ആദ്യരാത്രി
ഇന്ന് എന്റെ ആദ്യരാത്രിയാണ് വർഷങ്ങളായി പ്രണയത്തിലായിരുന്നു തന്റെ പ്രിയദമനെ പിരിഞ്ഞു. അമേരിക്കയിൽ ജോലി ചെയുന്നസോഫ്റ്റ്‌വെയർ എഞ്ചിനീരിന്റെ കിടപ്പുമുറിയിലേക്ക് ഒരു സ്പടിക്ക ചഷകം നിറയെ എരുമപാൽ ആയിനടക്കുകയാണ് ജാനകി. 8 വർഷം നീണ്ടു നിന്ന പ്രണയം, ഒന്ന് വിടപറയാൻ പോലും കഴിയാതെ. അവൻവിചാരിച്ചിട്ടുണ്ടാവും ഞാൻ അവനെ ചതിച്ചതാണെന്നു. സാരമില്ല പ്രണയത്തിന്റെ തുടക്കവും ഒരുതരത്തിൽതെറ്റിദ്ധാരണകൾ മൂലം സംഭവിച്ചതാണല്ലോ. എന്ത് വന്നാലും അവൻ എന്റെ കൂടെയുണ്ടാവുമെന്ന തെറ്റുധാരണ. എറണാകുളം അല്ലാതെ ഭൂമിയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള ആകെയൊരിടം അമേരിക്കയാണ്. അതിനും ഒരുഭാഗ്യം വേണം. വിരോധാഭാസം എന്താണെന്നു വെച്ചാൽ വീടിന്റെ അടുത്തുള്ള പീടികയിൽ പോയി സാധനംവാങ്ങാൻ സമ്മതിക്കാത്ത അച്ഛൻ ഒരു പരിചയവും ഇല്ലാത്തൊരാളുടെ കൂടെ ശിഷ്ടകാലം ജീവിക്കാൻഅമേരിക്കയിലേക്ക് എന്നെ വിട്ടിരിക്കുന്നു. നോക്കാൻ കൂലിയും നിശ്ചയിച്ചു നൂറു പവന്റെ സ്വർണം പിന്നെഅചനുലതെല്ലം എനികാണെന്നുള്ള വാക്കും. അച്ഛന്റെ സമ്പാദ്യത്തിനു നഷ്ടം വന്നാൽ എന്റെ മൂല്യവും കുറയോഈശ്വര. കിടപ്പുമുറിയിൽ അലങ്കാരങ്ങൾ ഒന്നുമില്ല, ഞാൻ മന്ദഗതിയിൽ അയാളുടെ അടുത്തേക്ക് നടന്നു. ” ചേട്ടാ പാല്” ” ആ മേശപ്പുറത് വെച്ചോളു, ഇത്ര പെട്ടന്ന് ഇങ്ങോട്ടു വന്നത് ബുദ്ധിമുട്ടായോ ജാനകിക്കു?” ഞാൻ ഒന്നും മിണ്ടിയില്ല, ദാസ് ആഗ്രഹിക്കുന്ന മറുപടി മൗനമാണെന്നു എനിക്ക് തോന്നി. ദാസ് തുടർന്നു “നാട്ടിൽ വെച്ച് അധികമൊന്നും സംസാരിക്കാൻ പറ്റിയില്ല. ഇന്ന് രാത്രി മൊത്തം നമ്മൾക്ക് സംസാരിക്കാം” ഇനി ഒളിച്ചു വെച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. ” ഞാൻ 8 വര്ഷാമായി ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു, എന്റെ മനസ്സ് ഇപ്പോഴും അയാളുടെ കൂടെയാണ് “ അൽപനേരം മിണ്ടാതെ ഇരുന്നതിനു ശേഷം ദാസ് എന്റെ കണ്ണുകളിലേക്കു നോക്കി. അയാളുടെ കണ്ണുകളിൽ ഒരുപ്രത്യേക തരം തിളക്കമുണ്ടായിരുന്നു. എന്നിട്ടു അയാളെന്റെ അടുത്തേക്ക് വന്നു. ദാസ് ഒരു ചെമ്പനീർ പൂവിന്റെഗന്ധമുള്ള അത്തർ പൂശിയിരുന്നു. ” അതിനെ കുറിച്ചെല്ലാം എനിക്കറിയാം, അതൊക്കെ കഴിഞ്ഞു പോയ കാര്യമല്ലേ? “ ഈ മറുപടി എന്നെ പരിഭ്രാന്തയാക്കിയിരിക്കുന്നു. ” അപ്പോൾ ഈ ബന്ധത്തെ കുറിച്ച് ദാസിന് ഒന്നും അറിയണ്ടേ? “ ” അതിനെ കുറിച്ച് എന്താ അറിയാനുള്ളത് ?” ” അപ്പൊ ഇഷ്ടങ്ങൾക്കു ഇവിടെ പ്രസക്തിയില്ല? “ ” അതിന്റെ ഉത്തരം ഞാനല്ല തരേണ്ടത്, ഇഷ്ടങ്ങളുടെ പ്രസക്തിയെ പറ്റി ചോദിക്കേണ്ടത് സ്നേഹിച്ചവനോടാണ്.”… Read More »ആദ്യരാത്രി