പീഡനം, ! (കഥ )
=======
”മുത്തച്ഛന്റെ മടിയിലിരുന്ന് കളിക്കുന്ന നാല് വയസ്സുകാരി ചിന്നുമോളുടെ കവിളിൽ ചുംമ്പനം നല്കി റ്റാറ്റയും പറഞ്ഞാണ് മ്യദുല ഭർത്താവ് ഹരിയോടൊപ്പം ഓഫീസിലേക്ക് പോയത്,
ടൗണിലെ എൽ ഐ സി ഓഫീസിൽ ക്യാഷറാണ് മ്യദുല, ഭർത്താവ് ഹരി പ്ളസ് ടൂ അദ്ധ്യാപകനും ,
ഭാര്യയുടെ മരണ ശേഷം ഏക മകനായ ഹരിയോടൊപ്പമാണ് മുത്തച്ഛന്റെ താമസം,
ചിന്നുമോൾക്കാകട്ടെ മുത്തച്ഛനെ ജീവനാണ്, ഉണ്ണുന്നതും, ഉറങ്ങുന്നതും, കുളിപ്പിക്കുന്നതും, സ്കൂൾ ബസ്സിൽ കൊണ്ട് വിടുന്നതും, സ്റ്റോപ്പിൽ നിന്ന് കൊണ്ടു വരുന്നതെല്ലാം മുത്തച്ഛനാണ് ,
മാർച്ച് മാസമായതു കൊണ്ട് ഓഫീസിൽ നല്ല തിരക്കായിരുന്നു , ആ സമയത്താണ് മ്യദുലയുടെ മൊബെെൽ ശബ്ദിച്ചത്,
അയൽക്കാരി സുനിതേച്ചിയാണല്ലോ ,എന്ന് പിറുപിറുത്തോണ്ടാണ് മ്യദുല ഫോണെടുത്തത്, ‘
”എന്താ സുനിതേച്ചി, നല്ല തിരക്ക് സമയത്താ വിളി എന്താ കാര്യം പറ, !
”മ്യദുലേ, പെട്ടന്ന് താലുക്കാസ്പത്രിയിലേക്ക് വാ, !
”എന്തു പറ്റി സുനിചേച്ചി, ?
‘നമ്മുടെ ചിന്നുമോൾ തലച്ചുറ്റി വീണു, ഹരിയും ഞങ്ങളെല്ലാവരും ആസ്പത്രിയിലുണ്ട്, !!
”ദെെവമേ, മ്യദുല ഇരിപ്പടത്തിൽ നിന്ന് ചാടി എണീറ്റ് ഓഫീസറുടെ ക്യാബിനിലേക്ക് ധ്യതിയിൽ ചെന്ന് വിവരം പറഞ്ഞു, പെട്ടന്ന് പുറത്തേക്കോടി, റോഡിലെത്തി മുന്നിൽ കണ്ട ഓട്ടോ പിടിച്ച് ആസ്പത്രിയിലേക്ക് ,
ആസ്പത്രിയുടെ മുന്നിൽ സുനിതേച്ചി കാത്ത് നില്പ്പുണ്ടായിരുന്നു,
”എവിടെ സുനിചേച്ചി ചിന്നുമോൾ, അവൾക്കെന്തു പറ്റി ??
”ഓപ്പറേഷൻ തിയറ്ററിലാ ”
‘ഓപ്പറേഷൻ തിയറ്ററിലോ , മ്യദുല പൊട്ടിക്കരഞ്ഞു കൊണ്ട് ഓരോട്ടമായിരുന്നു,
പുറകെ സുനിചേച്ചി യും,
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നില്ക്കുന്ന ഹരിയെ കണ്ടപ്പോൾ , ചിന്നുമോൾക്ക് വലിയ അപകടം സംഭവിച്ചു എന്ന് മ്യദുല ഊഹിച്ചു,
‘ഹരിയേട്ടാ, പറ, മോൾക്കെന്താ പറ്റിയത്, ?മ്യദുല കരഞ്ഞു കൊണ്ട് ഹരിയുടെ തോളിൽ പിടിച്ച് കുലുക്കി,
”എന്നാലും ന്റെ ഈശ്വരാ, സ്വന്തം പേരക്കുട്ടിയല്ലേ , ആ മുഖത്ത് നോക്കി അങ്ങേർക്ക് എങ്ങനെ തോന്നി , അയാളൊന്നും മനുഷ്യനല്ല ,മ്യഗമാണ് മ്യഗം, ”
സുനിതയുടെ വാക്കുകൾ കേട്ട് മ്യദുലാ സുനിതയെ തുറിച്ച് നോക്കി,
മ്യദുലേ,
ചിന്നുമോൾ മുത്തച്ഛനോടൊപ്പം ഉമ്മറത്തിരുന്ന് കളിക്കുന്നതു കണ്ട് കൊണ്ടാ ഞാൻ പശുവിന് പുല്ലരിയാൻ പറമ്പിലേക്ക് പോയത്, തിരിച്ചു വന്നപ്പോൾ മുത്തച്ഛനേയും മോളേയും കണ്ടില്ല, ആളും അനക്കവും കേൾക്കാതായപ്പോൾ ഞാനുറക്കെ വിളിച്ചു,
മുറ്റത്തെ പേരമരത്തിന്റെ ചുവട്ടിൽ നിന്ന് ഒരു കരച്ചിൽ കേട്ട് ഞാനങ്ങോട്ട് നോക്കിയപ്പോൾ , അടിവയറും പൊത്തിപ്പിടിച്ച് കരയുന്ന ചിന്നുമോളെയാണ് കണ്ടത്, !
”എന്നിട്ട് ‘
‘
‘ഞാനോടി ചെന്ന് നോക്കിയപ്പോൾ അരയുടെ ഭാഗത്ത് നിന്ന് രക്തം, ഞാനലറി കരഞ്ഞു മോളേയും എടുത്ത് ഏട്ടനെ വിളിച്ചു, ഏട്ടൻ പെട്ടന്ന് എന്നേയും മോളെയും ബെെക്കിൽ കയറ്റി ഇങ്ങോട്ട് കൊണ്ട് പോന്നു, ”ഇവിടെ വന്നപ്പോഴേക്കും മോളുടെ ബോധം പോയിരുന്നു, ഉടനെ ഡോക്ടർ ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റി, !
”അപ്പോൾ മുത്തച്ഛനോ, ?
നാട്ടുകാർ കെെകാര്യം ചെയ്ത് തെങ്ങിൽ പിടിച്ച് കെട്ടിയിട്ടുണ്ട്, ആരോ പോലീസിന് വിവരമറിയിച്ചിട്ടുണ്ട്,”
‘ദെെവമേ, മ്യദുല തലയിൽ കെെവച്ച് ബഞ്ചിലേക്കിരുന്നു,
പോലീസ് ഹരിയുടെ വീട്ടിലെത്തി മുത്തച്ഛനെ കസ്റ്റെഡിയിലെടുത്തപ്പോൾ ,അയൽ വാസികൾ അയാളെ നന്നായി കെെകാര്യം ചെയ്തിരുന്നു, ബോധം നഷ്ടപ്പെട്ട അയാളെ പോലീസ് ആസ്പത്രിയിലേക്ക് കൊണ്ട് പോയി,
ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു,
‘ഹരിയോടും മ്യദുലയോടും പറഞ്ഞു,
”ജനനേന്ദ്രിയം മുറിഞ്ഞിട്ടുണ്ട്, ഭയപ്പെടാനൊന്നുമില്ല, !
”അതെങ്ങനെ സംഭവിച്ചു സർ, ? ഹരിയാണ് ചോദിച്ചത്, !!
ബോധം തെളിയട്ടെ നമുക്ക് മോളോടു തന്നെ ചോദിക്കാം, !! ഡോക്ടർ നടന്നു നീങ്ങി,
വാർത്ത നാട്ടിലാകെ പരന്നു,
പത്രക്കാരും, ചാനലുകാരും പാഞ്ഞെത്തി,
പുതിയ പീഡന വാർത്ത ബ്രേക്കിംങ്ങ് ന്യൂസായി മിന്നിമറഞ്ഞു,
ആറ് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു,
ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ചിന്നുമോൾ കണ്ണ്തുറന്നു,
ചിന്നുമോളെ റൂമിലേക്ക് മാറ്റി,
ഇതിനകം പോലീസ് സ്ഥലത്തെത്തി,
എസ് ഐ യും ഒരു പോലീസുകാരനും ,ഹരിയും, മ്യദുലയും, ഡോക്ടറും റൂമിൽ കയറി ,
മോളെ കണ്ടതേ മ്യദുലയുടെ നിയന്ത്രണം വിട്ടു,
ശബ്ദമുണ്ടാക്കരുതെന്ന് നഴ്സ് ആഗ്യം കാണിച്ചു, ചിന്നുമോൾ എല്ലാവരേയും മാറി മാറി നോക്കി, ചിന്നുമോളുടെ തലമുടിയിലൂടെ തലോടി ഹരി നിന്നു, എന്നിട്ട് ചോദിച്ചു, മോളെ എന്താ പറ്റിയത് പറ, !
മുത്തച്ഛൻ, ! ചിന്നുമോൾ ചുണ്ടനക്കി,
പറ മോളെ മുത്തച്ഛൻ മോളെ ഉപദ്രവിച്ചോ ??എസ് ഐ ചോദിച്ചു, !
ഇല്ല, മുത്തച്ഛൻ ബാത്ത് റൂമിൽ കുളിക്കാൻ കയറിയപ്പോൾ എനിക്ക് മൂത്രമൊഴിക്കാൻ തോന്നി, ഞാനോടി പുറത്തെ പേരമരത്തിന്റെ ചുവട്ടിലേക്ക്, പാവാട പൊക്കി മൂത്രമൊഴിക്കാനിരുന്നത് ഒരു കുറ്റിയുടെ പുറത്തായി പോയിയച്ഛാ, കുറ്റി കൊണ്ടതേ ഞാൻ ചാടി എണീറ്റു, അന്നേരാ സുനിചേച്ചി എന്നെ വിളിച്ചത്, !!
”മെെഗോഡ്, എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി,
”ജനനേന്ദ്രിയത്തിന്റെ സെെഡിലായതിനാൽ പേടിക്കാനൊന്നുമില്ല, രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജാക്കാം, !!
അച്ഛാ, എന്റെ മുത്തച്ഛനെന്ത്യേ, എന്നെ കാണാൻ വന്നില്ലല്ലോ ?? ചിന്നുമോൾ കരഞ്ഞു,
അപ്പോൾ,
ആ ആസ്പത്രിയിലെ ക്വാഷാലിറ്റിയിൽ മരണത്തോട് മല്ലടിക്കുകയായിരുന്നു ചിന്നുമോളുടെ മുത്തച്ഛൻ, !!!
=====================
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission