“ഇത്ര പെട്ടന്നോ ?”
“പെട്ടന്നാവുന്നതെങ്ങനെയാ നിനക്ക് രണ്ടു ദിവസം കഴിഞ്ഞാൽ ക്ലാസ്സ് റീസ്റ്റാർട്ട് ചെയ്യും,.. അപ്പോഴേക്കും അമ്മുവിനും അഡ്മിഷൻ റെഡി ആക്കണ്ടേ ?”
“മ്മ്,..” കാർത്തിക്ക് ദേഷ്യമടക്കി റൂമിലേക്ക് നടന്നു,..
അമ്മുവിന്റെ കണ്ണുകൾ വാതിലിന് പിന്നിൽ മറഞ്ഞു നിന്ന ബാലയിൽ തടഞ്ഞു നിന്നു,.. അവൾ കരയുകയായിരുന്നോ ?
“ബാലേച്ചി,… ”
“എന്താ അമ്മൂ ?”
“കരയുകയാണോ ?”
“ഹേയ്,.. ഇല്ല,.. നിനക്ക് തോന്നണതാ,… ”
“ആർ യൂ റിയലി ഹാപ്പി ?”
“ഓഫ്കോഴ്സ്,… വൈ നോട്ട് ?”
“എത്ര കാലത്തേക്ക് എന്നോട് കള്ളം പറയും ? ”
“അമ്മൂ ഞാൻ,… ”
അമ്മു അവളെ ഹഗ് ചെയ്തു,…
“ന്നെ,.. ശപിക്കരുത് ബാലേച്ചി,…. ”
“നിന്നെ ശപിക്കാനോ അമ്മൂ,.. നിന്റെ സാഹചര്യത്തിൽ ഞാനാണെങ്കിലും ഇങ്ങനെയൊക്കെയേ ചെയ്യുമായിരുന്നുള്ളൂ,… നീ ചെയ്തത് തന്നെയാ ശരി,.. കണ്ണേട്ടൻ നിന്റെയാ,. നിനക്ക് വിധിച്ചതാ !”
അവളുടെ ശബ്ദമിടറി,…
“അല്ല ബാലേച്ചി,… കണ്ണേട്ടന്റെ മനസ്സിൽ ഇപ്പോഴും ബാലേച്ചിയാ,… അതെനിക്ക് ഇന്നലെ ഒരു ദിവസം കൊണ്ട് തന്നെ മനസിലായി,.. അർഹിക്കാത്തതൊന്നും ഈ അമ്മുവിന് വേണ്ട,… ബാലേച്ചി സ്വപ്നം കണ്ട ജീവിതം ബാലേച്ചിക്ക് തന്നെ തിരികെ തരും ഞാൻ,. ”
അവളുടെ മറുപടിക്ക് കാക്കാതെ അമ്മു നടന്നകന്നു,..
*******
അമ്മു റൂമിലെത്തിയപ്പോൾ കാർത്തിക്ക് ഫോണിലായിരുന്നു,..
“ഐ വിൽ കോൾ യൂ ബാക്ക്,.. ബൈ,… ”
അമ്മു ബാഗ് എടുത്തു കട്ടിലിന് മേലേക്ക് വെച്ചു,.
പിന്നെ അലമാര തുറന്നു ഡ്രസ്സും,…
“ഇത് മൊത്തം പാക്ക് ചെയ്യാനാണോ ? അവിടെ നിന്ന് വേറെ വാങ്ങിക്കാം !”
“ഓ,.. അങ്ങനാണോ ? ഡൂ യൂ ഹാവ് എനി ജോബ് ? ”
കാർത്തിക്ക് ഒന്നും മിണ്ടിയില്ല,..
“അച്ഛൻ തരുന്ന പോക്കറ്റ് മണിയിൽ നിന്ന് തൽക്കാലം എനിക്ക് ഡ്രസ്സ് വാങ്ങിച്ചു ബുദ്ധിമുട്ടണ്ട,.. ” അവൻ അമ്മുവിനെ തന്നെ നോക്കി നിന്നു,..
ഒരു പതിനെട്ടുവയസ്സുകാരിക്ക് തന്നെക്കാൾ വിവരവും,.. ആത്മാഭിമാനവുമെല്ലാം,…
“ഐ വിൽ ഹെൽപ്പ് യൂ,… ”
“വേണമെന്നില്ല,.. എന്റെ കാര്യം സ്വന്തം ചെയ്യാൻ എനിക്കറിയാം,.. ”
അമ്മു ഒരു രീതിയിലും അടുക്കുമെന്ന് അവന് തോന്നിയില്ല,. അവളെ ഭാര്യയായി അംഗീകരിക്കാൻ തനിക്ക് കഴിയില്ല എങ്കിലും,. തനിക്കവളോട് ദേഷ്യമൊന്നുമില്ല !
“അമ്മൂ കോക്‌റോച്ച് !”
“എവിടെ ?” അമ്മു ചുറ്റും നോക്കി,..
“ദോ അവിടെ ?”
അമ്മു പതിയെ അലമാരയിൽ നിന്നും ഒരു ബോട്ടിൽ എടുത്തു !
“കറുത്ത ഹിറ്റ് പാറ്റകളെ കൊല്ലാൻ ബെസ്റ്റാ !”
കാർത്തിക്കിന് ചിരി വന്നു,.
“അല്ല നിനക്കീ പാറ്റയെയും പല്ലിയെയും ഒന്നും പേടിയില്ലേ ?”
“എന്തിന് ? ”
“അല്ല സാധരണ,… ”
“പെങ്കുട്ട്യോൾക്കെല്ലാം പാറ്റയെ പേടിയാണെന്ന് ആരാ നിങ്ങളോട് പറഞ്ഞത്,.. ”
“ഈ സിനിമയിൽ ഒക്കെ,… പിന്നെ ശ്രീയ്ക്കും പേടിയാണ്!”
“ബാലേച്ചിക്ക് പാറ്റയെ പേടിയാണെന്ന് കാർത്തിക്കെങ്ങനെ അറിയാം ?”
” നീയെന്താ എന്നെ സംശയ ദൃഷ്ടിയോടെ നോക്കുന്നത് ? അവൾ പറഞ്ഞിട്ടുണ്ട്,. അന്ന് പാടത്ത് കൂടെ നടന്നപ്പോൾ !”
അമ്മുവിന് നിരാശ തോന്നി,. കാർത്തിക്ക് പിടിതരുമെന്ന് തോന്നുന്നില്ല,. എങ്കിലും ഞാനെന്റെ ശ്രമം ഉപേക്ഷിക്കില്ല,..
“കഴിഞ്ഞെങ്കിൽ പറയ്,. എനിക്കും പാക്ക് ചെയ്യാനുണ്ട് !”
“ഹാ,.. ” അമ്മു പെട്ടിയെടുത്ത് ഇറക്കാൻ തുടങ്ങിയതും,..
“നിന്നെക്കൊണ്ട് പറ്റില്ല അമ്മൂ,.. നല്ല വെയിറ്റ് ഉണ്ടാകും,. പിന്നെ ”
“പിന്നെന്താ കാർത്തിക്ക് ?”
“നിന്റെ കയ്യിന്റെ വേദന കുറഞ്ഞോ ?”
അപ്പോഴാണ് അമ്മു ഇന്നലെ അവൻ പിടിച്ചു തിരിച്ച തന്റെ കൈകളെക്കുറിച്ചോർത്തത് കൈകളെകുറിച്ച് ആലോചിച്ചത്,…
“കാർത്തിക്ക് എടുത്തു വെച്ചോ,.. ഞാനിപ്പോ വരാം !”
“പാരിജാതം വേരോടെ പിഴുതുകൊണ്ട് വരനാണെങ്കിൽ അഡ്വാൻസ് ആയിട്ട് പറഞ്ഞേക്കാം ഡിക്കിയിൽ സ്ഥലം ഇല്ല !”
അമ്മു തിരിഞ്ഞുപോലും നോക്കിയില്ല,. “മാഡം കേട്ടോ എന്തോ? ” അവൻ പാക്കിങ് തുടർന്നു,.
****
“എല്ലാം വെറുതെയാ,. സ്വപ്നം കാണുന്നത് വെറുതെയാ,. അവസാനനിമിഷമെങ്കിലും അമ്മയെ രക്ഷിക്കാൻ അച്ഛൻ വന്നത് പോലെ,. എന്നെ രക്ഷിക്കാനും ആരെങ്കിലും വരുമെന്ന് കരുതി , അതുണ്ടായില്ല !” അമ്മു നിറകണ്ണുകൾ തുടച്ചു
“ഒന്നും മിണ്ടാതെ എങ്ങനെയാ ഇങ്ങനെ കിടക്കണത് ? എന്നെ ഒറ്റക്കാക്കി പോയപ്പോൾ രണ്ടാൾക്കും സമാധാനമായല്ലോ,. അമ്മുവും പോകുവാ,. ഇന്ന്,.. ഇനി ഞാൻ നിങ്ങളെ രണ്ടാളെയും പരാതി പറഞ്ഞു ശല്ല്യം ചെയ്യില്ലാട്ടോ,.. ഹാപ്പിയാ അമ്മൂ,… വെരി ഹാപ്പി,.. ”
നിലത്ത് വീണ് കിടന്ന പാരിജാതപ്പൂക്കൾ വാടി തുടങ്ങിയിരുന്നു,…
“എന്തിന് വേണ്ടിയാ ഞാൻ നിങ്ങളെ സ്നേഹിച്ചത്? നിന്റെ വസന്തം എന്റെ ജീവിതത്തിലും വരുമെന്ന് സ്വപ്നം കണ്ടത്,… വെറുതെ,. എല്ലാം വെറുതെ,..”
“അമ്മൂ !”
ചിറ്റയാണ് !
“എല്ലാവരും പോകാനിറങ്ങി മോളെ !”
അമ്മു മിഴികൾ തുടച്ചു,.
“ഞാനും ഇറങ്ങുവായി ചിറ്റേ,.. ആരും കാത്തിരുന്നു മുഷിയണ്ടല്ലോ !”
“എന്റെ കുട്ടി ധൈര്യായിട്ട് ഇരിക്കണം,. നന്നായി പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം,. എന്ത് വന്നാലും തളരരുത്,..
“അറിയാം ചിറ്റേ,… എന്നെയോർത്ത് ടെൻഷൻ ഒന്നും അടിക്കേണ്ട ”
“ടെൻഷൻ അടിക്കണ്ടന്നോ,. ന്റെ ബാലേടെ സ്ഥാനത്ത് തന്നെയാ എനിക്ക് നീയും !”
അമ്മു പുഞ്ചിരിച്ചു,. ആ ചിരിയുടെ അർത്ഥം പൂർണമായി മനസിലായില്ലെങ്കിലും,. അവൾ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്ന് അവർക്ക് തോന്നി,.
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മു തിരഞ്ഞത് ബാലയെ ആയിരുന്നു…
“ബാല എവിടെ ഭാമേ? ”
ലതികയാണ് ചോദിച്ചത് .. അമ്മു കണ്ണെടുക്കാതെ നോക്കിയത് കാർത്തിക്കിന്റെ മുഖത്തേക്കാണ്,. ബാലയെ കാണാൻ കഴിയാത്തതിലുള്ള വിഷമം ആ മുഖത്തുണ്ട്,…
“ബാല കോളേജിൽ നിന്നും ഇതുവരെ എത്തീട്ടില്ല,.. ”
“സാറ്റർഡേ ആയിട്ടോ? ” കാർത്തിക്ക് ചോദിച്ചു,..
അമ്മുവിൻറെ മുഖം കണ്ടിട്ടാവണം ഭാമ പറഞ്ഞു “അവൾക്കെന്തോ പ്രോജക്ടോ മറ്റോ ഉണ്ടെന്നാണ് പറഞ്ഞത് !”
” എന്നാൽ ഇനി സമയം വൈകിക്കുന്നില്ല അമ്മേ ഇറങ്ങുവാണ് !”
കല്യാണിയമ്മയുടെ മിഴികൾ നിറഞ്ഞു,.
ഒരു കണക്കിന് നന്നായി ബാലേച്ചിയെ കാണാഞ്ഞത്,. ആ കണ്ണീരു കാണാൻ വയ്യ,. നിങ്ങളുടെ മനസ്സിൽ എന്താണെന്ന് ഈ അമ്മു കണ്ടു പിടിക്കും കാർത്തി,.. അതിനാ ഞാൻ നിങ്ങളുടെ കൂടെ വരുന്നത് ! എന്റെ ബാലേച്ചിയെ പ്രണയിച്ചു വഞ്ചിച്ചതിനുള്ള തിരിച്ചടി നിങ്ങൾക്ക് കിട്ടിയിരിക്കും,..
യാത്രയിലുടനീളമുള്ള കാർത്തിക്കിന്റെയും അമ്മുവിന്റെയും നിശബ്ദത രവിയുടെയും ലതികയുടെയും മനസ്സിൽ പല സംശയങ്ങളും ജനിപ്പിച്ചു!
******
കാർത്തികേയം എന്ന് പേരുള്ള ആ വലിയ വീടിനുമുമ്പിൽ തന്റെ ഭാവി ഇനി എന്തെന്നറിയാതെ അമ്മു നിന്നു ! തനിക്ക് പോരാടാനുള്ളത് കാർത്തിക്കിനോട് മാത്രമല്ല,. പുറമെ ചിരിച്ചു ഉള്ളിൽ നിറയെ വിഷയവുമായി നടക്കുന്ന അവന്റെ അച്ഛനോട് കൂടിയാണ്,. അറിഞ്ഞിടത്തോളം മദർ ഇൻ ലോ പാവമാണ് !”
“നിക്ക് കാർത്തി,. അമ്മ വിളക്കെടുത്തോണ്ട് വരാം !”
“വിളക്ക് വെച്ചുള്ള സ്വീകരണമൊന്നും എനിക്ക് വേണ്ട,. അതെല്ലാം നിങ്ങളുടെ ഈ മരുമകൾക്ക് കൊടുത്താൽ മതി !”
“കാർത്തി !” രവീന്ദ്രൻ അവനെ ശാസനയിൽ വിളിച്ചു,. കാർത്തിക്ക് അയാളെ ദേഷ്യത്തോടെ ഒന്ന് നോക്കി ഉള്ളിലേക്ക് കയറിപ്പോയി,.
“മോള് അതൊന്നും കാര്യമാക്കണ്ട അമ്മ,. ഇപ്പോൾ വിളക്കെടുത്തുകൊണ്ട് വരാം !”
അമ്മു പുറത്ത് കാത്തു നിന്നു,.
നിലവിളക്കുമായി വലതു കാൽ വെച്ചു കയറുമ്പോൾ അവന്റെ മനസിലേക്കിനിയും ദൂരമേറെയുണ്ടെന്ന് അവൾക്ക് തോന്നി, ..
*********
“ഇതാണ് നിങ്ങളുടെ മുറി !” അമ്മു ചുറ്റും വീക്ഷിച്ചു,. കുറേയേറെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു വെച്ചേക്കുന്നു,..
“എല്ലാം കണ്ണനെടുത്തതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി !”
“നന്നായിട്ടുണ്ട് !
“മോള് ഫ്രഷ് ആയിട്ട് വരൂ ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം!”
വെളുത്തു കുറിയ മനുഷ്യൻ അമ്മുവിന്റെ ബാഗ് എടുത്തുകൊണ്ടു വന്നു,
“അവിടെ വെച്ചേക്കൂ ധ്യാൻ ചന്ദ് ”
“സരി മാഡം !”
“മോളെ,. ഇത് ധ്യാൻ ചന്ദ്, ഇവിടത്തെ ഗാർഡനർ ആണ് !”
അമ്മു അയാൾക്ക് നേരെ പുഞ്ചിരിച്ചു,..
“ഇതാണോ കാർത്തിക്ക് സാബിന്റെ ഭാര്യ? ”
അയാൾ ശുദ്ധമായ മലയാളം സംസാരിക്കുന്നത് കേട്ട് അമ്മു ഞെട്ടലിൽ നിന്നു,.
“അതേ,. അമ്മു ഞെട്ടുവൊന്നും വേണ്ട, അവനെന്നെ ഹിന്ദി പഠിപ്പിക്കാൻ ശ്രമിച്ചു ഒടുവിൽ അവൻ മലയാളം പഠിച്ചു !”
മൂവരും ചിരിച്ചു,.
“ഇതൊക്കെ എന്തിനാ ഇവിടെ വെക്കുന്നത്? ” കാർത്തിക്ക് കടന്നു വന്നു,.
“പിന്നെവിടെ വെയ്ക്കാനാ? ”
“അമ്മൂനെ ഇവിടെ എന്റെ റൂമിൽ പ്രതിഷ്ഠിക്കാനാണോ ഉദ്ദേശം? ”
“എന്താ കണ്ണാ നീയിങ്ങനെ പറയുന്നത്? ”
“പിന്നെങ്ങനെ പറയണം? അമ്മുവും ഞാനും ഒരു റൂമിൽ ശരിയാവില്ല, അവൾക്ക് വേറെ റൂം കൊടുക്ക് !”
“കണ്ണാ അത് !”
“അത് തന്നെയാ നല്ലത് !” രവീന്ദ്രനും മകനെ പിന്താങ്ങി ! കാർത്തിക്ക് വിശ്വാസമാവാതെ അച്ഛനെ നോക്കി,.
“പഠിക്കാൻ വന്ന സ്ഥിതിക്ക് പഠിച്ചാൽ മതി,. ഇവൻറെ ക്ലാസ്സ് കേൾക്കേണ്ട കാര്യമില്ല, ധ്യാൻ ഇത് അപ്പുറത്തെ മുറിയിലേക്ക് വെച്ചോളൂ !”
കാർത്തിക്ക് അടുത്തില്ലാത്തത് തന്നെയാണ് നല്ലത് !
“കണ്ണൻ ചിലപ്പോഴൊക്കെ ഇങ്ങനെയാ മോൾക്ക് വിഷമം ആയോ? ”
“ഇല്ലമ്മേ,.. ഇത് തന്നെയാ നല്ലത്,.. പരസ്പരം മനസിലാക്കിയിട്ട് ഒരുമിച്ച് ജീവിക്കുന്നതല്ലേ നല്ലത്? ”
ലതികയ്ക്ക് അവളുടെ മറുപടി ആശ്വാസകരമായി തോന്നിയില്ല !
“മ്മ് ഞാനെന്നാൽ അടുക്കളയിലോട്ട് ചെല്ലട്ടെ !”
“ശരി അമ്മേ !” അമ്മു വാതിൽ കുറ്റിയിട്ടു !
മനസ്സിൽ മുഴുവൻ ഒരു നിർവികാരത,
അവൾ ഫോണെടുത്ത് ബാലയെ വിളിച്ചു,. ഒരു തവണ മൊത്തം റിംഗ് ചെയ്തു തീർന്നിട്ടും ആരും ഫോണെടുത്തില്ല,.
“സാരല്ല്യ, ബാലേച്ചിഎന്നോട് ഇങ്ങനെയെങ്കിലും ദേഷ്യം കാണിച്ചോട്ടെ !”
*********
ലതിക റൂമിലേക്ക് ചെന്നപ്പോൾ കാർത്തിക്ക് ബാഗിൽ നിന്നെടുത്ത വസ്ത്രങ്ങൾ ഷെൽഫിൽ അടുക്കി വെയ്ക്കുകയായിരുന്നു
“കണ്ണാ ഇത് ശരിയല്ലട്ടോ !”
“എന്ത് ഡ്രസ്സ് അടുക്കി വെക്കണതോ? ”
“ഞാൻ തമാശ പറഞ്ഞതല്ല ആ കുട്ടിയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? ”
“എങ്ങനെ വിഷമിച്ചെന്നാ അമ്മ പറേണത്? വേറെ റൂം യൂസ് ചെയ്‌തോളാൻ പറഞ്ഞപ്പോൾ അവൾക്കെന്തെങ്കിലും വിഷമമുള്ളതായി അമ്മയ്ക്ക് തോന്നിയോ? ”
“അത് !”
“ഇല്ലല്ലോ,. എന്നെപ്പോലെ തന്നെ അവളും ആഗ്രഹിക്കുന്നില്ല ഒരേ റൂം ഷെയർ ചെയ്യാൻ ! ദാറ്റ് ‘സ് ഇറ്റ് !”
“കണ്ണാ എന്നാലും? ”
“ഒന്നും ഇല്ല,. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം !” ബൈക്കിന്റെ കീയെടുത്ത് അവൻ പുറത്തേക്ക് നടന്നു !
*********
“മോള് കഴിച്ചോ അവനെ നോക്കേണ്ട, ചിലപ്പോൾ പുറത്ത് നിന്ന് കഴിച്ചിട്ടൊക്കെ വരും !”
“നോക്കുന്നില്ല അമ്മേ,.. എനിക്ക് നല്ല ക്ഷീണമുണ്ട് കഴിച്ചിട്ട് കിടക്കണം !”
അമ്മു തങ്ങൾ ഉദ്ദേശിച്ച ടൈപ്പ് അല്ലെന്ന് ലതികയ്ക്ക് തോന്നി !
“നാളെ നേരത്തെ എണീറ്റോളു,… അഡ്മിഷൻ കാര്യങ്ങൾക്ക് പോവണം !”
“ഓക്കേ അങ്കിൾ !”
കാർത്തിക്ക് പോയതും വന്നതുമൊന്നും അവൾ തിരക്കാൻ നിന്നില്ല,. അതിന്റെ ആവശ്യമുണ്ടെന്നവൾക്ക് തോന്നിയില്ല !
***—****
രാവിലെ ലതികയാണവളെ ഉണർത്തിയത്,…
“സോറി ഞാൻ ഉറങ്ങിപ്പോയി,… ”
“അത് സാരമില്ല മോളെ,.. മോള് ഒരുങ്ങിക്കോ,. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങാമെന്ന് പറഞ്ഞു രവിയേട്ടൻ !
“എങ്ങോട്ട്? ”
“മോളിത്ര പെട്ടന്ന് മറന്നോ കോളേജിലേക്ക്,. അഡ്മിഷന് !”
“ഓക്കേ,.. ഞാൻ റെഡിയാവാം !”
**********
അമ്മു ഒരുങ്ങിയിറങ്ങി വന്നു,..
“കാർത്തിക്ക് എവിടെ? ”
“എണീറ്റിട്ടില്ല രവിയേട്ടാ,. ഇന്നലെ 12 മണി കഴിഞ്ഞു വന്ന് കിടന്നപ്പോൾ !”
“ആ,. എപ്പോഴേലും എണീറ്റു വരട്ടെ,. നമുക്ക് കഴിച്ചിട്ടിറങ്ങാം !”
അമ്മു തലയാട്ടി !
***—-***
“ഇതാണ് C. M. S കോളേജ്,…”
അമ്മു പുഞ്ചിരിച്ചു,.
” കണ്ണനും ഇവിടെയാ പഠിക്കണത് !”
അമ്മുവിന്റെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു,. കോളേജിൽ വരുമ്പോഴെങ്കിലും ഇത്തിരി ആശ്വാസം ലഭിക്കുമെന്ന് കരുതിയതാ. അതും പോയിക്കിട്ടി,..
“ഞാനും ഇതിന്റെ ഒരു ട്രസ്റ്റിയാണ്,… രാജകുടുംബമായതുകൊണ്ടുള്ള പിന്തുടർച്ചാവകാശം,. പക്ഷേ കണ്ണൻ എന്റെ മോനാണെന്ന് ഇവിടെ അധികമാർക്കും അറിയില്ലാട്ടോ,. അവന്റെ ഐഡന്റിറ്റി അവൻ സ്വയം ഉണ്ടാക്കിയെടുക്കുന്നതല്ലേ നല്ലത് !”
“മ്മ്,. അമ്മു കോറീഡോറിലൂടെ അയാൾക്കൊപ്പം നടന്നു. വിചാരിച്ചതുപോലെ അഡ്മിഷൻ നേടാൻ അധികം പണിപ്പെടേണ്ടിവന്നില്ല ! രവീന്ദ്രന് അവിടെയുള്ള സ്വാധീനം അത്രത്തോളമായിരുന്നു
**********
ഇന്ന് തനിക്ക് ക്ലാസ്സ് തുടങ്ങും,. പുതിയ കോളേജിൽ പുതിയ അന്തരീക്ഷത്തിൽ ഇനിയൊരു പുതിയ ജീവിതം,..
അമ്മു ഒരു ചുരിദാറാണ് ധരിച്ചത്,. കണ്ണാടിയിൽ കണ്ട തന്റെ പുതിയ രൂപത്തിന് ഒരുപാട് പ്രേത്യേകതകളുണ്ടെന്ന് അമ്മുവിന് തോന്നി,.. അമ്മു സിന്ദൂരച്ചെപ്പ് കയ്യിലെടുത്തതും പുറകിൽ കാർത്തിയെ കണ്ടു,. അമ്മു തൊടുവാനായി തുനിഞ്ഞതും അവൻ അരികിലേക്ക് വന്നു !
“എന്താ? ”
“ഒന്നൂല്ല !”
അവൻ സിന്ദൂരച്ചെപ്പ് വാങ്ങി ടേബിളിൽ വെച്ചു,. പിന്നെ അവളെത്തന്നെ നോക്കി നിന്നു,.
“സമയം പോകുന്നു,… ”
“ഐ ഡോണ്ട് വാണ്ട് ടു വേസ്റ്റ് യുവർ ടൈം !”
കാർത്തിക്ക് അവളുടെ ചുമലിൽ കൈ വെച്ചു !
“എന്താണ് കാർത്തി? ”
“യൂ ആർ സോ ബ്യൂട്ടിഫുൾ അമ്മു !”
“എനിക്കറിയാം,. പറയണമെന്നില്ല !”
“ബട്ട് ഈ താലിയും സിന്ദൂരവുമൊന്നും നിനക്ക് ചേരുന്നില്ല !”
“വാട്ട് ഡൂ യൂ മീൻ? ”
അമ്മു അവന് നേരെ തിരിഞ്ഞു,. അവൻ അഴിച്ചെടുത്ത തന്റെ താലിയിൽ നോക്കി അമ്മു സ്തബ്ധയായി നിന്നു !
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission