” കോൺഗ്രാറ്റ്ലഷൻസ് മിസ്റ്റർ മാധവ് നിങ്ങളൊരു അച്ഛനാവാൻ പോവുകയാണ് .”
ഡോക്ടറുടെ നാവിൽ നിന്ന് അത് കേട്ടപ്പോൾ തുള്ളി ചാടാനാണ് തോന്നിയത്..
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ്.. ഇപ്പോഴൊന്നും പുതിയ അതിഥിയെ വേണ്ടാന്ന് തീരുമാനിച്ചതാണ്. ഗായു വിന്റെ പഠിപ്പൊക്കെ കഴിഞ്ഞു മതിയെന്ന് അമ്മയും അച്ഛനും പറഞ്ഞതാണ്.. പക്ഷെ തീരുമാങ്ങളെയെല്ലാം കാറ്റിൽ പറപ്പിച്ചു കൊണ്ട്… ദേ വന്നിരിക്കുന്നു…
ദൈവമേ ഇനി അവരോടൊക്കെ ഇതെങ്ങനെ പറയും..
ഡോക്ടറുടെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ കണ്ടു ക്യാഷലിറ്റിയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെ പോലെ പാഞ്ഞു നടക്കുന്ന അച്ഛനെയും അമ്മയെയും..
മുറിയിൽ നിന്ന് തുള്ളി ചാടി ഓടിയ ഗായുനെ പിന്നെ ഹാളിൽ തലകറങ്ങി കിടക്കുന്നത് അമ്മയാണ് കണ്ടത്.. അപ്പൊ തന്നെ വണ്ടി വിളിച്ച് ഹോസ്പിറ്റലിലോട്ട് കൊണ്ട് വന്നു..
എന്നെ കണ്ടപാടെ അച്ഛനും അമ്മയും ഓടി അടുത്തൊട്ട് വന്നു..
” ഡാ.. മാധു ഡോക്ടർ എന്താ പറഞ്ഞേ… മോൾക്ക് കുഴപ്പമൊന്നുമിലല്ലോ… ”
“കുഴപ്പം ഒന്നുമില്ല അച്ഛേ… പക്ഷെ വേറൊരു കുഴപ്പം ഉണ്ട് .. ”
“ഇവനിതെന്തൊക്കെയാ പറയുന്നേ ഒന്ന് തെളിച്ചു പറയെടാ… ”
“അത് ഒന്നുമില്ല.. സിംപിൾ… നിങ്ങള് രണ്ടുപേരും മുത്തച്ഛനും മുത്തശ്ശിയും ആവാൻ പോവുന്നു… ”
എവിടെയും നോക്കാതെ ഞാനത് പറഞ്ഞു തീർന്നതും അച്ഛനും അമ്മയും വായുംപൊളിച്ചു നിന്നു …
” എടാ മഹാപാപി ഞാൻ നിന്നോട് പറഞ്ഞതല്ലേ… ഗായുന്റെ പഠിപ്പ് കഴിഞ്ഞിട്ട് മതിയെന്ന്. അതിനെങ്ങനെയാ അച്ഛന്റെയല്ലേ വിത്ത്… ”
അമ്മ അതും പറഞ്ഞു എന്നെയും അച്ഛനെയും കലിപ്പിച്ചൊരു നോട്ടമായിരുന്നു..
ഞാൻ അപ്പൊ അച്ഛനെയും നോക്കി നിന്നു… ആഹാ അച്ഛനും നേരത്തെ കേറി ഗോളടിച്ചതാണല്ലേ അപ്പൊ…അച്ഛൻ എന്നെ നോക്കി തിരിച്ച് വളിച്ചൊരു ചിരി പാസ്സാക്കി..
എന്നാലും മുഖത്തൊരു കള്ള ച്ചിരി വരുത്തി എന്നെ നോക്കികൊണ്ട് പറഞ്ഞു… ഗായുന്റെ വീട്ടിലോട്ട് എന്റെ പുന്നാര മോൻ തന്നെ വിളിച്ചു പറഞ്ഞേക്ക് . .
ഫോണെടുത്ത് അവരെയെല്ലാം വിവരമറിയിച്ചു… കൂട്ടത്തിൽ ലയയെയും രാഹുലിനെയും… ലയ ഹോസ്റ്റലിൽ ആയിരുന്നു… രാത്രി വിളിക്കാം എന്റെ ഗായു പെണ്ണിനെഎന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു.. രാഹുലാണെങ്കിൽ കന്നി പത്തിമാമ്മൻ ആവുന്നതിന്റെ ത്രില്ലിൽ അളിയാ നമുക്കൊന്ന് കൂടണം അടുത്ത് തന്നെ വീട്ടിലോട്ട് വരാമെന്നും പറഞ്ഞു…
മൊത്തത്തിൽ എല്ലാരും ഹാപ്പിയാണ് എന്റെ ജൂനിയറിന്റെ കടന്നു വരവിൽ…
ഇതിനിടയിൽ എനിക്കെന്റെ കെട്ട്യോള്മായി ഒന്ന് മിണ്ടാൻ പോലും സാധിച്ചിട്ടില്ല… ബോധം വീണപ്പോൾ തൊട്ട് അപ്പുറവുമിപ്പുറവും ഇരുന്ന് അച്ഛനും അമ്മയും അവൾക്കു കഴിക്കാനായി ഓരോന്ന് കൊടുക്കുന്നു.. അതിനിടയിൽ അമ്മേടെ വക കുറെ ഉപദേശവും ഉണ്ട്.. പപ്പായ കഴിക്കണ്ട പൈനാപ്പിൾ കഴിക്കണ്ട… ഓടരുത് ചാടരുത് അങ്ങനെയൊക്കെ.
ഇതിനിടയിൽ ഗ്ളൂക്കോസ് കഴിഞ്ഞപ്പോൾ വീട്ടിലോട്ട് പൊയ്ക്കോളാൻ ഡോക്ടർ പറഞ്ഞു…
കാറിലിരുന്ന് മിററിലൂടെ പിന്നിലിരിക്കുന്ന ഗായു വിന്റെ മുഖം ഞാൻ ശ്രദ്ധിച്ചു… അവളീ സന്തോഷത്തിലൊന്നുമല്ല… മറ്റെന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ടെങ്കിലും ആ നോട്ടം അവൾ തന്നെ മനഃപൂർവം ഒഴിവാക്കാൻ ശ്രമിക്കുന്നു ….
വീട്ടിലെത്തിയിട്ടും ഇത് തന്നെ അവസ്ഥ.. അവസാനം മുറിയിലേക്ക് കൂട്ടി കൊണ്ടുപോയി വാതിൽ കുറ്റിയിട്ട് അവളെ പിടിച്ച് കട്ടിലിൽ എന്റെ മുഖാമുഖം ഇരുത്തി ചോദിച്ചു…
” എന്തു പറ്റി ഗായൂ … ഞാൻ ആശുപത്രിയിൽ തൊട്ടേ നിന്റെ മുഖം ശ്രദ്ധിക്കുകയാണ്… നിനക്കെന്താ പറ്റിയത്.. ഇപ്പൊ ഒരു കുഞ്ഞു വേണ്ടാന്ന് തോന്നുന്നുണ്ടോ നിനക്ക്.. അതാണെങ്കിൽ പ്രശ്നമില്ല… നിന്റെ സന്തോഷമാണ് ഇവിടെ എല്ലാവരുടെയും സന്തോഷം .. നമ്മുക്കിത് ഒഴിവാക്കാം…
മാധവ് അത് പറഞ്ഞു തീരും മുന്നേ ഗായത്രി അവന്റെ വായ് അവളുടെ കൈകൊണ്ടു പൊത്തി പിടിച്ചു… മുറുകെ മാധവിനെ കെട്ടിപിടിച്ചു കൊണ്ട് ഏങ്ങലടിച്ച് അവന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി..
“ഗായൂ… കരയാതെ കാര്യം പറ എന്റെ പെണ്ണേ… നീയിങ്ങനെ മൗനമായിരുന്നാൽ എനിക്കെങ്ങനെ മനസിലാവും… ”
” ഏട്ടാ… നാളെ കഴിഞ്ഞാൽ ഏട്ടന്റെ പിറന്നാൾ ആണ് അന്നാണ് വീണ പറഞ്ഞ ആറുമാസം ആവുംന്നതും ..ഏട്ടന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും നമ്മുടെ കുഞ്ഞും ജീവിച്ചിരിക്കില്ല… ”
ഗായത്രി പറയുന്നതെല്ലാം മാധവ് ഒരു ചെറിയ മൂളലോടെ കേട്ടു…ഓ അപ്പൊ ഇതാണ് അവളുടെ ഭയത്തിന്റെ കാരണം.. ഒന്നും താനും മറന്നിട്ടില്ല..അറിയാം… എല്ലാത്തിനും ഒരവസാനം വരാനായി താനും ഈ ദിവസത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട്കാലം കുറച്ചായി..
“എടി നീയിങ്ങനെ കരയല്ലേ. എനിക്കൊന്നും പറ്റില്ല … അവള് പറഞ്ഞ ദിവസം വരെയൊന്നും ഇത് നീണ്ടു പോവില്ല… നാളെ നമുക്കൊരിടം വരെ പോണം.. അത് കഴിഞ്ഞ് ചിലരെയല്ലാം കാണാനുണ്ട് .. ഇന്നൊരു രാത്രി കൂടിയെ അയാൾ ആ മഹാദേവൻ നല്ല പിള്ള ചമഞ്ഞ് നടക്കു.. അത് കഴിഞ്ഞാൽ അയാളുടെ അവസാനത്തെ ദിവസം ആയിരിക്കും ….എല്ലാം നാളത്തോടെ കലങ്ങി തെളിയും…
നീയിപ്പോ ഇതൊന്നും ആലോചിക്കേണ്ട.. നന്മുടെ കുഞ്ഞിനെ കുറിച്ച് മാത്രം ആലോചിച്ചാൽ മതി… മോളാണെങ്കിൽ നമുക്ക് ‘നിലാവ് ‘ എന്ന് പേര് വെക്കണം… മോനാണെങ്കിൽ നിനക്ക് ഇഷ്ട്ടമുള്ള പേര് വെച്ചോ.. എന്തായാലും മോള് തന്നെയായിരിക്കും… മാധവ് അതും പറഞ്ഞ് ഗായത്രിയെ അവന്റെ നെഞ്ചോട് ചേർത്തു.. ഉള്ളിലുള്ള സങ്കടങ്ങളെയെല്ലാം മാറ്റി വെച്ച് ഗായത്രി പതിയെ മാധവിന്റെ തോളിൽ ചാരി കിടന്നു..
രാവിലെ തന്നെ അമ്പലത്തിലോട്ട് എന്നും പറഞ്ഞാണ് മാധവ് ഗായത്രിയെയും കൊണ്ട് വീട്ടിൽ നിന്നറങ്ങിയത് … ഡോക്ടർ അധികം യാത്രയൊന്നും ചെയ്യരുത് റസ്റ്റ് വേണമെന്ന് പ്രത്യേകം പറഞ്ഞതിനാൽ അച്ഛനോടും അമ്മയോടും വേറൊന്നും പറഞ്ഞില്ല…നാളെ പിറന്നാൾ ദിവസം അമ്പലത്തിൽ പോയാൽ മതിയെന്ന് അമ്മ പ്രത്യേകം എടുത്ത് പറഞ്ഞു.. പിന്നെ എന്തിനാ ഇന്ന് പോവുന്നെ ?..
“പിറന്നാളിന് വേറെ പോകാം അമ്പലത്തിലോട്ട്.. ഇത് ഇപ്പോഴത്തെ സന്തോഷത്തിന്… ഒരു ശുദ്ധി കലശം നടത്താനുണ്ട് അമ്മേ എന്നും പറഞ്ഞ് മാധവ് ഗായത്രിയെ വണ്ടിയിലേക്ക് കയറ്റി…
ഗായത്രിക്ക് മാത്രം അറിയാമായിരുന്നു അത് വേറെവിടെക്കോയുള്ള യാത്രയാണെന്ന്…
പോവുന്ന വഴിയിൽ മാധവ് ഗായത്രിയോട് ഒന്നും തന്നെ സംസാരിച്ചില്ല.. ആർക്കൊക്കെയോ ഫോൺ ചെയ്യുന്നുണ്ടായി… കറക്റ്റ് സമയത്ത് എത്തണമെന്ന് പറയുന്നുണ്ടായി… മാധവിന്റെ മുഖം കണ്ടപ്പോൾ തന്നെ എന്തൊക്കെയോ ഉറച്ച തീരുമാനങ്ങൾ എടുത്തിരിക്കുകയാണെന്ന് ഗായത്രിക്കും മനസിലായി. അതുകൊണ്ട് തന്നെ ഒന്നും ചോദിക്കാനും പോയില്ല … പോവുന്ന വഴിയിൽ ഒരു ചെറിയ അമ്പലത്തിന് മുന്നിലൂടെ കാർ പാസ്സ് ചെയ്ത് പോയപ്പോൾ അവള് മാധവിനോട് വണ്ടിയൊന്ന് ഒതുക്കാൻ പറഞ്ഞു.. ഒന്നും മിണ്ടാതെ കാറിൽ നിന്നിറങ്ങി അമ്പലത്തിനകത്തേക്ക് കേറാതെ പുറത്തു നിന്ന് തന്നെ തൊഴുതു…
ആകെ പ്രാർഥിച്ചത് കണ്ണടയുന്ന കാലം വരെ തന്റെ സീമന്ത രേഖ ചുവന്നും കഴുത്തിൽ മാധവേട്ടന്റെ പേരെഴുതിയ ഈ താലിയും കിടപ്പുണ്ടാവണമെന്ന് മാത്രമാണ്…
തിരിച്ചു വണ്ടിയിലോട്ട് കേറിയപ്പോഴും മാധവും ഗായത്രിയും പരസ്പരം ഒന്നും മിണ്ടിയില്ല… പകരം കൈ കൊണ്ട് കൂട്ടി പിടിച്ച് നെഞ്ചോട് ചേർത്ത് താലിയും പിടിച്ചിരിക്കുന്ന ഗായുവിന്റെ കൈയോട് മാധവ് അവന്റെ കയ്യും കൂട്ടിപിടിച്ചു..
വണ്ടി ചെന്ന് നിന്നത് കൈപ്പമംഗലം തറവാടിന്റെ മുൻപിൽ ആയിരുന്നു… അതുവരെ ഇല്ലാതിരുന്നിരുന്ന ഒരു ഭയം ഗായത്രിക്ക് തോന്നി … ഒരുപാട് കാലത്തിനു ശേഷമാണ് മാധവും ഇങ്ങോട്ടേക്ക് വന്നിരിക്കുന്നത്..
കൃത്യം പറഞ്ഞാൽ നാളേക്ക് അത് പത്തു വർഷമാകും… ഒരിക്കലും മറക്കാത്ത ഒരു ജന്മദിനത്തിലാണ് താൻ ഈ വീട് ഉപേക്ഷിച്ചു പോയത്. ഇപ്പോഴും ആ മുറിവുകൾ അവന്റെ നെഞ്ചിൽ തന്നെ ഉണങ്ങാതെ കിടപ്പുണ്ട്…
കാർ വരുന്ന ഒച്ച കേട്ടാണ് മഹാദേവൻ പുറത്തോട്ട് വന്നത്… പുറത്തു നിൽക്കുന്നു ആളെ കണ്ടതും അയാളുടെ മുഖത്ത് വിജയത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു..
” ആഹാ പുലിമടയിലേക്ക് കയറി വരാൻ ആട്ടിൻ കുഞ്ഞിന് ഇത്രക്ക് ധൈര്യമോ…. ?മോളെ വീണേ.. മോനെ ഇന്ദ്രാ ഇങ്ങ് വാ ദേ ഇതാരാ വന്നിരിക്കുന്നെ നോക്കി… നാളത്തെ ഒരു ദിവസം കൂടി ആയുസ്സ് നീട്ടി കൊടുക്കാമെന്നു കരുതിയപ്പോ… അത് വേണ്ടെന്നും പറഞ്ഞ് ദാ വന്നു മുന്നിൽ നിക്കുന്നു എന്നെ കൊന്നോ എന്നും പറഞ്ഞ്..”
മഹാദേവന്റെ സംസാരം മാധവിനെ കുറച്ചൊന്നുമല്ല ദേഷ്യപ്പെടുത്തിയത്…
എന്നാൽ മഹാദേവനെ നോക്കി കൊണ്ട് തന്നെ അവൻ ഗായത്രിയുടെ കയ്യിൽ പിടിച്ച് വർഷങ്ങൾക്കു ശേഷം ആ വീടിനകത്തോട്ട് കേറി..
ഇതുകണ്ട് കൊണ്ട് പകയോടെ അവരെ നോക്കി കൊണ്ട് അകത്തു നിന്ന് വീണയും ഇന്ദ്രനും ഇറങ്ങി വന്നു…
വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് ആലോചിച്ചു കൊണ്ട് ഗായത്രി മാധവിന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ആ വീടിനകത്തോട്ട് കടന്നു ..
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission