Skip to content

വൈകി വന്ന വസന്തം – Part 20

vayki vanna vasantham

ദേവൻ നിന്നെടുത്തു നിന്നു മുന്നോട്ട് വന്നെങ്കിലും അതിനു മുൻപേ വൈശാഖൻ തിരുമേനിയുടെ അടുത്തു വന്നു നിന്ന്‌ ഷർട്ടിന്റെ ബട്ടൻ അഴിച്ചു പലകയിൽ ഇരുന്നു

“”ഗൗരി ഈ ഷർട് ഒന്നു പിടിക്ക്””

ഞാൻ പോയ്‌ ഷർട്ട് കൈയിൽ വാങ്ങി

അച്ഛൻ ഉണ്ണിയെ ഉടുപ്പ് ഊരി ഒരു ചെറിയ മുണ്ടു ഉടുപ്പിച്ചു വൈശാഖന്റെ മടിയിൽ ഇരുത്തി കൊടുത്തു .

ഞാൻ ദേവനെ നോക്കി വിശേഷിച്ചു ഭാവവത്യാസങ്ങൾ ഒന്നുമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ ഒന്നു സമാധാനിച്ചു.

തിരുമേനി ഇരുന്നു ,ഞങ്ങളെ നോക്കി പറഞ്ഞു “”അമ്മയ്ക്കും വേണമെങ്കിൽ കൂടെ ഇരിക്കാം””

വൈശാഖ് എന്നെ തലയാട്ടി വിളിച്ചു

കൈയിലിരുന്ന തുണിയും പ്രസാദവും അമ്മയെ ഏല്പിച്ചു ഞാനും വൈശാഖിന്റെ സമീപത്തു ചെന്നിരുന്നു എനിക്ക് കൂടി ഇരിക്കാൻ ആയി വൈശാഖ് ഒതുങ്ങി തന്നു.

ദേവിയുടെ പൂജ കഴിഞ്ഞു കൈയിൽ ഉള്ള ഒരു സ്വർണ മോതിരം കിണ്ടിയിലെ വെള്ളത്തിൽ ഇടാൻ പറഞ്ഞു.

ഞാൻ കൈയിൽ കിടന്ന മോതിരം ഊരി എടുക്കാൻ തുടങ്ങിയപ്പോൾ വൈശാഖ് കയ്യിൽ പിടിച്ചു തടഞ്ഞു എന്നിട്ട് വൈശാഖിന്റെ കെയിൽ കിടന്ന മോതിരം ഊരി കിണ്ടിയിലെ വെള്ളത്തിൽ ഇട്ടു.

കാതിന്‌ ഇമ്പമുള്ള ഒരു ശബ്ദത്തോടെ അതു കിണ്ടിയിലേക്ക് വീണു.

കുടുംബ പരദേവതകളെ മനസിൽ വിചാരിച്ചു പ്രാർത്ഥിക്കാൻ പറഞ്ഞു തിരുമേനി. എല്ലാവരുടെയും ഒരു നിമിഷത്തെ പ്രാർഥനയ്ക്ക് ശേഷം തിരുമേനി വെള്ളത്തിൽ നിന്നും മോതിരം എടുത്തു

ഉണ്ണിയോട് നാക്ക് വെളിയിൽ നീട്ടാൻ പറഞ്ഞു ഉണ്ണി നാക്ക് നീട്ടി കൊടുത്തു അവന്റെ നാവിൽ ഹരി ശ്രീ കുറിച്ചു.

അരിയും പൂവും ഇട്ട തട്ടം വൈശാഖിനെ ഏല്പിച്ചു .അതിനുള്ളിൽ ഒരു കഷ്ണം മഞ്ഞൾ കിടന്നിരുന്നു.അതു വച്ചു ഉണ്ണിയെ എഴുതിപ്പിക്കാൻ പറഞ്ഞു

ഉണ്ണിയുടെ കൈ വിരലും മഞ്ഞളും ചേർത്തു വച്ചു പിടിച്ചു വൈശാഖ് അവനെ എഴുതിപ്പിച്ചു.മറ്റേ കൈകൊണ്ടു അവൻ തട്ടത്തിലെ പൂക്കൾ ഓരോന്നായി പെറുക്കി എടുത്തു കൊണ്ടിരുന്നു.ഞാൻ അവന്റെ കൈപിടിച്ചു വച്ചു എഴുതി കഴിയുന്നത് വരെ.

എഴുതി കഴിഞ്ഞപ്പോൾ തട്ടത്തിലെ അരി ഒരു പേപ്പറിൽ പൊതിഞ്ഞു ഏല്പിച്ചു കൊണ്ടു തിരുമേനി പറഞ്ഞു മൂന്നു ദിവസം ഇതുപോലെ എഴുതിപ്പിക്കണം അതുകഴിഞ്ഞു അവനു പായസം വച്ചു കൊടുക്കണം.അച്ഛൻ തിരുമേനിക്ക് ദെക്ഷിണ കൊടുത്തു.

ഞാൻ ഏഴുനേറ്റു.ഉണ്ണിയെ വൈശാഖിന്റെ മടിയിൽ നിന്നും അച്ഛൻ എടുത്തു. അതു കഴിഞ്ഞപ്പോൾ വൈശാഖ് ഇരുന്നു കൊണ്ടു എന്റെ നേരെ കൈനീട്ടി ഞാൻ കണ്ണുരുട്ടി വൈശാഖിനെ ഒന്നു നോക്കി എന്നിട്ടും കൈ നീട്ടി ഇരിക്കുന്നു.ഞാൻ പതുക്കെ ആ കയ്യിൽ പിടിച്ചു വൈശാഖ് എന്റെ കൈ പിടിച്ചു ഏഴുനേറ്റു
“”തനിയെ എഴുന്നേൽക്കാൻ പാടില്ലേ?””

“”താങ്ങാൻ നീയില്ലേ പിന്നെ എന്തിനാ തനിച്ചു എഴുന്നേൽക്കുന്നതു””

“”അയ്യട!!””

“”എന്തേ നീ താങ്ങില്ലേ?””

“”ഇല്ല “”

“”എനിക്ക് അറിയാം നിന്നെ എന്നെ അല്ലാതെ പിന്നെ ആരെയാണ് നീ താങ്ങുന്നത്””

വൈശാഖിന്റെ അടുത്തേക്ക് നീങ്ങി നിന്നു വയറ്റിൽ ഒരു നുള്ള് കൊടുത്തിട്ട് ഷർട്ട് തോളിൽ ഇട്ടു കൊടുത്തു.

“”ഇട്ടിട്ടു വേഗം വാ “”

അതും പറഞ്ഞു ഞാൻ ഇറങ്ങി നടന്നു .കുറച്ചു ചെന്നിട്ട് തിരിഞ്ഞു നോക്കി ,വൈശാഖ് എന്നെ നോക്കി ചരിച്ചു കൊണ്ട് പടികൾ ഇറങ്ങി വരുന്നു.

ചടങ്ങു കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് പോയി.വീട്ടിൽ എത്തി എല്ലാവർക്കും ചായ എടുത്തു ദേവന് കാപ്പി എടുത്തു കൊണ്ട് കൊടുത്തത് ഞാൻ ആയിരുന്നു.

“”അപ്പോൾ ഇതൊക്കെ നിനക്ക് ഓർമ ഉണ്ട് അല്ലെ?”” ദേവന് ചോദിച്ചു

“”ഞാൻ ഇതൊക്കെ മറന്നുപോയി എന്നു ദേവനോട് പറഞ്ഞിരുന്നോ?””

ദേവന് എന്നെ ഒന്ന് നോക്കുക്ക മാത്രം ചെയ്തു മറുപടി പറഞ്ഞില്ല .ഞാൻ അകത്തേക്ക് പോയി

ഉച്ചക്ക് ഒരു ചെറിയ സദ്യ ഒരുക്കി എല്ലാവരും കൂടി.അതുകൂടി കഴിഞ്ഞിട്ട് പോയാൽ മതി എന്നും പറഞ്ഞു പാർഥേട്ടന്റെ അമ്മയെയും അച്ഛനെയും പിടിച്ചു നിർത്തി.ദേവനും അതുകൊണ്ടു അതു കഴിഞ്ഞു പോയാൽ മതി എന്നു അച്ഛൻ പറഞ്ഞു.ശ്രുതി ഉണ്ണിയുടെ പിന്നാലെ നടന്നു.അവളെ കണ്ടു പരിചയം ഇല്ലാത്തതു കൊണ്ടു അവൻ ആദ്യം മടി കാണിച്ചു.പിന്നെ ഇണങ്ങി അതുകൊണ്ടു രണ്ടു പേരെയും അവൾ കൊണ്ടു നടന്നു.

ഉച്ചക്ക് ഇല ഇട്ടു സദ്യ വിളമ്പി. മേശപ്പുറത്തു ഇരുന്നു ഉണ്ണിക്ക് ഇല ഇട്ടു കഴിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു

വൈശാഖ് എന്നെ നോക്കി പറഞ്ഞു “”ഗൗരി ഒരു പായ എടുത്തു കൊണ്ട് വാ””

ഞാൻ പോയി ഒരു പായ കൊണ്ടു വന്നു .അതിൽ മൂന്നു ഇല നിരത്തി വച്ചു വൈശാഖ് ഇരുന്നു ഒരു വശത്തു വാവയും ഇപ്പുറത്തു ഉണ്ണിയും.ബാക്കി ഉള്ളവർ മേശപ്പുറത്തു ഇരുന്നു. ഞാൻ വൈശാഖിനും കുട്ടികൾക്കും എല്ലാം ഇലയിൽ വിളമ്പി.

വൈശാഖ് പപ്പടം പൊടിച്ചു കുഴക്കുന്നത് കണ്ടു വാവയും അതുപോലെ ചെയ്തു.അതു കണ്ടു ഉണ്ണിയും.ഞാൻ പതുക്കെ നിലത്തു ഉണ്ണിയുടെ അടുത്തു ഇരുന്നു അവനു വാരി കൊടുക്കാൻ നോക്കി അവൻ സമ്മതിച്ചില്ല .വൈശാഖ് ചെയ്യുന്നത് അതുപോലെ ചെയ്തു.

“”അതു കണ്ടു മണിയമ്മ പറഞ്ഞു അച്ഛനും മോനും അല്ലന്നു ആരും പറയില്ല””

“”ആരും പറയണ്ട അച്ഛനും മോനും തന്നെ ആണ്””വൈശാഖിന്റെ അമ്മ പറഞ്ഞു.

ഞാൻ അവിടെ ഇരുന്നു അവർക്ക് വേണ്ടതൊക്കെ എടുത്തു കൊടുത്തു.ഉണ്ണി നോക്കി നോക്കി കുറെ ഒക്കെ വാരി കഴിച്ചു.എന്നെ വാരി കൊടുക്കാൻ അവൻ സമ്മതിച്ചില്ല

വൈശാഖ് കഴിച്ചു കഴിഞ്ഞിട്ട് ഒരു പിടി ചോറു പിന്നെയും വാങ്ങി ഇലയിൽ ഇട്ടു ഏഴുനേറ്റു

“”ഇത് കൂടി കഴിച്ചിട്ട് പോ””

“”അതു നിനക്ക് ഉള്ളതാ “”

“”എനിക്ക് വേണ്ട””

“”വേണ്ടങ്കിൽ എടുത്തു കളഞ്ഞേക്””

അതും പറഞ്ഞു കൈകഴുകാൻ പോയി .വൈശാഖ് എഴുനേറ്റ്പ്പോൾ രണ്ടു പേരും കൂടെ ഏഴുനേറ്റു. ഞാനും അവർക്ക് കൈ കഴുകി കൊടുക്കാൻ ആയി അങ്ങോട്ട്‌ ചെന്നു.വൈശാഖ് അവരെ കൈ കഴുകിപിച്ചു എന്നോട് പോയി കഴിക്കാൻ പറഞ്ഞു.

അപ്പോൾ അമ്മ തിന്നു കഴിഞ്ഞ ഇല ഒക്കെ പെറുക്കി മാറ്റാൻ വന്നു.അപ്പോൾ വൈശാഖിന്റെ ഇല കണ്ടു പറഞ്ഞു “” അയോ വൈശാഖ് മുഴുവനും കഴിക്കാതെ എണീറ്റോ?””

“”ആ ഇല എടുക്കേണ്ട അതു ഗൗരിക്ക് ഉള്ളതു ആണ്””വൈശാഖിന്റെ അമ്മ പറഞ്ഞു.അതു കേട്ട് എല്ലാ കണ്ണുകളും എന്നെ നോക്കി കൂട്ടത്തിൽ ദേവനും.

ഞാൻ പതുക്കെ ഇലയുടെ അറ്റത്തു ചെന്നിരുന്നു കഴിച്ചു. ഞാൻ വൈശാഖിനെ നോക്കിയപ്പോൾ “കഴിച്ചോ ” എന്നു ആംഗ്യം കാണിച്ചു.

ഭക്ഷണം കഴിച്ചു എല്ലാവരും പിരിഞ്ഞു.

വൈകുന്നേരം ആയപ്പോൾ ഞങ്ങളും ഇറങ്ങി.എല്ലാവരും ഉണ്ടായിരുന്നത് കൊണ്ടു ഇറങ്ങിയപ്പോൾ അച്ഛനും അമ്മയ്ക്കും ചെറിയ സങ്കടം ഉണ്ടായിരുന്നു മുഖത്തു.

പിറ്റേന്ന്‌ ബാങ്കിൽ ചെന്നു സൂസമ്മയോട് വിവരങ്ങൾ ഒക്കെ പറഞ്ഞു.സൂസമ്മയ്ക്ക് ഒരു കല്യാണം കൂടാൻ ഉണ്ടായിരുന്നു .അതുകൊണ്ട് വരാൻ പറ്റിയില്ല.

രണ്ടു ദിവസം കൊണ്ട് തന്നെ ഉണ്ണികുട്ടന് എതിരെ പരാതി വന്നു തുടങ്ങി .അവൻ ചുമരില്ലെല്ലാം വര തുടങ്ങി അതും പോരാഞ്ഞിട്ട് വാവയുടെ ബുക്കിലും കുത്തി വര തുടങ്ങി.

എന്നും വൈകിട്ട് ഉണ്ണിക്ക് എതിരെ ഉള്ള പരാതി പരിഹരിക്കൽ ആണ് ജോലി.വൈശാഖ് ഇടപെടരുത് എന്നു കർശന വിലക്ക് ഉണ്ട്.വൈശാഖിനെ കണ്ടു കഴിഞ്ഞാൽ പിന്നെ അവൻ ഞാൻ പറയുന്നത് ഒന്നും കേൾക്കില്ല.

അടുക്കളയിലെ പണി ഒക്കെ ഒതുക്കി ഞാൻ മുകളിലേക്ക് പോയി. കുട്ടികൾ രണ്ടും ഉറങ്ങി. വൈശാഖ് മൊബൈൽ നോക്കി ഇരുപ്പുണ്ട്.എത്ര വൈകിയാലും വൈശാഖ് കിടക്കില്ല.ഞാൻ എത്തുന്നത് വരെ കാത്തിരിക്കും.

ഞാൻ ചെന്നു കുട്ടികളെ ഒരു പുതപ്പ് എടുത്തു പുതച്ചു വാവ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് ,വാവയുടെ കൈ മാറ്റിയപ്പോൾ കൈക്ക് നല്ല ചൂട് .നെറ്റിയിലും നെഞ്ചിലും കൈവച്ചു നോക്കിയപ്പോൾ പനിക്കുന്നുണ്ട്‌.ഞാൻ പതുക്കെ ഉണ്ണിയെ എടുത്തു വൈശാഖിന്റെ അടുത്തു കിടത്തി.

“”എന്താ മോനെ ഇവിടെ കിടത്തിയത്?””

“”മോൾക്ക് പനിക്കുന്നുണ്ട്””

വൈശാഖ് ഏഴുനേറ്റു വന്നു മോളെ തൊട്ട് നോക്കി.

“”വൈകുന്നേരം കുഴപ്പം ഒന്നും മില്ലായിരുന്നല്ലോ?””

“”അവൾ കുറച്ചേ കഴിച്ചുള്ളൂഷീണം ഉണ്ടായിരുന്നു””

“”ഹോസ്പിറ്റലിൽ പോണോ?””

“”വേണ്ട നോക്കട്ടെ വൈശാഖ് കിടന്നോ”

ഞാൻ പനിയുടെ സിറപ്പ് എടുത്തു കൊണ്ട് വന്നു അവളെ ഉണർത്തി അതു കുടിപ്പിച്ചു. ഒരു ചെറിയ കഷ്ണം തുണി നനച്ചു നെറ്റിയിൽ ഇട്ടു കൊടുത്തു.
ഞാനും അവളുടെ കൂടെ അവിടെ കിടന്നു.

ഒരു വല്യയ്ക വരുമ്പോൾ ആശ്രയത്തിനു അമ്മമാരെക്കാൾ കൂടുതൽ ആയി ആരും ഇല്ലാത്തതു കൊണ്ടു വാവ എന്നെ ചുറ്റി പിടിച്ചു ചുരുണ്ടു കൂടി കിടന്നു. ഞാൻ അവളെ ചേർത്തു പിടിച്ചു പുതപ്പിച്ചു.രാത്രിയിൽ ഇടക്ക് ഇടക്ക് അവൾക്ക് തുണി നനച്ചു എട്ടു കൊടുത്തു വെള്ളം കുടിക്കാൻ വേണം എന്ന് പറഞ്ഞപ്പോൾ കാപ്പി ഇട്ടു തണുപ്പിച്ചു കൊടുത്തു.കുറെ കാപ്പി കുടിപ്പിച്ചു.ഒന്നുരണ്ടു വട്ടം മൂത്രം ഉഴിച് കളഞ്ഞപ്പോൾ അവൾക്ക് നല്ല മാറ്റം വന്നു.

രാവിലെ ആയപ്പോഴേക്കും പനി മാറി .എന്നാലും അവൾ എന്നെ കെട്ടിപിടിച്ചിരുന്ന കൈ വിട്ടില്ല. അന്ന് ഓഫീസിൽ പോയില്ല രണ്ടു ദിവസം ലീവു എടുത്തു. വാവയുടെ പനി മാറി .അവളെയും രണ്ടു ദിവസം സ്കൂളിൽ അയച്ചില്ല .അതിനു ശേഷം അവൾ എന്നെ വിട്ടുമാറതെ നടന്നു

പിന്നെ വന്നഒരു ഞായറാഴ്ച്ച രാവിലെ ഞാൻ അടുക്കളയിൽ ആയിരുന്നു.കുട്ടികൾ രണ്ടാളും ഹാളിൽ ഇരുപ്പുണ്ട്. വൈശാഖ് ഞാറാഴ്ച്ച ദിവസം സമയം ഉള്ളപ്പോൾ ഗ്രൗണ്ടിൽ കൂട്ടുകാരോട് ഒത്തു ഷട്ടിൽ കളിക്കാൻ പോകും.

അടുക്കള പണി നടന്നു കൊണ്ടിരുന്നപ്പോൾ പുറത്തു ആരോ വന്നു ബെല്ലടിച്ചു. അച്ഛനോ അമ്മയോ പോകും നോക്കും എന്ന് കരുതി ഞാൻ പോയില്ല.വീണ്ടും ബെൽ കേട്ടപ്പോൾ ഞാൻ ചെന്നു.കുട്ടികൾ അവിടെ ഇരുപ്പുണ്ട് ടീവി യിൽ ശ്രദ്ധിച്ചിരിക്കുന്നതു കൊണ്ടു അവർ ബെൽ കേട്ടില്ല.

ഞാൻ ഉമ്മറത്തെ വാതിലിലേക്ക് ചെന്നു അതു തുറന്നു കിടക്കുക ആയിരുന്നു.വാതിൽ പടിയിൽ എത്തിയപ്പോൾ കണ്ടു പുറത്തു ഒരു സ്ത്രീ അധികം പ്രായം ഇല്ല. മെലിഞ്ഞ ശരീരം അതു അവരുടെ ജീവിതസാഹചര്യം കൊണ്ടു ആണെന്ന് മനസിലായി.നല്ല മുഖപ്രസാദം കുഴിഞ്ഞു പോയ കണ്ണുകളിലും നല്ല തിളക്കം അധികം പ്രായം ഇല്ല. നല്ലപോലെ വസ്ത്രം ധരിച്ചിരുന്നു.

“”ആരാ എന്തിനാ വന്നത്?””

“”എനിക്ക് എന്റെ മോളെ കാണണം “”

“”മോളെയോ ഇവിടെ ആരാ?””

“”വാവ അവൾ എന്റെ മോള് ആണ്””

ആ പറഞ്ഞ വാചകം മിന്നൽ വേഗത്തിൽ തലയ്ക്ക് ഉള്ളിലേക്ക് പോയി അതിന്റെ പ്രവർത്തനം ശരീരത്തിൽ വന്നു തുടങ്ങി.ഒരു മരവിപ്പ്

“”വൈശാഖിന്റെ ആദ്യ ഭാര്യ ആണ് ഞാൻ സുപ്രിയ സുപ്രിയമാധവൻ എന്റെ മകൾ ആണ് വാവ എനിക്ക് അവളെ കാണണം””

എന്റെ മുന്നിൽ നിന്ന് സ്ത്രീ പറഞ്ഞു അതൊക്കെ ഞാൻ ഒരു പാതി ബോധത്തിൽ ആണ് കേട്ടത് അപ്പോഴേക്കും അകത്തു നിന്നു അച്ഛന്റെ ശബ്ദം അടുത്തേക്ക്
വരുന്നത് കേട്ടു

“നീ എന്തിനാടി ഈ പടി ചവിട്ടിയത്.ഇറങ്ങടി ……. നാശം പിടിച്ചവളെ “” അച്ഛൻ അന്നുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഭാവത്തിൽ അടുത്തേക്ക് വന്ന് ഇതൊക്കെ വിളിച്ചു പറഞ്ഞു.സത്യത്തിൽ എനിക്ക് തന്നെ പേടി തോന്നി

“”ഇറങ്ങടി……””

“”എനിക്ക് എന്റെ മോളെ ഒന്നു കാണണം””

“”മോളോ ആരുടെ മോള് നിന്റെ മക്കളെ വളർത്താൻ ഇത് എന്താടി അനാഥ്മന്ദിരം ആണോ നിന്നു ചിലക്കാതെ ഇറങ്ങി പോടി ഇല്ലെങ്കിൽ പെണ്ണ് ആണെന്ന് നോക്കില്ല അടിച്ചു ഇറക്കും ഞാൻ “”

ബഹളം കേട്ട് അമ്മയും അങ്ങോട്ട് വന്നു

അമ്മയുടെ മുഖം കണ്ടപ്പോഴേ മനസിലായി ജീവിതത്തിൽ കാണാൻ ആഗ്രഹമില്ലാത്ത ആളെയാണ്‌ മുന്നിൽ കണ്ടത്‌ എന്നു.

അപ്പോൾ വൈശാഖിന്റെ ആദ്യ ഭാര്യ മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്നു.ഇവർക്ക് ഇടയിൽ എന്ത് സംഭവിച്ചു എന്ന് അറിയില്ല.പക്ഷെ ഇത് ഞങ്ങൾക്ക് ഇടയിൽ പലതും ഉണ്ടാക്കാൻ ഉള്ള ഒരു നിമിത്തം ആയി മാറും എന്നു അറിഞ്ഞില്ല

അപ്പോൾ തന്നെ മുറ്റത്തു ബൈക്കു വന്നു നിന്നു അതിൽ നിന്ന് വൈശാഖ് ഇറങ്ങി വന്നു.മുറ്റത്തു നിന്ന ആളെ കണ്ടിട്ട് വൈശാഖ് എന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു. വരാന്തയിൽ കയറി ഞങ്ങളോട് അകത്തു കയറി പോകാൻ പറഞ്ഞു വൈശാഖ്

ഞാൻ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു.

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!