ഫോട്ടോ ഷൂട്ടും വരുന്ന അഥിതികളെ സ്വീകരിച്ചും സമയം പെട്ടന്ന് പോയി.. കൂടുതലും സിനിമമേഖലയിലെ ആളുകൾ തന്നെ ആയിരുന്നു റിസപ്ഷൻ വന്നിരുന്നിരുന്നത് ..
അമ്മയും അച്ഛനും എല്ലാം വരുന്നവരെ ക്ഷണിക്കാനായി മുന്നിൽ തന്നെ വന്ന് നിന്നിരുന്നു… അമ്മു ഞങ്ങൾക്ക് ചുറ്റും തന്നെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും വട്ടം ചുറ്റി നടന്നിരുന്നു..
ഇതിനിടയിൽ ലയയും രാഹുലേട്ടനും നല്ല കട്ട കമ്പനി ആയിട്ടുണ്ട്… രണ്ടുപേരും കൂടി നല്ല വായിനോട്ടം ആണ് ഫ്രന്റിൽ തന്നെ നിന്ന്. ഇടക്ക് എന്നെയും മാധവേട്ടനെയും നോക്കി നല്ല കമ്മന്റ് അടിയും ഉണ്ട്..
ഇത് കഴിഞ്ഞ് രണ്ടിനും നല്ല മുട്ടൻ പണി കൊടുക്കണം..എന്ന് ഞാൻ മനസ്സിലുറപ്പിച്ചു..
വിളിച്ചവരിൽ മിക്കവരും വന്നു കഴിഞ്ഞു എന്നുറപ്പായപ്പോൾ… ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ചെറുക്കൻമാർ ഞങ്ങൾക്ക് മുന്നിലായി സ്റ്റേജിൽ ഒരു വലിയ റെഡ് ഫോറെസ്റ്റ് കേക്ക് കൊണ്ടു വന്ന് വെച്ചു..
സ്റ്റേജ് മുഴുവൻ വൈറ്റ് റോസ് പൂവ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.. ഒത്ത നടുവിൽ നല്ല ഫ്രഷ് ആയ ആമ്പൽ പൂക്കൾ ഒരു ഉരുളിയിൽ വെച്ചിട്ടുണ്ട്… അതുകണ്ടപ്പോൾ തന്നെ മനസിലായി അറേഞ്ച്മെൻറ്‌സ് എല്ലാം ലയ ആയിരിക്കും ചെയ്തതെന്ന്… കാരണം എനിക്ക് ആമ്പൽ പൂക്കൾ അത്രക്ക് ഇഷ്ടമാണെന്ന് അവൾക്കും മാധവേട്ടനും മാത്രമേ അറിയൂ ഇവിടെ …
പെട്ടന്ന് ലൈറ്റ് മുഴുവൻ ഓഫ് ആയി അവിടെ മൊത്തം ഇരുട്ടായി..പെട്ടന്ന് സ്റ്റേജിലെ ഫ്രന്റ് സ്‌ക്രീനിൽ തന്നെ ലൈറ്റ് ഓൺ ആവുകയും… സ്‌ക്രീനിൽ എന്റെയും മാധവേട്ടന്റെയും ഒരുമിച്ചുള്ള കൊറേ ഫോട്ടോസ് മാറി മാറി വന്നുകൊണ്ടിരിക്കുന്നു. അന്ന് ആദ്യത്തെതവണ എന്നെ കാണാനായി മാധവേട്ടൻ വീട്ടിൽ വന്നപ്പോൾ ഞാൻ ഉറങ്ങിപോയ സമയത്ത് മാധവേട്ടൻ എടുത്ത സെൽഫി തൊട്ട്.. എൻകേയ്ജ്മെന്റ്
ഞാൻ പിണങ്ങി മാധവേട്ടനുമായി ഇടിയുണ്ടാക്കുന്ന പിക്സ് വരെ ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.. പിന്നെ ഇന്നലെ ഞാൻ സോഫയിൽ മാധവ് ഏട്ടന്റെ തോളിൽ ചാഞ്ഞു കിടന്നുറങ്ങുന്ന ഫോട്ടോ..
എല്ലാവരും അത് നോക്കി ഞങ്ങളെ രണ്ടുപേരെയും നോക്കി നിന്ന് ചിരിക്കുകയാണ്…
പെട്ടന്ന് ഫോട്ടോസ് കാണിക്കലെല്ലാം കഴിച്ചോ കഴിഞ്ഞ് സ്ക്രീൻ ഓഫ് ആയപ്പോൾ. അവിടം മൊത്തം വീണ്ടും ഇരുട്ടായി.. ചെറിയൊരു പേടി വന്നപ്പോൾ തൊട്ടടുത്ത് നിന്നിരുന്ന മാധവിനെ ഞാൻ നോക്കി.. ആളവിടെ ഇല്ല.. ഇതെവിടെ പോയി എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ്..
സ്റ്റേജിനു നടുവിൽ തന്നെ ലൈറ്റ് ഓൺ ആവുകയും അതിന്റെ വെളിച്ചത്തിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരാളെയും കണ്ടു.. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് മാധവേട്ടനാണ് എന്ന് മനസിലായത്…
അപ്പൊ തന്നെ ഇരുവശത്തു നിന്നും കുറച്ച് ആൺപിള്ളേരും പെൺപിള്ളേരും പെയേഴ്‌സ് ആയി വന്നു.. അതിൽ ഒരു ജോഡി എന്നെ പിടിച്ച് കൊണ്ടുപോയി മാധവിന്റെ അടുത്ത് നിർത്തി.
എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽപ്പാണ്.. പെട്ടന്നാണ് മ്യൂസിക് വന്നത്.. ‘സത്യം ശിവം സുന്ദരം ‘ സിനിമയിലെ” വാക്കിങ് ഇൻ ദി മൂൺ ലൈറ്റ് ഐ തിങ്കിങ് ഓഫ് യൂ… “എന്ന സോങ് ആയിരുന്നു..
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്… പണ്ടെപ്പോഴോ മാധവുമായി ഫോണിലൂടെ സൊള്ളി കൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു നമ്മുടെ കല്യാണത്തിന് ഈ പാട്ട് വെച്ച് പെയർ ഡാൻസ് കളിക്കണമെന്ന്.. ഒരുപാട് സ്വപ്നവും കണ്ടിരുന്നു ഞാനും മാധവും ഒരുമിച്ച് ഈ ഡാൻസ് കളിക്കുന്നത്. പക്ഷെ ഒരിക്കലും അത് നടക്കുമെന്ന് കരുതിയില്ല..
ഓരോ സ്റ്റെപ് വെക്കുമ്പോഴും ഞാൻ മാധവിന്റെ കണ്ണിൽ തന്നെ നോക്കി.. അവക്കൊരു മാറ്റവുമില്ല.. അതെന്നും പ്രണയം കണ്ണിൽ നിറച്ച് കുസൃതിയോടെ തന്നെ നോക്കുന്ന പഴയ മാധവ് തന്നെയായിരുന്നു.
പക്ഷെ എന്നോടുള്ള പെരുമാറ്റത്തിന് മാത്രമേ മാറ്റമുള്ളൂ… ഇനി മനസ്സിൽ ഒന്ന് വെച്ചുകൊണ്ട് പുറമെ വേറൊരു രീതിയിൽ പെരുമാറുന്നതാണോ… ഉള്ളുകൊണ്ട് ഏറ്റവും അടുത്തറിയാമെന്ന് കരുതിയ മനുഷ്യനെയാണ് ഇപ്പൊ ഒട്ടും തിരിച്ചറിയാൻ പറ്റാത്തത്..
എന്തൊക്കെയോ ആലോചിച്ച് നിന്നതുകൊണ്ട് പാട്ട് തീർന്നതോ ഡാൻസ് കഴിഞ്ഞതൊന്നും ഞാനറിഞ്ഞില്ല… എല്ലാരുടെയും കൈയ്യടി കേട്ടപ്പോഴാണ് എല്ലാം തീർന്നെന്ന് മനസിലായത്…
കുറച്ചു നേരം കൂടി വന്നവരോടെല്ലാം സംസാരിച്ചു നിൽക്കുമ്പോഴാണ്.. അമ്മു അവളുടെ ഫ്രണ്ട്സ്ആണെന്ന് പറഞ്ഞ് കുറെ എണ്ണത്തിനെ പരിചയപ്പെടുത്തിയത് . എല്ലാതും അവളെ പോലെ തന്നെ കുറെ പുട്ടിയും ലിപ്സ്റ്റിക്കും ഇട്ട് നല്ല മോഡേൺ ആണ്.. മലയാളവും ഇംഗ്ലീഷും കൂട്ടി കലർത്തിയാണ് സംസാരം മൊത്തം.. പിന്നെ കുറച്ച് പുച്ഛവും.. സംസാരിക്കാൻ ആദ്യം എനിക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും.. ലയയും രാഹുലും കൂടി വന്നപ്പോൾ അത് മാറിക്കിട്ടി..
എന്റെ പഠിപ്പും അച്ഛന്റേം അമ്മേടേം പടിപ്പുമൊക്കെ ആയിരുന്നു പുള്ളിക്കാരികൾക്ക് അറിയേണ്ടിയിരുന്നത്. എല്ലാതും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു..
” എന്നാലും മാധവ് ഒരു സാധാരണ നാട്ടിന്പുറത്തുകാരി പെൺകുട്ടിയെ ആണ് കല്യാണം കഴിക്കുന്നതെന്ന് അമ്മു പറഞ്ഞപ്പോൾ ഞാൻ കരുതി പെൺകുട്ടിക്ക് എഡ്യൂക്കേഷൻ ഉണ്ടാവും അതായിരിക്കും ഇങ്ങനെയൊരു മാര്യേജ് എന്ന്.. ഇതിപ്പോ സാധാരണ ഒരു ഡിഗ്രി മാത്രമല്ലെ ഉള്ളു.. എന്തായാലും പൊട്ടന് ലോട്ടറി അടിച്ചു എന്ന് കേട്ടിട്ടൊള്ളു അതിപ്പോ കാണാനും പറ്റി… ”
അവൾടെ ഒരു കൂട്ടുകാരിയുടെ ഈ ഡയലോഗ് കേട്ടതും അവിടെ നിന്നിറങ്ങി പോരാനാണ് തോന്നിയത്.. ലയ അവരോട് കയർത്ത് എന്തോ പറയാനായി പോയതും ഞാനവളുടെ കയ്യിൽ കേറി പിടിച്ചു കൊണ്ട് വേണ്ടാ എന്ന് തല കൊണ്ട് കാണിച്ചു .
” പഠിപ്പിൽ എന്റെ മരുമകൾ പിന്നിലായിരിക്കും.. എന്ന് വെച്ച് മറ്റുള്ളവരോട് എങ്ങനെ നല്ല രീതിയിൽ പെരുമാറണം എന്നൊക്കെ എന്റെ കുട്ടിക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല..”
രാഗിണി അമ്മ എന്നെ ചേർത്ത് നിർത്തിക്കൊണ്ട് അങ്ങനെ പറഞ്ഞപ്പോഴാണ്.. അമ്മ പുറകിൽ നിന്ന് എല്ലാം കേട്ടെന്ന് എനിക്ക് മനസിലായത്…
“ഇനി പഠിപ്പിന്റെ കാര്യം ഓർത്ത് നിങ്ങളാരും ടെൻഷൻ അടിക്കേണ്ട.. മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുന്ന ഒരു അദ്ധ്യാപികയാവാനാണ് എന്റെ മരുമകൾക്കിഷ്ടം അതവൾ എന്തായാലും ആവുകയും ചെയ്യും… അതിപ്പോ ഇനിയും പടിക്കാലോ… ഗായു മോൾക്ക് ഇരുപത് വയസ്സേ ആയിട്ടുള്ളു.. ഇനി പിജി ചെയ്യണോ ബിഎഡ് ന് പോണോ എന്നുള്ളതൊക്കെ ഞങ്ങള് വഴിയെആലോചിച്ച് തീരുമാനിച്ചോളാം അല്ലെ മോളെ.. “അമ്മ അത് പറഞ്ഞു തീർന്നതും ഞാൻ അമ്മയെ നോക്കി ചെറുതായി പുഞ്ചിരിച്ചു..
” പിന്നെ മക്കളൊക്കെ പഠിച്ച സ്കൂളിന്റെ അഡ്രസ് ആന്റിക്ക് ഒന്ന് പറഞ്ഞു തരണം.. ”
അമ്മുവിന്റെ ഫ്രണ്ട്സിനെ നോക്കിയാണ് അമ്മ അത് ചോദിച്ചത്
“ഞാൻ പഠിച്ച സെയിം സ്കൂളിൽ തന്നെ ആയിരുന്നു ഇവരും പഠിച്ചത് ആന്റി …. ”
അമ്മു ആണ് അത് പറഞ്ഞത്..
“ഓ അമ്മു പഠിച്ച സെയിം സ്കൂളിൽ തന്നെയായിരുന്നോ ഇവരും.. മ്മ് വെറുതെയല്ല . ”
“എന്തിനാ ആന്റി അത് ചോദിച്ചേ… ??”
അമ്മു അത് ചോദിച്ചതും അമ്മ പറഞ്ഞ മറുപടി കേട്ട് ഞാനും ലയയും ചിരിക്കാതിരിക്കാനായി വായി പൊത്തി പിടിച്ചു…
” വേറൊന്നുമല്ല മക്കളെ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പോലും അറിയാത്ത നിങ്ങളെ പോലുള്ളവർ പഠിച്ചിരുന്നോടത് അറിയാവുന്ന ആരെയും പറഞ്ഞയക്കാതിരിക്കാൻ വേണ്ടിയാണ്.. ”
ഇതും പറഞ്ഞ് അമ്മുവിനെ ഒന്ന് നോക്കി ദഹിപ്പിച്ച് അമ്മ എന്നെയും ലയയെയും കൂട്ടി അവിടെ നിന്ന് പോയി.. അമ്മുവും ഫ്രണ്ട്സും അണ്ടി വിഴുങ്ങിയ അണ്ണാനെ പോലെ പരസ്പരം ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽപ്പുണ്ടായി … എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി ലയ കൊഞ്ഞനം കുത്തി കാണിക്കുന്നുണ്ടായി…
ഫാമിലി ആയി ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന നേരത്തും അമ്മുവിന്റെ മുഖത്ത് നേരത്തെതിന്റെ ബാക്കി ദേഷ്യം നല്ലോണം ഉണ്ടായിരുന്നു… എന്തായാലും ഞാനായി അവളോട് മുട്ടാൻ പോയതല്ല ഇങ്ങോട്ട് വന്ന് ഇരന്നു വാങ്ങിയതാണ് അതും എന്റെ അമ്മായിയമ്മേടെ കയ്യിൽ നിന്ന്..
ഭക്ഷണം കഴിഞ്ഞ് എല്ലാരും യാത്ര പറഞ്ഞു പോവുന്ന സമയത്താണ് അമ്മുവിന്റെ വക അടുത്ത പണി എനിക്കിട്ട് വന്നത്..വേറെ ഒന്നുമല്ല അവളുടെ കയ്യിൽ നിന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്റെ ഡ്രെസ്സിൽ വൈൻ തെറിപ്പിച്ചു.. പക്ഷെ ഇത്തവണ അത് കുറച്ചു കൂടി പോയി കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും സ്ഥലവും ആളുകളും ഉള്ളതു കൊണ്ടും ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല..
വാഷ് റൂമിൽ ചെന്ന് ഡ്രെസ്സ് ക്ലീൻ ആക്കുന്ന സമയത്താണ് പെട്ടെന്നാരോ എന്റെ വായ് പൊത്തി കൈ രണ്ടും കൂട്ടിപ്പിടിച്ച് ആരുമില്ലാത്ത ഒരു ഭാഗത്തേക്ക് കൊണ്ടുപോയത്.. വായിൽ നിന്നയാൾ കൈ എടുത്തതും അലറി വിളിക്കുവാനായി ഞാൻ വാ തുറന്നതും മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടതും ഞാൻ അനങ്ങാതെ നിന്നു…
വീണയും അവൾടെ ഏട്ടൻ ഇന്ദ്രനും…
അയാളെ കണ്ടതും എന്റെ കൈകാലുകളെല്ലാം തളരുന്നത് പോലെ തോന്നിയെനിക്ക്.. എങ്കിലും പതറാതെ അവിടെ നിന്നു..
“ഗായത്രിയോട് കുറച്ചു കാര്യങ്ങൾ പറയാനാണ് ആരും കാണാതെ പിടിച്ചുകെട്ടി ഇങ്ങോട്ട് കൊണ്ടു വന്നത്… ആരെങ്കിലും അന്വേഷിച്ചു വരുന്നതിനു മുന്നേ എല്ലാം വളച്ചു കെട്ടില്ലാതെ പറയാം… ”
വീണയാണ് പറഞ്ഞത്… അയാൾ ഇന്ദ്രൻ എന്റെ മുഖത്തോട്ട് നോക്കാതെ തിരിഞ്ഞു നിൽക്കുകയാണ്..
“ഇനി ആറുമാസം കൂടിയുള്ളു മാധവിന് ആയുസ്സ്.. എന്റെ ചേച്ചിയുടെ ജീവിതം നശിപ്പിച്ച അതേ ദിവസം അതേ സ്ഥലത്ത് വെച്ച് അവനെ ഞങ്ങൾ തീർക്കും.. അതിന് മുന്നേ നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. അറിയാം ഈ വിവാഹം തന്നെ ഒരു ചതിയാണെന്ന്.. മൂന്നു കോടി രൂപയ്ക്കു ഒരു പെണ്ണിന്റെ ജീവിതത്തിനു വിലയിട്ടവൻ.. സ്വന്തം അനുഭവത്തിൽ നിന്ന് തന്നെ നിനക്കവന്റെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ കഴിഞ്ഞല്ലോ….”
വീണ അത് പറഞ്ഞതും അവൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നുള്ള സംശയത്തോടെ ഞാനവളെ നോക്കി നിന്നു..
” ഇപ്പൊ കിട്ടിയ അറിവ് വെച്ച് നിന്റെ വീടും അതിരിക്കുന്ന സ്ഥലം ഇതിന് രണ്ടിനും വേണ്ടിയാണ് മാധവ് നിന്നെ കുരുക്കിയത് . പിന്നെ അതിനിടയിൽ പേരിനു വേണ്ടി ഒരു പ്രണയവും കല്യാണവും… നിന്നെ കല്യാണം കഴിച്ച് അവന്റെ വരുതിക്ക് വരുത്തുവാനാണ് അവൻ ആദ്യം ആ പ്രണയമെന്ന് പറഞ്ഞ് നിനക്ക് മുന്നിൽ നാടകം കളിച്ചത്. അവസാനം എല്ലാം നീ അറിഞ്ഞു എന്ന് വന്നപ്പോൾ ഇപ്പൊ നിന്റെ ജീവിതം വെച്ച് കളിക്കുവാൻ തുടങ്ങിയിരിക്കുന്നു… ഇനിയും നീ അവന്റെ മുന്നിൽ ഇങ്ങനെ പാവ കളിക്കണമെന്നില്ല.. ആ മൂന്നു കോടി രൂപ ഞങ്ങൾ തന്ന് സഹായിക്കാം.. വെറുതെയല്ല.. പിന്നീട് എപ്പോഴായാലും താൻ അത് തിരികെ തന്നാൽ മതി.. പിന്നെ ഈ ആറുമാസത്തിനുള്ളിൽ ഡിവോഴ്സ് നുള്ള എല്ലാ സൗകര്യവും ഞാൻ നിനക്ക് ചെയ്ത് തരാം… അതിന് മുന്നേ അച്ഛനെയും അമ്മയെയും എല്ലാം പറഞ്ഞ് മനസിലാക്കിക്കേണ്ടത് ഗായത്രിയുടെ ജോലിയാണ്…
ഒരിക്കലും അറിഞ്ഞുകൊണ്ട് അവന്റെ വിധവയായി ജീവിച്ചു നശിപ്പിക്കേണ്ടതല്ല നിന്റെ ജീവിതം.. ”
വീണ പറയുന്നതെല്ലാം ഒരു ശില പോലെ നിന്ന് ഗായത്രി കേട്ടു..
” ഞാനെന്തിനാ ഗായത്രിക്ക് വേണ്ടി ഇത്രയും സഹായങ്ങൾ ചെയ്യുന്നതെന്ന ഒരു ചോദ്യം ഇപ്പൊ ഗായത്രിയുടെ മനസ്സിൽ ഉണ്ടാവും അല്ലെ…. അതിന് ഒറ്റ ഉത്തരമേ ഒള്ളു.. എന്റെ വിദ്യയേച്ചിയുടെ ജീവിതം… അതുപോലെ ഇനി മറ്റൊരു പെണ്ണിന്റെ ജീവിതം ഞാൻ നിൽക്കലെ നശിപ്പിക്കാൻ അവനെ ഞാൻ സമ്മതിക്കില്ല അതു തന്നെ.. ”
ഒരല്പ നേരത്തെ നിശബ്ദതക്ക് ശേഷം വീണ തന്നെ എന്നോട് തിരികെ പൊയ്ക്കൊള്ളാൻ പറഞ്ഞു..
അകത്ത് സ്റ്റേജിലോട്ട് പോവുമ്പോഴെല്ലാം വീണ പറഞ്ഞ ഓരോ വാക്കുകളും മനസിലോട്ട് തേട്ടി തേട്ടി വന്നുകൊണ്ടേയിരുന്നു.. കഴുത്തിൽ കിടക്കുന്ന താലി മലയിലേക്ക് തന്നെ നോക്കി നിന്നു ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. ഈ താലി നെഞ്ചിലേക്ക് വീഴുവാനായി… പിന്നീട് അതേ മനസോടെ തന്നെ ഒരിക്കലും അയാളുടെ പേരിലുള്ള താലി കഴുത്തിൽ കെട്ടില്ല എന്ന് വാശിപിടിച്ചു.. അവസാനം വിധി ഒരു കളി പാവയെ പോലെ അത് തന്നെ തന്റെ കഴുത്തിൽ ചാർത്തി തന്നു.. ഇപ്പൊ ദേ അതേ വിധി തന്നെ അത് അറുത്ത് മാറ്റുന്നു..
ഓരോന്നാലോചിച്ച് നടന്ന് പോവുമ്പോഴാണ് പെട്ടെന്നാണ് ആരോ പിഞ്ഞിൽ നിന്ന് ആഞ്ഞു തള്ളിയത്… ബാലൻസില്ലാതെ സ്റ്റെപ്പിൽ നിന്ന് താഴോട്ട് ഉരുണ്ടു വീണത് മാത്രമേ ഓർമ്മ ഉണ്ടായിരുന്നുള്ളൂ.. തലക്ക് പിന്നിൽ നനവ് പടരുന്നുണ്ടായിരുന്നു… ചോര അവിടെ മൊത്തം ഒഴുകുമ്പോഴും… പാതിയടഞ്ഞ കണ്ണുകളോടെ തന്റെ അടുത്തേക്ക് ഓടിവരുന്ന ആളുകളെ ഗായത്രി കണ്ടു.
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission