Skip to content

ഒരു ഓർമ്മക്കുറിപ്പ്

ജീവിതം

വളരെ വിരസമായി ജീവിതം കടന്നു പോകുന്നു, പഠനം കഴിഞ്ഞയുടൻ ജോലിയിൽ പ്രവേശിക്കേണ്ടി വന്നതും അത്തരം ഒരു വിരസതയ്ക്കു പാത്രമായി..

ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്നു തിരിച്ചു പോകുന്നത് പാസ്സന്ജർ ട്രെയിനിലാണ്, എപ്പോഴും ആ ബോഗിയിൽ ഞാൻ മാത്രമായിരിക്കും..! ചില സമയങ്ങളിൽ ഉള്ള ഒന്നോ രണ്ടോ യാത്രക്കാരൊഴിച്ചാൽ.. !!

ഒറ്റയ്ക്കുള്ള യാത്ര അസഹനീയമാംവിധം മടുപ്പുളവാക്കുന്നു..

പല കാലങ്ങൾകൊണ്ട് കഴിവുതെളിയിച്ച ഒരു സംഗീതജ്ഞന്റെ, സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ശബ്ദമിശ്രണം റിപീറ്റ് മോഡിലിട്ടുകൊണ്ടു പുകവണ്ടി കുതിക്കുകയായിരുന്നു.

ഏതു സ്റ്റേഷൻ എന്ന് ഞാൻ ഓർക്കുന്നില്ല, പക്ഷെ ഇപ്പോൾ എന്റെ ബോഗിയിൽ ഞാൻ അല്ലാതെ മറ്റൊരു വ്യക്തിയും ഉൾപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട് ആ പെൺകുട്ടി ഈ ബോഗിയിൽ, അതും എന്റെ സീറ്റിനു ഓപ്പോസിറ്റ് വന്നിരിക്കുന്നു? വ്യാകുലത ഇപ്പോൾ എനിക്കാണ് കൂടുതൽ ! സത്യത്തിൽ അങ്ങനെയാണോ വേണ്ടതു?

പെൺകുട്ടികളുമായി അധികം അടുത്തിടപഴകാത്ത പ്രകൃതമായതിനാൽ അവർ അടുത്തെത്തുമ്പോൾ അതിവിനയവും ഓവറായി മാന്യത പ്രകടമാക്കുന്നതും എന്നിൽ അറിയാതെ സന്നിവേശിക്കപ്പെട്ട ഒരു കഥാപാത്ര രൂപീകരണമായിരുന്നു. ഇതിന്റെ ഹാങ്ങോവർ തട്ടി നിന്ന ഞാൻ ഒരു നോട്ടം കൊണ്ടു പോലും ആ കുട്ടിയിൽ ശല്യം തീർക്കണ്ട എന്ന തീരുമാനത്തോടെ ആ ഭാഗത്തേക്കേ നോക്കാൻ തുനിഞ്ഞില്ല..

നിശബ്ദത മാത്രം അവിടെ നിറഞ്ഞു.
പുകവണ്ടിയുടെ താളക്രമം ഒരു സംഗീതാത്മകത സൃഷ്ടിച്ചു മുന്നേറികൊണ്ടിരുന്നു

“ഈ വണ്ടി നോർത്തിൽ നിർത്തുമോ “???

പെട്ടന്നാണ് ആ ശബ്ദം കേട്ടത് .

എന്റെ നോട്ടം വന്നു പതിഞ്ഞത് ആ കണ്ണുകളിലേക്കായിരുന്നു, കുറച്ചു നിമിഷത്തേക്ക് നിഛലവസ്ഥയിൽ നിർത്തുന്നതിൽ ആ മനോഹരമായ നയനങ്ങൾക്കുള്ള പങ്ക് വലുതായിരുന്നു..

ചോദ്യത്തിന്റെ ആവർത്തനം എന്നെ പഴയ നിലയിലേക്ക് കൊണ്ടുവന്നു..

“അതേ ! നോർത്തിൽ നിർത്തും ” ഞാൻ മറുപടി നൽകി..

സത്യത്തിൽ അത്.. ഭീകരമായ നിശബ്ദതയെ കീറിമുറിക്കാൻ ആ കുട്ടി കാണിച്ച ഒരു ബുദ്ധിപൂർവമായ ഒരു ശ്രമമായിരുന്നിരിക്കാം..

ഇനിയും ഒരു അപരിചതത്വം അവിടെ തുടർന്നാൽ അത് തന്നെകുറിച്ചു മോശമായ ഒരു ചിത്രം അവളിൽ സൃഷ്ടിക്കപ്പെട്ടേക്കാം എന്ന തിരിച്ചറിവിൽ നിന്നും ഞാൻ സംസാരിച്ചു തുടങ്ങി..

എറണാകുളത്തു ഇപ്പോൾ പോകുന്നത് !..?
ഞാൻ നിർത്തി …

കാര്യം മനസിലാക്കിയെന്നോണം അവൾ മറുപടി പറഞ്ഞു..

എനിക്കു എറണാകുളത്തു ഒരു ജോബ് കിട്ടി , നാളെ ജോയിൻ ചെയ്യണം..

എന്റെ ഒരു ആന്റി അവിടുണ്ട്, അവിടേക്കു പോവുകയാണ്..

കൂടെ ആരും വന്നില്ലേ?? ഞാൻ ചോദിച്ചു..

അച്ഛൻ വരാമെന്നു പറഞ്ഞതാണ്, പക്ഷെ ഞാനാണ് വേണ്ടെന്നു പറഞ്ഞത്, പിന്നെ ആന്റി സ്റ്റേഷനിൽ എത്താമെന്നും പറഞ്ഞിട്ടുണ്ട്..

ഓഹ്ഹ് അങ്ങനെയാണല്ലേ, ഞാൻ ഒരു മന്ദസ്മിതം പൊഴിച്ചു..

എന്താണ് പേര്? ഞാൻ ചോദിക്കേണ്ട ചോദ്യം !!!

രാജ് !! ഞാൻ പറഞ്ഞു..

തന്റെയോ?

മീര !!

മനോഹരമായ ചിരികൾ കൈ മാറികൊണ്ടുള്ള ഒരു പരിചയപ്പെടൽ അവിടെ നടന്നു..

രാജ് എന്തു ചെയ്യുന്നു?

ഞാൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ വർക്ക്‌ ചെയ്യുവാണ് , ഇപ്പോൾ താമസസ്ഥലത്തേക്ക് പോയികൊണ്ടിരിക്കുന്നു..

സത്യത്തിൽ ഞാൻ ശരിക്കും പേടിച്ചുപോയി !!

ഒറ്റ മനുഷ്യൻ ഇല്ല, ഒടുവിൽ ഒരാളെ കണ്ടെത്തി,
രാജും കൂടി ഇതിൽ ഇല്ലായിരുന്നെങ്കിൽ ഞാൻ പേടിച്ചു ചത്തുപോയേനെ !!

ആഹാ ഒറ്റയ്ക്കു ആയതുകൊണ്ടാണോ?
അങ്ങനെയെങ്കിൽ ഞാൻ പലവട്ടം മരണത്തിനു കീഴടങ്ങുമായിരുന്നല്ലോ, ഞാൻ തുടർന്നു …. ഈ വണ്ടിയിൽ ഞാൻ എപ്പോഴും ഒരു ഏകാന്തയാത്രികനാണ്…

പക്ഷെ, രാജ് ഒരു ബോയ് ആയതുകൊണ്ട് പ്രോബ്ലം ഇല്ല, അതുപോലാണോ ഞങ്ങൾ പെൺകുട്ടികൾ !!

ഇപ്പോൾ തന്നെ രാജിനെ പോലെ ഒരാളല്ല ഈ ബോഗിയില്ലല്ലെങ്കിൽ എന്റെ കാര്യം ഒന്നു ചിന്തിച്ചു നൊക്കൂ !! ഹോ ! ഓർക്കാൻ കൂടി വയ്യ !!!

തന്നിൽ ഒരു സുരക്ഷ അവൾ കണ്ടെത്തിയതിൽ ഞാൻ അതിയായി സന്തോഷിച്ചു, എന്റെ ഉള്ളിലെ മാന്യത ഒരാൾ അംഗീകരിച്ചതിൽ ഉള്ള സന്തോഷം!!!

ട്രെയിൻ സ്റ്റേഷനിൽ അടുക്കാൻ പോകുന്നു..

രാജിന്റെ നമ്പർ തരുമോ?

പിന്നെന്താ താരാമല്ലോ !! ഞാൻ നമ്പർ കൊടുത്തു..

സ്റ്റേഷനിൽ എത്തി ! ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു..

താമസസ്ഥലത്തെത്തിയിട്ടും അപരിചിതമായ നമ്പറിൽ നിന്നും ഒരു കോളും വന്നില്ല…

പിറ്റേദിവസം നല്ല പ്രതീക്ഷയോടെ ഒരു കോൾ ഞാൻ വീണ്ടും കാത്തിരുന്നു.. അന്നും നിരാശയായിരുന്നു ഫലം..

പിന്നീടുള്ള ദിവസങ്ങളിൽ യാദൃച്ഛികമായ ഒരു കണ്ടുമുട്ടൽ ഞാൻ സ്വപ്നം കണ്ടു,, സിനിമകളിൽ സാധാരണ കണ്ടുവരുന്ന ആ ഒരു ക്ളീഷേ എന്റെ ജീവിതത്തിൽ സംഭവിച്ചില്ല..

ഞാൻ ഇപ്പോഴും ഓർക്കുന്നു.. വളരെ മാന്യമായി പരിചയപെട്ടു വളരെ സന്തോഷത്തോടെ പിരിഞ്ഞു. പക്ഷെ എന്തുകൊണ്ട് ഒരു ഓർമ്മപുതുക്കലിനുള്ള വിളി ആ കുട്ടി ഉപേക്ഷിച്ചു?

ഇനി ഒരുപക്ഷെ താൽക്കാലത്തേക്കുള്ള ഒരു സുരക്ഷ ഉറപ്പാക്കാൻ സെക്കന്റുകൾകൊണ്ടു സൃഷ്ടിച്ചെടുത്ത പുകമറയായിരുന്നോ ആ സൗഹൃദം ……

ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി “മീര ” ഇന്നും എന്റെ ജീവിതത്തിൽ അവശേഷിക്കുന്നു …………

Sarun Raj T
5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!