Skip to content

പാരിജാതം പൂക്കുമ്പോൾ – 2

പാരിജാതം പൂക്കുമ്പോൾ

“എന്റമ്മൂ നീയായിരുന്നോ ? മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ !”

“ദിസ്‌ ഈസ് ചീറ്റിംഗ് !”

“എന്തേ ?”

“കാമുകനെ കാണാൻ ഓടിപ്പോന്നപ്പോൾ എന്നെ വിളിച്ചില്ലാലോ ?”

“എന്റമ്മൂ ഒന്ന് പതുക്കെ പറ,. ആരെങ്കിലും കേട്ടാൽ ?”

“കേട്ടാലെന്താ,. പറയ്,. എന്താ വിളിക്കാണ്ട് പോന്നേ ?”

“അത് നീ നല്ല ഉറക്കമായിരുന്നു !”

“എന്താ രണ്ടാളും ഇവിടെതന്നെ നിന്നു കളഞ്ഞത് ?”

ലതികമ്മായി,. പുറകിൽ കാർത്തിക്ക്,.. ബാലയുടെ ചങ്കിടിപ്പിന്റെ ആഴമെത്രയെന്ന് അമ്മുവിന് കൃത്യമായി അളക്കാൻ കഴിഞ്ഞു,..

“അതമ്മായി ഞങ്ങൾ,… ”

കാർത്തിക്കിന്റെ നേരെ നോക്കാൻ പോലും അവൾക്ക് ഭയം തോന്നി,…

“എന്റെ ബാലേ നീയിവിടെ നിൽക്കുവാണോ,. ദാ ഈ പെട്ടിയൊക്കെ അകത്തെടുത്തു വെയ്ക്ക്,… ”

“അതൊന്നും വേണ്ട അമ്മായി ഞാനെടുത്തോളാം !” കാർത്തിക്ക് ഇടയ്ക്ക് കയറി,..

മനുഷ്യനിവിടെ ടെൻഷനടിച്ചു നിൽക്കുമ്പോൾ,. അമ്മയ്ക്ക് ഈ വീണവായന എപ്പോഴുമുള്ളതാ,.. ബാല മനസ്സിലോർത്തു,..

“കുഴപ്പമില്ല,. ഞാനെടുക്കാം !” ബാല ബാഗ് എടുത്ത് അവന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു,..

“ഇതാ ഏടത്തി,.. ഭാനു ഓപ്പുവിന്റെ മോൾ അമ്മു,… ഭവ്യ,… ”

“മ്മ്,. എനിക്ക് മനസിലായി,. ഭാനുവിന്റെ കാർബൺ കോപ്പി അല്ലേ ഇവൾ .. ”

ലതിക അമ്മുവിനെ തലോടി,.

രവീന്ദ്രൻ അവളെ കണ്ടു ഒരു നിമിഷം നിന്നു,.. മുഖത്ത് ഗൗരവം .. ആ അകൽച്ച മനസിലാക്കിയതോണ്ടാവണം അമ്മുവും അവിടന്ന് ഒഴിഞ്ഞു മാറാൻ തന്നെ തീരുമാനിച്ചു..

“അയ്യോ മോളതൊന്നും എടുക്കണ്ട,… ”

“സാരല്ല്യ അമ്മായി,.. എനിക്കിതൊക്കെ ശീലമുണ്ട്,.. ”

“എന്നാൽ മോള് കണ്ണന് മുറി കാണിച്ചു കൊടുക്ക്,.. ”

അമ്മു ഒരു ബാഗ് എടുക്കാൻ ശ്രമിച്ചു,. പൊങ്ങിയില്ലെന്ന് മാത്രമല്ല അതൊന്നനങ്ങുക കൂടി ചെയ്തില്ല,..

“പറ്റുന്ന പണിക്ക് നിന്നാൽ പോരെ ?”

കാർത്തിക്ക് അവളെ തള്ളി മാറ്റി,. ഒരു കൈ കൊണ്ട് ആ ബാഗ് എടുത്തു,.. അമ്മുവിന് അവന്റെ കളിയാക്കൽ ഒട്ടും ഇഷ്ടപ്പെട്ടില്ല,..

“ഇതിലെന്താ കരിങ്കല്ലാണോ ?”

“എന്തേലും പറഞ്ഞാരുന്നോ ?”

“ഹേയ് ഇല്ല ” അമ്മു ദേഷ്യം കടിച്ചമർത്തി മുന്നിൽ നടന്നു,..

ബാലേച്ചിയെ കെട്ടാൻ പോകുന്ന ആളായത്കൊണ്ട് മാത്രം ക്ഷമിക്കുവാ അല്ലായിരുന്നെങ്കിൽ,…

“ദാ അതാ റൂം,… ”

അമ്മു മുറിക്ക് നേരെ കൈ ചൂണ്ടി,..

“താങ്ക് യൂ,…”

അമ്മു ആർട്ടിഫിഷ്യൽ ആയി ഒരു ചിരിയും പാസ്സാക്കി തിരിഞ്ഞു നടന്നു,..

ഈ അഹങ്കാരം പിടിച്ചവനെ ആണല്ലോ ഈശ്വരാ,. ന്റെ ബാലേച്ചിക്ക് വിധിച്ചത്,..

അവൻ റൂമിലേക്ക്‌ കയറി… ബാഗ് ഒരു മൂലയ്ക്ക് ഇറക്കിവെയ്ക്കാൻ തുടങ്ങിയതും ബാല ഓടിച്ചെന്നു,…

“ഞാൻ പിടിക്കാം കണ്ണേട്ടാ,.. ”

“ഇറ്റ്സ് ഓക്കേ, ഞാൻ ഇറക്കിക്കോളാം .. ”

കണ്ണൻ മുറിയാകെ കണ്ണോടിച്ചു,..

“എന്താ ഇത് ?

അപ്പോഴാണ് ബാലയും ആ കാഴ്ച്ച ശ്രദ്ധിച്ചത്,..

ടീപ്പോയിൽ ഒരിലയിൽ നിറയെ പാരിജാതപ്പൂക്കൾ പെറുക്കി വെച്ചിരിക്കുന്നു,.. കുറച്ചു ബെഡിലും വിതറി ഇട്ടേക്കുന്നു,…

“അത് പാരിജാതം,…”

“ഇതെന്തിനാ ഇവിടെ വെച്ചത് ?”

“അത്‌ അമ്മൂന്റെ പണിയാവും,.. രാത്രി ഇരുന്നു പെറുക്കുന്ന കണ്ടിരുന്നു,… ”

“ഇവൾക്ക് വേറെ പണിയൊന്നുമില്ലേ ? ഇന്നെന്റെ ഫസ്റ്റ് നൈറ്റ്‌ ഒന്നുമല്ല ബെഡിൽ പൂക്കൾ വിതറാൻ !”

“ഫസ്റ്റ് നൈറ്റിനു മാത്രേ പൂ വിതറുള്ളൂ എന്നൊന്നും ഇല്ലാലോ !”

അതും പറഞ്ഞ് അമ്മു അകത്തേക്ക് കയറി വന്നു,..

“ചിറ്റ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വിളിക്കുന്നുണ്ട്, കുളിച്ചിട്ട് വരാൻ പറഞ്ഞു !”

“ഓ, നീ ഇവിടുണ്ടായിരുന്നോ ?? വേഗം എല്ലാം പെറുക്കിക്കളഞ്ഞോണം !”

“സോറി, പൂക്കളിത്ര അലർജി ആണെന്ന് എനിക്കറിയില്ലായിരുന്നു.. ”

അമ്മു മുഖം വീർപ്പിച്ചുകൊണ്ട് ഓരോരോ പൂക്കളായി പെറുക്കിയെടുത്തു,.. കാർത്തിക്ക് വല്ലാതെ മാറിപ്പോയെന്ന് ബാലയ്ക്കും തോന്നി,…

“അല്ലമ്മൂ, നിന്നെ കാണാൻ മാത്രേ ഭാനു അമ്മായീന്റെ ലുക്ക്‌ ഒള്ളൂലേ ? ”

“അതെന്താ അങ്ങനെ ചോദിച്ചത് ?”

“അല്ല, നിന്റെ അമ്മ, വളരെ ബ്രില്ല്യന്റ് ആയിരുന്നു എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടേ,. നീയിപ്പോൾ അങ്ങനൊന്നും അല്ലാലോ !”

മറുപടി കൊടുക്കണമെന്നുണ്ടായിരുന്നെങ്കിലും അവൾ ദേഷ്യം കടിച്ചമർത്തി,..
വന്നപ്പോൾ സമ്പാദിച്ചു വച്ച നല്ല കുട്ടി എന്ന പേര്,. ഇനി കാർത്തിക്കിനൊപ്പം കുറച്ചു നേരം കൂടെ ചിലവഴിച്ചാൽ ഇല്ലാതാവുമെന്ന് അമ്മുവിന് തോന്നി… അതിലേറെ ബാലയ്ക്ക് വന്ന മാറ്റമാണവളെ അത്ഭുതപ്പെടുത്തിയത്,.. എന്ത് വായാടി ആയി നടന്ന പെണ്ണായിരുന്നു, ഇപ്പോ എന്തൊരു അടക്കവും ഒതുക്കവും,. പ്രേമത്തിന് ഇത്രയ്ക്കും പവറോ,..

“ബാലേച്ചി ഒരു മിനിറ്റ്,… ” ബാല അവൾക്കൊപ്പം പുറത്തേക്കിറങ്ങി,..

“ദേ ബാലേച്ചി,… ഇങ്ങനാണേൽ എനിക്ക് വയ്യാട്ടോ,. എന്തൊരു ജാഡയാ ഈ കാർത്തിക്കിന് !”

“കാർത്തിക്ക് എന്നൊന്നും വിളിക്കല്ലേ അമ്മൂ,. നിന്നെക്കാൾ 5 വയസ്സിന്റെ മൂപ്പുണ്ട് കണ്ണേട്ടന്,.. പിന്നെ,. ”

“പിന്നെ ?”
ബാല ഒന്നും മിണ്ടിയില്ല,..

“പിന്നെ,. ബാലേച്ചിയുടെ ഭാവി വരൻ,.. അപ്പോൾ ഞാൻ കണ്ണേട്ടനെന്ന് തന്നെ വിളിക്കണം എന്നാവും,.. ” ബാല നാണത്താൽ മുഖം കുനിച്ചു,.

“ഇതെന്തെടുക്കുവാ രണ്ടാളും… ?”

ഭാമ അവർക്കരികിലേക്ക് വന്നു,..

“ദാ ഈ ചായ കൊണ്ട് പോയി കണ്ണന് കൊടുക്ക്,… ”

രണ്ടാളും പരസ്പരം നോക്കി,…

“ബാലേച്ചി കൊടുത്തോളു,.. ”

“ആരെങ്കിലും ഒന്നു വാങ്ങിക്ക്, എനിക്ക് അടുക്കളയിൽ കുറച്ചു പണീണ്ട് !”

ബാല കോഫീ വാങ്ങിച്ചു, … ഭാമ അടുക്കളയിലേക്ക് പോയി,..

“ദേ, അമ്മൂ നീ കൂടെ വാ !”

“ഞാനെങ്ങും വരുന്നില്ല,. എനിക്ക് കാണണ്ട ആ അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ആളേ,… ”

“അമ്മൂ,..” ബാല അവളെ ശാസനയിൽ വിളിച്ചു,..

“ഓക്കേ,. സോറി സോറി,… മോള് പോയി കൊടുത്തിട്ട് വാ,.. ഞാനാ പാരിജാതത്തിന്റെ ചുവട്ടിൽ കാണും,… ”

“ഡി,. എനിക്കൊരു പേടി,..”

“പിടിച്ചു തിന്നാനൊന്നും വരില്ലാലോ,. ഇനി ചായ തണുത്തുപോയി എന്നും പറഞ്ഞു അയാളുടെ,. സോറി ചേച്ചീടെ കണ്ണേട്ടന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിൽക്കണ്ട,… ”

******

ബാല കതകിൽ മുട്ടി,..

“ആരാ ?”

“ബാലയാ,.. ചായ ”

“ഓക്കേ,.. ആ ടേബിളിൽ വെച്ചോളൂ,.. ”

ബാല പതിയെ കതക് തുറന്നു,.. അവൻ കുളിക്കുകയായിരിക്കുമെന്ന് തോന്നി,.. അവൾ ചായ ടേബിളിൽ വെച്ചു,… തിരിഞ്ഞതും മുന്നിൽ കാർത്തിക്ക്,..

അവൾ അവനെ ഒന്നേ നോക്കിയുള്ളൂ,.. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു,.

“ഐ ആം സോറി,… ”

“എന്തിന് ?” അവൻ ഒരു ടീ ഷർട്ട് എടുത്തിട്ടു,..

“അല്ല ഞാൻ !”

അവന് ചിരി വന്നു,.

“കണ്ണ് തുറന്നോളൂ ശ്രീ,… ”

കാലങ്ങൾക്ക് ശേഷമാണ് അവൻ തന്നെ ശ്രീയെന്ന് വിളിക്കുന്നത്,.. തല ഒരിക്കൽ കൂടി തുവർത്തിയ ശേഷം അവൻ ടൗവൽ ചെയറിൽ ഇട്ടു,..

“തന്റെ പഠനമൊക്കെ എങ്ങനെ പോകുന്നു,.. ?”

“ഇന്നലെ എക്സാം കഴിഞ്ഞതേ ഉള്ളൂ,… ”

“ഗുഡ് ”

അവൻ ചായ ചുണ്ടോട് ചേർത്തു,…

“താനിട്ടതാ ?”

“അല്ല,. അമ്മ !”

“ഓക്കേ,. ആദ്യമൊന്നും താനിത്ര നാണം കുണുങ്ങി അല്ലായിരുന്നല്ലോ, ഇപ്പോ എന്ത് പറ്റി ?

“അത് കണ്ണേട്ടൻ കുറേ കാലം കൂടി കാണുന്നത് കൊണ്ട് തോന്നുവാ,. ഞാനിങ്ങനെ തന്നെ ആയിരുന്നു ”

കള്ളമാണ് പറഞ്ഞത്,. അമ്മു കേൾക്കാഞ്ഞത് നന്നായി…

“മ്മ്,.. താനെന്താ നിൽക്കണത്,.. ഇരിക്ക്,… ”

“എനിക്ക് ഇത്തിരി ജോലിയുണ്ട്,… ഞാൻ പൊയ്ക്കോട്ടേ,… ” എങ്ങനെയെങ്കിലും അവന്റെ മുന്നിൽ നിന്നൊന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു ബാലയ്ക്ക്,… അവന്റെ കണ്ണുകളുടെ തീക്ഷ്ണത നേരിടാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു,. മുന്നിലിങ്ങനെ നിൽക്കുമ്പോൾ മുട്ടിടിക്കുകയാണ്,. ഇനിയൊരു നിമിഷം കൂടെ നിന്നാൽ തന്നിലെ പ്രണയമെല്ലാം അവനിൽ പെയ്തിറങ്ങിയേനെ,.

“ഓക്കേ,… ”

പോവേണ്ടെന്ന് പറയുമെന്ന് തോന്നി,. അതുണ്ടായില്ല,. ബാല നിരാശയോടെ പുറത്തേക്കിറങ്ങി,….

കാർത്തിക്ക് ഹെഡ് സെറ്റും കുത്തി പാട്ടും കേട്ട് ,. പതിയെ ജനാലകൾ തുറന്നു,.. മുറ്റത്ത് പാരിജാതമാരത്തിന്റെ ചുവട്ടിൽ അമ്മു ഉണ്ടായിരുന്നു,.

അവൻ പുറത്തേക്കിറങ്ങി,…

“ഡീ,.. കാന്താരി,… ”

കാർത്തിക്കിനെ കണ്ടതും അമ്മുവിന് ദേഷ്യം വന്നു,…

“എന്നെ കാന്താരി എന്നൊന്നും വിളിക്കണ്ട,… ”

“ചൂടിലാണല്ലോ !”

“താങ്കൾക്ക് അതിൽ പ്രേത്യേകിച്ചു നഷ്ടമൊന്നും ഇല്ലാലോ ?”

അവൻ പതിയെ മരച്ചുവട്ടിൽ അവൾക്കൊപ്പം ഇരുന്നു,…

“നിനക്കീ പാരിജാതത്തിൽ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ ? ഫുൾ ടൈം ഇതിന്റെ ചുവട്ടിൽ ആണല്ലോ,.. ”

“എന്റെ അമ്മയ്ക്ക് ഭയങ്കര ഇഷ്ടാരുന്നുവെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് !” അവളുടെ ശബ്ദമിടറി,..

കൂടുതൽ സെന്റിയടിക്കാൻ കാർത്തിക്കും ഇഷ്ടപ്പെട്ടിരുന്നില്ല,.. അവൻ അതിൽ ഒരു പൂവെടുത്ത് മണത്തു നോക്കി,…

“മ്മ്,.. നൈസ് സ്മെൽ,… ”

അമ്മു പുഞ്ചിരിച്ചു,..

“നിന്റെ അമേരിക്കൻ ജീവിതം ഒക്കെ എങ്ങനുണ്ടാരുന്നു ?”

“വെരി ബോറിങ്,.. എനിക്ക് ഇവിടെയാ ഇഷ്ടം,.. ഈ തോടും,. പുഴകളും,.. പാരിജാതവും എല്ലാം എന്ത് രസവാ !”

“എന്നാ പിന്നെ ഇവിടെതന്നെ കല്ല്യാണവും കഴിച്ചങ്ങ് സെറ്റിൽ ആയിക്കോ,.. പിന്നെ ഡെയിലി പാരിജാതവും.. തോടും,.. പുഴയും,… ആഹാ !”

“കണ്ണേട്ടന് ഇവിടെ ഇഷ്ടമല്ലേ ?”

“കുറേ ഹരിതാഭ ഉണ്ടെന്നല്ലാതെ, വേറെന്താ ഉള്ളത് ? ദേ ഇവിടെ ഫോണിന് മര്യാദക്ക് റേഞ്ച് കൂടെ കിട്ടണില്ല,.. ”

അമ്മുവിന് സങ്കടം തോന്നി,..

“അപ്പോ ഇവിടെ നിൽക്കില്ലേ ?”

“വെക്കേഷൻ കഴിഞ്ഞാൽ സ്ഥലം വിടും,.. നമ്മുരു ബംഗളൂരു .. ”

“അപ്പോ ഇവിടന്ന് കല്ല്യാണവും കഴിക്കില്ലേ ?”

കാർത്തിക്കിന് ചിരി വന്നു,..

“എനിക്കേ കല്യാണപ്രായം ആവുന്നതേ ഉള്ളൂ,. അപ്പോ വേണേൽ ആലോചിക്കാട്ടോ !”

അമ്മുവിന് ആശ്വാസം തോന്നി,. അപ്പോൾ ബാലയുടെ കാര്യത്തിൽ പ്രതീക്ഷയുണ്ട്,..

“എന്നിട്ട് മാഡത്തിന്റെ കല്യാണം എപ്പോഴാ ?”

“എനിക്കും 18 ആയില്ല മാഷേ,.. സോ, ഐ ആം വെയ്റ്റിംഗ് !”

“നീ കൊള്ളാലോ,… ”

“ചുമ്മാ പറഞ്ഞതാ,.. ആദ്യം ബാലേച്ചീന്റെ,. അത് കഴിഞ്ഞു മതി എന്റെ !”
വെറുതെ ഇട്ടു നോക്കിയതാണ്,. കാർത്തിക്ക് കൊളുത്തുമോ എന്നറിയാൻ,..

“എന്നാ പിന്നെ അങ്ങനെ തന്നെയാവട്ടെ,… ”

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,… ”

“മ്മ്, ചോദിച്ചോ,…”

“അത് !”

അമ്മുവിനൽപ്പം ടെൻഷൻ തോന്നി,…

” നിനക്ക് പറ്റിയ വല്ല ചെക്കനും ഇവിടെ എന്റെ കസ്റ്റഡിയിൽ ഉണ്ടോന്നാണോ ? ഹാ, പണ്ട് എന്റെ കൂടെ കളിക്കാൻ വന്നോണ്ടിരുന്ന ഒരു മനു ഉണ്ട് ,. അവനാകുമ്പോൾ നിനക്ക് ആപ്റ്റ് ആയിരിക്കും,.ഫുൾ ടൈം പാടത്തും പറമ്പിലും ,.. ഭയങ്കര കർഷകനാ! ”

“കർഷകന്മാർക്കെന്താ കുഴപ്പം ?”

“കുഴപ്പമൊന്നും ഇല്ല,. അതാ നിനക്ക് ചേരുമെന്ന് പറഞ്ഞത് !”

“അതൊന്നുമല്ല,. ” അമ്മു മുഖം വീർപ്പിച്ചു,.

“പിന്നെന്താ ?”

“അത് പിന്നെ ബാലേച്ചി,.. ”

“ശ്രീ ?”

ഏറ്റു,.. കൊള്ളാം അപ്പോ പഴയത് പോലെ ശ്രീ എന്നൊക്കെ തന്നെയാണ് വിളി,.

“നീ എന്താലോചിച്ചോണ്ടിരിക്കുവാ ?”

“അത് പിന്നെ ബാലേച്ചിക്ക്.. ”

അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു,.

“ഹേ,.. റേഞ്ച് വന്നോ,.. അമ്മൂ ഒരു മിനുട്ട്,.. ” കാർത്തിക്ക് എഴുന്നേറ്റു,..

“ഹലോ പ്രിയ,. വാട്സ്ആപ്പ് ?”

അവൻ പതിയെ മുന്നോട്ട് നടന്നു,.. അമ്മുവിന് ദേഷ്യം വന്നു,..

“ഹും, ഒരു പ്രിയ !”

“അമ്മൂ,.. കണ്ണേട്ടൻ എവിടെ ?”

“ദോ അവിടെ ഫോണിൽ . ” അമ്മു അവന് നേരെ കൈ ചൂണ്ടി.

“നീയെന്തേലും ചോദിച്ചോ ?”

“ചോദിക്കാൻ പറ്റീല്ല, അപ്പോഴേക്കും എണീറ്റു പോയില്ലേ,.. ”

“വേണ്ട,. ഒന്നും ചോദിക്കണ്ട ഇപ്പോ,.”

“ഇങ്ങനെ പേടിച്ചാലെങ്ങനെയാ,. ഇന്നെന്തായാലും കാവില് ഉത്സവമല്ലേ ? ചേച്ചി പറഞ്ഞില്ലേലും ഞാൻ പറയും,..”

“അമ്മൂ,.. പ്ലീസ്,… ”

“വെരി സോറി ഞാനെന്തായാലും പറയും,.. മോൾടെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ട് വേണം,. എനിക്കെന്റെ രാജകുമാരനെ ഒന്ന് കണ്ട് പിടിക്കാൻ,.. ”

അമ്മു അകത്തേക്കോടിക്കയറി,.
ബാല ധർമ്മസങ്കടത്തിൽ നിന്നു,

(തുടരും )

പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!