തൊട്ട് അവൾ പറയുണ്ടാരുന്നു അവൾക് എന്നെ ഇഷ്ടമാണ് എന്ന്. ഈ വർഷവും അത് തന്നെ ആവർത്തിച്ചപ്പോൾ. ഞാനും തിരിച്ചു ഇഷ്ടമാണ് എന്ന് പറഞ്ഞു. ഇഷ്ടപെടാതിരിക്കാനുള്ള കാരണങ്ങൾ ഞാൻ ആലോചിച്ചിട്ട് ഇല്ലായിരുന്നു. പിന്നെ നിന്നോട് പറയാഞ്ഞത് നീ ഇപ്പോൾ കൊച്ചു കുട്ടിയല്ലേ പറഞ്ഞാൽ മനസിലാക്കാൻ ഉള്ള പ്രായം ആയില്ല. അതു കൊണ്ടാണ്.

വിച്ചേട്ടൻ വളരെ ലാഘവത്തോടെ പറഞ്ഞങ്കിലും എനിക്ക് കണ്ണുനിറഞ്ഞു വന്നു
നീ കൃഷ്ണയോടും കൂട്ടാകണം കേട്ടോ….

മം……

നീ എന്താ ആലോചിക്കുന്നേ….

ഒന്നുമില്ല വിച്ചേട്ടാ…

ഇനി നിന്നെ കൂട്ടാതെ ഞാൻ പോവില്ല കേട്ടോ. നിന്റെ വിച്ചേട്ടൻ നിനക്ക് തരുന്ന വാക്കാണ് നീ വിഷമിക്കണ്ട

ഞാൻ ഒന്നു ചിരിച്ചു…..

*********************************************
stop it harsha……. എന്തു പറഞ്ഞാലും ഒരു തനു തനു……… കേട്ട് മടുത്തു ഞാൻ. നിയുമായുള്ള relationship ആയ ഈ രണ്ടു വർഷവും ഞാൻ ഏറ്റവും കൂടുതൽ നിന്നിൽ നിന്ന് കേട്ട പേര് അവളുടെയാണ്. അവൾ പണ്ടത്തെ പോലെ കൊച്ചു കുട്ടിയല്ല രണ്ടു മാസം കൂടി കഴിഞ്ഞാൽ പത്താം ക്ലാസ്സിലാ..
അതിന് ഞാൻ എന്തു വേണം കിച്ചു……… ഞാനും പോകണോ പത്താം ക്ലാസ്സിൽ
അവന്റെ ദേഷ്യം കണ്ട് അവൾ ഒന്നു പേടിച്ചു. അവനെ തണുപ്പിക്കാൻ എന്നവണ്ണം അവനോട് ചേർന്നു നിന്നും
കണ്ണുകൾ നിറച്ചുകൊണ്ട് പറഞ്ഞു

ഹർഷ നിന്റെ കൂടെ സമയം ചിലവഴിക്കാൻ അല്ലേ ബാംഗ്ലൂർനു ഇല്ലാത്ത ലീവ് ഉണ്ടാക്കി ഞാൻ വരുന്നത്. നിന്റെ ഗവണ്മെന്റ് കോളേജ് അല്ല നഴ്സിംഗ് കോളേജ് ആണ് നിയപ്പോൾ അവളുടെ കൂടെ അമ്പലത്തിലും താമര പൊട്ടിക്കാനും പോകുമ്പോൾ എനിക്ക് സങ്കടമാവില്ലേ…അതു കൊണ്ട് പറഞ്ഞു പോയതാണ് സോറി ഹർഷ….

മം……. Its ok.. നീ എപ്പോളാ തിരിച്ചു പോകുന്നത്..

നാളെ വൈകിട്ട്…. നാളെ രാവിലെ അമ്പലത്തിൽ കാണാമോ?

*********************************************
തൻവി……

എന്താടി വർഷേ…. നിന്നെ നിന്റെ വിച്ചേട്ടന്റെ കൃഷ്ണക്ക് കാണണംനു. കുളക്കരയിൽ ഇപ്പോൾ ഉണ്ട് വേഗം ചെല്ലാൻ പറഞ്ഞു. വിചേട്ടനോട് പറയണ്ട എന്തോ സർപ്രൈസ് ആണ് എന്ന പറഞ്ഞത്
എങ്കിൽ നീയും കൂടെ വാ. എനിക്ക് ആ ചേച്ചിയെ ഒന്നാമതെ പേടിയാ.

നീ എന്തിനാ പേടിക്കുന്നെ. എന്തായാലും ഞാൻ കൂടെ വരാം. ഞാൻ മാറി നിൽകാം നിങ്ങൾ സംസാരിക്കുമ്പോൾ

അതു മതി

എന്തു പറഞ്ഞിട്ടും മനസ്സിൽ വല്ലാത്ത ഒരു പേടി അതുകൊണ്ട് തന്നെയാണ് വർഷയെ കൂടെ വിളിച്ചത്. വിച്ചേട്ടൻ അറിയരുത് എന്ന് പറഞ്ഞതുകൊണ്ടാണ് അല്ലെകിൽ ഞാൻ പറഞ്ഞെന്നെ..

ഡി ആ പിശാശ് വെള്ളത്തിൽ നോക്കികൊണ്ട് നിക്കുന്നത് കണ്ടോ. പുറകിൽ നിന്നും തെള്ളിയിട്ടാലോ

പോടീ മിണ്ടാത്തെ ഇവിടെ നിക്ക് ഞാൻ പോയി കാര്യം തിരക്കിട്ട് വരാം. പോവല്ലേ ഇവിടെ തന്നെ കാണണേ
ഞാൻ കൃഷ്ണചേച്ചിയുടെ അടുത്തേക് നടന്നു

ചേച്ചി എന്താ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്

നിനക്ക് പോയിട്ട് തിരക്കുണ്ടോ

ഇല്ല പറഞ്ഞോ ചേച്ചി എന്താ

എനിക്ക് പറയാൻ ഉള്ളത് ഹർഷന്റെ കാര്യമാണ്. നിനക്ക് അറിയാമല്ലോ ഞാനും അവനും തമ്മിലുള്ള ബന്ധം
ഞാൻ ഒന്നും മിണ്ടാത്തെ ചേച്ചിയെ തന്നെ നോക്കി നിൽക്കുവാണ്.

തുറന്ന് പറയട്ടെ ഞങ്ങൾക്കിടയിൽ നീ ഇപ്പോൾ ഒരു പ്രശ്നമാണ്. സത്യത്തിൽ നീ അവന്റെ ആരാ..? നീയുമായുള്ള ബന്ധം എന്താണ്. എനിക്ക് അറിയാം നിനക്ക് അവനെ ഇഷ്ടമാണ് അല്ലേ
ആ ചോദ്യം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു.ഞാൻ തല താഴ്ത്തി നിന്നു

എന്റെ കൈ പിടിച്ചു തിരിച്ചു പുറകിലോട്ട് ആക്കികൊണ്ട് പറഞ്ഞു അവനോട് നിനക്ക് കുറച്ചു സ്നേഹമെകിലും ഉണ്ടങ്കിൽ അവന്റെ കൂടെ നിന്നെ ഇനി കാണരുത്. കണ്ടാൽ അവൻ കരയുന്നത് നീ കാണണ്ടിവരും. പിന്നെ നിന്റെ വിച്ചേട്ടാ എന്ന് ഉള്ള വിളി അതും ഇനി വേണ്ട.
എന്റെ കൈയിലുള്ള അവളുടെ പിടുത്തം മുറുകി വന്നു. വേദന കൊണ്ട് കണ്ണ് നിറഞ്ഞ് വരുണ്ട്.

ഇവിടെ നടന്നത് അറിയിക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ അത് വേണ്ട.

ഞാൻ എന്തു ചെയ്തു വിച്ചേട്ടന് ചേച്ചിയെ നല്ല ഇഷ്ടമാണ്. പിന്നെ വിച്ചേട്ടൻ കരയണ്ട ഞാൻ ഇനി മിണ്ടാൻ പോവില്ല സത്യം

അവനിൽ നിന്നു നീ അകന്നു പോകണം എനിക്ക് വേണം അവനെ . നല്ല കുട്ടിയായി പോകാൻ നോക്ക്. അവനോട് ഇത് ഒന്നും എഴുന്നള്ളിക്കണ്ട.
എത്രയും പറഞ്ഞു എന്നെ ഭിത്തിയിലേക് തള്ളി ഞാൻ ഭിത്തിയിൽ ഇടിച്ചു നിന്നു. അത് കണ്ട് വർഷ ഓടി വന്നു. അപ്പോളേക്കും കൃഷ്ണ പോയിക്കഴിഞ്ഞിരുന്നു. എനിക്ക് വല്ലാതെ സങ്കടം വന്നു ഞാൻ വർഷയെ കെട്ടിപിടിച്ചു കുറേ കരഞ്ഞു. കൃഷ്ണ പറഞ്ഞത് മുഴുവൻ അവളോട് പറഞ്ഞു മറ്റാരോടും പറയാതിരിക്കാൻ അവളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു.

*********************************************
ഡി തനു നീ ഇപ്പോൾ എന്താണ് വീട്ടിലോട്ടു വരാതെ…

ഒന്നുമില്ല…. കുറച്ചു പഠിക്കാൻ ഉണ്ടായിരുന്നു..

റാങ്ക് കിട്ടുമോ…

ആ ചോദ്യത്തിന് ഒന്നു ചിരിച്ചു

എന്താടി എന്തെങ്കിലും വിഷമം ഉണ്ടോ നിനക്ക്.

ഇല്ല വിച്ചേട്ടാ.. വെറുതെ തോന്നുന്നതാണ് ഇന്ന് പോയില്ലേ കോളേജിൽ

ഇല്ല മടിയാ ഇനി ഒരു കൊല്ലം കൂടെ പോയാൽ മതിയാലോ എന്ന്‌ ഒരു സമാധാനം. അത് കഴിഞ്ഞു 2 കൊല്ലം പിജി. അതു കഴിഞ്ഞു ജോലിക്ക് പോകണം പിന്നെ കൃഷ്ണയെ കെട്ടണം.

അതു പറഞ്ഞപ്പോൾ ഞാൻ ഒന്നുചിരിച്ചു

എന്താടി ചിരിക്കുന്നത് അവൾ പാവമാ. അവളായതുകൊണ്ട് നിനക്ക് അവിടെ ഉള്ള സ്വാതന്ത്ര്യം പോകാത്തതും ഇല്ല. നിന്നെ അവൾക് അറിയില്ലേ. നീ എന്റെ ആരാ നു

ഞാൻ ആരാ അതിനു ഇതും ചോദിച്ചു പുസ്തകവും എടുത്തു ഞാൻ അകത്തേക്കു നടന്നു

അവൾ എന്താണ് അങ്ങനെ ചോദിച്ചതു. പെണ്ണിന് വട്ടായോ? …

*******************************************
അമ്പലത്തിൽ പോകാൻ ഇറങ്ങിയപ്പോളാണ് വിച്ചേട്ടൻ വന്നത് കൃഷ്ണ വന്നിട്ടുണ്ട് അവളെ കാണണംനു. ഞാൻ കൂടെ ചെല്ലാനാണ്. വിച്ചേട്ടന്റെ വാശികുമുന്നിൽ ഞാൻ തോറ്റു കൊടുത്തു അവർ പതിവുപോലെ ആലിന്റെ അവിടെ സംസാരിക്കുന്നുണ്ട്.
കൃഷ്ണചേച്ചി എന്നെ കലിപ്പിച്ചു നോക്കുന്നുണ്ട്. അവസാനം മഴ വരുണ്ട് നു പറഞ്ഞു ഞാൻ വീട്ടിൽ പോന്നു.

*********************************************

മോളെ… നീ എന്താ നനഞ്ഞു ഇരിക്കുന്നത് സ്കൂളിൽ പോയി വന്നതാണോ? അപ്ലിക്കേഷൻ കൊടുത്തോ?
അച്ഛനാണ്.. അച്ഛൻ പേടിയോടെ എന്നെ നോക്കുന്നുണ്ട്.

കൊടുത്തു മഴ പെട്ടന്ന് വന്നതു കൊണ്ട് അങ്ങ് നനഞ്ഞു. കുഴപ്പം ഇല്ല

പോയി ഡ്രെസ്മാറു ഇല്ലങ്കിൽ വല്ല പനിയും വരും

ഞാൻ മുറിയിലേക്കു പോയി കതകടച്ചു. എന്തോ ഒരു തരം മരവിപ്പ് പോലെ. എന്താ ഇപ്പോൾ സംഭവിച്ചത്. എനിക്ക് വിച്ചേട്ടനെ ഇഷ്ടമായിരുന്നു അത് അറിയാവുന്നത് വർഷക്ക് മാത്രം ആയിരുന്നു. ഇല്ല ഇനി ഒന്നും ആഗ്രഹിക്കാൻ പാടില്ല. സ്വന്തമാകും എന്ന് ഉറപ്പില്ലാഞ്ഞിട്ടും ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു. പ്രണയം എന്ന ഒരു വികാരം വിച്ചേട്ടന് എന്നോട് തോന്നിട്ടില്ല.പക്ഷെ ഇപ്പോൾ നടന്നത് ഓർത്തിട്ട് കണ്ണിൽ ഇരുട്ട് കയറുന്നു… അച്ഛന്റെ വിളി കേട്ടാണ് ഞാൻ ഒരു ദാവണി ഉടുത്തു താഴേക്കുചെന്നു

ടീച്ചറമ്മ നിന്നെ തിരക്കി അങ്ങോട്ട് ഒന്നു ചെല്ലാൻ പറഞ്ഞു.

മം പോകാം അച്ഛാ….

ഞാൻ മുറ്റത്തേക്ക് ഇറങ്ങി അവിടെ കാർ ഇല്ല എന്ന് ഉറപ്പ് വരുത്തി ടീച്ചർഅമ്മേ കാണാൻ ചെന്നു

അമ്മേ……..

ആ….. മോളെ കേറിവാ…..

അച്ഛൻ പറഞ്ഞു എന്നെ ഇവിടെ വിളിച്ചുന്നു

ആ വിളിച്ചു മോളെ….
അമ്മ സംസാരിച്ചോണ്ടിരുന്നപ്പോൾ തന്നെ ആരെയാണോ ഞാൻ ഒളിച്ചത് പുള്ളി ഹാജർ വെച്ചു.അമ്മ എന്റെ എതിർ വശത്തുള്ള കസേരയിലാണ് ഇരിക്കുന്നത്. വിച്ചേട്ടൻ വന്നു ഞങ്ങളെ ഒന്നു നോക്കിട്ട് മുറിയിലേക്ക് കയറിപ്പോയി. അപ്പോളാണ് എനിക്ക് സമാധാനം ആയത്……

അമ്മേ……… കാലിനു വേദനയുടെ മരുന്ന് ആ ബാഗിൽ ഉണ്ട് അത് എടുത്ത് വെച്ചിട്ട് ആ ബാഗ് ഇങ്ങു കൊണ്ടവരാമോ…
മുകളിലെ മുറിയിൽ നിന്നാണ് അശരീരി… ഞാൻ അമ്മേ നോക്കി… അമ്മ തലക് കൈ കൊടുത്ത് ഇരിക്കുന്നു. അവസാനം അമ്മ തന്നെ മരുന്ന് എടുത്തിട്ട് ആ ബാഗ് എന്റെ കൈയിൽ തന്നു.

ഇത് അവനു കൊണ്ട് കൊടുത്തേക്ക് മോളെ ഇല്ലങ്കിൽ ഇപ്പോൾ ഇവിടം തിരിച്ചു വെക്കും അവനോട് കുളിച്ചിട്ട് താഴേക്കു വരാൻ കൂടെ പറഞ്ഞേക്ക് അമ്മ ചായ ഇട്ടോണ്ട് വരാം.

ഞാൻ എന്തു ചെയ്യണം എന്ന്‌ അറിയാതെ നിന്നു.അടുത്ത അമ്മേ എന്നുള്ള വിളിക്ക് ആ ബാഗും കൊണ്ട് ഞാൻ മുകളിലേക്കു നടന്നു.. വിച്ചേട്ടന്റെ മുറിയുടെ മുന്നിൽ എത്തി. ആ കതകിൽ മുട്ടി അനക്കം ഒന്നും കാണാഞ്ഞതു കൊണ്ട് മുറിയുടെ അകത്തേക്ക് കയറി ആ ബാഗ് മേശപ്പുറത്തു വെച്ച് തിരിഞ്ഞപ്പോൾ കതക് ചേർത്ത് അടച്ച് അതിൽ ചാരി കൈയും പിണച്ചു കെട്ടി നില്പുണ്ട്. ഒരു കാവി കൈലിയും വെള്ള ബനിയനുമാണ് വേഷം

എന്റെ നെഞ്ച് പട പട നു മിടിക്കാൻ തുടങ്ങി.

തുടരും……..

രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!