വീട് എല്ലാം ചുറ്റി നടന്നു കണ്ടു ഞാൻ മുന്നിൽ വന്നപ്പോൾ അച്ഛൻ ചായ കുടിക്കുന്നു.എന്നെ കണ്ടു പാർഥേട്ടന്റെ അമ്മ പറഞ്ഞു
“”ചായ കൊണ്ടു വന്നപ്പോൾ മോളെ കണ്ടില്ല കയറി വാ വന്നു ചായ കുടിക്ക്””
ഞാൻ അമ്മയുടെ പിറകെ ചെന്നു അടുക്കളയിൽ എനിക്ക് ഉള്ള ചായയും പലഹാരത്തിന്റെ തട്ടും തന്നു.നല്ല ചൂട് ഉണ്ണിയപ്പവും ചയയൂം.
ഞാൻ ഒരു ഉണ്ണിയപ്പം എടുത്തു കഴിച്ചു.തേങ്ങാക്കൊത് നെയ്യിൽ മൂപ്പിച്ചു ഇട്ടതിൽ കടി കൊണ്ടപ്പോൾ എന്തു രുചി ആയിരുന്നു.ഞാൻ മൂന്ന് നാല് ഉണ്ണിയപ്പം കഴിച്ചു.എന്റെ കഴിപ്പ് കണ്ടു ചേച്ചി അടുത്തു വന്നു ചോദിച്ചു
“””ടി…. കുറച്ചു പൊതിഞ്ഞു തരട്ടെ ഇവിടുത്തെ അമ്മ ഉണ്ടാക്കിയതാണ്””
“””ഓ !!വേണ്ട ചേച്ചി ഇവിടുത്തെ അമ്മ എന്തു വിചാരിക്കും അതുകൊണ്ടു നീ ഒരു പത്തു പതിനഞ്ചു എണ്ണം പൊതിഞ്ഞു എടുത്തോ മുഴുവനും വേണ്ട”””
“”പോടി ….കൊതിച്ചി പാറു നിന്റെ തീറ്റ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ””
ഞാൻ തലകുലുക്കി ചിരിച്ചു
ചായ കുടി കഴിഞ്ഞു ഞങ്ങൾ യാത്ര പറഞ്ഞു.ഞാൻ അവിടെ എല്ലാം ദേവനെ നോക്കി കണ്ടില്ല.കാറിൽ കയറി ഫോൺ എടുത്തു നോക്കിയപ്പോൾ മിസ്ഡ് കാൾ കണ്ടു ഞാൻ അതു സേവ് ചെയ്തു.
അച്ഛൻ റിവേഴ്സ് എടുത്തു പോകാൻ ആയപ്പോൾ ദേവൻ ഓടി വന്നു””” ഞാനും വരുന്നു എന്നെ ആ അൽതറയിൽ വിട്ടാൽ മതി.”””
അങ്ങനെ ദേവനും കൂടെ വന്നു.മുന്നിൽ അച്ഛന്റെ ഒപ്പം ഇരുന്നു അവർ ലോകകാര്യം പറയാൻ തുടങ്ങി.
ദേവനെ ഇറക്കി ഞങ്ങള് വീട്ടിലേക്ക് പോന്നു.
മൂന്നു നാലു ദിവസം കഴിഞ്ഞു ആണ് ചേച്ചി മടങ്ങി വന്നത്.അച്ഛൻ പോയ് കൂട്ടി കൊണ്ടു വന്നു.
ഒന്നു രണ്ടു ദിവസം ദേവൻ എനിക്ക് മെസ്സേജ് ചെയ്തിരുന്നു.
എം ബി എ ക്ക് ജോയിൻ ചെയത്തിനാൽ എനിക്ക് അധികം സമയം ഉണ്ടായിരുന്നില്ല.ഒരുപാട് കവർ ചെയ്യാൻ ഉണ്ടായിരുന്നു.
ഒരു ദിവസം കോളേജ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ഫോൺ റിങ് ചെയ്തു ഡിസ്പ്ലേ നോക്കിയപ്പോൾ ദേവൻ
ഞാൻ പതുക്കെ ബസ് സ്റ്റോപ്പിൽ വന്നു ദേവനെ തിരിച്ചു വിളിച്ചു
ഒന്നു രണ്ടു ബെൽ അടിച്ചു കഴിഞ്ഞു ദേവന്റെ സംസാരം കേട്ടു
“”നിനക്കു എന്താടി മരകഴുതെ ഫോൺ വിളിക്കുമ്പോൾ എടുത്താൽ””?
“”പിന്നെ ഇയാള് വിളിക്കുന്നതും നോക്കി നോക്കി ഇരിക്കുവല്ലേ അപ്പോഴേ എടുക്കാൻ””
“”നോക്കി ഇരിക്കണം ,നോക്കി ഇരുന്നു എടുക്കണം ഇനി വിളിക്കുമ്പോൾ എടുത്തില്ലെങ്കിൽ നിന്റെ മറ്റേ കൈകൂടി ഞാൻ തിരിച്ചു ഒടിക്കും പറഞ്ഞേക്കാം””
“””പിന്നെ എന്റെ കൈ മാങ്ങ പറിക്കാൻ പോകില്ലേ… മുതുകത്തു വരച്ച ഹൈ വേ ഓർമ ഉണ്ടല്ലോ?”””
ടീ കാന്താരി ഇത് വരെ ആരും അതു കണ്ടില്ല നാളെ ക്യാമ്പിൽ ചെല്ലുമ്പോ എന്തയാലും അവൻമാർ ചോദിക്കും.നിനക്കു ഞാൻ വച്ചിട്ടുണ്ട് കെട്ടോ.””
“”സൂക്ഷിച്ചു വെച്ചേക്ക് വരുമ്പോൾ ഞാൻ വാങ്ങിച്ചു കൊള്ളാം””
“”മിക്കവാറും നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും””
“”എന്തിനാണാവോ പോലീസ്കാരൻ വിളിച്ചത്?””
“”വലിയ വാചകം അടിക്കാതെ റോഡ് ക്രോസ്സ് ചെയ്തു ഇപ്പുറത്തു വാടി കാന്താരി””….
ഞാൻ പെട്ടെന്ന് റോഡിന്റെ അപ്പുറത്ത് നോക്കി അവിടെ എങ്ങും ആരെയും കണ്ടില്ല.
“”ഇങ്ങോട്ടു നോക്കടി….”” ദേ ഈ ടെക്സ്റ്റയിൽ ഷോപ്പിന്റെ മുന്നിൽ””
ഞാൻ അങ്ങോട്ടു നോക്കി അപ്പോൾ ദേ നിൽക്കുന്നു ….
“”എന്തിനാ അങ്ങോട്ടു വരുന്നത്,?,എനിക്ക് ഇപ്പോൾ ബസ് വരും.””
“”പിന്നെ!!!!! കോളേജ് വിട്ടാൽ അപ്പോൾ തന്നെ വീട്ടിൽ പോകുന്ന കക്ഷി ..വാടി ഇങ്ങോട്ടു””അടുത്ത ബസിൽ പോകാം””
“”വേണ്ട ഈ ബസിൽ പോണം””
“”അതെന്താ ഈ ബസിനു കൊമ്പ് ഉണ്ടോ?””
“”അതല്ല ഈ ബസിലെ കണ്ടക്ടർക് എന്നെ കണ്ടില്ലെങ്കിൽ സങ്കടം ആകും എനിക്കും നല്ല ചുള്ളൻ ചെക്കനാ”””
“”ദേ !!!പെണ്ണേ റോഡ് ആണെന്ന് ഞാൻ നോക്കില്ല കണ്ണു പൊട്ടുന്ന ചീത്ത ഞാൻ പറയും ഒന്നുമില്ലെങ്കിലും ഞാൻ ഒരു പൊലീസികാരൻ അല്ലെ?തൽക്കാലം നീ ഇങ്ങോട്ടു വാ””
“”എം””ശരി.
ഞാൻ പതുക്കെ റോഡ് ക്രോസ്സ് ചെയ്തു അപ്പുറത്ത് പോയി
ചെല്ലുന്ന കണ്ടപ്പോൾ ദേവൻ കടയ്ക്ക് ഉള്ളിലേക്ക് കയറി പോയി .ഞാനും കൂടെ കയറി ചെന്നു.
മെൻസ് വെയർ എന്നു എഴുതി വച്ചിരിക്കുന്നതിന്റെ അടുത്തു ചെന്നു നിന്നു
ആ ടേബിളിൽ ഷർട്ടുകൾ വാരി ഇട്ടിരിക്കുന്നു.അതിൽ നിന്ന് മാറി ഒന്നു രണ്ടു എണ്ണം മാറ്റി വച്ചിരിക്കുന്നു.
ദേവൻ അതിന്റെ അടുത്തു ചെന്നു നിന്നിട്ട് എന്നോട് പറഞ്ഞു
“” ഇതിൽ നിന്നു ഒന്നു രണ്ടു എണ്ണം സെലക്ട് ചെയ്?””
“”ആർക്ക് കൊടുക്കാനാണ്?””
“”ആർക്കും കൊടുക്കാൻ അല്ല എനിക്ക് തന്നെ ഇടാൻ ആണ്”
“”ഓ !!!ഇതിനാണോ വിളിച്ചു വരുത്തിയത്?””
“”എന്തേ ഇഷ്ടപെട്ടില്ലേ?””
“”ഇല്ല ഇഷ്ടപ്പെട്ടില്ല””
“”വലുതായി ഇഷ്ടപ്പെടേണ്ട നോക്കി നിൽക്കാതെ നോക്കി എടുക്കു പെണ്ണേ””
ഞാൻ ദേവനെ കണ്ണുരുട്ടി നോക്കിയിട്ടു അതിൽ നിന്നു രണ്ടു ചെക്ക് ഷർട്ട് തിരഞ്ഞെടുത്തു എന്നിട്ട് അതു ദേവന്റെ നേർക്ക് നീട്ടി പറഞ്ഞു
“”പോയ് ഇട്ടു നോക്ക്””
ദേവൻ ഒന്നു നോക്കി ചിരിച്ചു കൊണ്ട് അതും കൊണ്ടു പോയി
രണ്ടു മിനിറ്റു കഴിഞ്ഞു ദേവൻ ഷർട്ടും ഇട്ടു വന്നു നല്ല പാകം ആയിരുന്നു.നല്ല ചേർച്ചയും ഉണ്ടായിരുന്നു.
“”ഇത് എടുത്തോ “”എന്നും പറഞ്ഞു ദേവൻ അതു സെയിൽസ് മാന്റെ കയ്യിൽ കൊടുത്തു.
“” നിനക്കു എന്തെങ്കിലും വേണോ?”
“”എനിക്ക് ഒന്നും വേണ്ട””
ബില്ല് അടച്ചു പാക്കറ്റും വാങ്ങി ഇറങ്ങി.
ദേവൻ മുന്നേ നടന്നു ഒരു ടീ ഷോപ്പിൽ കയറി
കയറിയിട്ട് എന്നെ തിരിഞ്ഞു നോക്കി ഞാൻ കയറണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുവായിരുന്നു
“‘കയറി വാടി””
ഞാൻ ദേവനെ കടുപ്പത്തിൽ ഒന്നു നോക്കി
ദേവൻ പറഞ്ഞത് കേട്ടു ചുറ്റും ഉള്ളവർ ശ്രദ്ധിച്ചു. അതുകൊണ്ടു ഞാനും പതുക്കെ പുറകെ ചെന്നു
ദേവൻ ഒരു ടേബിളിൽ ചെന്നു ഇരുന്നു മറു വശത്തു ഞാനും ഇരുന്നു.
“”നിങ്ങളുടെ സംസാരം കേട്ടാൽ തോന്നുമല്ലോ സ്വന്തം കേട്ട്യോൾ ആണെന്ന്?””
“”അങ്ങനെ അല്ലെ”‘?
“‘എങ്ങനെ?””
“”ഞാൻ ഒരു രണ്ടു വർഷം മുന്നോട്ടു ചിന്തിച്ചു ആ ഒരു ഓർമയിൽ വിളിച്ചതാ?””
“”എന്തു?'”
ടീ പോടി എന്നൊക്കെ .
“”രണ്ടു വർഷം കഴിഞ്ഞു നിന്നെ ഞാൻ കെട്ടുമല്ലോ,?””
ആ ഓർമയിൽ വിളിച്ചതാ””
“അയോട. “”എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം”‘
“”നടക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. .നിനക്കു പേടി ഉണ്ടോ എന്റെ കൂടെ ജീവിക്കാൻ””?
“എന്തിനു എനിക്ക് ഒരു പേടിയും ഇല്ല”പ്രതേകിച്ചു പോലീസ് കാരെ””
“”എന്നാൽ നിന്റെ കാര്യം ഞാൻ ഏറ്റു ആദ്യം നിന്റെ അച്ഛനെ ചാക്കിൽ ഇടണം വരട്ടെ””
“”ചാക്കും കൊണ്ടു വാ”‘
“‘ചാക്ക് കൊണ്ട് വരുകയും ചെയ്യും നിന്നെ ചാക്കിൽ കയറ്റി കൊണ്ടു പോകുകയും ചെയ്യും”‘
അപ്പോഴേക്കും ഓർഡർ എടുക്കാൻ ആളു വന്നു
രണ്ടു പേർക്കും ജ്യൂസ് പറഞ്ഞു ദേവൻ.
ജ്യൂസ് കുടിച്ചു കൊണ്ടിരുന്നപ്പോൾ ദേവൻ അതുവരെ പറഞ്ഞിരുന്ന ശബ്ദത്തിൽ നിന്നു മാറി കുറച്ചു സോഫ്ട് ആയി പറഞ്ഞു തുടങ്ങി
“”ഞാൻ നാളെ പോകും .ക്യാമ്പിൽ ചെന്നാൽ വിളിക്കാൻ പറ്റില്ല.വൈകിട്ട് മാത്രം ആണ് കുറച്ചു സമയം കിട്ടുന്നത്.അപ്പോഴേക്കും ഷീണം കൊണ്ടു ഉറങ്ങി പോകും.””‘
“”ചിലപ്പോൾ ഇനി രണ്ടു മാസം കഴിഞ്ഞേ വരവ് ഉണ്ടാകു””
അതും പറഞ്ഞു ദേവൻ എന്നോട് ചോദിച്ചു”” നീ കേൾക്കുന്നുണ്ടോ?””
“”അതിനു ഞാൻ എന്ത് വേണം”.
“”നീ തല കുത്തി നിൽക്കണം””
“ഹാ””നല്ല ജ്യൂസ് നല്ല മധുരം”
ഞാൻ പറഞ്ഞു.
ദേവൻ കസേരയിൽ നിന്നു എഴുനേറ്റ് എത്തി പിടിച്ചു എന്റെ ചെവി .എന്നിട്ട് പറഞ്ഞു””” ഞാൻ ഇവിടെ സീരിയസ് ആയി കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവളുടെ ജ്യൂസ്!!!!!!”””
“”അയോ!!!!എന്തു വേദനയാണ്. പിടിക്കുന്ന ഇടം പൊന്നാക്കും.നിങ്ങളുടെ കൈ ഉരുക്ക് വല്ലതും ആണോ?””
“”അതേടി ഉരുക്ക് തന്നെയാ നിന്നെ ഈ കൈക്കുള്ളിൽ പിടിച്ചു നിർത്തണ്ടേ അതിനു ഇത് വേണം””
“‘ഇനി വേണോ നിനക്കു””?
“‘എന്ത്?
“”ജ്യൂസ്””
“”വേണ്ട മതി””
എന്നാൽ വാ ഇറങ്ങാം
രണ്ടു പേരും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു.
“”ബസിൽ കയറി കണ്ട കണ്ടക്ടറെ മാരെ വായ്നോക്കാൻ നിൽക്കേണ്ട പറഞ്ഞതു കെട്ടോ?””
“”ഞാൻ ദേവനെ നോക്കി പറഞ്ഞു ഞാൻ ആരെയും വായ്നോക്കറില്ല””
“”നീ നോക്കണ്ട അതേ പറഞ്ഞുള്ളു “”
“”ഞാൻ നോക്കും!. “‘
“”എന്തു പറഞ്ഞാലും അവൾ തറുതല പറഞ്ഞോളും ഗൗരി നീ എന്റെ കയ്യിൽ നിന്ന് മേടിക്കും കെട്ടോ””
പറച്ചിൽ കേട്ടപ്പോൾ മനസിലായി പുള്ളി സീരിയസ് ആയിട്ടാണ്.
“”ദേവൻ എന്ത് ഉദ്ദേശത്തിലാണ് ഇതൊക്കെ എന്നോട് പറയുന്നത്?””
ദേവൻ തല തിരിച്ചു എന്നെ നോക്കി എന്നിട്ട് പറഞ്ഞു “”നിനക്കു മനസിലായില്ലേ?”” ആ ഉദ്ദേശം തന്നെ നിന്നെ എന്റെ കൂടെ കൂട്ടാൻ .നിന്റെ അത്രയും ചുറ്റുപാടും ആളും കൂട്ടവും ഒന്നുമില്ല.നിന്റെ അത്ര സൗന്ദര്യവും ഇല്ല ,എന്റെ അതിമോഹം ആണെന്ന് കൂട്ടിക്കോ?””
“”നിനക്കു എന്നെക്കാൾ നല്ല കൂട്ടു കിട്ടും അതു എനിക്ക് അറിയാം എന്നാലും ഞാൻ ആഗ്രഹിക്കുന്നു.”””
“”നിനക്ക് താല്പര്യം ഇല്ലെങ്കിൽ തുറന്നു പറയണം?””
“”എന്റെ അച്ഛന്റെ അനുവാദം മാത്രം മതി എനിക്ക് ,അതു വാങ്ങിയാൽ എനിക്ക് ദേവനോട് ഒരു താൽപര്യ കുറവും ഇല്ല””
“”അതു ഞാൻ സംസാരിച്ചോളാം ഇപ്പോൾ അല്ല കുറച്ചു കഴിഞ്ഞിട്ട്.””
സംസാരിച്ചു ബസ് സ്റ്റോപ്പിൽ എത്തി.കുറച്ചു സമയം കഴിഞ്ഞപ്പോൾ ബസ് വന്നു അതിൽ കയറി.
ഇരിക്കാൻ ഒരു സീറ്റ് കിട്ടി ഞാൻ ഇരുന്നു ദേവനെ നോക്കി .ദേവൻ പതുക്കെ ആളുക്കൾക്കിടയിലൂടെ ഞാൻ ഇരിക്കുന്ന സീറ്റിന്റെ അടുത്തു വന്നു നിന്നു.എനിക്ക് കൂടി ടിക്കറ്റ് എടുത്തു.
അങ്ങാടിയിൽ ബസ് ഇറങ്ങി ദേവൻ എന്റെ അടുത്തു കൂടി പാസ്സ് ചെയ്തു പോയി പോകുന്ന വഴിക്ക് അടുത്തു എത്തിയപ്പോൾ ഇത്രയും പറഞ്ഞു “”വൈകിട്ട് വിളിക്കാം””
ഞാൻ മെല്ലെ തല ഉയർത്തി നോക്കി ഒന്നു ചിരിച്ചു ഞാൻ വീട്ടിലേക്ക് നടന്നു.
വീട്ടിൽ ചെന്നപ്പോൾ മണിയമ്മ ചേച്ചിക് കഴിക്കാൻ അച്ചപ്പം ഉണ്ടാക്കുന്നു.ഞാൻ അതിൽ നിന്നു ഒന്നു എടുത്തു കടിച്ചു കൊണ്ടു മുറിയിലേക്ക് പോയ്
കുളിച്ചു വൈകിട്ടത്തെ ചായ കുടി കഴിഞ്ഞു ബുക് തുറന്നു വച്ചു ഉറങ്ങിയപ്പോഴാണ് ദേവൻ വിളിച്ചത് .ഞാൻ മിറിയിൽ നോക്കി ചേച്ചി വന്നിട്ടില്ല ഞാൻ ഫോൺ എടുത്തു ചോദിച്ചു “”എന്താ”‘?
“”ഞാൻ നാളെ പോകും പിന്നെ കുറെ കഴിയും തമ്മിൽ കാണാൻ””
“എം”
അവിടുത്തേയും ഇവിടുത്തേയും വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും കഴിഞ്ഞു ഫോൺ വച്ചു.
ദിവസങ്ങൾ കടന്നു പോയ്‌കൊണ്ടിരുന്നു.ദേവൻ വല്ലപ്പോഴും വിളിക്കും എല്ലാദിവസവും ഉള്ള വിശേഷം മെസ്സേജ് ഇട്ടിരിക്കും
ദേവന്റെ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴേക്കും എല്ലാവരും ഉറക്കം പിടിച്ചിരിക്കും .അതുകൊണ്ടു എല്ലാം മെസ്സേജ് ഇട്ടിട്ടു കിടക്കും
രണ്ടു മാസം കഴിഞ്ഞപ്പോൾ പാർഥൻ ചേട്ടൻ വന്നു
അങ്ങനെ ഇരിക്കെ ഒരു ദിവസം ചേച്ചിക്ക് നല്ല നടു വേദന. ആദ്യം അവൾ കാര്യമാക്കിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ വേദന കൂടി അപ്പോൾ തന്നെ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
ഞങ്ങൾ എത്തി10 മിനിറ്റു കഴിഞ്ഞു പാർഥേട്ടനും അമ്മയും അച്ഛനും ചെറിയമ്മയും ഒക്കെ വന്നു.
എല്ലാവരും അക്ഷമരായി ലേബർ റൂമിന്റെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.സമയം കടന്നു പൊയ്കൊണ്ടിരുന്നു
കുറച്ചു കൂടി കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നു ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട്
അതു കഴിഞ്ഞു പത്തു മിനിറ്റ് കഴിഞ്ഞപോൾ വെള്ള ടൗവലിൽ പൊതിഞ്ഞു ചോര കിനിയുന്ന പോലെ ഉള്ള ഒരു കുഞ്ഞുമായി സിസ്റ്റർ വന്നു പറഞ്ഞു ഗംഗ ലക്ഷ്മി പ്രസവിച്ചു ആണ്കുട്ടി.
എല്ലാവരുടെയും മുഖത്തു സന്തോഷം നിറഞ്ഞു.ഒപ്പം ആശ്വാസവും. (തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission