വളരെ യാദൃശ്ചികമായാണ് എൻറെ പഴയൊരു കൂട്ടുകാരനെ കണ്ടത്.
അവൻ എന്നെ കണ്ടതും, എന്നെ കാണാത്തതുപോലെ ഓടിമാറാൻ ശ്രമിച്ചു. എന്നും ഹരിചന്ദ്രൻ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു, അവൻ എന്നെ ഒഴിവാക്കിയാലും എനിക്ക് അവനെ ഒഴിവാക്കാൻ പറ്റില്ല. ഇല്ലായ്മയുടെ നാളുകളിൽ ഞങ്ങളൊരുമിച്ചാണ് അവൻറെ ഭക്ഷണപൊതി തീർത്തിരുന്നത്. അച്ഛനും അമ്മയും ചേച്ചിയും അനുജനും അടങ്ങിയ അവരുടെ കുടുംബം എന്നെ ഒത്തിരിയേറെ വിസ്മയിപ്പിച്ചിട്ടുണ്ട്, എന്നും ആഹ്ലാദം നിറഞ്ഞ അന്തരീക്ഷം ആണ് അവിടെ.
ഹരിയുടെ ചേച്ചി ആ വീട്ടിലെ ഒരു ചിത്രശലഭത്തെപ്പോലെ, എന്നും നിറഞ്ഞ പുഞ്ചിരിയുമായി ഓടിനടക്കുന്നത് കാണാം. മോൾ എന്നുപറഞ്ഞാൽ അവിടുത്തെ അച്ഛൻ ചാകും അത്രയ്ക്ക് ജീവനാണ്. ചേച്ചി ഉണ്ടാക്കിത്തന്ന ഭക്ഷണം, ചേച്ചി പഠിപ്പിച്ച പാട്ട്, ചേച്ചി തുന്നിയ ഷർട്ട്, എൻറെ ഹരിക്ക് ചേച്ചിയെ കുറിച്ച് പറയൻ ആയിരം നാവാണ്. ഹരിയുടെ അമ്മ ഒരു സാധു സ്ത്രീയാണ്, അവരുടെ ലോകവും അവരുടെ സ്വപ്നവും ആ കുടുംബം മാത്രമാണ്. പിന്നെ വീട്ടിലെ ദാരിദ്ര്യം ഓട്ടി പായിക്കുവാൻ രണ്ടു മൂന്നു പശുക്കളെ വളർത്തുന്നുണ്ട്, ഇതിനെ നോക്കുന്നതും പുല്ലു വെട്ടുന്നതും എല്ലാം അമ്മയാണ്. അച്ഛൻ മേസ്തിരി പണിയാണ്, കുറച്ച് ബിപിയും ഷുഗറും ഒക്കെ ഉള്ളതുകൊണ്ട്, ഇടയ്ക്ക് ആശുപത്രിയിൽ ഒക്കെ പോകണം, ചേച്ചിയാണ് കൂടെ പോകുന്നത്. മിക്കപ്പോഴും ജോലിക്കൊന്നും പോകാൻ പറ്റാറില്ല. എന്നിരുന്നാലും. ആ കുടുംബം സ്വർഗം പോലെ സന്തോഷ്ടമായിരുന്നു.
ഹരി എന്നെ കാണാത്തതുപോലെ പോകാൻ തുടങ്ങിയപ്പോൾ, അവൻറെ പുറകേ ഓടിച്ചെന്ന് അവൻറെ കൈയിൽ പിടിച്ചു. ഞാൻ ചോദിച്ചു” ഹരി, നീയെന്താടാ എന്നെ കണ്ടിട്ട് കാണാത്ത പോലെ പോകുന്നത്, “തിരക്കായിരുന്നുട ജീവിതം ഒന്നും നേരെയാക്കാനുള്ള ഓട്ടമായിരുന്നു, അതാ വിളിക്കാനും വരാനും പറ്റാതിരുന്നത്”.
ഹരിയുടെ കണ്ണു നിറയുന്നത് എനിക്ക് കാണാമായിരുന്നു, ക്ഷീണിച്ചിരുന്നു ഹരി, പിന്നെ അലങ്കോലമായി കിടക്കുന്ന താടിയും തലമുടിയും. ഞാൻ ചോദിച്ചു ” നിനക്ക് എന്തുപറ്റി ഹരി” അവനെന്നെ കെട്ടിപ്പിടിച്ചു ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. അവൻ ശാന്തനായപ്പോൾ ഞങ്ങൾ അവന്റെ വീട്ടിലേക്കു നടന്നു.
വയലിൻറെ വരമ്പിലൂടെ നടന്നു പോകുമ്പോൾ അങ്ങകലെ കാണാം അവൻറെ വീട്, പണ്ട് ഒരു സ്വർഗ്ഗം പോലെ ആയിരുന്നു ആ ഭവനം. ആ ഓർമ്മകളിൽ എല്ലാ മറന്നാണ് ഞാനങ്ങോട്ട് നടക്കുന്നത്.
ആരോ വരാന്തയിൽ ഒരു മരക്കട്ടിൽ കിടപ്പുണ്ട്. അകലം കുറയുന്തോറും എനിക്കാളെ മനസ്സിലാക്കാൻ തുടങ്ങി. ഹരിയുടെ അച്ഛൻ ആണ് ആ കട്ടിലിൽ
കിടക്കുന്നത്. ആ തടി കട്ടിലിൽ അച്ഛൻ അനങ്ങാതെ കിടക്കുന്നു. ഞാൻ അച്ഛന്റെ അടുത്തിരുന്നു, എന്നെ മനസ്സിലായി എന്ന് തോന്നുന്നു.ആ ഉണങ്ങിയ കവിളുകൾ കണ്ണീർ ചാലുകളായി, ഒരു ഭാവും ആ മുഖത്ത് ഞാൻ കണ്ടില്ലേ, പക്ഷേ നിറഞ്ഞൊഴുകുന്ന കണ്ണുകൾ മാത്രം. ആരെയോ പ്രതീക്ഷിക്കുന്ന കണ്ണുകൾ പോലെ എനിക്ക് തോന്നി.
“അമ്മ അവിടെ ഇരിക്ക” ഹരി അമ്മയെ കൊണ്ട് ഒരു കസേരയിൽ ഇരുത്തുന്നു. എല്ലാം മറന്നു പോയ ഒരു ഭ്രാന്തിയെപ്പോലെ അമ്മ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്, ചിലപ്പോഴൊക്കെ നിശബ്ദമായി ഒരു മൂലക്ക് ചെന്നിരിക്കും, എന്തൊക്കെയോ പറയുന്നു.
ഞാനാകെ തകർന്നുപോയി. ഹരിയോട് ഞാൻ ചോദിച്ചു, “എന്താട ഇതൊക്കെ, ചേച്ചി എവിടെ ?”. അവൻറെ മുഖം ചുവന്നു, ദേഷ്യവും സങ്കടവും അവനിൽ ഞാൻ കണ്ടു.
“അവൾ പോയട അവൾ പോയി”
ഹരിയുടെ കനത്ത ശബ്ദമായിരുന്നു അത്.
ഞങ്ങൾ ഉമ്മറത്തിരുന്ന് ചായ കുടിക്കാൻ തുടങ്ങി. ഹരി ശാന്തമായി പറയുവാൻ തുടങ്ങി “ഞങ്ങളുടെ എല്ലാമായിരുന്ന ചേച്ചി, ഒരു ദിവസം ഞങ്ങളെ എല്ലാം ഒറ്റയ്ക്കാക്കി അവൾ ഒരു ഡോക്ടർടെ കൂടെ ഇറങ്ങി പോയി. അമ്പലവും വഴിപാടും ആയി നടന്ന ഞങ്ങളുടെ കുടുംബത്തിന് ഒരു നസ്രാണി കുടുംബത്തിലെ ബന്ധം അംഗീകരിക്കാനാവില്ലരുന്നു. ഇതറിഞ്ഞപ്പോൾ ഞങ്ങൾ ആദ്യം തന്നെ എതിർത്തിരുന്നു. എല്ലാരേം ഉപേക്ഷിച്ച് അവൾ പോയി അവളിപ്പോൾ ഏതോ ഒരു യൂറോപ്പ്യൻ രാജ്യത്താണ്.
എൻറെ ചങ്ക് തകർന്നു പോയി.
ഇതറിഞ്ഞ അച്ഛൻ സ്ട്രോക്ക് വന്ന് ചാകാതേ ചത്തുകിടക്കുന്നു, ഒന്നും മിണ്ടാതെ കുറെ നാൾ അമ്മ നടന്നു, പിന്നെ ഒരു ഭ്രാന്തിയെപ്പോലെ അയി.
കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നത് പോലെ എനിക്ക് തോന്നി. സ്വർഗ്ഗം പോലെയായിരുന്നു ഒരു കുടുംബം, ഒരു വലിയ നഷ്ടത്തിന്ൻറെ നരകയാതനകൾ അനുഭവിക്കുകയാണ് ഇവർ. ഞാൻ ചോദിച്ചു “നിൻറെ അനിയൻ ശ്രീക്കുട്ടൻ എവിടെയാണ്”.
ഹരി പറഞ്ഞു.
“അവൻ ഈ സംഭവം കഴിഞ്ഞേ പിന്നെ കഞ്ചാവും വെള്ളവും ആയി നടക്കുകയാണ്, എന്നെക്കാൾ അവൻ ചേച്ചിയെ സ്നേഹിച്ചിരുന്നു, അവന് അവളൊരു ചേച്ചി ആയിരുന്നില്ല, അവൻറെ അമ്മ പോലെയിരുന്നു”. എനിക്ക് എന്തു പറയണമെന്നറിയാതെ ഞാൻ വാക്കുകൾക്കു വേണ്ടി കഷ്ടപ്പെട്ട്.
വലിയ വലിയ സ്വപ്നങ്ങളുമായി നടന്ന എൻറെ ഹരി ഇന്ന് എല്ലാം നഷ്ടപ്പെട്ട് ഒരു ഉണങ്ങിയ നദിപോലെ, എന്തുചെയ്യണമെന്നറിയാതെ, ചങ്കിനകത്ത് താങ്ങാനാകാത്ത ഭാരവുമായി നടക്കുകയാണ്. മരണ തുല്യരായ 4 ജന്മങ്ങൾ, ഇരുൾ വീണ ഒരു കുടുംബം.
പ്രിയപ്പെട്ട സുഹൃത്തുക്കളെ, പ്രണയത്തിൻറെ മനോഹര നിമിഷങ്ങൾക്കും, അതിൻറെ മധുരിക്കുന്ന സുഗന്ധത്തിനും വിപരീതമായി പ്രണയത്തിൻറെ മറ്റൊരു വിരൂപ മുഖമാണ് ഞാൻ അവിടെ കണ്ടത്.
നിങ്ങൾ പ്രണയിക്കണം, അരുതെന്ന് ഞാനൊരിക്കലും പറയില്ല ,പക്ഷെ ഇതുപോലെ ഒരു കുടുംബത്തെ തകർക്കരുത് തരിപ്പണമാക്കരുത്, പ്രണയിച്ച് തകർന്ന യുവജനങ്ങളെ എനിക്കറിയാം, വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ട് പരസ്പരം പറഞ്ഞ് പ്രണയം ഉപേക്ഷിക്കുന്നു, പിന്നീട് ഒത്തിരി വേദന ഉണ്ട് എങ്കിലും, കാലചക്രം അത് മായ്ച്ചു കളഞ്ഞ അവർ ഇപ്പോൾ നല്ലതുപോലെ ജീവിക്കുന്നു, പക്ഷേ ഈ കുടുംബത്തിൽ നഷ്ടം ആരു നികത്തും എങ്ങനെ മാറും.
ചങ്ക് പൊട്ടി കരയുന്ന ഈ അച്ഛൻറെ കണ്ണുനീരിന് ആര് ഉത്തരം പറയും. ഒന്നുമറിയാതെ നടക്കുന്ന അമ്മയുടെ വേദന ഒരു മാറ്റും. എല്ലാം നഷ്ടമായ ഈ രണ്ട് ചെറുപ്പക്കാരുടെ മുറിവു ഉണങ്ങാൻ എത്ര സംവത്സരങ്ങൾ ആകും? ചോദ്യങ്ങൾ മാത്രമാണ്.
എല്ലാം ഒരു തെറ്റായ തീരുമാനത്തിന്റെ ഫലം. നാം എടുക്കുന്ന തീരുമാനം എത്ര വലുതാണ്. കേരളമെന്ന പുണ്യംനിറഞ്ഞ സംസ്കാരത്തിൻറെ ഒരുവലിയ ഘടകമാണ് കുടുംബം. ഈ കുടുംബത്തിൽ, കുടുംബത്തിനുവേണ്ടി എത്രയോപേർ ഒരു മെഴുകുതിരി പോലെ ഉരുകി ഉരുകി മറ്റുള്ളവർക്ക് പ്രകാശമായി തീരുന്നു.
പ്രിയസുഹൃത്തേ പ്രണയിക്കുമ്പോൾ മാത്രമല്ല, ജീവിതത്തിൽ നാം ചെയ്യുന്ന ഏതു പ്രവർത്തിയും വേറെ ഒരുവന് വേദനയാ ആകരുത്. നിങ്ങൾ ഹരിയുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചുനോക്കൂ, ചങ്ക് തകർന്നു കിടക്കുന്ന അച്ഛൻ, അമ്മ, സഹോദരൻ, ഇവർക്ക് ജീവിതം ഒരു ദുരന്തത്തിന്ൻറെ ഓർമ്മകൾ മാത്രമാണ്. നിങ്ങൾ കാരണം ഒരു മനുഷ്യൻ അകാരണമായ വേദനിച്ചാൽ, ഹൃദയം നിറഞ് കരഞ്ഞാൽ, ദൈവം എന്ന യാഥാർത്ഥ്യം നിങ്ങളെ ഈ ഭൂമിയിൽ തന്നെ തകർക്കും.
പ്രായംമുഉള്ളവരുടെ അറിവിനെയും, അനുഭവത്തെയും, അവരുടെ ആത്മീയതയും പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച്, യുവത്വത്തിൻറെ തീഷ്ണതയിൽ, പ്രണയത്തിൻറെ വൈകാരികതയിൽ, നമ്മൾ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചു, സ്വാതന്ത്ര്യം, എൻറെ ജീവിതം, എന്നു പറഞ്ഞ്, സ്വന്തം ജീവിതം സുഖകരമാക്കാൻ ശ്രമിക്കുമ്പോൾ മറക്കരുത്, ദിവസങ്ങൾക്കകം അല്ലെങ്കിൽ, മാസങ്ങൾക്കകം, ഒരു ഭംഗിയുള്ള കുമിള പോലെ പൊട്ടിപ്പോകും ഈ പ്രണയ തീഷ്ണത. സ്വന്തം മാതാപിതാക്കളെയും സഹോദരോയും ഉപേക്ഷിച്ച് ഇറങ്ങിയതിൻറെ കുറ്റബോധം പേറി നീറി നീറി ഒരു ജന്മം തീരും, നീയും ഒരിക്കൽ വാർദ്ധക്യത്തിലുടെ കടന്നുപോകും, നിനക്കും ഒരു കുഞ്ഞു ജനിക്കും, അവരും സ്വാതന്ത്ര്യത്തെയും, അവരുടെ ഇഷ്ടങ്ങളെയും സ്നേഹിക്കും. അന്ന് നമുക്ക് പറ്റിയ തെറ്റ് തിരുത്തുവാൻ, ഒന്ന് ശ്രമിച്ചാൽ പോലും സാധിക്കുകയില്ല. അന്നും, ഇന്നു നാം ചെയ്തതുപോലെ, എന്തിനെയും ഏതിനെയും ന്യായീകരിക്കാൻ കാരണങ്ങളും, യുക്തിയും തുളുമ്പുന്ന, നമ്മൾക്ക് ഇന്ന് ചിന്തിക്കാവുന്നതിലും അപ്പുറം വികസിതമായ ഒരു തലമുറ ഉണ്ടാകും. പ്രിയ സുഹൃത്തേ, ഒരു മെഴുകുതിരി പോലെ ഉരുകി മറ്റുള്ളവർക്ക് പ്രകാശമായി തീരേണ്ടതാണ് ഈ ജന്മം, ഒരോ ജന്മവും അങ്ങനെ ആയിരിക്കട്ടെ.
*Note* : കഥയും, കഥാപാത്രങ്ങളും, സാഹചര്യങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്, കാലിക പ്രധാന്യം തോന്നിയ വിഷയമായതുകൊണ്ട് ഈ പോസ്റ്റിടുന്നു, ഇതിന് തികച്ചും പോസിറ്റീവ് മനോഭാവത്തോടെ കാണുക.
✍? ജിജോ ലോറൻസ്
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission