ഞാൻ പൂമംഗലത്തു ഭദ്രന്റെയും ലക്ഷ്മിയുടെയും മൂത്ത മകൾ മിഥുന എന്നത് …
ഇനി ആരൊക്കെ തിരുത്താൻ ശ്രമിച്ചാലും അതിന് മാറ്റം ഉണ്ടാകില്ല ….
മോളേ !!!!
അതെ അമ്മേ !! ഇത് മിഥുനയുടെ വാക്കാണ് !!!
മിഥുനയുടെ ഉറച്ച സ്വരം കേട്ട് ലക്ഷ്മി അവളെ ചേർത്തുപിടിച്ചു കരഞ്ഞു …. മിഥുനയുടെ കണ്ണുകളും അനുസരണയില്ലാതെ ഒഴുകി ….
അവരുടെ സംഭാഷണം എല്ലാം കേട്ട് കൊണ്ട് നിന്ന ആദർശിന് മിഥുനയോട് ഒരുപാട് സ്നേഹം തോന്നി …
എങ്കിലും ഒന്നും അറിഞ്ഞിട്ടില്ലാത്ത മട്ടിൽ ആദർശ് അവരുടെ അടുത്തേക്ക് ചെന്നു ..
അല്ല !! നിങ്ങൾ രണ്ടാളും എന്താ ഇവിടെ വന്ന് നിൽക്കുന്നത് ?? അമ്മയെ കാണാൻ വന്നിട്ട് ഇവിടെ വന്ന് നിൽക്കുന്നത് എന്തിനാ ??
ഏയ് ഒന്നുമില്ല മോനേ !! ഭദ്രേട്ടന് എന്തെങ്കിലും മനസ്സ് തുറന്ന് അരുന്ധതിയോട് സംസാരിക്കണം എന്ന് ഉണ്ടെങ്കിൽ ഞാൻ അവിടെ ഒരു അധികപ്പറ്റായി നിൽക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി മാറി വന്ന് നിന്നു എന്നേ ഒള്ളു !!
ലക്ഷ്മി പറഞ്ഞു ..
ദേ അമ്മായി അമ്മാവനെ അങ്ങനെ അങ്ങ് അയച്ചു വിടേണ്ട ?? ഒരു പിടുത്തം അമ്മായിയുടെ കയ്യിൽ വേണം .. അല്ലെങ്കിൽ അമ്മാവൻ കൈ വിട്ട് പോകും !!! പിന്നെ പറഞ്ഞിട്ട് കാര്യമില്ല കേട്ടോ !! ആദർശ് ചിരിച്ചുകൊണ്ട് പറഞ്ഞു …
ഒന്ന് പോടാ !! ആയ കാലത്തു എന്നെ വിട്ടേച്ചു പോയിട്ടില്ല !! പിന്നാണ് ഇപ്പോൾ പോകാൻ പോകുന്നത് …
അമ്മായി അങ്ങനെ നിസ്സാരമായി പറഞ്ഞു തള്ളണ്ട !!
പ്രായമായവർക്കാണ് ഇപ്പോൾ വേലി ചാടാൻ കൂടുതൽ താല്പര്യം !!
ടാ ,, പെണ്ണ് കെട്ടി എന്ന് നോക്കില്ല !!!നീ എന്റെ കയ്യിൽ നിന്ന് മേടിച്ചുകൂട്ടും കേട്ടോ ……ലക്ഷ്മി പറഞ്ഞു …
ആദർശ് ഇളിച്ചു കാണിച്ചു …
മിഥുന ആദർശിനെ നോക്കി അടക്കി ചിരിച്ചു
ഞാനും അമ്മായിയും അങ്ങനെ പലതും പറയും !! അതിന് നീ എന്തിനാടീ ചിരിക്കുന്നത് ??
അതെന്താ !! എനിക്ക് ചിരിച്ചുകൂടെ !! മിഥുന മുഖം കോട്ടി !!
അവർ മൂവരും തിരിച്ചു മുറിയിലേക്ക് ചെന്നു …
അരുന്ധതി !! ഇതാണ് എന്റെ ലക്ഷ്മി !!
ലക്ഷിയെ ചൂണ്ടി കാണിച്ചു ഭദ്രൻ പരിചയപ്പെടുത്തി ..
അരുന്ധതി. ലക്ഷ്മിയെ നോക്കി ചിരിച്ചു …
മിഥുന ഞങ്ങളുടെ മകളാണ്.. മറുത്തു ചിന്തിക്കാൻ കഴിയുന്നില്ല ……ലക്ഷ്മി അരുന്ധതിയോട് പറഞ്ഞു ..
ആ സമയം അരുന്ധതിയെ പരിചരിക്കുന്ന നേഴ്സ് അവിടേക്ക് വന്നു …
എല്ലാവരും സഹകരിക്കണം !!! കുറച്ചുനേരം ആയില്ലേ വന്നിട്ട് … അമ്മക്ക് മരുന്ന് കൊടുക്കണം … മരുന്ന് കൊടുക്കേണ്ട സമയം ആയി … മരുന്ന് കൊടുത്താൽ അമ്മ പിന്നെ കുറച്ചുനേരത്തേക്ക് മയക്കമാകും ..
ഭദ്രൻ അരുന്ധതിയുടെ അടുക്കൽ ചെന്നു … എന്നാൽ ഞങ്ങൾ ഇറങ്ങുന്നു അരുന്ധതി !!! നീ ഉറങ്ങിക്കോ ഇടക്ക് ഞങ്ങൾ ഇവിടെ തന്നെ കാണാൻ വരാം …
ഭദ്രനോടൊപ്പം ബാക്കി ഉള്ളവരും യാത്ര പറഞ്ഞിറങ്ങി …
അനു ഫോൺ എടുത്ത് ആതിരയെ വിളിച്ചു …
എന്താ ചേച്ചീ പതിവില്ലാതെ ഈ നേരത്തു ?? ഫോൺ എടുത്തുകൊണ്ട് ആതിര ചോദിച്ചു …
എടീ !! നീ വീട്ടിലെ വിവരങ്ങൾ വല്ലതും അറിഞ്ഞോ ??
ഇല്ല ചേച്ചീ !! ഞാൻ അന്ന് വീട്ടിൽ നിന്ന് വന്നതിൽ പിന്നെ രണ്ടുവട്ടം അമ്മയെ വിളിച്ചിരുന്നു … അധികം ഒന്നും സംസാരിക്കാതെ തന്നെ അമ്മ ഫോൺ സംഭാഷണം നിറുത്തും !! പിന്നെ എന്തോന്ന് അറിയാനാണ് ?? ആതിര പരിഭവം പറഞ്ഞു …
എന്നാൽ നീ കേട്ടൊ ?? നമ്മുടെ അനിയൻ കെട്ടിക്കൊണ്ട് വന്നത് ആരെയാണെന്ന് നിനക്ക് അറിയണോ ?? അനു ചോദിച്ചു …
ഇനി അറിഞ്ഞിട്ട് എന്തിനാ ചേച്ചീ ?? നമുക്ക് അവിടെ എന്തേലും സ്ഥാനം ഉണ്ടെങ്കിൽ അല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ …ആതിര താല്പര്യം കാട്ടിയില്ല ..
എടീ !! ഞാൻ ഒന്ന് പറഞ്ഞോട്ടെ!!! നമ്മുടെ പുന്നാര അനിയൻ കെട്ടിയത് ഭദ്രൻ അമ്മാവന്റെ ജാര സന്തതിയെ ആണെന്ന് !!അതായത് അവന്റെ മുറപ്പെണ്ണ് !!
എന്താ ??? ചേച്ചീ എന്താ ഈ പറഞ്ഞു വരുന്നത് ?? ചേച്ചീ ഇത് എങ്ങനെ അറിഞ്ഞു ??
അതിരക്ക് വിശ്വസിക്കാൻ ആയില്ല ..
ഞാൻ ചുമ്മാ അവിടുത്തെ വിശേഷം അറിയാൻ വേണ്ടി ലക്ഷ്മി അമ്മായിയെ വിളിച്ചിരുന്നു !! അപ്പോൾ അറിഞ്ഞ വിശേഷം ആണ് !!!
എന്നിട്ട് ലക്ഷ്മി അമ്മായി അവളെ രണ്ട് കൈയും നീട്ടി സ്വീകരിച്ചോ ?? ആതിര ചോദിച്ചു ..
സ്വീകരിച്ചു എന്ന് മാത്രമല്ല പൂമംഗലത്തെ സർവ്വ സ്വത്തിനും ഇനി അവകാശി അവളാണ് !!! മിഥുന …
ശ്ശെ !! ഈ അമ്മായി എന്ത് വിവരക്കേടാണ് കാണിച്ചത് ?? അമ്മായി എന്തിന് അവളെ മകളായി അംഗീകരിച്ചു … ചേച്ചീ എനിക്ക് ഇപ്പോൾ ഒരു സംശയം ??
എന്താ നിന്റെ സംശയം ?? അനു ചോദിച്ചു ..
അല്ല!! ഇനി നമ്മുടെ അമ്മക്ക് മിഥുന അമ്മാവന്റെ മകൾ ആണെന്ന് നേരത്തെ അറിയാമായിരുന്നോ ?? അതുകൊണ്ടാണോ ഇനി ആദർശിനോട് അന്ന് കല്യാണം കഴിക്കാൻ പറഞ്ഞത് ?? ആതിര തന്റെ മനസ്സിൽ തോന്നിയ സംശയം അനുവിനോട് പറഞ്ഞു ..
ഏയ് ,,, അങ്ങനെ വാരാൻ വഴിയില്ല!! അമ്മക്ക് മിഥുന ആരാണെന്ന് അറിയുമായിരുന്നെങ്കിൽ ഇങ്ങനെയൊരു സമൂഹ വിവാഹത്തിന് നിർബന്ധിക്കുമായിരുന്നോ ??
എന്തായാലും കറങ്ങി തിരിഞ്ഞു അവൾ ചേരേണ്ട ഇടത്തു തന്നെ വന്ന് ചേർന്നു എന്ന്. അമ്മായി സന്തോഷത്തോടെ പറഞ്ഞപ്പോൾ എനിക്ക് വിറഞ്ഞുവന്നതാണ് … പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല … അനു നിരാശയോടെ പറഞ്ഞു ..
എന്നാലും ചേച്ചീ എത്ര കോടി രൂപയുടെ സ്വത്തുണ്ട് ആ തറവാട്ടിൽ എന്ന് ചേച്ചിക്ക് അറിയില്ലേ ?? കീർത്തി പോയതിന് ശേഷം സ്വത്തുക്കൾ അമ്മാവന് നമ്മൾ മൂന്ന് പേർക്കായിട്ട് ഭാഗിക്കാൻ ഉള്ള ചെറിയ ഒരു മനസ്സ് ഉണ്ടായിരുന്നു … എന്തായാലും ആ പ്രതീക്ഷ പോയി ….ആതിര പറഞ്ഞു …
എല്ലാം അറിഞ്ഞ സ്ഥിതിക്ക് നമുക്ക് അത്രേടം വരെ ഒന്ന് പോകണ്ടേ ചേച്ചി? ആതിര ചോദിച്ചു …
എന്തിന് ?? നമ്മൾ അമ്മയോട് ഇതിനെപറ്റി ചോദിച്ചാൽ എവിടെ നിന്ന് ന്യൂസ് കിട്ടിയെന്ന് ചോദിക്കും…പിന്നെ നമ്മൾ എന്ത് പറഞ്ഞാലും മുഖവിലയ്ക്ക് എടുക്കില്ല … വെറുതെ പോയി നാണം കെടണോ ?? അനു ചോദിച്ചു …
അല്ലെങ്കിൽ തന്നെ അവൾ നമ്മളെ അന്ന് ഒന്ന് ഗൗനിച്ചില്ല … പോരാത്തതിന് അമ്മ നമ്മളെ അവളുടെ മുന്നിൽ വെച്ചല്ലേ നാണം കെടുത്തിയത് .. ഞാൻ ഇനി തൽകാലം വീട്ടിലേക്കില്ല !! നീ വേണെങ്കിൽ പൊയ്ക്കോ !! അനു ഫോൺ വെച്ചു …
ആതിര ഒന്ന് ആലോചിച്ചു ..പിന്നീട് അനു പറഞ്ഞതാണ് ശരി എന്ന് തോന്നി ..
അരുന്ധതി അമ്മ പോയിട്ട് ആറുമാസം കഴിഞ്ഞു ..എല്ലാ ചടങ്ങുകളും ആദർശ് ആണ് ചെയ്തത് …
നീയെന്താ മോനേ ഈ ആലോചിച്ചു കൊണ്ട് നില്കുന്നത് ?? നീ എന്താ കഴിക്കാൻ വരുന്നില്ലേ ??
സാവിത്രിയുടെ ചോദ്യത്തിൽ നിന്നാണ് പഴയ ഓർമകളിൽ നിന്ന് ആദർശ് ഉണർന്നത് …
ദാ അമ്മേ വരുന്നു !!!
മിഥുന എവിടെ അമ്മേ ?? ഇതുവരെ ഇങ്ങോട്ട് ഒന്ന് വന്നില്ലല്ലോ ?? അവൾക്ക് അടുക്കളയിൽ എന്താ ഇന്ന് പതിവില്ലാത്തത്ര തിരക്ക് ??
അത് അവളുടെ നാത്തൂന്മാർ വന്നിട്ടില്ലേ ?? അവരോട് മിണ്ടിയും പറഞ്ഞും നിൽകുവായിരിക്കും !!
നീ എല്ലാം എടുത്തുവെച്ചോ ??പാസ്സ്പോർട്ടും ടിക്കറ്റും ഭദ്രമായി എടുത്തുവെച്ചോ എന്ന് ഒന്നുകൂടി നോക്കിയോ ??
ദേ ഞാൻ താഴേക്ക് പോവാണ് !! ഇനി എന്നെ ഈ കോണിപ്പടി കയറ്റരുത് !! വേഗം കഴിക്കാൻ വാ !!
സാവിത്രി ആദർശിനെ ഒന്ന് നോക്കിയിട്ട് താഴേക്ക് പോയി ..:
മിഥുന രാവിലെ കഴിക്കുവാൻ വേണ്ടിയുള്ള ദോശ മാവ് അരക്കുകയായിരുന്നു .. കഴിഞ്ഞില്ലേ മോളേ നിന്റെ പണി ?? അമ്മേ കഴിഞ്ഞു ഈ മാവ് കൂടി അരച്ചുകഴിഞ്ഞാൽ പിന്നെ ഒന്നുമില്ല …
ദോശമാവ് ഞാൻ അരച്ചോളാം !!! മോള് ആദർശിനെ വിളിച്ചു വല്ലതും കഴിക്കാൻ പറ … പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങേണ്ടതാണ് !!
ഞാൻ രണ്ട് വട്ടം വിളിച്ചിട്ടും അവൻ വന്നില്ല !! എനിക്ക് ഇനി കോണിപ്പടി ചവിട്ടി കയറാൻ വയ്യ …
സാവിത്രി പറഞ്ഞു ..
മിഥുന കൈ കഴുകിയിട്ട് മുകളിലേക്ക് പോയി !!!
ആദർശ് വിവാഹ വിരുന്നിന്റെ ഫോട്ടോ ആൽബം എടുത്തു നോക്കുകയായിരുന്നു ..
ആദർശേട്ടാ !!! എന്തേ ഇതു വരെ കഴിക്കാൻ വന്നില്ല …എല്ലാവരും ഏട്ടൻ വാരാൻ വേണ്ടി കാത്തിരിക്കുകയാണ് ……ആദ്യം വന്ന് ഭക്ഷണം കഴിക്ക് … അതിനുശേഷം ബാക്കി പായ്ക്ക് ചെയ്യാം …
ആദർശ് മിഥുനയുടെ മുഖത്തേക്ക് നോക്കി …
എന്താ എന്നെ ഇങ്ങനെ നോക്കുന്നത് ?? മിഥുന തിരക്കി …
ഏയ് , ഒന്നുമില്ല. പണ്ട് ഞാൻ കൊച്ചിയിൽ രണ്ടുമാസത്തെ ട്രൈനിങ്ങിന് പോയപ്പോൾ എന്നെ കാണാതിരിക്കാൻ ആകില്ല എന്ന് പറഞ്ഞു കരഞ്ഞ പെണ്ണിന് ഇപ്പോൾ ഞാൻ മൂന്ന് മാസത്തേക്ക് അമേരിക്കയിൽ പോകുന്നതിൽ ഒരു വിഷമവും ഇല്ല … ആദർശ് പറഞ്ഞത് ചിരിച്ചുകൊണ്ടാണേലും അതിൽ അല്പം പരിഭവം കലർന്നിരുന്നു …
ഞാൻ പിരിയാൻ പറ്റില്ലെന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞാൽ ഏട്ടൻ പോകാത്തൊരിക്കുമോ ?? ഇല്ലല്ലോ ?? ഇത് കമ്പനി അയക്കുന്നതല്ലേ ?? ഞാൻ കരഞ്ഞാൽ പിന്നെ ആദർശേട്ടന് സമാധാനത്തോടെ പോകാൻ പറ്റില്ലെന്ന് എനിക്ക് അറിയാം …
പിന്നെ ഞാൻ ഒറ്റക്കല്ലല്ലോ ?? മിഥുന പറഞ്ഞു ..
അതുശരിയാണ് !! നീ ഒറ്റക്കല്ല അച്ഛൻ ഉണ്ട് അമ്മയുണ്ട് പോരാത്തതിന് സ്കൂളിൽ പോകാം .. നിന്നെ മിസ്സ് ചെയ്യുമല്ലോ എന്ന് ഓർത്തു മനസ്സ് വിങ്ങുന്ന ഞാൻ വിഡ്ഢി !!
ആരൊക്കെ ഉണ്ടായാലും അതൊന്നും എന്റെ ആദർശേട്ടന് പകരമാകില്ലെന്ന് അറിയാലോ !!! ഞാൻ പറഞ്ഞത് ഈ മുറിയിൽ ഞാൻ ഒറ്റക്കാവില്ല എന്ന് !! മിഥുന പറഞ്ഞു …
ഓഹോ … അമ്മയെ കൂടെ കിടത്താൻ ഉള്ള പ്ലാൻ ആകും അല്ലേ !!!
ഹോ !! ഈ മനുഷൻ !!!
മിഥുന പതിയെ ആദർശിന്റെ അടുക്കൽ ചെന്നു …ശേഷം അവന്റെ കൈകൾ എടുത്ത് അവളുടെ വയറിന് മുകളിൽ പിടിച്ചു …
ഇവിടെ എനിക്ക് സംസാരിക്കാൻ ഒരു കുട്ടി ആദർശ് ഉണ്ടോന്ന് ഒരു സംശയം ??
ങേ !!! ശരിക്കും !!! ആദർശിന്റെ മിഴികൾ വിടർന്നു …
തറപ്പിച്ചു പറയാറായിട്ടില്ല !! എനിക്ക് ഒരു സംശയം …നാളെ കിറ്റ് മേടിച്ചു നോക്കണം …
മിഥുന പറഞ്ഞു !!!
നീ അമ്മയോട് ഈ കാര്യം പറഞ്ഞോ ?? ഇല്ല രണ്ടു ദിവസമായി ചെറിയ തളർച്ചയും ക്ഷീണവും അമ്മക്ക് എന്നെ കടിച്ച് സംശയമായി അമ്മയാണ് പറഞ്ഞത് ടെസ്റ്റ് ചെയ്തു നോക്കാൻ …
എന്തായാലും നാളെ അറിയാം ….
ആദർശ് ഒരു നിമിഷം ആലോചിച്ചു ……എന്നിട്ട് ഫോൺ എടുത്തിട്ട് നമ്പർ ഡയൽ ചെയ്തു …മറുഭാഗത്തു ബെൽ ഉണ്ടായിരുന്നു …
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission