പിന്നെ അങ്ങോട്ട് അമ്മയ്ക്ക് എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാകുവാനുള്ള തിരക്ക് ആയിരുന്നു.
കുറച്ചു കഴിഞ്ഞു വൈശാഖ് വന്നു പറഞ്ഞു “”താൻ ഒന്നു മുകളിലേക്ക് വന്നേ?””
“”എന്തിനാ?””
“”ഒരു കാര്യം പറയാൻ ഉണ്ട്””
“””പറ””
“”പറ്റില്ല മുകളിലേക്ക് വാ””
“”ഇപ്പോൾ വരുന്നില്ല””
“”ഒന്നു വാടി….””
“”ഇല്ല””
കുറച്ചു നേരം കൂടി എന്നെ നോക്കി ഇരുന്നിട്ട് വൈശാഖ് എഴുനേറ്റ് പോയി.ഞാൻ ചിരിച്ചു മനസിൽ പറഞ്ഞു “”കള്ളൻ “”
കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും കൂടി കുറെ പലഹാരങ്ങൾ ഒക്കെ കൊണ്ടു വന്നു.
അന്ന് ആദ്യമായി അച്ഛനെ അഭിമുഖീകരിക്കാൻ എനിക്ക് വിഷമം തോന്നി.ഇല്ലെങ്കിൽ ഓടി ചെന്നു എന്തെങ്കിലും തമാശ പറഞ്ഞു അച്ഛനെ എരി കേറ്റി അച്ഛന്റെ വായിൽ നിന്ന് വല്ലതും കേൾക്കാതെ എനിക്ക് സുഖം വരില്ലായിരുന്നു.
അമ്മ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. അമ്മയുടെ കൈകളിലെ ബലത്തിൽ നിന്നും എനിക്ക് മനസിലായി അമ്മ എത്രത്തോളം സന്തോഷത്തിൽ ആണെന്ന്.
“”ക്ഷീണം ആണെങ്കിൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞു പോയാൽ മതി ജോലിക്ക്”””
“”അതു അത്രയേ ഉള്ളു ക്ഷീണം തീർന്നിട്ടെ ഇനി ഞാൻ മോളെ വെളിയിൽ വിടൂ”” വൈശാഖിന്റെ അമ്മ അതും പറഞ്ഞു കൊണ്ട് അച്ഛനും അമ്മയ്ക്കും കഴിക്കാൻ ഉള്ള ജ്യൂസ് കൊണ്ടു വന്നു മേശപ്പുറത്തു വച്ചു.
“”നാളെ പോയി ഡോക്ടറെ കാണണ്ടേ?””അച്ഛൻ ചോദിച്ചു
“”എം””ഞാൻ തലകുലുക്കി
“”അച്ഛൻ രാവിലെ ഹോസ്പിറ്റലിൽ വരാം””
“”എം””
അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല.അച്ഛനും ഒരുപാട് സന്തോഷത്തിൽ ആണെന്ന് മുഖത്തു നോക്കിയപ്പോൾ മനസിലായി.
“”ഉച്ചക്ക് ഉള്ള ആഹാരവും കഴിച്ചു രണ്ടുപേരും ഇറങ്ങി”
“”നാളെ ഹോസ്പിറ്റലിൽ വരാം മോളെ”” അതും പറഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു അച്ഛനും അമ്മയും പോയി.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് കുറച്ചു നേരം പോയി കിടക്കാൻ പറഞ്ഞു അമ്മ.കുട്ടികളെ അമ്മയെ ഏല്പിച്ചു ഞാൻ മുകളിലേക്ക് പോയി, കൈയും കാലും കഴുകി കട്ടിലിൽ വന്നു മൊബൈൽ എടുത്തു പാട്ട് വച്ചു കേട്ട് പതുക്കെ സൈഡിൽ കിടന്നു. ഒന്നു മയങ്ങി
എന്തൊക്കയോ സ്വപ്നങ്ങൾ ഒക്കെ കണ്ടു പതുക്കെ കണ്ണു തുറന്നപ്പോൾ വൈശാഖ് എന്നെയും നോക്കി കട്ടിലിനു താഴെ ഇരിക്കുന്നു മുഖം എന്റെ തലയിണയിൽ ചാഞ്ഞു കിടക്കുന്നു.
ഞാൻപതുക്കെ തലമുടി കൈകൊണ്ടു ചീകി ഒതുക്കി അപ്പോഴേക്കും വൈശാഖ് പതുക്കെ തറയിൽ നിന്നു എഴുനേറ്റ് എന്റെ അടുത്തു ഇരുന്നു.
“”എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ നിനക്ക്””വൈശാഖ് ചോദിച്ചു
“”എന്ത് ബുദ്ധിമുട്ട് ഒന്നുമില്ല,ക്ഷീണം അതൊക്കെ അപ്പോഴേ മാറി വൈശാഖ്””
“”സന്തോഷം ആണോ ഗൗരി നിനക്ക് ഇപ്പോൾ””
“”ഒരുപാട് ഒത്തിരി ഒത്തിരി സന്തോഷം””
“”നിനക്ക് എന്താ തരേണ്ടത് ഞാൻ”
“”ഒന്നും വേണ്ട ഇങ്ങനെ കൂടെ ഇരുന്നാൽ മതി””
“”നിന്റെ കൂടെ അല്ലാതെ പിന്നെ ആരുടെ കൂടെയാണ് ഞാൻ ഇരിക്കുന്നത്.എന്റെ ജീവൻ അല്ലെ നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ .അതും പറഞ്ഞു വൈശാഖ് കുനിഞ്ഞു എന്റെ വയറിനു മീതെ ഉമ്മ വച്ചു.
അപ്പോഴേക്കും വൈശാഖിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“”എന്താ വൈശാഖ്””
“”പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ഞാൻ അനുഭവിക്കുന്നു ഗൗരി അതു നിനക്കു എങ്ങനെ കാട്ടി തരണം എന്നു എനിക്ക് അറിയില്ല “”
ഞാൻ പതുക്കെ എഴുനേറ്റ് കട്ടിലിൽ ചാരി ഇരുന്നു.വൈശാഖിനെ എന്റെ മടിയിൽ തലവച്ചു കിടന്നു.ഞാൻ വൈശാഖിന്റെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.വൈശാഖ് എന്റെ വയറിൽ മുഖം ചേർത്തു വച്ചു അങ്ങനെ കിടന്നു.
പിറ്റേന്ന് രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയി. ഡീറ്റൈൽസ് ഒക്കെ എഴുതി ഒപി കാർഡ് കിട്ടി.വൈശാഖിന്റെ സുഹൃത്തു ഉണ്ടായിരുന്നതിനാൽ എല്ലാം പെട്ടന്ന് കഴിഞ്ഞു.
ഒരു നാല്പതു വയസു വരുന്നു സുന്ദരി ആയിരുന്നു മഞ്ജുഷ ഡോക്ടർ .ചിരിച്ചു കൊണ്ട് വർത്തമാനം പറയുന്ന ഡോക്ടർ.
പരിശോധിച്ചിട് കുഴപ്പം ഒന്നും ഇല്ല സാധാരണ കഴിക്കാൻ ഉള്ള വിറ്റാമിൻ ടാബ്‌ലെറ്റ് തന്നു .ഒരു മാസം കഴിഞ്ഞു വന്നു സ്കാൻ ചെയ്തു വീണ്ടും കാണാൻ പറഞ്ഞു.
കണ്ടു കഴിഞ്ഞു അച്ഛൻ വീട്ടിലേക്ക് പോയി.പോകുമ്പോൾ കുറച്ചു ദിവസം വീട്ടിൽ വന്നു നിൽക്കുന്ന കാര്യം അച്ഛൻ ഓർമിപ്പിച്ചു. വൈശാഖനോടും പറഞ്ഞു.വൈശാഖ് എന്നെ തിരിഞ്ഞു നോക്കി.”പോകണ്ട” എന്നല്ല പകരം”” പോകല്ലേ “”എന്നാണ് ആ മുഖം പറയുന്നത് എന്നു എനിക്ക് അറിയാമായിരുന്നു.
അന്നാണ് സൂസമ്മ വിശേഷം അറിഞ്ഞത് .വൈകിട്ട് ഒരു ബേക്കറിയും ഫ്രൂട്ട്സ് കടയും അച്ചയാനെ കൊണ്ട് ഞങ്ങളുടെ മുറ്റത്തു കൊണ്ടിറക്കി സൂസമ്മ.എന്നെ അവിടെ ഇവിടെയും എല്ലാം ഉമ്മ വച്ചു ഞെക്കി പൊട്ടിച്ചു അത്രയ്ക്ക് സന്തോഷം ആയിരുന്നു സൂസമ്മയ്ക്ക്.
സൂസമ്മയുടെ ട്രീറ്റ്‌മെന്റിന്റെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.ഇപ്പോഴത്തെ ചികിത്സയിൽ രണ്ടു പേരും സന്തോഷത്തിൽ ആയിരുന്നു.ഒന്നുമില്ലെങ്കിൽ ആയുർവേദം അല്ലെ വേറെ ദോഷങ്ങൾ ഒന്നും വരില്ലല്ലോ?”” സൂസമ്മ പറഞ്ഞു.വൈകുന്നേരം ഭക്ഷണവും കഴിച്ചു സൂസമ്മ പോയി.
വാവയും ഉണ്ണിയും പലഹാരം തിന്നു വയറു നിറച്ചു.ആദ്യം കാണിച്ച തീറ്റ പ്രാന്ത് ഇപ്പോൾ ഇല്ല രണ്ടാളും മടുത്തു.ഉണ്ണിയെ കൂടി വാവയുടെ കൂടെ സ്കൂളിൽ പ്ലേ ക്ലാസ്സിൽ ചേർത്തു. അവനും വാവയുടെ കൂടെ ബാഗും തൂക്കി സ്കൂളിൽ പോകാൻ തുടങ്ങി.
ഇപ്പോൾ വാവയെയും ഉണ്ണിയേയും സ്കൂളിൽ വിടുന്ന ഉത്തരവാദിത്തം മുഴുവൻ അച്ഛനും അമ്മയും ഏറ്റെടുത്തു.തിരക്കുകൾ കൂടിയപ്പോൾ രണ്ടു പേരും കുറച്ചു കൂടി ആക്റ്റീവ് ആയി.നേരത്തെ ചെടികൾ മാത്രം നട്ട് നനച്ചിരുന്ന അച്ഛൻ കുട്ടികളെ സ്കൂളിൽ വിട്ടാൽ മുതൽ കൃഷി പണിയാണ്.ഒരു ചെറിയ അടുക്കള തോട്ടം ഉണ്ടാക്കി എടുത്തു അച്ഛൻ .വിഷമുള്ള പച്ചക്കറി കുഞ്ഞിന് ദോഷം ചെയ്യും അതുകൊണ്ടു എല്ലാം വീട്ടിലെ പച്ചക്കറി ആയി.അത്യാവശ്യം ഉള്ളതു മാത്രം വാങ്ങും.
വൈശാഖിന്റെ ഒപ്പം ബാങ്കിലേക്ക് പോകും അവിടെ ചെന്ന് കഴിഞ്ഞാൽ ഓരോ മണിക്കൂർ ഇടവിട്ട് വൈശാഖ് വിളിച്ചു കൊണ്ടിരിക്കും.വെള്ളം കുടിച്ചോ കൊണ്ടുപോയ ഫ്രൂട്സ് കഴിച്ചോ എന്നൊക്കെ ചോദിച്.
എന്റെ ഫോൺ ബെൽ അടിക്കുമ്പോഴേ എല്ലാവരും കാബിനിൽ നിന്നു തല ഉയർത്തി നോക്കും.ഒരു ചിരി പാസ്സ് ആക്കിയിട്ടു ജോലി തുടരും.വൈശാഖിനോട് എത്ര പറഞ്ഞാലും കേൾക്കില്ല
“”നീ അവിടെ കുത്തിയിരിക്കുന്നത് അല്ലാതെ ഒന്നും ചെയില്ല അതു കൊണ്ടു ആണ് ഞാൻ വിളിച്ചു ഓർമ്മിപ്പിക്കുന്നത്””വൈശാഖ് പറയും.
പിന്നീട് ഞാൻ ഫോൺ സൈലന്റ് ആക്കി വയ്ക്കാൻ തുടങ്ങി.ചിലപ്പോ വൈബ്രേറ്റ് ചെയ്യുന്നത് അറിയില്ല.അപ്പോൾ ലാൻഡ് ഫോൺ ബെൽ അടിക്കാൻ തുടങ്ങും.
അങ്ങനെ മാസങ്ങൾ കൊഴിഞ്ഞു പോയ് കൊണ്ടിരുന്നു.വയറിനുള്ളിൽ ആൾ വളർന്നു കൊണ്ടിരുന്നു.വയറു വീർത്തു വീർത്തു വന്നു.
അമ്മയുടെ വയറു വീർത്തു വരുന്നത് അകാംഷയോടെ നോക്കി ഉണ്ണി. വാവയോട് പറഞ്ഞു അമ്മയുടെ വയറ്റിൽ കുഞ്ഞു വാവ ഉണ്ടെന്നു.അവൾ അത് എത്രത്തോളം മനസിലാക്കി എന്നു അറിയില്ല.ഉണ്ണിക്ക് അതൊന്നും വലിയ പിടി ഉണ്ടായിരുന്നില്ല.
ഒരു ദിവസം ബാങ്കിൽ നിന്ന് വന്നപ്പോൾ മുറ്റത്തു ഒരു കാർ കിടക്കുന്നതു കണ്ടു.ആരോ വിരുന്നുകാർ ഉണ്ടെന്നു മനസിലായി.
ഞാൻ അകത്തേക്ക് കയറി ബാഗും എടുത്തു വൈശാഖ് പുറകെ വന്നു.ഞാൻ എടുക്കാം എന്നു പറഞ്ഞിട്ടും തരാതെ ബാഗും ആയി അകത്തേക്ക് പോയി.അകത്തു ചെന്നപ്പോൾ അച്ഛനും ആയി വർത്തമാനം പറഞ്ഞു ഇരിക്കുന്ന ദേവനെ കണ്ടത്.
കുറച്ചു അധികം ആയി ദേവനെ കണ്ടിട്ട് പെട്ടന്ന് അതും ഇവിടെ കണ്ടപ്പോൾ എനിക്ക് അത്ഭുതംതോന്നി.വൈശാഖ് ചിരിച്ചു കൊണ്ട് കൈ കൊടുത്തു.
എന്നെ നോക്കി ദേവന് ചിരിച്ചു
“”ഇരിക്ക് ഞാൻ ഇതൊന്നു മാറിയിട്ട് ദേ വരുന്നു.””വൈശാഖ് ദേവനോട് പറഞ്ഞിട്ട് ടിഫിൻ കാരിയർ മേശപ്പുറത്തു വച്ചു മുകളിലേക്ക് പോകാൻ വന്നു.
“”വാടോ””വൈശാഖ് എന്നെ നോക്കി പറഞ്ഞു
ഞാൻ നടന്നു സ്റ്റെപ് കയറി പതുക്കെ വൈശാഖ് എന്റെ പുറകെ എന്നെ താങ്ങി സ്റ്റെപ് കയറി വന്നു മുകളിൽ എത്തി വൈശാഖ് കതക് തുറക്കാൻ പോയപ്പോൾ ഞാൻ താഴേക്ക് നോക്കി
ദേവൻ ഇങ്ങോട്ട് നോക്കി ഇരിക്കുവായിരുന്നു.
മുറിയിൽ എത്തി ഫ്രഷ് ആയി വൈശാഖ് ഞാൻ വരുന്നതും നോക്കി റൂമിൽ ഇരുന്നു.ഞാനും റെഡി ആയി വന്നു രണ്ടുപേരും ഒരുമിച്ചു താഴേക്ക് വന്നു.
വൈശാഖ് ദേവന്റെ അടുത്തേക്ക് പോയി. ഞാൻ അടുക്കളയിലേക്കും.അവിടെ ചെന്നപ്പോൾ പിന്നെയും ഞെട്ടി,പാർഥേട്ടന്റെ അമ്മയും ചെറിയമ്മയും .ചെറിയമ്മ എന്തോ ഉണ്ണികുട്ടന് മടിയിൽ ഇരുത്തി വാരി കൊടുക്കുന്നു.എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
എന്നെ കണ്ടു ഉണ്ണി കുട്ടൻ ചിരിച്ചു അപ്പോൾ എല്ലാവരും തിരിഞ്ഞു എന്നെ നോക്കി
“”ആഹാ. മോള് വന്നാരുന്നോ വാ വന്നു വല്ലതും കഴിക്ക്””അതും പറഞ്ഞു വൈശാഖിന്റെ അമ്മ എഴുനേറ്റ് അടുക്കളയിലേക്ക് പോയി.
ഞാൻ ചെന്നു പാർഥേട്ടന്റെ അമ്മയുടെ അടുത്തു ഇരുന്നു.ചെറിയമ്മയെ നോക്കി ചിരിച്ചു.
“”ഗൗരിയെ ഇപ്പോൾ അങ്ങോട്ട് കണാറെ ഇല്ലല്ലോ?”””പാർഥേട്ടന്റെ അമ്മ പറഞ്ഞു.
“”വീട്ടിലേക്ക് വരുന്നില്ല അമ്മേ അതുകൊണ്ടു ആണ് അങ്ങോട്ടും വരാത്തത്.അവിടെ അച്ഛനും അമ്മയ്ക്കും ഇത് തന്നെ ആണ് പരാതി””
“”മേനോൻ അതു പറഞ്ഞിരുന്നു.അതുകൊണ്ടാ കാണാൻ ഇങ്ങോട്ട് വരാം എന്ന് കരുതിയത്.വൈശാഖിന് ഇഷ്ട്ടം ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതുകൊണ്ടു ദേവനെ കൊണ്ടു ഒന്നു വിളിച്ചു സംസാരിച്ചു.അപ്പോൾ വൈശാഖ് നിർബന്ധം പറഞ്ഞു വരണമെന്ന്””
“”ഞാൻ മനസ്സിൽ ആലോചിച്ചു ഇതൊക്കെ എപ്പോൾ ? എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലൊ””
“”അപ്പോഴേക്കും അമ്മ എനിക്ക് കഴിക്കാൻ ഉള്ളതും കപ്പിൽ ചായയും കൊണ്ടു വന്നു.
“”ഇത് എത്രയാ മാസം?””ചോദ്യത്തിന്റെ ഉടമ ചെറിയമ്മ ആയിരുന്നു.ഞാൻ ചെറിയമ്മയെ നോക്കി
“”ഇപ്പോൾ ആറ് “”അമ്മയാണ് മറുപടി പറഞ്ഞത്.
“”ശ്രുതി വന്നില്ലേ ചെറിയമ്മേ?”” ഞാൻ ചെറിയമ്മയോട് ചോദിച്ചു.
ചെറിയമ്മ എന്നെ നോക്കി ഒരു നിമിഷത്തിനു ശേഷം പറഞ്ഞു “”ഇല്ല അവൾ അവളുടെ വീട്ടിൽ പോയി.അവിടെ നിന്നു ആണ് ക്ലാസ്സിനു പോകുന്നത്.ദേവന് വരുമ്പോൾ ഇവിടേക്ക് വരും””.ചിലപ്പോൾ നാളെ വരും””
“”അവൾ ഇപ്പോൾ എന്തു ക്ലാസ്സിനു പോകുന്നു.?”‘
“”ട്രെയിനിംഗ് എന്തോ പറയുന്ന കേട്ടു എനിക്ക് അറിയില്ല അവനോടു ചോദിക്ക്””
അപ്പോഴേക്കും ഉണ്ണി കഴിച്ചു കഴിഞ്ഞു ചെറിയമ്മ അവനു കൈയും വായും കഴുകി കൊടുത്തു.
‘അമ്മ വൈശാഖിനും ദേവനും ചായ എടുക്കാൻ ഏഴുനേറ്റു.
അമ്മേ ദേവന് കാപ്പി എടുത്താൽ മതി ,ചായ കുടിക്കില്ല” അമ്മ തലയാട്ടി കൊണ്ടു പോയി.ഞാൻ തിരിഞ്ഞു
നോക്കിയപ്പോൾ ചെറിയമ്മ എന്നെ തന്നെ നോക്കി ഇരിക്കുന്നു.ഞാൻ അങ്ങോട്ടു ശ്രദ്ധിക്കാതെ പ്ലേറ്റിൽ ഉണ്ടായിരുന്ന ചെറുപയര് പുഴുങ്ങിയത് സ്പൂണിൽ വാരി കഴിച്ചു.””
കുറച്ചു നേരം കൂടി വിശേഷം ഒക്കെ പറഞ്ഞിരുന്നിട്ടു അവർ പോകാൻ ഇറങ്ങി.പാർഥേട്ടന്റെഅമ്മ ഉണ്ണി കുട്ടനെ എടുത്തു കാറിന്റെ അടുത്തു വരെ പോയി.അവനോടു വരുന്നോ എന്നു ചോദിച്ചു.അവൻ ഇല്ലന്ന് തലയാട്ടി ഊർന്നു താഴെ ഇറങ്ങി ഓടി വൈശാഖിന്റെ അടുത്തു ചെന്നു കൈകാണിച്ചു എടുക്കാൻ. വൈശാഖ് അവനെ എടുത്തു.
എല്ലാവരും യാത്ര പറഞ്ഞു കാറിൽ കയറി.പോകാൻ നേരം ചെറിയമ്മ പറഞ്ഞു “”ഗൗരി വീട്ടിൽ വരുമ്പോൾ വരാം””
ഞാൻ ചിരിച്ചു.യാത്ര പറഞ്ഞു.
ഏഴാം മാസത്തിലെ ചടങ്ങു കഴിഞ്ഞു ഒരാഴ്ച ഞാൻ വീട്ടിൽ പോയി നിന്നു.കുട്ടികൾ രണ്ടുപേരും വൈശാഖിന്റെ വീട്ടിൽ ആയിരുന്നു.എന്നും രവിലെ വൈശാഖ് വന്നു കൂട്ടി പോകും വൈകിട്ട് കൊണ്ടു വിടും.ഞായറാഴച്ച തന്നെ എന്നെ തിരിച്ചു വിളിച്ചു കൊണ്ടു പോയി.
അന്ന് വൈകിട്ട് സൂസമ്മ വിളിച്ചു ,ആദ്യം സൂസമ്മയുടെ കരച്ചിൽ ആണ് കേട്ടത്.എന്താ എന്നു എത്ര ചോദിച്ചിട്ടും സൂസമ്മ പറയുന്നതൊന്നും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല എന്റെ വെപ്രാളം കണ്ടു വൈശാഖ് കാര്യം ചോദിച്ചു ഞാൻ പറഞ്ഞു
വൈശാഖ് ഫോൺ എടുത്തു അച്ചയാനെ വിളിച്ചു .വേറെ ആരോടോ സംസാരിക്കുക്ക ആണെന്ന് പറഞ്ഞു വൈശാഖ് ഫോൺ വച്ചു.രണ്ടു മിനിറ്റ് കഴിഞ്ഞു വൈശാഖിന്റെ ഫോൺ ബെല്ലടിച്ചു.
അച്ചായൻ തിരിച്ചു വിളിക്കുന്നു എന്നും പറഞ്ഞു വൈശാഖ് സംസാരിച്ചു തുടങ്ങി.വലിയ സന്തോഷത്തിൽ ആണ് വൈശാഖ് സംസാരിച്ചത്.പെട്ടന്ന് തന്നെ ഫോൺ കട്ട് ആയി.
വൈശാഖ് എന്നെ നോക്കി പറഞ്ഞു പേടിക്കാൻ ഒന്നുമില്ല സൂസൻ പ്രഗ്നന്റ് ആണ്.
“”ആണോ””അതും പറഞ്ഞു ഞാൻ ഓടി ചെന്നു വൈശാഖിനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു.
“”ഉമ്മ കിട്ടിയ സന്തോഷം മറച്ചു വച്ചു വൈശാഖ് ചോദിച്ചു “ഇത് എന്താ ഗൗരി നിന്റെ സന്തോഷം കണ്ടാൽ തോന്നുമല്ലോ ഞാൻ ആണ് കൊച്ചിന്റെ അച്ഛൻ എന്നു””
“”ആണല്ലോ””
“”ങേ!!!!”””
“”എന്റെ കൊച്ചിന്റെ അച്ഛൻ “”
അതും പറഞ്ഞു ഞാൻ വൈശാഖിന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു.
“”സൂസമ്മയെ ഒന്നു കാണാൻ പോകണം അല്ലോ വൈശാഖ്?””
“”നാളെ പോകാം കുറച്ചു കഴിഞ്ഞു നീ സൂസനെ ഒന്നു വിളിക്ക് ഇപ്പോൾ പുള്ളിക്കാരി അതിന്റെ എക്‌സൈറ്റ്മെന്റിൽ ആയിരിക്കും””
ശരി കുറച്ചു കഴിഞ്ഞു വിളിക്കാം
കുറച്ചു കഴിഞ്ഞു സൂസമ്മ ഇങ്ങോട്ട് വിളിച്ചു.സന്തോഷം കൊണ്ട് ഇടക്ക് ഇടക്ക് സൂസമ്മ വിക്കുന്നുണ്ടായിരുന്നു.
ചിലപ്പോ കരയും.സൂസമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.മൂന്നു മാസം റെസ്റ്റ് എടുത്തു മരുന്നും കഷായവും കുടിക്കണം.അതു കഴിഞ്ഞു സാധാരണ ഹോസ്പിറ്റലിലേക്ക് മാറണം. സൂസമ്മയെ അവിടെ വന്നു കണ്ടോളാം എന്നു പറഞ്ഞു.മൂന്നു മാസം അവിടുത്തെ ട്രീട്മെന്റിൽ ആയതുകൊണ്ട് ഒന്നും കഴിച്കൂട അവിടുത്തെ ഫുഡ് മാത്രം അതുകൊണ്ടു ഒന്നും കൊണ്ടു ചെല്ലരുത് എന്നു പ്രത്യേകം പറഞ്ഞു സൂസമ്മ
ബാങ്കിൽ നിന്നും സൂസമ്മ ലീവു എടുത്തു. സൂസമ്മ ഇല്ലാത്തത് കൊണ്ട് എനിക്ക് ഒരു ബല കുറവ് തോന്നി. അക്കൗണ്ട് സെക്ഷനിലെ മാത്യു സർ കണ്ടപ്പോൾ ചോദിച്ചു “”എന്താ ഗൗരി ഇത് പകർച്ച വ്യാധി ആണോ എന്ന്””
അടുത്ത സൺഡേ ഞങ്ങൾ എല്ലാവരും കൂടി സൂസമ്മയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി. വൈശാഖിന്റെ സുഹൃത്തിനെ കണ്ടു സംസാരിച്ചു.അദ്ദേഹം റൂം പറഞ്ഞു തന്നു.ഞങ്ങൾ റൂമിലേക്ക് നടന്നു അപ്പോഴാണ് സൂസമ്മയ്ക്ക് കൊണ്ടു വന്ന പൊതിച്ചോറ് വണ്ടിയിൽ ആണെന്ന് ഓർത്തത്.അമ്മയും വൈശാഖും പൊതി എടുക്കാൻ പോയി.ഞാൻ പതുക്കെ റൂം നമ്പർ നോക്കി നടന്നു .ഇടനാഴിയുടെ അറ്റത്തു എത്തിയപ്പോൾ ഒരു റൂമിൽ നിന്നും ദേവൻ ഇറങ്ങി പോകുന്നത് കണ്ടു..
ഞാൻ കുട്ടികളെയും കൂട്ടി നടന്നു റൂം നമ്പർ നോക്കി നടന്നപ്പോൾ ചെന്നു നിന്നതു ദേവൻ ഇറങ്ങി പോയ റൂമിനു മുന്നിൽ .
ഞാൻ അകത്തേക്ക് നോക്കി റൂം മാറി പോയതാണോ എന്നു നോക്കാൻ.അല്ല സൂസമ്മയും അച്ചായനും റൂമിൽ ഉണ്ട്.ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് ചെന്നു.
“”നീ തനിച്ചേ ഉള്ളോ സാറകോച്ചേ?””
“”അല്ല പുറകെ വരുന്നുണ്ട്.””
അച്ചായൻ വെളിയിലേക്ക് ഇറങ്ങി
ഞാൻ സൂസമ്മയോട് വിവരങ്ങൾ ഒക്കെ ചോദിച്ചു.പുള്ളിക്കാരി നല്ല സന്തോഷത്തിൽ ആണ്.
“”ഇപ്പോൾ ഇവിടുന്നു ഇറങ്ങി പോയത് ആരാ സൂസമ്മോ?””
“”അതു ഒരു പൊലീസികാരൻ ആണ്””
“”അയാൾ എന്താ ഇവിടെ””
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission