“എന്ത്? ”
“എനിക്ക് ഡിവോഴ്സ് വേണമെന്ന്, എന്തേ പറ്റില്ലേ? ”
“അവന് വേണ്ടിയാണോ അമ്മു ഇത്? ഡൂ യൂ ലവ് ഹിം? ”
“ഹാ,. ഓഫ്‌കോഴ്സ് ഐ ലവ് ഹിം,.. ”
കാർത്തിക്കിന്റെ മുഖം മങ്ങി,..
“എന്ത് പറ്റി കാർത്തി? എന്താ അപ്സെറ്റ് ആയത്? ”
“നിനക്ക് വേണ്ടിയാ ഞാൻ പ്രിയയെ !” അവന്റെ ശബ്ദമിടറി,…
“ഓ അങ്ങനാണോ എങ്കിൽ എനിക്ക് വേണ്ടി തന്നെ താങ്കൾ ഈ ഭാര്യ ഭർതൃ നാടകം,. ഐ മീൻ കുറേ കാലമായി കെട്ടിയാടിയ ഈ ഐഡിയൽ കപ്പിൾസ് നാടകം ഒന്ന് അവസാനിപ്പിച്ചു തരണം !”
“സോ യൂ നീഡ് ഡിവോഴ്സ്? ”
“യെസ് !!
“അമ്മൂ ഐ ലവ് യൂ !”
“റിയലി? ”
“അമ്മു ഞാൻ തമാശ പറഞ്ഞതല്ല !”
“ഞാനും സീരിയസ് ആയിത്തന്നെയാ പറഞ്ഞത്,. ഇത്ര വലിയ മനസുള്ള ആളല്ലേ,. അച്ഛന് വേണ്ടി ബാലേച്ചിയെ, അതേപോലെ എനിക്ക് വേണ്ടി പ്രിയയെ,. ബെസ്റ്റ് ഫ്രണ്ട് അല്ലേ രോഹിത്തും,. അവന് വേണ്ടി എന്നെയും,.. യൂ നോ കാർത്തി ഹൗ മച്ച് ഹി ലവ്സ് മി? ”
അമ്മു കാർത്തിക്കിനെ നോക്കി അവൻ അപമാനഭാരത്താൽ പുളയുകയാണെന്ന് അവൾക്ക് തോന്നി,..
“എന്തോണ്ടാ കാർത്തി നിങ്ങളെ കൊണ്ട് പറ്റാത്തത്,.. പ്രിയയെ ഒഴിവാക്കിയ പോലെ,. ബാലേച്ചിയെ ഒഴിവാക്കിയത് പോലെ,. എന്നെ ഒഴിവാക്കാൻ കാർത്തിക്കെന്താ പറ്റാത്തത്? ”
“ബിക്കോസ് ഐ ലവ് യൂ അമ്മു !അവനെന്നല്ല ആർക്കും വിട്ട് കൊടുക്കാൻ തയ്യാറല്ല ഞാൻ !” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,… അമ്മു ഒരു നിമിഷം നിശബ്ദയായി,.. പിന്നെ തുടർന്നു,.
“ഞാൻ അവനെയാണ് സ്നേഹിക്കുന്നതെങ്കിലോ? ”
അവൻ അവളുടെ ചുമലിൽ പിടിച്ചു,..
“നമുക്കിടയിൽ നടന്നതെല്ലാം മറന്ന് എങ്ങനെയാ അമ്മു നിന്നെക്കൊണ്ട്,.. ”
“രോഹിത്തിനെ സ്നേഹിക്കാൻ കഴിയുന്നതെന്ന് അല്ലേ? നമ്മുക്കിടയിൽ നടന്നതൊന്നും ഞാൻ മറന്നിട്ടില്ല കാർത്തി,. ഒന്നും,.. ” അവളുടെ ശബ്ദം ഉറച്ചതായിരുന്നു,…
“അമ്മു പ്ലീസ്,.. എനിക്ക് നിന്നെ അക്‌സെപ്റ്റ് ചെയ്യാൻ ടൈം എടുത്തു എന്നത് നേരാ,. പക്ഷേ !” അവളവന്റെ കൈ തട്ടി മാറ്റി,…
“അക്‌സെപ്റ്റ് ചെയ്യാൻ ടൈം എടുത്തു പോലും,… കാർത്തി എന്നെ അക്‌സെപ്റ്റ് ചെയ്തെന്ന് കരുതി ഞാൻ അക്‌സെപ്റ്റ് ചെയ്യണമെന്ന് ഉണ്ടോ? ”
“ഹാ,.. കാരണം നീയെന്റെ ഭാര്യയാണ്, ഞാനാണ് നിന്റെ കഴുത്തിൽ താലി കെട്ടിയത് !”
“വൗ,. അമേസിങ്,.. ഞാനാണ് നിന്റെ ഭർത്താവ്,. നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയുടെ അവകാശം എനിക്ക് മാത്രമാണ് അല്ലേ? ”
“അതേ !”
“വെരി ഗുഡ്,. ആ അവകാശം കൊണ്ടാവും ല്ലേ, അന്ന് സ്വന്തം ഇഷ്ടപ്രകാരം അത് അഴിച്ചെടുത്തോണ്ട് പോയത്? ഞാൻ വിചാരിച്ചു കൊണ്ടുപോയി പണയം വെച്ചെന്ന് !”
“അത്രയും ഗതികേടൊന്നും തൽക്കാലം എനിക്കില്ല !”
“നല്ല കാര്യം,. ”
“നീയെന്താ അമ്മു ഇങ്ങനെ? ”
“എങ്ങനെയാ കാർത്തി? ”
“ഇത്ര സീരിയസ് ആയി സംസാരിക്കുമ്പോൾ നീയെന്താ അതിന് ഒരു വിലയും കൊടുക്കാത്തത് !”
“നിങ്ങളുടെ എന്ത് തീരുമാനത്തിലും,. ഫൂളിഷ്നെസ്സിലും സന്തോഷം കണ്ടെത്താൻ ഞാൻ പ്രിയയോ ബാലയോ അല്ല !”
“പ്രിയ,. ബാല,. കുറേ നേരായല്ലോ നീ അവരെക്കുറിച്ച് തന്നെ പറയാൻ തുടങ്ങിയിട്ട്, പാസ്റ്റ് ഈസ് പാസ്റ്റ്,. അതേപോലെ രോഹിത്തിനോട് നിന്റെ ഉള്ളിൽ എന്തെങ്കിലും തോന്നിപ്പോയിട്ടുണ്ടെങ്കിലും മറക്കാനും പൊറുക്കാനും ഞാൻ തയ്യാറാ !”
“വൗ വാട്ട് എ ഡയലോഗ് മാൻ,.. ഭാര്യയുടെ അവിഹിതം ബന്ധം പൊറുക്കാൻ മാത്രം സന്മനസ്സ് കാണിച്ച എന്റെ ഭർത്താവ്,. ഭാര്യ പുറത്ത് ഒരാളോട് മിണ്ടിയാൽ പോലും ഡിവോഴ്സ് ഒപ്പിട്ട് കൊടുക്കുന്ന ഭർത്താക്കന്മാർ മാതൃകയാക്കണം കാർത്തിക്ക് രവീന്ദ്രനെ,.. സോറി കാർത്തിക്ക് രവീന്ദ്ര വർമ്മയെ,… ”
“നീയെന്നെ കളിയാക്കുവാണോ? ”
“അങ്ങനെ തോന്നിയോ കാർത്തിക്ക്? ഏത് ഭർത്താവ് ക്ഷമിക്കും ഭാര്യയുടെ അവിഹിതപ്രണയം? ”
“ശരിയാ ഒരു ഭർത്താവും ക്ഷമിക്കില്ല,. ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെണ്ണും മറ്റൊരു പുരുഷനെ തേടി പോവില്ല !”
“ഞാൻ നിങ്ങളെ സ്നേഹിക്കുന്നില്ലല്ലോ കാർത്തി ഐ ലവ് യുവർ ഫ്രണ്ട്,.. രോഹിത്,.. യുവർ ബെസ്റ്റ് ഫ്രണ്ട് !”
കാർത്തിക്ക് അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു,..
“നിനക്ക് കള്ളം പറയാൻ അറിയില്ല അമ്മു,. നിന്റെ കണ്ണിൽ ഇപ്പോൾ എന്നോടുള്ള ദേഷ്യവും വാശിയും പരിഭവവും,. അതിലുപരി സ്നേഹവും മാത്രേ ഉള്ളൂ ”
അമ്മു വേദനയാൽ പുളഞ്ഞു,…
“യെസ് ഫൈനലി യൂ അണ്ടർസ്റ്റാൻഡ് ! ബട്ട് എന്റെ ഈ വേദനകളിൽ ആവും ല്ലേ കാർത്തി,. നീ നിന്റെ പ്രണയവും കണ്ടെത്തിയത്? ”
കാർത്തിക്ക് പെട്ടന്ന് അവൾക്ക് മേൽ ഉള്ള പിടി വിട്ടു, ..
“ഐ ആം സോറി !”
“വേണ്ട കാർത്തി,.. എനിക്കിത് ഇപ്പോൾ ശീലമായി,.. വിവാഹം കഴിഞ്ഞ അന്ന് മുതൽ നീയെന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ,. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ! മാനസികമായി ചിലപ്പോൾ ശാരീരികമായി,… ”
“ഞാൻ നിന്നെ അങ്ങനൊന്നും,… ”
“ചെയ്തില്ലെന്ന് പറയാൻ പറ്റുവോ കാർത്തിക്ക്? ”
അവൻ തല കുനിച്ചു,.
” ചേച്ചിയുടെ ഭർത്താവിന്റെ സ്ഥാനത്ത് കണ്ട ഒരാളെ വിവാഹം കഴിക്കേണ്ടി വരിക,.. കെട്ടിയ താലി അയാളാൽ തന്നെ ഊരിയെടുക്കപ്പെടേണ്ടി വരിക,. അയാളുടെ കാമുകി ചേച്ചിയല്ല, മറ്റൊരാളാണെന്നറിയുക,. കണ്മുന്നിൽ അവരുടെ പ്രണയരംഗങ്ങൾ എല്ലാം കണ്ടു നിശബ്ദയായി നിൽക്കേണ്ടി വരിക,. ഒരു ഭാര്യയുടെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പറിച്ചുമാറ്റപ്പെടേണ്ടി വരിക,. ഏറ്റവും ഒടുവിൽ ഒരു ഭർത്താവിന്റെ അവകാശമാണെന്ന് പറഞ്ഞു അവളുടെ കന്യകാത്വം വില പറഞ്ഞു വാങ്ങിക്കുക! ഒടുവിൽ അവളുടെ സ്വഭാവശുദ്ധിയെ പോലും ചോദ്യം ചെയ്യുക,.. ഈ കഴിഞ്ഞ ആറു മാസങ്ങൾക്കിടയിൽ ഞാൻ അനുഭവിച്ചതാ കാർത്തി ഇത്രയും,.. ”
“അമ്മു നിനക്കെന്നോട്,.. ”
“തുറന്നു പറഞ്ഞൂടായിരുന്നോ എന്ന്? ”
“ഇത്രയും തെറ്റിധാരണകൾ !”
“തെറ്റിധാരണ,.. ശരിയാ എന്റെ ധാരണകൾ മാത്രമേ തെറ്റായിരുന്നുള്ളൂ,. യൂ ആർ ഓൾവെയ്സ് റൈറ്റ് കാർത്തി,.. താലി കെട്ടിയ പെണ്ണിനെ ഭാര്യ ആയിക്കാണണോ വേണ്ടയോ എന്നത് ഭർത്താവിന്റെ ചോയ്സ് ആണ്,. ഫോഴ്സ്ഡ് മാര്യേജ് ആണെങ്കിൽ പ്രേത്യേകിച്ച്,. പിന്നെ കാമുകി വേണോ അതോ ഭാര്യ വേണോ, അത് രണ്ടാമത്തെ ചോയ്സ്,. കാരണം നിങ്ങളുടെ സുഖമമായ പ്രണയജീവിതത്തിലേക്ക് കട്ടുറുമ്പായി കയറി വന്നവൾക്ക് എന്ത് വോയിസ് ആണുള്ളത്,. ഇറ്റ് ഈസ് മൈ പേഴ്‌സണൽ മാറ്റർ,. മൈൻഡ് യുവർ ബിസിനസ്,. എന്റെ കാര്യത്തിൽ ഇടാൻ വരണ്ട അവിടെ തീർന്നു,. വീട്ടുകാർക്ക് മുൻപിൽ നീയെന്റെ ഭാര്യ ആയിരിക്കാം ദിസ് ഈസ് മൈ ബെഡ്‌റൂം,. ഇവിടെ നടക്കുന്നത് എന്റെ തീരുമാനങ്ങൾ,. നീ അനുസരിച്ചാൽ മാത്രം മതി,.
ആരോടും പറയാൻ നിൽക്കണ്ട നീയെന്റെ ഭാര്യയാണെന്ന്, എനിക്കത് നാണക്കേടാണ്,.. പിന്നെ പെട്ടന്നൊരു ദിവസം,. കാമുകിയുമായി ബ്രേക്ക് അപ്പ് ആയി,.. ഇനി നീ മാത്രേ എന്റെ ലൈഫിൽ ഉള്ളൂ,. ഐ നീഡ് യൂ ഓൺ മൈ ബെഡ്,.. ഇറ്റ്സ് മൈ റൈറ്റ് ! ഓസം കാർത്തി,. യൂ ആർ റൈറ്റ് !”
കാർത്തിക്കിന് ഉത്തരം നഷ്ടപ്പെട്ടിരുന്നു,..
” മറ്റൊരാൾ ഭാര്യയെ പ്രണയിക്കുന്നു എന്നറിഞ്ഞ നിമിഷം തോന്നിയ ഈ ജെലസ്, അതിൽ നിന്നുണ്ടായ പ്രണയം,. നഷ്ടപ്പെടുമോ എന്ന തോന്നൽ,. എന്നെ നിങ്ങളുടെ ബെഡ്റൂം വരെ എത്തിച്ചു,. എല്ലാം കഴിഞ്ഞ് എല്ലാവർക്കും മുന്നിൽ വെച്ച് ലവ് കോൺഫെസ് ചെയ്തു,. അഴിച്ച താലി വീണ്ടും കെട്ടി,. എന്റെ സമ്മതം ചോദിക്കാതെ തന്നെ,. പവിത്രമായ ഈ താലി എപ്പോഴാണ് ഒരു കുരുക്കായി തോന്നുന്നത് എന്നറിയുമോ കാർത്തി,. ഭർത്താവിന്റെ സ്നേഹം ഇല്ലാതെ വരുമ്പോഴാ,. എന്നും എപ്പോഴും നിങ്ങൾ ഭർത്താവാണെന്ന അവകാശവും പറഞ്ഞാണ് എന്നെ സ്പർശിച്ചിട്ടുള്ളത്,.. ഒരു പൂ പറിച്ച് എടുക്കുന്ന ലാഘവത്തോടെ,.. ഇപ്പോഴും നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്ന് പറയുമ്പോഴും,. എനിക്ക് വേദനിക്കുന്നതെന്താണെന്ന് അറിയുവോ കാർത്തിക്ക്? നിങ്ങളുടെ സ്നേഹത്തിനേക്കാൾ ഏറെ,. നിങ്ങൾ നിങ്ങളുടെ വാശിക്ക് വില കൊടുക്കുന്നത് കൊണ്ട്,. ഭാര്യ മറ്റൊരുവനെ തേടി പോയി എന്ന് സമൂഹം പറയുമ്പോൾ ഉണ്ടാവുന്ന ദുരഭിമാനത്തെ ഭയക്കുന്നത് കൊണ്ട്,… ”
“അങ്ങനൊന്നും അല്ലമ്മൂ,.. ”
“പിന്നെങ്ങനെയാ കാർത്തി,. സ്വന്തം ഭാര്യ മറ്റൊരാളെ ഇഷ്ടപ്പെടുന്നു എന്ന് കേൾക്കുന്നത് ആത്മാഭിമാനമുള്ള ഒരാണും സഹിക്കില്ല,. അത് പോലെ തന്നെയാ ഒരു പെണ്ണും,. അവളെ മറന്ന് അവളുടെ കണ്മുന്നിൽ വെച്ച് കാമുകിയോട് പ്രണയപരവശനാകുന്ന ഭർത്താവ് അവളെ സംബന്ധിച്ചിടത്തോളം വേദനയും അപമാനവും ആണ്,. സ്വയം വെറുപ്പ് തോന്നുന്ന നിമിഷങ്ങൾ,.. എന്നോട് എത്ര തവണ കാർത്തി പറഞ്ഞിട്ടുണ്ട് എന്നേക്കാൾ കാർത്തിക്ക് വലുത് പ്രിയ ആണെന്ന്,. നിശ്ശബ്ദം കേട്ട് നിന്നത് ആത്മാഭിമാനം നഷ്ടപ്പെട്ട പെണ്ണായത് കൊണ്ടല്ല,.. അത് പ്രിയയെ ഓർത്തിട്ട് മാത്രമാ,. കാർത്തി എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ എന്റെ ബാലേച്ചി അനുഭവിച്ച മനോവിഷമം നേരിൽ കണ്ടവളാ ഞാൻ അത് കൊണ്ട് എനിക്ക് പ്രിയയെ മനസിലാകുമായിരുന്നു ! ഭാര്യയെന്ന അവകാശം നിഷേധിച്ചപ്പോഴും താലി പറിച്ചെടുത്തപ്പോഴും എനിക്ക് എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല,. ഒന്ന് മാത്രേ മനസിലുണ്ടായിരുന്നോളു ന്റെ ചിറ്റ പറഞ്ഞത്,. നിന്റെ കഴുത്തിൽ കിടക്കുന്ന താലിക്കൊരു മഹത്വമുണ്ടെന്ന്,…
യൂ നോ വൺ തിങ് കാർത്തി,. എന്റടുത്ത് രേഷ്മ പോലും പറഞ്ഞു,. രോഹിത്തിനോട് നിനക്ക് പ്രണയം തോന്നിപ്പോയാലും തെറ്റ് പറയാൻ പറ്റില്ലെന്ന്,. കാരണം ഞാൻ കരഞ്ഞപ്പോഴെല്ലാം ആ കണ്ണുനീർ തുടച്ചത് രോഹിത് ആണ്,. തളർന്നപ്പോഴെല്ലാം പ്രത്യാശ തന്നതും കൈ പിടിച്ചതും രോഹിത് ആണ്, ആ കാരണവും പറഞ്ഞു എനിക്ക് വേണേൽ രോഹിത്തുമായി പ്രണയത്തിലാകാമായിരുന്നു എന്നിട്ടും മനസെന്താ അവന്റെ പുറകെ പോകാഞ്ഞതെന്നറിയുമോ? എന്തൊക്കെ വന്നാലും കാർത്തി ഒരിക്കൽ എന്നെ മനസിലാക്കുമെന്ന് വിശ്വസിച്ചു,. ആ വിശ്വാസം എന്നാണ് തകർന്നതെന്നറിയോ? കാർത്തി പറഞ്ഞപോലെ നമുക്കിടയിൽ എന്തൊക്കെയോ നടന്ന ആ ദിവസം,..
ആ നിമിഷമെങ്കിലും എന്നെ സ്നേഹിക്കുമെന്ന് പറയുമെന്ന് തോന്നി,. അതുണ്ടായില്ല പിന്നെ പറഞ്ഞതോ,. ഒരു ഭർത്താവിന്റെ അവകാശത്തെക്കുറിച്ച്,.. ഞാൻ കാർത്തിക്കൊപ്പം കിടന്ന് തന്ന ആ ദിവസം എന്നിലെ പാതിവ്രത്യം മരിച്ചു,. എന്നിലെ ഭാര്യ മരിച്ചു,.. എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നിപ്പോയി കാർത്തി,. ഞാനൊരു പ്രോസ്ടിട്യൂട് ആയി മാറി എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്,… ഐ ബിഗിൻ ടു ഹേറ്റ് മൈ സെൽഫ്,.. ”
കാർത്തി കണ്ണുകളടച്ചു, എല്ലാം തെറ്റാണ്,. അമ്മുവിന്റെ സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നായിരുന്നില്ല,. അവൾ തന്നിൽ വിശ്വാസമർപ്പിച്ചപ്പോഴും താനവളെ സംശയിച്ചു,. അവളുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തു,.. താൻ തെറ്റുകളുടെ ഒരു പടുകുഴി ആയിരുന്നപ്പോഴും അവളിൽ തെറിച്ച ഒരിറ്റ് ചെളിയുടെ പേരിൽ അവളെ താൻ സംശയിച്ചു,..
“നമ്മുടെ സമൂഹത്തിൽ എല്ലാർക്കും ഒരു ധാരണയുണ്ട് കാർത്തി,. പെണ്ണായി ജനിച്ചവളാണെങ്കിൽ എല്ലാം സഹിക്കേണ്ടവളാണെന്ന്,. എല്ലാ അമ്മമാരും വിവാഹത്തലേന്ന് പെണ്മക്കളെ ഉപദേശിക്കുന്നത് ഒന്ന് മാത്രമാണ്,. എന്തൊക്കെ സഹിച്ചും നീ ആ കുടുംബത്തിൽ പിടിച്ചു നിൽക്കേണ്ടവളാണെന്ന്,. ഭർത്താവിനെ സന്തോഷിപ്പിക്കേണ്ടവളാണെന്ന്,. പക്ഷേ ഒരമ്മമാരും സ്വന്തം ആണ്മക്കളോട് നീയവളോട് നീതി പാലിക്കണമെന്നും,. അവളെപ്പോലെ തന്നെ കെട്ടുതാലി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംരക്ഷിക്കണമെന്നും ഉപദേശിച്ചു കേട്ടിട്ടില്ല,. എന്ത് കൊണ്ടാണ് അത് ചെയ്യാത്തതെന്നറിയുമോ നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്,. എത്ര പേർക്ക് കഴിയുന്നുണ്ട് ആ വിശ്വാസം സംരക്ഷിക്കാൻ,. ഭാര്യയെ മടുത്ത് മറ്റൊരു പെണ്ണിനെ തേടി പോകുമ്പോൾ, അല്ലെങ്കിൽ അവളെ വഞ്ചിച്ച് മറ്റൊരുവളുടെ സുഖം അനുഭവിക്കുമ്പോഴും നമ്മൾ നമ്മളെ കുറിച്ച് മാത്രേ ചിന്തിക്കാറുള്ളൂ,. സമൂഹം കുറ്റപ്പെടുത്തുന്നതും ഭാര്യയെ ആയിരിക്കും, സ്വന്തം ഭർത്താവിനെ പിടിച്ചു നിർത്താൻ കഴിവില്ലാത്തവൾ,. എന്നാൽ ഒരു പെണ്ണ് പോയാലോ,. അവളുടെ സ്വഭാവശുദ്ധിയെ കീറിമുറിച്ചൊരു പരിശോധന തന്നെ നടത്തും ആദ്യം,. എന്നിട്ട് പറയും കാമപ്രാന്താണ് ഒറ്റ ആണിലൊന്നും ഒതുങ്ങില്ല അവൾ,. വേശ്യയായി മാറും സമൂഹത്തിന് മുന്നിൽ,. എന്നാൽ ആരും അവളെങ്ങനെ പോകാനിടയായ സാഹചര്യത്തെക്കുറിച്ച് വിലയിരുത്താറില്ല,.
സാധാരണക്കാരിയായ ഏതൊരു പെണ്ണും തന്റെ ഭർത്താവിൽ നിന്നും ആഗ്രഹിക്കുക സെക്സിനെക്കാളേറെ പരിഗണന ആവും,. സ്നേഹത്തോടെ ഉള്ളൊരു തലോടൽ ആവും, ഞാനും അത്രേ ആഗ്രഹിച്ചിട്ടുള്ളു കാർത്തി, നിങ്ങൾക്കെനിക്ക് നൽകാൻ കഴിയാതെ പോയതും അതാണ്,..ഒരു ഫ്രണ്ട് ആയിക്കരുതിയ രോഹിത്തെങ്കിലും എന്നെ മനസിലാക്കുമെന്ന് കരുതി,. എന്നാൽ അതും ഉണ്ടായില്ല, നിങ്ങളെല്ലാ പുരുഷന്മാരും ഒരു പെണ്ണിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരേ രീതിയിലാണ്,. അവളുടെ ഉള്ളറിയാൻ നിങ്ങളെക്കൊണ്ട് പറ്റാതെ പോകുന്നതും അത്കൊണ്ടാണ്,.. !”
അമ്മു കണ്ണുകൾ തുടച്ചു,..
“നിന്റെ മനസ്സിൽ ഇത്രയൊക്കെ കാര്യങ്ങൾ ഉണ്ടായിരുന്നു എന്നെനിക്ക് അറിയില്ലായിരുന്നു,. പ്രിയയെ മറന്ന് നിന്റെ അരികിൽ ഞാനെത്തുമ്പോൾ നീ സന്തോഷിക്കുമെന്നാ ഞാൻ കരുതിയത്,. ഏത് പെണ്ണും അങ്ങനൊക്കെയെ ചെയ്യൂ എന്നൂഹിച്ചു.. എന്റെ മുൻവിധി എന്നെ തോൽപ്പിച്ചു കളഞ്ഞു,. പ്രിയയോട് നിനക്ക് അസൂയ തോന്നേണ്ടതാണ്!”
“ശരിയാ,. ഭർത്താവിന്റെ കാമുകിയോട് ആർക്കും സഹതാപം തോന്നില്ല,. പക്ഷേ എനിക്ക് പ്രിയയോട് തോന്നി,. സ്വന്തം കാമുകനെ തട്ടിയെടുത്തവളാണെന്നറിഞ്ഞിട്ടും അവൾക്കും എന്നോട് ദേഷ്യം തോന്നിയില്ല,. കാരണം ഞങ്ങൾ പരസ്പരം മനസിലാക്കിയിട്ടുണ്ട്,. നിങ്ങളുടെ തെറ്റുകൾക്കിടയിൽ എന്തെങ്കിലുമൊക്കെ ഒരു ശരി കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുമുണ്ട്,. കാരണം ആരോടുമുള്ള വാശിക്ക് സ്നേഹിച്ചതല്ല കാർത്തി ഞങ്ങളാരും നിന്നെ,.. അത് നിനക്ക് മനസിലാവുകയുമില്ല !”
“ഓർമ്മ വെച്ചതിൽ പിന്നെ തെറ്റ് മാത്രം കണ്ടു വളർന്ന ഞാൻ,. ആരെയും മനപ്പൂർവ്വം വേദനിപ്പിക്കണമെന്ന് കരുതിയതല്ല,. പ്രിയയെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ നിന്നെ ഞാൻ കണ്ടില്ല,. എന്നാൽ നിന്നെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ അവളെ കരയിപ്പിക്കേണ്ടതായും വന്നു,. നീ പറഞ്ഞത് ശരിയാ,.. ഞാൻ സെൽഫിഷ് ആണ്,. സാഡിസ്റ്റ് ആണ്,.. ചെയ്ത തെറ്റുകൾ തിരുത്താൻ എനിക്കൊരു അവസരം കൂടി തരണം,. എന്ന് ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങി എന്ന് നിനക്ക് ബോധ്യമാകുന്നുവോ അന്ന് മാത്രം നീയെന്നെ ഭർത്താവായി അംഗീകരിച്ചാൽ മതി,. കാത്തിരിക്കാൻ ഞാൻ തയ്യാറാ,… ”
കാർത്തിക്ക് മുറിയിൽ നിന്നിറങ്ങി നടന്നു,.. പുറത്ത് രവീന്ദ്രനും ലതികയും ഉണ്ടായിരുന്നു,…
“ഐ ആം സോറി മോനെ !”
“സോറി പറയണ്ട അച്ഛാ,. അച്ഛൻ തെറ്റുകൾ ചെയ്തപ്പോൾ ഞാനത് കണ്ട് കൊണ്ടിരുന്നു,. എന്നാൽ വലുതായപ്പോൾ അച്ഛനെപ്പോലെ ആകരുതെന്ന് ആഗ്രഹിച്ചിട്ടും,. അച്ഛനെക്കാൾ വലിയ തെറ്റുകൾ ചെയ്തു !”
രവീന്ദ്രൻ ഭാര്യയെ നോക്കി. ഒരുപക്ഷേ അമ്മു പറഞ്ഞതെല്ലാം തന്നെ ലതികയും തന്റെ അടുത്ത് പറയാൻ ആഗ്രഹിച്ച കാര്യങ്ങളാവാം !
********
2 മാസങ്ങൾക്ക് ശേഷം
കാർത്തിക്കിൽ അമ്മു വിചാരിച്ചതിനേക്കാൾ പെട്ടന്ന് മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു,. രോഹിത്തുമായി സംസാരിക്കാൻ പല തവണ കാർത്തിക്ക് ശ്രമിച്ചിട്ടും അവൻ നിന്നു കൊടുത്തില്ല,.. രോഹിത്തിന്റെ അവഗണന അമ്മുവിനെയും തളർത്തി,..
“അമ്മേ കാർത്തിയെവിടെ? ”
“ഇന്ന് മണ്ഡല വ്രതം തുടങ്ങുവല്ലേ,. കണ്ണനും അച്ഛനും മലയിടുന്നുണ്ടെന്നാ പറഞ്ഞത് ! എന്താ മോളെ? ”
“ഒന്നൂല്ല്യ,… ” അമ്മു മുറിയിലേക്ക് നടന്നു,..
താൻ പ്രഗ്നന്റ് ആണെന്ന വിവരം കാർത്തിയെ ഇനി എങ്ങനെ അറിയിക്കുമെന്ന് അമ്മുവിന് യാതൊരു രൂപവും കിട്ടിയില്ല,…
***********
“നീയെന്താ ഭവ്യ കാർത്തിയേട്ടനോട് പറയാത്തത്,.. 3 മാസം കഴിഞ്ഞില്ലേ? 1 മാസം നീ ഇതെല്ലാം എല്ലാവരിൽ നിന്നും മറച്ചു വെച്ചു എന്ന് പറഞ്ഞാൽ, !”
“കാർത്തി, മലയ്ക്ക് പോയേക്കുവല്ലേ രേഷ്‌മേ വരട്ടെ,.. എന്നിട്ട് കാർത്തിയുടെ കൈകൾ എന്റെ ഉടലിനോട് ചേർത്ത് ആ കാതുകളിൽ പറയണം കാർത്തി ഒരച്ഛനായിരിക്കുന്നുവെന്ന് !”
“അതൊക്കെ ഓക്കേ,.. ബട്ട്,.. നിന്റെ ഹെൽത്ത്,. അമ്മയോടെങ്കിലും ഒന്ന് പറഞ്ഞൂടെ? ”
“ഇല്ല രേഷ്മ,. ആ വീട്ടിൽ ആദ്യം കാർത്തി അറിഞ്ഞാൽ മതി !”
“മ്മ്,. രോഹിയേട്ടനെ കാണാറുണ്ടോ? ”
“ഇല്ല,. കണ്ടാലും മിണ്ടാറില്ല !”
“നിന്നെ പ്രൊപ്പോസ് ചെയ്തത് കൊണ്ടുള്ള കുറ്റബോധം കൊണ്ടാകും !”
“ആവോ അറിയില്ല,.. വെറുപ്പാകും ഒരുപക്ഷേ !”
“അങ്ങനെ വെറുക്കാൻ പറ്റുമോ? ”
“വിശ്വാസവഞ്ചനയാണ് ഞാൻ ചെയ്തത്. രോഹിതെന്നല്ല ആർക്കും അത് പൊറുക്കാനാകില്ല !”
“മ്മ്, ശരി,.. ഞാൻ ഡ്രോപ്പ് ചെയ്യാം !”
“വേണ്ട ഞാനൊരു ഓട്ടോ പിടിച്ചു പൊക്കോളാം,.. കാർത്തി ഇന്നെത്തുമെന്നാ പറഞ്ഞത് !”
“ശരി .. പിന്നെ മെഡിസിൻസ് ഒക്കെ കറക്റ്റ് ടൈമിൽ കഴിക്കണം !”
“ഓ ആയിക്കോട്ടെ !”
” ബൈ, ടേക്ക് കെയർ !”
“ബൈ !”
അമ്മു റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയതും,.. ഒരു ഓമിനി വാൻ വട്ടം വന്ന് നിന്നു,.. അടുത്ത നിമിഷം അവൾ അതിലേക്ക് തള്ളപ്പെട്ടു,.
“ഭവ്യാ,.. ” രേഷ്മ ഉറക്കെ കരഞ്ഞു,..
ആളുകൾ ഓടിക്കൂടിയപ്പോഴേക്കും വാൻ ഏറെ ദൂരം മുന്നോട്ടേക്ക് പോയിരുന്നു !
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission