Skip to content

പകർന്നാട്ടം: ഭാഗം-16

പകർന്നാട്ടം Novel

കാതടപ്പിക്കുന്ന ശബ്ദത്തോടൊപ്പം തീയും പുകയും ഉയർന്നു.

മുൻപോട്ട് കുതിച്ച ജീവൻ എടുത്തെറിഞ്ഞത് പോലെ താഴെ വീണു.

സ്ഫോടന ശബ്ദം കേട്ടതും സ്റ്റേഷനിൽ ഉണ്ടായിരുന്നു പൊലീസുകാരും നാട്ടുകാരും അങ്ങോട്ടേക്ക് ഓടിയടുത്തു.

വീഴ്ച്ചയിൽ കൈ ഇടിച്ച് ചതഞ്ഞതല്ലാതെ മറ്റ് പരിക്കുകളൊന്നും ജീവന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല.

ഓടിക്കൂടിയവർ കാര്യമറിയാതെ കണ്ണ് മിഴിച്ചു.മറ്റ് ചിലർ വീരവാദങ്ങളും അഭിപ്രായ പ്രകടനങ്ങളും കാഴ്ച്ച വച്ചു.

യൂണീഫോമിൽ പറ്റിയ പൊടി തട്ടിക്കളഞ്ഞു കൊണ്ട് ജീവൻ കർമ്മ നിരതനായി.

ആളുകൾ കൂടി വരികയാണ്. നിമിഷങ്ങൾക്കുള്ളിൽ ന്യൂസ്‌ ചാനലുകളുടെ ഒബി വാനുകൾ സ്ഥലത്തെത്തി.

വാർത്തകൾ ചൂടാറാതെ എയർ ചെയ്യാൻ മാധ്യമപ്പട മത്സരിച്ചു തുടങ്ങി.

ജീവനോട്‌ കാര്യങ്ങൾ ചോദിച്ചറിയാൻ അവർ വ്യഗ്രത കാട്ടിയെങ്കിലും അയാൾ അതിൽ നിന്നും ഒഴിഞ്ഞു മാറി.

സർ വിശ്രമിച്ചോളൂ ഇത് ഞങ്ങൾ നോക്കിക്കോളാം,ആളുകളെ അകറ്റി നിർത്തുന്നതിന് ഇടയിലും സഹപ്രവർത്തകർ ജീവനിൽ ശ്രദ്ധ പുലർത്തുന്നുണ്ടായിരുന്നു.

പക്ഷേ ജീവന്റെയുള്ളിൽ സംശയത്തിന്റെ വിത്ത് മുള പൊട്ടിയിരുന്നു.അത് കൊണ്ട് തന്നെ അയാൾ അവിടം വിട്ട് പോയില്ല.

നിമിഷങ്ങൾക്കുള്ളിൽ ബാരിക്കേഡുകൾ കൊണ്ട് ആളുകളെ തടഞ്ഞ ശേഷം സ്റ്റേഷനിലെ ജല പീരങ്കി ഉപയോഗിച്ച് തീ അണയ്ക്കുന്ന പ്രക്രിയക്ക് തുടക്കമായി.

കാര്യമായ നാശനഷ്ട്ടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും സ്റ്റേഷന്റെ മതിലും അതിനോട് ചേർന്ന് കിടന്ന രണ്ട് വണ്ടിയും കത്തി നശിച്ചിരുന്നു.

വയർലസ് വഴി ഐജിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും സന്ദേശം പാസ്സ് ചെയ്ത ശേഷം ജീവൻ ഫോണിൽ ചില മെസ്സേജുകൾ ടൈപ്പ് ചെയ്ത് അയച്ചു.

ഐജി ബാലമുരളിയും ഒപ്പം ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.

ജീവൻ,What happened man, എന്താണ് ശരിക്കും സംഭവിച്ചത്…

ബലമുരളിയുടെ ശബ്ദത്തിൽ നേരിയ പതർച്ച ഉള്ളത് പോലെ ജീവന് തോന്നി.

തനിക്ക് കാൾ വന്നത് മുതലുള്ള കാര്യങ്ങൾ ജീവൻ അയാളെ അറിയിച്ചു.

ഐജിയുടെ മുഖം ഗൗരവം കൊണ്ട് വലിഞ്ഞു.എന്താ ജീവൻ തന്റെ Identity വെളിപ്പെടുത്താൻ സമയമായോ?അതോ തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞോ?

ബാലമുരളിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഒരു മറുപടി നൽകാൻ ജീവന് സാധിച്ചില്ല.

പെട്ടന്ന് ബോംബ് സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥൻ അവർക്കരികിലേക്ക് എത്തി.

സർ മിനിമം 10 ലിറ്റർ കൊള്ളുന്ന ഒരു കുക്കർ ആണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത്.

കുക്കർ???ഐജിയുടെ നെറ്റിയിൽ ചുളിവുകൾ തീർത്തു കൊണ്ട് വരകൾ വീണു.

Yes,but sir സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് സാധാരണ വെടിമരുന്നോ ജലാറ്റിൻ സ്റ്റിക്ക്സോ അല്ല…

പിന്നെ…ഐജിയും ജീവനും ഒരുമിച്ചാണ് ചോദിച്ചത്…

Sir RDX,

അത് കേട്ടതും ജീവന്റെ നെറ്റിയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി.

തീവ്രവാദികളുടെ ഇഷ്ട ആയുധമായ RDX ഉപയോഗിച്ച് സ്ഫോടനം നടത്തണമെങ്കിൽ അതിനർത്ഥം…

പെട്ടന്ന് ഐജിയുടെ ഫോൺ ബെല്ലടിച്ചു.ഡിസ്പ്ലേയിൽ Home Minister എന്ന് കണ്ടതും ബാലമുരളി ഭയഭക്തി ബഹുമാനത്തോടെ കാൾ എടുത്ത് കൊണ്ട് അവിടെ നിന്നും മാറി.

ജീവന്റെയുള്ളിൽ ചിന്തകൾക്ക് തീ പിടിക്കുകയായിരുന്നു…

ചോരയുടേയും വെടിമരുന്നിന്റെയും രൂക്ഷഗന്ധം തന്റെ മൂക്കിലേക്ക് തുളച്ച് കയറുന്നതായി അയാൾക്ക് തോന്നി.

ജീവന്റെ മനസ്സ് നിറയെ ധാരാവിയായിരുന്നു…

ദാദയും പട്ടേലരും അടക്കി വാഴുന്ന ധാരാവി…ബൈക്കുള സംഭവത്തിന് പകരം വീട്ടുമെന്ന ദാദയുടെ ഭീഷണി ജീവന്റെ ഓർമ്മയിൽ വന്നു.

ജീവൻ,ഹേയ് മാൻ,ബാലമുരളി തോളിൽ തട്ടിയപ്പോളാണ് അയാൾ ചിന്തയിൽ നിന്ന് ഉണർന്നത്.

സർ,ഇന്ന് രാത്രി തന്നെ നമുക്ക് മിനിസ്റ്ററെ കാണണം… എനിക്കുറപ്പുണ്ട് ഇതവരാണ്… ദാദയുടെ ആളുകൾ.

Are you sure???

Yes sir 100%,അജ്ഞാതവാസത്തിന് അവസാനം കുറിക്കേണ്ട സമയമായെന്ന് തോന്നുന്നു.

അതേ സമയം കൊച്ചിയിലെ ഒരു ആഡംബര ഫ്ലാറ്റിന്റെ സ്വിമ്മിംഗ് പൂളിനോട് ചേർന്ന ലോണിൽ ചിലർ അക്ഷമരായിരുന്നു.

നരിമറ്റം സ്കറിയ അയാളുടെ അനിയൻ നരിമറ്റം സ്റ്റീഫൻ എന്നിവരും ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന മറ്റ് ചിലരും ആരുടെയോ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.

അവനെ അങ്ങ് തീർത്താൽ മതിയായിരുന്നു.ബഡാഭായിയുടെ നിർബന്ധം കാരണമാണ് അല്ലെങ്കിൽ…

നരിമറ്റം സ്റ്റീഫൻ പല്ല് കടിച്ചു കൊണ്ട് സെറ്റിയിൽ ആഞ്ഞടിച്ചു.

ശ്ശ്,ബഡാഭായ് വരുന്നു.സ്കറിയ ചുണ്ടിൽ കൈ ചേർത്ത് മിണ്ടരുത് എന്ന് അനിയന് സൂചന നൽകി.

സ്റ്റീഫനും കൂട്ടാളികളും ഒരേ പോലെ തിരിഞ്ഞു നോക്കി.

കറുത്ത കുതിരയെപ്പോലെ ഒരു റെയ്ഞ്ച് റോവർ അങ്ങോട്ടേക്ക് കടന്ന് വന്നു.

ലോണിലേക്ക് കടക്കുന്ന ചെറിയ പടിക്കെട്ടിലേക്ക് കയറി നിന്ന വണ്ടിയിൽ നിന്നും ഒരാൾ ചാടി ഇറങ്ങി ബാക്ക് ഡോർ തുറന്നു.

കറുത്ത ഹാഫ് ഷൂ ധരിച്ച ഒരു കാൽ പതിയെ പുറത്തേക്ക് നീണ്ടു. ലോണിലെ ഗാർഡൻ പുല്ലുകൾ ആ കാലിനടിയിൽ ഞെരിഞ്ഞമർന്നു.

ഇളം റോസ് കുർത്തയും വെള്ള പൈജാമയും ധരിച്ച ഒരു അതികായൻ പതിയെ പുറത്തിറങ്ങി.

സ്വർണ്ണ ഫ്രയ്മുള്ള കട്ടി കണ്ണടയും ഇടത്തെ കാതിൽ ചുവന്ന കല്ലുള്ള കടുക്കനും.

ഇടം കൈത്തണ്ടയിൽ സ്വർണ്ണ ചെയ്‌നുള്ള Rolex Doytana വാച്ച്.
വലത് കൈയ്യിൽ ജപിച്ചു കെട്ടിയ പോലുള്ള ചരടുകളും രത്‌നങ്ങൾ പതിച്ച മോതിരവും.

സ്കറിയയും സ്റ്റീഫനും ഭയഭക്തിയോടെ കസേരയിൽ നിന്നും എഴുന്നേറ്റു.
#തുടരും.

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!