Skip to content

Poem

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

malayalam kavitha

വിദ്യാലയം

കല്ലുപെൻസിലിൽ അക്ഷരമധുരം നുണഞൊരെൻ വിദ്യാലയം സ്മൃതികളിലാണ്ടുപോയിരിക്കുന്നു ഒരുനാടിൻ അക്ഷരശ്രീകോവിലിന്ന് താഴിട്ട് പൂട്ടിയിരിക്കുന്നു അക്ഷരംകാശിനായി വിറ്റകാലത്ത് പലരുംപടിയിറങ്ങി മികവില്ലയെന്നുചൊല്ലി ഒരുനാടിൻ വെളിച്ചം തല്ലിക്കെടുത്തി ബാല്യകാലങ്ങൾ വിസ്മയം തീർത്തൊരാ വിദ്യാലയമുറ്റം കുറുനരികളോടിക്കളിക്കുന്നു ആരുമടിക്കാത്ത മണിയിൽ കടന്നലുകൾ കൂടുകൂട്ടി… Read More »വിദ്യാലയം

malayalam kavitha

സ്വന്തം

അറിയാതെ വന്നു ചേർന്നതും അറിഞ്ഞുകൊണ്ട് നഷ്ടമായതും നിന്നെയാണ് ……. പിന്നീടെപ്പോഴോ ഭ്രാന്തമായ ചിന്തകളുടെ കുത്തൊഴുക്കിൽ പരസ്പരം മനസിലാക്കാതെ പോയ സത്യം ….. നിന്നെ നഷ്ടപ്പെട്ടതിനേക്കാൾ എന്നെ വേദനിപ്പിച്ചത് – എൻ്റെ ഓർമകളുടെ നഷ്ടമായിരുന്നു കാരണം… Read More »സ്വന്തം

ഹാപ്പി ന്യൂ ഇയർ

ന്യൂ ഇയർ New Year

ഹേ- അനന്തശ്ശായിയായോരു കാലമേ ആദിയുഷസ്സിന്റെ നാഭിപത്മത്തിലെ തേജോമയരൂപമായുണർന്നിട്ടു നീ ക്ഷണ, ത്രുതി, വേഗം കല, നിമിഷങ്ങളാം ആദ്യാന്തരാമി പ്രവാഹങ്ങളാകവേ വേദങ്ങൾ ഓംങ്കാര മന്ത്രമായെത്തുന്നി തീജലത്തിൽ നിന്നു പാഠം പഠിക്കുവാൻ വീണ്ടും മനീഷിക വിഭ്രമവേഗപരിണാമ –… Read More »ന്യൂ ഇയർ New Year

പുതുവർഷ

പുതുവർഷ പുലരിയിലെ ചിന്തകൾ

നാളെ പുതുവർഷപ്പുലരിയിലൊരു പുതു മനുഷ്യനായി മാറുമെന്ന ശപഥങ്ങളോടെ നിദ്ര പുൽകുമീ രാത്രിയിൽ കാലിയായ ലഹരികുപ്പിക്ക് നടുവിൽ എത്രയോ ആണ്ടുകൾ കടന്നുപോയിരിക്കുന്നു പൂർത്തിയാക്കാനാകാത്ത ശപഥത്തിൻ ജല്പനങ്ങളിൽ കാലചക്രം തിരിച്ചറിയുവാൻ മനുഷ്യകണക്ക് മാത്രമീയാണ്ട് നന്നായി ജീവിക്കുവാൻ വേണമെങ്കിൽ… Read More »പുതുവർഷ പുലരിയിലെ ചിന്തകൾ

malayalam kavitha

ചതി

ചന്തു ചതിക്കുമെന്ന് പാടി നടക്കുന്ന പാണൻ ചതിക്കുന്ന കാലം സഹയാത്രികനായ് യാത്രതുടരുന്ന നിഴൽ ചതിക്കുന്ന കാലം വെളിച്ചത്തിൽ ഓടിയകലുന്നു നിഴൽ പോലും കൂരിരുൾ മിഴികളെ അന്ധതമൂടി ചതിക്കും പിന്നെയാരെയാണ് വിശ്വസിക്കാനാവുക സ്നേഹമെന്ന വിഷമുള്ളുമായ് ചുറ്റും… Read More »ചതി

malayalam poem

കസ്തൂരിമാൻ

“ഏകനായ് നില്ക്കുമീ പുൽമേടയിൽ എൻ നെഞ്ചകം നീറും വ്യഥകളോടെ പ്രാണസഖിയെന്നോട് നീരസം പൂണ്ട്  മാറിനില്ക്കുന്നിതാ ഒരു കല്ലേറു ദൂരം. സ്നേഹസമ്മാനമായ് കസ്തൂരി നല്കിടാം എന്നോതിയയെന്നോട് ഇന്നവൾക്കെന്തോ പരിഭവം കൂട്ടായ് നിൽപ്പൂ ഭവതിക്ക്, ഞാനോ അക്ഷമനായ്… Read More »കസ്തൂരിമാൻ

malayalam kavitha

സ്നേഹക്കിളി

കിന്നാരം ചൊല്ലുമീ കാറ്റ് കുറുമൊഴിതൻ താളം  ചങ്ങാത്തം കൂടുമീ വാനിൽ വണ്ണാരം കിളികൾ പറക്കും മാനത്തെ വർണ്ണ തേരിൽ മന്ദാരം പൂത്തത് നീയറിഞ്ഞോ എല്ലാരും ചൊല്ലണ് കിളിയേ തേനിന്റെ മധുരം നുണയാൻ നെല്ലോരം കാഴ്ച്ചകൽ… Read More »സ്നേഹക്കിളി

malayalam kavitha

നിളാ തീരത്ത്‌ 

ശരത്കാലത്തിലെ ഏകാന്തസന്ധ്യയുടെ പ്രദക്ഷിണവഴികളിൽ  പാതി നിറഞ്ഞ നിളാ തീരത്തുനിന്ന് ഒരു തോണികൂക്കുകേട്ടു. ജന്മയവനികയ്ക്കപ്പുറം കരിന്തിരി കത്തുന്ന കാലത്തിന്റെ കൽവിളക്കിനരുകിൽ കണ്ണീരിറ്റുവീണ വഴികളിൽ വിഷാദമോടെ പടിയിറങ്ങി പ്രണയിനി,വയൽ വരമ്പിലൂടെ : ജൈവാനുരാഗത്തിന്റെ മരിക്കാത്ത നടക്കാവ് പറഞ്ഞു..… Read More »നിളാ തീരത്ത്‌ 

online malayalam kavitha

ശംഖുപുഷ്പങ്ങൾ

“ശംഖൊലി നാദമുയരുകയായ്, നിൻ ചുരുൾമുടിക്കെട്ടുടയുകയായ് ഈറനണിഞ്ഞ കൂന്തലിനിടയിൽ ശംഖുപുഷ്പങ്ങൾ ഉണരുകയായ്.. നിൻ നീലിമയാർന്ന കണ്ണുകൾ താനേ പ്രേമബാഷ്പങ്ങൾ പൊഴിച്ചീ പാരിൽ, എൻ വാടിയിൽ പൂത്തുലഞ്ഞിതാ ഇന്ദ്രനീലനിറമുള്ള പൂക്കൾ. പ്രേമമയീ, നിൻ ദളങ്ങളെല്ലാം മിന്നും സൂര്യകിരണങ്ങളാലെ… Read More »ശംഖുപുഷ്പങ്ങൾ

malayalam kavitha

പ്രണയമുള്ള്

പ്രണയമെന്ന മുള്ളിന്റെ വിഷ ദംശനമേറ്റ്  പിടയുന്നൊരെൻ ഉള്ളം ചെമ്പനിനീർപ്പൂവിന്റെ സൗന്ദര്യ ലഹരിയിൽ കണ്ടില്ല ഞാൻ തണ്ടിൽ നിറഞ്ഞൊരാ മുള്ളുകൾ പൂവിനെ പുൽകുവാൻ വെമ്പുന്ന മനസ്സുമായ് ചാരെ ഓടിയെത്തി ഞാൻ തഴുകവേ പൊടിഞ്ഞെൻ കൈക്കുമ്പിളിൽ ചുടു… Read More »പ്രണയമുള്ള്

malayalam poem

നീ..വരും

നീ..വരും എനിക്കായ്… നീറുമെൻ ഹൃദയത്തിൽ.. സ്വാന്തനമായ്…. കാത്തിരിക്കുന്നു..ഞാൻ.. പിരിഞ്ഞു..പോയിനീ…. തിരികെ വരില്ലെന്നും ചൊല്ലി…. വരും ..അതാണെൻ വിശ്വാസം.. മറക്കാൻ .ഈജന്മംകഴിയില്ല .. എന്നതാണ് …സത്യം…. മറന്നു എന്ന് …നടിച്ചു…. നീ പോയപ്പോൾ. ശൂന്യ മനസ്സോടെ… Read More »നീ..വരും

malayalam kavitha

മടിയൻ

നാളെയെന്നു ചൊല്ലി നീളെയായി ജീവിതം  കാലത്തിന്റെ കണക്കുപുസ്തകത്തിൽ നാളെയില്ലെന്നത് ഞാൻ അറിഞ്ഞില്ല നാളെകൾ നീണ്ടപ്പോൾ തകർന്നതോ ജീവിതങ്ങൾ നാളെയെന്ന വാക്കിനർത്ഥം മടിയെന്നു ചിലർ ചൊല്ലി മടയന്റെ തലയിലെ ഭ്രാന്താണ് മടിയെന്ന് കാലവും ചൊല്ലി എത്രയോ… Read More »മടിയൻ

malayalam poem

രാഷ്ട്രീയം

ചതുരംഗപ്പലകയിലെ വെറും കരുക്കളായ് മാറീടും  അണികൾ വെട്ടിനിരത്തി മുന്നേറുന്നവർ രാഷ്ട്രീയകളിയിൽ ഒന്നാമനാകും കാലാളുകൾ ചരിത്രമാകും ചരിത്രമെന്നാൽ ചവറുകൂനയിൽ സ്ഥാനം നിൻ ചരിതമെഴുതുവാൻ കാണില്ല ഒരുവനും ചതിയും വഞ്ചനയും അറിഞ്ഞോർ ചതുരംഗപ്പലകയിലെ കറുപ്പും വെളുപ്പും താണ്ടി… Read More »രാഷ്ട്രീയം

malayalam kavitha

ഋതുക്കൾ

തല്ലിക്കൊഴിച്ച കിനാവിൻ ദൂതും പേറി  കാലമേ ഞാൻ ഒന്നു ചാഞ്ഞുറങ്ങട്ടെ ഈ മടിത്തട്ടിൽ കരിനിഴൽ പടർത്തുന്ന മേഘങ്ങളൊരു മഴയായ് എന്നിൽ പെയ്തിറങ്ങുന്ന കാലംവരെ ഋതുക്കൾ തൻ ഭേദങ്ങൾ മാറാതിരിക്കുകയില്ലല്ലോ വിണ്ടു കീറിയ ഭൂമിക്കൊരു –… Read More »ഋതുക്കൾ

malayalam kavitha

അമ്മ

ഞാൻ ഉണ്ടുറങ്ങിയ ചെണ്ടുമല്ലിയാണെന്‍റെയമ്മ, വർദ്ധക്യത്തിലും എന്നിൽ വസന്തം വിതക്കുന്ന വാസനപ്പൂവാണെന്‍റെയമ്മ, വാടാതെ തളരാതെ വാനോളം വാത്സല്യമോടെ സ്നേഹിച്ചു കൊതിതീർക്കണം അമ്മയെന്ന അമൃതിനെ ഈ വാർദ്ധക്യവേളയിൽ, ഇന്നലെ കണ്ണിലുണ്ണിയായ് പിച്ചവെച്ചതും, ആ മടിയിൽ മനംകവർന്നതും, ഉല്ലാസമായ്… Read More »അമ്മ

malayalam kavitha

തെരുവ്

പൊള്ളുവാൻ ഞങ്ങൾക്കൊരു  വലുതാം യാതനക്കാലം തന്നിട്ട് തണലുമായ് നീയെങ്ങ് പോയ് മറഞ്ഞച്ഛാ ..? നനയുവാൻ ഞങ്ങൾക്കൊരു തോരാത്ത കണ്ണീർമഴ തന്നിട്ട് കുടയുമായ് നീയെങ്ങ് പോയ് മറഞ്ഞമ്മേ ..? നുകരുവാൻ ഞങ്ങൾക്കൊരു ശൂന്യമാം പാനപാത്രം തന്നിട്ട്… Read More »തെരുവ്

malayalam kavitha

ജീവിതയാത്ര

ഓർമ്മകൾ ഒരു ദിശയിലേയ്ക്കും കനവുകൾ എതിർദിശയിലേയ്ക്കും നിരന്തരം പിടിച്ചു വലിക്കുകയാണ്…! പിന്നിട്ട പച്ചപ്പാർന്ന വഴിത്താരകളിലേയ്ക്കും മുന്നിലുള്ള വിജനവീഥിയിലേക്കും നോക്കി എങ്ങോട്ടു പോകണം എന്നറിയാതെയെൻ കാൽപ്പാദങ്ങൾ..! തിരികെ നടക്കാറായെന്നും അരുത്, കുറേക്കൂടി പോക മുന്നോട്ടെന്നും ഉള്ളിന്റെയുള്ളിൽ… Read More »ജീവിതയാത്ര

Metoo malayalam kavitha

ഈ ഞാനും #മീ ടൂ

മകളെന്ന് കേള്‍കുമാ നേരം അരുതെന്ന് ചോല്ലുവതെന്തിനോ അന്തര്‍ധാനം ചെയ്ത സീതയെപോല്‍ ദുഖമൊട്ടൊഴിയില്ലെന്ന ചിന്തയോ ഒരു ചെറു അരിമണി നുകര്‍ന്നും വിഷ പാല്‍ നുനഞ്ഞങ്ങ് പിടഞ്ഞും കൗമാരം എത്തീടവെ തീജ്വാലയും കവർന്നങ്ങ് ഈ ഞാനും ഇല്ലാതാകുമേ… Read More »ഈ ഞാനും #മീ ടൂ

malayalam kavitha

എന്റെ വിദ്യാലയം

നീണ്ട പ്രവാസം..! കയറുന്തോറും ഉയരമേറുന്ന എണ്ണപ്പനകൾ…! നാഴിക തോറും മടുത്തു കൊണ്ടേയിരിയ്ക്കുന്ന ജീവിതം…! നാട്ടിലെത്തിയപ്പോൾ ഒരുവട്ടം കൂടിയാ തിരുമുറ്റത്തെത്തിയതാണ് ഞാൻ…! ഓർമ്മകൾ കൂട്ടമായ് മേഞ്ഞു നടക്കുന്നയാ വിദ്യാലയ മുറ്റത്ത് ഒരിക്കൽക്കൂടൊന്ന് ചേക്കേറിയതാണു ഞാൻ..! ഏകനായി,… Read More »എന്റെ വിദ്യാലയം

malayalam pattu

മഴ മനസ്സിൽ ഇടംപിടിച്ചത്

ഓരോകുഞ്ഞുമേഘങ്ങളിലും കാറ്റിന്റെ കരതലംതൊട്ട് നൃത്തംചവിട്ടുന്ന  മഴത്തുള്ളികളെ നിങ്ങൾക്ക്കാണാം, നിലക്കാത്ത പളുങ്കുമണികളുടെ ചിലമ്പൊലിത്താളം ചിരകാല മോഹങ്ങളുണർത്തി ഊർന്നു മണ്ണിൽ വീഴുമ്പോൾ എന്റെ മനസ്സുണരുന്നതും നിങ്ങൾക്ക് കാണാം, ഇലക്കുമ്പിളിൽ തുളുമ്പും സ്പടികഗോളങ്ങൾ കണ്ടു കുളിർകൊണ്ടു നിൽക്കുമ്പോഴും എന്റെ… Read More »മഴ മനസ്സിൽ ഇടംപിടിച്ചത്

Don`t copy text!