Skip to content

വൈകി വന്ന വസന്തം – Part 6

vayki vanna vasantham

കണ്ണു തുറന്നു നോക്കുമ്പോഴൊന്നും എവിടെ ആണെന്ന് മനസിൽ ആകുന്നില്ല .അതേ നിമിഷത്തിൽ തന്നെ കണ്ണു അടഞ്ഞു പോകുന്നു.

ആരൊക്കെയോ എന്നെ പേര് ചേർത്തു വിളിക്കുന്നു.

കണ്ണു തുറക്കാൻ പറ്റുന്നില്ല.പിന്നെയും മനസു എങ്ങോട്ടോ പോയ്‌ മറയുന്നു.

പിന്നെ എത്ര നേരം കഴിഞ്ഞു ആണ് ബോധം വന്നതു എന്നു അറിയില്ല.കണ്ണുകൾ വലിച്ചു തുറന്നു കൈകാലുകൾ എവിടെ അതൊന്നും അറിയാൻ പോലും സാധിക്കുന്നില്ല.ചുറ്റും നോക്കി ഉപകരണങ്ങളും മുറിയും കണ്ടപ്പോൾ മനസിലായി ആശുപത്രിയിൽ ആണെന്ന്.

ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ സിസ്റ്റർ എന്നെ തന്നെ നോക്കി നിൽക്കുന്നു.

“”എവിടെ എങ്കിലും വേദന തോന്നുന്നുണ്ടോ “”

“”ഇല്ല””

“”ഞാൻ ചുറ്റും നോക്കി”

“”സിസ്റ്റർ എന്നെ നോക്കി ചോദിച്ചു എന്താ?”””

“”ഉണ്ണി!!!…ചേച്ചി അച്ഛൻ””

“”എല്ലാവരും ഉണ്ട് .””

“”എന്റെ കൈ””?

“”ദേണ്ടെ ഇവിടെ ഉണ്ട്””

“”അനക്കാൻ പറ്റുന്നില്ല “”

“”സാരമില്ല മരുന്നു ഡ്രിപ് ഇട്ടിരിക്കുന്നതിന്റെയാണ് നാളെ ശരിയാകും””

“”എനിക്ക് കുറച്ചു വെള്ളം വേണം””

“”വെള്ളം കുടിക്കാൻ പറ്റില്ല കുറച്ചു തൊണ്ട നനയ്ക്കാൻ കുറച്ചു തരാം കെട്ടോ””

സിസ്റ്റർ പോയി കുറച്ചു വെള്ളം കൊണ്ട് വന്നു ഒരു സ്പൂണിൽ കോരി തന്നു.ജീവിതത്തിൽ ആദ്യമായി എനിക്ക് വെള്ളത്തിനോട് ആർത്തി തോന്നി.

“”കണ്ണടച്ചു കിടന്നോ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം ഞാൻ ഇവിടെ ഉണ്ട്.””

“”അച്ഛനെ കാണണം”‘

“”രാവിലെ കാണാം”” ഭിത്തിയിലെ ക്ലോക്ക് ചൂണ്ടി സിസ്റ്റർ പറഞ്ഞു നോക്ക്””മണി 2.30 രാവിലെ കാണാം അവരൊക്കെ കുറച്ചു നേരമെ ആയിട്ടുള്ളു റൂമിൽ പോയിട്ടു.””

കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചു ചെവിക്കുള്ളിൽ കയറി

“”കിടന്നോ?”” രാവിലെ ആകുമ്പോൾ ക്ഷീണം ഒക്കെ മാറും കെട്ടോ””

ഞാൻ പതുക്കെ കണ്ണുകൾ അടച്ചു ഉറക്കത്തിലേക്ക് ആണോ അബോധവസ്ഥയിലേക്ക് ആണോ പോയത് എന്നു അറിയില്ല

രാവിലെ ആരോ എന്നെ പേര് വിളിച്ചു കണ്ണുതുറന്നപ്പോൾ ഒരു കൂട്ടം കണ്ണുകൾ എന്നെ തന്നെ നോക്കുന്നു.

“”ഇപ്പോൾ എങ്ങനെ ഉണ്ട് ഗൗരി?”

“”കുഴപ്പമില്ല””

“”കൈ ഒക്കെ അനക്കാൻ പറ്റുന്നുണ്ടോ””?

“”ഉണ്ട്,””

“”ഗുഡ് ഞങ്ങൾ പ്രതീക്ഷിച്ചതിലും വേഗം ഗൗരി റിക്കവർ ആകുന്നുണ്ട് .”” രണ്ടു ദിവസം കൂടി കഴിഞ്ഞാൽ മുറിയിലേക്ക് മാറ്റാം””

“”എനിക്ക് അച്ഛനെയും ചേച്ചിയെയും കാണണം “”

“”കാണിക്കാം”‘

ഡ്യൂട്ടി സിസ്റ്ററിനോട് എന്തൊക്കെയോ പറഞ്ഞിട്ടു അവർ പോയി

“”സിസ്റ്ററെ അവർ പുറത്തു ഉണ്ടെങ്കിൽ ഒന്നു വിളിക്കുമോ?”

ഇത് ഐ സി യൂ ആണ് .””അധികം ആരെയും അകത്തു കടത്തി വിടില്ല ഞാൻ നോക്കട്ടെ ആരേലും ഉണ്ടെങ്കിൽ ആ വാതിലിലേക്ക് നിൽക്കാൻ പറയാം .ദേ അങ്ങോട്ടു നോക്കിക്കോ””

ഞാൻ ആ ചില്ലു വാതിലിലേക്ക് നോക്കി കിടന്നു കുറേ കഴിഞ്ഞു അച്ഛന്റെ മുഖം കണ്ടു ഒരു നിമിഷം കഴിഞ്ഞു അമ്മയുടെ മുഖം കണ്ടു അമ്മയുടെ കയ്യിൽ ഉണ്ണി. അമ്മയുടെ നെറ്റിയിൽ കെട്ടി വച്ചിരിക്കുന്നു.മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു.വല്യച്ഛനും വല്യമ്മയ്ക്കും എല്ലാവരും ഉണ്ടല്ലോ ഞാൻ മനസ്സിൽ ഓർത്തു ഏറ്റവും പുറകിൽ ആയി കണ്ണീർ നനവുള്ള രണ്ടു കണ്ണുകൾ ,ദേവൻ മുഖത്തു കുറ്റി രോമങ്ങൾ വളർന്നു നിൽക്കുന്നു.

അയേ !!പൊലീസികാരൻ കരയുമോ?. ഞാൻ മനസിൽ പറഞ്ഞു കണ്ണീരോടെ നോക്കി .കൈ പൊക്കി കാണിച്ചു.ഡ്യൂട്ടിയിൽ ഉള്ള സിസ്റ്ററിനോട് എന്തൊക്കെയോ പറഞ്ഞിട്ട് അച്ഛൻ ഉണ്ണി മോനെയും കൊണ്ടു അകത്തു വന്നു.മാസ്‌ക് വച്ചാണ് അകത്തേക്ക് വന്നത്

“”അച്ഛാ……'””,

“””എങ്ങനെ ഉണ്ട് മോൾക്ക് വേദന ഉണ്ടോ?”””

“”ഇല്ല അച്ഛാ …..ഉണ്ണി മോനെ എന്റെ അടുത്തു ഇരുത്തു അച്ഛാ “”.

അച്ഛൻ പതിയെ അവനെ ഞാൻ കിടക്കുന്ന കട്ടിലിന്റെ ഓരത്തു കിടത്തി.

“”എന്റെ ഉണ്ണിക്ക് ഒന്നും പറ്റിയില്ലലോ അച്ഛാ ?””

“”ഇല്ല രണ്ടു ദിവസം നിർത്താതെ കരച്ചിൽ ആയിരുന്നു.ദേഹം വേദനിച്ചിട്ട് ആണെന്ന് ഡോക്ടർ പറഞ്ഞു അതു അല്ലാതെ അവനു കുഴപ്പം ഒന്നും ഇല്ല.മോള് സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ടു നിന്റെ മടിയിൽ തന്നെ അവൻ ഉണ്ടായിരുന്നു.””

“”എന്താ അച്ഛാ ഉണ്ടായത്””?

“””ഓവർ ടേക്ക് ചെയ്തു വന്ന ഒരു വണ്ടി നമ്മുടെ വണ്ടിയിൽ ഒന്നു തട്ടി,!!!!”””

“”ചേച്ചിയും ചേട്ടനും എവിടെ അച്ഛാ ?”””

“” അവരും ഇവിടെ തന്നെ ഉണ്ട് ഇങ്ങോട്ടു വരാൻ പറ്റില്ല മോൾക്ക് പറ്റുമ്പോൾ അങ്ങോട്ടു പോയി കാണാം””

“”അങ്ങോട്ടു കൊണ്ടു പോ അച്ഛാ””

“”അച്ഛൻ ഒന്നു ഡോക്ടറോട് ചോദിക്കട്ടെ””

“”എം””

“”മോള് പെട്ടന്ന് സുഖമായി വാ അച്ഛനു കൂട്ടിന് മോള് വേണം””

“”രണ്ടു ദിവസം കഴിയുമ്പോൾ റൂമിൽ മാറ്റം എന്നു ഡോക്ടർ പറഞ്ഞു””

“”അപ്പോഴേക്കും സിസ്റ്റർ വന്നു പുറത്തു പോകാൻ അച്ഛനോട് പറഞ്ഞു.””

പോട്ടെ അച്ഛൻ ഡോക്ടറോട് സംസാരിക്കാം ചേച്ചിയെ കാണാൻ അതു പറഞ്ഞപ്പോഴേക്കും അച്ഛന്റെ കണ്ണിൽ നീരുറവ പൊട്ടി.അച്ഛൻ അധികം സങ്കടപ്പെട്ടു കണ്ടിട്ടില്ല .ഞാൻ അച്ഛനെ നോക്കി ചിരിച്ചു.

അച്ഛൻ പോകുന്നതും നോക്കി ഞാൻ കിടന്നു.പിന്നെയും ആ മുറിയിൽ ഞാൻ തനിച്ചു അയതുപോലെ കർട്ടന്റെ മറുവശത്ത് ആരൊക്കെയോ വേറെയും ആൾക്കാർ കിടക്കുന്നുണ്ട്.

നഴ്‌സ് ഇഞ്ചക്ഷൻ എടുക്കാൻ വന്നപ്പോൾ ,അവരോടു ചോദിച്ചു എന്റെ ചേച്ചിക്ക് കാലിനു ആണോ പരിക്ക്?””

“”ഏതു ചേച്ചി?””

“”ഗംഗ …എല്ലാവരും ഒരു വണ്ടിയിൽ ആയിരുന്നല്ലോ?”‘

അതു എന്താ താൻ അങ്ങനെചോദിച്ചത്?””

അച്ഛൻ പറഞ്ഞു ചേച്ചിക് വരാൻ പറ്റില്ല എന്ന്””

“”എം …രണ്ടു ദിവസം മുൻപ് വരെ നിങ്ങൾ എല്ലാവരും ഇവിടെ ആയിരുന്നു .അവരെ അങ്ങോട്ടു മാറ്റിയിട്ടു രണ്ടു ദിവസം അയതെ ഉള്ളു.””

“”എത്ര ദിവസം ആയി ഇവിടെ കിടക്കുന്നു ?””

“”ഏഴു”‘

“”ഏഴു ദിവസം ആയോ?””

“”ബാക്കി ഉള്ളവർക്ക് ഒക്കെ ചെറിയ പരിക്കുകളെ ഉള്ളോ?””

“”ബാക്കി ഉള്ളവരൊക്കെ മൂന്നു നാലു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആയി””.

കുത്തി വയ്പ്പ് കഴിഞ്ഞു സിസ്റ്റർ പോയി

ഞാൻ പതുക്കെ തല ഉയർത്താൻ നോക്കി തലക്ക് വല്ലാത്ത ഭാരം ഞാൻ കൈകൊണ്ടു തലയിൽ തപ്പി നോക്കി തലയിൽ ഒരു വലിയ കെട്ടു മുടി ഒക്കെ അവിടെ ഇവിടെ വടിച്ചു കളഞ്ഞിരിക്കുന്നു .തല വേദനിച്ചപ്പോൾ ഞാൻ ചെറിയ ശബ്ദം ഉണ്ടാക്കി കിടന്നത് പോലെ കിടന്നു.

നഴ്‌സ് ഓടി വന്നു പറഞ്ഞു തല അധികം അനക്കരുത് സ്റ്റിച് ഉണ്ട്. ചെറിയ ഒരു ഓപ്പറേഷൻ കഴിഞ്ഞതാ.

ഞാൻ തലകുലുക്കി , തലപൊക്കിയ വേദനയിൽ ഉണ്ടായ കണ്ണുനീർ ഒലിച്ചു ഇറങ്ങി

മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞു ആണ് സ്റ്റിച് ഇളക്കിയത് അതു കഴിഞ്ഞു എന്നെ റൂമിലേക്ക് മാറ്റി.

മണിയമ്മ ആണ് എനിക്ക് റൂമിൽ സഹായത്തിനു നിന്നതു.അമ്മയെ കാണത്തത്തിന്റെ പരിഭവം ഞാൻ പറഞ്ഞപ്പോൾ ചേച്ചിയുടെ കൂടെ ആരുമില്ല അവിടെ ആണെന്ന് പറഞ്ഞു.ചേച്ചിയെ വീട്ടിൽ കൊണ്ടു പോയി എന്നും പറഞ്ഞു.

അച്ഛൻ എന്നും വന്നു സുഖവിവരം അന്വേഷിക്കും.അച്ഛന് പഴയ ഉത്സാഹം ഒന്നും ഇല്ല.’അമ്മ എനിക്ക് വീട്ടിൽ നിന്നും ആഹാരം കൊടുത്തു വിടാത്തത്തിനു അച്ഛനോട് പരാതി പറഞ്ഞു.

“”അച്ഛൻ അമ്മയോട് പറയാം””

“”കാന്റീനിലെ ഫുഡ് എനിക്ക് മടുത്തു അച്ഛാ ഇല്ലെങ്കിൽ ഡോക്ടറോട് പറ എന്നെയും വീട്ടിൽ വിടാൻ ഞാൻ വീട്ടിൽ റെസ്റ്റ് അടുക്കാം””

അച്ഛൻ ചോദിക്കാം മോള് കിടന്നോ നല്ല പോലെ സുഖമാവട്ടെ

രണ്ടു ദിവസം ഒരു സൈക്ലോജിസ്റ് റൂമിൽ വന്നു കുറെ സംസാരിച്ചു.

20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം എനിക്ക് ഡോക്ടർ ഡിസ്ചാർജ് എഴുതി തന്നു.

നല്ലപോലെ റെസ്റ്റ് എടുക്കണം എന്നു പറഞ്ഞു ആണ് വിട്ടത് അധികം ടെന്ഷന് അടിക്കരുത് ബിപി കൂട്ടരുത്‌ അങ്ങനെ ഒരുപാടു

വീട്ടിലേക്ക് പോകാൻ അച്ഛൻ കാറുമായി വന്നിരുന്നു.ഞാനും മണിയമ്മയും ഹോസ്പിറ്റലിലെ ഒരു നഴ്സിങ് അസിസ്റ്റന്റ് കൂടെ വന്നു

വീട്ടിൽ വന്നു ഒരു ടോസ് മരുന്നു എടുക്കാൻ ഉണ്ടെന്നു പറഞ്ഞു

വീട്ടിലേക്ക് പുറപ്പെട്ടു .ആദ്യമായി വീട്ടിലേക്ക് പോകുന്നത് പോലെ പരിചയം ഇല്ലാത്ത വഴികൾ കാണുന്നപോലെ ഞാൻ ഓരോന്നും നോക്കി കണ്ടു

ഗേറ്റ് കടന്നു വണ്ടി വീട്ടിലേക്ക് കയറി

ഇരു വശവും തണൽ മരങ്ങൾ പച്ച പുതച്ചു നിൽക്കുന്നു അതു കൊണ്ടു വഴിക്ക് ഒരു ഭാഗികമായ ഇരുൾ അനുഭവപ്പെട്ടു. അതിന്റെ കാറ്റു വന്നു എന്റെ മുടി ഇഴകളെ തഴുകി.അപ്പോഴെനിക്ക് വീടിന്റെ മണവും എന്റെ പ്രിയപ്പെട്ടത്തിന്റെ ഒക്കെ സാനിധ്യവും ഓര്മയിലേക്ക് വന്നു

മുറ്റത്തു വണ്ടി ചെന്നപ്പോഴേ വീട്ടിൽ ഉള്ളവരൊക്കെ വെളിയിൽ വന്നു

വല്യമ്മ വല്യച്ഛൻ കുട്ടികൾ മണിഅച്ഛൻ എല്ലാവരും ഉണ്ടായിരുന്നു.ഹോസ്പിറ്റലിൽ വന്നില്ലെങ്കിലും എല്ലാവരും ഇവിടെ ഉണ്ടല്ലോ ഞാൻ മനസ്സിൽ ഓർത്തു.

ഞാൻ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി അച്ഛൻ വന്നു എന്റെ കൈ പിടിച്ചു അകത്തേക്ക് നടത്തിച്ചു.അവിടെ നിന്നവരെ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് ഞാൻ അകത്തേക്ക് പോയി.

ഹാളിന്റെ ഒരു മൂലയിൽ അമ്മ നിൽക്കുന്നു.അമ്മയെ കണ്ടിട്ടു എനിക്ക് വിശ്വസിക്കാൻ ആയില്ല അത്രയും മാറ്റം ഉണ്ടായിരുന്നു അമ്മയ്ക്ക്

ഷീണിച്ചു കണ്ണൊക്കെ കുഴിഞ്ഞു പട്ടിണി കിടക്കുന്നതു പോലെ ഒരു കോലം

“””അമ്മേ…….”””” എന്റെ വിളി കേട്ടതും അമ്മ പൊട്ടിക്കരഞ്ഞു ഞാൻ പതുക്കെ നടന്നു അമ്മയുടെ അടുത്തേക്ക് പോയി. അച്ഛനും എന്റെ കൂടെ വന്നു

ഞാൻ അമ്മയെ കെട്ടി പിടിച്ചു “”കരയണ്ട അമ്മേ…….””‘

ഞാൻ മുഖം ഉയർത്തി അമ്മയ്ക്ക് കൈനീട്ടി കണ്ണീർ തുടച്ചു കൊടുത്തു

“”എന്റെ ഉണ്ണി എവിടെ ?””” അതും പറഞ്ഞു ഞാൻ ഹാളിൽ ചുറ്റി നോക്കി വെളിയിൽ നിന്നവർ ഒക്കെ അകത്തേക്ക് വന്നു

അപ്പോഴാണ് ഹാളിൽ മൂലയിൽ ടീപോയുടെ മുകളിൽ കത്തിച്ചു വച്ചിരിക്കുന്ന വിളക്ക് കണ്ടത്

ഇത് എന്തിനാ ഉച്ചക്ക് വിളക്ക് കത്തിച്ചു വച്ചിരിക്കുന്നത് എന്നു ചിന്തിച്ചു വിളക്കിലേക്ക് നോക്കിയപ്പോൾ അതിനു പുറകിൽ ചിരിച്ച രണ്ടു മുഖങ്ങൾ അതിൽ ഒരു പൂമാല!!!

കണ്ണുകൾ അടച്ചു തുറന്നു വീണ്ടും നോക്കി “”‘അതേ അത് അവർ തന്നെ അല്ലെ !!!?”‘

ഗംഗേച്ചിയും പാർഥേട്ടനും ഒരുമിച്ചു ഇരിക്കുന്ന ഫോട്ടോ അതിൽ പൂമാല. എരിയുന്ന നിലവിളക്കിനു സമീപം ചുമന്ന പട്ടിൽ പൊതിഞ്ഞ ഒരു മണ്കലം.

എന്റെ കണ്ണുകളിൽ ഇരുട്ടു കയറി തല പൊട്ടി പോകുന്ന വേദന തൊണ്ട പൊട്ടുന്ന ശബ്ദം വന്നു തടഞ്ഞു നിൽക്കുന്നു.ഞാൻ അച്ഛനെ നോക്കി വിദൂരതയിൽ നോക്കി നിൽക്കുന്ന അച്ഛന്റെ മുഖത്തെ ഗൗരവം മായാതെ തന്നെ കണ്ണിൽ നിന്നും ധാര ഒഴുകുന്നു

സർവ ശക്തിയിലും വേദനയിലും ഞാൻ അലറി വിളിച്ചു “””അച്ഛാ എനിക്ക് എന്റെ ഗംഗയെ കാണണം””

അമ്മയുടെ കരച്ചിൽ ഉച്ചത്തിൽ കേട്ടു “”കൊണ്ടുപോയി …. കൊണ്ടുപോയി ആരോടും ഒന്നും മിണ്ടാതെ അവള് പോയി,അച്ഛന്റെ മിണ്ടാപൂച്ച മിണ്ടാതെ പോയി…….

വേദന കൊണ്ട് തല താങ്ങി ഞാൻ നിലത്തിരുന്നു അപ്പോഴേക്കും കണ്ണുകളിലെ ഇരുട്ട് ശരീരം ആകെ പടർന്നു കയറി.തളച്ച ബാധിച്ച ശരീരം പട്ടം പോലെ പറന്ന് നടക്കുന്നത് പോലെ തോന്നി.നിലത്തെ തണുപ്പ് പതുക്കെ ശരീരത്തിലേക്ക് പടരാൻ തുടങ്ങി.

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!