രണ്ട് ദിവസം കഴിഞ്ഞു. മൂന്നാം ദിവസം രാവിലെ Ci പ്രതാപിന്റെ ഭാര്യ സിസ്‌ലി അടുക്കളയിൽ ദോശക്കുള്ള മാവ് കലക്കി കൊണ്ടിരിക്കുമ്പാഴാണ് പ്രതാപിന്റെ മൊബൈൽ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടത്. പ്രതാപ് ഫോണ് എടുക്കുന്നത് കാണാഞ്ഞപ്പോ സിസ്‌ലി ബെഡ്‌റൂമിലോട്ടു പോയി നോക്കി. അപ്പോൾ പ്രതാപ് നല്ല ഉറക്കമായിരുന്നു. സിസ്‌ലി മൊബൈൽ എടുത്തു നോക്കി. പേര് ഇല്ലാത്ത ഒരു നമ്പറായിരുന്നു. സിസ്‌ലി ഫോണും കയ്യിൽ പിടിച്ചു പ്രതാപിനെ കുലുക്കി വിളിച്ചു…
“അച്ചായാ. അച്ചായാ…. പ്രതാപ് ബ്ലാങ്കെറ്റ് മുഖത്തു നിന്നും മാറ്റി പാതിമയക്കത്തോടെ കണ്ണു തുറന്നു സിസ്‌ലിയെ നോക്കി കയർത്തു കൊണ്ട് പറഞ്ഞു….
“എന്താടി.. രാവിലെത്തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ ശല്ല്യപ്പെടുത്തുന്നെ.
“ഇതാ ഫോണ് ബെല്ലടിക്കുന്നു.. ആരാന്നു നോക്ക്…
“നിനക്കങ് എടുത്താലന്താ
“എന്നിട്ട് വേണം ഇന്നാളത്തെ പോലെ ഞാൻ പല പൊട്ടത്തരം പറഞ്ഞു എന്നും പറഞ് എന്റെ ചെവി തിന്നാൻ. ഇന്നാ ഫോണ് അച്ചായൻ തന്നെ എടുത്തോ….
“ഓ നാശം, ഇങ്ങു താ. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. ഏതു നാശം പിടിച്ചവനാ ഈ വെളുപ്പാൻ കാലത്ത് വിളിക്കുന്നത്… പ്രതാപ് ബ്ലാങ്കറ്റ് മാറ്റി.. അഴിഞ്ഞു പോയ തുണിയെടുത്തുടുത്തു ബെഡിൽ ഇരുന്ന് ഫോണ് വാങ്ങിയതും കോൾ കട്ടായി. അതു കണ്ടതും പ്രതാപിന് ദേഷ്യം ഇരച്ചു കയറി.
“ആരായിരുന്നെടി ഫോണിൽ, നിന്റെ തന്ത പട്ടി തീട്ടം ഔസേപ്പോ. അങ്ങേർക്കാണ് മനുഷ്യനെ രാവിലെ ഉറക്കത്തിൽ നിന്നും വിളിച്ചു ശല്ല്യപ്പെടുത്തുന്ന ഏർപ്പാടുള്ളത്…. അതു കേട്ട സിസ്‌ലിക്ക് ശുണ്ടി കയറി അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു…
“എന്റെ അപ്പനൊന്നും അല്ല. ഇത് വേറേതോ നമ്പറാണ്. പിന്നെ എന്റെ അപ്പന്റെ പേര് പട്ടി തീട്ടം ഔസേപ്പ് എന്നല്ല. പത്തി മറ്റം ഔസേപ്പന്നാ..
“ആ അങ്ങേരുടെ കയ്യിലിരുപ്പും സ്വഭാവവും വച്ചു നോക്കുമ്പോൾ അങ്ങേർക്ക് ചേരുന്ന പേര് പട്ടി തീട്ടം ഔസേപ്പ് എന്ന് തന്നെയാ…
അതു കേട്ടതും സിസ്‌ലിയുടെ മുഖം ഒന്നുകൂടി വീർത്തു. അവൾ ദേഷ്യത്തോടെ പറഞ്ഞു…
“എന്റെ അപ്പന്റെയും ഞങ്ങളുടെ കുടുംബ മഹിമയും എല്ലാം കണ്ടിട്ട് തന്നെയല്ലേ നിങ്ങൾ എന്നെ അഞ്ചു വർഷം പ്രേമിച്ചു നടന്നു മിന്ന് കെട്ടിയത്.. അന്നൊക്കെ നിങ്ങൾക്ക് എന്റെ അപ്പൻ പുണ്ണ്യളൻ ആയിരുന്നല്ലോ…
“അത് അന്ന് തന്നെ പ്രേമിക്കുമ്പോൾ തന്റെ അപ്പന്റെ ബാക്ക്ഗ്രൗണ്ട് നോക്കിയിരുന്നില്ല. പിന്നീട് തന്നെ കിട്ടിയതിന് ശേഷമല്ലേ മനസ്സിലായത് അങ്ങേര് ലോക ഉടായിപ്പ് ആണെന്ന്…. പ്രതാപ് സിസ്‌ലിയെ ചൂട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു…
“അതൊന്നും അല്ല. എനിക്ക് മനസ്സിലായി എല്ലാം. കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും ഞാൻ ഗർഭം ധരിക്കാത്തത് കൊണ്ടല്ലേ നിങ്ങൾക്ക് എന്നോട് ഇപ്പൊ ഇഷ്ട്ട കുറവ്. സിസിലി സങ്കടത്തോടെ പ്രതാപിനെ നോക്കി കണ്ണു നിറച്ചു കൊണ്ട് പറഞ്ഞു.. അതു കേട്ടതും പ്രതാപിന് സങ്കടം വന്നു. പ്രതാപ് ബെഡിൽ നിന്നും എണീറ്റ് സിസ്‌ലിയുടെ പിന്നിൽ നിന്ന് മാറിലൂടെ കൈ കടത്തി അയാളുടെ നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…
“അപ്പോഴേക്കും പിണങ്ങിയോ, അച്ചായന്റെ മോള്. ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ. നീ എന്റെ പ്രാണനല്ലേ. നമുക്കെന്തിനാ വേറെ കുഞ്ഞ്. നിനക്ക് കുഞ്ഞായി ഞാനും എനിക്ക് കുഞ്ഞായി നീയും പോരെ. നമുക്ക് ഒരു കുഞ്ഞിനെ കർത്താവ് കുറച്ചു വൈകിയാലും തരും…. അതു കേട്ടതും അവളുടെ വിഷമമെല്ലാം പോയി അവൾ തിരിഞ്ഞു സ്നേഹത്തോടെ പുഞ്ചിരിച്ചു പ്രതാപിന്റെ കവിളിൽ ഉമ്മ വെച്ചതും പ്രതാപിന്റെ മേലോട്ട് പിരിച്ചു വെച്ച മീശ അവളുടെ മൂക്കിൽ കയറി. അവൾ ആഞ്ഞൊരു തുമ്മ് തുമ്മി… ഛീ…. മൂക്ക് തിരുമ്മി കൊണ്ട് പ്രതാപിന്റെ മീശ താഴോട്ടാക്കി പരാതി പറഞ്ഞു…
“അച്ചായന് ഉറങ്ങുമ്പോഴെങ്കിലും ഈ മീശ ഒന്ന് താഴോട്ട് ആക്കിയാലെന്താ… ഇന്നലെ രാത്രിയിലും അച്ചായന്റെ മീശ എന്റെ മൂക്കിൽ കയറി ഞാൻ തുമ്മി…
“അതിന് നിന്നോട് ആരെങ്കിലും പറഞ്ഞോടി ഇന്നലെ രാത്രി എന്റെ മീശയെടുത്തു നിന്റെ മൂക്കിൽ വലിച്ചു കയറ്റാൻ…
“ആഹാ. ഇപ്പൊ അങ്ങനെയായോ.. എന്നാ അച്ചായൻ ഇന്ന് രാത്രി എന്റെ അടുത്തോട്ട് വാ, പൊന്നേ കരളേ എന്നും വിളിച്ചു കൊണ്ട്.. തൊടാൻ സമ്മതിക്കില്ല ഞാൻ.. ഹും…
“അയ്യോ, പൊന്നേ ചതിക്കല്ലേ. പകലന്തിയോളം അന്വേഷണം എന്നും പറഞ്ഞു അലഞ്ഞു നടന്നു ക്ഷീണിച്ചു വരുമ്പോ നിന്റെ കൂടെ കിടക്കുമ്പോഴാണ് ഒരു റിലീഫ് കിട്ടുന്നത്. ഞാൻ വേണമെങ്കിൽ മീശ താഴോട്ടാക്കാം.. നീ എന്നെ രാത്രി പട്ടിണിക്കിടല്ലേ…
“ആ അങ്ങനെ വഴിക്ക് വാ ci സാറേ.. സിസിലി വിജയിയെ പോലെ പറഞ്ഞു.
“നീ പോയി എനിക്ക് ഒരു ചായ എടുത്തോണ്ട് വന്നേ പെട്ടെന്ന്… അപ്പോഴാണ് ഫോണ് വീണ്ടും ബെല്ലടിച്ചത്. പ്രതാപ് മൊബൈൽ എടുത്ത് ഓണ് ചെയ്ത് ചെവിയോട് ചേർത്തു…
“ഹാലോ…
“CI പ്രതാപ് സാറല്ലേ…
“Ys.. പ്രതാപാണ് സംസാരിക്കുന്നത്.. ആരാണ്….
“സാർ. ഞാൻ പുഴക്കര ഗ്രാമത്തിലെ മെമ്പർ സജീവ് ആണ്. ഞാൻ കുറച്ചു മുന്നേ സാറിന് വിളിച്ചിരുന്നു. സാർ കോൾ എടുത്തില്ല
“ഞാൻ ബാത്റൂമിലായിരുന്നു. എന്താ സജീവ്.. പ്രതാപ് സിസിലിയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു..
“സർ, ഇന്നലെ ഇവിടെ ഒരു മരണം കൂടി നടന്നിട്ടുണ്
“വാട്ട്… എപ്പോ.. കേട്ട വാർത്ത വിശ്വസിക്കാനാവാതെ ചോദിച്ചു…
“അതേ സാർ. എപ്പോഴാണെന്നറിയില്ല
“മൈ ഗോഡ്…ആരാണ് ബോഡി കണ്ടത്.. മരിച്ചത് സ്ത്രീയോ, പുരുഷനോ.
“പുരുഷനാണ് സാർ. ഇവിടെ അടുത്തുള്ളതാണ്. രാവിലെ മോണിംഗ് വാക്കിന് നടക്കാനിറങ്ങിയ ഒരു നാട്ടുകാരനാണ് കണ്ടത്.
“Ok.. ബോഡി എവിടയായിട്ടാണ് കിടക്കുന്നത്.. സജീവ് സംഭവ സ്ഥലത്ത് നിന്നാണോ വിളിക്കുന്നത്…
“അതേ സാർ ഞാൻ ഇവിടെ ഉണ്ട്.. ബോട്ട് ജെട്ടിക്ക് സമീപത്താണ് ഇയാളുടെ വീട്. വീടിന്റെ മുന്നിലെ ഗെയ്റ്റിന്റെ സമീപത്തായിട്ടാണ് ബോഡി കിടക്കുന്നത്…
“Ok. സജീവ്.. ഞാൻ ഉടനെ എത്താം. എനിക്ക് തുരുത്തിലോട്ടു വരാൻ ഒരു ബോട്ട് വേണമായിരുന്നു. പെട്ടന്ന് ഒരു ബോട്ട് അറേഞ്ചു ചെയ്യാൻ പറ്റുമോ…
“റെഡിയാക്കാം സാർ…. ഇവിടെ അടുത്ത് ഒരാളുടെ കയ്യിൽ ഒരു സ്പീഡ് ബോട്ടുണ്ട് ഞാൻ അത് അങ്ങോട്ട് വിടാം…
“Ok, താങ്ക്സ്.. സജീവ് ഒരു കാര്യം ചെയ്യൂ.. ഞാൻ അവിടെ എത്തുന്ന വരെ മൃതദേഹത്തിൽ ആരെയും തൊടാൻ അനുവദിക്കരുത്. മരിച്ചയാളുടെ റിലേറ്റിവ്സിനെ പോലും. മുണ്ട് കൊണ്ട് മൂടിയേക്കൂ. പിന്നെ മൃതദേഹം കിടക്കുന്നതിനു ചുറ്റും ബാരിക്കേഡ് പോലെ വല്ല കയറോ നൂലോ വലിച്ചു കെട്ടൂ… ഒരു മീറ്റർ അകലത്തിൽ. നാട്ടുകാരോട് ആരോടും മൃതദേഹത്തിന്റെ ചുറ്റും കൂടി നിൽക്കരുത് എന്ന് പറയുക..
“Ok സാർ.. അതെല്ലാം ഞാൻ ചെയ്തോളാം
“Ok… പിന്നെ അരമണിക്കൂറിനുള്ളിൽ ഇക്കരയുള്ള ജെട്ടിയിൽ ഞാനെത്തും അതിനു മുന്നേ ബോട്ട് അവിടെ എത്തണം…
“OK സാർ.. ഇപ്പൊ തന്നെ ബോട്ട് വിടാം. സാർ അവിടെ എത്തുന്നതിന് മുന്നേ ബോട്ട് അവിടെ എത്തിയിരിക്കും.
“Ok സജീവ്… ബാക്കി അവിടെ വന്നിട്ട് സംസാരിക്കാം….. പ്രതാപ് കോൾ കട്ട് ചെയ്തു സിസിലിയോട് പറഞ്ഞു…
“സിസിലി നീ എന്റെ യൂണീഫോം ഇങ്ങെടുത്തു വെച്ചേ പെട്ടന്ന്… അയണ് ചെയ്തിട്ടില്ലേ ..
“ഉണ്ട് ഇപ്പൊ എടുക്കാം. എന്ത് പറ്റി അച്ചായാ…
“പുഴയക്കര ഗ്രാമത്തിൽ വീണ്ടും ഒരാൾകൂടി മരണ പെട്ടു. എനിക്ക് പെട്ടന്ന് അങ്ങോട്ട് പോണം.. നീ യൂണിഫോം ബെഡിൽ എടുത്തു വെച്ചു എനിക്ക് ഒരു ചായ എടുക്കു പെട്ടന്ന്. അപ്പോഴത്തിനു ഞാൻ ഒന്ന് ഫ്രഷായി പെട്ടന്ന് വരാം. പ്രതാപ് അനസിനെ വിളിക്കാൻ ഫോണും എടുത്തു കയ്യിൽ പിടിച്ചു ബാത്റൂമിലേക്ക് കയറി… ബ്രഷ് ചെയ്യുന്നതിന് ഇടയിൽ തന്നെ അനസിന് കോൾ ചെയ്തു…
“അനസ് പുഴക്കരയിൽ വീണ്ടും ഒരു മരണം കൂടി സംഭവിച്ചിരിക്കുന്നു.. നമുക്ക് ഉടൻ അവിടെ എത്തണം. അനസ് പെട്ടന്ന് റെഡിയായി ജെട്ടിയിലേക്ക് വരൂ വിത്തിൻ ഫിഫ്ട്ടീൻ മിനിറ്റ്‌സ്. ഗെറ്റ് റെഡി ഗോ ഫാസ്റ്റ്…
“Ok സാർ ഞാൻ എത്തിക്കോളാം.. നമുക്ക് അക്കരെ പോകാൻ ഇപ്പൊ ബോട്ടുണ്ടാകൊ…
“അതൊക്കെ ഞാൻ റെഡിയാക്കിയിട്ടുണ്ട്. അനസ് പെട്ടന്നിറങ്ങൂ….
“OK സാർ….
ബാത്റൂമിലെ നിന്നും ഇറങ്ങിയപ്പോഴേക്കും സിസിലി യൂണിഫോം ബെഡിൽ വച്ചിരുന്നു. യൂണിഫോം അണിയുന്നതിന് ഇടയിൽ തന്നെ പ്രതാപ് sp ക്ക് കോൾ ചെയ്തു…
“സാർ .. CI പ്രതാപാണ്…
“ആ എന്താ പ്രതാപ്…
“സാർ പുഴയക്കര ഗ്രാമത്തിൽ വീണ്ടും ഒരു മരണം കൂടി സംഭവിച്ചിട്ടുണ്ട്..
“മൈ ഗോഡ് എപ്പോഴാണ് സംഭവിച്ചത്.
“അതറിയില്ല. അവിടത്തെ വാർഡ് മെമ്പർ ഇപ്പോഴാണ് ഇഫാര്മേഷൻ തന്നത്.. മിക്കവാറും രാത്രിയായിരിക്കും. ഞാൻ സംഭവസ്ഥലത്തോട്ട് പോകാൻ നിൽക്കുകയാണ്…
“Ok. പ്രതാപ്. പരിശോധിച്ചു ഇൻക്വസ്റ്റ് നടത്തി ബോഡി പോസ്റ്റ് മോർത്തിന് മോർച്ചറിയിലേക്ക് അയക്കൂ…
“Ok അയക്കാം സാർ… ഞാൻ അവിടത്തെ തെളിവെടുപ്പെല്ലാം കഴിഞ്ഞതിന് ശേഷം സാറിനെ വിളിക്കാം. അപ്പൊ ജെട്ടിയിലോട്ട് സാർ ഒരു ആംബുലൻസ് അയക്കണം..
“Ok അയക്കാം. പ്രതാപ്..
“Thank you സാർ… പ്രതാപ് കോൾ കട്ട് ചെയ്തതും സിസിലി ചായയും കൊണ്ട് വന്നു. പ്രതാപ് ചായ കുടിക്കുന്നതിന് ഇടയിൽ സിസിലി, പ്രതാപിന്റെ യൂണിഫോമിന്റെ ബട്ടൻസെല്ലാം ഇട്ടു കൊടുത്തു…
പ്രതാപ് ജെട്ടിയിൽ എത്തിയപ്പോഴേക്കും അനസ് അവിടെ ഉണ്ടായിരുന്നു. അവർക്ക് പോകാനുള്ള ബോട്ടും എത്തിയിരുന്നു. അവർ രണ്ടാളും ബോട്ടിൽ കയറിയതും ബോട്ട് പുഴയക്കര തുരുത്ത് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു…
ജെട്ടിയിൽ ബോട്ട് എത്തിയപ്പോൾ തന്നെ അവിടെ കൂടി നിൽക്കുന്ന ആളുകളെയെല്ലാം പ്രതാപ് കണ്ടു. പ്രതാപിനെ കണ്ടതും. മെമ്പർ സജീവ് അടുത്തേക്ക് വന്നു. അപ്പോഴാണ് അതിലൂടെ ഒരു പട്ടി പോകുന്നത് പ്രതാപ് കണ്ടത്.. പട്ടിയെ നോക്കിക്കൊണ്ട് പ്രതാപ്. സജീവിനോട് ചോദിച്ചു…
“ബോഡിയിൽ പട്ടിയോ.. പൂച്ചയോ വല്ലതും കടിച്ചോടോ..
“ഇല്ല സാർ. ബോഡി കണ്ടപ്പോൾ മുതൽ ഞാൻ ഇവിടെയുണ്ട്… ആളുകൾ ബോഡിക്ക് ചുറ്റും തടിച്ചു കൂടി നിൽക്കുന്നത് കണ്ട പ്രതാപിന് അരിശം വന്നു ആളുകളെ ലാത്തി കൊണ്ട് വകഞ്ഞു മാറ്റി മീശ മേലോട്ട് പിരിച്ചു അവരുടെ നേരെ ചീറികൊണ്ടു പ്രതാപ് പറഞ്ഞു..
“മാറിനിൽക്കാടാ എല്ലാവരും ഇവിടന്താടാ കാബറ വല്ലതും നടക്കുന്നുണ്ടോ ഇങ്ങനെ തടിച്ചു കൂടി നോക്കാൻ.. ങ്ങേ… അനസ് എല്ലാത്തിനെയും മാറ്റി നിർത്ത് ഒരൊറ്റണ്ണത്തിനെ ബോഡി കിടക്കുന്നതിന്റെ ഏഴയലത്ത് കാണാൻ പാടില്ല. ഇറ്റ് സാൻ ഓർഡർ.. അനസ് YS സാർ എന്നും പറഞ്ഞു കൂടി നിൽക്കുന്ന എല്ലാവരെയും ബോഡിക്ക് ചുറ്റുനിന്നും മാറ്റി… പ്രതാപ് ബോഡിക്ക് ചുറ്റും വലിച്ചു കെട്ടിയ കയർ പൊക്കി അകത്തു കയറി തൊപ്പിയൂരി കയ്യിൽ പിടിച്ചു ബോഡിയിലേക്ക് നോക്കി അനസിനോട് പറഞ്ഞു..
“അനസ് ബോഡിയിലെ തുണി മാറ്റൂ… അനസ് തുണി മാറ്റി ബോഡി കമിഴന്നാണ് കിടന്നിരുന്നത്. കൈ വിരലുകൾ കൂട്ടി പിടിച്ചിരുന്നു. പ്രതാപ് ലാത്തി കൊണ്ട് കൂട്ടി പിടിച്ച വിരലുകൾ നിവർത്തി നോക്കി അപ്പോൾ കൈക്കുള്ളിൽ കുറച്ചു പുല്ലുകൾ ഇറുക്കി പിടിച്ചിട്ടുണ്ടായിരുന്നു. ശരീരം മരവിച്ചു തുടങ്ങിയിട്ടില്ല. ദാറ്റ് മീൻസ് മരിച്ചിട്ട് 8 മണിക്കൂർ ആയിട്ടില്ല എന്നർത്ഥം . പ്രതാപ് ബോഡി മൊത്തം പരിശോധിച്ചു. കയ്യിൽ പിടിച്ചിട്ടുള്ള ആ പുല്ലല്ലാതെ ബോഡിയിൽ വേറെ ഒന്നും കണ്ടത്താൻ കഴിഞ്ഞില്ല. നടന്നു വരുമ്പോൾ കമിഴ്ന്നടിച്ചു വീണ പോലെ യാണ് കിടക്കുന്നത്. ബോഡിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി അവിടെയും അവിശ്വസനീയമായി ഒന്നും കാണാൻ കഴിഞ്ഞില്ല. പ്രതാപ് സജീവിനെ അടുത്തേക്ക് വിളിച്ചു…
“സജീവ് ബോഡി ആരാ ആദ്യം കണ്ടത്.
“അത് ഇവിടെ അടുത്തുള്ള ഒരാളാണ് സാർ.
“അയാൾ ഇവിടെ ഉണ്ടോ…
“ഉണ്ട് സാർ..
“ഇങ്ങോട്ട് വിളിക്കൂ… സജീവ് അയാളെ വിളിച്ചു കൊണ്ട് വന്നു. പ്രതാപ് അയാളെ മൊത്തം ഒന്ന് വീക്ഷിച്ചു. അതു കണ്ട അയാൾ ഭയന്നു കൊണ്ട് പ്രതാപിനെ നോക്കി…
“എന്താടോ തന്റെ പേര്..
“സഖറിയാ എന്നാണ് സാർ..
“താനാണോ ആദ്യം ബോഡി കണ്ടത്.
“അതേ സാർ..
“എത്ര മണിക്കാണ് താൻ ബോഡി കണ്ടത്..
“രാവിലെ 6 മണിക്ക്.
“ആറു മണിക്ക് തനിക്ക് ഇവിടെ എന്തായിരുന്നു പണി.. താൻ എന്തിനാ പുലർച്ചെ ആറുമണിക്ക് ഈ വഴി വന്നത്…
“അത് ഞാൻ എന്നും രാവിലെ മോണിംഗ് വാക്കിന് ഇതിലെ ആണ് പോകുന്നത്. അങ്ങിനെ കണ്ടതാണ്..
“തനിക്ക് എങ്ങനെ രാവിലെ ഇയാൾ മരിച്ചതാണെന്നു മനസ്സിലായത്..
“ജോണിക്കുട്ടിയെ എനിക്ക് നേരത്തെ അറിയുന്നതാണ്. എനിക്ക് മാത്രമല്ല ഇവിടെ ഉള്ള എല്ലാവർക്കും ജോണിക്കുട്ടിയെ അറിയാം.. ജോണിക്കുട്ടി ഇവിടെ കിടക്കുന്നത് കണ്ടപ്പോൾ ഞാൻ ജോണിക്കുട്ടിയെ വിളിച്ചു നോക്കി പക്ഷെ ജോണിക്കുട്ടി മിണ്ടുന്നത് കാണാതായപ്പോൾ. എനിക്ക് പേടിയായി. ഞാൻ അപ്പോൾ തന്നെ സജീവിനെ വിളിച്ചു. സജീവ് വന്നിട്ട് ഞങ്ങൾ രണ്ടാളും ജോണികുട്ടിയെ വിളിച്ചിട്ടും അനങ്ങുന്നില്ല അപ്പോഴാണ് മരിച്ചതാണെന്നു മനസ്സിലായത്…
“നിങ്ങൾ രണ്ടു പേരും ഇയാളുടെ ദേഹത്ത് തൊടുകയോ മറ്റോ ചെയ്തിരുന്നൊ…
“തൊട്ടിരുന്നു സാർ ജോണിക്കുട്ടി മിണ്ടാതെ കിടക്കുന്നത് കണ്ടപ്പോൾ …
“ഊം ok… അനസ് ഇയാളുടെ പേരും അഡ്രസ്സും ഫോണ് നമ്പറും ഒന്നു മേടിച്ചേര്… അനസ് അയാളുടെ പേരും അഡ്രസ്സും എഴുതി എടുത്തു.. പ്രതാപ് സജീവിനെ അടുത്തേക്ക് വിളിച്ചു…
“മിസ്റ്റർ സജീവ്.. ഈ ജോണികുട്ടിയെ പറ്റി നിങ്ങൾക്ക് എന്തൊക്കെ അറിയാം. ഇയാളുടെ ഫാമിലി ബാക്ക്ഗ്രൗണ്ട്. ജോലി അങ്ങനെ.
” ജോണിക്കുട്ടിക്ക് അച്ഛനോ അമ്മയോ സഹോദരങ്ങളോ ഒന്നും ഇല്ല സാർ. അവരെല്ലാം നേരത്തെ മരിച്ചിരുന്നു. വിവാഹവും കഴിച്ചിട്ടില്ല. ഒറ്റക്കാണ് താമസം. എല്ലാവർക്കും ഒരു പരോപകാരിയാണ് ജോണിക്കുട്ടി. മരണങ്ങൾ ഒരു തുടർക്കഥ ആയത് കൊണ്ട് ഞങ്ങളാരും ഇപ്പൊ അർദ്ധരാത്രി പുറത്തിറങ്ങാറില്ല. ജീവനിൽ പേടി ആർക്കും ഉണ്ടാവില്ലേ സാർ.. പക്ഷെ ജോണിക്കുട്ടി എന്തിനാണ് പുറത്തിറങ്ങിയത് എന്ന് മനസ്സിലാവുന്നില്ല….
പ്രതാപ്, സജീവ് പറഞ്ഞത് മുഴുവൻ കേട്ടത്തിനു ശേഷം അവിടെ കൂടിനിൽക്കുന്ന എല്ലാവരോടുമായി ചോദിച്ചു….
“നിങ്ങൾക്കാർക്കെങ്കിലും വല്ലവരെയും സംശയം ഉണ്ടോ. ഉണ്ടങ്കിൽ ഇപ്പൊ പറയണം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇവിടെ പതിനേഴോളം മരണം കഴിഞ്ഞു. ഇനിയും നിങ്ങൾക്ക് ആർക്കെങ്കിലും ഇതിന്റെ പിന്നിലുള്ള ആളുകളെ അറിഞ്ഞിട്ടും പറയാതിരിക്കുകയാണെങ്കിൽ ഇവിടെ ഇനിയും മരണ സംഖ്യ കൂടും. നാളെ നിങ്ങളിൽ ആരെങ്കിലും ആയിരിക്കും ഇതു പോലെ വഴിയിൽ കിടക്കുക. ഇത്രത്തോളം മരണം ഇവിടെ നടന്ന സ്ഥിതിക്ക് ഒരു കാര്യം നമുക്ക് എല്ലാവർക്കും മനസ്സിലാകും ഇതു സ്വാഭാവിക മരണമെല്ലെന്നും. ഇതിന് പിന്നിൽ ഒരു കൊലയാളി ഉണ്ടന്നും. ഈ കൊലയാളിക്ക് ഈ തുരുത്തുമായി എന്തോ ലക്ഷ്യമുണ്ട് ആ ലക്ഷ്യ സ്ഥാനത്ത് എത്താൻ വേണ്ടിയാണ് ഈ മരണം മുഴുവൻ ഇവിടെ നടത്തുന്നത്. ഒന്നില്ലങ്കിൽ ആ കൊലയാളി നിങ്ങൾക്കിടയിൽ ഉണ്ട് അല്ലങ്കിൽ പുറത്തുള്ള ആരോ ആണ്. അങ്ങനെയെങ്കിൽ ഒരു സഹായി ഈ തുരുത്തിൽ ഉണ്ടാകും. അതു കൊണ്ട് ചോദിക്കുകയാണ്. നിങ്ങൾക്ക് ആരെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ, സംശയാസപ്തമായിട്ട് നിങ്ങൾ ആരെങ്കിലും കാണുകയോ മറ്റോ ചെയ്തിട്ടുണ്ടങ്കിൽ ഇപ്പൊ പറയണം. കൊല ചെയ്യുന്നതിന് തുല്ല്യമാണ്, കൊലചെയ്യാൻ കൂട്ടുനിൽക്കുന്നതും, കൊലയാളിയെ ഒളിപ്പിക്കുന്നതും, തെളിവുകൾ നശിപ്പിക്കുന്നതും, മറച്ചുവെക്കുന്നതുമെല്ലാം. നിങ്ങൾ പേടിച്ചിട്ടാണ് പറയാതിരിക്കുന്നത് എങ്കിൽ ധൈര്യമായി എന്നോട് പറയാം. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് പോലീസ് പ്രൊട്ടക്ഷൻ തരുന്നതാണ്. നിങ്ങളായിട്ട് പറയാതെ ഞാനായിട്ട് നിങ്ങളിൽ ആർക്കെങ്കിലും കൊലയാളിയുമായി ബന്ധമുള്ളതായി കണ്ടു പിടിച്ചാൽ, മിനിമം ഏഴു വർഷമെങ്കിലും അകത്തു കിടക്കാനുള്ള വകുപ്പ് ഞാനുണ്ടാക്കി തരും. അതു വേണ്ടങ്കിൽ വല്ലതും അറിയും എന്നുണ്ടങ്കിൽ ഇപ്പൊ പറയുക. എല്ലാവരും ഒരു ഭയത്താലെ പ്രതാപിനെ നോക്കുകയല്ലാതെ ആരും ഒന്നും പറഞ്ഞില്ല. പ്രതാപ് എല്ലാവരെയും ഒന്നു ഉഴിഞ്ഞു നോക്കി മീശയിലെ കൊമ്പിൽ പിടിച്ചു തിരിച്ചു കൊണ്ട് സജീവിനോട് പറഞ്ഞു…
“മിസ്റ്റർ സജീവ് ഒരു പായയും രണ്ട് കഷ്ണം കയറും വേണം ബോഡി അതിൽ വെച്ചു പൊതിഞ്ഞു കെട്ടാനാണ്…
“സംഘടിപ്പിക്കാം സാർ…
സജീവിന്റെ മറുപടി കിട്ടിയ ഉടനെ ഞാൻ SPയെ വിളിച്ചു.
“എന്തായി പ്രതാപ്. അവിടത്തെ ഫോർമാലിറ്റിസ് കഴിഞ്ഞാൽ ബോഡി പോസ്റ്റുമാർട്ടത്തിനായി ജില്ലാ ഹോസ്പിറ്റലിലോട്ടു അയച്ചോളൂ. ആംബുലൻസ് ജെട്ടിയിൽ എത്തിയിട്ടുണ്ട്..
“ഇവിടത്തെ ഫോർമാലിറ്റി ഒക്കെ കഴിഞ്ഞു. എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് സാർ. ഇതു വരെ ഇവിടെ മരണപ്പെട്ട രണ്ടാളുടെ മൃതദേഹം ഒഴിച്ചു ബാക്കി എല്ലാവരുടെയും മൃതദേഹവും ജില്ലാ ഹോസ്പിറ്റലിൽ വെച്ചായിരുന്നു പോസ്റ്റ് മോർട്ടം ചെയ്തത്. ഇത് നമുക്ക് ഒന്നു മാറ്റി പിടിക്കാം. ഇത് മെഡിക്കൽ കോളേജിൽ വെച്ചു പോസ്റ്റ്‌മോർട്ടം നടത്തണം. അതും എഫിഷ്യന്റായ ഒരു ഫോൻസിക്ക് പോലീസ് സർജൻ ആയിരിക്കണം പോസ്റ്റ്‌മോർട്ടം നടത്താൻ.
SP യുടെ കാൾ കട്ട് ചെയ്ത്
ബോഡി ഒന്ന് കൂടി പരിശോധിച്ച ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.
അതിന് ശേഷം അനസിനെ വിളിച്ച്
“അനസ്. നമുക്ക് ഇവിടെ മൊത്തം ഒന്നു സെർച്ചു ചെയ്യണം. ബോട്ട് ജെട്ടി മുതൽ ബോഡി കിടക്കുന്ന ഈ സ്ഥലം വരെയും പിന്നെ വീടിന്റെ അകവും പുറവും എല്ലാം… സംശയാസ്പദമായി വല്ല തെളിവും കിട്ടിയാൽ എടുക്കണം.. തെളിവ് എത്ര നിസാരമാണെങ്കിലും. ഓരോ തുമ്പും തെളിവാണ്….
“Ok സാർ…
പ്രതാപും അനസ്സും കൂടി ജെട്ടി മുതൽ വീടിന്റെ ഗേറ്റ് വരെ തിരഞ്ഞിട്ട് ഒരു തുമ്പും കിട്ടിയില്ല. വീടിന്റെ അകത്ത് നിന്നും കുറച്ചു മരുന്നിന്റെ ചീട്ടും അല്ലറ ചില്ലറ കടലാസുകളുമല്ലാതെ കാര്യമായി ഒന്നും കിട്ടിയില്ല. പ്രതാപ് അനസിനോട് വീടിന്റെ പുറം സെർച്ചു ചെയ്യാൻ പറഞ്ഞു. അനസ് പുറത്തോട്ട് പോയി ഗേറ്റിന്റെ അടുത്തു കുറച്ചു കാട് പിടിച്ച പോലത്തെ സ്ഥലം ആയിരുന്നു അനസ് അവിടെ നോക്കിയപ്പോൾ പുല്ലെല്ലാം ഞെരിഞ്ഞമർന്ന പോലെ കിടക്കുന്നു ഒരു മൽപ്പിടുത്തം നടന്ന പോലെ അനസ് പ്രതാപിനെ അങ്ങോട്ട് വിളിച്ചു അതു കാണിച്ചു കൊടുത്തു പ്രതാപും അനസ്സും അവിടെയെല്ലാം കാര്യമായി തിരഞ്ഞു… അപ്പോഴാണ് അനസ് നിലത്ത് ഒരു സിറിഞ്ച് കിടക്കുന്നത് കണ്ടത് …
“സാർ.. ഒരു സിറിഞ്ച്. പ്രതാപ് സിറിഞ്ച്ലോട്ട് നോക്കി. അനസ് സിറിഞ്ച് എടുക്കാൻ കുനിഞ്ഞതും. പ്രതാപ് പറഞ്ഞു….
“അനസ് നോ.. കൈ അതിന്മേൽ പതിയരുത്. പ്രതാപ് പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് കർച്ചീഫ് കൂട്ടി പിടിച്ചു സിറിഞ്ച് എടുത്തു. സിറിഞ്ചിൽ മണ്ണൊന്നും പറ്റിയിട്ടില്ലായിരുന്നു. പുതിയ സിറിഞ്ച് ആയിരുന്നു. സിറിഞ്ച്നുള്ളിൽ മഞ്ഞ നിറത്തിൽ രണ്ട് തുള്ളിയോളം മെഡിസിൻ ഉണ്ടായിരുന്നു. സൂചിയുടെ മുന കുറച്ചു വളഞ്ഞിരുന്നു. എവിടെയോ വെച്ചു അമർത്തി കുത്തിയപ്പോൾ വളഞ്ഞ പോലെ. പ്രതാപ് സിറിഞ്ച് അവിടെ നിന്നും ഒരു കവർ എടുത്തു അതിനുള്ളിലാക്കി അനസിന്റെ കയ്യിൽ കൊടുത്തു. പിന്നെയും വല്ലതും കിട്ടും എന്ന് വിചാരിച്ചു അവിടെ മൊത്തം അരിച്ചു പെറുക്കി. പക്ഷെ ഒന്നും കിട്ടിയില്ല….
ഞാൻ വീണ്ടും SP യെ വിളിച്ചു.
“സർ”
“പറയു പ്രതാപ്”
“എനിക്ക് ചില സംശയങ്ങൾ ഉണ്ട്. സർ. ഇവിടെ നടന്ന എല്ലാ മരണവും കൊലപാതകം ആണെന്നാണ് എന്റെ പ്രാഥമിക നിഗമനം. കാരണം ഇവിടെ നിന്നും ചില തെളിവുകൾ കിട്ടിയിട്ടുണ്ട്.
“എന്തു തെളിവുകൾ. പ്രതാപ്…
“ഒരു സിറിഞ്ച്. അതിൽ കുറച്ചു മെഡിസിനും ഉണ്ട്. അതും ഫോറൻസിക്കിൽ ഒന്ന് പരിശോധിക്കണം. ചിലപ്പോൾ ഈ ഒരു മരണത്തോടെ കൊലയാളിയിലേക്ക് എത്താനുള്ള ഒരു വഴി നമുക്ക് തുറന്നു കിട്ടും എന്നാണ് തോന്നുന്നത്….
“Ok പ്രതാപ്. എന്നാൽ ബോഡി മെഡിക്കൽ കോളേജിലോട്ടു മാറ്റിക്കോളൂ പെട്ടന്ന്. ഞാൻ വിളിച്ചു പറയാം…
“Thank you സാർ… sp യുടെ കോൾ കട്ട് ചെയ്തു മെമ്പർ സജീവിനെ അടുത്തേക്ക് വിളിച്ചു പറഞ്ഞു…
“സജീവ്. ഇവിടെ ആദ്യം നടന്ന മരണം മുതൽ ഈ നടന്ന മരണം വരെയുള്ള കാലയളവിനുള്ളിൽ ഇവിടെ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും എനിക്കറിയണം. നിങ്ങൾ അല്ലാത്ത ആരെങ്കിലും ഈ തുരുത്തിൽ വന്നിട്ടുണ്ടങ്കിൽ അത്. പുതിയ വല്ല പദ്ധതിയും വന്നിട്ടുണ്ടങ്കിൽ അത്, ഫങ്ഷൻ, അടിപിടി, അങ്ങനെ എല്ലാം. എത്ര ചെറിയ കാര്യമാണെങ്കിലും. എല്ലാം നോട്ട് ചെയ്തു എന്നെ എത്രയും പെട്ടന്ന് അറിയിക്കണം…
“Ok സാർ .. അപ്പോഴാണ് spയുടെ കോൾ വീണ്ടും വന്നത്. പ്രതാപ് കുറച്ചു മാറിനിന്നു കോൾ എടുത്തു്..
“ഹലോ സർ”
“പ്രതാപ്, മെഡിക്കൽ കോളേജിലെ സീനിയർ പോലീസ് സർജൻ ഡോക്ടർ രഞ്ജിത്ത് ആണ് ബോഡി പോസ്റ്റുമോർട്ടം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നമ്പർ ഞാൻ പ്രതാപിന് അയച്ചിട്ടുണ്ട്. ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. താങ്കൾ കൂടി വിളിച്ച് സംസാരിക്കുക”
“OK സർ, ഞാൻ വിളിച്ചോളാം… sp യുടെ കോൾ കട്ട് ചെയ്തു ഡോക്റ്റർ രാജിത്തിന് കോൾ ചെയ്തു…
“ഹലോ, ഡോക്ടർ രഞ്ജിത്ത്”
“അതേ, ആരാണ് സംസാരിക്കുന്നത്”
“ഞാൻ CI പ്രതാപ് ആണ്”
“യെസ് പ്രതാപ് പറയു, SP എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ബോഡി ഇതു വരെ എത്തിയിട്ടില്ല”
“ഇല്ല. ഇപ്പൊ കൊണ്ട് വരും. ഈ ബോഡി ശെരിക്കും വിശദമായി തന്നെ പരിശോധിക്കണം. ഒരു ചെറിയ കാര്യവും വിട്ട് പോകരുത്. കാരണങ്ങൾ SP പറഞ്ഞില്ലേ. ഞാൻ ഉടനെ ഹോസ്പിറ്റലിലേക്ക് വരുന്നുണ്ട്. ബാക്കി നമുക്ക് നേരിൽ സംസാരിക്കാം”
“OK പ്രതാപ്..
ബോഡിയുടെ അടുത്ത് നിന്ന് കിട്ടിയ സിറിഞ്ച് ഫോറൻസിക്ക് പരിശോധനക്ക് അയക്കാൻ അനസിനെ ഏൽപ്പിച്ച ശേഷം തന്റെ ബുള്ളറ്റിൽ പ്രതാപ് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു…
തുടരും…
Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission