ഹൈഡ്രേഞ്ചിയ
പത്തുമണി കഴിഞ്ഞപ്പോഴാണ് പോസ്‌റ്റോഫീസിൽ നിന്നുമൊരു കോൾ വന്നത് ഒരു vpp വന്നിട്ടുണ്ട് അതൊന്ന് വന്ന് വാങ്ങിക്കണമെന്ന് ,അപ്പോഴാണ് ആലോചിച്ചത് സാധാര വീട്ടിൽ എത്തിക്കാറുണ്ടല്ലോ പിന്നെന്തുപറ്റിയെന്ന് ,തിരിച്ചങ്ങട് പറഞ്ഞു ഇവിടെയുള്ള പോസ്റ്റ് വുമൺ വത്സലേച്ചിയില്ലേ അവർ കൊണ്ടുവരില്ലേയെന്ന് അപ്പൊ പറഞ്ഞു അവരിന്ന് ലീവാണെന്ന് ഓക്കേ ഞാൻ വന്നോളാമെന്ന് പറഞ് കോൾ കട്ടാക്കി .
ഹൈഡ്രേഞ്ചിയ ഇറങ്ങി എന്ന് കേട്ടപ്പോൾ തന്നെ സൂചിക ബുക്സിൽ ഓർഡർ കൊടുത്തിരുന്നു കൂടെ സർ ആർതർ കോനൻ ഡോയ്‌ൽ ന്റെ ദ ഹൌണ്ട് ഓഫ് ദ ഭാസ്കർവിൽസ് എന്ന ബുക്കും .
റെഡിയായി പോവാനിറങ്ങിയപ്പോഴാണ് ഉമ്മി എവിടേക്കാണെന്നും ചോദിച്ചു വന്നത് ,ദേ ഇപ്പൊ വരാട്ടോ എന്നും പറഞ്ഞു വണ്ടിവിട്ടു അവിടെ ചെന്ന് ബുക്കും വാങ്ങി ഇറങ്ങാൻ നോക്കിയപ്പോഴാണ് പിന്നിൽ നിന്നും ഒരാൾ ഇതെന്ത് ബുക്കാണ് എന്നും ചോദിച്ചു വന്നത് , അവരോട് പറഞ്ഞു ഇതൊരു സസ്പെൻസ് ക്രൈം ത്രില്ലെർ ആണ് അപ്പൊ അവർക്കിത് വേണമെന്നായി സൂചികയുടെ നമ്പർ അവർക്ക് കൊടുത്തിട്ട് പറഞ്ഞു ഇതിൽ ഓർഡർ ചെയ്ത് അഡ്രെസ്‌കൊടുത്താൽ അവർ അയക്കുമെന്ന് പറഞ്ഞു , അപ്പഴാണ് എന്താണെന്ന് ചോദിച്ചുകൊണ്ട് അവിടെ സീൽ വെച്ചുകൊണ്ടിരുന്ന ആളും വന്നത് കാര്യങ്ങൾ അറിഞ്ഞപ്പോൾ അവർക്കും വേണം ബുക് സൂചികയുടെ നമ്പർ അവർക്കും കൊടുത്ത് ഞാനിറങ്ങി .
വീട്ടിലെത്തിയപ്പോൾ ഉമ്മി ചോദിച്ചു എന്താണെന്ന് ഉമ്മിക്ക് ബുക്ക് കാണിച്ചുകൊടുത്തപ്പോൾ ഇനിയെന്റെ മോളെ ആദ്യ പേജ് തൊട്ട് അവസാന പേജ് വരെ തിന്ന് തീർക്കാതെ നോക്കണ്ടാ പറഞ്ഞു ഉമ്മി പോയി .
ഇനി ഹൈഡ്രേഞ്ചിയയിലേക്ക് ……
ആദ്യം തന്നെ എസ്തറായിരുന്നു വരവേറ്റത് പിന്നീടത് അപർണ്ണയിലേക്കുമുള്ള സംഭാഷണങ്ങളാണ് എസ്തറിന്റെ ഭയം നിറഞ്ഞ രാവുകളാണ് അവളെ സ്വപ്ന കിരണെന്ന സൈക്കോളജിസ്റ്റിന്റെ അടുക്കലേക്ക് എത്തിക്കുന്നതും സ്വപ്ന അവളെകേട്ടിരിക്കുന്നതുംഒടുക
അപർണ്ണയുടെ നിർബന്ധം കാരണം ഇഷ്ടമില്ലാഞ്ഞിട്ടും എസ്തർ അലി ഇമ്രാനെ കാണാമെന്ന് സമ്മതിച്ചതും കാണാനായി അവർ ഇറങ്ങിതിരിച്ചതും .
കൊലപാതകം പോസ്റ്റ് മോർട്ടം ഇതൊക്കെ മലയാളത്തിൽ വിവരിച്ചുകൊണ്ട് എഴുതിയ നോവൽ മലയാളത്തിൽ ഞാനിതുവരെ വായിച്ചില്ല , വായിച്ചതൊക്കെയും അഗതാക്രിസ്റ്റിയേയും , സാർ ആർതർ കോനൻ ഡോയലിനെയുമായിരുന്നു ,മലയാളത്തിൽ ഇതാദ്യം , ലാജോ താങ്കൾ ഇതിനുവേണ്ടി ഒരുപാട് പരിശ്രമിച്ചിരിക്കാം അല്ലാതെ രണ്ടാമത്തെ ബുക്കിൽ ഇങ്ങനെയൊരെഴുത്ത് ആരും
എഴുത്തുകാരനിൽ നിന്നും പ്രതീക്ഷിക്കില്ല എന്തായാലും ലാജോയ്ക്ക് അഭിമാനിക്കാം മലയാളത്തിൽ ഇങ്ങനെയൊരു ബുക്ക് എഴുതി വിജയിപ്പിക്കാൻ കഴിഞ്ഞതിൽ
പോസ്റ്റ്‌മോർട്ടം എന്നൊക്കെ കേൾക്കുമ്പോ പേടിയാവുമായിരുന്നു ഇതുവായിക്കുമ്പോൾ ഹരിതയുടെ പോസ്റ്റ് മോർട്ടം ടേബിളിനരികെ ഷാരണിന്റെ കൂടെ അവിടെ നിൽക്കുകയായിരുന്നു ,എസ്തറേ പോലെ തന്നെ ഷാരണെന്ന പോലീസ് ഓഫീസറെയും നന്നായി ഇഷ്ടപ്പെട്ടു ,സഹപ്രവർത്തകരിൽ നിന്നും ഏൽക്കേണ്ടി വരുന്ന പരിഹാസമായാലും ശ്യാമുമായുള്ള വാക്ക് തർക്കവുമൊക്കെ ഒരു ബിഗ് സ്ക്രീനിൽ കാണുന്നപോലെ തോന്നി .
ഇതിലെ കാഥാപാത്രങ്ങളെയൊക്കെ പെറുക്കി എഴുതാൻ നിന്നാൽ തീരില്ല എല്ലാവരോടുമായി പറയുന്നു ഇത് വാങി വായിച്ചോളൂ ഒരിക്കലും നഷ്ടമെന്ന ചിന്തപോലും വരില്ല .
ലാജോ എനിക്കൊരു കുഞ്ഞു അഭിപ്രായമുണ്ട് ബിഗ് സ്‌ക്രീനുമായി എനിക്ക് യാതൊരു ബന്ധം ഇല്ലെങ്കിൽ പോലും എസ്തറിനെയും ഷാരണിനെയും , ഒക്കെയും പേപ്പർ താളുകളിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് മാറ്റിയാൽ താങ്കൾക്കത് നഷ്ടമാവില്ല മർഡറും ,ആക്ഷനും, സസ്‌പെൻസും, ഇൻവെസ്റ്റിക്കേഷ്യനും ഒക്കെക്കൂടി നല്ലൊരു മൂവിയാക്കാൻ കഴിയും എന്ന വിശ്വാസമുണ്ട്
ലാജോയ്ക്ക് ഇങ്ങനെയൊരു ബുക്ക് എഴുതിയതിൽ നന്ദിയും , ആശംസയും ,ഒപ്പം പ്രാർത്ഥനയും നേരുന്നു .
#സിത്തൂ..
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission