Skip to content

അവൾ പറക്കട്ടേ ഉയരങ്ങളിൽ

malayalam story

“ഡാ ഗൗതമേ ഗീതു ഇത് വരേ
കോളേജിൽ നിന്നും വന്നില്ലടാ….

“സാധാരണ ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ അവൾ പുറത്ത് കാത്തു നിൽക്കുന്നതാണ്..

“ഇന്നെന്താണ് ഇത്രയും
താമസിയ്ക്കുന്നത്..

“അതിനെന്താ അമ്മേ അവൾ കൊച്ചു കുട്ടിയല്ലല്ലോ അവള് വരും…

“നിനക്കത് പറയാം ഞാൻ ഒരു
അമ്മമായാണ് എനിയ്ക്ക് ആശങ്ക ഇല്ലാതിരിയ്ക്കുമോ..

“ഞാൻ ഒരു അമ്മയാണ്…

“അതും ഈ പ്രായത്തിൽ ഉള്ള ഒരു പെൺകുട്ടി..

“അതിനിപ്പോൾ അവളുടെ പ്രായത്തിനു എന്താണ് അമ്മേ കുഴപ്പം അവൾക്കും സ്വാതന്ത്ര്യം വേണ്ടേ ഇത് പഴയ കാലമൊന്നുമല്ലല്ലോ.

“അവളേ പോലേ ഒരുപാട് കുട്ടികൾ ആ കോളേജിൽ പഠിയ്ക്കുന്നില്ലേ..

“അമ്മ വിഷമിക്കാതെ…

“ഒന്നുമില്ലേലും അമ്മയും ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥയല്ലേ. .

അതെങ്ങനെ ആണ് കോളേജിൽ പഠനം മാത്രമാണെങ്കിൽ കുഴപ്പമില്ല ഇത് അതാണോ
സകല പരിപാടികളിലും ഉണ്ട്..

“എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ

ഇങ്ങനെ ഒരു ചേട്ടനും…

“എന്താണെന്നു വെച്ചാൽ ആയിക്കോളൂ…

“അമ്മ വിഷമിക്കാതെ അവൾ നമ്മുടെ കുഞ്ഞൂസ് അല്ലേ..

“ഞാൻ വിളിക്കാം..

“ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു. ..

“ഫോൺ റിംഗ് ചെയ്യുന്നുണ്ട്…

ഹലോ ഏട്ടാ…

നീ ഇത് എവിടാ കുഞ്ഞൂസേ..

“ഏട്ടാ ഞാൻ ഒരു കോഫി ഷോപ്പിൽ ആണ് കൂടേ ദീപ്തിയും ഉണ്ട്.

“അതല്ല നീയെന്താണ് താമസിയ്ക്കുന്നത്..

“ഏട്ടാ ഇന്ന് കോളേജിൽ ബാഡ്മിന്റൺ പ്രാക്ടിസ് ഉണ്ടായിരുന്നു . .

“അടുത്ത ആഴ്ചയാണ് മത്സരം
കോളേജിൽ നിന്നും ഞങ്ങൾ നാലു കുട്ടികൾ ഉണ്ടായിരുന്നു…

“അത് കഴിഞ്ഞു ലൈബ്രറിയിൽ കയറി
കുറച്ച് ബുക്ക്സ് എടുത്തു..

അതാണ് താമസിച്ചത്..

“എന്നാൽ നിനക്കൊന്നു വിളിച്ചു
പറഞ്ഞൂടെ കുഞ്ഞൂസേ .

“സോറി ഏട്ടാ മറന്നു പോയി..

പിണങ്ങല്ലേ.

“ശരി ശരി നീ വേഗം വാ
ഇവിടേ അമ്മ വിഷമിച്ചു ഇരിയ്ക്കുവാണ്…

“ശരി ഏട്ടാ ഞാൻ എത്തിപ്പോയി…

ആരാണ് ഗീതു ഏട്ടൻ ആണോ..

“അതേടി ഏട്ടനും അമ്മയും വിഷമിച്ചു ഇരിയ്ക്കുവാണ് വേഗം പോകണം..

“നിന്നേ ഞാൻ ബസ്‌റ്റോപ്പിൽ വിടാം ഇന്ന് വീട്ടിൽ വിടാൻ ടൈം ഇല്ലാ.

“നീ ലക്കിയാണ് പെണ്ണേ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഒരു ഏട്ടനേ കിട്ടീല്ലേ…

“കഥ പറഞ്ഞു നിൽക്കാൻ സമയം ഇല്ല വാ പോകാം.

“ഇതാണ് എന്റെ കുഞ്ഞൂസ് എനിയ്ക്ക് എട്ട് വയസ്സുള്ളപ്പോൾ ആയിരുന്നു അവൾ ജനിച്ചത്.

“അവൾക്ക് മൂന്നു വയസ്സുള്ളപ്പോൾ ഞങ്ങളുടെ അച്ഛൻ മരിച്ചു. ..

അതോടു കൂടി എന്റെ സ്വപ്‌നങ്ങൾ
എനിയ്ക്ക് ഉപേക്ഷിയ്ക്കേണ്ടി വന്നു.

.നന്നായിട്ടു പഠിക്കും എന്നതിലുപരി നല്ലൊരു സ്പോർട്സ് മാൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നു ഞാൻ..

അതിനുള്ള പിന്തുണ അച്ഛന്റെ ഭാഗത്ത്‌

നിന്നും ഉണ്ടായിരുന്നു.

“പക്ഷേ പെട്ടെന്നാണ് അച്ഛന്റെ മരണം അതിനു ശേഷം അച്ഛന്റെ ജോലി എനിയ്ക്കായി മാറ്റി വെയ്ക്കണം എന്ന് അമ്മ പറഞ്ഞെങ്കിലും കുടുംബത്തിന്റെ മുന്നോട്ട് പോക്കിന് ആ ജോലി അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു…

“അവിടേ ഞാൻ എന്റെ സ്പോർട്സിനോടുള്ള ഇഷ്ട്ടം മാറ്റി വെച്ച് പഠിച്ചു നല്ലൊരു ജോലി വാങ്ങാൻ തീരുമാനിച്ചു ….

“ഇതിനിടയിൽ ആയിരുന്നു കുഞ്ഞൂസിന്റെ സ്പോർട്സിനോടുള്ള കമ്പം ഞാൻ തിരിച്ചറിയുന്നത്…

“അങ്ങനെ അവളേ പൂർണമായും പിന്തുണയ്ക്കാൻ ഞാൻ തീരുമാനിച്ചു.

ബന്ധുക്കൾ എതിർത്തു…

“എന്താണ് ഈ പറയുന്നത് ഈ പെൺകുട്ടികൾക്ക് പറ്റിയ പണിയാണോ
ഇത് ഈ ഓട്ടവും ചാട്ടവുമെല്ലാം…

“മുത്തശ്ശിയുടെ സംശയം ..

“ഇത് പഴയ കാലമൊന്നുമല്ല മുത്തശ്ശി പെൺകുട്ടികൾ എല്ലാ മേഖലയിലും ഇപ്പോൾ ആണ്കുട്ടികൾക്കൊപ്പമുണ്ട്…

“എനിയ്ക്ക് നേടാൻ കഴിയാത്തത് എന്റെ കുഞ്ഞൂസിനു നേടാൻ കഴിയണം അവൾ ഈ നാടിന്റെ അഭിമാനം ആകണം.

അവിടേ തീർന്നു എതിർപ്പുകൾ.

“പിന്നേ അമ്മയുടെ പിന്തുണയും എനിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

അതായിരുന്നു എന്റെ കുഞ്ഞൂസിന്റെ പ്രചോദനം …

“ഇതിനിടയിൽ എനിയ്ക്ക് ബാങ്കിൽ നല്ലൊരു ജോലിയും സമ്പാദിയ്ക്കാൻ കഴിഞ്ഞു…

“അവൾ ഇന്ന് കോളേജിന്റെ അഭിമാനം ആണ്.. ബാഡ്മിന്റൺ, വോളി ബോൾ അങ്ങനെ എല്ലാ ടീമിന്റെയും ക്യാപ്റ്റൻ അവളാണ്.

“പക്ഷേ ഇതൊന്നും അല്ല അവളുടേ സ്വപ്‌നങ്ങൾ…

“രാജ്യസുരക്ഷ ഏറ്റെടുത്തു രാജ്യത്തെ സേവിക്കണം…

“അതാണ് അവളുടേ സ്വപ്നം…

“അതൊക്കെ നടക്കും കുഞ്ഞൂസേ നീ
ഏട്ടന്റെ അഭിമാനം ആയത് പോലേ ഈ നാടിന്റെ അഭിമാനം ഉയർത്തും തീർച്ച…

“അതിലേയ്ക്ക് എന്റെ കുഞ്ഞൂസ് എത്തും…

അത് എനിയ്ക്കുറപ്പാണ്..

“പക്ഷേ ഇപ്പോളും വീട്ടിൽ വന്നാൽ ദാവണി ചുറ്റി പൊട്ടും കുത്തി എന്നോട് ചെറിയ അടിയും കൂടി നടക്കുന്ന ഒരു പാവം
പെണ്ണാണ് അവൾ..

“അവൾ പറക്കട്ടെ
അവൾക്ക് കഴിയാവുന്ന ഉയരങ്ങൾ തേടി
. ഈ ഏട്ടൻ എന്നും അവൾക്കൊപ്പമുണ്ടാകും…

“അവൾ മാത്രമല്ല ഒരുപാട് സർഗ്ഗ ശേഷിയുള്ള പെൺകുട്ടികൾ ഈ കാലഘട്ടത്തിൽ നമ്മുടെ ഭരണ രംഗത്തും ശാസ്ത്ര സാങ്കേതിക സാമൂഹിക രംഗങ്ങളിലും കടന്നു വരട്ടേ…

“അത് വഴി നമ്മുടെ രാജ്യത്തിന്റെ കീർത്തി വാനോളം ഉയർന്നു പാറി പറക്കട്ടെ..

“അതേ അവൾ പറക്കട്ടെ ഒരുപാട് ഉയരങ്ങളിലേയ്ക്ക്…

ഏട്ടാ..

“ദാ കുഞ്ഞൂസ് വന്നു എന്ന് തോന്നുന്നു
ഞാൻ അവളേ അകത്തേയ്ക്ക് കൂട്ടട്ടെ…

രചന

VijayKumar Unnikrishnan
4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!