Skip to content

നിഴൽപോലെ – 6

nizhalpole malayalam novel

” ഭാഗ്യം കെട്ട ഒരമ്മയാണ് ഞാൻ.. എന്റെ പൊട്ടത്തരം കൊണ്ട് എന്റെ കുട്ടിക്ക് അമ്മേടെ സ്നേഹം നിഷേധിച്ചവളാ ഞാൻ. ഇനിയും വയ്യ എനിക്ക്… വയ്യ…

    എന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ കരയുന്ന അവളെ നെഞ്ചോട് ചേർത്തു കൂടെ കരയാൻ മാത്രമേ അപ്പൊ എനിക്ക് കഴിയുമായിരുന്നുള്ളു..

  നിങ്ങൾക്കാണ് ആദിയും ദേവനും ഒന്ന് എനിക്കതങ്ങനെ അല്ല കണ്ണേട്ടാ… എന്നെ അറിഞ്ഞ എന്റെ മാത്രമായ ദേവേട്ടന്റെ പ്രണയം ആണ് എനിക്ക് വേണ്ടത്.. ഞങ്ങളുടെ കുഞ്ഞിന്റെ പിതൃത്വം അംഗീകരിച്ചുകൊണ്ട് ദേവേട്ടൻ എന്നെ സ്വീകരിക്കുവോ, ഇല്ലല്ലോ.. അങ്ങനെ ഒരു ദിവസം ഉണ്ടങ്കിൽ അന്ന് ഞങ്ങൾ ഒരുമിക്കും കണ്ണേട്ടാ…

     “അവളുടെ വാക്കുകൾക്ക് എന്റെ പക്കൽ ഉത്തരം ഇല്ലായിരുന്നു. എന്റെ മാളൂട്ടിയുടെ ജീവിതത്തിൽ എങ്ങനെ ഒരു പരിഹാരം കാണും എന്നറിയാതെ ഞാൻ ഉരുകികൊണ്ടിരുന്നു… അവളെ തനിയെ വിട്ടു മുറിയിലേക്ക് നടക്കുമ്പോളും മനസു അവളുടെ ജീവിതത്തിൽ അസ്വസ്ഥമായിരുന്നു..

    എന്തു സന്തോഷം ആയിരുന്നു ജീവിതത്തിൽ. അമ്മയുടെയും അച്ഛന്റെയും നഷ്ടം നികത്താനാവാത്തതെങ്കിലും സന്തോഷം തന്നെ ആയിരുന്നു ചുറ്റും… ഞങ്ങളിൽ സന്തോഷം നിറച്ചിരുന്നവൾ..

   കുറുമ്പുകൾ കൊണ്ട് ചിന്തകളെ.. മനസിനെ തളച്ചിടുന്നവൾ…. ഉയരങ്ങൾ സ്വപ്നം കണ്ടവൾ എല്ലാം തകരാൻ കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ…..

*****************************************

    രാവിലെ കൂത്തമ്പലത്തിൽ എത്തി കുട്യോൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് നിന്നപ്പോളാണ് അശ്വതി ചേച്ചി വന്നത്…

    “മാളു കുട്യോൾ എല്ലാം നന്നായി ചെയ്യുന്നില്ലേ…. അരങ്ങേറ്റത്തിന് ഇനി അധികം ദിവസം ഇല്ല…. ഇന്നാണ് ഇവരുടെ ഡ്രസ്സ്‌ വാങ്ങാൻ പോവാൻ പറഞ്ഞത്….. ഞാൻ ആദിയേം കൂട്ടി പോയിട്ട് വരാം… നീ ക്ലാസ്സ്‌ ഒന്ന് നോക്കിക്കോ കേട്ടോ…

  പിന്നെ വേണ്ട സാധനങ്ങൾ എന്തൊക്കെയാന്ന് ഒന്നുടെ നോക്കിക്കേ… ഒന്നും വിട്ടു പോകണ്ട…..

     ഇനി ഒരിക്കൽ കൂടി പോക്ക് നടക്കില്ല…

“ശെരി ചേച്ചി ഞാൻ ഒന്നുടെ നോക്കട്ടെ.. എന്തേലും വിട്ടുപോയിട്ട് ഉണ്ടേ ലിസ്റ്റിൽ ചേർത്തോളാം… ചേച്ചി റെഡി ആയി വാ….

     “ആദിയെ എണീപ്പിക്കട്ടെ പത്തു മണി കഴിഞ്ഞു…ഇടയ്ക്ക് പോയി വിളിച്ചപ്പോൾ ഇന്നലെ തലവേദന ആയിട്ടു ഉറങ്ങാൻ താമസിച്ചുന്ന പറഞ്ഞത്…..

   “എന്താ പറ്റിയെ… ഞാൻ അറിയാതെ തന്നെ ചോദിച്ചു പോയി…..

    “അതവന് ഇടയ്ക്ക് വരുന്നത് ആണ് മാളു.. സാരല്യ… എന്നാ,  നീ നോക്കി തുടങ്ങിക്കോ.. ഞാൻ അങ്ങടെയ്ക്ക് പോട്ടെ…

     “ഓരോരുത്തർക്കും പ്രാക്ടീസ് ചെയ്യാനുള്ള ഭാഗവും പറഞ്ഞു കൊടുത്തു.. ലിസ്റ്റിലുള്ള സാധനങ്ങൾ നോക്കുമ്പോളാണ് ഒരു കുഞ്ഞി കൈ പുറകിലൂടെ വന്നു ചുറ്റിപ്പിടിച്ചത്….

     “മാളുമ്മേടെ കാന്താരി എത്തിയോ…. ഇന്നെന്തേ പെണ്ണെ താമസിച്ചത്… പെൺകുട്യോൾ ഒരുപാട് ഉറങ്ങാൻ പാടുണ്ടോ… അവളോട് അതും പറഞ്ഞു മുന്നോട്ട് ആക്കി അവളെയും എടുത്തു കൊഞ്ചിച്ചു കൊണ്ട് തിരിഞ്ഞപ്പോളാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളെ ഞാൻ കണ്ടത്…..

     “ആ കണ്ണുകൾ എന്നിൽ തന്നെയായിരുന്നു.. അതുകണ്ടപ്പോൾ കണ്ണേട്ടന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി..

  “ആദിക്കു നിന്നെ ഇഷ്ടമാണെന്നു “…

“ഞാൻ അറിയാതെ ഒരസ്വസ്ഥത എന്നെ വന്നു മൂടുന്നുണ്ട്….. ഉള്ളം കാലിൽ നിന്നും ഒരു വിറവൽ ദേഹത്തേക്ക് കേറുന്നുണ്ടായിരുന്നു…

   ആ മുഖത്തേക്ക് നോക്കി എങ്ങനെയോ ഒന്ന് ചിരിച്ചെന്നു വരുത്തി ഞാൻ അമ്മുനേം കൊണ്ട് അകത്തേക്ക് പോയി…

    “അമ്മുനെയും എടുത്തു അകത്തേക്ക് പോകുന്നവളിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല…

   ചുണ്ടിൽ ഒരു പുഞ്ചിരിയോടെ ഞാൻ തിരിഞ്ഞു നടന്നു….

     ഇന്നലെ തലവേദന ആയോണ്ട് എണീറ്റപ്പോ തന്നെ താമസിച്ചിരുന്നു… താഴേക്കിറങ്ങിയതും അമ്മുട്ടി കൂത്തമ്പലത്തിലേക്കു ഇറങ്ങാൻ തുടങ്ങുവാരുന്നു… അവളെയും എടുത്ത് കൂത്തമ്പലത്തിലേക്കു നടക്കുമ്പോൾ മാളൂനെ കാണുക എന്നതായിരുന്നു ഉദ്ദേശം…

    എന്നെ കാണാതെ അവൾ അമ്മുനെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ അമ്മയും മോളും അല്ലെന്നു ആരും പറയില്ല.. മാളുനെ കിട്ടിയാൽ അതെന്റെ അമ്മുന്റെ ഭാഗ്യം ആണ്….

    വീട്ടിലേക്കു കേറിയപ്പോഴാണ് അമ്മയുടെയും ഓപ്പയുടെയും ശബ്ദം കേട്ടത്…. മുറിയിലേക്ക് ഓടി ചെല്ലുമ്പോൾ അമ്മയെ പിടിച്ചു കട്ടിലിലേക്ക് കിടത്തുന്ന ഓപ്പയെ ആണ് കണ്ടത്…

   അയ്യോ എന്താ പറ്റിയെ അമ്മയ്ക്ക്…. എന്താ ഓപ്പേ…

   “ഒന്നുല്ലടാ എന്റെ  കാലു ചെറുതായി മടങ്ങി അത്രേ ഉള്ളൂ…. പെട്ടന്ന് തല കറങ്ങുന്ന പോലെ തോന്നിയപ്പോൾ ഇവളെ വിളിച്ചു.. പേടിക്കാൻ ഒന്നുല്ല…

   ഡോക്ടറെ വിളിക്കട്ടെ ഓപ്പേ.. അതോ അങ്ങട് കൊണ്ട് പോണോ…

   വേണ്ട ആദി ഞാൻ മരുന്നിട്ട് കൊടുക്കാം കുറവില്ലേ അപ്പൊ നോക്കാം…

   നീ എനിക്കൊരു സഹായം ചെയ്യൂ…. ഇനിപ്പോ  നിക്ക് വരാൻ പറ്റില്യ.. നീ മാളൂനെ കൂട്ടീട്ടു ഡ്രെസ്സൊക്കെ വേടിക്കാൻ പോയിട്ട് വായോ.. അവര് എല്ലാം തയ്ച്ചു വയ്ക്കും എന്ന പറഞ്ഞെ. വേറെ കുറെ സാധനം വാങ്ങണം…

   ഞാൻ മാളുനോട് പറയാം.വേറെ ആരെയും വിടാൻ പറ്റില്യ… അവളാകുമ്പോ നോക്കി എല്ലാം വാങ്ങിക്കോളും…

  എന്തായാലും നീ പോയി റെഡി ആയിക്കോ…

   ഓപ്പ അത് പറഞ്ഞപ്പോൾ സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു…..

 കുറച്ചു നേരം മാളുനോട് ചിലവഴിക്കാൻ കിട്ടുന്ന സമയം അമൂല്യമാണെന്ന് തോന്നി…

   പെട്ടന്ന് തന്നെ  പോയി കുളിച്ചു… കണ്ണാടിയുടെ മുന്നിൽ നിന്നു എത്ര നോക്കിയിട്ടും മതിയായില്ല.. ഷർട്ട്‌ മാറി മാറി കുറെ ഇട്ടു നോക്കി.. എന്തോ ഒന്നും ഇട്ടിട്ടു അങ്ങു തൃപ്തി ഇല്ലാത്ത പോലെ..

    മുടി ചീകിട്ടും ശെരിയാവുന്നില്ല… എനിക്കെന്താ പറ്റിയത്…. ആകെ ഒരു എന്തോ പോലെ..

   ഇനിപ്പോ മാളു എന്റൊപ്പം വരാൻ സമ്മതിച്ചില്ലങ്കിലോ….

   ഓഹ് നാശം വീണ്ടും ടെൻഷൻ…

********************************

   “എന്താ ചേച്ചി പോകുന്നില്ലേ… ഞാനിതാ ലിസ്റ്റ് ഒക്കെ റെഡി ആക്കി വച്ചിട്ടുണ്ടല്ലോ..

ചേച്ചി ഇതുവരെ റെഡി ആകാതെന്താ…

    “ഒന്നും പറയണ്ട മാളു.. അമ്മേടെ കാലൊന്നു ഉളുക്കി. പിന്നെ ചെറിയ ഒരു തലകറക്കം കൂടി…. അപ്പൊ ഞാൻ കൂടെ ഇല്ലാണ്ട് പറ്റില്ല…

  “നിനക്ക് ഒന്ന് പോകാവോ… ഇന്ന് പോയില്ലേ ഡ്രസ്സ്‌ എന്തേലും അൾട്രേഷൻ ഉണ്ടങ്കിൽ നമുക്ക് ചെയ്യാനായിട്ട് സമയം കിട്ടില്ല… 

  ആദി കൊണ്ട് പൊയ്ക്കോളും നിന്നെ…

  ചേച്ചി.. ഞാൻ.. അത്.. എനിക്ക്…

“പ്ലീസ് മാളു.. എനിക്ക് വേറെ ആരെയും വിശ്വസിപ്പിച്ചു ഏൽപ്പിക്കാൻ പറ്റില്ല.. പറ്റില്ലാന്ന് പറയല്ലേ മോളെ..

     എന്തോ പിന്നെ ചേച്ചിയെ എതിർക്കാൻ തോന്നിയില്ല. “പോവാം ചേച്ചി… ഏട്ടനെ ഒന്ന് വിളിച്ചു പറയണം….

  നീ റെഡി ആയിട്ട് ലിസ്റ്റ് ഒക്കെ എടുത്തു അങ്ങോട്ട് പോരെ അവിടന്ന് വിളിച്ചു പറയാം…

   “അമ്മുനെയും കൊണ്ട് വീട്ടിലേക്കു എത്തുമ്പോ തന്നേ അശ്വതി ചേച്ചിടെ ശബ്ദം കേൾക്കുന്നുണ്ട്..

  “ആദി റെഡി ആയില്ലേ നീ ഇതുവരെ.. മാളു ഇപ്പൊ വരും.. ഒന്ന് വേഗം വാ…

   “ദാ വരുന്നു ഓപ്പേ.. ദാ എത്തി….

   റെഡി ആയി താഴെ ഇറങ്ങുന്നതിനിടയിൽ ജിത്തൂനെ വിളിച്ചു… പക്ഷെ അവൻ കാൾ എടുത്തില്ല..

  ഓഹ്ഹ് ശവം കിടക്കപ്പായിൽ നിന്നും എണീറ്റിട്ടുണ്ടാവില്ല…

  താഴെ എത്തുമ്പോളേക്കും മാളു റെഡി ആയി നിൽപ്പുണ്ട്. ഓപ്പ എന്തക്കയോ അവളെ പറഞ്ഞു ഏൽപ്പിക്കുന്നുണ്ട്…

   “ഓപ്പേ ഞാൻ റെഡി..  പോകാം.. അവളെ നോക്കി ചോദിക്കുമ്പോൾ സമ്മതം എന്നപോലെ അവൾ തലയാട്ടുന്നുണ്ട്… കാറിൽ കേറി റിവേഴ്‌സ് എടുത്തു വരുമ്പോളേക്കും അവൾ അമ്മുനെ കെട്ടിപിടിച്ചു കവിളിലായി ഒരു മുത്തവും കൊടുത്തു എന്തക്കയോ പറയുന്നുണ്ടായിരുന്നു….

    ഞാൻ ഹോൺ അടിച്ചതും. അവൾ കാറിനടുത്തേക്കായി വന്നു.. ഞാൻ ഫ്രണ്ട് ഡോർ തുറന്നിട്ടെങ്കിലും അവൾ അത് അടച്ചിട്ടു പിന്നിലെ സീറ്റിലായി കേറി…. പെട്ടന്ന് അത് കണ്ടപ്പോൾ വല്ലാതെ ദേഷ്യം വന്നു… ആ ദേഷ്യത്തിൽ തന്നേ പറഞ്ഞു ഞാൻ ആരുടെയും ഡ്രൈവർ അല്ല…

   എന്നിട്ടും പിന്നിൽ തന്നേ കേറിയ അവളെ കണ്ടു വല്ലാതെ ദേഷ്യം വന്നു. പക്ഷെ കാർ കുറെ മുന്നോട്ട് പോയപ്പോൾ ഞാൻ അറിയാതെ തന്നേ ആ ദേഷ്യം അലിഞ്ഞു പോകുന്നതു എനിക്ക് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു.. കാരണം ഇപ്പൊ കണ്ണാടിയിൽ കൂടി നോക്കിയാൽ എനിക്ക് അവളെ കാണാൻ പറ്റുന്നുണ്ട്. അവള് ഫ്രണ്ട്ൽ ഇരിക്കുന്നതിനേക്കാൾ നല്ലത് ഇത് തന്നെയയായിരുന്നു…

   ഞാൻ നോക്കുന്നത് പോലും അറിയാതെ അവൾ പുറത്തോട്ടു കണ്ണു പായിച്ചാണ് ഇരുപ്പു.. . എന്തോ ആലോചനയിലാണ് കക്ഷി.. എന്താണാവോ ഇത്രയും ആലോചിക്കാൻ….മനസിലും കണ്ണിലും അവളുടെ മുഖവും ചുണ്ടിൽ പ്രിയമുള്ള ഈരടിയുമായി അവളോടൊപ്പം ഉള്ള ആദ്യത്തെ യാത്ര ഞാൻ ആസ്വദിക്കുകയായിരുന്നു…

    ” ഈ യാത്ര എന്നെ അസ്വസ്ഥയാക്കുന്നു…  എന്നെ നോക്കുന്ന ആ കണ്ണുകൾ ഇപ്പോൾ എന്നിൽ പൊള്ളൽ ഏൽപ്പിക്കുന്നു… അശ്വതി ചേച്ചിയോട് എതിർത്തു പറയാൻ കഴിയാത്തത് കൊണ്ട് മാത്രം ആണ് ഇ യാത്ര….

     ടൈലറിങ് ഷോപ്പിൽ പോയി ഡ്രെസ്സൊക്കെ എടുക്കുമ്പോളും ആ കണ്ണുകൾ എന്നിൽ തന്നേയായിരുന്നു…

അവിടന്നിറങ്ങി ഒരു മാളിൽ കേറി സാധനങ്ങൾ വാങ്ങാം എന്നു തീരുമാനിച്ചു…

  “ഇ പെണ്ണെന്താ ഇങ്ങനെ… മുഖത്തു പോലും നോക്കുന്നില്ലല്ലോ… ഇവളോട് എങ്ങനെയ ഞാൻ ഒന്ന് സംസാരിച്ചു തുടങ്ങുക….

   ഇനിപ്പോ ഞാൻ കല്യണം കഴിഞ്ഞു കുട്ടി ഉണ്ടന്നു കരുതിയാണോ എന്നോട് അകൽച്ച കാണിക്കുന്നേ…. ആണോ. ഹേയ് ആയിരിക്കില്ല എങ്കിൽ ഫ്രീ ആയി സംസാരിക്കുകയല്ലേ ചെയ്യാ…

   ജിത്തൂനോട് ഇവൾ സംസാരിക്കുന്നുണ്ടല്ലോ എന്നോട് സംസാരിക്കാൻ ഇവൾക്ക് എന്താ കുഴപ്പം….

  കാർ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി ഞങ്ങൾ പുറത്തേക്കു ഇറങ്ങി….

   “മാളു… നമുക്ക് ഒരു ജ്യൂസ്‌ കുടിച്ചിട്ട് പോകാം…

   “എനിക്ക് വേണ്ട സാർ കുടിച്ചോളൂ… ഞാൻ അപ്പോഴത്തേക്കും സാധനങ്ങൾ വാങ്ങിക്കാം…

   “ഹേയ് തനിക്കു വേണ്ടങ്കിൽ എനിക്കും വേണ്ട….

   ഇതെന്തു സാധനം ഇത് സാർ പോലും സാർ… ഇതിനെ മുകളിൽ നിന്നും തൂക്കി എടുത്തു താഴെ കളയണം… ഉണ്ടക്കണ്ണി…

   ഓരോ ഷോപ്പിൽ കേറി ഓരോന്നും എടുത്തോണ്ട് അവൾ നടന്നു അവൾക്കു പിന്നാലെ ഞാനും… എന്തൊക്കെ പറഞ്ഞാലും ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു… ഞാൻ അറിയാതെ തന്നേ എന്നിലേക്കു കടന്നു വന്നവൾ…. അവളുടെ പിന്നാലെ നടക്കുമ്പോൾ ഞാൻ ഒരു ഇരുപതുകാരനായി മാറുന്നത് അറിയുന്നുന്നുണ്ടായിരുന്നു..

   “എത്രയും വേഗം എല്ലാം വാങ്ങി മടങ്ങിയാൽ മതി എന്നായി എനിക്ക്… ആ നോട്ടം എന്നെ കൊണ്ട് താങ്ങാൻ കഴിയുന്നില്ല… ഒരു വിധം സാധനങ്ങൾ വാങ്ങി കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോളാണ് എന്നെ ആരോ വിളിക്കുന്ന പോലെ തോന്നിയത്…

  തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അരികിലേക്ക് വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി പോയി…

    ഹരീഷേട്ടൻ….

  വൈഗ… നീ എന്താ ഇവിടെ…. നിങ്ങളിപ്പോ ഇവിടെ ആണോ…

  ആ.. ആറുമാസം ആയിട്ടു ഇവിടെ ആണ്…

  “എന്നിട്ട് അർജുൻ എന്താ എന്നെ വിളിക്കാത്തെ…

 “ഏട്ടൻ.. ഏട്ടനിങ്ങൊട് ട്രാൻസ്ഫർ ആയിട്ട് രണ്ടാഴ്ച ആയതേ ഉള്ളു…

  ആ അതാവും.. അവനെന്നെ വിളിക്കാത്തെ…

    പെട്ടന്ന് ഞാൻ പ്രതീക്ഷിക്കാതെ ഹരീഷേട്ടൻ ആദിയേട്ടന്റെ അടുത്തേക്ക് നടന്നു…. എനിക്ക് തടുക്കാൻ ആകും മുന്നേ ആ കൈകൾ ആദിയേട്ടന്റെ കൈയോട് ചേർത്തിരുന്നു… എന്തോ സംഭവിക്കാൻ പാടില്ലാത്തതു സംഭവിക്കാൻ പോകുന്ന പോലെ നെഞ്ച് പിടച്ചു കൊണ്ടിരുന്നു….. മാളിലെ എസി യുടെ തണുപ്പിലും എന്നെ വിയർപ്പു പൊതിഞ്ഞിരുന്നു…

   “എന്താ നന്ദാ ഇങ്ങനെ അന്തം വിട്ട് നിൽക്കുന്നെ. നിനക്ക് എന്നെ മനസിലായില്ലേ അർജുൻന്റെ കൂടെ നമ്മൾ കുറെ വട്ടം കണ്ടിട്ടുണ്ടല്ലോ….

  അവസാനം കോളേജിന്റെ ആരാധന പാത്രം, നന്ദൂട്ടി അവളുടെ ദേവേട്ടന്റെ കൈ പിടിച്ചു അല്ലേ…

നിങ്ങളുടെ മാര്യേജ് കഴിഞ്ഞോ… ഞാൻ ഒന്നും അറിഞ്ഞില്ല.. കുറെ അർജുനെ അന്വഷിച്ചെങ്കിലും കണ്ടില്ല……

   “ഇ….ഇല്ല… എങ്ങനെയോ വിറയ്ക്കുന്ന ചുണ്ടുകളോടെ ഹരീഷേട്ടന് മറുപടി കൊടുത്തു… ഇനിയും അവിടെ നിൽക്കാൻ ശക്തിയില്ലാതെ ഏട്ടനോട് യാത്ര പറഞ്ഞു കൂടെ ഉള്ള ആളെ നോക്കാൻ പോലും ആകാതെ മുന്നോട്ട് നടന്നു…..

    “അവിടെ എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. ആരോ ഒരാൾ എന്നെ ഒരുപാട് നാൾ പരിചയമുള്ള പോലെ സംസാരിക്കുന്നു…

മാളുനോട് സംസാരിക്കുന്നു…. അവളുടെ പേര് വൈഗ ആണോ….

   അയാൾ പറഞ്ഞ വാക്കുകൾ നന്ദൂട്ടി  അവളുടെ ദേവൻ സ്വന്തം ആക്കി എന്നു.. അപ്പൊ ആരാ നന്ദൂട്ടി….

   ഓർമകളിലേക്ക് വീഴും മുന്നേ തന്നേ മാളു മുന്നോട്ട് നടന്നു തുടങ്ങിരുന്നു….

      അയാളോട് യാത്ര പറഞ്ഞു മുന്നോട്ട് നടക്കാൻ തുടങ്ങിയതും അയാൾ എന്റെ തോളിലായി തട്ടിക്കൊണ്ടു പറഞ്ഞു…

      ആദി… താൻ ഭാഗ്യവനാണ് കേട്ടോ… വൈഗയ്ക്ക് അത്രയ്ക്കും ഇഷ്ടം ആണ് തന്നോട്…. എനിക്കും ഒരുപാട് ഇഷ്ടം ആണ് അവളെ..താൻ തെറ്റിധരിക്കണ്ട എനിക്ക് മാത്രം അല്ല കോളേജിലെ കുറെ പേർക്ക് ഇഷ്ടം ആകും അവളെ. പക്ഷെ തനിക്കാണ് നറുക്ക് വീണത്…

   എന്നാൽ ഞാൻ പോട്ടെടോ… ഇനിയും കാണാം… അപ്പോൾ പ്രേമിച്ചു കറങ്ങിക്കൊണ്ടു നടക്കാതെ പെട്ടന്ന് കെട്ടാൻ നോക്ക് രണ്ടും….

     ഹരീഷ് എന്നോട് യാത്ര പറഞ്ഞു പോയിട്ടും. നിൽക്കുന്നിടത്തു നിന്നും അനങ്ങാൻ എനിക്ക് പറ്റനുണ്ടായിരുന്നില്ല…

                    തുടരും…

എല്ലാവർക്കും ഒരുപാട് സംശയങ്ങൾ ഉണ്ടന്നു അറിയാം.. വരും പാർട്ടുകളിൽ ക്ലിയർ ആകും…. എല്ലാവരോടും സ്നേഹം…

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!