"ഈ പെണ്ണെന്തിനാ ഇങ്ങനെ കിടന്നു അലറി വിളിക്കുന്നത്.. ടീ... പെണ്ണെ.. നീ ഇങ്ങനെ കിടന്നലറിയാലൊന്നും ആരും കേൾക്കാൻ പോകുന്നില്ല... "
തടിയന്മാരായ മൂന്നുപേരിൽ ഒരാളുടെ സംസാരം കേട്ടു അവൾ അയാളെ ദയനീയമായി നോക്കി...
അയാൾ പുറത്തേക്കിറങ്ങി വാതിൽ അടച്ചതും ജനാല വഴി വരുന്ന കുഞ്ഞു വെളിച്ചത്തിലൂടെ അവൾ പുറത്തേക്കു നോക്കി...
ചുറ്റും ആളൊഴിഞ്ഞ പറമ്പാണ് കണ്ടത്. അതിനു നടുവിലെ ഈ പഴയ ബംഗ്ലാവിന്റെ നടുവിൽ പൂട്ടിയിട്ട മുറിയിൽ കിടന്ന് എത്ര അലറി വിളിച്ചാലും ആരും കേൾക്കില്ലന്ന് അവൾക്ക് തോന്നി...