“കാർത്തിക്ക് വാട്ട് ഹാപ്പെൻഡ് ദെയർ? ” പ്രിയ ചോദിച്ചു,. അപ്പോഴാണ് കാർത്തിക്കും അവിടേക്ക് നോക്കിയത് . ആള് കൂടിയിട്ടുണ്ട്,.
“അറിയില്ല,…ഞാനൊന്ന് നോക്കിയിട്ട് വരാം, ! ” അവൻ എഴുന്നേറ്റു,.. ആൾക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി ചെല്ലുമ്പോൾ അമ്മു ബോധമില്ലാതെ കിടക്കുകയാണ് !
“അമ്മു !” അവൻ അറിയാതെ വിളിച്ചു പോയി,.. അവളെ കോരിയെടുക്കാനായി തുനിഞ്ഞതും പുറകിൽ നിന്നും പ്രിയ വിളിച്ചു..
“എന്താ കാർത്തി,. എന്ത് പറ്റീതാ ഈ കുട്ടിക്ക്? ” കാർത്തിക്കിന്റെ ഉള്ളിലൊരു ആളൽ ഉണ്ടായി!
എന്ത് ചെയ്യും താൻ ,. അമ്മുവിനെ രക്ഷിക്കാൻ നോക്കിയാൽ കണ്ണ് തുറക്കുമ്പോൾ അവൾ തന്നോടെങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിൽ യാതൊരുറപ്പുമില്ല.. അപ്പോൾ താനുമവളും തമ്മിൽ പരിചയമുണ്ടെന്ന് പ്രിയ അറിയും,.. പിന്നെ എല്ലാം !
“ഒന്ന് മാറിക്കേ,.. ” രോഹിയാണ്,.. അവന് അൽപ്പം ആശ്വാസം തോന്നി,. അവൻ എന്തെങ്കിലും ചെയ്‌തോളും,.
“അയ്യോ എന്ത് പറ്റീതാ ഭവ്യക്ക്? ” അപ്പോൾ ഇവർ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ? കാർത്തിക്ക് അനങ്ങാതെ നിന്നു,.
“അറിയില്ല രോഹിയേട്ടാ,. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടന്ന് തല കറങ്ങി വീണതാ !”
“ഗിവ് മി സം വാട്ടർ,… ” ആരോ ഒരു കുപ്പി വെള്ളം കൊണ്ടുപോയി കൊടുത്തു,. അപ്പോഴും കാർത്തിക്ക് ആൾക്കൂട്ടത്തിൽ ഒരാളായി നിൽക്കുന്നുണ്ടായിരുന്നു കാഴ്ചക്കാരനെപ്പോലെ ഒന്നും ചെയ്യാനാവാതെ,… !
രോഹിത് അവളുടെ മുഖത്തല്പം വെള്ളം തളിച്ചു,… അവൾ പതിയെ മിഴികൾ തുറന്നു,..
“ആർ യൂ ഓക്കേ ഭവ്യ? ” രോഹിത് ചോദിച്ചു,..
അവൾ തലയാട്ടി,…
“ഓ താങ്ക് ഗോഡ്,. നിനക്കൊന്നും പറ്റിയില്ലല്ലോ !” രേഷ്മ അവളുടെ കൈ പിടിച്ചു,..
അമ്മുവിന്റെ നോട്ടമെത്തി നിന്നത് കാർത്തിക്കിലാണ്,. അവൾ വെറുപ്പിനാൽ പുകഞ്ഞു കത്തുകയാണെന്നവന് തോന്നി,. ഒരു പക്ഷേ അമ്മു എല്ലാം അറിഞ്ഞിരിക്കണം,. പ്രിയയുമായുള്ള തന്റെ റിലേഷൻഷിപ്പും.
രോഹിതും രേഷ്മയും കൂടെ അവളെ പിടിച്ചെഴുന്നേല്പിച്ചൊരു ചെയറിൽ ഇരുത്തി,..
“തല ഇടിച്ചിട്ടുണ്ടെന്നാ തോന്നണത് !” രോഹിത് പതിയെ അവളുടെ തലയിൽ തൊട്ടു,.. അമ്മു വേദന കൊണ്ട് പുളഞ്ഞു,…
“ഓ സോറി,.. നല്ല വേദനയുണ്ടോ? ”
“ഇല്ല !” അവളുടെ ശബ്ദം ഉറച്ചതായിരുന്നു,..
“എന്തായാലും മനസിനേറ്റ മുറിവിന്റെ അത്രയ്ക്കൊന്നും വരില്ല ഇത് !” കാർത്തിക്ക് കുറ്റബോധത്താൽ തല താഴ്ത്തി,.
അവൾ പറഞ്ഞതിൽ എന്തൊക്കെയോ ഉണ്ടെന്ന് രോഹിത്തിന് തോന്നിയിരുന്നു,. എങ്കിലും ഇപ്പോ ഒന്നും ചോദിക്കണത് ശരിയല്ലെന്ന് തോന്നി,…
“നമുക്ക് എന്നാൽ ഹോസ്പിറ്റലിൽ പോവാം !”
“വേണ്ട രോഹിത്,… ”
“അത് പറഞ്ഞാലെങ്ങനെയാ പ്രെഷർ വീക്ക് ആയതാവും,… ” കാർത്തിക്ക് പറഞ്ഞു,…
അമ്മു അവനെ കടുപ്പിച്ചു നോക്കി,..
“കാർത്തിക്ക് പറഞ്ഞത് ശരിയാ നമുക്ക് ഹോസ്പിറ്റലിൽ പോവാം !”
“വേണ്ട രോഹിത്,.. ഐ ആം ഓക്കേ !”
“അത് ഞങ്ങൾക്ക് കൂടെ തോന്നണ്ടേ? രേഷ്മ തന്റെ ഫ്രണ്ടിന് വേണ്ടി ഹാഫ് ഡേ അറ്റന്റൻസ് കളയുന്നതിന് കുഴപ്പമുണ്ടോ? ”
“എന്ത് കുഴപ്പവാ രോഹിയേട്ടാ,. ഞാൻ വരാം !”
“എന്നാൽ ഞാനും കൂടെ വരാം !” കാർത്തിക്ക് ഇടയ്ക്ക് കേറി പറഞ്ഞു,.. അമ്മുവിന് അത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് അവന് തോന്നി,.
“എന്നാൽ ചെല്ല് കാർത്തി,.. ഞാനും കൂടി വരാം ? ”
“എന്റെ കാർത്തി എല്ലാവരും കൂടി പോയിട്ട് കാര്യമൊന്നുമില്ല ഞങ്ങൾ കൊണ്ടുപോയിക്കോളാം,. നീയും പ്രിയയും വരണമെന്നില്ല !”
“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ,. മെഡിസിൻസ് വാങ്ങിക്കാനൊക്കെ !” പ്രിയ അവന്റെ കൈ പിടിച്ചു,… അമ്മുവിന് അത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് കാർത്തിക്കിന് തോന്നി,..
“കാർത്തി,.. വൺ മിനിറ്റ്,… ”
“രോഹി,.. ഞാൻ ഇപ്പോ വരാം, വന്നിട്ട് പോയാൽ മതി !”
പ്രിയ കാർത്തിക്കിനെ കൂട്ടി അൽപ്പം മാറി നിന്നു,.
“കാർത്തി പോവേണ്ട കാര്യമെന്താ അവർ രണ്ടാളും മതിയെന്നല്ലേ പറഞ്ഞത്? ”
കാർത്തിക്ക് ഒന്ന് പരുങ്ങി,..
“ഒരാൾക്ക് ഒരു പ്രശ്നം വരുമ്പോഴല്ലേ പ്രിയ നമ്മൾ ഹെല്പ് ചെയ്യേണ്ടത്,.. ഒന്നൂല്ലേലും ഒരു മലയാളിക്കുട്ടി അല്ലേ,. യൂ ടേക്ക് കെയർ,.. ഞാൻ ഇപ്പോ വരാം !” കാർത്തിക്ക് അവളുടെ ചുമലിൽ ഒന്ന് തട്ടി,. അമ്മുവിനരികിലേക്ക് ചെന്നു,. അവനെ കണ്ടതും അവൾ വെറുപ്പാൽ മുഖം തിരിച്ചു,…
“രോഹി എവിടെ? ”
“വണ്ടിയെടുക്കാൻ പോയി !”
“ഓക്കേ,. ഞാൻ ഹെല്പ് ചെയ്യാം !”
കാർത്തിക്ക് അവളെ പിടിക്കാനായി തുടങ്ങിയതും,. അമ്മു അവന്റെ കൈ തട്ടി മാറ്റി,.
“എന്നെയാരും പിടിക്കണ്ട ഞാൻ തന്നെ നടന്നോളാം !” തൽക്കാലം അവളുടെ വാശി ജയിക്കാൻ വിടുന്നതാണ് നല്ലതെന്ന് കാർത്തിക്കിന് തോന്നി,. പ്രിയയ്ക്കും സംശയത്തിന് ഇട കൊടുക്കരുതല്ലോ !
അമ്മുവിനോടെല്ലാം തുറന്നു പറയേണ്ടതായിരുന്നു. ഈ തെറ്റിന് അവൾ ഒരിക്കലും മാപ്പ് തരില്ല.,..
പെട്ടന്ന് അമ്മു ഒന്ന് വേച്ചു,. കാർത്തിക്ക് വീഴാതെ അവളെ താങ്ങി,…
“സൂക്ഷിച്ചു നടക്കൂ,… അതാ ഞാൻ പിടിക്കാമെന്ന് പറഞ്ഞത് !” അമ്മു മറുപടിയൊന്നും പറഞ്ഞില്ല,.
***-***
“ഇൻജെക്ഷൻ വേണ്ടാന്ന് പറയ് രേഷ്മ,. വല്ല ഗുളികയും തന്നാൽ മതി,. ഞാൻ കഴിച്ചോളാം !”
“അതെങ്ങനെയാ ശരിയാവാ? ഡ്രിപ് ഇടണ്ടേ? ” കാർത്തിക്ക് ചോദിച്ചു,..
“വേണ്ടെന്ന് പറഞ്ഞാൽ വേണ്ട,.. ” അമ്മു അൽപ്പം കനത്തിൽ തന്നെയാണ് പറഞ്ഞത്,.
“ഷീ വിൽ ബി ആൾറൈറ്റ്,. രാവിലെ ഫുഡ് കഴിക്കാഞ്ഞിട്ടാ,. ഇപ്പോ നല്ല ചേഞ്ച് ഉണ്ട്,.. ബി. പി ഇപ്പോ കൂടിയിട്ടുണ്ട് !”
ഇനി താനിവിടെ നിന്ന് അമ്മുവിന്റെ ബി. പി കൂടുതൽ കൂട്ടേണ്ടെന്ന് കരുതി കാർത്തിക്ക് പുറത്തിറങ്ങി !
“താൻ രാവിലെ ഒന്നും കഴിച്ചില്ലാരുന്നോ? ” രോഹിത് ചോദിച്ചു,… അമ്മു ഒന്നും മിണ്ടിയില്ല,. കാർത്തിക്ക് പുറത്തു നിന്നു എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു,. അവളുടെ കണ്ണുകളും കാർത്തിക്കിൽ ആയിരുന്നു,..
“ഞാൻ ക്യാന്റീനിലേക്ക് പോവാൻ വിളിച്ചപ്പോൾ വരുന്നില്ലെന്നാ ആദ്യം പറഞ്ഞത് !” രേഷ്മ പരാതി പറഞ്ഞു,..
” ഇനിയെങ്കിലും നന്നായി ഫുഡ് കഴിക്ക്,. എന്നിട്ടൊക്കെ പഠിച്ചാൽ മതിട്ടോ,… ”
കാർത്തിക്കിനെ പോലെ ഒരു ഭർത്താവുണ്ടെങ്കിൽ ബി. പി കൂടുക മാത്രമല്ല ഹാർട്ട് വരെ അടിച്ചു പോകുമെന്ന് പറയണമെന്നുണ്ടായിരുന്നു അമ്മുവിന്,. അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായി അത് വായിച്ചെടുക്കാൻ കാർത്തിക്കിന് കഴിഞ്ഞു,.
. ഇനിയും കൂടുതൽ അവരെന്തെങ്കിലും ചോദിച്ചാൽ അമ്മുവിന്റെ ദേഷ്യമെല്ലാം പുറത്തു വരുമെന്നവന് ഉറപ്പായിരുന്നു,… അത് കൊണ്ടവൻ ഉള്ളിലേക്ക് കയറി ചെന്നു.
“കുട്ടി ഇത്തിരി റസ്റ്റ് എടുത്തോട്ടെ,. നമ്മളായിട്ട് ഡിസ്റ്റർബ് ചെയ്യണ്ട !” കുട്ടിയെന്നുപോലും അമ്മു ദേഷ്യം കണ്ട്രോൾ ചെയ്യാൻ പാട് പെട്ടു,..
“അത്,. ശരിയാ,.. ഭവ്യ പക്ഷേ തന്റെ വീട്ടിൽ കാര്യമറിയിക്കണ്ടേ? ഒന്ന് വിളിച്ചു പറഞ്ഞേക്ക്,. അല്ലെങ്കിൽ വെറുതെ ടെൻഷൻ അടിക്കും ” രോഹിത് ഫോൺ എടുക്കാൻ തുടങ്ങിയതും കാർത്തിക്ക് ഫോൺ നീട്ടി,…
“പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞേക്ക് !”
പേടിക്കാനൊന്നുമില്ലെന്നല്ല ഇനിയാണ് കാർത്തി പേടിക്കേണ്ടത്,… അമ്മു ഫോൺ വാങ്ങിച്ചു,…
“പറയു കണ്ണാ !”
“ഞാൻ അമ്മുവാ !”
“ആ എന്താ മോളെ,… ”
“അത് ഞാൻ,… ” അമ്മു മൊത്തം കുളമാക്കുമെന്ന് തോന്നിയ നിമിഷം കാർത്തിക്ക് ഫോൺ വാങ്ങിച്ചു,..
“ഹലോ,.. ആന്റി,. !” അവൻ പുറത്തേക്കിറങ്ങി,.
“ആന്റിയോ? ”
അവൻ അമ്മയ്ക്ക് മുന്നിൽ നടന്ന കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു,…
“എന്നിട്ട് അമ്മുവിന് എങ്ങനെയുണ്ട്? ”
“കുഴപ്പമില്ല,.. എന്റടുത്തു നല്ല ദേഷ്യത്തിലാ !”
“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ എല്ലാം തുറന്നു പറയാൻ !”
“പക്ഷേ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് ഞാൻ കരുതിയില്ല,.. ആ അതൊക്കെ പിന്നെ പറയാം,.. എന്റെ ഫ്രണ്ട്സ് കൂടെയുണ്ട്,. ഈ അവസ്ഥയിൽ അവർ അമ്മുവിനെ തനിച്ചു വിടില്ല,. അവർ വീട്ടിലേക്കെങ്ങാനും വന്നാൽ !”.
“എടാ ഞാൻ വീട്ടിലിപ്പോൾ ഇല്ലടാ,. നമ്മടെ കുമാർ അങ്കിളിന്റെ മോളുടെ എൻഗേജ്മെന്റിനു വന്നതാ !”
“അയ്യോ അപ്പോൾ എന്ത് ചെയ്യും? ”
“നീ അമ്മുവിനെ കൂട്ടി എങ്ങനെയെങ്കിലും വീട്ടിലേക്ക് ചെല്ല്.. കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്ക്,.. ഞങ്ങൾ എത്താൻ ലേറ്റ് ആവും, അച്ഛനറിയുന്നതിന് മുൻപ് എങ്ങനെയെങ്കിലും സോൾവ് ചെയ്യ്,… ”
“ഓക്കേ,.. ശരി,.. ”
*****—-*****
അവൻ അകത്തേക്ക് ചെന്നു,.
“ഭവ്യയുടെ പാരെന്റ്സ് ഇപ്പോ സ്ഥലത്തില്ല,. ഒരു മാര്യേജ് ഫങ്ക്ഷന് പോയതാ,.. ”
“ഇനിയെന്താ ചെയ്യാ !”
“കുഴപ്പമില്ല,. ഞാൻ ഡ്രോപ്പ് ചെയ്‌തോളാം എ. സ്. ആർ സ്ട്രീറ്റിലാണ് വീടെന്നാ പറഞ്ഞത്,..”
“അതിനടുത്തല്ലേ നിന്റെ വീടും? ”
“അതേ,. സോ ഞാൻ ഡ്രോപ്പ് ചെയ്യാം,. അപ്പോഴേക്കും അവർ എത്തുമായിരിക്കും,.. ”
അഭിനയിക്കാൻ കാർത്തിക്കിനെ കഴിഞ്ഞേ ആളുകളുള്ളൂ,. എന്തായാലും കാർത്തിക്കിനോട് സംസാരിക്കേണ്ടത് തന്റെ ആവശ്യം കൂടിയാണ്,..
“ഞാൻ ബില്ലടച്ചിട്ട് വരാം !” രോഹിത് എഴുന്നേറ്റു,…
“അത് ഞാൻ അടച്ചു !”
“അതെപ്പോ? എത്രയായെന്ന് പറയ് എങ്കിൽ,.. !”
“വേണ്ട രോഹി അധികമൊന്നും ആയില്ല !”
“നീ പറയ് !”
“വേണ്ടാന്നേ !”
“എന്നാൽ ഞങ്ങൾ കൂടെ വരാം !”
“അത് വേണ്ട രോഹിത്,. ഇപ്പോ തന്നെ നിങ്ങളെയെല്ലാം ഞാൻ കുറെ ബുദ്ധിമുട്ടിച്ചു !”
“ഇതിനെയൊക്കെ ബുദ്ധിമുട്ടായാണോ ഭവ്യ കാണണത്? ”
“അതോണ്ടല്ലേ,. എന്തായാലും ഈ ചേട്ടൻ ആ വഴിക്കാണല്ലോ,.. സോ ഞാൻ പൊയ്ക്കോളാം,. നിങ്ങൾ വരണമെന്നില്ല !”
“ഓക്കേ,. തന്റെ ഇഷ്ടം അതാണെങ്കിൽ പിന്നെ,.. ”
“ഞാൻ വിളിക്കാം രേഷ്മേ !”
“ടേക്ക് കെയർ ഭവ്യ !”
കാർത്തിക്ക് മുൻപിലെ ഡോർ തുറന്നു കൊടുത്തു,. അമ്മു പക്ഷേ ബാക്കിലാണ് കയറിയത്,… അവൻ നിരാശ മറച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി,.
“ഡാ സൂക്ഷിച്ചു ഡ്രൈവ് ചെയ്യ്,. പിന്നെ ഭവ്യ വീട്ടിലെത്തിയ ഉടനെ വിളിക്കണം !”
“ഷുവർ !”
“അല്ല രോഹി നിങ്ങളെങ്ങനെയാ പോവാ? ”
“ഞങ്ങളൊരു ഓട്ടോ പിടിച്ചോളാം,.. പിന്നെ കാർ അജിത്തിന്റെയാ നീ നാളെ അവനെ ഏൽപ്പിച്ചാൽ മതി,… ”
“ഓക്കേ,. ഡാ,.. സീ യൂ !”
********
അമ്മുവിന്റെ ദേഷ്യത്തിന് ഒരു അയവും വന്നിട്ടില്ലെന്ന് അവന് നോക്കി,…
“അമ്മൂ,.. ”
“പ്ലീസ് ഒന്ന് മിണ്ടാതിരിക്കുവോ കാർത്തി,… ”
അമ്മുവിന്റെ ഇപ്പോഴത്തെ നിശബ്ദതയ്ക്കു ശേഷം വലിയൊരു പൊട്ടിത്തെറി ഉണ്ടാവാൻ സാധ്യത ഉണ്ടെന്നവന് തോന്നി,..
വീട്ടിലെത്തിയതും ആദ്യം അവൾ ലാൻഡ് ലൈനിൽ നിന്നും രോഹിത്തിന് ഫോൺ ചെയ്തു വീട്ടിലെത്തിയ കാര്യം അറിയിച്ചു,..
“തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ? ”
“ഇല്ല ഐ ആം ഓക്കേ,.. ”
“ഓക്കേ,.. അവൻ എപ്പോഴാ പോയത്, പേരെന്റ്സ് എത്തിയോ ? ”
“എനിക്ക് നല്ല ക്ഷീണമുണ്ട് ഞാനൊന്ന് കിടന്നോട്ടെ,. ”
“ഓക്കേ,. ടേക്ക് കെയർ !” അമ്മു കോൾ കട്ട് ചെയ്തു,..
അപ്പോഴേക്കും കാർത്തിക്ക് വണ്ടി പാർക്ക് ചെയ്‌തെത്തിയിരുന്നു,…
“അമ്മു,.. ഞാനൊന്ന് പറഞ്ഞോട്ടെ,… ”
അവനെക്കണ്ടതും അവൾ മുകളിലേക്ക് കയറിപ്പോയി,. അപ്പോഴേക്കും രോഹിത്തിന്റെ ഫോൺ എത്തി,. ആ സമയത്ത് അവനതൊരു ശല്യമായി തോന്നിയെങ്കിലും കോൾ അറ്റൻഡ് ചെയ്തു,.
“പറയ് !”
“ഭവ്യയെ വീട്ടിലാക്കിയോ? ”
“ആടാ ഒരു ഫൈവ് മിനിട്സ് ആയി .. ”
“അവളുടെ അമ്മയും അച്ഛനും ഒക്കെ എത്തിയിരുന്നോ? ”
“ആ എത്തിയിരുന്നു,.. ”
പെട്ടന്നാണ് എന്തോ താഴെ വീഴുന്ന ശബ്ദം അവൻ കേട്ടത്,…
“ഡാ ഞാൻ വിളിക്കാം !” കാർത്തിക്ക് കോൾ കട്ട് ചെയ്തു മേലേക്ക് കയറി ചെന്നു,. കാർത്തിക്കിന്റെ മുറിയിൽ നിന്നായിരുന്നു ശബ്ദം,…
“അമ്മൂ,.. നീ എന്താ ഈ കാണിക്കുന്നത്? ”
കണ്ണിൽ കണ്ടതെല്ലാം അവൾ അവന് നേരെ വലിച്ചെറിഞ്ഞു,.. ആ കൂട്ടത്തിൽ അവനെടുത്ത ഫോട്ടോ ഗ്രാഫ്സും ഉണ്ടായിരുന്നു,. കാർത്തിക്ക് തടയാൻ നിന്നില്ല,. കാരണം ദേഷ്യപ്പെടാനുള്ള അവകാശം മറ്റാരേക്കാളും അവൾക്കുണ്ടെന്ന് അവന് ബോധ്യമായിരുന്നു,…
“അമ്മു,.. ചില്ല്,… സൂക്ഷിച്ച്,… ”
“എന്തിന് എനിക്കെന്ത് പറ്റിയാലും നിങ്ങൾക്കെന്താ,.. അല്ലേലും ഞാൻ ഇല്ലാതാവുന്നതല്ലേ നിങ്ങൾക്ക് നല്ലത് കാമുകിയോടൊപ്പം സുഖിച്ചു ജീവിക്കാലോ !”
“അങ്ങനല്ലമ്മൂ,. ഞാൻ പറയണതൊന്ന് കേൾക്ക് !”
“എനിക്കൊന്നും കേൾക്കണ്ട,. ആരെക്കാണിക്കാനാ ഈ അഭിനയം,? നിങ്ങളുടെ അച്ഛനെ കാണിക്കാനോ? അതിന് അദ്ദേഹമിവിടെ ഇല്ലല്ലോ !”
“അമ്മു,.. പ്ലീസ് അനങ്ങാതെ അവിടെ തന്നെ നിൽക്ക്,.. ഞാനിപ്പോ അങ്ങോട്ടേക്ക് വരാം !”
“എന്റെ അടുത്ത് വരരുത് കാർത്തി,… വന്നാൽ ഞാൻ,… ” അവൾ ഒരു ചില്ലുകഷ്ണം അവളുടെ കൈകൾക്ക് മീതെ പിടിച്ചു,…
“ഓക്കേ,.. കൂൾ,.. ഞാൻ വരുന്നില്ല,… ബട്ട്,… ”
“ബട്ട്,.. എന്താ കാർത്തി? ”
“ഞാനൊന്ന് പറഞ്ഞോട്ടെ,… ”
“എന്ത് പറയാനാ കാർത്തി,. നിങ്ങൾ ഇന്നവരുടെ മുൻപിൽ പറഞ്ഞപോലത്തെ കുറേ കള്ളങ്ങൾ,… അല്ലേ? പ്രിയയെപ്പോലെയും ബാലേച്ചിയെപ്പോലെയുമൊക്കെയാണ് ഞാനെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി,. എനിക്ക് നിങ്ങളോട് ഒരലിവും തോന്നില്ല,.. പിന്നെ പ്രേമവും !” കാർത്തിക്ക് ഞെട്ടലിൽ അവളെ നോക്കി !
“അമ്മു,. നീയെന്താ പറഞ്ഞത്? ”
“നിങ്ങളുടെ പ്രേമനാടകങ്ങളിൽ വിശ്വസിക്കാൻ ഞാൻ ശ്രീബാലയോ പ്രിയയോ അല്ലെന്ന് !”
“ശ്രീ? ”
“എന്താ ശ്രീബാലയെ അറിയില്ലേ? വർഷങ്ങൾ നിങ്ങൾക്കായി കാത്തിരുന്നു ഒടുവിൽ നിങ്ങൾ വഞ്ചിച്ച, എന്റെ ബാലേച്ചിയെ നിങ്ങൾക്കറിയില്ലേ? ”
“നീയെന്തൊക്കെയാ ഈ പറയണത്,. ശ്രീയെ ഞാൻ വഞ്ചിച്ചുവെന്നോ? ”
“പിന്നെ ഞാനാണോ? ഞാനിത്രയും കാലം വിചാരിച്ചത്,. ചേച്ചിയോട് ആത്മാർത്ഥത കാണിക്കാൻ എനിക്കായില്ലല്ലോ എന്നോർത്താ,. ഇപ്പോ എനിക്കാ വിഷമമില്ല,. നിങ്ങളെപ്പോലെ ഒരു ദുഷ്ടനിൽ നിന്ന് എന്റെ ചേച്ചിയെങ്കിലും രക്ഷ പെട്ടല്ലോ !”
“ഇനഫ്,.. അമ്മൂ,. നീ പറയണതൊന്നും എനിക്ക് മനസിലാവുന്നില്ല,. ”
“നിങ്ങൾക്കൊന്നും മനസിലാവില്ല !”
അവൻ അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു,.
“എന്താണെന്ന് വെച്ചാൽ തെളിച്ചു പറ !”
“നിങ്ങളെ എന്റെ ബാലേച്ചിക്ക് ഇഷ്ടാരുന്നു,.
നിങ്ങൾക്കും അങ്ങനെ തന്നെയായിരുന്നു,. പിന്നെ എന്തിനാ ആ പാവത്തെ,… ”
“എനിക്ക് ശ്രീയെ ഇഷ്ടമാരുന്നു എന്ന് നിന്നോടാരാ പറഞ്ഞത്? ”
. “ഒരാളുടെ പെരുമാറ്റം കണ്ടാൽ അറിയാലോ !”
“ഒന്നടുത്ത് സംസാരിച്ചാൽ അതുടനെ പ്രേമമാകുമോ? ”
“നിങ്ങൾ ഇതല്ല ഇതിലപ്പുറവും പറയുമെന്ന് എനിക്കറിയാം,.. ” അമ്മു അവന്റെ കൈ വിടീച്ചു,.
“നീ മൊത്തം കേട്ടിട്ട് പോയാൽ മതി,.”
അമ്മു നിന്നു,.
” ബാലയ്ക്ക് എന്നോട് അങ്ങനൊരു ഇഷ്ടമുണ്ടായിരുന്നെന്ന് ഈ നിമിഷം വരെയും എനിക്കറിയില്ലായിരുന്നു,. പിന്നെ,.. പ്രിയ,.. ഞാനും അവളും തമ്മിൽ പ്രണയത്തിലായിട്ട് മൂന്ന് വർഷം കഴിഞ്ഞു,.. അവളല്ലാതെ എന്റെ മനസ്സിൽ ആരുമില്ല,
. ഈ നീ പോലും !”
അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി,. അപ്പോൾ കാർത്തിക്കിന്റെ മനസ്സിൽ ബാലേച്ചി ഇല്ലായിരുന്നോ?
പെട്ടന്നാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്,…
“ശ്രീ കോളിംഗ് !”
ഒരു നിമിഷത്തേക്ക് കാർത്തിക്ക് ഞെട്ടലിൽ നിന്നു,.. അമ്മുവിന്റെ പല സംശയങ്ങൾക്കുമുള്ള ഉത്തരം ആ കോളിൽ ഉണ്ടായിരുന്നു,…
“ബാലേച്ചിയാ,. എടുക്ക് കാർത്തി,.. ” അവൻ അനങ്ങാതെ നിന്നതേ ഉള്ളൂ,…
അമ്മു അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി,. കോൾ അറ്റൻഡ് ചെയ്തു സ്‌പീക്കറിൽ ഇട്ട് അവന് നൽകി,…
“ഹലോ കണ്ണേട്ടാ !”
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission