Skip to content

ഗായത്രി – 15

kathakal in malayalam

പതിയെ അച്ഛന്റെ അരികിൽ ചെന്ന് പിന്നിൽ നിന്ന് അച്ഛനെ മുറുകെ കെട്ടിപിടിച്ചു ..

ഞാൻ പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ അച്ഛന്റേം കണ്ണെല്ലാം നിറഞ്ഞു..

എന്തു പറ്റി കുഞ്ഞോളെ.. മുഖമൊക്കെ ആകെ വല്ലതിരിക്കുന്നുണ്ടല്ലോ എന്റെ മോൾടെ…… ഒന്നും കഴിച്ചില്ലേ എന്റെ കുഞ്ഞ് ഇതുവരെ .. ?

” അച്ഛേ എനിക്ക് അച്ഛയോട് ഒരുകാര്യം പറയാനുണ്ട്……..!!”

” എന്താ മോളെ.. പറ… എന്ത് കാര്യമായാലും അച്ഛയുണ്ട് മോൾടെ കൂടെ.. ”

” അത്.. നമുക്കീ കല്യാണം….. വേ.. ”

ഞാനത് പറഞ്ഞു തീരും മുന്നേ മുറ്റത്ത് ഒരു കാർ വന്നു നിന്നു…

പെട്ടെന്ന് അച്ഛന്റെ ശ്രദ്ധ അങ്ങോട്ടേക്ക് മാറി.. കാറിനുള്ളിൽ നിന്ന് പ്രകാശച്ചനും രാഗിണിയമ്മയും ഇറങ്ങി..

” ആഹാ… ഇതാരൊക്കെയാ… ഇതെന്താ ചെക്കന്റെ വീട്ടുകാർ ഇത്ര നേരത്തെ ഇങ്ങു പോന്നോ… ”

” താനെന്താടോ ചന്ദ്രാ ഇങ്ങനെ പറയുന്നേ.. എന്റെ മരുമോളെ കാണാൻ വരാൻ എനിക്ക് സമയവും കാലവുമൊക്കെ നോക്കണോ.. അല്ലേ മോളെ…”

പ്രകാശനച്ചൻ എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു..
ആരെ വിശ്വസിക്കണം ആരെ സ്നേഹിക്കണം ഒന്നുമെനിക്കറിയില്ല. ചുറ്റിലുമുള്ളവരിൽ ശത്രുവേത് മിത്രമേത്.. ?

അകത്തു നിന്ന് അമ്മയും അമ്മായിയും ഇറങ്ങി വന്ന് അവരോട് വിശേഷമൊക്കെ തിരക്കി അകത്തോട്ടേക്ക് പോയി എല്ലാരും കൂടി..

ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനിടയിൽ അച്ഛൻ പ്രകാശനച്ചനോട് മാധവേട്ടനെ കുറിച്ച് തിരക്കിയത്..

” മാധവ് മോൻ നാളെ എപ്പോ എത്തും പ്രകാശാ… ?”

” രാവിലെ എത്തുമെന്നാണ് പറഞ്ഞത് ഇന്ന് രാത്രി തിരുവനന്തപുരത്തു നിന്ന് തിരിക്കുമെന്നാണ് കുറച്ചു നേരത്തെ വിളിച്ചപ്പോൾ പറഞ്ഞത്.. ”

ആ ഒരൊറ്റ മറുപടി തന്നെ മതിയായിരുന്നു ഗായത്രിക്ക് കല്ലുവെച്ച നുണകളാണ് തനിക്ക് ചുറ്റും സംഭവിക്കുന്നതെന്ന് മനസിലാക്കാൻ.. എന്തിനു നാളെ കഴിഞ്ഞു നടക്കാൻ പോവുന്ന തന്റെ കല്യാണം പോലും അതിലൊന്നാണ്..

തലവേദനിക്കുന്നു ഒന്ന് കിടക്കട്ടെ അമ്മേ എന്ന് പറഞ്ഞ് അവിടെ നിന്ന് ഉൾവലിയുമ്പോൾ ചിലതെല്ലാം മനസിലുറപ്പിച്ചിരുന്നു.. ഇവർ പോയി കഴിയുമ്പോൾ എല്ലാം അച്ഛനോടും അമ്മയോടും പറയണം…. പക്ഷെ അതച്ഛന്റെ
മനസ്സിനെ ഒരിക്കലും വിഷമിപ്പിക്കാൻ പറ്റാത്ത രീതിയിലായിരിക്കണം പറയേണ്ടത്. അന്ന് ഹോസ്പിറ്റലിൽ നിന്ന് തിരികെ വീട്ടിലോട്ടു പോരുമ്പോൾ ഡോക്ടർ പ്രത്യേകം പറഞ്ഞതാണ് മനസ്സിന് വിഷമമുണ്ടാകുന്ന ഒന്നും ഉണ്ടാവാൻ പാടില്ലെന്നാണ്..

ഓരോന്നാലോചിച്ച് മുറിയിൽ ചെന്നിരിക്കുമ്പോഴാണ് ആരോ അകത്തേക്ക് കയറി വന്നത് അമ്മയായിരിക്കുമെന്ന് കരുതിയാണ് തിരിഞ്ഞു നോക്കിയത്.. പക്ഷെ പകരം കണ്ടത് പ്രകാശച്ഛനെ യാണ്

പെട്ടെന്ന് എന്താ ചെയ്യേണ്ടേ എന്നറിയാതെ ഞാൻ ഇരുന്നിടത്തു നിന്നെഴുന്നെറ്റു നിന്നു.

” മോളിരിക്ക്.. മോളോട് അച്ഛന് കുറച്ച് സംസാരിക്കാനുണ്ട്.. “അതും പറഞ്ഞ് പ്രകാശച്ഛൻ വാതിൽ മെല്ലെ ചാരിയിട്ട്… കട്ടിലിന് അഭിമുഖമായി എനിക്ക് നേരെ വന്നിരുന്നു..

” ഇന്ന് മോള് കെ എം ഹോട്ടലിൽ വന്നിരുന്നല്ലേ അവിടെ വന്നിട്ട് മോളെന്താ അച്ഛനെ കാണാൻ നിൽക്കാതെ പോയത്.. ”

ഒന്നിനും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.. എങ്കിലും എല്ലാം തുറന്നു തന്നെ ചോദിക്കാൻ എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു.

” അച്ഛൻ മാത്രമല്ലല്ലോ തിരുവനന്തപുരത്തുള്ള മാധവേട്ടനും അവിടെ ഉണ്ടായിരുന്നല്ലോ.. മാധവേട്ടനെയും ഞാൻ കാണാൻ നിന്നില്ല..അതുകൊണ്ട് ചിലതെല്ലാം അറിയാനും, ചിലരെയെല്ലാം മനസിലാക്കാനും കഴിഞ്ഞു… ”

” മോളെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ… !പിന്നെ മോളെ മാധവ് അവൻ ഒരു ബിസിനസ്‌ കാര്യത്തിനായി വന്നതാണ്… വന്നപ്പോ തന്നെ തിരികെ പോയി.. ”

” അറിയാം ആ ബിസിനസ് കാര്യം എന്താണെന്ന് ഒരു പെൺകുട്ടിയുടെ മാനം പിച്ചി ചീന്തിയതിന് വില പറയാൻ വന്നതായിരിക്കും അച്ഛനും മോനും അല്ലെ.. അതുപോലൊരു ബിസിനസ് തന്നെയായിരിക്കും ഈ കല്യാണവും അല്ലെ..”

” മോളെ..മോളെയാരോ എന്തൊക്കെയോ പറഞ്ഞു തെറ്റിധരിപ്പിച്ചിരിക്കുകയാണ്. ”

” അതെ ഇത്രയും നാളും പലരുടെയും പല മാന്യത നിറഞ്ഞ മുഖങ്ങൾ കണ്ടുള്ള തെറ്റിദ്ധാരണ ആയിരുന്നു എനിക്ക്. പക്ഷെ ഇപ്പൊ അങ്ങനെയല്ല.. എല്ലാം മനസിലായി..
ഇനിയും അഭിനയിച്ച് തകർക്കണ്ട അച്ഛൻ.. എന്റെ സ്വന്തം അച്ഛന് നൽകുന്ന അതേ വില തന്നെയാണ് ഞാൻ മാധവിന്റെ അച്ഛനും നൽകിയിരുന്നത്.. പക്ഷെ ഇപ്പൊ.. ”

” ഇപ്പോഴും ആ ബഹുമാനത്തിന് ഒന്നും പറ്റിയിട്ടില്ല.. ഇനി പറ്റുകയുമില്ല.. ”

പ്രകാശന്റെ ആ വാക്കുകളിൽ ഒരു ഭീഷണി യുടെ സ്വരം ഉള്ളതുപോലെ ഗായത്രിക്ക്‌ തോന്നി.. തോന്നലല്ല അത് ശെരിയായിരുന്നു എന്ന് പിനീടുള്ള അയാളുടെ സംസാരത്തിൽ നിന്ന് ഗായത്രിക്ക്‌ മനസിലായി..

” പിന്നെ നാളെ കഴിഞ്ഞാൽ ഞങ്ങൾടെ വീട്ടിലോട്ട് കേറി വരേണ്ട കുട്ടിയാണ് മോൾ. അതുകൊണ്ട് മോൾ ഇനി ഇങ്ങനെയൊന്നും അച്ഛനോട് പറയരുത് … അച്ഛനത് ഇഷ്ട്ടമായെന്ന് വരില്ല…. ”

“അതിനി ഈ കല്യാണം നടന്നാൽ അല്ലെ…ഒരു കുടുംബം മുഴുവൻ തകർത്ത നിങ്ങളുടെ മകന്റെ ഭാര്യയായി ആ വീട്ടിലേക്ക് വരാൻ എനിക്ക് സമ്മതം അല്ല…”

“ആഹാ… അത് മോൾ ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ ??”

” അച്ഛനോടും അമ്മയോടും മുത്തച്ഛനോടുമെല്ലാം ഞാൻ തന്നെ പറഞ്ഞു മനസിലാക്കി കൊള്ളാം… എല്ലാം അറിയുമ്പോൾ എന്റെ അച്ഛൻ തന്നെ ഇത് വേണ്ടെന്നു വെച്ചോളും.. ”

ആ അപ്പൊ നാളെ തന്നെ അച്ഛനേം അമ്മയേം കൂട്ടി കുടുംബത്തോടെ തെരുവിലോട്ട് ഇറങ്ങാൻ തയ്യാറായിക്കോ മോളും…

പെട്ടെന്ന് പ്രകാശന്റെ നാവിൽ നിന്ന് അങ്ങനെ വന്നപ്പോൾ ഗായത്രി അയാളെ തന്നെ നോക്കി നിന്നു.

” അന്ന് അമ്പലത്തിൽ നിന്ന് കാണാതായ പണം കൊടുത്തതിനു പകരം മോൾടെ അച്ഛൻ നിർബന്ധിച്ച് ഈ വീടും പറമ്പും എനിക്ക് അങ്ങെഴുതി തന്നു.. പണയമായി കയ്യിൽ വെച്ചിട്ട് പൈസ തിരികെ തരുമ്പോൾ തിരികെ തന്നാൽ മതിയെന്നും പറഞ്ഞു. ഒരുപാട് തവണ വേണ്ടാന്ന് പറഞ്ഞിട്ടും അച്ഛനുണ്ടോ കേൾക്കുന്നു.. അതിപ്പോ എനിക്കൊരു ഉപകാരം ആണ് കേട്ടോ.. നാളെ കല്യാണം നടക്കില്ലെന്ന് അച്ഛന് വന്നു പറയുമ്പോൾ. നാട്ടുകാരുടെ മുന്നിൽ ഞാനും എന്റെ മോനും തലകുമ്പിട്ട് നിൽക്കുമ്പോൾ.. വാശിക്കാണെങ്കിൽ പോലും ജയിക്കാനായി എനിക്കും എന്തെങ്കിലും ചെയ്യണ്ടേ മോളെ.

പിന്നെ അന്നേരം അച്ഛന് വീണ്ടും എന്തെങ്കിലും സംഭവിച്ചാൽ മോള് എന്നെ ശപിക്കൊന്നും ചെയ്യരുത് കേട്ടോ. ഒരിക്കൽ ഒരു മേജർ അറ്റാക്ക് വന്ന ആളാണ് മോൾടെ അച്ഛനെന്ന് മോൾക്ക്‌ തന്നെ അറിയാല്ലോ.. ഇതുപോലെ മനസ്സിന് ആഘാതം വരുത്തുന്ന കാര്യങ്ങൾ ഉണ്ടായാൽ വീണ്ടും അങ്ങനെയൊക്കെ ഉണ്ടാവാം.. പിന്നെ ഈ വീടുമായി അച്ഛനുള്ള സെന്റിമെന്റ്സ് വെച്ച് നോക്കുകയാണെങ്കിൽ അങ്ങനെ ഉണ്ടാവാൻ ചാൻസും കൂടുതലാണ്… എടുത്ത് ചാടി ഒന്നും ചെയ്യാതെ മോള് നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്കാൻ നോക്ക്… പിന്നീട് അതാലോചിച്ച് വിഷമിക്കാൻ ഇടവരരുത്..
എന്നാൽ അച്ഛൻ പോട്ടെ വീട്ടിൽ ഒരുപാട് പണിയുണ്ടായിട്ടും മോളെ ഇതൊക്കെ ഒന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഇവടെ വരെ വന്നത്.. ”

അത്രയും നേരം പ്രകാശനുമായി വാദിച്ചു നിന്നിരുന്ന ഗായത്രി പെട്ടെന്ന് നിശബ്ദയായി. ഒരുനിമിഷം അവൾ അച്ഛനെ കുറിച്ചും വീടിനെ കുറിച്ചും ആലോചിച്ചു. ശെരിയാണ് അന്ന് ആശുപത്രിയിൽ വെച്ച് പൈസ മാധവേട്ടൻ കൊടുത്തെന്നു പറഞ്ഞതിന് ശേഷം താനതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അത്രയും പൈസ അവർ തന്ന് സഹായിച്ചത് അച്ഛനുമായുള്ള പ്രകാശച്ഛന്റെ ആത്മബന്ധം കൊണ്ടാണെന്നു കരുതി. പക്ഷെ അതിന് പകരം അച്ഛൻ ഈ വീടും പറമ്പും എഴുതി നൽകുമെന്ന് ഒരിക്കലും കരുതിയില്ല.. മുത്തശ്ശിയെ അടക്കിയിട്ടുള്ള ഈ മണ്ണ് അച്ഛനും മുത്തച്ഛനും എത്രത്തോളം പ്രിയപ്പെട്ടതാണെന്നും തനിക്കറിയാം.. അത് എന്നെന്നേക്കുമായി അവർക്ക് നഷ്ടപ്പെട്ടാൽ എന്താണ് സംഭവിക്കുക എന്ന് തനിക്ക് പോലും പറയാൻ പറ്റില്ല .

പ്രകാശച്ഛന്റെ വാക്കിലെ ഭീഷണി.. അതോർക്കും തോറും അവൾക്ക് ഭയം കൂടി കൊണ്ടേയിരുന്നു.. അസുഖം വന്നതിനു ശേഷം അച്ഛൻ ജോലിക്ക് പോയിട്ടില്ല.. മൂന്ന് മാസം ലീവ് എഴുതി കൊടുത്തിരിക്കുകയാണ്. ആയ കാലത്ത് സമ്പാദിച്ചു വെച്ചതുകൊണ്ട് ഇപ്പോഴും പട്ടിണിയില്ലാതെ വീട് മുന്നോട്ട് നീങ്ങുന്നു. പിന്നെ മുത്തച്ഛന്റെ പെൻഷനും ഉണ്ട്. എന്നാലും ഈ കല്യാണം നടത്താനായി അച്ഛൻ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുമുണ്ട്. എല്ലാതും കൂടി ആ പാവം എങ്ങനെ താങ്ങും. ഒരു ജോലി കിട്ടിയിട്ട് കല്യാണം മതിയെന്ന് ആലോചിച്ചതാണ്. പക്ഷെ അപ്പോഴേക്കും അച്ഛന്റെ അസുഖവും ഈ കല്യാണ ആലോചനയും എല്ലാം ഒരുമിചായിരുന്നു..

താനായി വരുത്തി വെച്ചതാണ് എല്ലാം. അതൊരിക്കലും അച്ഛനെയും അമ്മയെയും മുത്തച്ഛനെയും ബാധിക്കാൻ പാടില്ല. സ്വന്തം ജീവിതം പണയം വെച്ചായാലും ഒരിക്കലും തന്റെ വീട്ടുകാരെ തെരുവിലിറക്കാൻ സമ്മതിക്കരുത്…

കരഞ്ഞു കലങ്ങിയ കണ്ണുമായി കണ്ണാടിക്കു മുന്നിൽ ചെന്ന് നിൽക്കുമ്പോൾ ഗായത്രി മറ്റു ചിലതെല്ലാം മനസിലുറപ്പിച്ചിരുന്നു. നാളെ നേരം പുലരുമ്പോൾ ഇനി പുതിയൊരു ഗായത്രി ആയി മാറിയിരിക്കണം താൻ…ഇന്നൊരറ്റ രാത്രി കൂടി ആ പഴയ ഗായത്രിക്ക്‌ ആയുസ്സുള്ളൂ…

മാധവിന്റെ ശത്രുക്കളുടെ കൂട്ടത്തിലേക്ക് ഒരാളും കൂടി കൂടിയിരിക്കുന്നു.. ഗായത്രി …

(തുടരും )

 

ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!