പുനർജന്മങ്ങളും മുൻജന്മങ്ങളുമെല്ലാം ഇടകലർന്ന ഈ കഥയിലെ ആദ്യത്തെ 19 ഭാഗങ്ങളിലും യഥാർത്ഥ ജീവിതത്തെ വരച്ചുവെയ്ക്കാൻ ശ്രമിച്ചപ്പോൾ, അവസാന രണ്ട് ഭാഗങ്ങളിൽ ഏറെയും ഫാന്റസി ആയിരുന്നു,.. How is it possible? എന്ന് ചോദിച്ചു പോകുന്ന രീതിയിൽ,..
പുനർജ്ജന്മം ഉണ്ടാകുമോ, അതോ ഉണ്ടാകാൻ സാധ്യത ഉണ്ടോ? ഷ്യൂലി എങ്ങനെ അമ്മുവിന്റെ പുനർജ്ജന്മം ആയി എന്നൊക്കെ ചോദിക്കുമ്പോഴും,. അത് മുഴുവൻ എന്റെ സങ്കല്പങ്ങളാണ് എന്ന് കൂടി പറഞ്ഞു വെയ്ക്കുകയാണ്,..
” പുനർജന്മത്തിൽ ഞാൻ വിശ്വസിക്കുന്നില്ല,. എന്നിരുന്നാലും ചിലരെയൊക്കെ കാണുമ്പോൾ നമ്മൾ മുൻജന്മത്തിൽ എവിടെയോ കണ്ട് മറന്ന ഒരു പരിജയം തോന്നാറുണ്ട് “എന്ന രോഹിത്തിന്റെ വാക്കുകൾ ഞാനിവിടെ കൂട്ടിച്ചേർക്കുന്നു,…
എന്ത് കൊണ്ട് ട്രാജഡി ആയി എന്ന് ചോദിച്ചാൽ,. പാരിജാതപ്പൂക്കളെ (കേരളത്തിൽ അധികവും പവിഴമല്ലി എന്നാണ് വിളിക്കുക എന്ന് തോന്നുന്നു )മെയിൻ തീം, അഥവാ പ്രൊട്ടഗോണിസ്റ്റ് ആക്കിയപ്പോൾ, ഇതിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചത് സൂര്യദേവനെ പ്രണയിച്ച പാരിജാതയുടെ കഥയായിരുന്നു,.
“സേതുവേട്ടാ.. അമ്മൂനെ കണ്ടാൽ അമേരിക്കയിൽ പഠിച്ചു വളർന്നതാന്നൊന്നും പറയില്ലാട്ടോ, തനി നാടൻ കുട്ടി തന്നെ !” ഭാമയുടെ വാക്കുകൾ കേട്ട് സേതുമാധവൻ പുഞ്ചിരിച്ചു,.. ഭാനുവിന്റെ മരണശേഷം അമേരിക്കയിലേക്ക് പോയപ്പോൾ അമ്മുവിനെ കൂടെ കൂട്ടിയതിൽ എല്ലാവർക്കും… Read More »പാരിജാതം പൂക്കുമ്പോൾ – 1