എന്തൊക്കെ പറഞ്ഞാലും മോനെ ശാക്കിർ നിന്റെ ഈ ആഗ്രഹം ഉപ്പ സാധിച്ചു തരില്ല. മര്യാദയ്ക്ക് എങ്ങനെയെങ്കിലും ഇക്കൊല്ലം പ്ലസ് ടു ജയിക്കാൻ നോക്ക്,,എന്നിട്ടൊരു ഡിഗ്രി എങ്കിലുമെടുത്തിട്ടു നിന്റെ ആഗ്രഹം പോലെ നീ ഗൾഫിൽ പൊക്കോ…അല്ലാതെ ഒരു വിദ്യാഭ്യാസ യോഗ്യതയുമില്ലാതെ അങ്ങോട്ട് പോകാമെന്നു നീ മനക്കോട്ട കെട്ടണ്ട “………………….
“എനിക്ക് പഠിക്കാനൊന്നും വയ്യ ഉപ്പ ….അല്ലേലും ഈ കാലത്തു ഡിഗ്രിയും പിജിയും ഒക്കെ ഉള്ള എത്ര ആൾക്കാർ ജോലി തെണ്ടി നടക്കുന്നു.. ഞാൻ ഉപ്പയെ ഇനിയും ബുദ്ധിമുട്ടിക്കാതെ സ്വന്തമായി സമ്പാതിച്ചോളാം …..നമ്മളെ അഷ്റഫു മൂത്താപ്പ അവിടെ ഉണ്ടല്ലോ…പുള്ളിക്കാരൻ വിചാരിച്ചാൽ ഒരു ജോലി എനിക്ക് ഡിഗ്രി ഇല്ലേലും കിട്ടും.. നിങ്ങളൊന്നു സമ്മതിക്കേൻ………..”
“ഇല്ല .എന്റെ അനുവാദം വാങ്ങി നീ അങ്ങനെ ഇപ്പോ അവിടെ പോയി സ്വതന്ത്രനായി എന്റെ നിയന്ത്രണമില്ലാതെ നടക്കാമെന്നു വിചാരിക്കണ്ട..നിന്നെ കൊണ്ട് പ്ലസ് ടു പാസ് ആക്കി എടുക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ”
ഇവൻ ശാക്കിർ… മാളിയേക്കൽ തറവാട്ടിലെ ഹസ്സനാർകുഞ്ഞിന്റെ രണ്ടാമത്തെ മകൻ ഹൈദരാലിയുടെ മൂന്ന് മക്കളിൽ മൂത്തവൻ . പഠനത്തിൽ ബഹു മിടുക്കനായത് കൊണ്ട് തന്നെ പ്ലസ് ടു പരീക്ഷക്ക് എട്ടു നിലയിൽ പൊട്ടിയവൻ…അവന്റെ ഉപ്പ ഹദരാലിക്കു നാട്ടിൽ ബിസിനസ് ആണ്…ശാക്കിർ പഠിച്ചു ഒരു ഡിഗ്രി ഒക്കെ എടുത്ത ശേഷം അതൊക്കെ അവനെ ഏൽപ്പിക്കണമെന്നാണ് ഹൈദരാലിയുടെ ആഗ്രഹം… പക്ഷെ ഷാക്കിരോ…എങ്ങനെയെങ്കിലും ഉപ്പയുടെ ഹിറ്റ്ലർ സാമ്രജ്യത്തു നിന്നും സ്വതന്ത്രനായി ഏതെങ്കിലും ഗൾഫു രാജ്യത്തു പോയി അടിച്ചു പൊളിച്ചു ജീവിക്കണമെന്ന് ദിവാ സ്വപ്നവും കണ്ടു നടക്കുന്ന ഒരു ന്യൂ ജൻ ഫ്രീക്കൻ…
ഉപ്പയുടെ മനസ് മാറ്റാനായി ശാക്കിർ നിരാഹാര സത്യാഗ്രഹവും (ഉപ്പ കാൺകെ മാത്രം) നടയിരിപ്പു സത്യാഗ്രഹവും നടത്തിക്കൊണ്ടിരുന്നു…പക്ഷെ ശാക്കിർ നിരാഹാര സത്യാഗ്രഹമിരിക്കുന്ന കാലയളവിലൊക്കെ രാത്രി പതിനൊന്നു മണിക്ക് ശേഷം അടുക്കളയിൽ ഒച്ചയും തവപ്പുമൊക്കെ കേൾക്കുന്നത് ഹൈദരാലി ശ്രദിക്കാറുണ്ടെങ്കിലും ചെക്കൻ സത്യാഗ്രഹമിരുന്നു ആശുപത്രിയിൽ ആകേണ്ടി വന്നാൽ ഉണ്ടാകുന്ന ധന നഷ്ടവും മാനഹാനിയും ഓർത്തു ഹൈദരാലി പിന്നെ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞു കിടക്കും
അവസാനം മനസില്ല മനസോടെ ഹൈദരാലി മോന്റെ ആഗ്രഹം സാധിക്കാമെന്നേറ്റു. അത് അവന്റെ സത്യാഗ്രഹം കണ്ടിട്ടല്ല…അവന്റെ ഉമ്മ കദീശുമ്മ ഹൈദരാലിയെ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കിയപ്പോൾ ഹൈദരാലിയുടെ മനസലിഞ്ഞു … അവരുടെ ബന്ധുവായ അഷറഫ് വഴി ഷാക്കിറിനു മൂന്നു മാസത്തെ വിസിറ്റിങ് വിസ റെഡി ആക്കി കൊടുത്തു .
തന്റെ ആഗ്രഹം സാധിക്കാൻ പോകുന്നതിൽ ശാക്കിർ ഒത്തിരി സന്തോഷവാനായി. ഒന്നാമത് തന്റെ ഉപ്പയിൽ നിന്നും ഒരു മോചനം..അല്പം പൈസ ഉണ്ടാക്കി ഉപ്പയുടെ മുന്നിൽ നിന്നും ഷൈൻ ചെയ്യണമെന്നവൻ ഉറപ്പിച്ചു..
അങ്ങനെ ആ ദിവസം വന്നെത്തി,,,ശാക്കിർ ഗൾഫിലോട്ടു പറക്കുന്ന ദിവസം..അതൊരു ജൂൺ മാസമായിരുന്നു ..നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഫ്ലൈറ്റിൽ കേറി കൃത്യം നാലുമണിക്കൂർ കൊണ്ട് ശാക്കിർ ഷാർജ എയർപോർട്ടിൽ എത്തി….രാവിലെ പത്തു മണിക്ക് .അവിടെ ലാൻഡ് ചെയ്തു .തന്റെ സ്വപ്നം സാഷാത്കരിച്ചതിൽ ശാക്കിർ മനസ് കൊണ്ട് ഒരുപാട് സന്തോഷിച്ചു….അല്ല…ഒരു ഡിസ്കോ ഡാൻസ് തന്നെ അവന്റെ മനസ്സിൽ നടന്നു .പുറത്തവനെ കാത്തു അഷറഫ് മൂത്താപ്പ ഉണ്ടായിരുന്നു…ശാക്കിർ സലാം പറഞ്ഞു..അഷറഫ് അത് മടക്കി.പരസപരം അവർ ഹാസ്സദനാം ചെയ്തു..എന്നിട് കെട്ടിപ്പുണർന്നു…ശാക്കിർ അഷറഫിന്റെ കൂടെ പുറത്തു വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടന്നു………..ഷാർജ എയർപോർട്ട് കെട്ടിടത്തിൽ നിന്നും നിന്നും പുറത്തേക്കിറങ്ങുകയാണ് നമ്മുടെ ശാക്കിർ
“ഒരു മന്ദമാരുതൻ അവനെ തഴുകി തലോടി”…
സോറി അങ്ങനെ പറയാൻ ഒരു വകുപ്പുമില്ല ,അവൻ പുറത്തേക്കിറങ്ങിയതും ചൂടുകാറ്റ് അവന്റെ മുഖത്തേക്ക് വീശി അടിക്കുന്നത് അവനു അനുഭവപെട്ടു …പാവപെട്ട ഞമ്മടെ ഫ്രീക്കൻ ലാൻഡ് ചെയ്തത് ജൂൺ മാസത്തിലാണല്ലോ…മുഖമൊക്കെ ചുട്ടുപൊളന്ന പോലൊരു തോന്നലായിരുന്നു ഷാക്കിറിനു.വണ്ടിയിൽ കയറി എ സി ഓൺ ആക്കി ഇരുന്നപ്പോളാണ് അവനൊരു സമാദാനമായത്. പോകുന്ന വഴിയിൽ അവൻ കാഴ്ചകളൊക്കെ ആസ്വദിച്ചു…പടുകൂറ്റൻ കെട്ടിടങ്ങളും മനോഹരമായി പരിപാലിക്കുന്ന റോഡ് സൈഡുകളും എല്ലാം . ഇടയ്ക്കു അഷ്‌റഫിന്റെ കൂടെ അവന്റെ ജോലി കാര്യം അന്വേഷിച്ചു. അഷറഫിന് അവിടെ സ്വന്തമായി ഒന്നു രണ്ടു കടകളൊക്കെ ഉണ്?
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission