Skip to content

ഋതു – 8

ഋതു

“ഋതുവോ.. അമ്മയ്ക്ക് എന്തിന്റെ കേടായിരുന്നു ”

“നീ മിണ്ടാതെ ഇരിക്ക് താരേ. അപ്പു പറയട്ടെ വേണ്ടാന്ന്.. എനിക്കറിയാം അവനു ഇഷ്ടാണ് ഋതുവിനെ. അവളെ കാണാതെ വന്നപ്പോൾ അവന്റെ മുഖത്തെ വിഷമം ഞാൻ കണ്ടതാ . അതാ അവനൊരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ഗിരിജയോട് പൊയ് സംസാരിച്ചത്. അവർക്ക് താല്പര്യകുറവ് ഒന്നുമില്ല.. എന്താ അപ്പു നീ ഒന്നും പറയാത്തത് ”

അപ്പു എന്നേ ഒന്ന് നോക്കിട്ട് അമ്മയോട് പറഞ്ഞു

“എന്റെ അമ്മേ. ഞാൻ ഋതുനെ എന്റെ പെങ്ങളെ പോലെ കണ്ടിട്ടുള്ളു. അല്ലാതെ അമ്മ വിചാരിക്കുന്ന പോലെ ഒന്നുമില്ല ”

“ദേ അപ്പു എന്നേ പറ്റിക്കാൻ നോക്കേണ്ട ”

“അമ്മേ. അമ്മയ്ക്ക് തെറ്റ് പറ്റിയതാ. അപ്പുവേട്ടന് അല്ല ഹരിയേട്ടനാ ഋതുനെ ഇഷ്ടം. ഋതുവിനും ഇഷ്ടം ഹരിയേട്ടനെയാ ”

“ഈശ്വരാ. ഇനിപ്പോ എന്ത് ചെയ്യും. ഗിരിജ അത് ഋതുനോട്‌ പറഞ്ഞാൽ.. ശോ.. ഏത് നേരത്ത് ആണ് എനിക്ക് അങ്ങനെ ഒരു ബുദ്ധി തോന്നിയത് ”

“ആ സാരല്ല്യ പോട്ടെ. ഋതുനോട്‌ ഞാൻ പറഞ്ഞോളാം. അല്ല ഏട്ടന്മാരു രണ്ടു പേരും ഇങ്ങനെ ഇരിക്കുവാണോ. ഹരിയേട്ടനും ഋതുവുമായുള്ള പിണക്കം മറ്റേണ്ടെ ”

“ഞാൻ ശ്രമിക്കാഞ്ഞിട്ടല്ലാ.. ഇവന്റെ വക്കാലത്തുമായി ചെല്ലരുത് എന്ന് ഋതു പറഞ്ഞു. ഇനിപ്പോ ഋതു സത്യം അറിയണേൽ തീർത്ഥയുടെ നാവിന്ന് തന്നെ കേൾക്കണം..അതിനുള്ള വഴിയാ നോക്കേണ്ടത് ”

“ഓഹ് തല്ലികൊന്നാലും അവൾ സത്യം പറയുമെന്ന് എനിക്ക് തോന്നുന്നില്ല. അന്ന് ഞാനുമായി വഴക്ക് നടന്നതിൽ പിന്നെ എന്റെ മുന്നിൽ വന്നിട്ടില്ല അവൾ ”

“ആ നമുക്ക് നോക്കാം. നീ വിഷമിക്കണ്ട ഹരി ”

************

ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. നോക്കിയപ്പോൾ സേവ് ചെയ്തിട്ടില്ലാത്ത നമ്പർ ആണ്…

ഇനി ഈ ഫോൺ എന്റെ കയ്യിൽ ഇരിക്കേണ്ട ആവശ്യമില്ല. ഇന്ന് തന്നെ ഇത് കൊടുക്കണം..

ഞാൻ കുളിച്ചു റെഡി ആയി. ഫോണും ബാഗ് ഉം എടുത്തു അപ്പുവേട്ടന്റെ വീട്ടിലെക്ക് നടന്നു..

അപ്പഴും ആ ഫോൺ കിടന്നു അടിക്കുന്നുണ്ടായിരുന്നു.

എന്താ ഋതു രാവിലെ തന്നെ ബാഗ് ഉം ആയിട്ട്..

“അപ്പുവേട്ടൻ എനിക്കൊരു ഹെല്പ് ചെയ്യണം. ”

“എന്ത് ഹെല്പ് “..

“ഇത് അയാൾ വാങ്ങി തന്ന ഫോണും ബാഗ് ഉം ആണ് എനിക്ക് ഇതൊന്നും വേണ്ട. ഏട്ടൻ തന്നെ അയാൾക്ക് കൊടുത്തേക്ക് ”

“ഋതു.. മോളെ “.

“വേണ്ട ഏട്ടാ. അയാളുടെ ഒരു കാര്യവും എനിക്ക് അറിയേണ്ട ”

“ഈ ഫോൺ റിങ് ചെയ്യുന്നുണ്ട്.. ഞാൻ അറ്റൻഡ് ചെയ്യട്ടെ ”

“മ്മ്. ചെയ്തോ ”

“ഹലോ.. ആരാ “..

“ഋതു ഇല്ലേ “.

“ഉണ്ടല്ലോ ”

“ഒന്ന് കൊടുക്കാവോ. ഒരു അർജെന്റ് കാര്യം പറയാൻ ആണ് ”

“ആരാന്ന് പറയണം “..

“തീർത്ഥ ”

“ഋതു നിനക്കാ കാൾ… തീർത്ഥ ആണ് ”

ഞാൻ ഫോൺ എടുത്തു ചെവിയിൽ ചേർത്തു

“ഋതു. ഞാൻ തീർത്ഥ ആണ്. എനിക്കൊരു കാര്യം നേരിട്ട് പറയാൻ ഉണ്ട്.. ”

“എനിക്കൊന്നും കേൾക്കേണ്ട”

“പ്ലീസ്.. ഋതു.. ഒരു തവണ ”

“എവിടെ വരണം ”

“ആ സ്കൂളിന് പുറകിൽ ഉള്ള ഗ്രൗണ്ടിൽ. നാളെ രാവിലെ 9 മണിക്ക് ”

“മ്മ്.. ശരി ”

കാൾ കട്ട്‌ ആയി

“എന്താ ഋതു. എന്താ അവൾ പറഞ്ഞത് ”

“അവൾക്ക് എന്നേ കാണണമെന്ന്. നാളെ രാവിലെ 9 മണിക്ക് സ്കൂളിന് പിന്നിൽ ഉള്ള ഗ്രൗണ്ടിൽ ചെല്ലാൻ “..

പിറ്റേന്ന് രാവിലെ 9 മണി ആയപ്പോൾ തന്നെ ഞാൻ പറഞ്ഞ സ്ഥലത്തു ചെന്നു. ഞാൻ ചെല്ലുമ്പോൾ തീർത്ഥ അവിടെ ഉണ്ടായിരുന്നു

“എന്താ തീർത്ഥയ്ക്ക് പറയാൻ ഉള്ളത് ”

“അത് ഋതു ”

“എന്താണലും പറ. എനിക്ക് വേഗം പോണം ”

“ഞാൻ നിന്റെ മുന്നിൽ യാചിക്കുവാ ഋതു. എനിക്ക് എന്റെ ഹരിയേട്ടനെ വിട്ട് തരണം…എല്ലാം നഷ്ടപെട്ടു നിൽക്കുന്നവളാ ഞാൻ. ഹരിയേട്ടനെ ജീവന് തുല്യം സ്നേഹിച്ചു പൊയ്. അതോണ്ട് ഏട്ടൻ പറഞ്ഞപ്പോൾ ഒക്കെ ഞാൻ എന്റെ മടികുത്തു ഹരിയേട്ടന് മുന്നിൽ അഴിച്ചു പൊയ്.. ഇപ്പോൾ ഹരിയേട്ടന് എന്നേ വേണ്ടാന്ന്.. ”

“ഞാൻ ഞെട്ടി പൊയ്. ഹരിയേട്ടന്റെ മുന്നിൽ വെറുപ്പ് കാണിച്ചേങ്കിലും ഉള്ളിൽ ആ മനുഷ്യനെ വെറുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല ”

“ടി…. എന്താടി നീ പറഞ്ഞെ ”

എവിടുന്നോ പാഞ്ഞു വന്നു ഹരിയേട്ടൻ അവളുടെ മുടികുത്തിൽ പിടിച്ചു

“ഞാൻ ഒറ്റതന്തയ്ക്കു പിറന്നവനാ ഈ ശ്രീഹരി ഇന്നേവരെ ഒരുത്തിയുടേം തുണിഉരിയാൻ ഞാൻ പോയിട്ടില്ല. ആ എന്നേ ആണോ നീ പെണ്ണ് പിടിയൻ ആകുന്നെ ”

പറഞ്ഞു തീർന്നതും തീർത്ഥയുടെ രണ്ടു കവിളിലും ഏട്ടൻ മാറി മാറി അടിച്ചു

എന്താ സംഭവിക്കുന്നതെന്ന് അറിയാതെ ഞാൻ പേടിച്ചു നിൽക്കുവായിരുന്നു..

“ഇന്നലെ നീ ഇവളെ വിളിച്ചത് അപ്പൊ തന്നെ അപ്പു എന്നേ വിളിച്ചു പറഞ്ഞു. ഇന്ന് നീ വീട്ടീന്ന് ഇറങ്ങിയത് മുതൽ ഞാൻ നിന്റെ പിന്നാലെ ഉണ്ടായിരുന്നു.. പറ എന്താ സത്യം എന്ന് പറ ”

തീർത്ഥയുടെ മുടിയിൽ കുത്തി പിടിച്ചു എന്റെ മുന്നിൽ കൊണ്ട് നിർത്തി

“പറയടി.. ഇല്ലേൽ ഈ കിട്ടിയത് ഒന്നുമായിരിക്കില്ല ഇനി കിട്ടാൻ പോകുന്നത് ”

“ഞാൻ പറയാം.. ശ്രീ ഒരു നോട്ടം കൊണ്ട് പോലും എന്റെ കളങ്കപെടുത്തിയിട്ടില്ല.. നിങ്ങളെ തമ്മിൽ പിരിയക്കാൻ ഞാൻ പറഞ്ഞതാ അതൊക്കെ ”

“അന്ന് രാവിലെ എന്താടി സംഭവിച്ചത് ”

“അത് ഋതു വരുന്നത് ഞാൻ കണ്ടിരുന്നു. അവളെ കാണിക്കാൻ വേണ്ടി ആണ് അപ്പൊ ഞാൻ ഏട്ടന്റെ കൂടെ കയറി കിടന്നത് ”

“പറയടി എന്തായിരുന്നു നിന്റെ ഉദ്ദേശം ”

“ഹരിയേട്ടൻ മറ്റൊരു പെണ്ണിനെ കെട്ടിയാൽ ഈ സ്വത്തു മുഴുവൻ അന്യർക്ക് പൊയ് ചേരുമെന്നും. അങ്ങനെ ഒന്നും ഉണ്ടാവാതെ ഇരിക്കാൻ ഞാൻ ഏട്ടനെ പ്രണയം നടിച്ചു വിവാഹം ചെയ്യണമെന്നും എന്റെ അച്ഛനും അമ്മയുമാ പറഞ്ഞത്.. വന്നു കയറിയ അന്ന് നിങ്ങളെ രണ്ടാളേം മുറിയിൽ കണ്ടപ്പോൾ എനിക്ക് മനസിലായി നിങ്ങൾ തമ്മിലുള്ള ബന്ധം. അത് അച്ഛനേം അമ്മയേം വിളിച്ചു പറഞ്ഞപ്പഴാ അവരാ ഈ ബുദ്ധി ഒക്കെ പറഞ്ഞു തന്നത് ”

പറഞ്ഞു തീർന്നതും ഹരിയേട്ടൻ പിന്നെയും അവളുടെ കവിളിൽ അടിച്ചു

ഞാൻ വേഗം പൊയ് ഹരിയേട്ടനെ കയറി പിടിച്ചു..

” മതി ഏട്ടാ തല്ലിയത്.. ഇനി തല്ലിയാൽ ചത്തു പോവും.. ”

“ചാവട്ടെ. ഇങ്ങനെ ഉള്ളതൊക്കെ ചാവുന്നതാണ് നല്ലത്.. സ്വന്തം പെങ്ങളെ പോലെ കണ്ടിട്ട് അവൾ തന്ന സമ്മാനം കണ്ടില്ലേ ”

“ഏട്ടാ.. പോട്ടെ.. മതി ”

“എണീറ്റു പോടീ.. എന്റെ കണ്മുന്നിൽ ഇനി നിന്നെ കാണരുത് ”

തീർത്ഥ കരഞ്ഞോണ്ട് എഴുന്നേറ്റു പൊയ്

“നീയും എന്നേ വെറുത്തു അല്ലേടി മോളെ.. ഞാൻ നിന്നെ ചതിച്ചു എന്ന് നീ കരുതി അല്ലെ ”

“ഏട്ടാ.. വേണ്ട. പ്ലീസ്.. അതിനി ഓർക്കരുത്.. ഏട്ടനോട് ഞാൻ ക്ഷമ ചോദിക്കുന്നു.. ഏട്ടനെ മനസിലാക്കാതെ ഞാൻ… ”

ഞാൻ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

കൊറേ നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു

“അല്ല ഇങ്ങനെ നിന്നാ മതിയോ.. വീട്ടിൽ പോണ്ടേ.. വാ. ഞാൻ വീട്ടിൽ കൊണ്ടാക്കാം ”

“വേണ്ട ഏട്ടൻ പൊയ്ക്കോ. എനിക്ക് കഫെൽ വരെ ഒന്ന് പോണം. പ്രൊജക്റ്റ്‌ന്റെ കൊറച്ചു കാര്യങ്ങൾക്ക് വേണ്ടി ”

അങ്ങനെ ഞാൻ വീട്ടിലെക്ക് വന്നു…. വീട്ടിൽ വന്നു കയറിയതും എന്റെ ഫോൺ അടിച്ചു..

“ശ്രീഹരി അല്ലെ ”

“അതെ ആരാ. ”

“സിറ്റി ഹോസ്പിറ്റൽ വരെ ഒന്ന് വരണം. ഒരു പെൺകുട്ടി ആക്‌സിഡന്റ് പറ്റി ഇവിടെ എത്തിയിട്ടുണ്ട്. ആ കുട്ടീടെ കയ്യിൽ നിന്നും കിട്ടിയ നമ്പർ ആണ് ഇത് ”

ഞാൻ വേഗം അപ്പുവിനെ വിളിച്ചു. ഞങ്ങൾ രണ്ടുപേരും കൂടി ഹോസ്പിറ്റലിൽ എത്തി.

“ഇവിടുന്ന് കൊറച്ചു മുന്നേ വിളിച്ചിരുന്നു. ഒരു പെൺകുട്ടി ആക്‌സിഡന്റ് പറ്റി”

“ഐസിയു ൽ ആണ്.. നേരെ ചെന്ന് റൈറ്റ് ”

“താങ്ക് യു ”

ഓടി പിടഞ്ഞു അവിടെ ചെന്നപ്പോൾ ഐസിയു ന്റെ മുന്നിൽ ഋതു നെ കണ്ടതും എന്റെ ശ്വാസം നേരെ വീണു..

“ഋതു. നിനക്കെന്താ പറ്റിയെ ”

“എനിക്കൊന്നും ഇല്ലാ ഏട്ടാ.. തീർത്ഥയ്ക്ക് ഒരു ആക്‌സിഡന്റ്.. ”

“പെട്ടന്ന് ഡോക്ടർ പുറത്തേക്ക് വന്നു ”

“ഡോക്ടർ അകത്തു കിടക്കുന്ന കുട്ടിക്ക് ”

“പേടിക്കാനൊന്നും ഇല്ലാ. കൊറച്ചു ബ്ലഡ്‌ പോയിട്ടുണ്ട്. അതിവിടുത്തെ ബ്ലഡ്‌ ബാങ്കിന്ന് കിട്ടി. തക്ക സമയത്തു എത്തിച്ചത് ഭാഗ്യം..”

“ഒന്ന് കയറി കണ്ടോട്ടെ. ”

“ഓഹ് sure.ഒരുപാട് സംസാരിപ്പിക്കരുത് ”

” ആരും കാണിക്കാത്ത ഒരു പുണ്യ പ്രവർത്തി ആണ് കുട്ടി ചെയ്യ്തത്.. ദൈവം അനുഗ്രഹിക്കട്ടെ ”

ഞങ്ങൾ മൂന്നുപേരും കൂടി അകത്തു കയറി കണ്ടു

ഞാൻ കൈയിൽ തൊട്ടപ്പോൾ തീർത്ഥ കണ്ണ് തുറന്നു

“സോറി ഋതു.. നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.. ഞാൻ കൊറേ ദ്രോഹിച്ചു നിന്നെ.. എന്നിട്ടും വഴിയരികിൽ ചോര വാർന്ന് കിടന്നപ്പോ തിരിഞ്ഞു നോക്കാൻ നീ മാത്രേ ഉണ്ടായിരുന്നുള്ളൂ.. നീ ഇല്ലായിരുന്നേൽ ”

“ഹേയ്.. സോറി ഉം. താങ്ക്സ് ഉം ഒന്നും വേണ്ട.. റസ്റ്റ്‌ എടുക്ക്. ഞങ്ങൾ പുറത്ത് ഉണ്ടാകും ”

“ശ്രീ.. എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ ”

“ഹേയ്. ഇല്ലടി “…

*******************

വർഷങ്ങൾക്ക് ശേഷം

“ഋതു.. ഇതുവരെ നിന്റെ ഒരുക്കം കഴിഞ്ഞില്ലേ.. ദേ താമസിക്കും തോറും നമ്മൾ പുറകിൽ ആകുവേ..പറഞ്ഞേക്കാം

“ദേ ഹരിയേട്ടാ ഇവൻ ഡ്രസ്സ്‌ ഇടാൻ കൂട്ടാക്കുന്നില്ല.. ഒന്നിങ്ങു വാ ”

“എന്താ അമ്പാടി ഇത്.. ഞാൻ പറഞ്ഞിട്ടില്ലേ അമ്മ പറയുന്നത് അനുസരിക്കണം എന്ന് ”

“അന്നേ ഞാൻ പറഞ്ഞതല്ലേ മനുഷ്യാ ഒന്ന് മതിയെന്ന്. കേട്ടില്ല..അനുഭവിച്ചോ ”

മുറ്റത്ത്‌ ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു ചെന്നു നോക്കി

“ആഹാ അപ്പുവേട്ടനോ ”

“എന്തിയെ അച്ഛനും മോനും ”

അകത്തു ഉണ്ട്. ഗുസ്തി പിടുത്തം കഴിഞ്ഞില്ല..

************

താരേച്ചി കല്യാണം കഴിഞ്ഞു ഇരട്ടകുട്ടികളുമായി ഗൾഫിൽ ഭർത്താവിന്റെ കൂടെ സുഖ ജീവിതം നയിക്കുന്നു

മാനസാന്തരം വന്ന തീർത്ഥയെ അപ്പുവേട്ടൻ കൂടെ കൂട്ടി…. തീർത്ഥ യും അപ്പുവേട്ടനും ആദ്യത്തെ കണ്മണിക്ക് ആയുള്ള കാത്തിരിപ്പ് ആണ്. ഞങ്ങൾ രണ്ടാമത്തെയും….

ഹരിയുടേം ഋതുന്റേം മാത്രമല്ല കൂടെ അപ്പുവേട്ടന്റേം തീർത്ഥയുടേം ജീവിതം തുടർന്ന് കൊണ്ടേ ഇരിക്കുന്നു..

അവസാനിച്ചു…..

ഋതു മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഋതു – 8”

Leave a Reply

Don`t copy text!