അവിക രണ്ടും കൽപ്പിച്ചു കതകിൽ മുട്ടി,.. അഖിലയാണ് വാതിൽ തുറന്നത്,.. അവികയെ കണ്ടതും അവളുടെ മുഖം കോപത്താൽ ജ്വലിച്ചു,…
“നീയെന്താ ഈ രാത്രി,.. കാമപ്രാന്ത് അടക്കാനാവാതെ ഇറങ്ങി പുറപ്പെട്ടതാണോ ? ”
അവിക തകർന്നു പോയി,. അഖിലയിൽ നിന്നവൾ ഇത്രയും പ്രതീക്ഷിച്ചില്ല,.. അവികയുടെ മിഴികൾ നിറഞ്ഞു,…
“ആരാ മോളെ ?”
ഷീല വിളിച്ചു ചോദിച്ചു,..
“ആരോ വീട് മാറി കയറിയതാ അമ്മേ,.. അമ്മ കിടന്നോളു ഞാൻ പറഞ്ഞുവിട്ടോളാം,.. ”
എത്ര ക്രൂരമായാണ് അഖില പെരുമാറുന്നത്,. അവൾ അമലയുടെ ഫോട്ടോയിലേക്ക് നോക്കി,..
“എന്തിനാ നീയെന്റെ ചേച്ചീടെ ഫോട്ടോയിലേക്ക് നോക്കണത് ? നീ തേടി വന്ന കിഷോർ ഇവിടില്ല,….. ”
“എനിക്ക് ഫോൺ ഒന്ന് തരുമോ കിഷോറിന്റെ ജീവൻ അപകടത്തിലാ,.. ”
അവളപ്പോഴാണ് അവികയെ ആകെ മൊത്തത്തിൽ ഒന്ന് ശ്രദ്ധിച്ചത്,…
“ഓഹോ, അപ്പോൾ ബാഗ് ഒക്കെ ആയാണോ ഇറങ്ങിയത്,.. ചുമ്മാതല്ല നിന്റെ വീട്ടുകാരും പുറകെ ഇറങ്ങിക്കാണും,.. നിനക്കിത്തിരി കോമൺ സെൻസ് പോലും ഇല്ലേ അവിക ?? ഇതുപോലൊരു ഇറങ്ങിപ്പോക്കാണ് രണ്ടു വർഷം മുൻപേ എന്റെ ചേച്ചിയും നടത്തിയത്,.. ഇപ്പോൾ കണ്ടോ,… നാളെ നീയും ! ”
“ഇനഫ് അഖില,.. എനിക്ക് കിഷോറിനോട് സംസാരിക്കണം,.. ”
“ഇവിടെ ഇല്ലെന്ന് പറഞ്ഞില്ലേ,.. ഇറങ്ങിപ്പോക്കൂടെ നിനക്ക് ? പോവനല്ലേ പറഞ്ഞത് ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ… ” അഖില അവളെ മുറ്റത്തേക്ക് തള്ളി,..
അവിക കണ്ണുനീർ തുടച്ചു,…
“ഇപ്പോൾ നീ ചെയ്തതെല്ലാം അറിവുകേടാ, ഈശ്വരൻ നിന്നോട് ക്ഷമിക്കട്ടെ,… ” അവിക മിഴികൾ തുടച്ചു,.. അഖില ദേഷ്യത്തിൽ വാതിൽ കൊട്ടിയടച്ചു,.. ഒന്നും മിണ്ടാതെ എങ്ങോട്ടേക്കെന്നറിയാതെ അവൾ ഇറങ്ങി നടന്നു,..
” അവളാരാ എന്നെ ശപിക്കാൻ ?” അഖില പിറുപിറുത്തു,..
“ആരായിരുന്നു അത് ? ” ഷീല ഗൗരവത്തിലായിരുന്നു,..
“ഞാൻ പറഞ്ഞില്ലേ അമ്മേ, അത്,.. ”
“നീയെന്നോട് കള്ളം പറയണ്ട,.. ”
“അത് അവളാ,. കിഷോറേട്ടന്റെ മറ്റവൾ,. അവിക,.. ” അഖില പല്ല് ഞെരിച്ചു !
“എന്നിട്ടാ കുട്ടി എവിടെ ?”
“പോയി, ഞാൻ പറഞ്ഞു വിട്ടു,.. ”
” ഈ രാത്രി ഒറ്റയ്ക്കോ ?”
“ഹാ,.. പിന്നെന്ത് ചെയ്യണമായിരുന്നു വിളിച്ചു കേറ്റി പൂവിട്ട് പൂജിക്കണമായിരുന്നോ ?”
“ഹാ, വേണ്ടിയിരുന്നു,.. ഒരു കാര്യം നീ മറക്കരുത് മോളെ,. ആ കുട്ടി കാരണമാ നിന്റെ അമ്മ ഇന്ന് ജീവിച്ചിരിക്കണത് വരെ,.. ”
വാതിൽക്കൽ വീണ്ടും മുട്ട് കേട്ടു,..
“ഇവൾ പോയില്ലേ ?”
“പോയി കതക് തുറന്നു വിളിച്ചകത്തേക്ക് കേറ്റാൻ,.. ”
അഖില ദേഷ്യമടക്കി കതക് തുറന്നു,. മുൻപിൽ കിഷോറായിരുന്നു,…
അഖിലയുടെ ചങ്കിടിപ്പ് കൂടി വന്നു,..
*********
അവിക മുന്നിൽ കണ്ട എസ്. ടി. ഡി ബൂത്തിലേക്ക് നടന്നു,…
തിടുക്കപ്പെട്ട് കിഷോറിന്റെ നമ്പർ ഡയൽ ചെയ്തു,..
അവൻ ഫോൺ എടുത്തു,..
“ഹലോ കിഷോർ,. ” അപ്പോഴേക്കും കോൾ കട്ട് ആയി,..
“ശോ,. ചാർജ് തീർന്നു,.. ” കറക്റ്റ് സമയത്ത് ഫോൺ ഓഫ് ആയതിനാൽ അവന് അരിശം തോന്നി,.
അവിക വീണ്ടും ഒരിക്കൽ കൂടി ശ്രമിച്ചു,.. സ്വിച്ച് ഓഫ് ആണ്,.. എന്ത് ചെയ്യണമെന്ന് അവൾക്ക് ഒരു രൂപവും കിട്ടിയില്ല,..
“നീയെന്താ ഇങ്ങനെ നോക്കണേ,.. മാറി നിൽക്ക്,.” അവൻ അകത്തേക്ക് കയറി ഫോൺ ചാർജ് ചെയ്യാൻ വെച്ചു,…
“എന്താ അമ്മേ രണ്ടാളുടെയും മുഖത്തൊരു ടെൻഷൻ,.. രണ്ടു ദിവസമായി ഞാനിങ്ങോട്ടേക്ക് വരാഞ്ഞതിലാണോ ?”
“ആ കുട്ടി ഇവിടെ വന്നിരുന്നു കിഷോർ, അവിക ”
അവൻ ആകാംക്ഷയിൽ അവരെ നോക്കി,..
“എപ്പോ ?”
“കുറച്ചു മുൻപ്,. ദേ ഇവളുമായി എന്തോ വാക്കുതർക്കമൊക്കെ ഉണ്ടായി, ഇറങ്ങി പോയി,.. ” കിഷോർ അഖിലയെ നോക്കി,..
അവൾ മുഖം കുനിച്ചു,..
“അവളെന്തോ ബാഗ് ഒക്കെ ആയിട്ടാ വന്നത്,. ഞാൻ വിചാരിച്ചു നിങ്ങൾ രണ്ടാളും കൂടി ഒളിച്ചോടി പോവുകയാണെന്ന് !”
കിഷോർ ഫോൺ എടുത്തു,.. സ്വിച്ച് ഓൺ ആക്കി വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു,..
“ഹലോ,.. ഇതാരാ,.. ”
“ഇത് കോലത്തൂർ എസ്. ടി. ഡി ബൂത്താണ്,..”
“ഇതിലേക്ക് കുറച്ചു മുൻപ് ഒരു കോൾ വന്നിരുന്നു,. ആരാ വിളിച്ചതെന്നറിയാൻ പറ്റുമോ ?”
“ഹാ, അൽപ്പം മുൻപ് ഒരു പെൺകൊച്ചു വിളിച്ചിരുന്നു,.. ”
“ആ കുട്ടി ഇപ്പോൾ അവിടെ ഉണ്ടോ ??”
“അയ്യോ,. ആ കൊച്ചു പോയല്ലോ സാറെ,.. ”
കിഷോർ നിരാശയിൽ ഫോൺ വെച്ചു,..
“നിനക്ക് ഞാൻ വന്നിട്ട് പറഞ്ഞു മനസിലാക്കി തരാട്ടോ,.. ”
അവൻ തിരക്കിട്ട് പുറത്തേക്കിറങ്ങി,..
“കണ്ടോ അമ്മേ,. ഇപ്പോഴും അവള് തന്നെയാ അയാൾക്ക് വലുത്,.. ”
“നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ല,.. ”
*******
അവികയുടെ കണ്ണ് നിറഞ്ഞൊഴുകി, . കാഴ്ചകൾ മങ്ങുന്നു,.. എന്തോർത്താണ് താൻ കിഷോറിനെ തേടി ഞാൻ ഇറങ്ങി തിരിച്ചത് ? അവനൊപ്പം ജീവിക്കാനോ ? കിഷോറിനൊപ്പം പോയാലും തന്റെ കുഞ്ഞ് സുരക്ഷിതയാവുമെന്നതിന് എന്താണുറപ്പ് അവസാനമായി കണ്ടപ്പോഴും അവൻ സംസാരിച്ചത് പോലും അബോർഷനെക്കുറിച്ചാണ്,.. എന്നിട്ടും അവനിൽ വിശ്വാസമർപ്പിച്ചു ഞാൻ ഇറങ്ങി,…
അവിക മുന്നോട്ട് നടന്നതും, ഇരുട്ടിന്റെ മറയിൽ നിന്നും ഒരനക്കം കേൾക്കാമായിരുന്നു,.. കുറച്ചധികം മുന്നിലായി ഒരു ജീപ്പ് നിർത്തിയിട്ടിട്ടുണ്ട്,. അതിൽ നിന്നും ഫ്ലാഷ് ലൈറ്റ് മിന്നി തെളിയുന്നു,..,. മുന്നിലെന്തോ അപകടം പതിയിരുപ്പുണ്ട്,… ഒന്ന് രണ്ടാളുകൾ അടക്കത്തിൽ സംസാരിക്കുന്നു,…
“അല്ല മനോജേ,. ഇത്രേം ചെറിയ കൊച്ചിനെയൊക്കെ വിറ്റാൽ, ഇവരതിനേം കൊണ്ട് എന്ത് ചെയ്യാനാ ?”
“എന്താ ചെയ്യാൻ പാടില്ലാത്തത്,.. ചെറിയ കിളുന്ത് പെൺകൊച്ചല്ലേടാ ?” അവിക ഞെട്ടിപ്പോയി,..
“എന്നാലും ഒരച്ഛൻ എങ്ങനെയാടാ സ്വന്തം കുഞ്ഞിനെ വിൽക്കുന്നേ ?”
“അതിന് അത് ഉദയന്റെ കൊച്ചൊന്നുമല്ല,.. ആ സുധയുടെ രണ്ടാം ഭർത്താവ് അല്ലാരുന്നോ ഇവൻ,.. മറ്റേ കെട്ടിയോൻ മരിച്ചു പോയി,. ഭാരമൊഴിവാക്കാൻ വീട്ടുകാർ,. ലോറി ഡ്രൈവർ ആയിരുന്ന ഇവനെക്കൊണ്ട് കെട്ടിച്ചു,… പിന്നെയാ അറിഞ്ഞത് അവള് ഗർഭിണി ആയിരുന്നുവെന്ന്,.. പ്രസവത്തോടെ ആ പെണ്ണ് മരിച്ചു,.. ആ കുഞ്ഞാ ഇത്,…
അവികയുടെ മിഴികൾ നിറഞ്ഞു,…
“ഈ ഉദയനൊട്ടും കണ്ണിൽച്ചോരയില്ലാത്തവനാലെ ?”
“പറയാനുണ്ടോ ? ഇതൊക്കെ തന്നെയാ അയാളുടെ മെയിൻ ബിസിനസ്,.. ”
അവിക ശ്വാസമടക്കി ഇരുന്നു,.. ഡീൽ ചെയ്യാൻ വന്ന ആളെക്കണ്ടാണ് അവിക ശരിക്കും ഞെട്ടിയത്,.. രഘുവരൻ,.. കൂടെ ആ ബിനുവും,…
എന്ത് ചെയ്യണമെന്നറിയില്ല,.. ഇവിടെ നിന്ന് അനങ്ങുന്നത് പോലും തന്റെ ജീവൻ അപകടത്തിലാക്കും,.. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ തനിക്ക് മുന്നിൽ വെച്ചിങ്ങനെ കച്ചവടം ചെയ്യുന്നത് കാണുമ്പോൾ നിശ്ശബ്ദയായിരിക്കാൻ കഴിയുന്നില്ല,.. തന്റെ മിഴികൾ തുടച്ചവളാണവൾ,… അവളെ ഇങ്ങനെ അപകടത്തിൽ വിട്ടിട്ട് ഞാനെങ്ങനെ, …
“പറഞ്ഞ കാഷ് മൊത്തമില്ലേ ?”
“ഞാൻ നിന്നെ പറ്റിക്കുവോടാ,… പിന്നെ ഞാൻ പറഞ്ഞ മറ്റേ കേസ് എന്തായി ?? ആ പെണ്ണിന്റെ കാര്യം ??”
“നോക്കുന്നുണ്ട് പറ്റിയ സാഹചര്യം ഒത്തുവരണ്ടേ ? അവനാണേൽ രക്ഷകനെപ്പോലെ അവളെ വലയം ചെയ്തു നടക്കുവാ,.. ”
തന്റെ കാര്യമാണ് പറയുന്നത്,..തന്നെ കണ്ടാൽ ഇനി രക്ഷയില്ല,… അവികയുടെ ചങ്കിടിപ്പ് കൂടി വന്നു,… ഇവിടെ നിന്ന് മാറിയേ പറ്റു, സാവധാനം ശബ്ദമുണ്ടാക്കാതെ അവൾ എഴുന്നേറ്റു,.. പെട്ടന്ന് അവളുടെ കാൽ തട്ടി ഒരു പാട്ട മറഞ്ഞു വീണു,..
********
“ഹരി നമുക്ക് പോലീസിൽ അറിയിക്കാം,… ”
“മണ്ടത്തരം പറയാതെ മീര,. നാലാളറിഞ്ഞാൽ നാണക്കേടാ,.. ”
“നിങ്ങൾക്കിപ്പോഴും മാനാഭിമാനമാണ് വലുത്,. സ്വന്തം മോളല്ല !”
“നിങ്ങളിങ്ങനെ നിന്ന് തർക്കിക്കാതെ എന്തെങ്കിലും ചെയ്യാൻ നോക്ക് ആന്റി !”
അർജുന് അത്രയും ക്ഷമ നഷ്ടപ്പെട്ടിരുന്നു,..
“ഈ സാഹചര്യത്തിൽ അവിക തന്നെയാ എന്നെസംബന്ധിച്ചിടത്തോളം വലുത്,… ”
അവൻ ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു,…
“ഹലോ പോലീസ് സ്റ്റേഷൻ ?”
*********
ഇവിടെ നിന്നാണ് അവിക ഫോൺ ചെയ്തത്, അത് കൊണ്ട് തന്നെ ഏറെദൂരം പോകാൻ വഴിയില്ല,.. അവൻ ഒരു ഊഹം വെച്ച് മുന്നോട്ട് നടന്നു,…
*********
“തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയണത് വെറുതെ ആണോ ? നമ്മളാരെ ആണോ ഉദ്ദേശിച്ചത് അയാളെ കൊണ്ട് വന്ന് ദൈവം മുന്നിൽ നിർത്തിയത് കണ്ടോ ?” രഘുവരന്റെ കണ്ണുകൾ തിളങ്ങി,…
അവികയുടെ മുട്ടിടിക്കാൻ തുടങ്ങി,.. ഓടിയാൽ തനിക്ക് എത്ര ദൂരം ഓടാൻ കഴിയും,.. ഈ സാഹചര്യത്തിൽ സ്‌ട്രെയിൻ ചെയ്യണത് തന്റെ മാത്രമല്ല കുഞ്ഞിന്റെയും ആരോഗ്യത്തെയും ബാധിക്കും,…
“എവിടെ, മോളെ നിന്റെ കിഷോർ ?? കണ്ടില്ലല്ലോ ഇന്ന് ?”
കിഷോർ അവിടെ വന്നിരുന്നെങ്കിൽ എന്നവൾ ആത്മാർഥമായി ആഗ്രഹിച്ചു,..
“പിടിച്ചു വണ്ടിയിൽ കേറ്റടാ അവളെ ?”
അവിക ഒന്ന് കുതറി മാറാൻ ശ്രമിച്ചു,.. പക്ഷേ അവരുടെ കൈക്കരുത്തിന് മുന്നിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു,…
*********
കിഷോറിന്റെ മുന്നിലൂടെയാണ് രഘുവരന്റെ ഓമിനി വാൻ പാഞ്ഞുപോയത്,.. അവന്റെ നെഞ്ചിടിപ്പ് കൂടി,… അവികയെങ്ങാനും അവരുടെ മുന്നിൽ പെട്ടാൽ അതവന് ഓർക്കാൻ കൂടി കഴിഞ്ഞില്ല,.. കുറച്ചപ്പുറത്തായി ഒരു ബാഗ് കിടന്നിരുന്നു,. അവൻ അതിനരികിലേക്ക് ചെന്നു,…
***********
വീണ്ടും അതേ സ്ഥലം, ഇവിടെ വച്ചാണ് കിഷോർ തന്നെ,.. അവിക ദേഷ്യമടക്കി,.
“അണ്ണാ,. ഞാൻ,.. ”
രഘുവരൻ ബിനുവിന് മൗനാനുവാദം കൊടുത്തു,.
അമ്മു വല്ലാതെ പേടിച്ചിരുന്നു,. അവിക അവളെ ചേർത്ത് പിടിച്ചു,..
“നീയെന്താ മോളെ അവിടെ മാറി നിൽക്കണത്,.. അടുത്തേക്ക് വാ,… ” ബിനു അവികയുടെ മേത്തു കൈ വെക്കാൻ തുടങ്ങിയതും അമ്മു അവന്റെ മുഖത്തേക്ക് തുപ്പി,..
അതവനെ കോപാകുലനാക്കി,..
“ഡി,.. ” അയാൾ അവികയുടെ മടിയിൽ നിന്നും അവളെ പൊക്കിയെടുത്തു,.. അമ്മുവിന്റെ മുഖത്ത് ദേഷ്യത്തിൽ അയാൾ ആഞ്ഞടിച്ചു,…
അവിക ഞെട്ടിപ്പോയി,.. അമ്മു ഉറക്കെ കരഞ്ഞു,..
“പ്ലീസ് അവളെ ഒന്നും ചെയ്യരുത്,.. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം ” അതൊരു കീഴടങ്ങലായിരുന്നു,. തനിക്ക് സംഭവിച്ചതൊരിക്കലും അമ്മുവിന് സംഭവിച്ചു കൂടാ ! ബിനുവിന്റെ കണ്ണുകളിൽ അവികയുടെ ശരീരത്തോടുള്ള ആസക്തി തെളിഞ്ഞു കാണാമായിരുന്നു,.. അവിക മിഴികൾ ഇറുക്കിയടച്ചു !
( തുടരും )
അവിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission