Skip to content

അവന്തിക – 7

read malayalam novel

“അതെ” ഞാൻ അയാളെ വിളിച്ചു……. ഞാൻ വിളിച്ചിട്ടും അയാൾ വിളി കേൾക്കാത്ത പോലെ ഇരുന്നു..
ഞാൻ തന്നെയാ വിളിച്ചത്……. താൻ എന്താ പൊട്ടൻ ആണോ……..
“താൻ അല്ലെ എന്നോട് പറഞ്ഞത് മിണ്ടാതെ ഇരിക്കാൻ ”
“ഓ അതുകൊണ്ടാണോ”?
“അതെ”
“ഒന്ന് മിണ്ടുവോ”
“എന്താ കാര്യം”………. അയാൾ ചോദിച്ചു……
“ഏത് സെക്ഷനാണ് തനിക്ക് വേണ്ടത് “……ഞാൻ ചോദിച്ചു
“താൻ ഏതാ എടുക്കുന്നേ”………..
“ആസിഡിന്റെ സെക്ഷൻ”…..ഞാൻ മറുപടി പറഞ്ഞു
“അതുപറ്റില്ല….എനിക്ക് ആ സെക്ഷനാണ് ഇഷ്ടം താൻ മറ്റേത് എടുത്തോ… അയാൾ പറഞ്ഞു.
“അത് …..എനിക്ക് മറ്റേ സെക്ഷൻ അത്ര ഇഷ്ടമല്ല. താൻ എടുത്തോ”……
“വേണ്ട എനിക്ക് ആ സെക്ഷൻ മതി”
“ദൈവമേ!!!!ഒന്നാമത് എനിക്ക് ഈ മെറ്റലും മെറ്റലോയ്ഡ്സും ഹാർഡ് ആണ്. രജനി മാം പറഞ്ഞപ്പോഴേ ഞാൻ ആസിഡ് തിരഞ്ഞെടുത്തതാണ്. ഇയാൾ കുളമാക്കുമോ”……
“എന്താ ഇത്ര ആലോചന”ശ്രീനാഥ്‌ ചോദിച്ചു.
“ഒക്കെ സോ നമുക്ക് ഞറുക്ക് ഇടാം”…. ഞാൻ പറഞ്ഞു
“ഓക്കെ….. ശരി”……
ഓക്കെ രണ്ടുപേപ്പർ ചെറുതായിട്ട് കീറി ഒന്നിൽ ആസിഡ് എന്നും മറ്റേതിൽ മെറ്റൽ എന്നും എഴുതി. എന്റെ ഭാഗ്യത്തിന് എനിക്ക് ആസിഡ് കിട്ടി അയാൾക്ക് മെറ്റലും.
“ഓക്കെ ……ശരി ഞാൻ എടുത്തോളം”…. അയാൾ പറഞ്ഞു
“ഹോ….. ദൈവം രക്ഷിച്ചു”.
എന്നിട്ട് പഠിപ്പിക്കാൻ ഉള്ളത് ഒക്കെ അയാൾക്ക് പറഞ്ഞ് കൊടുത്തു. സെക്കന്റ് പീരിയടിൽ ഞാൻ ക്ലാസ്സിലേക്ക് പോയി . അയാളും.

പിന്നെ അയാളെ കാണുന്നത് ലഞ്ച് ബ്രേക്കിനാണ്. ബ്രേക്ക് ടൈമിൽ ഞാനും ഐശ്വര്യയും രോഹിത്തും ഒരുമിച്ചാണ് കഴിക്കാൻ ഇരിക്കുന്നത്. ഇന്ന് ഞാൻ കഴിക്കാനായി ചെന്നപ്പോൾ അവരുടെ കൂടെ അയാളും ഉണ്ടായിരുന്നു.
“ആ വന്നല്ലോ…. ശ്രീ ഇതാ ഞങ്ങള് പറഞ്ഞ ആൾ അവന്തിക”….. രോഹിത് പറഞ്ഞു.
ആ എനിക്കറിയാം ഞങ്ങൾ രാവിലെ പരിചയപ്പെട്ടു.
“ആഹാ”
“അവന്തികയെ കടന്നൽ കുത്തിയോ മുഖം വീർത്തിരിക്കുന്നു”. അയാൾ ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല …..അവർ മൂന്നുപേരും ഇരുന്ന് ചിരിക്കുന്നു.
അവർ രണ്ടാളും കഴിച്ച് കഴിഞ്ഞ് എഴുനേറ്റ് പോയി. ഞാൻ ആണെങ്കിൽ പെട്ടന്ന് കഴിക്കാൻ നോക്കിയിട്ട് പറ്റുന്നും ഇല്ല.
“അതെ പതുക്കെ കഴിച്ചാൽ മതി”…….അയാൾ പറഞ്ഞു
എങ്ങനെയൊക്കെയോ കഴിച്ചിട്ട് ഞാൻ എണീറ്റ് കൈ കഴുകി. വഴിയിൽ അയാൾ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു .
“അവന്തിക ഒന്ന് നിന്നെ”……..
എന്താനുള്ള അർത്ഥത്തിൽ ഞാൻ അയാളെ നോക്കി. അയാൾ അയാളുടെ കൈ എനിക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു”ഫ്രണ്ട്‌സ്”…….ഞാൻ അയാളുടെ മുഖത്തേക്കും കൈയിലേക്കും നോക്കി”കൈ കൊടുക്കണോ വേണ്ടേ”എന്നിട്ട് ഒന്നൂടെ അയാളുടെ മുഖത്തേക്ക് നോക്കീട്ട് ഞാൻ കൈ കൊടുത്തു”ഫ്രണ്ട്‌സ്”എന്ന് പറഞ്ഞിട്ട് ചിരിച്ചു. അയാളും.
“പിന്നെ താൻ ഇനി മുതൽ എന്നെ ശ്രീ എന്ന് വിളിച്ചാൽ മതി”
“ഓക്കെ”
അങ്ങനെ ഞങ്ങൾ ഫ്രണ്ട്‌സ് ആയി….. ശ്രീ നല്ല ഫ്രണ്ട്ലിയാണ്. ശ്രീയുടെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. അങ്ങനെ ഞങ്ങൾ നാലുപേരും നല്ല ഫ്രണ്ട്‌സ് ആയി. ഇന്ന് ശ്രീനാഥ്‌ ജോയിൻ ചെയ്തിട്ട് ഒരുമാസം ആവറായി. നാളെയാണ് ഡിസംബർ പത്ത്. നിരഞ്ജന്റെയും പ്രിയയുടെയും കല്യാണം. കല്യാണത്തിന് പോകണം.
____________________________________
“ശ്രീ”………
“എന്താടോ”…..
“നാളെ ഞാൻ ലീവ് ആണ്”……
“എന്ത് പറ്റി”………
“നാളെ ഒരു കല്യാണം ഉണ്ട്”……..
“ആരുടെ”……
“എന്റെ ex-husbandന്റെ”……..
“നിരഞ്ജൻ….അല്ലെ”…..
“അതെ……. തനിക്ക് എങ്ങനെ അറിയാം”…… “അതിനെപ്പറ്റിയൊക്ക താൻ വഴിയെ അറിയും”.
“പിന്നെ കല്യാണത്തിന് താൻ ഒറ്റക്ക് പോകണ്ട”……
“പിന്നെ……ഞാനും വരാം….. അയാളെ ഒന്ന് ഞെട്ടിക്കാടോ”…..
“ശ്രീ….ആർ യൂ മാഡ്” ….
“നോ ..ഡിയർ… ഞാൻ കാര്യമായിട്ട് പറഞ്ഞതാ”……. “അതിനെ കുറിച്ച് ഒന്നും താൻ ഇപ്പൊ ആലോചിക്കേണ്ട”………
“പിന്നെ അയാൾക്ക് ഒരു ഗിഫ്റ്റ് വാങ്ങണ്ടേ”… ശ്രീ ചോദിച്ചു
“വാങ്ങണം”…….
“അത് ഞാൻ വാങ്ങിക്കോളാം”……….ശ്രീ പറഞ്ഞു
“ഓക്കെ”
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

നീ എന്ത് പറഞ്ഞാലും നടക്കില്ല അവന്തി…..അവന്റെ കല്യാണത്തിന് ഈ വീട്ടിൽ നിന്നും നിന്നെ ഞാൻ വിടില്ല……
അച്ഛാ പ്ലീസ്…….
“ഇല്ല അവന്തി……..എനിക്ക് പറ്റിയ ഒരു തെറ്റിൽ നിന്നും നീ കര കയറിയതെ ഒള്ളു….ഇനിയും നിന്നെ പഴയത് പോലെ കാണാൻ എനിക്ക് പറ്റില്ല”…….
“അച്ഛാ…. ഞാൻ ഒരിക്കലും ഇനി പഴയത് പോലെ ആവില്ല” പിന്നെ ഞാൻ ഒറ്റയ്ക്കല്ല ശ്രീനാഥും കൂടെ ഉണ്ട്…..”ഞാൻ പൊക്കോട്ടെ……. പ്ളീസ് ……..
“മമ് പോയിട്ട് വാ”…..
*****************************************
ഇന്ന് രാവിലെ ഉണർന്നു. അച്ഛൻ വാങ്ങി തന്ന സാരിയും ഉടുത്ത് ഞാൻ ഒരുങ്ങിയിറങ്ങി. നാളുകൾക്ക് ശേഷം ഞാൻ നല്ല പോലെ ഒരുങ്ങി. എന്നെ കണ്ട് അച്ഛനും അമ്മയും നോക്കി നിന്നു. യാത്ര പറയാൻ നേരം അച്ഛൻ പറഞ്ഞു”അവൻ വേറൊരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നത് എന്റെ മോൾ കാണണം , ആ മണ്ഡപത്തിൽ നിന്നും ഇറങ്ങുമ്പോൾ മോളുടെ മനസ്സിൽ അവൻ ഉണ്ടാവരുത്. “അച്ഛൻ പേടിക്കണ്ട…..അയാൾ എന്റെ മനസ്സിൽ നിന്നും പോയിക്കഴിഞ്ഞു”….
●●●●●●●●●●●●●●●●●●●●●●●●●●●●●●●
അങ്ങനെ ഞാനും ശ്രീയും മണ്ഡപത്തിലെത്തി. മുഹൂർത്തം ആയപ്പോൾ നിരഞ്ജൻ പ്രിയയുടെ കഴുത്തിൽ താലി ചാർത്തി. അപ്പോൾ ഞാൻ കണ്ടു എന്നെ നോക്കി കണ്ണുനീർ ഒഴുക്കുന്ന നിരഞ്ജന്റെ അമ്മയെ. താലികെട്ട് കഴിഞ്ഞു ഉടനെ തന്നെ ആ അമ്മ ഓടി എന്റെ അടുത്തെത്തി.
“മോളെ…. നീ എന്തിനാ വന്നേ, ആ ദുഷ്ടൻ കാരണമല്ല എന്റെ മോളുടെ ജീവിതവും കൂടി”……
“അമ്മേ കരയല്ലേ എനിക്ക് വിഷമം ഒന്നുമില്ല. അമ്മ കരായതിരിക്കൂ”………
“ഇത് ആരാ മോളെ”……
“ഇത് ശ്രീനാഥ്‌…ഞങ്ങള് ഒരുമിച്ചാണ് വർക്ക് ചെയ്യുന്നത്”
“മമ്”
“അവന്തിക വാടോ… നമുക്ക് അയാളെ കണ്ടിട്ട് വരാം”…
“മമ്”….
അയാളെയും അവളെയും കാണാനായി മണ്ഡപത്തിലേക്ക് നടക്കുന്നതിനിടയിൽ ശ്രീ എന്റെ കൈയിൽ പിടിച്ചു. എന്നോട് ചേർന്ന് നിന്നിട്ട് പറഞ്ഞു
“തകർത്ത് അഭിനയിച്ചോളണം” യെന്ന്. ആലോചിച്ചപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി.
————————————-
കൈ കോർത്ത് ചേർന്ന് നടന്ന് എന്നെയും ശ്രീയെയും കണ്ട് അയാൾ ഞെട്ടി നിൽക്കുവാണ്. ശ്രീ വാങ്ങി തന്ന ഗിഫ്റ്റ് ഞാൻ അവർക്ക് കൊടുത്തു.
“ഇത് ആരാ”….നിരഞ്ജൻ എന്നോട് ചോദിച്ചു.
ഞാൻ മറുപടി പറയുന്നതിന് മുന്നേ തന്നെ ശ്രീ അയാൾക്ക് കൈകൊടുത്തു.
“ഹായ് ഐ ആം ശ്രീനാഥ്‌”…..നിരഞ്ജനും കൈകൊടുത്തു.
“അവന്തികയുടെ കൂടെയാണ് വർക്ക് ചെയ്യുന്നത്….പിന്നെ ഞങ്ങളുടെ കല്യാണവും തീരുമാനിച്ചു. മേ ബീ വിത്തിൻ വൺ ഇയർ ഞങ്ങളുടെ കല്യാണവും കാണും. ഞങ്ങൾ ക്ഷണിക്കും നിങ്ങൾ രണ്ടുപേരും തീർച്ചയായിട്ടും വരണം”
ശ്രീ പറഞ്ഞതൊക്കെ കേട്ട് ഞാൻ ഞെട്ടി പോയി . ദൈവമേ!!!!!ശ്രീക്ക് വട്ടാണോ….. എങ്കിലും ആ ഞെട്ടൽ ഞാൻ പുറത്ത് കാണിച്ചില്ല……..കേട്ടതൊക്കെ സത്യമാണോ എന്നറിയാൻ പ്രിയയും നിരഞ്ജനും എന്റെ മുഖത്തേക്ക് നോക്കി. അവരെ നോക്കി ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു. Anyways wish you guys a happy married life ,എന്ന് പറഞ്ഞ് ശ്രീ എന്നെ ചേർത്ത് പിടിച്ച് നടന്നു. മണ്ഡപത്തിന് പുറത്ത് നിരഞ്ജന്റെ അമ്മ ഉണ്ടായിരുന്നു.
“മോളെ”

 

തുടരും

അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!