തന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നുറങ്ങുന്ന ഗായുവിന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി ചുംബിച്.. അവിടെ നിന്ന് ആരും കാണാംതെ പുറത്തേക്ക് ഇറങ്ങുമ്പോൾ മാധവിന്റെ മനസ്സിലേക്ക് സന്തോഷത്തിനൊപ്പം പല സംശയങ്ങളും ആഞ്ഞടിച്ചു കൊണ്ടിരുന്നു…
കഴിഞ്ഞു പോയ ചില ഉള്ളെരിഞ്ഞ നിമിഷങ്ങളും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖങ്ങളും അവന്റെ മനസിലൂടെ കടന്നുപോയി..
ഉറങ്ങാൻ കിടന്നിട്ടും ഗായു വിന്റെ തന്നെ മുഖം ഓർമ്മ വരും..
താൻ കാരണം ഒരിക്കലും ഗായുവിന് ഒരപകടവും വരരുത്…
നാളെ രാവിലെ തന്നെ എഴുന്നേറ്റു ഗായുവിന്റെ കയ്യിൽ നിന്ന് അവൾക്ക് വന്ന ആ നമ്പർ വാങ്ങണമെന്ന് അവൻ തീരുമാനിച്ചു.. ആരാണതെന്ന് അറിയാതെ തനിക്കിനി മനസമാധാനം ഉണ്ടാവില്ലെന്ന് മാധവിന് മനസിലായി.
രാവിലെ ഉറക്കമുണർന്ന ഗായത്രി ചുറ്റുമൊന്ന് കണ്ണോടിച്ചു ദൈവമേ… മാധവേട്ടൻ ഇന്നലെ എപ്പോ പോയി.. അല്ലെങ്കിലും ചില നേരത്ത് കട്ടില് കണ്ടാൽ തനിക്കു ബോധമുണ്ടാവില്ല..
അഴിഞ്ഞു കിടന്ന മുടിയെല്ലാം വാരികെട്ടി മുഖം കഴുകി.. അടുക്കളയിലോട്ട് ഓടി ചെന്നു..
” ആഹാ.. വന്നല്ലോ പുന്നാര മോള്.. ഇന്നലെ ആർക്കുകേറി വരാൻ വേണ്ടിയാ എന്റെ പുന്നാര മോള് പിന്നാമ്പുറത്തെ വാതില് അടക്കാതെ ഇന്നലെ കിടന്നത്..”?
അമ്മയുടെ ആ ചോദ്യം കേട്ടതും ഗായു ഒന്ന് ഞെട്ടി.
” നീ അടച്ചിട്ടുണ്ടാവുമെന്ന് കരുതിയാ ഞാനത് ശ്രെദ്ധിക്കാതിരുന്നത്.. എന്തോ ഭാഗ്യം കൊണ്ട് കള്ളന്മാർക്കൊന്നും ഇന്നലെ ഈ വഴി വരാൻ തോന്നിയില്ല.. ”
ഓ വെറുതെ പറഞ്ഞ ഡയലോഗ് ആണല്ലേ.. ദൈവം തമ്പുരാൻ കാത്തു…
” ഓ പിന്നെ അതിനുമാത്രം എന്തമ്മേ ഇവിടെഇരിപ്പുള്ളത്… ആകെ വിലയുള്ള ഒരാളാണ് ഞാൻ എന്നെ ആരും ഇന്നലെ കട്ടിലോടെ പൊക്കി കൊണ്ടൊന്നും പോയിട്ടില്ല..ഞാൻ ദേ നല്ല അടിപൊളിയായി ഇവിടെ നിക്കണ്… പിന്നെ ഈ കുഴിയിലോട്ട് കാലും നീട്ടിയിരിക്കുന്ന നിങ്ങളെ മൂന്നുപേരെയും ആർക്കും ആവശ്യവുമില്ല.. ”
” വാതിലടക്കാതെ കിടന്നതും പോരാ.. തർക്കുത്തരം പറയുന്നോ.. ഇവളെ ഇന്ന് ഞാൻ… ”
” അയ്യോ തല്ലല്ലേ എന്റെ അമ്മപെണ്ണേ… “!
എന്നും പറഞ്ഞ് ഗായു അമ്മയുടെ പിന്നിൽ ചെന്ന് കെട്ടിപിടിച്ചു
” ദേ കുഞ്ഞോളെ എന്റെ കയ്യിന്നു രാവിലെ തന്നെ കിട്ടണ്ടങ്കിൽ വേഗം പോയി കുളിച്ച് കോളേജിൽ പോവാൻ നോക്ക്.. കെടന്നു കിഞ്ഞരിക്കാൻ നിൽക്കേണ് പെണ്ണ്… ”
പിന്നെ ഒന്നും നോക്കാതെ ഓടിചാടി പോയി കുളിച്ച് കോളേജിൽ പോവാൻ റെഡി ആയി..
കോളേജിലെത്തി ആദ്യം ചെയ്തത് ആ ഗൗരി പെണ്ണിന്റെ പിണക്കം മാറ്റലായിരുന്നു…
ക്യാന്റീനിൽ ചെന്ന് ശ്രീശൻ ചേട്ടന്റെ സ്പെഷ്യൽ പരിപ്പ് വടയും കട്ടനും വാങ്ങി കൊടുത്തപ്പോൾ പെണ്ണിന്റെ പകുതി ദേഷ്യം മാറി..
” അപ്പൊ നീ പറയാൻ പോണത് നീയും മാധവ് സാറും തമ്മിൽ ഒരു പരിചയവും ഇല്ലെന്നാണോ… ”
” എന്റെ ഗൗരി… അങ്ങനെയല്ലെടി… അതു പിന്നെ… അന്ന് ഞങ്ങൾ തമ്മിൽ പരിചയം ഉണ്ടായില്ല… പക്ഷെ … ഇപ്പൊ ”
“പക്ഷെ… ആ പറയെടി ഇപ്പൊ എന്താ ??”
പിന്നെ ഒന്നും ഒളിച്ചു വെച്ചില്ല… ഈ രണ്ടു ദിവസങ്ങളിലായി ഉണ്ടായ എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു..
എല്ലാം കേട്ട്.. പെണ്ണ് എന്നെ ആദ്യമായി കാണുന്ന പോലെ നോക്കിയിരുന്നു …
” എടി ദുഷ്‌ട്ടെ… ഇത്രയും ഒപ്പിച്ച് വെച്ചിട്ടാണോടി… ഈ നേരം വരെ നിനക്ക് അയാളെ അറിയില്ലെന്ന് പറഞ്ഞത്.. ”
ഞാൻ മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഗൗരിയോട് ഒരു ചിരിയും പാസ്സാക്കി ഞാനതിന് മറുപടി കൊടുത്തു..
” മ്മ് ചിരിക്കുന്നുവോ… മറുപടി പറയെടി..”
കുറച്ചു നേരം ഒന്നും മിണ്ടാതെ ആലോചിച്ചിരുന്നുകൊണ്ട്.. ഗൗരി വീണ്ടും പറഞ്ഞു തുടങ്ങി..
എടി എനിക്കൊരു സംശയം ഇനി ആള് നിന്നെ വെറുതെ പറ്റക്കാണോ.. ഈ സിനിമനടന്മാർക്കൊക്കെ ഇതൊക്കെ വെറും ടൈംപാസ്സ് ആണ് അതാ ഞാൻ ചോദിച്ചേ..
പിന്നെ പുള്ളിക്കാണെങ്കിൽ നിന്നോട് കുറച്ച് ദേഷ്യവും ഉണ്ടായിരുന്നു.. ”
ഗൗരി അങ്ങനെ ചോദിച്ചപ്പോൾ പെട്ടന്ന് സങ്കടം വന്നു. എയ് മാധവേട്ടൻ എന്നോട് അങ്ങനെയൊന്നും ചെയ്യില്ല … എങ്കിലും ഉള്ളിലെവിടെയോ ഒരു ഭയം…
കുറച്ചു നേരം കൂടി അവിടെയിരുന്ന് സംസാരിച്ച് ക്ലാസിലോട്ട് പോയി.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലോട്ട് നടന്നുപോവുമ്പോൾ ഒരു ബ്ലാക്ക് കളർ ജീപ്പ് ഞങ്ങൾടെ മുന്നിലൂടെ രണ്ടു മൂന്നു തവണ പാസ്സ് ചെയ്തുപോയി… മാധവേട്ടൻ ആണോന്നു തിരിഞ്ഞു നോക്കി അല്ല… അത് വേറാരൊ ആയിരുന്നു ഇവിടെയെങ്ങും കണ്ടിട്ടില്ല ഇതിനുമുൻപ് അയാളെ ..
വീട്ടിൽ ചെന്ന് അങ്ങോട്ടും ഇങ്ങോട്ടും ചുറ്റി തിരിഞ്ഞു നടക്കാൻ തുടങ്ങിട്ട് കൊറേ നേരായി.. നാളെ മാധവേട്ടൻ മുംബൈ ലോട്ട് പോവും പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി.. പിന്നെ രണ്ടാഴ്ച കഴിഞ്ഞ് നോക്കിയാൽ മതി.. പോവുന്നതിനു മുന്നേ ഒന്ന് കാണണമെന്നുണ്ട്, പക്ഷെ എങ്ങനെ.. ഫോണെടുത്തു വിളിക്കാൻ നമ്പറില്ല..ഇനി ഉണ്ടെങ്കിലും വിളിക്കില്ല അല്ല അവിടന്നും വിളിക്കാല്ലോ… ഒരു സമാധാനത്തിനായി യൂട്യൂബ് എടുത്ത് മാധവേട്ടന്റെ സിനിമ ഇരുന്ന് കണ്ടു.. ഇതിനിടയിൽ അമ്മ മുറിയിൽ കേറി വന്ന് ഇരുപത്തി നാല് മണിക്കൂറും ഫോണിൽ കുത്തി കള്ളിക്കലാണ് പണിയെന്നും പറഞ്ഞ് ചീത്ത പറഞ്ഞു..
രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന നേരത്താണ് അകത്തോട്ട് കേറി വരുന്ന ആൾക്കാരെ കണ്ട് ഞാൻ ഞെട്ടിയത് . രാഗിണിയമ്മയും പ്രകാശച്ചനും (മാധവേട്ടന്റെ അച്ഛൻ )കൂടെ എന്റെ നായകനും…
അവരെ കണ്ടപാടെ അച്ഛനും അമ്മയും ഓടി ചെന്ന് അകത്തേക്ക് കയറ്റി ഇരുത്തി..
” ഇതെന്താ ഈ നേരത്ത് .. പ്രകാശാ… ??”
അച്ഛനാണ് ചോദിച്ചത്..
” ഒന്നുമില്ലെടാ.. വയനാട്ടിലെ എസ്റ്റേറ്റിൽ നിന്ന് ഇന്നാണ് എത്തിയത്.. അമ്പലത്തിൽ നിന്ന് പോരണ വഴി ഇവിടെയൊന്ന് കേറാന്ന് കരുതി.. മാഷേ കണ്ടിട്ട് കൊറേ നാളായല്ലോ അതാ.. പിന്നെ മാധു പറഞ്ഞു മുത്തച്ഛന് വയ്യ ഇന്നലെ കണ്ടപ്പോൾ ചെറിയ ശ്വാസം മുട്ടലൊക്കെ ഉണ്ടായിരുന്നെന്ന്… അപ്പൊ ഞാൻ തന്നെയാ പറഞ്ഞേ പോണ വഴി ഇവടെ കേറാന്ന്.. ”
ഇന്നലെ മുത്തച്ഛന് ചെറിയ ശ്വാസം മുട്ടൽ ഉണ്ടായിരുന്നു.. അത് അമ്പലത്തിലോട്ട് നടന്നതിന്റേതായിരുന്നു… ഇപ്പൊ പ്രശ്നം ഒന്നുമില്ല..
മുത്തച്ചനും അച്ഛനും മാധവേട്ടന്റെ അച്ഛനും (പ്രകാശച്ചൻ )നല്ല സംസാരമാണ്
അമ്മയും രാഗിണിയാമ്മയും അമ്പലത്തിലെ പൂജയെ പറ്റി സംസാരിക്കുകയാണ്.. ഇതിനിടയിൽ അച്ഛനും പ്രകാശച്ചനും വയനാട്ടിലെ തേയിലതോട്ടത്തിനെ കുറിച്ചും,വരാൻ പോകുന്ന ഇലെക്ഷനെ പറ്റിയൊക്കെ സംസാരിക്കുന്നുണ്ട് ….. ”
മാധവേട്ടൻ ഇടക്ക് അച്ഛന്മാരോടും മുത്തച്ഛനോടും സംസാരിച്ച് ഫോണിൽ കുത്തിതോണ്ടി ഇരുപ്പാണ്.. ഇതിനിടയിൽ നമ്മളെയൊന്ന് നോക്കുന്നുപോലുമില്ല…
‘ ജാഡ… ‘
“രേണു ആന്റി.. ടോയ്ലറ്റ് എവിടെയാണെന്ന് പറയോ..””
ആഹാ മാധവേട്ടനാണ്
ആ അങ്ങനെ വഴിക്ക് വാ…
” കുഞ്ഞോളെ.. മാധു ന് ബാത്ത്റൂം കാണിച്ചു കൊടുത്തേ… ”
ഈ ബാത്‌റൂമിൽ പോക്ക് ഇപ്പൊ എന്തിനുള്ളതാണെന്ന് എനിക്ക് നന്നായറിയാം.. ഇത്രയും നേരം ജാഡയും പിടിച്ച് ഇരുന്നതല്ലേ. ഞാനും കാണിച്ചു തരാം എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്നു..
പഴയ വീടാണ് ഞങ്ങളുടേത് അതുകാരണം അകത്ത് അറ്റാച്ഡ് ബാത്റൂം ഒന്നുമില്ല.. പിന്നെ മുത്തച്ഛന്റെ മുറിയോട് ചേർന്ന് ഒന്നുണ്ട് ഈ അടുത്ത് പണിതതാണ് മുത്തച്ഛന് വയസായപ്പോൾ.. പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ട് ആവേണ്ടി വന്നപ്പോൾ
” ദേ മാധവേട്ടാ നേരെ പോയി പുറത്ത് ഇടതു ഭാഗത്തുള്ളതാണ് ബാത്റൂമെന്നും കൈ കൊണ്ട് ചൂണ്ടി കാണിച്ചു കൊടുത്ത് ഞാനവിടെ ചുമരും ചാരി നിന്നു …”
എന്റെ നിൽപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു മാധവേട്ടൻ കണ്ണോണ്ടും കൈയോണ്ടുമൊക്കെ എന്തൊക്കെയോ ഗോഷ്ട്ടി കാണിക്കുന്നുണ്ട്.. ഞാനതൊന്നും മൈൻഡ് ചെയ്യാതെ അവരെയൊക്കെ നോക്കി നിന്നു..
മാധവേട്ടന്റെ നിൽപ്പ് കണ്ടിട്ട് മുത്തച്ഛൻ എന്നോട് പറഞ്ഞു .
” എന്റെ ഗായു മോളെ കൂടെ ചെന്ന് ആ വഴി കാണിച്ച് കൊടുക്ക്. ആ കുട്ടിക്ക് അറിയാൻ പറ്റില്ല എവ്ടെയാണെന്.. ”
” ആ മോളെ ചെന്ന് കാണിച്ചു കൊടുക്ക്.. അല്ലെങ്കി അവനിവിടെ തന്നെ പണിയൊപ്പിക്കുമെന്ന് മാധവേട്ടന്റെ അച്ഛൻ പറഞ്ഞതും അവിടെയൊരു കൂട്ട ചിരി പൊന്തി ..
അമ്മ എന്നോട് കണ്ണുകൊണ്ടു കൂടെ ചെല്ലാൻ കാണിച്ചപ്പോൾ ഞാൻ മാധവേട്ടന് മുന്നിലായി നടന്നു..
ഹാൾ കഴിഞ്ഞ് പുറത്തേക്ക് എത്തിയതും മാധവേട്ടൻ എന്റെ കയ്യിൽ പിടിച്ച് മുത്തച്ഛന്റെ റൂമിലേക്ക് കൊണ്ടുപോയി .. .
” എന്തൊക്കെ നാടകം കളിച്ചിട്ടാണെന്നറിയോ അമ്പലത്തിൽ നിന്ന് വരുന്ന വഴി അച്ഛനേം അമ്മയേം കൂട്ടി ഇങ്ങോട്ട് വരാൻ പറ്റിയത് ..
അതും പോരാതെ നിന്നെ ഒറ്റക്ക് ഒന്ന് കാണാൻ വേണ്ടിയാ ഇല്ലാത്ത മൂത്രശങ്ക വരുത്തി വിളിച്ചത് .. അപ്പൊ പെണ്ണിന്റെ ഒടുക്കത്തെ ഒരു വെയിറ്റ്.. അതും പോരാതെ എന്റെ അച്ഛന്റെ ഊള ചളിക്ക് നിന്ന് ചിരിക്കുന്നോ.. കുറ്റിപിശാചേ.. ”
” ആർക്കാ ജാഡ ഈ എനിക്കോ.. എന്നെ കൊണ്ടൊന്നും പറിയിപ്പിക്കണ്ട .ഇന്നലെ ഇവിടുന്നു പോയിട്ട് എന്നെ വിളിച്ചോ… എനിക്കെത്ര സങ്കടം വന്നെന്നു ആർക്കെങ്കിലും അറിയോ.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട… “മുഖവും തിരിച്ചു നിൽക്കുന്ന ഗായുവിനെ കണ്ടപ്പോൾ മാധവിന് ചിരി വന്നു…
പെട്ടന്ന് ഗായുവിന്റെ കൈയിൽ മുറുക്കി പിടിച്ചിരുന്ന കൈ മാധവ് ഒന്ന് ലൂസാക്കി…
” അപ്പൊ നീയെന്നെ മിസ്സ് ചെയ്തു.. മ്മ് മ്മ്… നമുക്കൊരു കരാർ വെച്ചാലോ പെണ്ണെ.. നമ്മൾ രണ്ടുപേരും തമ്മിൽ എപ്പോഴെങ്കിലും പിണക്കമോ ദേഷ്യമോ വന്നാൽ.. ദേഷ്യം വന്ന ആളെ മറ്റേ ആൾ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്ത് പിണക്കം മാറ്റണം.. എങ്ങനെ ഉണ്ട് എന്റെ ഐഡിയ.. ”
“മ്മ് ഐഡിയയൊക്കെ കൊള്ളാം… എന്ന് വെച്ച് എപ്പോഴും എപ്പോഴും പിണങ്ങാൻ നിൽക്കണ്ട എന്റെ പൊന്നുമോൻ… എനിക്ക് നന്നായി അറിയാം ഈ തലക്കുള്ളിലെ കുരുട്ടു ബുദ്ധി.. ”
“ആ അതിനെ കുറിച്ച് ഞാൻ പിന്നെ ആലോചിക്കാം.. പക്ഷെ ഇപ്പോഴത്തെ നിന്റെ പിണക്കം ഞാനിപ്പോ മാറ്റിത്തരാം എന്ന് പറഞ്ഞ് മാധവ് ഗായുവിന് അവരുടെ ആദ്യത്തെ പിണക്കത്തിനുള്ള മറുപടി അവൾടെ ചുണ്ടിൽ അവന്റെ ചുണ്ടോട് ചേർത്ത് നൽകി..
കണ്ണടച്ച് നിന്ന ഗായുവിന്റെ മുഖം തന്റെ മാറോട് ചേർത്ത് നിന്നു..
” ഡി പെണ്ണെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീയെന്റെ കൂടെ തന്നെ വേണം കേട്ടോ എന്നും.. എന്തായാലും അടുത്ത തവണ ഞാനും അച്ഛനും അമ്മേം ഇവിടേക്ക് ഇതുപോലെ വരുന്നത് എന്റെ പെണ്ണിനെ ചോദിച്ചായിരിക്കും.. ”
“എന്തായാലും ഇനി രണ്ടാഴ്ച കഴിഞ്ഞേ കാണാൻ പറ്റൊള്ളൂ അല്ലെ .. അതിനിടയിൽ മാധവേട്ടൻ എന്നെ മറക്കോ… “ഗായത്രിയുടെ ആ ചോദ്യം കേട്ടപ്പോൾ മാധവിന് ചിരിയാണ് വന്നത്… മുഖത്തെ ചിരി മാറ്റി ഗൗരവത്തോടെ അവൻ പറഞ്ഞു..
” സാധ്യത ഇല്ലാതില്ല… കാരണം ഈ മുംബൈലൊക്കെ ഒരുപാട് സുന്ദരിമാരെ ഒരുമിച്ച് കാണുമ്പോൾ…ഞാൻ ശ്രെമിക്കാം.. മറക്കാതിരിക്കാൻ.. ”
ഞാൻ പറയുന്നത് കേട്ട് പെണ്ണിന്റെ മുഖമെല്ലാം ദേഷ്യം വന്നു ചുവന്നു തുടുത്ത് നിൽക്കുകയാണ്..
എന്നാൽ മറക്കാതിരിക്കാൻ ഞാനൊരു സമ്മാനം തരാം എന്റെ ഫ്യുച്ചർ ഹസിനെന്നും പറഞ്ഞ് ഗായത്രി അവന്റെ നെഞ്ചിൽ ആഞ്ഞൊരു കടി കടിച്ചത് പെട്ടന്നായിരുന്നു …ഇത് കാണുമ്പോൾ എന്റെ പുന്നാര മോൻ എന്നെ ഓർത്തോളും എന്നും പറഞ്ഞ് ഒരോട്ടവും ..
അവൾടെ പല്ലിന്റെ അടയാളം വട്ടത്തിൽ ചുവന്ന് അവന്റെ നെഞ്ചിൽ കിടന്നു…
ഗായത്രി യുടെ വീട്ടിൽ നിന്ന് തിരികെ വരുന്ന വഴിയെല്ലാം മാധവിന്റെ കൈ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുകയായിരുന്നു..
വീടെത്തിയിട്ടും ഇറങ്ങാതെ കാറിൽ തന്നെ ഇരിക്കുന്ന മാധവിനെ കണ്ട അച്ഛൻ ഇറങ്ങുന്നില്ലെന്ന് ചോദിച്ചപ്പോഴാണ്.. വീടെത്തിയെന്നത് പോലും മാധവ് തിരിച്ചറിഞ്ഞത്.. മുറിയിൽ ചെന്ന് മലർന്നടിച്ച് തലയിണയും കെട്ടിപിടിച്ചു കിടക്കുമ്പോഴും നുണക്കുഴിയും കാണിച്ച് ചിരിച്ചോടുന്ന ഗായുവിന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ..
” സ്വപ്നം കണ്ടുകഴിഞ്ഞെങ്കിൽ എന്റെ പൊന്നുമോൻ ഈ പാലും കുടിച്ച് കിടന്നുറങ്ങാൻ നോക്ക് നാളെ നേരത്തെ എഴുനേൽക്കേണ്ടതാണ്.. ” അമ്മയാണ്..
അമ്മക്കൊരു വളിച്ച ചിരി പാസ്സാക്കി മാധവ് പാലെടുത്ത് കുടിച്ചു..” ഞാൻ നാളെ പോവണ്ട കാര്യം ആലോചിക്കേയിരുന്നമ്മ… അല്ലാതെ വേറൊന്നും അല്ല.. ”
” എന്റെ മോന്റെ ഈ കാര്യഗൗരവും മൂത്രശങ്കയുമൊക്കെ കാണുമ്പോൾ തന്നെ അമ്മക്കറിയാം നീയെന്താ ആലോചിക്കുന്നെന്ന്.. അതുകൊണ്ട് അധികം കിടന്ന് ഉരുളാൻ നിൽക്കണ്ട… അവളെയെനിക്ക് ഇഷ്ട്ടമാടാ.. നല്ല കുട്ടിയാ ഗായു.. അച്ഛനും ഇഷ്ട്ടമാണ്.. പിന്നെ നിന്റെ അനിയത്തി അവൾടെ കാര്യം പറയണ്ടല്ലോ നൂറു വട്ടം സമ്മതമായിരിക്കും.. ”
അമ്മ പറയുന്നതെല്ലാം കേട്ട് മാധവ് ഒന്ന് ഞെട്ടി എന്നാലും അമ്മക്കിതെങ്ങനെ മനസിലായി എന്നാലോചിച്ചു നിൽക്കുമ്പോഴാണ്… അമ്മ തന്നെ അതും പറഞ്ഞത്
” ഓ ഞാനിതെങ്ങനെ മനസിലാക്കിയെന്നായിരിക്കും നീ ആലോചിക്കന്നെ അല്ലെ മാധു.. പണ്ട് മഴ വന്നാൽ പോലും ദേഹത്ത് വെള്ളം തൊടാതെ കുളിക്കാതെയും നനക്കാതെയും നടന്നിരുന്ന നിന്റെയച്ഛൻ ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലായതിൽ പിന്നെ എന്നെ കാണാൻ മാത്രമായി വേണ്ടിയാണ് ദിവസം നാലുനേരം ഞങ്ങൾടെ തറവാട്ടുവീട്ടിലെ കുളത്തിൽ കുളിക്കാൻ വന്നിരുന്നത്… ആ തന്തയുടെ അല്ലെ പുള്ള..”
” അങ്ങനെ നാലു നേരം കുളിക്കാൻ വന്നെങ്കിലെന്താ. ഒരിക്കൽ എന്നെയും നിന്നെയും ഒരുമിച്ച് കുളക്കടവിൽ നിന്ന് പൊക്കിയപ്പോൾ അല്ലേ.. നിന്റെ വീട്ടുകാർ നിന്നെ എനിക്ക് കെട്ടിച്ചു തന്നത്.. കുളിച്ചായാലും നിന്നെ വളച് കുപ്പിയിലാക്കി കെട്ടിയില്ലേ ഞാൻ … ”
ആഹാ അച്ഛനും എത്തിയല്ലോ.. ഇനി ഇവിടെ രണ്ടുപേരും തമ്മിൽ നല്ല അംഗം തന്നെയായിരിക്കും പഴയ കഥകൾ പറഞ്ഞ്..
” ദേ മനുഷ്യാ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട.. ചെക്കന്റെ മുന്നിൽ വച്ചാണോ ഇമ്മാതിരി വർത്താനം പറയുന്നേ.”
“അതിനെന്നാ.. അവൻ അവനിഷ്ടമുള്ള കൊച്ചിനെ കാണാനാണ് അങ്ങനെയൊക്കെ ചെയ്തത്.. ലോകത്തിലെ എല്ലാ കാമുകന്മാരും ഇതുപോലെയായിരിക്കും ഇഷ്ട്ടപെട്ടവളെ ഒന്ന് കാണാനും മിണ്ടാനും ഏതറ്റം വരെയും പോവും..
എന്തായാലും നിന്റെ സെലെക്ഷൻ കൊള്ളാം മാധു ഗായത്രി അവള് നല്ല കുട്ടിയാ… നമ്മുടെ കുടുംബത്തിന് ചേരും.. ആ കുട്ടീടെ പഠിപ്പ് കഴിയുമ്പോ അച്ഛൻ ചെന്ന് ചോദിക്കാം.. എന്റെ മോൻ മാധവിന് അവളെ തരാവോന്ന്..”
അച്ഛനും കൂടി അങ്ങനെ പറഞ്ഞപ്പോൾ ഏതോ നിധി കിട്ടിയ ഫീലായിരുന്നു..ഗായു അവളെന്റെ സ്വന്തമാവുന്നത് ആലോചിക്കും തോറും മനസ്സിനൊരു സുഖം..
പിറ്റേ ദിവസം നേരത്തെ എഴുന്നേറ്റ് എയർപോർട്ടിൽ ലേക്ക് പോവുന്ന സമയത്ത് അമ്മ എന്നോട് ഒരു കാര്യം പറഞ്ഞത്
“എന്റെ മോന്റെ ജീവിതത്തിലോട്ട് വരേണ്ട കുട്ടിയാണ് അതുകൊണ്ട് നമ്മടെ പൂർവകാല ചരിത്രം വേറൊരാൾ പറഞ്ഞ് ആ കുട്ടി അറിയുന്നതിനെക്കാൾ മോൻ തന്നെ പറയുന്നതായിരിക്കും…”
ഒന്നും മിണ്ടാതെ നിൽക്കുന്ന മാധവിനെ കണ്ടപ്പോൾ അമ്മക്ക് മനസിലായി.. ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത പലതും താനിപ്പോൾ അവനെ ഓര്മിപ്പിച്ചെന്ന് . മാധവിന്റെ തലയിൽ തന്റെ കൈകൾ കൊണ്ട് തലോടി പറഞ്ഞു…
” ഗായത്രിക്ക് അതെല്ലാം മനസിലാവാനും അംഗീകരിക്കാനുമുള്ള മനസുണ്ടാവും അവളൊരിക്കലും ഈ ഒരു കാരണം കൊണ്ട് എന്റെ കുട്ടിയെ വിട്ട് പോവില്ല എന്നമ്മക്ക് ഉറപ്പുണ്ട്.. ”
എയർപോർട്ടിലേക്കുള്ള വഴി മുഴുവൻ കാറിലിരുന്ന് മാധവ് അമ്മ പറഞ്ഞതിനെ കുറിച്ച് മാത്രമായിരുന്നു ചിന്ത.. ഫോണെടുത്ത് ഗായുവിനെ വിളിച്ച് പോവുകയാണെന്ന് പറഞ്ഞെങ്കിലും അമ്മ പറഞ്ഞ കാര്യം മനഃപൂർവം പറഞ്ഞില്ല.. തിരിച്ചു വന്നിട്ട് നേരിട്ട് കണ്ടു പറയാമെന്നു കരുതി..
അപ്പോഴേക്കും ഇപ്പുറത്ത് മാധവിനെയും ഗായത്രിയെയും പിരിക്കാഞ്ഞുള്ള എല്ലാ പ്ലാനും തയ്യാറാക്കി കഴിഞ്ഞിരുന്നു ആ അച്ഛനും മോളും കൂടി ..
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission