”ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേ ഭാര്യ പൂമുഖത്ത് നില്ക്കുന്നു,
”പൂമുഖ വാതില്ക്കൽ ”===എന്ന് കവി അവതരിപ്പിച്ച ഭാര്യയല്ല,
ഇത് ഒരവതാരം തന്നെയാണ്,
മകന്റെ യൂണിഫോം കൈയ്യിൽ പിടിച്ചു കൊണ്ടാണ് ഭവതിയുടെ ഉമ്മറത്തുളള ലൈവ് നില്പ്പ്,!
അരിമാവിൽ ഈസ്റ്റ് ഇട്ട് പുളിച്ചു പൊങ്ങിയതു പോലെ വീർത്തിരിക്കുന്ന മുഖം,
ഇതൊന്ന് ചൊങ്ങി നോർമ്മൽ മുഖമായി ആ മോന്ത കണ്ട് മരിക്കാനുളള വിധി തരണെ ദൈവമേ എന്ന പ്രാർത്ഥന മനസിലുരുവിട്ട് കൊണ്ട് ലൈവിൽ നില്ക്കുന്ന ഭാര്യയുടെ മുന്നിലെത്തി ലെവലിൽ നിന്നു ഞാൻ .
ഒരു ”ലവറിനെ” പോലെ,!!
കവിളത്ത് ഒരു നുളള് ലൈക്ക് കൊടുത്തിട്ട് .
”ഒരു കിടുക്കാച്ചി കമന്റെങ്ങ് കാച്ചി,
‘ വഴിയിലോട്ട് കണ്ണും നട്ട് ഭർത്താവിനെ കാത്തിരിക്കുന്ന നീയാണ് മോളെ നല്ല ഭാര്യ,!! സ്നേഹമുളള ഭാര്യ,!!
ഇന്നത്തെ കാലത്ത് വീട്ടമ്മമാരുടെ നോട്ടം വഴിയിലല്ലല്ലോ ,വഴി മാറി ഓൺലൈനിലല്ലേ, ! അവിടെയാണ് നീ വേറിട്ട് നിന്നത്, ! അഭിനന്ദനങ്ങൾ , അഭിനന്ദനങ്ങൾ !ആശംസകൾ !!
തുടരുക ഈ സ്വഭാവം, !!
”വീർത്ത കവിളുകൾ ഒന്നനങ്ങി,
പല്ലുകൾക്കുളളിൽ രാഞ്ജിയേ പോലെ കിടന്നുറങ്ങിയ നാവ് എണീറ്റതിന്റെ സൂചന,
എല്ലില്ലാത്ത ആ ആയുധം അധരങ്ങളെ ഭേദിച്ച് പുറത്തേക്ക് വന്നു
ഘനഗംഭീര സൗണ്ടിന്റെ പശ്ചാത്തലത്തിൽ കുറെ വാക്കുകളുമായി,
‘;ഞാമ്പറഞ്ഞ സാധനം കൊണ്ടു വന്നോ, ?
”എന്തു സാധനം,?
”കൊണ്ടുവന്നില്ല അല്ലേ, ?എനിക്കറിയാം നിങ്ങൾ മറക്കുമെന്ന്,!
കൊക്കെത്ര കുളം കണ്ടിരിക്കുന്നു എന്നത് അവളങ്ങ് മാറ്റി,
”പോസ്റ്റെത്ര ലൈക്ക് കണ്ടിരിക്കുന്നു, !!
ന്യൂ പഴഞ്ചൊല്ലിൽ പുഛ ഭാവം ,!!
കൈയ്യിലിരുന്ന മകന്റെ യൂണിഫോം കാണിച്ചു കൊണ്ട്,
”ഒരൊറ്റ ബട്ടൻസില്ല, എല്ലാം പൊട്ടിച്ചോണ്ടാ വന്നിരിക്കുന്നത്, അതൊന്ന് സ്റ്റിച്ച് ചെയ്യാനാ ,ഒരു സൂചി കൊണ്ടു വരാൻ പറഞ്ഞത്, !!
”എടി അതിന് ഞാൻ ബസിലാ വന്നത്,!!
”അതു ശരി, ഒരു സൂചി കൊണ്ടുവരാൻ പിന്നെ ടാക്സിയിൽ വരണോ, ?
‘;വേണം, ബസ്സിൽ ഭയങ്കര തിരക്ക്, സൂചി കുത്താൻ ഇടമില്ലായിരുന്നു
പിന്നെങ്ങിനെ ഞാൻ സൂചി കൊണ്ടുവരും,!!
”തിരക്ക് ബസ്സിലല്ലേ,?
”പക്ഷേ സൂചികുത്താനിടമില്ലല്ലോ,!!
”എന്റെ മനുഷ്യ, ബസിൽ തിരക്കായിക്കേട്ടെ, സൂചി പോക്കറ്റിലിട്ടു കൂടെ,!ു
”അതെങ്ങനെ ശരിയാകും, തിരക്കുളള ബസ്സിലല്ലേ ഞാൻ, അവിടെ സൂചി കുത്താൻ ഇടമില്ലല്ലോ,!
”സൂചി നിങ്ങടെ പോക്കറ്റിലിട്ടു കൂടെ മനുഷ്യ ,!
”, എടീ, സൂചി കുത്താൻ ഇടമില്ലാത്തിടത്ത് എങ്ങനെ സൂചി പോക്കറ്റിലിടും,
”ഹെന്റെ പൊന്നോ, സൂചി കൈയ്യിൽ പിടിച്ചൂടെ, !!
സൂചികുത്താനിടമില്ലല്ലോ, പിന്നെങ്ങിനെ കൈയ്യിൽ പിടിക്കും,
”ദേ മനുഷ്യ , എനിക്കു ചൊറിഞ്ഞു കേറുന്നു, !!
‘ അതു വല്ല കരപ്പനുമാകും, കഷായം നല്ലതാ,!
”ന്റെ ഗുരുവായൂരപ്പാ, !!
”ഗുരുവായൂരപ്പനല്ലെടി, കുരു കരപ്പനപ്പനാടി, !!
”മകന്റെ യൂണിഫോം എന്റെ നെഞ്ചത്തേക്കെറിഞ്ഞ് മിസൈല് പോകുന്നതു പോലെ അവളൊരു പോക്ക്,
കോർക്കാൻ പറ്റാത്ത സൂചിയും, നൂലും പോലെ അന്നത്തെ രാത്രി കട്ടിലിന്റെ രണ്ടതിരിൽ രണ്ടു പേരും കിടന്നുറങ്ങി,!
പിറ്റേന്ന് , രാവിലെ അയലത്തെ വീട്ടിൽ നിന്ന് വായ്പ്പ വാങ്ങിയ സൂചി കൊണ്ട് മകന്റെ യൂണിഫേമിൽ ബട്ടൻസ് തുന്നിച്ചേർത്തു,
ഒരു സൂചി വാങ്ങണം എന്ന ദ്യഡ നിശ്ചയത്തോടെ വീട്ടിൽ നിന്നിറങ്ങി,
അരിമാവിൽ ഈസ്റ്റിട്ട് പൊന്തിച്ച
കവിളുകളുമായി അവളപ്പോഴും അടുക്കളയിലുണ്ട്,
വാങ്ങികൊണ്ടു വരുന്ന സൂചി കൊണ്ട് അവളുടെ വീർത്ത കവിൾ കുത്തിപ്പൊട്ടിക്കണം, !!
മൂശേട്ടാ,!!
ഒരു കണക്കിന് കവിളൊട്ടിയ പെണ്ണുങ്ങളാ നല്ലത്,
വീർത്തുവന്നാലും നോർമ്മലാകുമ്പോൾ ഒട്ടിയ കവിളാകുമല്ലോ, ?
ഇത് പൊതുവേ കവിള് ചാടിയ സാധനം ,ഒരുമ്മ കൊടുത്താലൊന്നും ഒരു രോമാഞ്ചവും ഏല്ക്കാത്ത കവിള്,
അല്ലെങ്കിൽ പിന്നെ ഒരു രാത്രി മൊത്തം കവിളിൽ മുഖം വച്ച് ചുംമ്പിച്ചു കിടന്നുറങ്ങണം ,
! അത്രയ്ക്കും വലിയ കവിളുകളാണ് അവൾക്ക്,
അത് വീർത്താലും കൂടിയുളള അവസ്ഥ എന്താ, !! പോരാത്തതിന് കുഴൽക്കിണറു പോലുളള നുണക്കുഴിയും,
മുഖം കഴുകിയതിനു ശേഷം പത്ത് മിനിട്ട് വാഷ്ബേസണിൽ കവിൾ ചരിച്ചു പിടിച്ചാലേ നുണക്കുഴിയിൽ തങ്ങിയ വെളളം പുറത്തേക്ക് പോകുകയുളളു, ! അമ്മാതിരി നുണക്കുഴിയാ, !!
വൈകിട്ട് പൂമുഖത്ത് ഭാര്യ ലൈവിലില്ല,
കതക് തളളിത്തുറന്ന് അകത്തു കയറി,
”അതാ ചിരിച്ചു കൊണ്ടു നില്ക്കുന്നു ഭാര്യ,
കാറ്റ് പോയ ബലൂൺ പോലെ കവിളുകൾ, !! ചിരിക്കുന്ന ആ മുഖം കണ്ടപ്പോൾ ഞാനെല്ലാം മറന്നു,!
ചിരിച്ച മുഖവുമായി നടക്കുന്ന ഭാര്യ ,ഭർത്താവിന്റെ ഔഷധമാണ് അവന്റെ പോസിറ്റീവ് എനർജിയാണ്, !!
”സൂചി കൊണ്ടു വന്നോ, ? സൗമ്യതയോടെയുളള ചോദ്യം, ?
”രാവിലെ തന്നെ സൂചി വാങ്ങി ഞാൻ പോക്കറ്റിലിട്ടെടി, കാരണം വൈകിട്ട് ബസിൽ സൂചി കുത്താൻ ഇടമുണ്ടാവില്ലെന്നറിയാം, !!
”ഇങ്ങെടുത്തോ അയൽപക്കത്ത് ഓരെണ്ണം കൊടുക്കാനുണ്ട്, !!
”എടീ, സൂചിയുമായി ബസിൽ കയറിയതെ ഭയങ്കര തിരക്ക്,
തിരക്കിനിടയിൽ കമ്പിയിൽ തൂങ്ങി നിന്ന പെൺക്കുട്ടിയെ ഒരുത്തൻ തട്ടീം മുട്ടീം നില്ക്കുന്നു , എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, എന്നിലെ ആങ്ങള ഉണർന്നു, !!
‘;ആരുണർന്നു, ?
‘;ആങ്ങള, അതായത് ബ്രോ ഉണർന്നു, ആ പെൺകുട്ടി എന്റെ നേരെ നോക്കിയപ്പോൾ , ഒന്നും മടിച്ചില്ല , പോക്കറ്റിലുണ്ടായിരുന്ന സൂചി എടുത്ത് ആ പൂവാലന്റെ ചന്തിക്ക് ഒരൊറ്റ കുത്ത് വച്ചു കൊടുത്തു ഞാൻ,!!
”നല്ല കാര്യം ചേട്ടാ , പണ്ട് കോളേജിൽ പഠിച്ചോണ്ടിരുന്നപ്പം ബസിൽ വച്ച് ഒരുത്തൻ എന്റെ പുറകിൽ വന്ന് ചേർന്നു നിന്നു, !!
”ങാ എന്നിട്ട്, ആകാംക്ഷയോടെ ബാക്കി കേൾക്കാൻ കൗതുകമേറി എനിക്ക്, !!
‘;ങാ പറയെടി, !
‘;ഞാനവനോട് ചൂടായി, !
”മിടുക്കി , അങ്ങനെ വേണം പെണ്ണുങ്ങൾ, പ്രതികരിക്കണം, ആട്ടേ നീ എന്നാ പറഞ്ഞെടീ,
”’താനിത്രയും നേരം എവിടാരുന്നെടൊ എനിക്കിറങ്ങേണ്ട സ്റ്റോപ്പെത്തി, !!” എന്ന് പറഞ്ഞു ഞാൻ ചൂടായി, !!
”ങേ, !! അതുശരി നീ ആള് കൊളളാലോ, !
”അതെല്ലാം അന്തക്കാലം, അതിരിക്കട്ടെ എന്നിട്ട് സൂചി എവിടെ?
”എന്റേടീ ആ സൂചിയുടെ കുത്തേറ്റ അയാൾ വേദന കൊണ്ട് അലറി,
സൂചിയാണെങ്കിൽ അയാളുടെ ചന്തിയിലേക്ക് ലേശം ആഴ്ന്നിറങ്ങുകയും ചെയ്തു, !!
”ദൈവമേ, എന്നിട്ട്, ?
”ഈ സമയം ഏതോ ഒരുത്തൻ സീറ്റിൽ നിന്നെഴുന്നേറ്റ് അയാളെ പിടിച്ചിരുത്തിയെടി,
കഷ്ട കാലം നോക്കണെ, സൂചി ഒന്നൂടി ചന്തിയിലേക്ക് ആഴ്ന്നിറങ്ങി, വേദന കൊണ്ട് ചാടി എണീറ്റു അയാൾ അലറി കരഞ്ഞു,
ബസ് നിർത്തി,
അപ്പോഴല്ലേ വേറൊരു സത്യമറിഞ്ഞത്, !
”അതെന്താ, ?
”അയാൾ തട്ടീം മുട്ടീം നിന്നത് അങ്ങേരുടെ ഭാര്യയെ തന്നെ ആയിരുന്നെടീ, !!
സംഗതി പന്തികേടാകുമെന്നു കരുതി ബസിന്റെ പിന്നിലെ ഡോറിലൂടെ ഞാൻ ചാടി ഇറങ്ങി ഓടി രക്ഷപ്പെട്ടെടീ, !!
”എന്റെ മനുഷ്യ ബസിൽ ആരെങ്കിലും ആരെ വേണേലും തട്ടീം മുട്ടീം നിക്കട്ടെ നിങ്ങളെന്തിനാ അവിടേക്ക് ശ്രദ്ധിക്കുന്നത്, ?
ശ്രദ്ധിച്ചൂന്നു കരുതി കുഴപ്പമില്ലെടീ,
‘എന്നിലെ ആങ്ങള ഉണർന്നതാ പ്രശ്നമായെത്, !!
”അത്താഴം കഴിച്ചിട്ട് കിടക്കാൻ നോക്ക്, ദേ, പിന്നെ ഒരു കാര്യം, ഉണർന്നിരിക്കുന്ന ആങ്ങളേയേയും കൊണ്ട് റൂമിലേക്ക് കേറിയേക്കരുത്,!!
അർത്ഥം വച്ചുളള ചിരിയും ചിരിച്ച് അവളെഴുന്നേറ്റു പോയപ്പോൾ,
അവളുടെ വീർത്ത കവിളിണയിൽ
നുണക്കുഴി വിരിഞ്ഞു, !!
=========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission