“ഹലോ രണ്ടാളും എങ്ങോട്ടേക്കാ ?”
കാർത്തിക്ക് ചോദിച്ചു,..
“കുളത്തിൽ,.. കുളിക്കാൻ പോവാ, ന്തേ വരുന്നോ ?” അമ്മു തിരിച്ചടിച്ചു,..
“വന്നേനെ,.. പിന്നെ നീയുള്ളത് കൊണ്ട് വരുന്നില്ല !”
“അതെന്താ ?” അമ്മു ബാലയെ അർത്ഥം വെച്ചൊന്ന് നുള്ളി,.
“ഒന്ന് ചുമ്മാതിരി അമ്മു,.. ” ബാല അവളെ ശാസിച്ചു.
“നീ കുളം കലക്കാനല്ലേ പോണത്,.. അതിൽ കുളിച്ചാൽ,. എനിക്ക് വല്ല രോഗവും വരും !”
ബാല ചിരി അടക്കി, അമ്മു കടുപ്പത്തിൽ ഇരുവരെയും ഒന്ന് നോക്കി,..
“ഞാൻ വിചാരിച്ചു,. ബാംഗ്ലൂർ ഒക്കെ ജീവിക്കണ സ്ഥിതിക്ക് ഇത്തിരി സ്റ്റാൻഡേർഡ് ഉള്ള തമാശ പറയുമെന്ന്,.. ഇതൊരുമാതിരി,.. ” അമ്മു ദേഷ്യം പിടിച്ചു കുളക്കടവിലേക്ക് പോയി,.. കാർത്തിക്ക് ബാലയെ നോക്കി ചിരിച്ചു, .
“എന്നാൽ വേഗം ചെല്ല് ശ്രീ,. കൂട്ടുകാരി ദേഷ്യത്തിലാണ് !”
ബാല ചെന്നപ്പോൾ അമ്മു കുളത്തിന്റെ പടിയിൽ ഇരിക്കുകയായിരുന്നു,. അവളെ കണ്ടതും ബാലയ്ക്ക് ചിരി പൊട്ടി,…
“ഓ,. കാമുകൻ ഒരു ഓഞ്ഞ കോമഡി പറഞ്ഞപ്പോഴേക്കും ചിരിയടക്കാൻ വയ്യാലെ ?”
“അമ്മൂ,.. അങ്ങനല്ലെടി,… ”
“മിണ്ടണ്ട ബാലേച്ചി,… ”
അമ്മു തിരികെ പടവുകൾ കയറി !
“കുളിക്കണില്ലേ? ”
“ഇല്ല !”
“ഇനി ഇത് കൂടെ കണ്ണേട്ടനറിഞ്ഞാൽ !”
“ഓ ഒരു കണ്ണേട്ടൻ !”
അമ്മു പെട്ടന്ന് ഇറങ്ങി വന്ന് ബാലയെ കുളത്തിലേക്ക് തള്ളി,…
“അമ്മൂ !”
“ഇത് കൂടെ പറാട്ടോ !”
ബാലയും അവളെ വെള്ളത്തിലേക്ക് വലിച്ചിട്ടു…
“ബാലേച്ചി !”
ബാല അവൾക്ക് നേരെ ചിരിച്ചു,.
“ഒന്ന് പോ പെണ്ണേ ! വെറുതേ ജാടയെടുക്കാതെ !”
********
“ഈ പണ്ടാരം ഉടുത്തിട്ടും ശരിയാവുന്നില്ലല്ലോ ”
അമ്മു ദാവണിയുടെ ഞൊറി പിടിക്കാൻ എത്രയൊക്കെ നോക്കിയിട്ടും ശരിയായില്ല,…
“അമ്മൂ ഞാൻ ഉടുത്തു തരാം !”
“വേണ്ട !”
“സോറി ഡി !”
അമ്മു ഒരു നിമിഷം ആലോചിച്ചു,.
“ഓക്കേ,.. ബട്ട് വൺ കണ്ടിഷൻ !”
“എന്താ ?”
“ഇനിയാ കാർത്തി,.. അല്ലല്ല കണ്ണേട്ടൻ എന്നെ കളിയാക്കിയാൽ ചിരിക്കാൻ നിക്കരുത് !”
“ഇല്ല !”
“ഉറപ്പാണോ ?”
“ഉറപ്പ് !”
********
അമ്മു ബാലയുടെ കൈ പിടിച്ചു സ്റ്റെപ്പ് ഇറങ്ങി,.. കാർത്തിക്ക് ഒരു നിമിഷത്തേക്കവരെ കണ്ണെടുക്കാതെ നോക്കി നിന്നു,..
“നോക്കുന്നുണ്ട് മോളെ,.. ” അമ്മു വേഗത്തിൽ പടികളിറങ്ങി,..
“നീയിതെങ്ങോട്ടാ ?”
“അതൊക്കെ ഉണ്ട് പറഞ്ഞത് പോലെ അനുസരിച്ചാൽ മതി !” അമ്മു അവനരികിലേക്ക് ചെന്നു,.
“ഹായ് !”
“ഹലോ ”
“കുറച്ചു ഫോട്ടോസ് എടുത്ത് തരുവോ ?”
“ഓ,.. വൈ നോട്ട്,. ആ പാരിജാതത്തിന്റെ ചുവട്ടിലേക്ക് നിന്നോളൂ,. ഞാൻ ക്യാമറ എടുത്തിട്ട് വരാം,. ” കാർത്തിക്ക് ക്യാമറ എടുക്കാനായി പോയി,. അമ്മു അവളെയും വിളിച്ചു പുറത്തേക്കും,.
“എന്താ അമ്മൂ,. നിന്റെ ഉദ്ദേശം,. ”
“ചോദ്യങ്ങൾ ഒന്നും ഇല്ല,.. പറയുന്ന പോലെ അനുസരിച്ചാൽ മാത്രം മതി,.. ”
“ആഹാ കൊള്ളാലോ മലയാളി മങ്കീസ് !” ശ്രീരാഗും അവർക്കരികിലേക്ക് ചെന്നു,.. ”
“നീ കളിക്കാതെ പോണുണ്ടോ, ശ്രീ? ”
ബാല ചൂടായി,. ശ്രീരാഗ് ചിരിച്ചു,.
” ബാലേച്ചി ഇവനെ നമുക്ക് പിന്നെ ശരിയാക്കാം .. ഇപ്പോ ഹീറോ വരുന്നുണ്ട് !”
“അപ്പൊ ക്യാമറ റെഡി, തുടങ്ങാം ”
കാർത്തിക്ക് ക്യാമറയുമായി എത്തി,.
“ഓക്കേ,… ”
അമ്മുവും ബാലയും ഫോട്ടോയ്ക്കായി പോസ് ചെയ്തു,
“നിന്നെ എന്താ വിറയ്ക്കുന്നത് ബാലേച്ചി ?”
“എന്തെന്നറിയില്ല കണ്ണേട്ടൻ മുന്നിൽ നിൽക്കുമ്പോൾ,.. ”
“അത്രേയുള്ളോ ? ഇപ്പോ ശരിയാക്കിത്തരാം !”
“അമ്മൂ,… ”
“കണ്ണേട്ടാ ഇനിയൊരു സെൽഫി !”
“ഓ അതിനെന്താ ? ശ്രീരാഗ് നീ കൂടെ വാ,. ”
അമ്മു ബാലയെ കാർത്തിക്കിന്റെ അരികിലേക്ക് തള്ളി, അവൻ ആദ്യമായി അവളെ ചേർത്ത് പിടിച്ചു,..
******
“ദേ ബാലേച്ചി നിന്റെ കണ്ണേട്ടൻ ”
ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും കാർത്തിക്കിനെ അമ്മു ബാലയ്ക്ക് കാണിച്ചു കൊടുത്തു,… അവൻ ചെണ്ട മേളം ആസ്വദിക്കുകയാണ്,.. കൂടെ ശ്രീരാഗുമുണ്ട്,..
“നോക്ക്,.. അളിയനും അളിയനും കൂടെ ”
“അമ്മൂ,.. പ്ലീസ് !”
“എന്താണാവോ അവർ തമ്മിൽ പറയുന്നത് ?”
“എന്ത് ?”
“മേ ബീ,.. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ,.. എന്നൊക്കെയാവും !”
“നീയൊന്ന് പോയേ,… ”
“ഞാൻ കണ്ടാരുന്നു,… ”
“എന്ത് കണ്ടൂന്നാ ?”
“ബാലേച്ചിയെ ചേർത്ത് പിടിച്ചത്,… ”
“എന്റമ്മൂ,. നീയൊന്ന് പതുക്കെ പറ ആളുകള് കേൾക്കും,.. ”
“എന്റെ ബാലേ നേരെ നോക്കി നടക്ക് താലവാ കയ്യിലിരിക്കുന്നത്,. ” ഭാമ ഓർമപ്പെടുത്തി,..
ബാലയെ കണ്ടതും കാർത്തിക്ക് അവൾക്ക് നേരെ കൈ ഉയർത്തി കാണിച്ചു,.. ബാല പുഞ്ചിരിക്കാൻ ശ്രമിച്ചു,..
******
“ഡി,.. അമ്മൂ,… ”
“ഹാ കാർത്തി,… ” പെട്ടന്ന് അവൻ ഒന്ന് നിർത്തി,..
“സോറി കണ്ണേട്ടാ !”
“ആ അത് നീയെന്തേലും വിളിക്ക്,.. ശ്രീയെവിടെ ?”
കള്ളൻ, ബാലേച്ചിയെ അന്വേഷിച്ചു വന്നതാണ്,…
“താലം ചൊരിയാൻ പോയതാ !”
അപ്പോഴേക്കും ബാലയും വന്നു,.. കാർത്തിക്കിനെ കണ്ട ബാല ആകെ വല്ലാതായി,…
“നമുക്കില്ലേ പ്രസാദമൊന്നും ?”കാർത്തിക്ക് ചോദിച്ചു,..
“തൊട്ട് കൊടുക്ക് ചേച്ചി !”
“ഞാനോ ? ”
“അതിനെന്താ ?”
“ആരെങ്കിലുമൊക്കെ തൊടു!”
“ഹോ കണ്ണേട്ടൻ ഭാഗ്യവാനാട്ടോ,. ഇടത്തും വലത്തുമായി രണ്ടു മുറപ്പെണ്ണുങ്ങളെ അല്ലേ കിട്ടിയേക്കുന്നെ ? നമ്മളെണെങ്കിൽ പാവം.. ഇനി അച്ഛൻ പെങ്ങളുടെ ചെറിയ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കണ അർപ്പിത വലുതായിട്ട് വേണം,.. നമുക്കൊക്കെ ഒന്ന് സെറ്റ് ആവാൻ ”
ശ്രീരാഗിന്റെ വാക്കുകൾ കേട്ട് കാർത്തി ചിരിച്ചു,..
“നീയാദ്യം വലുതാവ് എന്നിട്ട് അർപിതയുടെ കാര്യം ചിന്തിക്കാട്ടോ “ബാല ചിരിച്ചു കൊണ്ട് പറഞ്ഞു !
അപ്പോൾ ബാലേച്ചിയുടെ നാവ് ഇറങ്ങിപ്പോയിട്ടൊന്നും ഇല്ല… കാർത്തിക്കിന്റെ മുന്നിൽ ഒന്ന് തല ഉയർത്തി നിൽക്കാത്തവളാണിപ്പോൾ കൗണ്ടർ അടിക്കണത്,…
“ആരും തൊടണ്ട,.. ഞാൻ തൊട്ടോളാം !”
കാർത്തിക്ക് അമ്മുവിന്റെ കൈകളിൽ നിന്നും ചന്ദനമെടുത്ത് നെറ്റിയിൽ തൊട്ടു,…
“നശിപ്പിച്ചില്ലേ ?” അമ്മു ദേഷ്യത്തിൽ ബാലയെ നോക്കി,…
“എന്താ അമ്മു ?” കാർത്തിക്ക് കാര്യമെന്തെന്ന് മനസിലാവാതെ അവളെ നോക്കി,..
“തൊട്ടത് ശരിയായില്ല കണ്ണേട്ടാ !”
“ഞാൻ നോക്കിയിട്ട് കുഴപ്പമൊന്നും ഇല്ലല്ലോ !”
“നിനക്കാണോ അറിയാവണത് ? ബാലേച്ചി ഒന്ന് ശരിയാക്കി കൊടുത്തേ,… ”
ബാല അമ്മുവിനെ നോക്കി,…
“വാക്ക് !”
“എന്ത് വാക്കാ ശ്രീ? ” കാർത്തിക്ക് ബാലയെ നോക്കി,.
“അത് പിന്നെ അവൾക്ക് എന്തൊക്കെയോ വാങ്ങിക്കൊടുക്കണമെന്ന് പറഞ്ഞു,. ” ബാല പറഞ്ഞൊപ്പിച്ചു,.
അമ്മു അവരെ നോക്കി ചിരിച്ചു,.
“എന്നാൽ പിന്നെ സമയം കളയണ്ട വേഗമാവട്ടെ !”
അവന്റെ നെറുകിൽ ചന്ദനം തൊട്ടപ്പോൾ ബാലയുടെ കൈ വിറച്ചു,.. അമ്മു ആ രംഗം ഫോണിൽ ക്ലിക്ക് ചെയ്തു,.
“അല്ല നിങ്ങളിപ്പോ വീട്ടിലേക്ക് വരുന്നുണ്ടോ അതോ ?”
“ഇല്ല ചിറ്റേ,.. ഒന്ന് കടകളിലൊക്കെ കയറീട്ടെ, വരുന്നുള്ളു,… ”
“ആ,. കണ്ണനും ശ്രീമോനും ഉണ്ടല്ലോ,.. പിന്നെന്താ,.. ” ലതിക അവരെ സപ്പോർട്ട് ചെയ്തു,..
“എന്നാ പിന്നെ അമ്മ ഈ തളിക കൂടെ കൊണ്ടോകുവോ ?” ബാല കെഞ്ചി,..
“കൊള്ളാലോടി,. അമ്മേനെക്കൊണ്ട് ചുമപ്പിക്ക്,… ”
“നിങ്ങളതിന് വണ്ടീലല്ലേ പോണത് ?”
“അപ്പോ നിങ്ങളെങ്ങനെയാ വരുക ?” സേതു ചോദിച്ചു
“ഞങ്ങള് നടന്നു വന്നോളാം അച്ഛാ !” അമ്മു വിളിച്ചു പറഞ്ഞു,…
ഈ കുട്ടിപ്പിശാശ് കാരണം ഇനി നടക്കേണ്ടി വരുമല്ലോ ഈശ്വരാ,. കാർത്തിക്ക് ദയനീയമായി അവളെ നോക്കി. അമ്മു അവനു നേരെ കണ്ണിറുക്കി !
“എന്നാ പിന്നെ,.. സൂക്ഷിച്ചു വാ !”
അമ്മുവും ബാലയും പരസ്പരം ഹൈഫൈ കൊടുത്തു,…
*******
“അമ്മു ഇവിടെ വാ,… ”
“എന്താ കണ്ണേട്ടാ ?”
” ഞാൻ ഒരാളെ കാണിച്ചു തരാം,… ”
“ആരെ ?”
“രാവിലെ പറഞ്ഞില്ലേ മനുവിനെ,.. ”
കാർത്തിക്ക് മനുവിന് നേരെ കൈ ചൂണ്ടി,.. അവൻ കൂട്ടുകാർക്കൊപ്പം ചേർന്ന് മുറുക്കുകയായിരുന്നു,..
“അയ്യേ,. എനിക്കാ ചെക്കനെയെങ്ങും വേണ്ട,.. ”
“എന്താടി ഒരു കുഴപ്പം,.. ഡെയിലി എത്ര കാശുണ്ടാക്കുന്നുണ്ടെന്ന് അറിയുവോ,. നിന്നെ പൊന്നു പോലെ നോക്കും,.. ”
“എനിക്കിഷ്ടല്ല മുറുക്കുന്നോരെ,.. ”
“മുറുക്കി ചുവന്നതോ,.. മാരൻ മുത്തി ചുവപ്പിച്ചതോ,.. ”
അമ്മു ഹീൽസ് വെച്ച് കാർത്തിക്കിന്റെ കാലിൽ ഒന്ന് ചവിട്ടി,..
“എന്താടി ഇത്… എന്ത് വേദനയാ ?”
“എനിക്കുള്ള ആളെ ഞാൻ സ്വയം കണ്ടുപിടിച്ചോളാം,. ചേട്ടൻ കഷ്ടപ്പെടണ്ട,. വേണേൽ സ്വന്തം കണ്ടു പിടിച്ചോ,… ഞാൻ നോക്കി തരണോ, നമ്മുടെ കയ്യിൽ ഉണ്ട് നല്ല സൂപ്പർ ആള് ,,”
“ഹേ അതാരാ ? ”
ബാല അവൾക്ക് നേരെ നോക്കി കണ്ണുരുട്ടി,.. അമ്മു അവളെ നോക്കി കണ്ണിറുക്കി,..
ദൈവമേ ഇവളെങ്ങാനും പറയുവോ ? ചങ്കിടിപ്പ് കൂടുന്നത് ബാല അറിഞ്ഞു,.
“വെറുതെ ഒന്നും പറഞ്ഞു തരില്ല,.. കനമായി എന്തെങ്കിലും വാങ്ങി തരേണ്ടി വരും !”
“എന്നാ പിന്നെ വാ,.. എന്താ എന്റെ കുട്ടിക്ക് വേണ്ടേ ?”
“ഐസ് ക്രീം !”
“പിന്നൊരു കാര്യം ?”
“എന്താ ?”
“നമ്മുടെ ഈ നാട്ടുകാർക്ക് മുൻപിൽ നീ അമേരിക്കക്കാരി തമ്പുരാട്ടി ആണ്,. സോ സ്റ്റാറ്റസ് കളയരുത് !”
അമ്മു മുഖം വീർപ്പിച്ചു,..
“ചേട്ടാ,.. നാല് കോൺ, . ” കാർത്തിക്ക് പോക്കറ്റിൽ നിന്നും പൈസ എടുത്തു കൊടുത്തു,.
അമ്മു ബാലയ്ക്കരികിലേക്ക് ചെന്നു,.
“ബാലേച്ചി എന്താ മാറി നടക്കണത്,. കണ്ണേട്ടനോട് അടുക്കാൻ പറ്റിയ സമയമാണ്,.. ”
“എടി എനിക്കെന്തോ !”
“കഴിഞ്ഞോ ? ഇനിയെന്തെങ്കിലും വാങ്ങിക്കാനുണ്ടോ ? പോയാലോ ?” കാർത്തിക്ക് അമ്മുവിന്റെ കയ്യിലേക്ക് ഐസ് ക്രീം കൊടുത്തു,
“രണ്ടും നിനക്കല്ല ഒന്ന് ശ്രീയ്ക്കാണ് !”
“ഓഹോ എന്നാൽ നേരിട്ടങ്ങ് കൊടുത്താൽ പോരെ? ”
“എന്റമ്മോ ഞാൻ കൊടുത്തോളാവേ !” കാർത്തിക്ക് ബാലയ്ക്ക് നേരെ ഐസ്ക്രീം നീട്ടി,
“ഇനിയെന്തെങ്കിലും? ”
“പൊരി പിന്നെ കടല !” അമ്മു കാർത്തിക്കിന് ഓർഡർ കൊടുത്തിട്ട് ബാലയുടെ കൈ പിടിച്ചു,..
“ദേ ബാലേച്ചി,. എന്തൂട്ടാ ഈ കാണിക്കണത്,. ദേ, ഇപ്പോ എല്ലാം പറയാൻ പറ്റിയ സമയമാണ്,.. സോ ബെസ്റ്റ് വിഷസ്,… ”
“ഇന്നാ അമ്മു ഞാനൊന്നും വാങ്ങിത്തന്നില്ലെന്ന് പറയരുത് !” അവൻ അവൾക്ക് നേരെ ഒരു കിലുക്കി നീട്ടി,.
“കിലുക്കിയോ? ” മൂവരും പൊട്ടിച്ചിരിച്ചു,. അമ്മുവിന്റെ മുഖം മങ്ങി,. രാവിലത്തെ ഓർമ്മയിൽ ബാലയുടെ മുഖത്ത് നിന്നും ചിരി പതിയെ അപ്രത്യക്ഷമായി,.
“ഞാൻ പോവാ ! നിങ്ങള് വന്നോ? ”
ബാലയെ കാർത്തിക്കിന്റെ അരികിലാക്കി,. അമ്മു ശ്രീരാഗിന്റെ കൈ പിടിച്ചു മുന്നിൽ നടന്നു,..
“അവിടെന്തോ ?”
“ഒന്നൂല്ല,. നീ നേരെ നോക്കി നടക്ക്,.. പിന്നെ നീ പണ്ട് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലൈൻ അടിച്ച മാളൂട്ടി,.. അവളെന്ത് പറയുന്നു,… ” അമ്മു അവന്റെ തോളിൽ കൈയിട്ടുകൊണ്ട് ചോദിച്ചു,..
“ഒന്ന് പോയേ അമ്മുവേച്ചി !” അമ്മു ചിരിയടക്കി പാട്ടും പാടി നടന്നു,.
“മിഴിയിൽ നിന്നും,…. തോണി തുഴഞ്ഞ്,… ”
“എന്റമ്മോ പാടല്ലേ !” ശ്രീരാഗ് അവൾക്ക് നേരെ തൊഴുതു,…
*******
ചെന്നതേ അമ്മു പാരിജാതത്തിന്റെ ചുവട്ടിലേക്കോടി,..
“വീണ്ടും പാരിജാതം,..” പൂക്കൾ കൊഴിഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നോളു,.
അമ്മു ദാവണിയിൽ പൂക്കൾ പെറുക്കി കൂട്ടി,…
“കണ്ണേട്ടന് വേണോ ?”
“വേണ്ടായേ !” അവൻ കൈ കൂപ്പി,.
അമ്മു പെറുക്കൽ തുടർന്നു,..
“അപ്പോ പിന്നെ,.. ഗുഡ് നൈറ്റ് ശ്രീ… ”
“ഗുഡ് നൈറ്റ് കണ്ണേട്ടാ !”
“അതെന്താ ശ്രീയ്ക്ക് മാത്രം ഒരു സ്പെഷ്യൽ ഗുഡ് നൈറ്റ്?”.
കാർത്തിക്ക് തിരികെ നടന്നു വന്നു അമ്മു വാരിക്കൂട്ടിയ പൂക്കൾ വാരിയെടുത്ത് അവളുടെ തലവഴിയിട്ടു,…
“സോ,.. നിനക്ക് പാരിജാതത്തിന്റെ നറുമണം നിറഞ്ഞ ഗുഡ് നൈറ്റ്,.. എന്താ പോരെ ?” കാർത്തിക്ക്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി,..
“നീ പറഞ്ഞോ ബാലേച്ചി ?”
“ഇല്ലടി ”
അമ്മുവിന്റെ മുഖം മങ്ങി,..
“പിന്നെന്തിനാ ഇത്രേം കഷ്ടപ്പെട്ട് ഞാനീക്കണ്ട പ്ലാൻ ഒക്കെ ഉണ്ടാക്കീത് ? ഇന്നൊറ്റയ്ക്ക് കിടന്നാൽ മതി,… ”
“അമ്മു,.. ” ബാലയുടെ വിളി കേൾക്കാതെ അവൾ അകത്തേക്ക്,.. പോയി,..
സാരല്ല്യ പ്ലാൻ എ പോയാലും ഇനിയൊട്ടേറെ പ്ലാനുകൾ ബാക്കിയുണ്ടല്ലോ,.. അമ്മു മനസ്സിലോർത്തു,.
******
“സേതുവിന് ഞാൻ പറയണത് മനസ്സിലാവണുണ്ടോ? ”
കല്യാണി സേതുമാധവനെ നോക്കി,..
“ശരിയാണ് പക്ഷേ,. ”
“എന്റെ ഭാനുവിന്റെ അവസ്ഥ അമ്മുവിന് വരാൻ പാടില്ല അതുകൊണ്ട് പറഞ്ഞൂന്നേ ഉള്ളൂ,.. ”
സേതുവിൻറെ ഹൃദയമൊന്ന് പിടഞ്ഞു,..
********
“ഐ ആം സോറി അമ്മു,.. നീയൊന്ന് മിണ്ട്,.. ഞാൻ ഇന്ന് തന്നെ പറഞ്ഞോളാം !”
“ഉറപ്പാണോ ?”
“ഹാ,.. ”
“പ്രോമിസ് ?”
“നീയാണെ പ്രോമിസ് !”
“എന്നാ പിന്നെ ഇപ്പോ തന്നെ കണ്ണേട്ടന്റെ അടുത്തേക്ക് പോവാം,… വാ,.. ”
“ഇപ്പോ വേണോ ?”
“ഇങ്ങ് വന്നേ,.. ” അമ്മു ബാലയെ പിടിച്ചു വലിച്ചു നടന്നു,..
ഹോളിൽ ചെന്നപ്പോഴാണ് മുട്ടൻ ചർച്ച,..
“കണ്ടോ, അമ്മാവനും മുത്തശ്ശിയും ഒക്കെ സംസാരിക്കണത് കണ്ടില്ലേ ? നമുക്ക് പിന്നെ പറയാം !”
“അതൊന്നും പറഞ്ഞാൽ പറ്റൂല്ല,.. എന്നെ വെച്ച് പ്രോമിസ് ചെയ്തതാണെ,… ”
“അമ്മൂനെ മുത്തശ്ശി വിളിക്കുന്നു,… ” ഭാമ പറഞ്ഞു,.
“ആ വരുവാ ചിറ്റേ,.”
ബാല വിജയഭാവത്തിൽ അമ്മുവിനെ നോക്കി,.. അമ്മു ബാലയുടെ കൈ പിടിച്ചു ഹോളിലേക്ക് ചെന്നു,..
“ശ്രീ,.. മോൻ പോയി, കണ്ണനെ കൂടി വിളിക്ക്യാ !”
“അപ്പോ,. ഞാൻ രണ്ടാളോടും ഇന്നലെ സൂചിപ്പിച്ചത്,.. ” കല്യാണി പറഞ്ഞു,.
രവീന്ദ്രനും സേതു മാധവനും പരസ്പരം നോക്കി,..
അമ്മു കാര്യം മനസിലാവാതെ അച്ഛനെ നോക്കി നിന്നു,.
“നാളെ അമ്മൂന്റെ പതിനെട്ടാം പിറന്നാളല്ലേ,.. ”
ഓഹോ തന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ചാണ് അപ്പോൾ ചർച്ച,.
കാർത്തിക്കും എത്തി,. കാർത്തി അമ്മുവിനോട് കാര്യമെന്തെന്നന്വേഷിച്ചു,.
“നാളെ എന്റെ പതിനെട്ടാം പിറന്നാളാ,. അതിനെക്കുറിച്ചാ ചർച്ച !”
അമ്മു അവന്റെ ചെവിയിൽ പറഞ്ഞു,..
“പാൽ പായസം ഉണ്ടാക്കാൻ പറയണേ അമ്മൂ !”
“ആലോചിക്കാം, ഗിഫ്റ്റിന്റെ കാര്യം മറക്കണ്ട !”
“അതൊക്കെ സെറ്റ് ആക്കാന്നെ, ഇനി ബലൂൺ വാങ്ങിത്തരാം നിനക്ക് നല്ല കളറുള്ള ബലൂൺസ് !”
അമ്മു അവന്റെ കയ്യിലൊന്ന് നുള്ളി,..
“ഹാവൂ, എന്ത് വേദനയാടി, നീ നഖമൊന്നും വെട്ടാറില്ലേ? ” അവൻ കൈ തിരുമ്മി,.
“അതാവശ്യമാരുന്നു !”
“അമ്മൂ,. വർത്തമാനം പറയാതെ മുത്തശ്ശി പറേണത് കേൾക്ക് ! ” ബാല അവളെ ശാസനയിൽ നോക്കി,..
അമ്മു ഗൗരവത്തിൽ നിന്നു,.
“ന്റെ ഭാനൂന്റെ കല്യാണമോ എനിക്ക് കൂടാനായില്ല,. ഇനി എത്ര നാളത്തേക്ക് ഇങ്ങനെ ഇരിക്കുമെന്നും അറിയില്ല,.. അമ്മൂന്റെയെങ്കിലും !”
അമ്മു ഞെട്ടിപ്പോയി,.. ബാലയും ഞെട്ടലിൽ അവളെ നോക്കി,.. കാർത്തിക്കിന് ചിരി പൊട്ടി,..
“മനു ആയിരിക്കും ചെക്കൻ !” കാർത്തിക്ക് അവളുടെ കാതിൽ പറഞ്ഞു,..
അമ്മു അവന് നേരെ കണ്ണുരുട്ടി,..
“നിനക്ക് അങ്ങനെ തന്നെ വേണം കാന്താരി,.. ബെസ്റ്റ് വിഷസ് !”
അമ്മു കരയുമെന്നായി,. ബാല അവളുടെ കൈകളിൽ മുറുകെ പിടിച്ചു,..
“കണ്ണനും പഠിച്ചോണ്ടിരിക്കുവല്ലേ ?” രവീന്ദ്രൻ മകനെ നോക്കി,.
കാൽ ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് കാർത്തിക്കും അറിഞ്ഞു,..
ബാലയുടെ ഉള്ളിൽ ഒരു ഭയം രൂപപ്പെട്ട് വന്നിരുന്നു,.
“എന്താ രണ്ടാളും ഇങ്ങനെ നോക്കണത്,. അമ്മൂന്റേം കണ്ണന്റെയും,. വിവാഹക്കാര്യം ആണ് പറേണത് !”
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission