ഗൗരിക്ക് ആ ഫോട്ടോസെല്ലാം എവിടെ നിന്ന് കിട്ടിയെന്നുള്ള മാധവിന്റെ ചോദ്യത്തിന് ആ ദുഷ്ട എന്നെ ചൂണ്ടി കാണിച്ചു…
അത്രയും നേരം കലിപ്പായിരുന്ന ചെക്കൻ… അത് കണ്ടതോടെ.. മുഖത്ത് ഒരു കൃത്തിമ ചിരി വരുത്തി എന്നെ തന്നെ നോക്കി നിന്നു…
” ഓ… ഗായൂ… എടി പെണ്ണേ ഇത് നിന്റെ പണിയായിരുന്നോ…ഇവിടെ വരുമ്പോ എനിക്കൊരു സർപ്രൈസ് ഉണ്ടെന്ന് ഇവള് പറഞ്ഞെങ്കിലും അത് ഇതായിരിക്കുമെന്ന് ഞാനൊട്ടും കരുതിയില്ല…
അല്ലെങ്കിലും പണ്ടേ എന്നെ ദേഷ്യം പിടിപ്പിക്കലാണല്ലോ നിന്റെ ഇഷ്ട്ട വിനോദം…”
മാധവ് ഇതെല്ലാം പറയുമ്പോഴും ഞാൻ വായും തുറന്ന് പിടിച്ച് ആര് ? എപ്പോ.. ?എന്ന ഭാവത്തിൽ നിൽപ്പായിരുന്നു..
ഗൗരി എന്നെ തന്നെ രൂക്ഷമായി നോക്കി നിൽപ്പുണ്ടായിരുന്നു …
” അപ്പൊ മാധവ് സാറും ഗായത്രിയും നന്നായി അറിയുമോ… ?”
ഗൗരിയാണ് അത് ചോദിച്ചത്..
” പിന്നെ ഞാനെങ്ങനെയാടോ… ഒരു പേയ്‌മെന്റ് പോലും വേണ്ടെന്നു വെച്ചു നിങ്ങളുടെ കോളേജിൽ ഗസ്റ്റ് ആയി വന്നത്..
ഗായു വിനെ എനിക്ക് ചെറുപ്പം തൊട്ട് അറിയാം.. അല്ലേ ഗായു..?അവളൊരു കാര്യം പറഞ്ഞിട്ട് ഞാനത് ചെയ്തു കൊടുത്തില്ലെങ്കിൽ മോശമല്ലേ…. ”
ഇതൊക്കെ കേട്ടിട്ടും ഞാൻ ഒന്നും മിണ്ടാനോ മൈൻഡ് ചെയ്യാനോ പോയ്യില്ല..
” ഗായു ഇപ്പൊ മിണ്ടാത്തത് നിങ്ങള് ശ്രെധിക്കണ്ട… അത് കഴിഞ്ഞ ദിവസം ഞങ്ങൾ തമ്മിൽ ചെറിയ വഴക്കുണ്ടായി അതിന്റെ പിണക്കമാണ്.. ”
ദൈവമേ ഇതെന്തൊക്കെയാണ് ഈ ദുഷ്ടൻ ഇരുന്ന് പറയുന്നതെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ഗൗരി എനിക്ക് നേരെ നടന്നു വന്നത്…
തിരിഞ്ഞിറങ്ങി പോവാനേരം… എന്റെ ചെവിയിൽ വന്ന് അവള് പറഞ്ഞതു കേട്ടതോടെ…. മാധവിനെ കൊല്ലാനുള്ള ദേഷ്യമാണ് എനിക്ക് വന്നത്..
വേറൊന്നുമല്ല… ഞാനും മാധവും തമ്മിൽ ഇത്രയും അടുപ്പമുണ്ടായിട്ടും… അവരെയെല്ലാം ഞാൻ പൊട്ടൻ കളിപ്പിച്ചുവത്രേ ഞങ്ങൾ തമ്മിൽ ഒട്ടും പരിചയവുമില്ലാത്തതുപോലെ.. ആരെ കാണിക്കാനാണ് ഈ നാടകമെല്ലാം കളിച്ചതെന്നും കൂടി അവള് ചോദിച്ചപ്പോൾ.. ഒന്നും മിണ്ടാതെ ഞാനവിടെ നിന്ന് ഇറങ്ങി പോന്നു ..
പരിപാടികളൊന്നും കാണാൻ നിൽക്കാതെ ആദ്യം കിട്ടിയ ബസ്സിൽ കേറി വീട്ടിലെത്തി… ഗേറ്റ് തുറന്നു വീട്ടിലോട്ട് കേറുന്നതിന് മുന്നേ മുത്തച്ഛൻ എന്നോട് കോളേജിലെ പ്രോഗ്രാമെല്ലാം എങ്ങനെ ഉണ്ടായി എന്നു ചോദിച്ചു…
നന്നായിരുന്നു മുത്തച്ഛാ എന്ന ഒറ്റ വക്കിൽ ആ സംഭാഷണം അവിടെ അവസാനിപ്പിച്ച് ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു..
എത്ര തലപുകഞ്ഞാലോചിച്ചിട്ടും മാധവ് എന്നോടെന്തിനാ ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസിലായില്ല.. മാധവിന്റെയുള്ളിൽ എന്നോട് അന്നത്തെ ആ പ്രശ്നം കാരണം നല്ല ദേഷ്യം ഉണ്ടാകേണ്ടതാണ്.. പക്ഷെ അതിനു പകരം പുള്ളി എന്നോടെന്തിനാ ഇങ്ങനെയൊക്കെ പെരുമാറുന്നത്… ?
ഇന്ന് പലപ്പോഴുമായി മാധവിന്റെ പെരുമാറ്റവും നോട്ടവും തന്നെ അത്ര സുഖകരമായി തോന്നിയില്ല എനിക്ക്..
ഓരോന്നാലോചിക്കും തോറും എവിടയെക്കൊയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നത് പോലെ… മോളെ ഗായൂ നീ സൂക്ഷിച്ചോ..എട്ടിന്റെ പണി നിനക്ക് വരാൻ പോവുന്നുന്നുന്ന് ആരോ ഉള്ളിലിരുന്ന് പറയുന്ന പോലെ…
യൂണിയൻ ഡേ കഴിഞ്ഞ് ശനിയും ഞായറും ആയതിനാൽ രണ്ടു ദിവസം ക്ലാസ്സില്ലായിരുന്നു.. ഇനി രണ്ടു ദിവസം കഴിഞ്ഞേ ക്ലാസ്സിലെക്ക് പോവേണ്ടതുള്ളൂ… അതിനിടയിൽ ഗൗരിയെ വിളിച്ച് സത്യാവസ്ഥ പറയാന്നു കരുതിയപ്പോ.. പുല്ല് പെണ്ണ് ഫോണെടുക്കുന്നില്ല.. മനഃപൂർവമായിരിക്കും.. കോളേജിൽ ചെന്ന് നേരിട്ട്കണ്ട് സത്യാവസ്ഥ പറഞ്ഞ് അവൾടെ പിണക്കം മാറ്റാം ..
പിറ്റേ ദിവസം ശനിയാഴ്ച അച്ഛക്കൊപ്പം ഞാനും അമ്മയും കൂടി കൂടെ ജോലി ചെയ്യുന്ന ഒരു ആന്റിയുടെ മോൾടെ കല്യാണത്തിന് പോയി. അമ്മ കൈയും കാലും പിടിച്ച് പറഞ്ഞപ്പോഴാണ് തറവാട്ടിലെ ഉത്സവത്തിനുടുത്ത ദാവണി ഞാൻ കല്യാണത്തിന് പോവാനെടുത്തിട്ടത് സംഭവം കാണാൻ നല്ല ഭംഗിയൊക്കെ ആണെങ്കിലും അത് പൊക്കി പിടിച്ച് നടക്കേണ്ടത് ആലോചിച്ചപ്പോൾ മടി വന്നു..
പക്ഷെ അവസാനം അത് തന്നെ ഇട്ടു..
ആരോ എപ്പോഴോ പറഞ്ഞതുപോലെ നമ്മള് പെണ്പിള്ളേര് പതിനെട്ടു കഴിഞ്ഞാൽ സാരിയോ ധാവണിയോ ഉടുത്ത് പുറത്തുള്ള ഒരു പരുപാടിക്കും പോവാൻ പാടില്ല..കാരണം നാശത്തിലോട്ട് ആണ് ആ പോക്ക്.
കല്യാണ വീട്ടിലെത്തിയത് മുതൽ മോളെ ഇപ്പൊ കൊടുക്കിന്നുണ്ടോ.. ?ഈ കുട്ടിക്ക് എത്ര വയസ്സായി.. ?കല്യാണം നോക്കുന്നുണ്ടോ..? എന്നുള്ള ചോദ്യം ഒരു പത്തിരുപതു പേരെങ്കിലും ചോദിച്ചു കാണും..
ഞാനെന്താ വല്ല കടേലും വിൽക്കാൻ വച്ചിരിക്കുന്ന സാധനോ… ഇപ്പൊ കൊടുക്കോമോന്നൊക്കെ ചോദിക്കാനായിട്ട്..
ഇനിയും അവിടെ നിന്നാൽ അടുത്ത് തന്നെ എന്റെ കഴുത്തിലും ഒരു കുരുക്ക് വീഴുമെന്ന് പേടിച്ച്.. പെണ്ണിന്റെ കല്യാണത്തിനാണ് പോയതെങ്കിലും ചെക്കന്റെ ആൾക്കാരുടെ കൂടെ ആദ്യ പന്തിയിൽ തന്നെ കേറിയിരുന്നു സദ്യയും തട്ടി ഒരു ഓട്ടോയും പിടിച്ച് ഞാൻ വീട്ടിലോട്ട് പോന്നു.. അച്ഛനും അമ്മയും കുറച്ച് കഴിഞ്ഞ് എത്തിക്കോളാമെന്ന് പറഞ്ഞു..
മുറിയിൽ കേറി ഡ്രെസ്സ് മാറ്റാൻ പോവുമ്പോഴാണ്.. മുത്തച്ഛൻ വന്ന് ലയേടെ അമ്മ ആളെ വിള്ളിച്ചിരുന്നു എന്നോട് ഒന്ന് അവിടെ വരെ ചെല്ലുമോ എന്നും ചോദിച്ചു കൊണ്ട്..
അന്ന് വീഡിയോ ഉണ്ടാക്കാനായി രണ്ടു മൂന്നു ആൽബം അവിടെ നിന്ന് എടുത്ത് കൊണ്ട് പോന്നിരുന്നു അത് കൊണ്ട് ചെല്ലാനാവും..
എന്തായാലും ദാവണി മാറ്റാൻ നിൽക്കാതെ ആൽബവുമെടുത്ത്.. സൈക്കിളുമെടുത്ത് ഞാൻ അങ്ങോട്ടേക്ക് പോയി..
എന്നെ കണ്ടപാടെ സെക്യൂരിറ്റി ചേട്ടൻ എനിക്ക് ഗേറ്റ് തുറന്ന് തന്നു.. പഴയ വീടെല്ലാം പൊളിച്ചുമാറ്റി പുതിയ നാലുകെട്ട് മോഡൽ വീടാണ് അതിനുപകരം ഇപ്പൊ പണിയിച്ചിരിക്കുന്നത് .
മ്മ് മ്മ് ഇപ്പൊ അറിയപ്പെടുന്ന ഒരു സിനിമ നടന്റെ വീടല്ലേ ഇത്.. അപ്പൊ ഇങ്ങനെയൊക്കെ ആക്കിയില്ലെങ്കിലേ സംശയമുള്ളൂ…
കാളിങ് ബെല്ലടിച്ചപ്പോൾ ലയേടെ അമ്മ രാഗിണി അമ്മ വന്നു വാതിൽ തുറന്നു..
” ആ കുഞ്ഞോളായിരുന്നോ… വാ.. ”
” ഞാൻ വീട്ടിലോട്ട് വിളിച്ചപ്പോ എവിടെ പോയിരുന്നു കുഞ്ഞോളെ നീ… ?”
” അച്ഛന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ആന്റിടെ മോൾടെ കല്യാണമായിരുന്നു ആന്റീ.. ഞാനും അമ്മേം അച്ഛനും കൂടിയാണ് പോയത്..
എന്തിനാ ആന്റി വരുവാൻ പറഞ്ഞേ.. ”
” ഒന്നുമില്ലെടി പെണ്ണേ.. ഇന്നലെ ലയേടെ ചെറിയച്ഛൻ വന്നപ്പോൾ നല്ല വരിക്ക ചക്ക കൊണ്ടുവന്നിരുന്നു.. ഒരുപാട് കാലമെത്തിയിട്ടാ അത് കായിച്ചത്..കഴിഞ്ഞ തവണ കൊണ്ടു വന്നപ്പോൾ നിന്റെ ചക്ക കൊതി ഞാൻ കണ്ടതാണ്.. അതുകൊണ്ട് തന്നെ ഇത് കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് നിന്നെയാണ് കുഞ്ഞോളെ… പിന്നെ ഇവിടെ ഇത് കഴിക്കാൻ ആരുമില്ല… ”
അതും പറഞ്ഞ് രാഗിണിയമ്മ അടുക്കളയിൽ നിന്ന് ഒരുപാത്രം നിറയെ ചക്ക എന്റെ മുന്നിൽ കൊണ്ട് വച്ചു…
ഒരു തവണ ലയ ഹോസ്റ്റലിൽ നിന്ന് വന്ന സമയത്ത് ഞാനവളെ കാണാൻ വന്നപ്പോൾ ഇതുപോലെ ഒരു പാത്രം ചക്ക ഒറ്റക്കിരുന്ന് തീർത്തവളാണ് ഞാൻ…
ചക്ക കണ്ടാൽ എനിക്ക് കണ് കാണില്ലെന്ന് അമ്മയെപ്പോഴും പറയും..
രാഗിണിയമ്മയോട് സംസാരിച്ചു കൊണ്ട് ചക്ക കഴിക്കുന്നതിനിടയിലാണ് .. പിന്നിൽ നിന്നാരോ പതുക്കെ കഴിച്ചാൽ മതി.. ഇല്ലെങ്കിൽ നാളത്തെപത്രത്തിന്റെ ഫ്രന്റ് പേജിൽ തന്നെ ചക്ക തൊണ്ടയിൽ കുടുങ്ങി ഇരുപതുകാരി മരിച്ചു.. എന്ന തലക്കെട്ടോടെ ചിരിച്ചിരിക്കാംന്ന് പറഞ്ഞത് .”
ശബ്ദം കേട്ട സ്ഥലത്തോട്ട് നോക്കിയപ്പോൾ വേറാരുമല്ല.. നമ്മടെ ഹീറോ ആണ്.. ഈ മാരണം ഇവിടെയുണ്ടായിരുന്നോ ദൈവമേ..
” എന്റെ മാധു.. വാ തുറന്നാൽ കുരുത്തക്കേട് മാത്രമേ പറയൂ നീ.. നിനക്ക് ചക്ക ഇഷ്ടമല്ലെന്ന് കരുതി… മോള് കഴിച്ചോ.. അവനങ്ങനെ പലതും പറയും.. ”
രാഗിണിയമ്മ അങ്ങനെ പറഞ്ഞെങ്കിലും എന്നെ തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന മാധവിനെ കണ്ടപ്പോൾ ഞാനാകെ വല്ലാതായി..
” പണ്ടാരം.. പട്ടി പുല്ല് തിന്നേം ഇല്ല.. പശുനെ കൊണ്ട് തീറ്റിക്കേം ഇല്ല.. ”
രണ്ടു മൂന്നു ചുള ചക്ക കൂടെ എടുത്ത്.. മതിയെന്ന് പറഞ്ഞ് ഞാനവിടെ നിന്നെഴുന്നേറ്റു .. ബാക്കിയുള്ളത് വീട്ടിലേക്ക് പൊതിഞ്ഞു തരാൻ രാഗിണിയമ്മ അടുക്കളയിലോട്ട് പോയപ്പോൾ ഞാനും മാധവും മാത്രമായി അവിടെ… പുള്ളി പഴയത് പോലെ എന്നെ തന്നെ നോക്കിയിരുപ്പാണ്.
ഞാൻ എഴുനേറ്റു കൈ കഴുകി വന്നപ്പോൾ മാധവ് ഇരുന്നിരുന്നിടം കാലിയായിരുന്നു.. നിന്നിടത്തു നിന്ന് തന്നെ ഞാൻ ആ വീടുമൊത്തം ഒന്ന് ചുറ്റി നോക്കുന്ന നേരത്താണ് രാഗിണിയമ്മ അങ്ങോട്ടേക്ക് വന്നത് കയ്യിലൊരു കവറുമുണ്ടായിരുന്നു..
കുഞ്ഞോൾ ഈ വീട് മുഴുവൻ കണ്ടിട്ടില്ലല്ലോ..
മാധു നീ കുഞ്ഞോളെ വീട് മൊത്തം ഒന്ന് കാണിച്ചു കൊടുക്ക്..
തിരിഞ്ഞു നോക്കിയപ്പോൾ എന്റെ പിന്നിൽ തന്നെ കൈയും കെട്ടി ചുമരും ചാരി നിൽക്കുന്ന മാധവിനെയാണ് കണ്ടത്.. മുഖത്തെ വഷളൻ ചിരി കൂടി കണ്ടതോടെ എന്തോ ഊഡായിപ്പ് മണക്കാൻ തുടങ്ങി..
മാധവിനെ ശ്രെദ്ധിക്കാതെ ഞാൻ ആ വീടിന്റെ ഓരോ ഭാഗവും ചുററിയടിച്ചു നടന്നു.. മുകളിലോട്ടു കേറിയതും തൊട്ടു പിന്നിലായി മാധവുമുണ്ടെന്ന് മനസിലായി.. നെഞ്ച് കിടന്നു പട പട ഇടിക്കുന്നുണ്ടെങ്കിലും പുറമെ ഭീമൻ രഘുവിനെ പോലെ നല്ല ധൈര്യവതി യായാണ് ഞാൻ നടന്നത്..
മുകളിലെ ആദ്യത്തെ മുറി ലയേടെ ആയിരുന്നു.. ചുമരിൽ നിറയെ ലയേടെ ചിത്രങ്ങളായിരുന്നു ചെറുപ്പം മുതലുള്ളവ .നല്ല അടുക്കും ചിട്ടയുമുള്ള മുറി അവളെ പോലെ തന്നെ..
അതിന്റെ അടുത്ത് നിന്ന് കുറച്ച് നീങ്ങി ഉള്ളിലോട്ടു കോണി പടികളോട് കൂടി ഒരു മുറി
ചുമരിൽ ആകെ ഒരു ഫാമിലി ഫോട്ടോ മാത്രം. മാധവിന്റേതായിരിക്കും ന്ന് മനസ്സിൽ കരുതിയപ്പോഴാണ്..
പെട്ടന്ന് വാതിൽ അടയുന്ന ഒച്ച കേട്ട് തിരിഞ്ഞു നോക്കിയത്. കാറ്റിൽ അടഞ്ഞതായിരിക്കുമെന്ന് കരുതി നോക്കിയപ്പോൾ കണ്ടത് വാതിലും ലോക്ക് ചെയ്തു നിൽക്കുന്ന മാധവിനെയാണ്…
തിരിച്ചു പോവാൻ തിരിഞ്ഞു നടന്നതും എനിക്ക് മുന്നിൽ വഴി തടഞ്ഞ് മാധവ് നിന്നു..
എന്റെ അടുത്തേക്ക് നടന്നു വന്നു.. മാധവ് അടുത്തേക്ക് വരുന്ന ഓരോ അടിയും ഞാൻ പിന്നിലോട്ട് പോയി… ചുമരിൽ കൊണ്ടുപോയി ഇടിച്ചപ്പോഴാണ് ഇനി പോണമെങ്കിൽ ചുമര് പൊള്ളിക്കണമെന്ന് മനസിലായത്..
കൈ രണ്ടും എന്റെ ഇരുവശവും ചേർത്ത് വച്ച് എന്നെ തന്നെ നോക്കി നിൽപ്പാണ് നാശം..
ഞാനാണെങ്കിലോ ac യിലും വെട്ടി വിയർക്കുന്നുമുണ്ട്. മാറി നിൽക്കാൻ പറയണമെന്നുണ്ട്.. പക്ഷെ ശബ്ദം മാത്രം പുറത്തോട്ട് വരുന്നില്ല….
എവടെ നിന്നോ വന്ന ധൈര്യത്തിൽ മാറി നിൽക്ക് മാധവേട്ടാ നിക്ക് പോണമെന്ന് പറഞ്ഞതും… മാധവ് ഒരു കൈ കൊണ്ട് എന്റെ വായ് പൊത്തി പിടിച്ചു. മറ്റേ കൈ ദാവണിക്കിടയിലൂടെ എന്റെ അരക്കെട്ടിനെ ചുറ്റിപിടിക്കുകയും ചെയ്തു…
ശബ്ദമുണ്ടാക്കല്ലേ.. ഗായൂ.. എന്റെ പൊന്നുമോൾക്ക് ഒരു സമ്മാനം താരനുണ്ട്.. അത് വാങ്ങിച്ചിട്ട് എന്റെ പൊന്നുമോള് പൊക്കോ…
എന്ത് സമ്മാനം എന്ന് കണ്ണുകൊണ്ട് ആംഗ്യത്തിലൂടെ ഞാൻ ചോദിച്ചതും.. മാധവ് എന്റെ വായിലെ കൈ എടുത്തതും മാധവിന്റെ ചുണ്ടുകൾ ഗായത്രിയുടെ അധരങ്ങളെ അവന്റെ സ്വന്തമാക്കിയതും ഒരുമിച്ചായിരുന്നു…
(തുടരും )
ഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission