Skip to content

അവന്തിക – 8

read malayalam novel

Anyways wish you guys a happy married life ,എന്ന് പറഞ്ഞ് ശ്രീ എന്നെ ചേർത്ത് പിടിച്ച് നടന്നു. മണ്ഡപത്തിന് പുറത്ത് നിരഞ്ജന്റെ അമ്മ ഉണ്ടായിരുന്നു.

“മോളെ”

“നല്ല തീരുമാനമാണ്. എന്റെ മോനെയോർത്ത് ഇരിക്കാതെ മോള് ഒരു ജീവിതത്തെ കുറിച്ച് ആലോചിച്ചല്ലോ അമ്മയ്ക്ക് സന്തോഷമായി….മോനെ ….എന്റെ മോള് പാവമാണ്…പൊന്ന് പോലെ നോക്കിക്കോളണേ

“അമ്മേ”……..ഞങ്ങള്…….എന്നെ പറയാൻ സമ്മതിക്കാതെ ശ്രീ ഇടക്ക് കയറി പറഞ്ഞു”ഞാൻ നോക്കിക്കോളം അമ്മേ”……..എങ്കിൽ ശരി എന്ന് പറഞ്ഞ് ശ്രീ എന്നെ ചേർത്ത് പിടിച്ച് കാറിനു അടുത്തേക്ക് നടന്നു.

“ശ്രീ…… താൻ ഒന്ന് നിന്നെ”….

“എന്താ അവന്തി”

“താൻ എന്തൊക്കെയാ അവരോട് പറഞ്ഞേ”

“അത് താൻ കേട്ടില്ലേ”

“കേട്ടു പക്ഷേ താൻ എന്തിനാ അവരോട് അങ്ങനെ പറഞ്ഞേ”

“എടി…. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ ഞെട്ടൽ നീ കണ്ടോ”…

“മമ് കണ്ടു”…

“നിന്നെ ഡിവോഴ്സ് ചെയ്തപ്പോൾ അവൻ വിചാരിച്ചു നീ ഇനി വേറെ കല്യാണത്തിനെ പറ്റിയൊന്നും ആലോചിക്കാതെ അവനെയോർത്ത് ജീവിക്കുമെന്ന് പക്ഷേ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ ഞെട്ടി. ഇപ്പൊ നിനക്ക് ചെറിയ ഒരു ആശ്വാസം തോന്നുണ്ടോ”….

“ഉണ്ട്”

“അപ്പോൾ ഇനി പോവല്ലോ”……

“പോവാം” അല്ല ശ്രീ ഒരു വർഷത്തിനുള്ളിൽ കല്യാണം എന്നല്ലേ താൻ അയാളോട് പറഞ്ഞത് അത് നടക്കില്ല എന്ന് അയാൾ അറിയില്ലേ”

“അത് അപ്പോഴല്ലേ”……

“മമ്…..ചോദിക്കാൻ മറന്നു താൻ എന്ത് ഗിഫ്റ്റാണ് അയാൾക്ക് വാങ്ങിയത്”……….

“അത് ഞാൻ പിന്നെ പറയാം”

“അത് എന്താ ഇപ്പൊ പറഞ്ഞാൽ ”

“ആ…. പിന്നെ പറയാടോ”…….

——––—————————-
വീട്ടിൽ എത്തിയപ്പോൾ അമ്മയും അച്ഛനും ഓടി വന്നു. അവർ രണ്ടാളും എന്റെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്തെ ചിരി കണ്ടപ്പോൾ അവർക്ക് ആശ്വാസമായി.
“മോനെ കയറി വാ”

“ആ വരുവാ മാമ്മ……

“മാമനോ”

“അതെ”

“നിങ്ങള് തമ്മിൽ നേരത്തെ അറിയുവോ”?

“അറിയാല്ലോ”

“എങ്ങനെ”

“ഇവൻ എന്റെ ഫ്രണ്ടിന്റെ മോനാ”……

“ഏത് ഫ്രണ്ട്”

“അച്ഛന്റെ ഫ്രണ്ട് ഇല്ലേ അശോക് അവന്റെ മോനാ ശ്രീനാഥ്‌”…….

“ങേ!എന്നിട്ട് നീ ഇതുവരെ എന്നോട് പറഞ്ഞില്ലലോ”?

“ഞാൻ പറയാതിരുന്നതാ”………..എന്ന് പറഞ്ഞിട്ട് അവൻ ചിരിച്ചു.

“മമ് കേറി വാ”……

“ടി…. നീയും ഞാനും പണ്ട് ഒരുപാട് അടികൂടിയിട്ടുണ്ട്”..

“മമ് അറിയാം”….

“ഓ അപ്പൊ എല്ലാം അറിയാം”….

“അറിയല്ലോ”…..

അശോകൻ മാമന്റെ മോനാണ് ശ്രീ എന്ന് എനിക്ക് അറിയില്ലായിരുന്നു. അശോകൻ മാമനും ദേവി ആന്റിയും സ്നേഹിച്ച് കല്യാണം കഴിച്ചതാണ്. അച്ഛനോടൊപ്പം ഗൾഫിൽ വർക്ക് ചെയ്തിരുന്നു അശോകൻ മാമൻ. ആ പരിചയം വച്ച് ഒരുപാട് നാൾ അവർ ഇവിടെ വന്നിട്ടുണ്ട്. ശ്രീയെ എല്ലാരും കണ്ണൻ എന്നായിരുന്നു അന്ന് വിളിച്ചിരുന്നത്. പണ്ട് ശ്രീയും ഞാനും നേർക്ക് നേർ കണ്ടാൽ വഴക്കായിരുന്നു. എനിക്ക് പത്ത് വയസ്സ് ഉള്ളപ്പോഴാണ് ശ്രീയും ഫാമിലിയും ദുബായിൽ സെറ്റിലാവുന്നത് പിന്നെ അവനെ കാണുന്നത് ഇപ്പോഴാണ്. ഇപ്പൊ എന്തിനാവും ഇവൻ ഇവിടെ വന്നത്. ആവോ?
●●●●●●●●●●●●●●●●●●●●●●●●●●●●●●●
അച്ഛനോടും ചേട്ടനോടുമൊക്കെ സംസാരിച്ചിട്ടാണ് ശ്രീ മടങ്ങിപോയത്.
“മോളെ………നിനക്ക് വിഷമമൊന്നുമില്ലലോ”

“ഇല്ല അച്ഛാ”……

“പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്”

“അച്ഛൻ പറഞ്ഞോളൂ”

“നിനക്ക് ഇനിയൊരു കൂട്ട് വേണ്ടേ”

“വേണ്ട അച്ഛാ”

“അതെന്താ”

“ഞാൻ നിങ്ങളോട് ഒപ്പം ജീവിച്ചോളാം….. ഞാൻ ആർക്കും ഒരു ബാധ്യത ആവില്ല”

“ബാധ്യത ആവുന്നത് അല്ല എനിക്കും നിന്റെ അമ്മയ്ക്കും പ്രായമായി വരുവാണ്.ഞങ്ങൾ ഉള്ളിടത്തോളം കാലം നിനക്ക് ആരെയും പേടിക്കാതെ ജീവിക്കാം. ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ എങ്ങനെ ഒറ്റക്ക് ജീവിക്കും. നിന്നെ പൊന്നു പോലെ നോക്കുന്ന ഒരാളുടെ കൈയിൽ നിന്നെ ഏൽപ്പിച്ചാൽ എനിക്ക് സമാധാനമായിട്ട് കണ്ണടക്കാം.”

“വേണ്ട അച്ഛാ…. ഇനി ഒരു കല്യാണം അത് ശരിയാവില്ല.”

“ശരിയാവും അവന്റെ കല്യാണം കഴിഞ്ഞു . ഇനി നിനക്കും വേണം. ഞാൻ ആലോചിക്കുന്നുണ്ട്.

“അച്ഛാ”

“വേണ്ട അവന്തി… നീ ഒന്നും പറയണ്ട…… അച്ഛന് പറ്റിയ തെറ്റ് തിരുത്തണം.”

ഇനി അച്ഛനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല….. അച്ഛൻ ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും ഒരിക്കലും പിന്മാറില്ല.

★★★★★★★★★★★★★★★★★★★★★★★★
പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ ഐശ്വര്യക്കും, രോഹിത്തിനും ex husband ന്റെ കല്യാണത്തിന് പോയ വിശേഷങ്ങൾ അറിയാനായിരുന്നു തിടുക്കം. വള്ളി പുള്ളി തെറ്റാതെ ഞാൻ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞുകൊടുത്തു. കേട്ട് കഴിഞ്ഞപ്പോൾ “എന്നാ കല്യാണം, ഉടനെ സദ്യ ഉണ്ടാവുമോ”എന്ന് ചോദിച്ച് കൊണ്ട് അവർ ഞങ്ങളെ രണ്ടാളെയും കളിയാക്കി.

അന്നത്തെ ക്ലാസ്സും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും നല്ല സന്തോഷത്തിലായിരുന്നു.

“നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട്. നിന്റെ പാസ്സ്റ്റ് മുഴുവനറിയാം. ചെറുക്കനെ നീ അറിയും.”

“വേണ്ട അച്ഛാ”ഇനി ഒരു കല്യാണം എനിക്ക് വേണ്ട അച്ഛൻ എന്നെ നിർബന്ധികരുത്”….

“മോളെ….അവന് നിന്നെ പറ്റി എല്ലാം അറിയാം. നിന്റെ കണ്ണ് നിറയാതെ അവൻ നിന്നെ നോക്കിക്കോളും. എന്റെ മോള് ഇതിന് സമ്മതിക്ക്….പിന്നെ ചെറുക്കന്റെ പേര്………ശ്രീനാഥ്‌”

“ശ്രീനാഥോ….. ഏത് ശ്രീനാഥ്‌”

“അശോകന്റെ മോൻ ശ്രീനാഥ്‌”

“പറ്റില്ല ഞാൻ സമ്മതിക്കില്ല….. ശ്രീനാഥ്‌ അത് ശരിയാവില്ല”…….

“ശരിയാവും”

“ഇല്ല ഞാൻ ഇനി ആരുടെ മുമ്പിലും തല കുനിക്കില്ല…. എന്ന് അച്ഛനോട് പറഞ്ഞ് റൂമിൽ കയറി കതക് അടച്ചു.”

“അവന്തി…..നിന്റെ തീരുമാനം അതാണെങ്കിൽ ഇനി നീ എന്നോട് സംസാരിക്കരുത്.”പുറത്ത് നിന്ന് അച്ഛൻ പറഞ്ഞു. കതക് തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി.”

“അച്ഛാ…. ”

“വിളിക്കരുത് നീ എന്നെ അങ്ങനെ……………..

 

തുടരും

അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!