Rhonda Byrne’ എഴുതിയ ‘ ദി സീക്രെട്ട്’ എന്ന ഈ ഒരു ബുക്ക് എനിക്ക് വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ ഒരു ബുക്ക് ജീവിതത്തിൽ നല്ലത് നേടാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം വേണ്ടി എഴുതിയ ബുക്ക് ആണിത്. ഇത് വായിച്ച് കഴിയുമ്പോൾ തന്നെ എവിടെന്നോ നല്ലൊരു പോസിറ്റീവ് സ്പിരിറ്റ് കിട്ടും. എന്തിനും മറികടക്കാനുള്ളൊരു സ്പിരിറ്റ്. അത് എങ്ങനെയാ പറയാ എന്നറിയില്ല വായിച്ചാൽ തന്നെയാ മനസിലാകുകയുള്ളു ഒരു കാര്യം പറയാം ഇത് വായിക്കുന്നത് ഒരിക്കലും ഒരു നഷ്ടം ആകില്ല. എന്തുകൊണ്ട് ഇത്ര നാൾ ഇത് വായിച്ചില്ല എന്ന് മാത്രം തോന്നുകയുള്ളൂ.
The Secret | Malayalam Book Review
മലയാളത്തിലും ഇംഗ്ലീഷിലും ഈ ബുക്ക് അവൈലബിൾ ആണ്. വേറൊരു കാര്യം ഈ ബുക്കിന്റെ പേര് പോലെ തന്നെ ലോകത്തോട് പറയുന്ന ഒരു വലിയ രഹസ്യം ആണിത്. വിജയത്തിലേക്കുള്ള വഴി പറയുന്ന ഒരു രഹസ്യം എന്ന് തന്നെ പറയാം.
ഗലീലിയോ തുടങ്ങി ജീവിതത്തിൽ വിജയം നേടിയവരുടെ നേട്ടത്തിന് പിന്നിൽ നമ്മളറിയാത്ത രഹസ്യങ്ങളിലേക്കാണ് ഓരോ ഓരോ ചാപ്റ്ററുകൾ ആയി നമ്മളെ കൂട്ടികൊണ്ട് പോകുന്നത്. ഓരോ ഓരോ ചാപ്റ്ററുകളുടെ പേര് കണ്ടാൽ തന്നെ അത് മനസിലാകും. ജീവിതത്തിലേക്കുള്ള രഹസ്യം, ധനത്തിലേക്കുള്ള രഹസ്യം, ബന്ധങ്ങളിലേക്കുള്ള രഹസ്യം, ആരോഗ്യത്തിലേക്കുള്ള രഹസ്യം, ലോകത്തിനുള്ള രഹസ്യം, നിങ്ങൾക്കുള്ള രഹസ്യം, ജീവചരിത്രം, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം ലളിതമാക്കപ്പെടുന്നു, രഹസ്യം ഉപയോഗിക്കുന്നതെങ്ങനെ തുടങ്ങി പേരുകളിൽ ചാപ്റ്റർ വൈസ് ആയിട്ടാണ് ഓരോ ഓരോ രഹസ്യങ്ങൾ ഇതിലൂടെ വെളിപ്പെടുത്തുന്നത്.
മൊത്തത്തിൽ ഈ ഒരു ബുക്കിനെ പറ്റി പറയുകയാണെങ്കിൽ നന്നാവാൻ മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ പ്രചോദനം തരുന്ന ഒരു ബുക്ക് ആണിത് എന്ന് ആദ്യം തന്നെ പറയാം. പ്രധാനമായും നാല് കാര്യങ്ങളാണ് ഇതിൽ പറയുന്നത്.
1 നല്ലത് ചിന്തിക്കുക നല്ലത് ചെയുക
ഏതൊരാളും ഞാൻ അടക്കം എല്ലാവരും ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കുന്നവരാണ്. ഉദാഹരണത്തിന് നമ്മൾ നല്ലൊരു ഡിപ്രെസ്സ് ആയിരിക്കുന്ന സമയം, ഒരു എക്സമിനു തോറ്റു അല്ലേൽ ഒരു ബിസ്സ്നസ്സ് തകർന്നു എല്ലാം നഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്ന സമയത്ത്, ആരെങ്കിലും ഒരാളുടെ സപ്പോർട്ട് നമ്മുക്ക് ആവശ്യമായിരിക്കും. പലപ്പോഴും അത് വേണ്ട സമയത്ത് കിട്ടണമെന്നില്ല. നമ്മൾ എങ്ങനെ ആ തകർച്ചയെ മറി കടക്കും എന്ന് അറിയാതെ ചിലപ്പോൾ മാനസികമായും തകർന്ന് പോയേക്കാം.
ആ ഒരു ടൈമിൽ വായിക്കേണ്ട ബുക്ക് എന്ന് ഞാൻ പറയില്ല. കാരണം ആ ഒരു സമയത്ത്
ഈ ബുക്ക് അല്ലാ എന്ത് കണ്ടാലും വലിച്ച് എറിഞ്ഞേക്കും. അപ്പോൾ പിന്നെ ഇതിന്റെ കാര്യം പറയണ്ടല്ലോ. വായിക്കാൻ പറ്റിയ ആ ഒരു മാനസികാവസ്ഥ ആയിരിക്കില്ല പക്ഷെ ആ ഒരു ഘട്ടം വരുന്നതിന് മുൻപ് നിങ്ങൾ ഈ ഒരു ബുക്ക് വായിച്ചിരിക്കണം എന്ന് ഞാൻ പറയും. കാരണം ഇങ്ങനത്തെ ഘട്ടങ്ങൾ പോലും പ്രതീക്ഷ കൈവിടാതെ എങ്ങനെ നേരിടാം എന്ന് വെക്തമായി അതിൽ പറയുന്നുണ്ട്. ഏത് ഘട്ടത്തിലും നല്ലത് മാത്രം ചിന്തിക്കുക എന്നൊരു ആശയമാണ് അതിൽ പറയുന്നത്. ഇപ്പോൾ ഒരു ലോൺ എടുത്ത് അടക്കാൻ പറ്റാതിരിക്കുന്ന ടൈമിൽ ആണെങ്കിൽ ലോൺ എടുത്തതിന് സ്വയം തന്നെ തെറി വിളിക്കാതെ, എങ്ങനെ ലോൺ അടച്ച് തീർക്കും, എന്നെ കൊണ്ട് അത് പറ്റും എന്ന് തന്നെ വിചാരിക്കുക. എപ്പോഴും നല്ലത് മാത്രം ചിന്തിക്കാൻ പ്രചോദനം തരുന്ന ഒരു നല്ല മോട്ടിവേഷൻ ബുക്ക് ആണിത്. ഒരു എക്സാം നു പോകുമ്പോൾ പോകുന്നതിനു മുൻപ് തന്നെ ഞാൻ പൊട്ടും പൊട്ടും എന്ന് പറയാതെ ഉള്ള ചുരുങ്ങിയ സമയത്ത് എനിക്ക് പറ്റാവുന്നത് കവർ ചെയ്ത് ഞാൻ പാസ്സവും എന്ന് വിചാരിച്ച് തന്നെ പോകുക. നമ്മൾ എന്ത് ചിന്തിക്കുന്നുവോ അത് നമ്മളായി തീരും എന്നാണ് ഈ ഒരു ബൂക്കിലൂടെ നമുക്ക് തരുന്ന വലിയൊരു പാഠം. അതുകൊണ്ട് നല്ലത് ചിന്തിക്കുക നല്ലത് ചെയുക എന്ന് ഒരാശയം മനസിലാക്കാൻ ഇതിലൂടെ 100% സാധിച്ചു എന്ന് തന്നെ പറയാം. എന്തും പോസിറ്റീവായി ചിന്തിക്കുവാൻ വളരെ പ്രചോദനം തരുന്ന ബുക്ക് ആണിത്. എന്തിലും നല്ലത് ചിന്തിക്കുക എക്സാം പാസാകും ഈ ബിസ്സ്നസ്സ് ഞാൻ ജയിക്കും എനിക്ക് നല്ലൊരു പ്രൊമോഷൻ കിട്ടും തുടങ്ങി നല്ലത് മാത്രം ചിന്തിക്കുക. നാമറിയാതെ തന്നെ തനിയെ അതിലേക്കു എത്തിച്ചേരും. പക്ഷെ എനിക്ക് പറ്റില്ല എന്ന് തിരിച്ചും ചിന്തിക്കാം. അപ്പോൾ പറ്റാവുന്നതായി കൂടി ആ ഒരു ചിന്തയിലൂടെ അതിലേക്ക് എത്തിച്ചേരാൻ സാധിക്കാതിരിക്കാം. അതായത് നമ്മൾ എന്ത് ചിന്തിക്കുന്നുവോ അതായി തീരും അതുകൊണ്ട് ചിന്തകളെ നിയന്ത്രിക്കുക എന്ന നല്ല ഒരു മെസ്സേജ് തരുന്ന ഒരു ബുക്ക് കൂടി ആണിത്.
2 ഉള്ളതിൽ സന്തോഷിക്കുക.
ഈ ഒരു ആശയമാണ് രണ്ടാമതായി ഈ ഒരു ബൂക്കിലൂടെ നമുക്ക് തരുന്നത്. ഉള്ളതിൽ സന്തോഷിക്കുക. മറ്റുളവരായി താരതമ്യം ചെയ്ത് എനിക്ക് അതില്ലലോ എന്ന് പറയാതെ ഉള്ളതിൽ സന്തോഷം കണ്ടെത്തുക ഉയരങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുക കൂടി ചെയുക. അല്ലെങ്കിൽ വലുത് കിട്ടിയാലും സന്തോഷം കിട്ടണമെന്നില്ല.
3. എപ്പോഴും പ്രതീക്ഷ ഉള്ളവരാകുക.
ഏത് സാഹചര്യത്തിലും എനിക്ക് മുന്നേറാൻ സാധിക്കും എന്നെ കൊണ്ട് അതിന് സാധിക്കും എന്ന് തന്നെ വിചാരിച്ച് ഓരോ ഓരോ കാര്യങ്ങളിലേക്ക് മുന്നേറുക.
4 നിങ്ങൾ നിങ്ങളെ തന്നെ വിശ്വസിക്കുക.
ഈ ഒരു 4 ആശയങ്ങളാണ് ഇതിലൂടെ നിങ്ങൾ നേടാൻ പോകുന്നത്. ഇത് ഇങ്ങനെ പറഞ്ഞാൽ മനസിലാകുന്നതല്ല. ഇത് ഈ ബുക്ക് വായിച്ചാൽ തന്നെയാണ് ഇതിന്റെ ഉളർത്ഥത്തിലേക്ക് നിങ്ങൾക്ക് കടക്കുവാൻ സാധിക്കുകയുള്ളു. ചുരുക്കത്തിൽ നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് തന്നെ തിരിച്ചറിയാനും നിങ്ങളെ കൊണ്ട് എന്തൊക്കെ നേടിയെടുക്കാം എന്നെല്ലാം മനസിലാക്കി തരുന്ന ഒരു ബുക്ക് ആണെന്ന് പറയാം. അതുപോലെ നമ്മുടെ ചിന്തകളെ നല്ലത് മാത്രം ചിന്തിപ്പിച്ച് അതിലൂടെ നടക്കുവാൻ നമ്മെ പ്രേരിപ്പിക്കും. ഇതിലൂടെ ഇന്നോളം പ്രയോഗിക്കാനാവാതെ നിങ്ങൾക്കുള്ളിൽ തന്നെ മറഞ്ഞിരിക്കുന്ന ശക്തിയെ നിങ്ങൾ അറിയാൻ തുടങ്ങുന്നു…