“കാർത്തി ആർ യൂ ഷുവർ? ” അമ്മു അവനെ വിശ്വാസമാവാതെ നോക്കി,.
“എന്റെ എക്സാം ആവാനായി,. സോ നിനക്കും അതായിരിക്കും കംഫർട്ടബിൾ !” അവൻ എഴുന്നേറ്റു,. അമ്മു അവന്റെ പുറകെ ചെന്നു,…
“എനിക്ക് ഇവിടെ നിന്നാൽ മതി കാർത്തി !”
“എന്റമ്മൂ,. നീ ഇവിടെ നിന്നാൽ ശരിയാവില്ല,.. അൺസഹിക്കബിൾ !”
“ഞാൻ വഴക്കുണ്ടാക്കില്ല കാർത്തി !” അവൾ കരയുമെന്നായി,.
“എനിക്ക് നിന്നെ വിശ്വാസം പോരാ,. ഹോസ്റ്റലിൽ നിൽക്കുന്നത് തന്നെയാ നല്ലത്,. ഇവിടെ നിന്നിട്ട് നീയൊന്നും പഠിക്കുന്നില്ല !”
“കാർത്തിയും പഠിക്കണത് ഞാൻ കാണുന്നില്ലാലോ !”
“ഇല്ലല്ലോ,. അത് തന്നെയാ പറഞ്ഞത് ഹോസ്റ്റലിൽ പൊക്കോളാൻ, അങ്കിളിനെ വിളിച്ചു സംസാരിച്ചപ്പോഴും അത് തന്നെയാ പറഞ്ഞത് ! ”
“അതിന്റെ ഇടയ്ക്ക് അച്ഛനെയും വിളിച്ചോ? ”
“ആ !”
“ഹോസ്റ്റലിൽ വിടുന്നത്,. കാർത്തിക്ക് പഠിക്കാൻ പറഞ്ഞിട്ടോ, അതോ സത്യമെല്ലാവരും അറിയുമെന്ന് പേടിച്ചിട്ടോ? ”
“രണ്ടുമുണ്ട്,. നിന്റെ കൂടെ ഇനി ആരൊക്കെ ഇങ്ങോടെക്ക് വരുമെന്ന് പറയാൻ പറ്റില്ലല്ലോ,. ഇന്നലെ രോഹിത്,. നാളെ ആര്? ”
“ലിസ്റ്റ് എടുത്തിട്ട് പറഞ്ഞു തരാം,. ഞാൻ ഹോസ്റ്റലിൽ പോവില്ല !”
“ഉറപ്പാണോ? ”
“ആ, ”
“എന്നാ പിന്നെ മോള് ഇന്ന് തൊട്ട് ഇവിടെ കിടക്കണം,. ഒരു ഭാര്യയുടെ എല്ലാ കർമ്മവും നിർവഹിക്കണം,. പറ്റുവോ? ”
അവനവളെ ചുറ്റി പിടിച്ചു,..
“വാട്ട് ഡൂ യൂ മീൻ? ”
“മനസിലായില്ല? ”
അവൾ ഇല്ലെന്ന് തലയാട്ടി,…
“ആ വാതിലടച്ചിട്ട് വാ ഞാൻ പറഞ്ഞു തരാം,.. ”
“ഛീ.. ” അവളവനെ തള്ളിമാറ്റി,.
“എന്താ വേണ്ടേ? ”
“വേണ്ട !”
“എന്നാൽ ഹോസ്റ്റലിൽ പോകുവല്ലേ? ”
“ഇത്ര ഭീരു ആവരുത് കാർത്തി,.. ”
“ഈ കാര്യത്തിൽ അൽപ്പം ഭീരു തന്നെയാ !”
“പ്രിയ ഇട്ടിട്ട് പോകും എന്ന് കരുതി ആണോ? ”
“അത് മാത്രമല്ല,. തൽക്കാലത്തേക്ക് ബിസിനസ് ഐക്കൺ രവീന്ദ്ര വർമയുടെ മകനാണ് ഞാനെന്ന് ആരെയും അറിയിക്കാൻ എനിക്ക് താല്പര്യമില്ല !”
“അതാവും ല്ലേ? നാല് വർഷം ഒരുമിച്ച് പഠിച്ച ബെസ്റ്റ് ഫ്രണ്ടിന് പോലും കാർത്തിക്ക് രവീന്ദ്രന്റെ വീടറിയാതെ പോയത്? ”
“ആ അതേ… അപ്പൊ എങ്ങനാ ഹോസ്റ്റലിലേക്കോ അതോ എന്റെ ബെഡ് റൂമിലേക്കോ? ”
അമ്മു മറുപടി പറഞ്ഞില്ല,..
********
ഹോസ്റ്റലിലെ രെജിസ്റ്ററിൽ അമ്മു പേരെഴുതി സൈൻ ചെയ്തു,.. ഒടുവിൽ കാർത്തിക്ക് തന്നെ ജയിച്ചു,…
“മോൾക്ക് സാറ്റർഡേ, സൺഡേ വീട്ടിലേക്ക് വരാമല്ലോ !” രവീന്ദ്രൻ പറഞ്ഞു,…
അമ്മു ഒന്നും മിണ്ടിയില്ല,…
“മോൾടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ? ”
അമ്മു തലയാട്ടി,….
“ഞാൻ എന്നാൽ ഇറങ്ങട്ടെ !”
“മ്മ് !”
അവളുടെ മുടിയിൽ ഒന്ന് തഴുകി രവീന്ദ്രൻ ഇറങ്ങി,…
********
കാർത്തിക്കിന് വല്ലാത്ത ദുഃഖം തോന്നി,. അവളെ വേദനിപ്പിക്കണമെന്നാഗ്രഹിച്ചത് കൊണ്ടല്ല,. പക്ഷേ അവളിനിയും തന്റെ അരികിൽ നിന്നാൽ താൻ പലരെയും മറന്നു പോകും,… അവൻ ആ ഫോട്ടോയും നോക്കി ഇരുന്നു,… എന്തോ ഒരു ഭയം ഈയിടെയായി തന്നെ അസ്വസ്ഥനാക്കുന്നുണ്ട്,.
**********
“എന്താ അമ്മു നീയിങ്ങനെ ഗ്ലൂമി ആയിരിക്കണേ? ”
“ഒന്നൂല്ല !”അവൾ ഒഴിഞ്ഞു മാറി,
“അമ്മൂ,. ഇഫ് യൂ ഡോണ്ട് മൈൻഡ്,. വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ,. പെട്ടന്ന് ഹോസ്റ്റലിലേക്ക് മാറാൻ? ”
താനെന്തോ വലിയ തെറ്റ് ചെയ്തെന്ന് അമ്മുവിന് തോന്നി,… എല്ലാവരും തന്നെയേ കുറ്റപ്പെടുത്തുള്ളൂ,. രേഷ്മ ചോദിച്ചതിലും അങ്ങനൊരർത്ഥമുണ്ട്,.
“ഹേയ്,. ഇല്ല,. ഇവിടെ അടുത്തല്ലേ കോളേജ്,. അവിടന്ന് ഇത്തിരി ലോങ്ങ് അല്ലേ,. ചിലപ്പോൾ കറക്റ്റ് സമയത്ത് വണ്ടി പോലും കിട്ടില്ല !” അമ്മു പെട്ടന്ന് പറഞ്ഞു,.
“മ്മ്,.. ”
അപ്പോഴാണ് സേതുമാധവൻ വിളിച്ചത്,..
“രേഷ്മ,. ഒരു മിനിറ്റ് !”
“ഓക്കേ കാരിഓൺ,.. ”
“ആ അച്ഛാ !” അവൾ പുറത്തേക്കിറങ്ങി,..
“എന്തെങ്കിലും പ്രശ്നമുണ്ടോ ഡാ? ”
“ഇല്ലച്ഛാ,. ഞാനാ കണ്ണേട്ടന്റെ അടുത്ത് ഹോസ്റ്റലിലേക്ക് മാറുന്ന കാര്യം പറഞ്ഞത്,.. ”
“അച്ഛനെന്തോ,.. ”
“അച്ഛൻ വിഷമിക്കണ്ട,. വേറൊന്നുമില്ല !”
“മ്മ്മ്,.. ”
“അച്ഛാ ഇവിടെ ഫുഡ് കഴിക്കാനായി ഞാൻ വിളിക്കാവേ !”
“മ്മ് ശരി,.. ”
അമ്മു കോൾ കട്ട് ചെയ്തു,..
“ഇത്ര പെട്ടന്ന് അച്ഛനെ വിളിച്ചു കഴിഞ്ഞോ? ”
അമ്മു ബാത്റൂമിലേക്ക് കയറി, ടാപ് തുറന്നു,. അമ്മു പൊട്ടിക്കരഞ്ഞു,. എന്തൊക്കെയോ പ്രശ്നങ്ങൾ അവളെ അലട്ടുന്നുണ്ടെന്ന് രേഷ്മയ്ക്കും തോന്നി,.
******–*****
“കാർത്തി ഡൂ യൂ ഹാവ് എനി പ്രോബ്ലം? ”
പ്രിയ അവന്റെ ചുമലിലേക്ക് തല ചായ്ച്ചു,…
“എന്ത് പ്രോബ്ലം ആണ് പ്രിയ? ”
“നീയിപ്പോൾ പഴയത് പോലെ എന്റെ കോൾസ് ആൻസർ ചെയ്യുന്നില്ല,. മെസ്സേജ് അയച്ചാൽ റിപ്ലൈ ചെയ്യുന്നില്ല,.. വൈ ഡിഡ് യൂ അവോയ്‌ഡിങ് മി? ”
“അയ്യോ അങ്ങനല്ല പ്രിയ,. എനിക്ക് പനിയൊക്കെ ആയിരുന്നില്ലേ,. പിന്നെ നാട്ടിലൊക്കെ പോവേണ്ടി വന്നു,.. അതോണ്ടാ !”
“പണ്ടൊക്കെ നീ എത്ര തിരക്കായിരുന്നെങ്കിലും എനിക്ക് വേണ്ടി സമയം കണ്ടെത്തുമായിരുന്നു,. ഇപ്പോൾ,. നിനക്കെന്നെ മടുത്തോ കാർത്തി? ”
അവൻ ഞെട്ടലിൽ പ്രിയയെ നോക്കി,. എല്ലാവരും ഇതേ ചോദ്യമാണ് തന്റെ അടുത്ത് ആവർത്തിക്കുന്നത്,. ആദ്യം അമ്മു ബാലയെക്കുറിച്ച്,. ഇപ്പോ പ്രിയയും,.
“അങ്ങനൊന്നുമല്ല പ്രിയ,.. ഐ ലവ് യൂ,.. ഐ ലവ്സ് യൂ എ ലോട്ട് !”
“അല്ല ഈ ലവ്‌ലി കപ്പിൾസ്ന്റെ ഇടയ്ക്ക് ഞങ്ങൾ കൂടി കയറുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ”
മീര ചോദിച്ചു,.. ക്ലാസ്സ് മൊത്തം ഉണ്ട്,..
“ഹേയ് അതിനെന്താ? ” കാർത്തിക്ക് പറഞ്ഞു,.. പ്രിയ കണ്ണുനീർ തുടച്ചു,..
“ആർ യൂ ക്രൈയിങ് പ്രിയ? എന്താടാ നീയിവളെ തേച്ചോ? ”
കാർത്തിക്ക് ഞെട്ടലിൽ രോഹിതിനെ നോക്കി,.
“അതോ ഇവൻ വേറെ ഏതെങ്കിലും പെണ്ണിന്റെ പുറകെ പോയോ? ”
കാർത്തിക്കിനെ ആകെ വിയർത്തിരുന്നു,..
“എന്റെ പെങ്ങളെയെങ്ങാനും കരയിച്ചാൽ എന്റെ കാർത്തി പിന്നെ ഒന്നും നോക്കൂല്ല നിന്റെ ചെപ്പക്കുറ്റിയടിച്ചു പൊട്ടിക്കും ഞാൻ !”
“നോ രോഹിത്, അങ്ങനൊന്നുമില്ല !” പ്രിയ ചിരിക്കാൻ ശ്രമിച്ചു,..
“എന്താടാ പിന്നെ ഒരു പിണക്കം പോലെ? ”
“എന്ത് പിണക്കം? ”
“സം തിങ് എവിടൊക്കെയോ ഒരു എരിയും പുകയുമെല്ലാം !” അജിത് ഇരുവരെയും വീക്ഷിച്ചു,.
“അതേ,. കാർത്തി നിനക്ക് ഈയിടെയായി നല്ല മാറ്റമുണ്ട്,.. ” അഞ്ജലി പറഞ്ഞു,..
“അപ്പോൾ മൊത്തത്തിൽ പ്രശ്നമാണ്,.. നമുക്ക് പരിഹരിക്കാം !” രോഹിത് ആലോചനയിൽ മുഴുകി,.
“എങ്ങനെ? ” എല്ലാവരുടെയും കണ്ണുകൾ അവനിലേക്കായി,..
“ഇപ്പോ പ്രിയയുടെ വിഷമം,. കാർത്തി അവളുടെ അടുത്ത് ടൈം സ്പെൻഡ് ചെയ്യുന്നില്ല എന്നതല്ലേ? ”
“യെസ് !”
“സോ ഒരു ദിവസം മൊത്തം നമ്മൾ അടിച്ചു പൊളിക്കുന്നു,. 1 ഡേ & നൈറ്റ്,.. എന്തേ? ”
കാർത്തിക്ക് മനസിലാവാതെ അവനെ നോക്കി,..
“നമ്മൾ ബാംഗ്ലൂർ മൊത്തം കറങ്ങുന്നു,. കപ്പിൾസ് അവരുടെ വഴിക്ക്,. നമ്മൾ നമ്മളുടെയും,. എന്തേ? ”
“ഗ്രേറ്റ് ഐഡിയ !”
“എടാ പക്ഷേ,. ”
“നീയൊരു എക്സ്ക്യൂസും പറയണ്ട,. ഫിക്സ്,.. അപ്പൊ എന്നാ രോഹി?”
“ഈ വരുന്ന സാറ്റർഡേ സൺഡേ ഫിക്സ്,… ”
“അപ്പൊ പറഞ്ഞത് പോലെ,… ടു വീലറിൽ ”
മറ്റു വഴിയില്ലാതെ കാർത്തിക്കും സമ്മതിച്ചു,.
******
“ഭവ്യ !”
“ആ രോഹിത് !”
“എന്ത് പറ്റി ഒരു മൂഡോഫ്? ഹോസ്റ്റലിലേക്ക് മാറിയതിന്റെ ആണോ? ”
“രോഹിത് എങ്ങനറിഞ്ഞു ഞാൻ ഹോസ്റ്റലിലേക്ക് മാറിയെന്ന്? ”
“രേഷ്മ പറഞ്ഞു,.. ”
“അതൊന്നുമല്ല !”
“പിന്നെ? ”
“ആവോ അറിയില്ല !”
“എങ്കിൽ ഞാനൊരു കാര്യം പറയട്ടെ? ”
“മ്മ്,..
“ഞങ്ങളുടെ കൂടെ കറങ്ങാൻ വരുന്നോ? ഈ സാറ്റർഡേ സൺഡേ?,.. ”
“അയ്യോ ഞാനെങ്ങും ഇല്ല !”
“അതെന്തേ?,. ”
” നിങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി കറങ്ങാൻ പോകുമ്പോൾ ഞാനതിന്റെ ഇടയ്ക്ക് !”
“താനെന്താ എന്റെ ഫ്രണ്ട് അല്ലേ? ”
“രോഹിത്തിന്റെ ഫ്രണ്ട് ആണ് ബട്ട് !”
“ഇങ്ങനൊക്കെയല്ലേ ഫ്രണ്ട്സ് ആകുന്നത്? ”
“ആണ്,. എന്നാലും ശരിയാവില്ല,. വീട്ടിൽ നിന്ന് വിടില്ല,… ”
“അത്രേ ഉള്ളോ പ്രശ്നം അതൊക്കെ ശരിയാക്കാം,.. വീട്ടിലെ നമ്പർ കൊണ്ടാ !”
“വേണോ രോഹിത്? ”
“മ്മ് വേണം !”
*****—******
“മീര ഇതാണ് ഭവ്യയുടെ വീട്ടിലെ നമ്പർ നീ വിളിച്ചു സംസാരിക്ക് !” രോഹിത് മീരയ്‌ക്ക് ഫോൺ നീട്ടി,..
“സംസാരിക്കാം ബട്ട്,. നിന്റെ ഈ ഉത്സാഹത്തിന് പിന്നെ കാരണമാണ് മനസിലാവാത്തത് !”
“എന്ത് കാരണം? ”
“അതാണ് ഞങ്ങളും ചോദിക്കുന്നത്,. ബി കോം ഫസ്റ്റ് ഇയർ വിദ്യാർത്ഥിനിയെ,. എം ബി എ ഫൈനൽ ഇയേഴ്സ് വിദ്യാർത്ഥികളുടെ കൂടെ ട്രിപ്പ് കൊണ്ടോകാനുള്ള നിന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണം,.. ”
“പ്രേത്യേകിച്ച് എന്ത് കാരണം,. അറിയാവുന്ന കുട്ടിയാണ്,. ഇപ്പോ ഒരു ഡിപ്രെസ്ഡ് മൂഡിലാണ്,. ഒരു റിഫ്രഷ്മെന്റ് ആയിക്കോട്ടെ എന്ന് കരുതി,.. അത്രേ ഉദ്ദേശിച്ചിട്ടുള്ളു !”
“ഓ ആയിക്കോട്ടെ,. ഞങ്ങളൊന്നും ചോദിച്ചില്ലേ !”
രോഹിത് പുഞ്ചിരിച്ചു,.. ഭവ്യയെ ട്രിപ്പിന് കൂട്ടാനുള്ള തന്റെ ആഗ്രഹത്തിന് പിന്നിലുള്ള കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല,…
*****—******
കാർത്തിക്കിനെ വിളിച്ചു പറയണോ അമ്മു ഒരു നിമിഷം ആലോചിച്ചു,. വേണ്ട എന്നെ ഹോസ്റ്റലിൽ പറഞ്ഞു വിട്ടതല്ലേ,. ചെല്ലുമ്പോൾ ഒരു സർപ്രൈസ് ആയിക്കോട്ടെ,.. അമ്മു ഡ്രസ്സ് പാക്ക് ചെയ്തു,…
“സീനിയേഴ്സിന്റെ കൂടെയാണേ ട്രിപ്പ് ആ ഓർമ വേണം !” രേഷ്മ പറഞ്ഞു,…
“അതിനെന്താ? ”
“അല്ല രോഹിയേട്ടൻ മാത്രേ ട്രിപ്പിനുള്ളൂ എന്ന് കരുതഞ്ഞാൽ മതി !”
. “നീ ആക്കിയതാണോ? ”
“ഹേയ് അല്ല,.. നിനക്ക് തോന്നിയതാവും !”
*******—********
“കണ്ണൻ ഇതെവിടേക്കാ? ”
“ഒരു ട്രിപ്പ് ഉണ്ട് അമ്മേ,.. ഫ്രണ്ട്സിന്റെ കൂടെ,. നാളെ വൈകിട്ടേ എത്തു,.. ”
“കൊള്ളാലോ എല്ലാവരും ട്രിപ്പിന് പോവാണോ? ”
“വേറെ ആരാ പോകുന്നേ? ”
“അമ്മു വിളിച്ചിരുന്നു,. അവളും അച്ഛനോട് അനുവാദം ചോദിക്കണ കേട്ടു,.. ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ് പോവാനോ മറ്റോ !”
“എന്നിട്ടവൾ എന്നോട് പറഞ്ഞില്ലല്ലോ !”
“അതിന് വല്ലപ്പോഴും അതിനോടിത്തിരി സ്നേഹം കാണിക്കണമെടാ,. എങ്കിലേ ചോദിക്കാനും പറയാനുമൊക്കെ തോന്നുള്ളു !”
“ഓ !” അവന്റെ ഉള്ളിൽ ചില സംശയങ്ങൾ തോന്നാതിരുന്നില്ല,…
***—***
“ഓൾ ആർ സെറ്റ്? ”
“യെസ് പക്ഷേ രോഹി എവിടെ? ”
എല്ലാവരും തിരഞ്ഞത് രോഹിത്തിനെ ആണ് !
“ടൂർ ഓപ്പറേറ്റർ എവിടെ പോയി? ”
“ദോ ഇപ്പോ എത്തും,. അത്യാവശ്യമായിട്ടൊരാളെ കൂട്ടാൻ പോയതാ !”
“ആരെ?”
“വെയിറ്റ് & സീ കണ്ടോളു,… ”
“ദാ എത്തീലോ,.. ”
രോഹിത്തിന്റെ കൂടെ അമ്മുവിനെ കണ്ട കാർത്തിക്ക് ഒന്ന് ഞെട്ടി,.. അമ്മു യാതൊരു ഭാവവ്യത്യാസവും കാണിച്ചില്ല.
“ഇവളെന്താ ഇവിടെ? ” കാർത്തിക്ക് ചോദിച്ചു,..
“പറയാടാ,.. ഓക്കേ ഫ്രണ്ട്സ് ലെറ്റ്‌സ് മീറ്റ് മിസ്സ് ഭവ്യ സേതുമാധവൻ,. നമ്മുടെ ഗ്യാങിലെ ന്യൂ എൻട്രി !” എല്ലാവരും പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു,..
“നീയങ്ങു തീരുമാനിച്ചോ ഗ്യാങിലെ പുതിയ എൻട്രി ആണെന്ന്? ” കാർത്തിക്കിന്റെ ചോദ്യം കേട്ടതും അമ്മുവടക്കം എല്ലാവരുടെയും മുഖം മങ്ങി, .
“രോഹി മാത്രമല്ല,. ഞങ്ങൾ എല്ലാവരും കൂടെ തീരുമാനിച്ചതാ !” മീര രോഹിത്തിനെ പിന്താങ്ങി,..
“ഞാനറിയാതെയോ? ”
“വിളിച്ചാൽ ഫോൺ എടുക്കണം കാർത്തി !” അമ്മു ഒന്നും അറിയാത്തത് പോലെ നിന്നു അവന് ദേഷ്യം വരുന്നുണ്ടെന്നവൾക്ക് തോന്നി,..
“അതിന് ഇവൾ നമ്മുടെ ക്ലാസ്സിൽ അല്ലല്ലോ !”
“ഓ,. കമ്മോൺ കാർത്തി,.. ഇതെന്തൊക്കെയാ ഈ പറയുന്നത്? ഫുൾ നെഗറ്റീവ്സ്,. എന്തിനാ വെറുതെ സമയം കളയുന്നത്,. ലെറ്റ്സ് ഗോ ഗയ്‌സ്,… ” പ്രിയ അവന്റെ കൈ പിടിച്ചു,. അമ്മു വിജയഭാവത്തിൽ അവനെ നോക്കി പുഞ്ചിരിച്ചു,.
“കേറടോ !” രോഹിത് അമ്മുവിനോട് പറഞ്ഞു,
അവൾ കാർത്തിക്കിനെ നോക്കി,. അവൻ ദേഷ്യത്താൽ മുഖം തിരിച്ചു,..
കാർത്തിക്ക് ഒഴികെ മറ്റെല്ലാവരും ട്രിപ്പ് എൻജോയ് ചെയ്തു,.
“എന്ത് പറ്റി കാർത്തി? ഒരു സന്തോഷമില്ലാത്തെ? ” പ്രിയ ചോദിച്ചു,.
“ഒന്നൂല്ലടോ, ഐ ആം ഹാപ്പി !”
എങ്ങനെയെങ്കിലും അമ്മുവിനോടൊന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു കാർത്തിക്കിന്,. പക്ഷേ അവസരം കിട്ടിയില്ല,. കിട്ടിയപ്പോഴൊക്കെ അവളവനെ അവഗണിക്കുകയും ചെയ്തു,.
ആരുമടുത്തില്ലെന്ന് തോന്നിയപ്പോൾ കാർത്തിക്ക് അവളുടെ കൈ പിടിച്ചു,..
“അമ്മു,. എന്താ നിന്റെ ഉദ്ദേശം? ”
“എന്ത് ഉദ്ദേശവാ കാർത്തി? ”
“അമ്മു ഇത് തമാശയല്ല,. നീയെന്നോട് പകരം വീട്ടുകയാണോ? ”
“അങ്ങനെ തോന്നിയോ? ”
“ആം,.. ”
“എങ്കിൽ നന്നായിപ്പോയി, കൈ വിട് ആരെങ്കിലും കാണും, ദോ പ്രിയ,.. !”
കാർത്തിക്ക് ഞെട്ടലിൽ അവളുടെ കൈ വിട്ടു,..
“പറ്റിച്ചേ !” അവൾ ചിരിച്ചു കൊണ്ട് രോഹിത്തിനടുത്തേക്ക് പോയി,…. കാർത്തിക്ക് അവൾക്കുമുന്നിൽ തളർന്നു പോകുന്നതറിഞ്ഞു !
****—****
“കാർത്തി,… ”
“എന്താ പ്രിയ? ”
“എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ? ”
“ഇല്ല പ്രിയ,. ”
അവളവന്റെ നെഞ്ചിലേക്ക് ചേർന്നു,.. അവനവളെ ചേർത്ത് പിടിച്ചു,..
“നമ്മൾ കുറേ കാലമായി ഇതുപോലെ ഒരുമിച്ചിരുന്നിട്ട് അല്ലേ? ”
“മ്മ്,.. ”
“3 ഇയേഴ്സ് എത്ര പെട്ടന്നാ കടന്നു പോയത്? ”
“മ്മ്,… ”
“നമ്മുക്കിടയിലേക്ക് മറ്റൊരാൾ കടന്നു വന്നാൽ മറക്കുമോ കാർത്തി നീയെന്നെ? ”
അവൻ ഞെട്ടലിൽ അവളെ നോക്കി,.
“എന്ത് പറ്റി കാർത്തി? ഞാൻ വെറുതെ ചോദിച്ചതല്ലേ? എനിക്കറിഞ്ഞൂടെ എന്റെ കാർത്തിയെ? ”
അവൻ ഒന്നും മിണ്ടിയില്ല,.
“ഐ ആം സോറി യാർ !” അവളവന് നേരെ മുഖമടുപ്പിച്ചു,.. മുന്നിൽ അമ്മുവിനെ കണ്ട കാർത്തി ഒന്ന് പതറി നിന്നു,… അമ്മു തിടുക്കത്തിൽ തിരിഞ്ഞു നടന്നു,..
******-
“താനെന്താ അമ്മു ഒറ്റയ്ക്ക് നിക്കണേ? ” രോഹിത് ലേക്കിനടുത്തേക്ക് ചെന്നു,. അമ്മു മിഴികൾ തുടച്ചു,.
“താൻ കരയുവാണോ? ”
“ഇല്ലല്ലോ കണ്ണിലെന്തോ പോയി,. ”
“മ്മ്,.. ” അവൻ കർച്ചീഫ് നീട്ടി,. അമ്മു അത് വാങ്ങി മിഴികൾ തുടച്ചു,.
“തന്റെ ഉള്ളിൽ എന്തൊക്കെയോ പ്രശ്നമുണ്ടെന്നറിയാം,. താനത് എന്നോട് പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമറിയാം.. പക്ഷേ ഒന്ന് ചോദിച്ചോട്ടെ എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോ? ”
“ക്യാൻ യൂ ഹഗ് മീ രോഹിത്? ”
അവൻ അവളെ വിശ്വാസമാവാതെ നോക്കി,…
******
“വാട്ട് ഹാപ്പെൻഡ് കാർത്തി? ”
“ഒന്നൂല്ല പ്രിയ,. ” അവൻ അവളിൽ നിന്നകന്നു മാറി,.
“കാർത്തി? ” അവനത് കേട്ടില്ല,. കാർത്തിക്ക് ഇറങ്ങി നടന്നു,.. ആ മലമുകളിൽ പ്രിയ ഒറ്റയ്ക്ക് നിന്നു,.
*****
“പ്ലീസ് !”
അവളുടെ മിഴികൾ നിറഞ്ഞു,..
“മ്മ് !” അവൻ അവൾക്ക് നേരെ കൈ നീട്ടി,
അമ്മു രോഹിത്തിന്റെ നെഞ്ചിലേക്ക് ചേർന്നു,…
“എവെരി വൺ നീഡ്‌സ് എ ഫ്രണ്ട് ലൈക്ക് യൂ രോഹിത് ! ഐ ആം റിയലി ബ്ലെസ്ഡ് ”
രോഹിത് പുഞ്ചിരിച്ചു,.
ആ കാഴ്ച കണ്ട് കാർത്തിക്ക് അമ്പരന്നു നിന്നു,.
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission