നല്ല വായനക്കാരാകാൻ ശ്രദ്ധിക്കേണ്ട ചില നല്ലകാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. പ്രധാനമായും 3 കാര്യങ്ങൾ ആണ് ഉള്ളത്.
3 Tips to improve your reading skill
1. വായനയുടെ കഴിവ് മെച്ചപ്പെടുത്തുക.
ഇതിനായി ആദ്യം ചെയേണ്ടത്, നിങ്ങൾക്ക് യോജിച്ച ലെവലിൽ വെച്ച് വായന തുടങ്ങുക. വായിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്ന ഭാഗങ്ങൾ ആദ്യം വിട്ട് കളഞ്ഞ് വായിക്കുക അല്ലെങ്കിൽ തുടക്കത്തിൽ തന്നെ മടുത്ത് നിർത്തി പോകാൻ സാധ്യത ഉണ്ട്.
ഇനി എങ്ങനെയാണ് ഒരു ബുക്ക് നമുക്ക് വായിക്കാൻ ബുദ്ധിമുട്ടായതാണെന്ന് മനസിലാക്കുക എന്ന് നോക്കാം. ഇതിന് ‘ഫൈവ് ഫിംഗർ റൂൾ’ എന്ന നിയമം വളരെ സഹായകരമാണ്. എന്താണ് ഈ റൂൾ? ആദ്യമായി വായിക്കാൻ തുടങ്ങുന്ന ഏവർക്കും ഈ റൂൾ ഉപയോഗിക്കാവുന്നതാണ്. ഇതിനായി നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്ന വാക്കുകൾക്ക് നേരെ ഓരോ വിരൽ വെക്കുക. 5 വിരലുകളും ഉപയോഗിച്ച് കഴിഞ്ഞാൽ ആ ബുക്ക് വായിക്കാൻ ഒരു തുടക്ക വായനക്കാരനെന്ന നിലയിൽ ബുദ്ധിമുട്ടാണെന്ന് മനസിലാക്കാം.
അടുത്തതായി വായനയിലൂടെ അറിയാത്ത പല പദങ്ങളുടെ അർത്ഥം മനസിലാക്കുവാൻ പഠിക്കുക. ഇത് അടുത്ത വായനക്ക് വളരെ സഹായകമാകും. ഇതിനായി ആദ്യം ചെയേണ്ടത് ഒരു വാക്കിന്റെ അർത്ഥം മനസിലായില്ലെങ്കിൽ ആ വാചകം മുഴുവൻ വായിച്ച് അതിന്റെ അർത്ഥം മനസിലാക്കാൻ സാധിക്കുമോ എന്ന് നോക്കുക. ഒരു വിധം വാക്കിന്റെ അർത്ഥമെല്ലാം ഇങ്ങനെ മനസിലാക്കാവുന്നതാണ്. ഇനിയും മനസ്സിലായില്ലെങ്കിൽ അർത്ഥം ഡിക്ഷണറി വെച്ച് കണ്ട്പിടിച്ച് മനസിലാക്കുവാൻ ശ്രമിക്കുക. പിന്നെ ചെയേണ്ടത് ഇങ്ങനെ പഠിച്ച വാക്കുകൾ നമ്മുടെ സംസാരത്തിൽ ഉൾപ്പെടുത്തുക.
അടുത്തതായി നല്ല വായനക്കാരനാകുവാൻ നല്ലവണ്ണം പരിശ്രമിക്കുക എന്നതാണ്. ഇതിനായി എല്ലാ ദിവസവും നിശ്ചിത സമയം വായനക്കായി മാറ്റി വെക്കുക. ഒരാൾ എത്ര സമയം വായിക്കണം എന്ന് കൃത്യമായി പറയുവാൻ സാധിക്കുകയില്ല. ഇത് അയാളുടെ വയസ്സിനും താല്പര്യത്തെയും കഴിവിനും അനുസരിച്ചിരിക്കും. അതുപോലെ തന്നെ ട്രെയിനിലോ ബസിലോ മറ്റും യാത്ര ചെയ്യുന്നവർ ആ സമയം വായനക്കായി മാറ്റിവെക്കുന്നത് നല്ലതാണ്. പിന്നെ വായിക്കുമ്പോൾ ശബ്ദത്തിൽ വായിക്കാൻ പറ്റുന്ന സാഹചര്യമാണെങ്കിൽ ശബ്ദത്തിൽ തന്നെ വായിക്കുക. അതുപോലെ തന്നെ വായിക്കുമ്പോൾ വായിക്കുന്ന സന്ദർഭം നമ്മുടെ മനസ്സിൽ കണ്ട് തന്നെ വായിക്കുക. ഇതിനായി വായിക്കുന്ന ബുക്കിലെ കഥാപാത്രങ്ങളെ കുറിച്ച് വിവരിക്കുന്ന ഭാഗം വിട്ട് കളയാതെ ശ്രദ്ധിക്കണം. അങ്ങനെ മനസ്സിൽ സിനിമ കാണുന്ന പോലെ കണ്ട് വായിച്ചാൽ അത് കഴിയുന്ന വരെ നിർത്താനോ ആ ഒരു കഥ മറക്കാനോ സാധിക്കുകയില്ല
2. വായനയെ തമാശ ഇഷ്ടപ്പെടുന്ന പോലെ ഇഷ്ടപ്പെടുവാൻ ശ്രമിക്കുക.
Hot New Releases in Books
ഇതിനായി ഇഷ്ടമുള്ള ഏരിയയിലെ ബുക്കുകൾ വായിക്കാൻ ശ്രമിക്കുക. ഇഷ്ടമുള്ള ഏരിയ എന്ന് വെച്ചാൽ നിങ്ങളുടെ ഹോബ്ബിസ്, കരിയർ ഗോൾ, അറിയുവാൻ ഉത്കണ്ഠ തോന്നുന്ന ടോപിക്സ് തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ഏരിയ തിരഞ്ഞെടുക്കുക. തമാശയുള്ളതും ചിത്രകഥകളുമുള്ള ബുക്സ് കുട്ടികൾക്കളെയും വിദ്യാർത്ഥികളെയും വായനയിലേക്ക് കൊണ്ട് വരുവാൻ ഉതുങ്ങന്നതാണ്. അതുപോലെ തന്നെ മാഗസിനുകൾ വായിക്കുവാൻ ഇഷ്ടമുള്ളവരാണെങ്കിൽ അത് തിരഞ്ഞെടുക്കുക.
അടുത്തതായി വായിക്കുന്നതിന് നല്ലൊരു ചുറ്റുപാടിൽ വെച്ച് ആയിരിക്കണം. ഇതിനായി ശാന്തതയുള്ള മറ്റ് ബഹളങ്ങൾ ഒന്നുമില്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക. ടി വിയുടെ റേഡിയോയുടെയോ അടുത്ത് പോയി വായിക്കാതിരിക്കുക. അതുപോലെ തന്നെ നല്ല പ്രകാശമുള്ള സ്ഥലം കൂടി ആയിരിക്കണം. ബുക്ക് പിടിക്കുന്നത് മുഖത്തിന്റെ 15 ഇഞ്ച് അകലെയെങ്കിലും ആയിരിക്കണം. വീടിന്റെ ഏതെങ്കിലും കോർണറിൽ ഒരു പില്ലോ കൂടി വെക്കുകയാണെങ്കിൽ അത് ഒരു നല്ല സ്ഥലം പോലെ യൂസ് ചെയാവുന്നതാണ്. അതുപോലെ തന്നെ നിങ്ങൾ ആരെങ്കിലും വായിക്കുവാൻ സഹായിക്കുകയാണെങ്കിൽ വായിക്കുന്ന ടൈമിൽ പോസിറ്റീവ് ആയിട്ട് തന്നെയിരിക്കണം. അത് അവർക്ക് വായിക്കുന്നതിൽ മടുക്കാത്ത ശ്രദ്ധ കേന്ദ്രികരിക്കുവാൻ നല്ലതാണ്.
അതുപോലെ തന്നെ വായനയെ ഒരു സോഷ്യൽ എക്സ്പീരിയൻസ് ആയി മാറ്റാവുന്നതാണ്. ഒറ്റക്ക് വായിക്കുന്നതിനേക്കാൾ ഏറ്റവും താല്പര്യം ഉണ്ടാകുക നമ്മുടെ എക്സ്പീരിയൻസ് മറ്റുള്ളവരായി ഷെയർ ചെയുമ്പോൾ ആണ്. ഇതിനായി, ഏതെങ്കിലും ക്ലബ്ബിൽ പോയി ഫ്രണ്ട്സിനോട് ചേർന്ന് വായിക്കുക. വായിക്കുന്നതിന്റെ റിവ്യൂ എഴുതാൻ ഒരു ഓൺലൈൻ ബ്ലോഗ് ഉണ്ടാക്കുക. അല്ലെങ്കിൽ അതുപോലത്തെ ബ്ലോഗുകളിൽ വായിച്ചിട്ട് തോന്നിയ സ്വന്തം അഭിപ്രായം എഴുതുക.
അതുപോലെ വായിക്കുന്നവർ കൂടുതൽ പേരുള്ള കോഫീ ഷോപ്പിലോ റീഡർ കഫെകളിലോ പോയി വായിക്കുക. മറ്റുള്ളവർ വായിക്കുന്നത് കാണുന്നത് നമുക്ക് തുടർച്ചയായി നിർത്താതെ വായിക്കുവാൻ കൂടി പ്രചോദനം നൽകും. അതുപോലെ വായിച്ചതുമായി ബന്ധപ്പെടുത്തിയ ചെറിയൊരു ക്ലാസ്സ് നിങ്ങളുടെ കോളേജിലോ നിങ്ങൾക്ക് പറ്റാവുന്ന സ്ഥലത്ത് നടത്തുക. വായിച്ചതിൽ ഇഷ്ടപ്പെട്ട വരികൾ ഫ്രണ്ട്‌സ് ആയോ മാതാപിതാക്കൾ ആയോ ഷെയർ ചെയുക.
നമ്മുടെ ഫാമിലി റീഡിങ് ഇഷ്ടപ്പെടുന്ന, പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കൊണ്ട് പോകുക.
ഇതിനായി, ചെറുപ്പത്തിൽ തന്നെ കുട്ടികളെ വായിക്കുവാൻ പ്രോത്സാഹിപ്പിക്കുക. വായിക്കുന്ന പ്രായം എത്തിയിട്ടില്ലെങ്കിൽ ബുക്കിലെ പേജ് മറക്കുവാനും ബുക്കുകളെ സൂക്ഷിച്ച് ഉപയോഗിക്കാനും ചെറുപ്പം തൊട്ടേ പഠിപ്പിച്ച് തുടങ്ങുക. കുട്ടികൾക്ക് വായിക്കാൻ പറ്റുന്ന ബുക്സ് അവർക്ക് എടുക്കാൻ പറ്റുന്ന തരത്തിൽ തന്നെ വെക്കുക. ദിവസവും ഒരു നിശ്ചിത സമയം വായനക്കായി എല്ലാവരും മാറ്റിവെക്കുവാൻ പഠിപ്പിക്കുക. കുട്ടികളെ കൊണ്ട് വായിപ്പിക്കുമ്പോൾ നമ്മൾ ക്ഷമയുള്ളവരാകണം. നമ്മൾ വായിക്കുന്ന വേഗതയിൽ അവർ വായിക്കണം എന്നില്ല. അതുപോലെ വീണ്ടും വീണ്ടും വായിക്കാൻ അവർ ആവശ്യപ്പെടുമ്പോൾ ക്ഷമാപൂർവ്വം വായിച്ച് കൊടുക്കുക. എന്നും അവർക്ക് ഇഷ്ടപ്പെട്ട കഥ പറഞ്ഞ് കൊടുത്ത് ഉറക്കുക. അങ്ങനെ പതിയെ അവർ വായനയെ ഇഷ്ടപ്പെട്ട് തുടങ്ങും.
3. വായിക്കുവാൻ ബുക്കുകൾ വാങ്ങുക അല്ലെങ്കിൽ എങ്ങനെയെങ്കിലും സംഘടിപ്പിക്കുക.
ഇതിനായി, നിങ്ങളുടെ അടുത്തുള്ള ലോക്കൽ ലൈബ്രറി സന്ദർശിക്കുക. ഇത് ഒരുപാട് വ്യത്യസ്ത ബുക്കുകൾ ഉള്ള ഒരു അത്ഭുതകലവറ തന്നെയാണ്. അവിടെ ലൈബ്രേറിയൻ നമ്മളുടെ താല്പര്യം അനുസരിച്ചുള്ള മേഖലയിലെ ബുക്സ് എടുക്കുവാൻ ഹെല്പ് ചെയ്യുന്നതായിരിക്കും. അതുപോലെ ഒരുസമയത്ത് തന്നെ ഒന്നിലധികം ബുക്സ് സെലക്ട് ചെയ്ത് വീട്ടിൽ പോയി വായിക്കാവുന്നതാണ്.
അടുത്തതായി, നിങ്ങളുടെ സ്ഥലത്തെ ബുക്സ്റ്റോർ സന്ദർശിക്കുക. ഏത് മേഖലയിലെയും ബുക്സിന്റെ വലിയൊരു കളക്ഷൻ തന്നെ അവിടെ ഉണ്ടായിരിക്കും. ഒരു തുടക്കവായനക്കാരൻ ആണെങ്കിൽ കുട്ടികളുടെ ബുക്സ്റ്റോർ സന്ദർശിച്ചാൽ അവർക്ക് വായനയ്ക്ക് കൂടുതൽ താല്പര്യം വരുവാൻ സാധ്യതയുണ്ട്. അധികം പ്രശസ്ത അല്ലാത്ത എന്നാൽ വായിക്കാൻ ലളിതവുമായ അധികം അറിയപ്പെടാത്ത ഒരുപാട് എഴുത്തുകാരുടെ കഥകളും നോവലുകളും ഇവിടെ അവൈലബിൾ ആയിരിക്കും എന്നതാണ് എടുത്ത് പറയണ്ട ഒരു കാര്യം. ഇത് തുടക്കവായനക്കാർക്ക് വളരെ പ്രയോജനമേറിയതാണ്.
അതുപോലെ ആ ബുക്ക്‌സ്റ്റോറിലെ എംപ്ലോയീസ് കൂടുതലും വായനയെ ഇഷ്ടപ്പെടുന്ന വക്തികൾ ആയിരിക്കും. അതിനാൽ, നമ്മുടെ താല്പര്യം അനുസരിച്ച് ബുക്ക് നിർദ്ദേശിക്കുവാൻ അവർ നല്ല സഹായകരമായിരിക്കും.
അടുത്തതായി, ബുക്ക് വാങ്ങുവാൻ ഓൺലൈൻ ഉപയോഗിക്കുക. ഇതിലൂടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബുക്സ് വളരെ ഡിസ്‌കൗണ്ട് ഓഫറിൽ കിട്ടുവാൻ സാധ്യത ഉണ്ട്. പുറത്ത് പോയി വാങ്ങാതെ വീട്ടിൽ തന്നെ ഓഫറിൽ കിട്ടുന്നതിനാൽ ഇത് ആർക്കും വളരെ പ്രയോജനമാണ് എന്നത് തീർച്ചയുള്ള കാര്യം ആണ്. ഇതിനായി വായനയ്ക്കുള്ള ബ്ലോഗുകൾ വായിച്ച് റിവ്യൂ നോക്കി ഇഷ്ടപ്പെട്ട ബുക്സ് വാങ്ങാവുന്നതാണ്.
ഓൺലൈനിൽ ബുക്ക് വായിക്കാൻ ഇഷ്ടമുള്ളവർക്ക് E- books വായിക്കാവുന്നതാണ്. ബുക്സിന്റെ ഒരു ഭാരവും ഇല്ലാതെ ഒത്തിരി ബുക്സ് നമ്മുടെ മൊബൈലിൽ അല്ലെങ്കിൽ സിസ്റ്റത്തിൽ വായിക്കാൻ സാധിക്കുന്നു എന്നതാണ് ഈ e-books ന്റെ പ്രയോജനം.
ഇങ്ങനെ ഈ മൂന്ന് സ്റ്റെപ്‌സിലൂടെ നമുക്ക് നല്ലൊരു വായനക്കാരനാകാം. അപ്പോൾ എല്ലാവർക്കും Happy Reading!