തെക്കേടത്തെ അധ്യാപക ദമ്പതിമാരാണ് രവികുമാറും ഭാര്യ പ്രിയയും . രണ്ടു പേരും ഒരേ സർക്കാർ സ്കൂളിലെ ജീവനക്കാർ. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകർ….ഭാവിയിൽ മാതൃകാ അധ്യാപകർക്കുള്ള അവാർഡ് കിട്ടാൻ സാധ്യതയുള്ളവർ..അത്രയ്ക്കും ആത്മാർഥമായ സേവനവും സത്യസന്ധതയുമായിരുന്നു രണ്ടു പേർക്കും..അവരുടെ രണ്ടു പെരുടേയും അരുമപുത്രനാണ് നമ്മുടെ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിക്കുട്ടൻ….നാലു വയസു ആയ, സ്കൂളിൽപോയി തുടങ്ങിയ കുട്ടികുറുമ്പൻ…..(കുട്ടി പത്താം ക്ലാസ്സിലാണെങ്കിലും നാക്ക് എം എ ക്കാണു പടിക്കുന്നതെന്നു ഈ മഹാനെ കൂടെ ഉദ്ദേശിച്ചാകും പറഞ്ഞേ).
ഒരിക്കൽ സ്കൂളിൽ നിന്നും തിരിച്ചു വന്ന ഉണ്ണി കുട്ടന്റെ കയ്യിൽ അവന്റേതല്ലാത്ത ഒരു പെൻസിൽ രവികുമാർ കണ്ടു. തൻ്റെ പുത്രന്റെ കയ്യിൽ ആ കളറിലുള്ള പെൻസിൽ കാണാൻ സാധ്യതയില്ലാത്തതിനാൽ കണ്ട പാടെ തന്നെ ഉണ്ണിക്കുട്ടനെ അല്പം ഗൗരവം നടിച്ചു രവികുമാർ ചോദ്യം ചെയ്യൽ ആരംഭിച്ചു .
“ഇതെവിടെന്നു കിട്ടിയ പെൻസിൽ ആണുണ്ണികുട്ടാ”…….
“എൻ്റെ അടുത്തിരിക്കുന്ന കൂട്ടുകാരി മിന്നുവിന്റെ കയ്യിൽ നിന്ന് തറയിൽ വീണതാ ..നല്ല ഭംഗിയുള്ള പെൻസിലാണച്ഛാ….ദാ നോക്കിയേ…നിക്കൊത്തിരി ഇഷ്ടായി..നല്ല കളർ.. കുറച്ചു കഴിഞ്ഞു മിന്നു പെൻസിൽ അവിടെയൊക്കെ തിരയുന്നത് കണ്ടിട്ടും തിരിച്ചു കൊടുക്കാൻ തോന്നിയില്ലെനിക്ക്..അവൾക്കു അതുപോലത്ത വേറെ പെൻസിൽ അവളുടെ അച്ഛൻ വാങ്ങിക്കൊടുക്കും”
അല്പം ഭയത്തോടെയാണെങ്കിലും ഉണ്ണിക്കുട്ടൻ നിഷ്കളങ്കതയോടെ പറഞ്ഞു .
രവികുമാർ തൻ്റെ മകനെ ചേർത്ത് പിടിച്ചു നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു
“മോനെ മറ്റുള്ളവരുടെ സാധനം അവരുടെ അനുവാദമില്ലാതെ എടുക്കരുത്.. അത് മോഷണമാണ്..അങ്ങനെ ചെയ്താൽ ദൈവകോപമുണ്ടാകും.. “
“ആണോ അച്ഛാ. പക്ഷെ ഇത് മിന്നുവിന്റെ കയ്യിൽ നിന്നും വീണുപോയതല്ലേ”..
“എന്നാലും നമ്മളെടുത്തുകൂടാ കുഞ്ഞേ.. അത് കള്ളത്തരമാണ്.. അവള് പെൻസിൽ തിരഞ്ഞപ്പോൾ നിനക്ക് തിരിച്ചു കൊടുത്തുകൂടായിരുന്നോ ?. ചിലപ്പോൾ പെൻസിൽ കളഞ്ഞു പോയതിനു അവളെ അച്ഛൻ വഴക്കു പറയല്ലേ? കള്ളത്തരം പറയുന്നവരെയും ചെയ്യുന്നവരെയും ദൈവത്തിനിഷ്ടമാകില്ല.. ദൈവം കോപിക്കും.. അങ്ങനെ ഉള്ളവരുടെ കൂടെയും കൂട്ടുകൂടിക്കൂടാ. എൻ്റെ ഉണ്ണിക്കുട്ടൻ നല്ല മോനല്ലേ. ചക്കര കുട്ടനല്ലേ. ഈ പെൻസിൽ നാളെ തന്നെ മിന്നുവിന് കൊണ്ട് കൊടുക്കണം കേട്ടോ . എന്നിട്ടു സോറിയും പറയണം ..ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കരുത് “….
അച്ഛൻ പറഞ്ഞതതുപോലെ അനുസരിക്കുന്ന ഉണ്ണിക്കുട്ടൻ പിറ്റേന്നുതന്നെ മിന്നുവിന്റെ പെൻസിൽ തിരികെക്കൊടുത്തു,,അതിനു ശേഷം അവർ നല്ല ചങ്ങാതിമാരുമായി ………………..
അങ്ങനെ നാലഞ്ചു മാസം കൂടെ കഴിഞ്ഞപ്പോൾ ഉണ്ണിക്കുട്ടന് അഞ്ചു വയസ്സായി. മോശമല്ലാത്ത രീതിയിൽ ചെറിയ ആഘോഷം തന്നെയായിരുന്നു അവൻ്റെ ബർത്ഡേയും . അഞ്ചു വയസ്സായെന്ന് മനസിലാക്കിയ ഉണ്ണിക്കുട്ടൻ താനേതോ മുതിർന്ന കുട്ടിയായെന്നവന് തോന്നി,………………
ഇനി കഥയിലേക്ക് വാരാം
മിക്ക ശനി ഞായർ അവധി ദിവസങ്ങളിലും അവർ മൂവരും കൂടെ പ്രിയയുടെ തറവാടുവീട്ടിലേക്ക് അമ്മയെയും അച്ഛനെയും സന്ദർശിക്കാൻ പോകും.. കൂടെ ചെല്ലാൻ രവി മടിക്കുന്ന ദിവസങ്ങളിൽ പ്രിയയും ഉണ്ണികുട്ടനും ബസ്സിലായിരിക്കും യാത്ര…
അങ്ങനെ ഒരു ഞായറാഴ്ച ,ഉണ്ണിക്കുട്ടനും പ്രിയയും കൂടെ ബസിൽ പോകാൻ തീരുമാനിച്ചു. ബസ് സ്റ്റോപ്പിലെത്തിയപ്പോൾ അവരുടെ അയൽവാസിയായ അശ്വനിയും അവിടെ ഉണ്ടായിരുന്നു . പ്രിയയും അശ്വനിയും ഒരേനാട്ടുകാരാണ്.. അവർക്കു ഒരു ബസിൽ തന്നെയാണ് പോകേണ്ടതും. കണ്ടപാടെ തന്നെ പ്രിയയും അശ്വനിയും കത്തിയടി തുടങ്ങി.
ബസ് എത്തി. പ്രിയയും അശ്വനിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്. ഉണ്ണിക്കുട്ടൻ പ്രിയയുടെ ,മടിയിലും . സന്തോഷത്തോടെ അശ്വനിയുടെ ടിക്കറ്റ് കൂടെ പ്രിയ എടുക്കാമെന്ന് പറഞ്ഞു.. സ്നേഹത്തോടെ അശ്വനി അത് നിരസിച്ചെങ്കിലും പ്രിയയുടെ നിർബന്ധത്തിനു വഴങ്ങിയ അശ്വനി , അവസാനം പ്രിയ പറഞ്ഞത് സമ്മതിച്ചു.
ടിക്കറ്റ് കാശിനു വേണ്ടി പേഴ്സില് പൈസ തപ്പിയ പ്രിയ ചെറുതായിട്ടൊന്നു പരിഭ്രമിച്ചു.. അവർ രണ്ടു പേർക്കും കൂടെ ടിക്കറ്റ് എടുക്കാനുള്ള പൈസ കഷ്ടിച്ചേ അവളുടെ കയ്യിലുള്ളു.. ഉണ്ണിക്കുട്ടന് അഞ്ചു വയസ്സ് ആയതിനാൽ ഇനിമുതൽ അവനും ഹാഫ് ടിക്കറ്റ് നിർബന്ധമാണ് . അതിനുള്ള പൈസയില്ല .ബസ്സിലുള്ളത് പരിചയമില്ലാത്ത കണ്ടക്ടറും . അവസാനം അവർ രണ്ടു പേർക്കുമുള്ള ടിക്കറ്റ് എടുക്കാമെന്നും ഉണ്ണിക്കുട്ടന്റെ വയസു കുറച്ചു പറയാമെന്നും പ്രിയ കരുതി..
“രണ്ടു ചുള്ളിമുക്ക്”
കണ്ടക്ടർ അവരെ മൂവരെയും നോക്കി……പ്രത്യേകിച്ച് ഉണ്ണികുട്ടനേ.
“കുട്ടിക്കെത്ര വയസായി..”
“നാല് “
പ്രിയയുടെ മറുപടി കേട്ട് ഉണ്ണിക്കുട്ടൻ അവളെയും കണ്ടക്ടറേയും മാറിനാറി നോക്കി. അശ്വനിയും പ്രിയയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഉണ്ണികുട്ടന്റെ അഞ്ചാമത്തെ ബർത്ഡേയ് ആഘോഷത്തിൽ അവളും പങ്കെടുത്തിരുന്നു .
“കുട്ടിയെ കണ്ടാൽ പറയില്ലാലോ നാല് വയസ്സാണെന്നു “
“സത്യമാ ഞാൻ പറഞ്ഞെ “
കണ്ടക്ടർ ഒന്നമർത്തി മൂളിക്കൊണ്ടു അവർ രണ്ടുപേർക്കുമുള്ള ടിക്കറ്റ് കൊടുത്തു…ശെഷം തൊട്ടു പിന്നിലിരിക്കുന്നവർക് ടിക്കറ്റ് കൊടുക്കുവാനായിട്ടു നീങ്ങി….
‘”അമ്മ ചീത്തയാ…”.
.
ഉണ്ണിക്കുട്ടൻ ഉറകെ പറഞ്ഞു..?
കണ്ടക്ടറും ബസ്സിലുള്ളവരും അതു കേട്ടു അവർ മൂന്നുപേരും ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി. ബസ്സിൽ തിരക്ക് കുറവായിരുന്നു. അതിനാൽ ഉണ്ണികുട്ടന്റെ ശബ്ദം ബസ്സിനുള്ളിൽ ഉച്ചത്തിൽ കേൾക്കാം .കാര്യം മനസ്സിലാകാതെ പ്രിയ ഉണ്ണികുട്ടനേ തുറിച്ചുനോക്കി..
“അമ്മക്ക് ദൈവകോപമുണ്ടാകും. അങ്ങനുള്ളവർടെ കൂടെ കൂടരുതെന്നാണ് അച്ഛൻ പറഞ്ഞെ. ഞാനിനി അമ്മയുടെ കൂടെ കൂടില്ല ” .
“എന്താ മോനെ കാര്യം”
‘അമ്മ എന്തിനാ ഈ മാമന്റെ കൂടെ നുണ പറഞ്ഞേ ഉണ്ണിക്കുട്ടന് നാല് വയസേ ആയുള്ളൂ എന്നു..കഴിഞ്ഞ തിങ്കളാഴ്ച അല്ലാർന്നോ എൻ്റെ ബർത്ഡേയ് …എനിക് അന്ന് അഞ്ചു വയസ്സ് ആയില്ലേ ……ഞാൻ വലിയ കുട്ടി ആയില്ലേ അന്ന്…..അമ്മേടെ കൂടെ ഞാൻ ഇനി കൂടില്ല. അമ്മ നുണച്ചിയാ”
ഉണ്ണിക്കുട്ടന്റെ സംസാരം കേട്ട പ്രിയ ആകപ്പാടെ വല്ലാതെ വിളറി വെളുത്തു.. ചമ്മിയ മുഖവുമായി അവൾ കണ്ടക്ടറിനെ നോക്കി. ബസ്സിലുള്ളവരും ഉണ്ണിക്കുട്ടന്റെ സംസാരംകേട്ട് ചിരിക്കാൻ തുടങ്ങി…
“ഇതാണ് പിള്ള മനസ്സിൽ കള്ളമില്ലെന്നു പറയുന്നേ.. ഇയാളെ പോലുള്ള അമ്മമാരാണെൽ എപ്പോ പിള്ളേര് കള്ളത്തരം പഠിച്ചെന്നു ചോദിച്ചാൽ മതി..”
ഗൗരവത്തോടെ കണ്ടക്ടർ പറഞ്ഞു
“അത്.. പിന്നെ.. ഞാൻ….കയ്യിൽ പൈസ തികയില്ലായിരുന്നു..അതാ”
പ്രിയ എന്തൊക്കെയോ തപ്പിപിടിച്ചു പറഞ്ഞു.. അവൾ വല്ലാത്തൊരവസ്ഥയിലെത്തി
“അതൊന്നുമറിയണ്ട..ഹാഫ് ടിക്കറ്റ് എടുക്കണം”……..
അവസാനം അശ്വനിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി ഉണ്ണിക്കുട്ടന്റെ ടിക്കറ്റ് എടുത്തു. അശ്വനിയും കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. ഇതൊന്നുമറിയാതെ ഉണ്ണിക്കുട്ടൻ പുറം കാഴ്ചകളിൽ ലയിച്ചിരുന്നു. പ്രിയ നാണംകെട്ട അവസ്ഥയിലും .പാവം പ്രിയ …………
ഇതാണ് പിള്ള മനസ്സിൽ കള്ളമില്ലെന്നു പറയുന്നേ
……………………………………………………………………….
(Based on a true incident?)
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission