വക്കീലിന്റെ റൂമിന് വെളിയിൽ ഒരു ശില പോലെ ഞാൻ നിന്നു. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 2
വർഷമേ ആയുള്ളൂ. ഈ രണ്ട് വർഷത്തിനുള്ളിൽ ഞാൻ എന്തെല്ലാം അനുഭവിച്ചു ഇനിയും ആ മനുഷ്യന്റെ കൂടെ സഹിച്ച് ജീവിക്കാൻ വയ്യ. ‘അവന്തിക’ വക്കീൽ വിളിക്കുന്നു. പോയിട്ട് വാ മോളെ……..അച്ഛൻ പറഞ്ഞു. പുറത്ത് ദേവിക നന്ദൻ എന്ന് എഴുതി ബോർഡ് വച്ചിട്ടുണ്ട്. പതിയെ നടന്ന് ഞാൻ അകത്തുകയറി. അവന്തിക ഇരിക്കു. അടുത്ത് കണ്ട ചെയറിൽ ചൂണ്ടി വക്കീൽ പറഞ്ഞു. എന്റെ എതിർ വശത്ത് നിരഞ്ജനും ഇരുന്നു.
സോ……എനിക്ക് നിങ്ങളോട് 2 പേരോടും ആണ് പറയാനുള്ളത്. നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷമേ ആയിട്ടുള്ളു. പരസ്പരം അഡ്ജസ്റ്റ് ചെയ്താൽ ഇനിയും നിങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റും.’എനിക്ക് പറ്റില്ല മാഡം’ഇവളുടെ കൂടെ ഇനി വയ്യ. ഇവളെ ഡിവോഴ്സ് ചെയ്തിട്ട് വേണം എനിക്ക് പ്രിയയെ കല്യാണം കഴിക്കാൻ. അവന്തിക എന്ത് പറയുന്നു. എനിക്ക് സമ്മതമാണ്……….
ആരുടെയും ജീവിതത്തിൽ വിലങ്ങുതടിയായിട്ട് ഞാൻ നിൽക്കുന്നില്ല. ഓക്കെ സോ…..രണ്ട് പേർക്കും സമ്മതമാണെങ്കിൽ നമ്മുക്ക് mutual ഡിവോഴ്സ് ഫയൽ ചെയ്യാം ….അതാകുമ്പോൾ ആറു മാസം കൊണ്ട് ഡിവോഴ്സ് കിട്ടും. ഓക്കെ താങ്ക്സ് മാഡം. ഇപ്പോൾ രണ്ടുപേരും ഈ പേപ്പറിൽ സൈൻ ചെയ്യൂ എന്ന് പറഞ്ഞ് ഡിവോഴ്സ് പെറ്റീഷൻ നിരഞ്ജന്റെ കയ്യിൽ കൊടുത്തു.
സൈൻ ചെയ്യുന്നതിന് മുമ്പ് എന്നെ ഒന്ന് നോക്കുമെന്ന് ഞാൻ വിചാരിച്ചു പക്ഷേ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാൾ ആ പേപ്പറിൽ സൈൻ ചെയ്തു എന്നിട്ട് ആ പേപ്പർ എന്റെ നേർക്ക് നീക്കി വെച്ചു.എന്റെ പേര് എഴുതിയടത് സൈൻ ചെയ്യാനായി പേന കയ്യിൽ എടുത്തപ്പോൾ എന്റെ കൈ വിറച്ചു. സൈൻ ചെയ്യുന്നതിന് മുമ്പായി നിരഞ്ജന്റെ മുഖത്തേക്ക് ഒരു പ്രാവശ്യം ഞാൻ നോക്കി. ആ മുഖത്ത് സന്തോഷം മാത്രം. ആരുടെയും സന്തോഷം ഞാൻ ആയിട്ട് കെടുത്തുന്നില്ല. ധൈര്യം സംരംഭിച്ച് ഞാൻ ഒപ്പിട്ടു. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ കണ്ടു എന്റെ ജീവിതം നശിപ്പിച്ചവളെ പ്രിയയെ. അവളെ കണ്ടപ്പോൾ ദേഷ്യം കൊണ്ട് എന്റെ മുഖം ചുവന്ന് തുടുത്തു. എന്നാൽ അവളുടെ മുഖത്ത് സന്തോഷം മാത്രം. പതിയെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു….”പ്രിയെ എന്റെ ജീവിതം നീ കാരണമാ ഇല്ലാതായത് അതിനു നീ അനുഭവിക്കും. ഓ……അനുഭവിക്കാൻ നേരം ഞാൻ നിന്നെ അറിയിച്ചോളാം…… ഓക്കെ പറയണേ ….
‘അവന്തിക’ നിരഞ്ജന്റെ ആ വിളിയിൽ ഞാൻ അവളുടെ മുഖത്ത് നിന്നും കണ്ണുകൾ മാറ്റി. അയാളുടെ മുഖത്തേക്ക് നോക്കി.
“ഞാൻ വിചാരിച്ചു നീ സൈൻ ചെയ്യില്ലെന്ന്. എന്തായാലും നീ സൈൻ ചെയ്തല്ലോ……….താങ്ക് ഗോഡ്. പിന്നെ ഉടനെ തന്നെ എന്റെയും പ്രിയയുടെയും വിവാഹം കാണും. നീ വരണം. ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത നീ ഇനി വേറെ കല്യാണത്തിന് നിൽകണ്ട എന്നേ ഞാൻ പറയൂ….നീ കല്യാണം കഴിച്ചാലും ചിലപ്പോൾ ആ ബന്ധവും ഇങ്ങനെയായലോ?”
“മതി! നിർത്ത് ഇത്രയും നേരം നിങ്ങള് പറഞ്ഞതെല്ലാം ഞാൻ കേട്ടു നിന്നു. എനിക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല എന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞോ …..പറഞ്ഞൊന്ന് …….?
“പറഞ്ഞില്ല പക്ഷേ രണ്ട് വർഷം കഴിഞ്ഞിട്ടും നീ ഒരു അമ്മയായില്ലലോ ……..എന്റെ സ്വത്തിനൊക്കെ ഒരു അവകാശി വേണം. അപ്പോൾ ശരി അവന്തിക …..എന്റെയും പ്രിയയുടെയും കല്യാണത്തിന് നീ വരണം…. ഓക്കെ ബൈ”!!!!!!!!!!
എനിക്ക് ഒരു കുഞ്ഞിന് കൊടുക്കാനുള്ള കഴിവില്ല പോലും ഡിവോഴ്സ് കിട്ടാനുള്ള അയാളുടെ റീസെൺ അതായിരുന്നു. അയാൾ പ്രിയയെ ചേർത്ത് പിടിച്ച് നടന്ന് പോകുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് പൊട്ടി പോയി. ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടേ ഇരുന്നു.
മോളെ……അച്ഛനാണ് എന്റെ മോള് അത് മറന്നേക്ക്. അച്ഛന് ഒരു തെറ്റ് പറ്റിപോയി. അവനെ പറ്റി കൂടുതൽ ഒന്നും അന്വേഷിക്കാതെ ഞാനാ അവനെ നിന്റെ തലയിൽ വെച്ച് തന്നത്. അച്ഛനാ തെറ്റുകാരൻ. വേണ്ട അച്ഛാ…… അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല……. ഇങ്ങനെ ഒന്ന് അനുഭവിക്കണമെന്ന് ദൈവം വിധിച്ചിരുന്നു. അത് അങ്ങ് കഴിഞ്ഞു. അയാള് ജീവിക്കട്ടെ………… അവന്തിക……… വക്കീലാണ്
“കാര്യങ്ങൾ ഒക്കെ എനിക്ക് മനസ്സിലായി. അയാളുടെ ജീവിതത്തിൽ നിന്ന് താൻ ഒഴിഞ്ഞു കൊടുത്തത് നന്നായിയെന്നെ ഞാൻ പറയൂ. പിന്നെ താൻ മാറണം വിഷമങ്ങൾ ഒക്കെ മാറ്റി വെച്ച് താൻ ആ പഴയ അവന്തികയാവണം. സ്ത്രീ അപലയല്ല എന്ന് അയാൾക്ക് മുന്നിൽ താൻ കാണിച്ച് കൊടുക്കണം.പിന്നെ പ്രിയ അവളെ എനിക്ക് വർഷങ്ങളായിട്ട് അറിയാം……
തുടരും
അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Can i post ur novel in my share chat account for readers
You can share the link
You can but make sure to include my name “Rithika siddharth”