“കാർത്തി എന്താ ഈ കാണിച്ചത്? ആർ യൂ മാഡ്?
“അത് തന്നെയാ എനിക്ക് നിന്നോടും ചോദിക്കാനുള്ളത്.. നിനക്ക് തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോന്ന് ? ”
അമ്മു മനസിലാവാതെ അവനെ നോക്കി,..
“ഈ താലിയും സിന്ദൂരവുമൊക്ക തൊട്ട് കോളേജിൽ പോവാൻ നിനക്ക് വട്ടുണ്ടോ അമ്മു? ”
“അതിനെന്താ കുഴപ്പം? ”
“ഹേയ് കുഴപ്പമൊന്നും ഇല്ല,. പറയണം ഞാൻ കാർത്തിക്ക് രവീന്ദ്രന്റെ വൈഫ് ആണെന്ന് ! എന്നിട്ട് വേണം എല്ലാവരും കൂടിയെന്നെ !”
“ഓ, ഹലോ,. നിങ്ങളെന്റെ ഭർത്താവാണെന്ന് പറയുന്നതിനേക്കാൾ വലിയ നാണക്കേട് എനിക്ക് വേറൊന്നുമില്ല !”
“സമ്മതിച്ചല്ലോ,. അതേപോലെ തന്നെയാണ് എനിക്കും,. സോ ഈ ചങ്ങല നീയിടണ്ട,. എന്റെ കയ്യിലിരുന്നോട്ടെ,. പിന്നെ ഈ ഐഡന്റിഫിക്കേഷൻ മാർക്കും തൊടണമെന്നില്ല,.. ഓക്കേ? പിന്നെ മോള് വേഗം ഒരുങ്ങി ക്ലാസ്സിൽ പോവാൻ നോക്ക് !”
കാർത്തിക്ക് താലിമാല പോക്കറ്റിൽ ഇട്ടുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി,. അമ്മു എന്ത് ചെയ്യണമെന്നറിയാതെ കട്ടിലിൽ ഇരുന്നു !
*********
അമ്മു ഇറങ്ങി വന്നതും കാർത്തിക്ക് പോകാനായി ഇറങ്ങിയിരുന്നു,..
“നിക്ക് കാർത്തി ഞാനും കൂടെ,… ”
“എങ്ങോട്ടേക്ക്? ”
“കോളേജിലേക്ക് !”
“അപ്പോൾ രാവിലെ പറഞ്ഞ ഒരു കാര്യവും നിന്റെ തലയിൽ കയറിയില്ലേ? ”
അമ്മുവിന്റെ മുഖം മങ്ങി,…
“ഒരോട്ടോ പിടിച്ചു പോയാൽ മതി, പിന്നെ അവിടെ ചെന്നിട്ട് എന്നെയെങ്ങാനും കണ്ടാൽ,. കാർത്തി,.. കാർത്തി എന്നൊന്നും വിളിച്ചോണ്ട് വരാനൊന്നും നിന്നേക്കരുത്. നമ്മൾ തമ്മിൽ അറിയുക പോലും ഇല്ല, ഓക്കേ? ”
“അതിന്റെ ആവശ്യമെന്താ? ”
“നിനക്ക് മനസിലാവൂല്ല,. ഈ പ്രായത്തിൽ മാരീഡ് ആണെന്ന് കോളേജിൽ വിളമ്പി നടക്കാൻ എനിക്ക് നാണക്കേടാ,. നിനക്കെങ്ങനെയാണെന്നറിയില്ല !”
അവന്റെ ബുള്ളറ്റ് ഗേറ്റ് കടന്നു പോയി,.
“മോളെന്താ ഇവിടെ നിൽക്കണത്? ”
“അത് അങ്കിൾ,.. കണ്ണേട്ടൻ പോയി !”
രവീന്ദ്രൻ ഒന്ന് നിശബ്ദനായി,. പിന്നെ പറഞ്ഞു,…
“കേറ് ഞാനാ വഴിക്കാ ഡ്രോപ്പ് ചെയ്യാം !”
അമ്മുവിന്റെ മനസ്സ് ശാന്തമല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ രവീന്ദ്രന് മനസിലായി. കൂടുതൽ ഒന്നും ചോദിക്കാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് അയാൾക്ക് തോന്നി,.
“മോൾടെ കോളേജ് എത്തി,.. ഇറങ്ങുന്നില്ലേ? ”
അപ്പോഴാണ് അമ്മുവിന് ബോധം വന്നത്, അവൾ ഡോർ തുറന്നിറങ്ങി,..
“ഞാൻ കൂടെ വരണോ? ”
“വേണ്ട ഞാൻ പൊയ്ക്കോളാം !”
“ടേക്ക് കെയർ !”
“താങ്ക് യൂ അങ്കിൾ !”
“അങ്കിൾ അല്ല,. ഇനി അച്ഛനെന്ന് വിളിച്ചാൽ മതി !”
രവീന്ദ്രന്റെ ഈ മാറ്റം അവൾക്ക് അത്ഭുതമായിരുന്നു,… അമ്മു തലയാട്ടി !”
രവീന്ദ്രൻ പോയ ശേഷം അമ്മു പതിയെ ഉള്ളിലേക്ക് നടന്നു.
കാർത്തിക്കിനോടവൾക്ക് ദേഷ്യം തോന്നി, ഒരേ കോളേജിലേക്കായിട്ട് പോലും കൂടെ കൊണ്ടോന്നില്ല ദുഷ്ടൻ !
റാഗിങ്ങ് ഒക്കെ ഉണ്ടാവോ എന്തോ? കന്നടയിൽ എന്തെങ്കിലുമൊക്കെ ചോദിച്ചാൽ പെട്ടു,…
“ഹേയ്,.. സ്റ്റോപ്പ് ദെയർ !”
മുന്നിൽ കുറച്ചു തടിമാടന്മാർ,…. അവർ അടുത്തേക്ക് വന്നു….
“നിം എസ്ര ഏനു? ”
“വാട്ട്? ”
“യൂ ഡോണ്ട് നോ കന്നഡ? ”
“ഐ ഡോണ്ട് !”
“യുവർ ഗുഡ് നെയിം പ്ലീസ് !”
“ഭവ്യ,.. ”
“ഭവ്യ? വാട്ട്? ”
“ഭവ്യ സേതുമാധവൻ !
“ഫ്രം? ”
“യു. എസ് !”
“ഓ മൈ ഗോഡ്,.. യു എസ് ടു ബാംഗ്ലൂർ,.. വാട്ട് എ മിറാക്കിൾ, ദെൻ സിംഗ് എ സോങ്, എ കന്നഡ സോങ് !”
കന്നഡ സോങ്? വല്ല മലയാളവും ആയിരുന്നെങ്കിൽ പാടി ഒപ്പിക്കാമായിരുന്നു,. കന്നഡ ഒരു വാക്കുപോലുമറിയാത്ത താനെങ്ങനെ കന്നഡ പാട്ടു പാടും? കാർത്തി കൂടെയുണ്ടായിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു,…
“സിംഗ് !”” അയാളുടെ ശബ്ദത്തിനല്പം കാഠിന്യം കൂടി,..
“ഐ ഡോണ്ട് നോ,… ”
അമ്മു പറഞ്ഞൊപ്പിച്ചു,…
“സിംഗ്, ”
അമ്മു ഞെട്ടിപ്പോയി,….
അവളുടെ മിഴികൾ നിറഞ്ഞു വന്നു,.
“എസ്ക്യൂസ് മീ,.. ഇവിടെ എന്താ പ്രശ്നം? ”
സുമുഖനായ ഒരു ചെറുപ്പക്കാരൻ അവർക്കിടയിലേക്ക് കടന്നു വന്നു,.
“അളിയാ അത്,? ”
അപ്പോൾ ഇവർ മലയാളികളായിരുന്നോ,. എന്നിട്ടാണോ തന്നെ… കേരളത്തിൽ നിന്നാണെന്ന് പറഞ്ഞാൽ മതിയാരുന്നു,…
“അത്? ”
“അമേരിക്കയിൽ നിന്ന് വന്ന കൊച്ചാ,.. ഒരു പാട്ട് പാടാൻ പറഞ്ഞതാ !”
“ഓഹോ !” അവൻ അവളെയൊന്ന് സൂക്ഷിച്ചു നോക്കി
“ഏത് പാട്ട് പാടാനാ പറഞ്ഞത്? ” അവൻ അവരെ നോക്കി ചോദിച്ചു…
“ഒരു കന്നഡ സോങ്,. എനിക്ക് കന്നഡ അറിയില്ല !” അമ്മു പെട്ടന്ന് പറഞ്ഞു. എല്ലാവരും അന്തം വിട്ട് അവളെത്തന്നെ നോക്കി നിന്നു !
“ആർ യു എ മലയാളി? ”
“ആ,. ”
“പിന്നെന്താ യു. എസ് ൽ നിന്നാണെന്ന് പറഞ്ഞത്? ”
“യു. എസിൽ ആരുന്നു അത് കൊണ്ട് !”
“വെറുതെ കുറെ കടിച്ചപ്പൊട്ടാത്ത ഇംഗ്ലീഷ് പറയിപ്പിച്ചു ഞങ്ങളെ പൊട്ടന്മാരാക്കുവായിരുന്നോ? ! പറഞ്ഞൂടാരുന്നോ കൊച്ചേ മലയാളി ആണെന്ന് !”
“ഡാ വയലൻസ് വേണ്ട !” അയാൾ അവരെ വാൺ ചെയ്തു,..
“ചേട്ടൻ മലയാളി ആണെന്ന് എനിക്കറിയില്ലായിരുന്നു,.. പേര് ചോദിച്ചത് പോലും കന്നടയിൽ അല്ലേ? ” അമ്മു പറഞ്ഞു,..
“അതിന് യു എസിൽ ഉള്ളോരൊക്കെ ഇംഗ്ലീഷുകാർ ആണെന്ന് നിന്നോടാരാ പറഞ്ഞത് അജയ്? ” ആ ചെറുപ്പക്കാരൻ ചോദിച്ചു,. ആരും ഉത്തരം പറഞ്ഞില്ല !
“എങ്കിൽ സ്ഥലം വിട് !”
“ബൈ അളിയാ,… ബൈ പെങ്ങളെ !” അവർ നിമിഷങ്ങൾക്കകം സ്ഥലം കാലിയാക്കി,.
“താങ്ക് യൂ സോ മച്ച് !”
“വേണന്നില്ല, തന്ന സ്ഥിതിക്ക് സ്വീകരിച്ചിരിക്കുന്നു !”
അമ്മു ചിരിച്ചു,..
“എനിവേ,.. ഐ ആം ഭവ്യ സേതു മാധവൻ !” അവൾ ഷേക്ക് ഹാൻഡിനായി കൈ നീട്ടി,. അവൻ അവളെത്തന്നെ നോക്കി നിന്നു.
“ഓ സോറി !” അമ്മു കൈകൾ പിൻവലിക്കാൻ തുടങ്ങിയതും,. അവൻ കൈ കൊടുത്തു,…
“രോഹിത്,.. ” അവൻ പുഞ്ചിരിച്ചു !
അമ്മു അവനൊപ്പം നടന്നു,…
“താനേത് ക്ലാസ്സിലാ? ”
“ബി. കോം ഫസ്റ്റ് ഇയർ,… ചേട്ടനോ? ”
“ഞാൻ എം. ബി. എ ഫൈനൽ ഇയർ,..”
“ഏത്? ”
“എച്ച് ആർ !”
അപ്പോൾ കാർത്തിക്കിന്റെ ക്ലാസ്സിലാണ്,..
“എച് ആർ ആണോ,.. അവിടെ,.. !” അമ്മു പെട്ടന്ന് നിർത്തി,. കാർത്തിക്ക് രാവിലെ പറഞ്ഞ കാര്യങ്ങൾ അവൾക്ക് ഓർമ്മ വന്നു,. ഓ അവനെക്കുറിച്ച് കൂടുതൽ ഒന്നും ചോദിക്കാനും പറ്റില്ലാലോ,.
“എന്താ അവിടെ ആരെങ്കിലും പരിചയക്കാരുണ്ടോ? ”
“ഹേയ് ഇല്ല,. ഞാൻ വെറുതെ ചോദിച്ചതാ !”
” ഓക്കേ !”
അമ്മുവിന് ആശ്വാസമായി. അവൻ കൂടുതൽ ഒന്നും ചോദിച്ചില്ലല്ലോ,..
” പിന്നെ,.. കോൾ മി രോഹിത് ഓർ രോഹി ഓക്കേ? !”
“പക്ഷേ സീനിയർ അല്ലേ? ”
“എന്ന് കരുതി? എനിക്കെന്നെ പേര് വിളിക്കുന്നതാ ഇഷ്ടം !”
“ഓക്കേ രോഹിത് !” ഇരുവരും പുഞ്ചിരിച്ചു,..
“ഇതാ തന്റെ ക്ലാസ്സ് !”
ബി. കോം ഫസ്റ്റ് ഇയർ ക്ലാസ്സിന് മുന്നിൽ അവൻ നിന്നു, ഇത്ര പെട്ടന്ന് ക്ലാസ്സിലും എത്തിയോ? വന്ന വഴി കൂടി ഓർമയില്ല,.
“താങ്ക് യൂ !”
“ദേ പിന്നേം !”
“ഓ സോറി സോറി !”
“എപ്പോഴുമെപ്പോഴും ഈ താങ്ക്സും സോറിയും പറയണമെന്നില്ല,!”
“അതോണ്ടല്ല !”
“എനിവേ ഭവ്യ എന്റെ നമ്പർ സേവ് ചെയ്തു വെച്ചോ എന്ത് ആവശ്യമുണ്ടേലും വിളിക്കാം,. അവന്മാർ എന്നല്ല ഇനി ആര് ശല്യത്തിന് വന്നാലും !”
അമ്മു ഫോണിൽ അവന്റെ നമ്പർ സേവ് ചെയ്തു വെച്ചു,…
“താങ്ക് !”
“വേണന്നില്ല, ഞാൻ ഊഹിച്ചു !”
അമ്മു ചിരിച്ചു,… അവനും,…
“ഞാനിപ്പോ പോട്ടെ,. കുറച്ചു തിരക്കുണ്ട് അതാ ! ബൈ ”
“ഓക്കേ ബൈ !”
അമ്മുവിന് വല്ലാത്ത ആശ്വാസം തോന്നി,.
ക്ലാസ്സിലെ പുതുമുഖമായത് കൊണ്ട് എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി ! അപ്പോഴേക്കും ടീച്ചറും എത്തി,…
“ഗുഡ് മോർണിംഗ് എവെരി വൺ !” അമ്മുവിന് എവിടെ ഇരിക്കണമെന്ന് ഒരു പിടുത്തവും കിട്ടിയില്ല,…
“ഷാൽ ഐ ഇൻട്രൊഡ്യൂസ് അവർ ന്യൂ കമ്പാനിയൻ,.. മിസ്സ് ഭവ്യ സേതു മാധവൻ, ഫ്രം കേരള,.. ”
അമ്മു പുഞ്ചിരിച്ചു,..
” ഗോ ആൻഡ് സിറ്റ് ദെയർ !” ടീച്ചർ കാണിച്ചു കൊടുത്ത സീറ്റിൽ അമ്മു ഇരുന്നു !
അപ്പോൾ താനിവിടെ മിസ്സ് ഭവ്യ സേതുമാധവൻ ആണ്,.. മിസ്സിസ് ഭവ്യ കാർത്തിക്ക് അല്ല,.. ഒരു കണക്കിന് നന്നായി അയാളുടെ പേര് തന്റെ പേരിന്റെ കൂടെ ചേർത്ത് വായിക്കുന്നതിന്റെ അത്രേം വെറുപ്പ് വേറൊന്നുമില്ല !”
“ഹായ് ഐ ആം രേഷ്മ ഫ്രം കേരള !” അടുത്തിരുന്ന പെൺകുട്ടി അവൾക്ക് നേരെ കൈ നീട്ടി !
“ഹലോ “അമ്മു പുഞ്ചിരിച്ചു
ആ അവർ അവസാനിച്ചു,.
“താൻ ലേറ്റ് അഡ്മിഷൻ ആണല്ലേ? ”
“അതേ !”
“ക്ലാസ്സ് തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞു !”
“ഓ !”
“ഡോണ്ട് വറി,.. നോട്ട്സ് ഒക്കെ ഞാൻ തരാം !”
“താങ്ക് യൂ !”
“ക്യാന്റീനിൽ വരുന്നോ? ”
“ഇല്ല താൻ പോയിട്ട് വരൂ !”
“ചുമ്മാ വാന്നെ,.. കോളേജ് ഒക്കെ ഒന്ന് പരിചയപ്പെടുത്തിത്തരാം !”
അമ്മു അവൾക്കൊപ്പം നടന്നു !
“ഇത് ലൈബ്രറി,.. അപ്പുറെ സ്റ്റോർ ഉണ്ട് എന്ത് വേണമെങ്കിലും അവിടെ കിട്ടും, ദാ അവിടെയാണ് കാന്റീൻ ! വാ ”
അമ്മു രേഷ്മയ്ക്കൊപ്പം ക്യാന്റീനിലേക്ക് നടന്നു,…
“അല്ല രേഷ്മ അവിടെ എന്താ? ”
“എവിടെ? ”
അമ്മു ദൂരേക്ക് കൈ ചൂണ്ടി,..
“ഓ അവിടെയോ,. ഈ കോളേജ് പണി കഴിപ്പിച്ചത് ഒരു രാജവംശമാണ്,. അവരുടെ പൂർവികർ പണി കഴിപ്പിച്ച ഒരു കെട്ടിടമാണ് അവിടെ,. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്,.. പക്ഷേ അതെന്തോ ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല,. അതോടെ പുരാവസ്തുക്കാരും വിട്ടു,. മൊത്തം കാടു പിടിച്ചു കിടക്കുവാ ആരും അങ്ങോട്ടേക്ക് പോവാറില്ല !”
“ഓ !”
“തനിക്കെന്താ വേണ്ടത്? ”
“കോഫീ മതി!”
“കോൾഡ് പറയട്ടെ,… ”
“ആം !”
“അണ്ണാ രണ്ട് കോൾഡ് കോഫീ !”
“അല്ല ഇവര് തമിഴന്മാരാണോ? ”
“ഇവിടെ എല്ലാത്തരം ആൾക്കാരുമുണ്ട്,. തന്റെ പ്ലേസ് എവിടെയാ? യു എസ് ൽ നിന്നാണെന്നൊക്കെ പറഞ്ഞു കേട്ടു,. !”
“എറണാകുളം,.. ഞാനും അച്ഛനും അഞ്ചാറ് വർഷം യു എസ് ൽ ആയിരുന്നു !”
” ആട്ടെ,. രാവിലെ വല്ല പണിയും കിട്ടിയാരുന്നോ? ”
“ആ,. ഒന്ന് രണ്ടു ചേട്ടന്മാർ വന്നിട്ട് പേരൊക്കെ ചോദിച്ചു,. പിന്നെ പാട്ടു പാടാൻ പറഞ്ഞു,. അതും കന്നട, എനിക്കുണ്ടോ കന്നട അറിയുന്നു !”
രേഷ്മ ചിരിച്ചു,… “എന്നിട്ടോ? ”
“അപ്പോഴാണ് ഒരു ചേട്ടൻ ദൈവദൂതനെപ്പോലെ കടന്നു വന്നത്, ഒരു ഫിലിം ഹീറോയെപ്പോലെ ! ”
“ഹേ ആര്? ”
“രോഹിത് എന്നാ പേര് പറഞ്ഞത്,.. എം ബി എ ഫൈനൽ ഇയർ !”
“ഓ നമ്മുടെ രോഹിയേട്ടൻ,.. എന്നിട്ട്? ”
“എന്നിട്ടെന്താ പുള്ളിയവരെ പറഞ്ഞു വിട്ടു,. എനിക്ക് ക്ലാസ്സ് ഒക്കെ കാണിച്ചു തന്നു,. പിന്നെ നമ്പറും തന്നു,.. ”
“കൊള്ളാലോ,. ഒരു പ്രേമത്തിനുള്ള സ്കോപ്പ് ഒക്കെ കാണുന്നുണ്ട് !”
“ഛീ, . പ്രേമിക്കാനോ? ”
“അതെന്താ പ്രേമം അത്ര മോശം കാര്യമാണോ? ”
“അങ്ങനല്ല !”
“ഭവ്യ ആരെയും പ്രണയിച്ചിട്ടില്ലേ? ”
“ഇത് വരെ ഇല്ല,.. ”
“എന്നാ ഇനി പ്രേമിച്ചോളും,… ദേ അവരെ നോക്കിക്കേ !” രേഷ്മ മുന്നിലെ സീറ്റിലേക്ക് വിരൽ ചൂണ്ടി,.. അമ്മു അവിടേക്ക് നോക്കി,.. അവിടിരിക്കുന്ന പയ്യൻ രാവിലെ കാർത്തിയിട്ട അതേ കളർ ഷർട്ട് ആണ് ഇട്ടിരിക്കുന്നത്,. അല്ല കാർത്തിക്ക് തന്നെയാണ് അത്,..
“അത് കാർത്തിക്ക് ഏട്ടൻ,. മലയാളിയാ,.. വെരി റിച്ച്, നമ്മുടെ രോഹിയേട്ടന്റെ അതേ ക്ലാസ്സിലാ പഠിക്കണത്, ഈ കോളേജിലെ പെൺപിള്ളേരെല്ലാം ആരാധനയോടെ നോക്കുന്ന ആളാ അത് !”
വല്ല്യ കാര്യമായിപ്പോയി,. അതാവും മാരീഡ് എന്ന് പറയാൻ ഇത്ര ബുദ്ധിമുട്ട്,…
“പക്ഷേ ഒരു കാര്യവുമില്ല !”
“അതെന്തേ? ”
“നീ കൂടെയിരിക്കുന്ന ഓറഞ്ച് ടോപ്പ് ഇട്ട പെങ്കൊച്ചിനെ കണ്ടോ? ”
അതേ കാർത്തിയുടെ കൂടെ ഒരു പെണ്ണുമുണ്ട് !
“അത് പ്രിയ !”
ആ പേര് എവിടെയോ കേട്ടു മറന്നത് പോലെ തോന്നി അമ്മുവിന് ! അതേ കാർത്തി അന്ന് ഫോൺ വിളിച്ചത് ഏതോ പ്രിയയെ ആണ് ! അമ്മുവിന്റെ മനസ്സിൽ അസാധാരണമായൊരു ഭയം നിറഞ്ഞു.
“ഹാഫ് മലയാളിയാ,. അമ്മ പാലക്കാട്ടുകാരി,. അച്ഛൻ നോർത്ത് ഇന്ത്യൻ . ”
“മ്മ് !”
“3 ഇയേഴ്സ് കട്ട പ്രേമം,.. ഈ കോളേജിലെ ഏറ്റവും ബെസ്റ്റ് പ്രണയജോഡികളാ അവർ !”
അമ്മുവിന് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി,..
“ഭവ്യാ ആർ യൂ ഓക്കേ? !”
അമ്മു അത് കേട്ടില്ല,.. അടുത്ത നിമിഷം കസേരയോടെ അവൾ നിലത്തേക്ക് നിലത്തേക്ക് വീണു !
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission