ഒരു
തമാശയായിട്ടായിരുന്നു ഞാനെന്റെ അമ്മയോട് ആ ചോദ്യം ചോദിച്ചത്….,
അതിനമ്മ
പറഞ്ഞ ഒരു ക്ലാസ്സ് മറുപടിയുണ്ട്…..!
സത്യം അതു തന്നെയല്ലെ എന്നു
എന്നെ രണ്ടാമതും ചിന്തിപ്പിച്ച മറുപടി….!
നാലു വർഷങ്ങൾക്കു മുന്നേ,
ഞാൻ ഡിഗ്രി പാസായ ദിവസം
‘അമ്മ എന്നോട് ചോദിച്ചു
” മോനെ ഞാൻ നിനക്ക് പ്രത്യേകം ചെയ്തു തരേണ്ട എന്തെങ്കിലും കാര്യം അവശേഷിക്കുന്നുണ്ടോ എന്ന്…? ”
അമ്മയുടെ ആ ചോദ്യം
എനിക്ക് മനസ്സിലായില്ല എന്ന്
അമ്മക്ക് തന്നെ മനസിലായി….
അന്നേരം തന്നെ അമ്മയെനിക്കത് വിശദ്ധികരിച്ചു തന്നു.
എന്റെ ഭാഗത്തു നിന്നും എനിക്ക് തെറ്റായി തോന്നാത്ത എന്നാൽ
നിനക്ക് തെറ്റായി തോന്നുന്ന വിഷമം തോന്നുന്ന എന്തെങ്കിലും കാര്യമുണ്ടോയയെന്ന്..? ?
ഉദാഹരണത്തിന്
എന്റെ എന്തെങ്കിലും ദുശീലങ്ങൾ..?
പിടിവാശികൾ….?
അല്ലെങ്കിൽ
ഞാൻ നിന്നെ ചീത്ത പറയുന്നത്…?
എന്റെ ഉച്ചത്തിലുള്ള സംസാരം… ?
രാത്രിക്കാലങ്ങളിൽ നിന്നെ പുറത്തു പോകാൻ അനുവദിക്കാത്തത്….?
അങ്ങനെ എന്തെങ്കിലും
കാര്യങ്ങൾ നിനക്ക് വേണ്ടി ഞാൻ മാറ്റേണ്ടതായിട്ടുണ്ടോ ????
അതെന്തു തന്നെയായാലും
എന്നിലെ ആ മാറ്റം കാണാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിനക്ക് വേണ്ടി അത് മാറ്റാൻ ഞാൻ തയ്യാറാണ്……!
പതിവില്ലാത്ത അമ്മയുടെ വാക്കുകൾ കേട്ടു ഞാൻ ചിരിച്ചു.
എനിക്കതല്ലാതെ മറ്റൊരുത്തരമില്ലെന്നു കണ്ട് ‘അമ്മ എന്നോട് പറഞ്ഞു
നിനക്ക് എപ്പോൾ വേണമെങ്കിലും ഒരു വരം പോലെ എന്നോട് ഈ കാര്യം ആവശ്യപ്പെടാം ഞാൻ അത് പരിഗണിക്കുന്നതായിരിക്കും….
അതും പറഞ്ഞു ‘അമ്മ ജോലിക്ക് പോയി….
അന്നേരമാണ്
ഞാനെന്റെ അമ്മയെ കുറിച്ച് കൂടുതൽ ഓർത്തത്..
വളരെ സ്നേഹനിധിയായ
ഒരു സ്ത്രീയായിരുന്നു എന്റെ ‘അമ്മ…!
അച്ഛന്റെ മരണ ശേഷം മറ്റൊരു വിവാഹത്തിനുപോലും തയ്യാറാകാതെ എനിക്ക് വേണ്ടി മാത്രവർ ജീവിച്ചു.
കിട്ടുന്ന പണിക്കെല്ലാം ‘അമ്മ പോകുമായിരുന്നു വളരെ കഷ്ടപ്പെട്ടാണ് ‘അമ്മ എന്നെ പോറ്റി വളർത്തിയത്
ഭക്ഷണ സമയം അമ്മയുടെ പാത്രം പലപ്പോഴും കാലിയായിരുന്നു…
എന്റെ ചെറുപ്പത്തിൽ പലപ്പോഴും
‘അമ്മ എന്നോട് പറയുമായിരുന്നു രാത്രീയായാൽ അമ്മക്ക് ഒട്ടും വിശപ്പില്ലന്നു….,
അന്നത് മനസിലായില്ലെങ്കിലും ഇന്നത് ഒരു തീരാകടമായി ഉള്ളിലുറങ്ങുന്നുണ്ട്…,
എന്നെ വളർത്തി വലുതാക്കാൻ
‘അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ ആലോചിക്കുമ്പോൾ
” ഒരിറ്റു കണ്ണിരോടെയല്ലാതെ അമ്മയെ ഓർക്കാനെ എനിക്കാവുന്നില്ല….
അതു കൊണ്ടൊക്കെ ആയിരിക്കാം എനിക്കെന്റെ അമ്മയിൽ ഒരു കുറ്റവും കുറവും കണ്ടെത്താനായില്ല ഒരമ്മ എന്ന നിലയിൽ അവരോരു തികഞ്ഞ സ്ത്രീയായിരുന്നു….!
വളരെ ഊർജ്ജസ്വലതയും പ്രസരിപ്പും സ്വന്തം കഴിവിൽ വിശ്വാസവും എന്തും നേരിടാനുള്ള ആത്മധൈര്യവും കൈമുതലായുള്ള ഊഷ്മളവും പ്രസന്നവതിയുമായ ഒരു ധീര വനിതയെ കാണണമെന്ന് ആരെങ്കിലും എന്നോടാവശ്യപ്പെട്ടാൽ ഞാനവരെ എന്റെ വീട്ടിലെക്കാവും ക്ഷണിക്കുക…….!
അമ്മോയോടുള്ള ഇഷ്ടം കൊണ്ടു തന്നെ എന്റെതായ ഒരിഷ്ടത്തിനും ഞാൻ പ്രാധാന്യം കൊടുത്തില്ല.
എന്റെയമ്മയോടു ഒരിക്കലും ഒരു കാര്യത്തിലും അരുത് ” എന്ന് പറയാൻ എനിക്കാവില്ലായിരുന്നു.
എന്നാൽ ഒരിക്കൽ
അതും സംഭവിക്കുക തന്നെ ചെയ്തു…..!
അമ്മ അതു പറഞ്ഞ് ഏകദേശം
നാലു വർഷങ്ങൾക്കു ശേഷം…,
എന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ചില സംഭവങ്ങൾ ഉണ്ടായി.
ആ നാലുവർഷത്തിനിടയിൽ ആകെ സംഭവിച്ച ഒരേയോരു പുതിയ കാര്യം ഒരു വർഷത്തിന് മുന്നേ എനിക്ക് ഒരു ജോലി കിട്ടി എന്നുള്ളതു മാത്രമാണ്…. !
അങ്ങനെയിരിക്കെ ഒരു ദിവസം ജോലി സ്ഥലത്ത് വെച്ചു അമ്മ തലകറങ്ങി വീണു ആശുപത്രിയിലായി…!
രണ്ടാം നാൾ തന്നെ ഡിസ്ചാർജായി വീട്ടിലെത്തി എന്നാൽ മൂന്നാം ദിവസം തന്നെ പഴയതിനേക്കാൾ ആരോഗ്യം വീണ്ടെടുത്ത് ജോലിക്ക് പോകാൻ
വേണ്ടി വീട്ടിൽ നിന്നും എന്റെ കൂടെ തന്നെ അമ്മയും ഇറങ്ങാൻ തയ്യാറായി.
വാതിൽ പൂട്ടി ഉമ്മറത്തെത്തിയ അമ്മയോട് ഞാൻ പറഞ്ഞു
എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്ന്…..,
അതു കേട്ടതും അമ്മയെന്നെ നോക്കി പതിവില്ലാത്തതൊക്കെയാണല്ലോ സംഭവിക്കുന്നത് എന്ന മുഖഭാവത്തോടെ.
അത് കണ്ട ഞാൻ അമ്മയോട് ചോദിച്ചു ‘അമ്മ പണ്ട് എനിക്ക് ഒരു വാക്കുതന്നത് ഓർക്കുന്നുണ്ടോ….
ഒരു വരം പോലെ ചോദിച്ചു കൊള്ളാൻ പറഞ്ഞിട്ട്….?
അത് കേട്ടതും അമ്മ തലകുലുക്കി…
അപ്പോൾ ഞാൻ പറഞ്ഞു
ഇന്നു മുതൽ അമ്മ ഒരു ജോലിക്കും പോകുന്നില്ല.. ”
ഒരു ഞെട്ടലോടെയാണ് അമ്മയത് കേട്ടത്.
പക്ഷെ എന്ത് ചെയ്യാനാണ് വരമല്ലേ ചോദിച്ചത് വാക്കു കൊടുത്തും പോയതല്ലെ അനുസരിക്കാതിരിക്കാൻ പറ്റുമോ ????
ഒന്നു ഞെട്ടിയെങ്കിലും അതിനടുത്ത നിമിഷം തന്നെ അമ്മ ചിരിച്ചു കാരണം ഒരമ്മക്കും കുഞ്ഞിനുമിടയിൽ മൗനത്തിൽ പൊതിഞ്ഞ ഒരു ഭാഷയുണ്ട് ഒന്നും പറയാതെ തന്നെ പറയാനുള്ളത് തമ്മിൽ തിരിച്ചറിയുന്ന സ്നേഹത്തിന്റെ ഭാഷ….!
എന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം
ചിരിച്ചു കൊണ്ട് പൂട്ടിയ വാതിൽ
അമ്മ തുറന്നിട്ടു…..,
പകരം അമ്മ എന്നോട് മറ്റൊന്ന് ആവശ്യപ്പെട്ടു.,
അമ്മ പറഞ്ഞു
ഡാ എനിക്ക് ഇവിടെ ഒന്നും ചെയ്യാനില്ലാതെ ഒറ്റക്കിരുന്നു ബോറടിക്കും അതു കൊണ്ട് എനിക്കൊരു പെങ്കൊച്ചിനെ കൂട്ടിനു കൊണ്ടു തരുമോ നീ…?
എന്തായാലും അമ്മയുടെ ആ ഇംഗ്ലീഷ് വാക്ക് എനിക്ക് ഇഷ്ട്ടമായി
ബോറടി.
അപ്പോൾ തന്നെ തമാശയായി ഞാനമ്മയോട് പറഞ്ഞു
അതു വേണോ ?
നമ്മുടെ ഉള്ള സന്തോഷം കൂടി കളയണോ അമ്മേന്ന്……?
അപ്പോൾ അമ്മ പറഞ്ഞ ഒരു ക്ലാസ്സ് മറുപടിയുണ്ട്….,
ഒരു പെണ്ണിനോടൊത്ത് ജീവിച്ചു തുടങ്ങുമ്പോൾ തീരാവുന്ന
സംശയങ്ങളെ ഒരാണിനുള്ളു…,
തിരിച്ച് പെണ്ണിനും…..!
അമ്മ മാസ്സാണ് മരണമാസ്സ്…..!
.
#Pratheesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission