Skip to content

ഗായത്രി – 19

kathakal in malayalam

ഫോണിന്റെ മറുതലക്കൽ നിന്ന് എനിക്ക് പരിചയമുള്ള ശബ്ദമായിരുന്നു…

വീണ….

“ഗായത്രി ഞാൻ വീണ യാണ് നാളെ റിസപ്ഷൻന് എറണാകുളത്തേക്ക് വരുമ്പോൾ ഒന്ന് കാണാൻ പറ്റുമോ..കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.. ”

എന്നുള്ള വീണയുടെ ചോദ്യത്തിന്
ഒന്നും മിണ്ടാതെ ഞാൻ ഫോൺ കട്ട്‌ ചെയ്തു..

പിന്നിൽ ആരോ വന്നു നിൽക്കുന്നത് പോലെ തോന്നിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്..

ലയയാണ് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഫോണിൽ പറഞ്ഞത് ലയ കേട്ടു കാണുമോ എന്ന ചെറിയ സംശയവും എനിക്കുണ്ടായി…

എന്നോടൊന്നു മിണ്ടാൻ കൊതിക്കുന്ന പോലെ തോന്നി അവളുടെ മുഖം കണ്ടപ്പോൾ..
എനിക്കും അവളോട്‌ മിണ്ടണമെന്നുണ്ട്.. അറിഞ്ഞു കൊണ്ട് എനിക്ക് ദേഷ്യം വരുന്ന ഒന്നും അവൾ ചെയ്യില്ലെന്ന് എനിക്കറിയാം..

അങ്ങോട്ട്‌ കേറി മിണ്ടാൻ മനസ്സ് സമ്മതിക്കാത്തത് കാരണം.. അരികിൽ കിടന്നിരുന്ന ചെയർ വലിച്ചു അവൽക്കരികിലോട്ട് നീക്കിയിട്ട് ദൂരേക്ക് നോക്കി ഞാനും ഇരുന്നു.. കസേര കണ്ടപാടെ ആ മരപ്പട്ടി അതിൽ കേറിരുന്നു.. എന്നിട്ട് ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്.. ഞാനും അതുപോലെ തന്നെ അവളെയും ഇടയ്ക്കിടെ നോക്കി..

ഒരുപാട് നേരം ഞാനും അവളും ഒന്നും മിണ്ടാതെ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ച് അങ്ങനെയിരുന്നു…

കുറച്ചു കഴിഞ്ഞ് ഞാൻ തന്നെ ഭ്രാന്ത് കേറി അവളുടെ കയ്യിൽ കേറി ഒരു കടി വെച്ചു കൊടുത്തു..

അതോടു കൂടെ പെണ്ണ് അവിടെ കിടന്ന് അയ്യോ അമ്മേ എന്നെ പേപ്പട്ടി കടിച്ച് ആരെങ്കിലും വന്നു രക്ഷിക്കണേ എന്നും പറഞ്ഞ് കരയാൻ തുടങ്ങി…

അപ്പൊ തന്നെ ഞാനവളുടെ വായ് കേറി പൊത്തി പിടിച്ചു . എടീ ദുഷ്ടേ പതുക്കെ ആരെങ്കിലും കേൾക്കും..

എല്ലാരും കേൾക്കട്ടെ വന്നു കേറി ആദ്യത്തെ ദിവസം തന്നെ ചേട്ടത്തി പോരെടുക്കുകയല്ലേ നീ..

പോരോ.. എന്ത് പോര്…

ദേ പേവിഷം ഏൽപ്പിച്ചു കൊല്ലാൻ നോക്കുന്നു..

പേ വിഷമോ… അപ്പൊ ഞാൻ പേപ്പട്ടിയോ.. ഇന്ന് ഇവളെ ഞാൻ.. അതും പറഞ്ഞ് ഞാനവളെ രണ്ട് കൈയും കൂട്ടി പിടിച്ച് ഇക്കിളി ആക്കാൻ തുടങ്ങി.. പെണ്ണാണെങ്കിൽ ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെ..

മതി ഗായൂ .. ഇനി അങ്ങനെയൊന്നും പറയില്ല എന്നൊക്കെ പറഞ്ഞു വിളിച്ചു കൂവുന്നുമുണ്ട്…

എന്തായാലും എന്റെയും അവളുടെയും ഒച്ചയും വിളിയും കേട്ട് താഴെ നിന്ന് അമ്മയും അച്ഛനും മുകളിലോട്ട് വന്നു.. ഒപ്പം മാധവും അമ്മുവും ഉണ്ടായിരുന്നു..

പുറകിൽ ഒരു കൂട്ടച്ചിരി ഞങ്ങളെ നോക്കി നിൽക്കുന്ന അവരെ കണ്ടപ്പോഴാണ് ഞാനും ലയയും അടികൂടൽ നിർത്തിയത്..

ആഹാ.. ആശുപത്രിയിൽ നിന്ന് വന്നിട്ട് റൂമിൽ പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞ ആളാണോ ഈ കിടന്ന് കാണിക്കുന്നത്..

അമ്മ അത് പറഞ്ഞതും ഞാനും ലയ യും ചാടിയെഴുന്നേറ്റു..

ആ അമ്മേ ഞാൻ വെറുതെ.. ഇവടെ..

മ്മ് മതിയിരുന്ന് രണ്ടും കൂടി കളിച്ചത്.. കുറച്ചു കഴിയുമ്പോൾ നാളത്തെ പാർട്ടി ക്കുള്ള ഡ്രെസ്സുമായി ആ ഡിസൈനർ വരും. മോള് മോൾക്ക്‌ ഇഷ്ടമുള്ളത് സെലക്ട്‌ ചെയ്യണം.. മാധു നീയും ഇവടെ തന്നെ കാണണം കേട്ടോ രണ്ടുപേരും ഒരുമിച്ച് വേണം ഡ്രെസ്സ് സെലക്ട്‌ ചെയ്യാൻ..

അതിനെ കുറിച്ചാലോചിച്ച് ആന്റി ടെൻഷൻ അടിക്കേണ്ട.. മാധു നെ ഡ്രെസ്സ് എടുക്കാൻ ഞാൻ സഹായിക്കാം.. അമ്മു ആണ് അത് പറഞ്ഞത്…

ആ നേരം ലയയുടെ മുഖം ആകെ വല്ലാതായി…

അതെന്താ… ഏട്ടന് സ്വന്തമായി സെലക്ട്‌ ചെയ്യാൻ അറിയില്ലേ…

ദേഷ്യത്തിലാണ് ലയ അത് അമ്മുനോട് ചോദിച്ചത്..

കാമോൺ അമ്മു.. നാളെ നടക്കാൻ പോവുന്നതേ സാധാരണക്കാരന്റെ പാർട്ടി അല്ല.. യുവ നടൻ പ്രകാശ് മാധവിന്റെ പാർട്ടി ആണ്. അവിടെ വരുന്നവരൊക്കെ മാധു നെ കാണാൻ വരുന്നതാ.. സൊ അതിന് അതിന്റെതായ ഗെറ്റ് അപ്പ്‌ ഉം സ്റ്റൈൽ ആൻഡ് ഫോര്മാലിറ്റി കീപ് ചെയ്യണം.. നീ വേണമെങ്കിൽ നിന്റെ ചേട്ടത്തിയുടെ ഡ്രെസ്സ് സെലക്ട്‌ ചെയ്‌തോ.. മാധു വിന്റെ എന്തായാലും ഞാൻ സെലക്ട് ചെയ്യും..

ഇതും പറഞ്ഞ് അമ്മു മാധവിന്റെ കയ്യിൽ കൂട്ടിപ്പിടിച്ച് മാധവിന് മേൽ ചാരി നിന്നു..

മാധവേട്ടനാണെങ്കിൽ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രീതിയിൽ ഫോണിൽ എന്തോ കുത്തി കൊണ്ടിരിക്കുകയാണ്..

അമ്മേ ഗായൂ നുള്ള ഡ്രെസ്സ് ഞാൻ സെലക്ട്‌ ചെയ്‌തോളാം.. വലിയ ഫാഷൻ ഡിസൈനർ ഒന്നുമല്ലെങ്കിലും എനിക്ക് അറിയാം ഗായൂ ന് എന്താ ചേരുക എന്ന്..

അതും പറഞ്ഞ് ലയ എന്നെയും വലിച്ച് അവൾടെ റൂമിലോട്ട് പോയി… അതെന്തായാലും നന്നായി ഞാൻ കുറച്ചു നേരം ലയയുടെ റൂമിൽ കിടന്ന് സമാധാനമായി ഉറങ്ങി..

ഉച്ച ആയപ്പോഴേക്കും ഡ്രെസ്സെല്ലാം കൊണ്ട് ഡിസൈനർമാർ എത്തിയിരുന്നു..

താഴെ സെറ്റിയിൽ ചെന്നിരുന്ന് അവർ കൊണ്ടു വന്ന ഡ്രെസ്സെല്ലാം നോക്കി കൊണ്ടേയിരുന്നു…

ലയയും അമ്മുവും അവരോട് പുതിയ പുതിയ ഓരോ ഡിസൈനുകളെ കുറിച്ച് ചോദിക്കുന്നുണ്ടായി എന്തായാലും എനിക്ക് അതിലൊന്നും ഒരു താല്പര്യവും തോന്നിയില്ല..

ഇന്നലത്തെ ഉറക്കം ശെരിയാവാത്തതു കൊണ്ടാണെന്നു തോന്നുന്നു കണ്ണുകൾ താനെ അടഞ്ഞു പോവുന്നു.. പതിയെ സോഫയിൽ ഒന്ന് ചാഞ്ഞിരുന്നു കണ്ണടച്ചു ലയ ഡ്രെസ്സ് സെലക്ട്‌ ചെയ്യുന്നതുവരെ ചെറുതായി ഒന്ന് മയങ്ങാമെന്നാണ് കരുതിയത്..

ആരോ മുഖത്തോട്ട് ഫ്ലാഷ് അടിക്കുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ മുന്നിൽ തന്നെ ഫോണും പിടിച്ചു കൊണ്ട് ലയയും രാഹുലേട്ടനും അച്ഛനും അമ്മയും മുത്തച്ഛനും എല്ലാവരുമുണ്ട്.. എല്ലാവരുടെ മുഖത്തും ചെറിയൊരു പുഞ്ചിരിയും.. പെട്ടന്ന് തല ചെരിച്ചു നോക്കിയപ്പോഴാണ് ഞാനിത്രയും നേരവും സോഫയിൽ ചാഞ്ഞുറങ്ങി കിടന്നിരുന്നത് മാധവേട്ടന്റെ തോളിലാണെന്ന് മനസിലായത്..

പതിയെ എഴുനേൽക്കാൻ നോക്കിയതും എന്റെ മുടി മാധവിന്റെ ഷിർട്ടിന്റെ ബട്ടൺസിന്റെ ഇടയിൽ കുടുങ്ങി.. നാശം അത് വിടീപ്പിക്കാൻ നോക്കിയിട്ടാണെങ്കിൽ പറ്റുന്നുമില്ല .

ഈ നേരം ലയയും രാഹുലേട്ടനും എന്റെയും മാധവേട്ടന്റെയും ഫോട്ടോസ് എടുത്ത് കൂട്ടുകയാണ് .

അവസാനം വേദന എടുത്താലും കുഴപ്പമില്ലെന്ന് കരുതി ഞാൻ മുടി വലിച്ചു പൊട്ടിക്കാൻ തുടങ്ങിയതും… മാധവ് എന്റെ കയ്യിൽ കേറി പിടിച്ചു.. എന്നെ തന്നെ നോക്കി നിന്ന ശേഷം പതിയെ മുടികളോരോന്നായി എടുത്ത് മാറ്റി..മുടി എടുത്തു മാറ്റിയിട്ടും കയ്യിലെ പിടുത്തം വിടാതെ എന്നെ തന്നെ നോക്കി ഇരുപ്പാണ്…

അളിയാ ഞങ്ങള് കുറച്ചുപേര് ഇവടെ യുണ്ടെന്നുള്ള വിചാരം വല്ലതുമുണ്ടോ.. ?,അവിവേകം ഒന്നും കാണിക്കരുത്…

രാഹുലേട്ടൻ അത് പറഞ്ഞപ്പോഴാണ് ഏട്ടൻ എന്റെ കയ്യിൽ നിന്ന് പിടി വിട്ടത്.. അപ്പൊ തന്നെ ഞാൻ അമ്മയ്ക്കും അച്ഛനുമരികിലേക്ക് ഓടി ചെന്നു..

നിങ്ങള് വന്നിട്ട് ഒരുപാട് നേരമായോ അമ്മേ..

ഇല്ല മോളെ… ദേ ഇപ്പൊ തന്നെ എത്തിയുള്ളു.. ഞങ്ങള് വന്നപ്പോ നീ മാധു ന്റെ മേത്ത് കിടന്നുറങ്ങുന്നതാ കണ്ടത് അതാ വിളിക്കാഞ്ഞത്..
അമ്മ എന്റെ കയ്യിൽ പിടിച്ച് അത് പറയുമ്പോൾ.. മാധവേട്ടന്റെ അച്ഛനും അമ്മയും ലയ യുമെല്ലാം എന്നെ നോക്കി ചിരിക്കുന്നുണ്ടായി..

തല്ക്കാലം ആ കളിയാക്കലുകൾക്കിടയിൽ നിന്ന് രക്ഷപ്പെടാനായി ഞാൻ.. വെള്ളം എടുക്കാമെന്ന് പറഞ്ഞ് അടുക്കളയിലോട്ട് പോവാൻ തിരിഞ്ഞതും തല കൊണ്ടുപോയി കൂട്ടി ഇടിച്ചത് രാഹുലേട്ടന്റെ തലയിൽ..

ഇടിച്ച തല ഉഴിഞ്ഞും കൊണ്ട്.. രാഹുലേട്ടൻ എന്നെ നോക്കി എന്റെ ഗായൂ ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ തന്നെയാണോ നീ ഇപ്പോഴും നടക്കുന്നെ.. ഇ കണക്കിന് പോയാൽ ഇവളിവിടുള്ള എല്ലാം തല്ലിപൊളിക്കുമല്ലോ. ? മാധവേട്ടനെ നോക്കി രാഹുലേട്ടൻ അത് പറയുമ്പോഴും പുള്ളി എന്നെ നേരത്തെ നോക്കി നിന്ന അതേ നിൽപ്പാണ് ….

ആ നേരത്താണ് അച്ഛന് എന്റെ കാലിലെ മുറിവ്‌ കണ്ടത്..

ഇത് എന്തുപറ്റി കുഞ്ഞോളെ.. ഇതെങ്ങനെയാ കാല് മുറിഞ്ഞേ…

അത് അച്ഛേ ഇന്നലെ റൂമിൽ..

ഞാൻ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ബാക്കി അങ്ങോട്ടേക്ക് കേറി വന്ന വാസന്തി അമ്മായി പറഞ്ഞു.. അവർക്ക് പിന്നിൽ അമ്മുവും ഉണ്ടായിരുന്നു… ഇവളിതെപ്പോ ഇവടെ നിന്ന് പോയി എന്ന് ഞാനാലോചിച്ചു…

ദേ ഇപ്പൊ പറഞ്ഞ പോലെ ബെല്ലും ബ്രെക്കുമില്ലാതെ ഇന്നലെ റൂമിൽ വെച്ച് ഒരു ഫ്ലവർവേസ് മോൾടെ കയ്യിൽ നിന്ന് ഉടഞ്ഞു അതിന്റെ ഒരു ചില്ല് കഷ്ണം കാലിൽ കേറിയതാണ്… അധികം വലിയ മുറിവൊന്നുമല്ല എന്നാലും ഏട്ടൻ രാവിലെ തന്നെ മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു അല്ലെ മോളെ..

വാസന്തി അമ്മായി അത് പറഞ്ഞു തീർന്നതും ഞാൻ അമ്മയുടെ മുഖത്തോട്ട് നോക്കി.. ഇത്രയും നേരം ചിരിച്ചിരുന്ന അമ്മയുടെ മുഖം ഒന്ന് വാടി..

ഒന്നുമില്ലമ്മേ ചെറിയൊരു കുപ്പിച്ചില്ല് കുത്തിക്കേറിയതാ.. അത് ഞാനും അച്ഛനും കൂടി രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിച്ചു.. മരുന്നും വാങ്ങിച്ചു..

അമ്മ എന്നോടെന്തോ പറയാനായി വാ തുറന്നതും വീണ്ടും വന്നു വാസന്തി അമ്മായിടെ വക അടുത്ത ഡയലോഗ്..

ചെറിയ കുപ്പിച്ചില്ലനൊന്നും പറയല്ലേ മോളെ.. അഞ്ചു ലക്ഷം രൂപയുടെ ഫ്ലവർവേസ് ആണ് ഇന്നലെ മോൾ ഉടച്ചത് .. അത് കേട്ടതും ഞാൻ വായും തുറന്ന് മാധവേട്ടനെ നോക്കിയതും ഒരുമിച്ചായിരുന്നു…

ഇപ്പൊ അമ്മു വന്നു പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് രാഗിണി.. കഴിഞ്ഞ തവണത്തെ മാധു ന്റെ പിറന്നാളിന് അമ്മു വാങ്ങി കൊടുത്തതാണ് അത്.. സിംഗപ്പൂരിൽ നിന്ന് വാങ്ങിയതാ … അത് വീട്ടിൽ വെക്കുന്നവർക്ക് ഭാഗ്യം മാത്രം ഉണ്ടാവുളെന്നും പറഞ്ഞാണ് ഇവളത് വാങ്ങിയത്… അന്ന് അമ്മുവിനെ അതിന് ഒരുപാട് വഴക്ക് പറഞ്ഞു.. വെറുതെ പറ്റിക്കലാണെന്നും പറഞ്ഞ്.. പക്ഷെ ഈ ഒരു കൊല്ലം കൊണ്ട് മാധവ് മോന്റെ വളർച്ച കണ്ട് എന്റെ സംശയമെല്ലാം മാറി… പക്ഷെ ഇപ്പൊ അത് പൊട്ടിയെന്നറിഞ്ഞപ്പോൾ മനസ്സിനൊരു വിഷമം.. അതാ ഞാൻ മോളോടിതൊക്കെ പറഞ്ഞേ…
എനിക്കറിയാം മോള് ശ്രെദ്ധിക്കാതെ പറ്റിയതാവുമെന്ന് . ഇനി സൂക്ഷിച്ചാൽ മതി മോൾടെ വീടുപോലെ അല്ല ഈ വീട് എല്ലാ സാധനങ്ങളും വിലപിടിപ്പുള്ളതായിരിക്കും അതുകൊണ്ട് സൂക്ഷിച്ചു ഉപയോഗിക്കുന്നതായിരിക്കും നല്ലത്..

എല്ലാം കേട്ട് നിന്ന് മൂളിയതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല.. തലകുമ്പിട്ടു നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടപ്പോൾ.ആകെ വിഷമമായി.. അപ്പൊ തന്നെ ഇന്നലെ രാത്രി നടന്ന സംഭവങ്ങളെല്ലാം വിളിച്ചു കൂവാനാണ് തോന്നിയത്..

അമ്മുവിനെ നോക്കി ഒരു സോറി പറഞ്ഞു. അറിയാതെ എന്റെ കയ്യിൽ നിന്ന് പൊട്ടി പോയതാണ്..ഐആം സോറി അമ്മു ”

അത് സാരമില്ല ഗായത്രി.. അതിന്റെ ഭൂമിയിലുള്ള നിലനിൽപ്പ് അത്രയും നേരം ഉണ്ടായിരുന്നുള്ളു.. അത്രേ ഒള്ളു.. എല്ലാർക്കും എപ്പോഴും ഒരേ സ്ഥാനത്ത് നിലനിൽക്കാൻ പറ്റില്ല.. ദേ ഇതുപോലെ ഒന്ന് വീണാൽ പൊട്ടി പോവാനുള്ളതുള്ളു എന്ത് ബന്ധമായാലും ഭാഗ്യമായാലും.. ഒന്നും ഒന്നിന് പകരമാവില്ല.. സൊ താനത് ആലോചിച്ച് ടെൻഷൻ ആവേണ്ട.. അമ്മയിങ്ങനെയാ മനസ്സിൽ എന്ത് വന്നാലും അത് അപ്പൊ തുറന്ന് പറയും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കില്ല..

അമ്മു അത് പറഞ്ഞു തീർന്നപ്പോൾ വാസന്തി അമ്മായി എന്നെ നോക്കി വല്ലാത്തൊരു ഇളി സമ്മാനിച്ചു…

അപ്പോഴേക്കും രാഗിണി അമ്മ അമ്മയ്ക്കും അച്ഛനും ഫ്രഷ് ആവാനും കിടക്കാനും മുറിയിലേക്ക് കൊണ്ടുപോയി.. അതിന് മുന്നേ അമ്മുവിനെയും വാസന്തി അമ്മായിയെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു..

ലയ എനിക്കുള്ള ഡ്രെസ്സ് ഓരോന്നായി മുന്നിലോട്ട് കൊണ്ടു വന്നു വെച്ച് എല്ലാം ഇട്ട് നോക്കാൻ പറഞ്ഞു.. എന്റെ മൂഡ് ശെരിയെല്ലെന്ന് കണ്ട് അവൾടെ കൂടെ രാഹുലേട്ടനും എന്നെ സപ്പോർട്ട് ചെയ്യാൻ വന്നു..

തൊട്ടപ്പുറം അമ്മു മാധവേട്ടന് ഓരോ ഡ്രെസ്സും എടുത്ത് കാണിച്ചു കൊണ്ടേയിരുന്നു.. ഒരു റെഡ് കളർ ഷർട്ട്‌ ഇട്ടു നോക്കാൻ പറഞ്ഞു കൊണ്ട് അമ്മു മാധവിന്റെ ഇട്ടിരിക്കുന്ന ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്നുണ്ടായി… പക്ഷെ മാധവേട്ടന്റെ കണ്ണ് രണ്ടും എന്റെ മേലിലായിരുന്നു.. ആ കണ്ണുകൾ എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു . അതൊന്നും ശ്രെദ്ധിക്കാതെ ഞാൻ ഡ്രെസ്സ് ലയയോട് അവൾക്കിഷ്ടമുള്ളത് ഏതായാലും സെലക്ട്‌ ചെയ്യ്.. നല്ല തലവേദന ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി..

മുറിയിൽ വന്ന് കിടക്കുമ്പോഴെല്ലാം അമ്മു പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സ് നിറയെ.. വേറെന്തൊക്കെയോ അർത്ഥം വെച്ച് അവൾ എന്നോട് സംസാരിച്ചത് പോലെ.. ഓർക്കും തോറും തല വേദന കൂടി കൊണ്ടേയിരുന്നു..

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!