Skip to content

മുല്ലപ്പൂ നിറമുള്ള പകലുകൾ and അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി Book Review

Mullapooniramulla Pakalukal

അറേബ്യന്‍ മണ്ണിന്റെ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങളാണ് ബെന്യാമിന്റെ രണ്ട് നോവലുകളായി ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’യുലും , ‘മുല്ലപ്പൂ നിറമുള്ള പകലുകൾ ‘ ഉം പ്രതിപാദിച്ചിരിക്കുന്നത്. ഈ നോവലുകളെ പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ പോലെയാണ് തന്റെ നോവലെന്ന് ബെന്യാമിന്‍ അവകാശപ്പെട്ടിരുന്നു.

രണ്ടു നോവലുകളും അത്രയ്ക്കും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. അതായത്, വായിച്ചാൽ മറ്റേതു വായിക്കാതെ വായനക്കാരൻ അസ്വസ്ഥനാവുക…. വായന പൂര്‍ണമാകണമെങ്കില്‍ രണ്ടും വായിക്കണമെങ്കിലും വ്യത്യസ്ത നിലയില്‍ തന്നെ സ്വന്തമായി കഥയുണ്ട് രണ്ടു പുസ്തകങ്ങള്‍ക്കും. സ്വതന്ത്രമായി വായിക്കാൻ സാധ്യതകൾ തരുന്ന നോവലാണ്‌ ഇവ രണ്ടും.

ഒന്നിനൊന്നോടു ചേർന്നിരിക്കുന്നുവെങ്കിലും
ഒന്ന് മറ്റേതിനെ കടത്തി വെട്ടുന്നതേയില്ല, ഒന്നില്ലെങ്കിൽ മറ്റേതു ഇല്ലാത്ത പോലെയും ഇല്ല. സ്വയം നിലനിൽക…സ്വയം നിലനിൽക്കാൻ , അതും വ്യത്യസ്തമായി നിലനിൽക്കാൻ ഈ രണ്ടു നോവലുകൾക്കും കഴിയുന്നുമുണ്ട്. അൽ- അറേബ്യൻ ഫാക്ടറിയിൽ പറയുന്ന നിരോധിയ്ക്കപ്പെട്ട നോവലാണ്‌ മുല്ലപ്പൂനിറമുള്ള പകലുകൾ..

  ഒരു വിദേശ നോവലിസ്റ്റിന് നോവല്‍ എഴുതാനുള്ള വിവരശേഖരണത്തിനായാണ് കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ പ്രതാപ് ആ അറബ് തുറമുഖ നഗരത്തില്‍ എത്തിച്ചേരുന്നത്. അവിടെ എത്തുന്ന അയാള്‍ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍’ എന്ന പുസ്തകത്തെക്കുറിച്ച് അറിയുന്നു. എന്നാല്‍ പുസ്തകത്തെപ്പറ്റിയോ എഴുത്തുകാരിയായ സമീറ പര്‍വീണിനെക്കുറിച്ചോ ഒരു വാക്കുപോലും എങ്ങും അടയാളപ്പെടുത്തിയിരുന്നില്ല.

സമീറയെയും പുസ്തകത്തെയും തേടിയുള്ള പ്രതാപിന്റെ അന്വേഷണം ചെന്നെത്തുന്നത് അറബ് നാടുകളില്‍ അലയടിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ ബാക്കിപത്രങ്ങളിലേയ്ക്കാണ്. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവപരമ്പരകളാണ് അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലിലൂടെ ബെന്യാമിന്‍ പറയുന്നത്.

Al Arabian Novel Factory

Buy Al Arabian Novel Factory book online at best prices in India

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയുടെ ബാക്കിപത്രമാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍. പ്രതാപ് അന്വേഷിച്ചെത്തിയ സമീറ പര്‍വീണിനെ കണ്ടെത്തുകയും അവളുടെ ആത്മകഥ കണ്ടെത്തുകയും ചെയ്യുന്ന പ്രതാപ് ആ കഥ പരിഭാഷപ്പെടുത്തി അതിന്റെ കഥാംശത്തെ കണ്ടെത്തുന്നു.

Mullapooniramulla Pakalukal

Buy Mullapooniramulla Pakalukal book online at best prices in India

മുല്ലപ്പൂ വിപ്ലവത്തിന്റെ ആയിരക്കണക്കിന് ഇരകളില്‍ ഒരാളായ സമീറാ പര്‍വീണിന്റെ ദുരിതക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതമാണ് അവള്‍ ആത്മകഥാപരമായ നോവലിലൂടെ വെളിപ്പെടുത്തിയത്. ഒരു റേഡിയോ ജോക്കിയായ സമീറ പറയുന്നത് ലോകത്ത് എല്ലാ കലാപങ്ങളിലും കൂടുതല്‍ മുറിവേല്‍ക്കപ്പെടുന്നത് പെണ്ണിനാണെന്ന യാഥാര്‍ത്ഥ്യമാണ്. സമീറ എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ ജീവിതമാണ് മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന നോവലിലൂടെ ബെന്യാമിന്‍ വരച്ചുകാട്ടുന്നത്

എന്തായാലും ബെന്യാമിന്റെ ഈ രണ്ട് നോവലുകളും  2018 എന്ന വർഷത്തെ പിടിച്ച് കുലുക്കിയ രണ്ട് നോവലുകളായി മാറി. 2018 വർഷത്തിൽ ഏറ്റവും വിറ്റുപോയ നോവലുകളിൽ രണ്ട്.  അതുപോലെ തന്നെ ഇനിയും ഒരുപാട് വർഷങ്ങൾ വായനാഹൃദയത്തിൽ വസിക്കേണ്ട എല്ലാവരുടെയും ഇഷ്ട നോവൽ..

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!