ഞാൻ കുറച്ചു തിരക്കിലാണ് … സമയം കിട്ടുമോൾ തിരിച്ചു വിളിക്കാം .. അഞ്ജനക്ക് സംസാരിക്കാനുള്ള അവസരം കൊടുക്കാതെ ദേവൻ ഫോൺ കട്ട് ചെയ്തു സൈലന്റിൽ ഇട്ടു …
ആരാണ് ദേവാ ??വിശ്വൻ തിരക്കി ..
ഓഹ് ,, അത് ആ പരമേശ്വരൻ മുതലാളി ആണ് !!
അഞ്ജനയാണ് വിളിച്ചതെന്ന് ദേവൻ പറഞ്ഞില്ല …
എടാ എന്തേലും അത്യാവശ്യം ഉണ്ടായിട്ട് ആയിരിക്കും അയാൾ വിളിക്കുന്നത് … നീ കാര്യം തിരക്കാതെ ഫോൺ വെച്ചത് മര്യാദയല്ല …വിശ്വൻ ദേവനോട് പറഞ്ഞു ..
ഹഹാ !!! മര്യാദ!! അതും അയാളോട് !! വിശ്വവേട്ടൻ പോയി കിടക്കാൻ നോക്ക് !! ക്ഷീണം കാണും ..ദേവൻ വിശ്വൻ പറഞ്ഞത് ഗൗനിക്കാതെ മുറിയിലേക്ക് പോയി …
ആരാ അച്ഛാ ഈ പരമേശ്വരൻ മുതലാളി ??മാളു വിശ്വനോട് ചോദിച്ചു …
അത് മോളേ !!! ദേവൻ പണ്ട് നിന്നടത്തെ വീട്ടിലെ മുതലാളിയാണ് !!
എവിടെ ?? പള്ളിപ്പാട്ട് ആണോ ??
മ്മ് ,, അതേ ..
അയാൾക്ക് ദേവേട്ടന്റെ നമ്പർ എവിടെ നിന്നും കിട്ടി ?? മാളുവിനു വിടാൻ ഭാവമില്ലായിരുന്നു ..
ഹോ … എന്താ മാളു ഇത് ?? അയാളെ ഇന്നലെ കോയമ്പത്തൂര് വെച്ചു കണ്ടു … അപ്പോൾ വാങ്ങിയതാവും …വിശ്വൻ ഈർഷ്യയോടെ പറഞ്ഞു …ഇനി എന്തേലും അറിയണോ നിനക്ക് ??
അയ്യോ വേണ്ടായേ !!! അറിയാതെ ചോദിച്ചതാണ് !! മാളു തൊഴുതുകൊണ്ട് പറഞ്ഞു ..
ഹാവൂ .. തൽകാലം രക്ഷപെട്ടു … വിശ്വൻ മനസ്സിൽ പറഞ്ഞുകൊണ്ട് കിടക്കാൻ പോയി …
ദേവന്റെ മനസ്സ് കലുഷിതം ആയിരുന്നു … ആരെ മറക്കാൻ ശ്രമിച്ചുവോ അവൾ തന്റെ മുന്നിൽ അതും. ആരും കാണാൻ പാടില്ലാത്ത ഈ അവസ്ഥയിൽ …
എന്നാലും എന്തായിരിക്കും അഞ്ജുവിന് പറയുവാൻ ഉള്ളത് ?? ചിലപ്പോൾ ഒരു നന്ദി പറയാൻ വിളിച്ചതാവും !! എന്തേലുമാകട്ടെ,,ദേവൻ ഒരോന്നോർത്തു മയങ്ങി പോയി ..
നിറുത്താതെ ഫോൺ മുഴങ്ങുന്നത് കേട്ടാണ് ദേവൻ ഉണർന്നത് …
പരിചയമില്ലാത്ത നമ്പർ ആണ് …ദേവൻ ഫോൺ എടുത്തു ..
ഹലോ …ഇത് ദേവൻ അല്ലേ ?? ഞാൻ ഡോക്ടർ ഹേമ ആണ് …
ഹലോ ഡോക്ടറെ ..എന്താ വിളിച്ചത് ??
ഒന്നുമില്ല ദേവൻ !! അഞ്ജനയെ ഞങ്ങൾ അഹല്യ ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം തന്നെ അറിയിക്കണം എന്ന് തോന്നി …Dr ഹേമ പറഞ്ഞു …
അഞ്ജനക്ക് ഇപ്പോൾ ഇങ്ങനെ ഉണ്ട് ഡോക്ടർ ??
അഞ്ജന റിക്കവർ ആവാൻ സമയം എടുക്കും ?? പോലീസിനോട് ഒന്നും വിട്ടു പറഞ്ഞില്ല … കേസ് വേണ്ടാ എന്നാണ് അഞ്ജനയുടെ അച്ഛനും പറയുന്നത് ..:
അവരുടെ താല്പര്യപ്രകാരം ആണ് അഹല്യയിലേക്ക് കൊണ്ടുപോകുന്നത് ..
അപ്പോൾ ശെരി ദേവാ ….Dr ഹേമ ഫോൺ കട്ട് ചെയ്തു ..
ദേവൻ ഫോൺ എടുത്ത് പരമേശ്വരനെ വിളിച്ചു ..
ഹലോ !! ദേവാ …
ഹലോ .. അഞ്ജനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ?? ദേവൻ തിരക്കി ..
അഞ്ചുമോൾ ആകെ തകർന്ന അവസ്ഥയിലാണ് മോനേ !!
അവൾ ഒന്നും വിട്ടുതുറന്നു പറയുന്നില്ല …
കേസ് കൊടുക്കണം എന്ന് ഞാൻ നിർബന്ധിച്ചപ്പോൾ അവൾ വിസമ്മതിച്ചു … കേസുമായി മുന്നോട്ട് പോവുകയാണെങ്കിൽ അവൾ ജീവനോടെ ഇരിക്കില്ല എന്ന് എന്നോട് പറഞ്ഞു ..എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു ഊഹവും ഇല്ല ..
എന്റെ പെങ്ങൾ പാർവതിയുടെ മകൻ അഭിഷേക് ഇവിടെ ഡോക്ടർ ആണ് .. അവൻ പറഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ട്. അഞ്ജുമോളേ കൊണ്ടുവന്നത് …
Dr ഹേമ പറഞ്ഞാണ് അഞ്ചുവിനെ ആശുപത്രിയിൽ കൊണ്ടു വന്നതെന്ന് ദേവൻ ആണെന്ന് അറിഞ്ഞത് ..
Dr ഹേമ അഞ്ജുവിനോടും ദേവന്റെ കാര്യം പറഞ്ഞിരുന്നു …അഞ്ജുമോൾക്ക് ദേവനെ ഒന്ന് കാണണം എന്ന് എന്നോട് പറഞ്ഞു …ഞാൻ. നിന്നെ വിളിച്ചെന്ന് പറഞ്ഞപ്പോൾ അവൾക്ക് വിശ്വാസം ആയില്ല …അതുകൊണ്ട് ആണ് എന്റെ ഫോണിൽ നിന്ന് അഞ്ചു തന്നെ വിളിച്ചത് .. പരമേശ്വരൻ പറഞ്ഞു ..
മ്മ് ,, ശരി ,, എനിക്ക് മനസ്സിലായി …ഞാൻ നാളെ രാവിലെ തന്നെ അവിടേക്ക് വരാം ..ദേവൻ പറഞ്ഞു …
ശരി ദേവാ ……അപ്പോൾ പറഞ്ഞത് പോലെ നാളെ കാണാം ……പരമേശ്വരൻ ഫോൺ കട്ട് ചെയ്തു …
ദേവന്റെ മനസ്സിലേക്ക് അഞ്ജനയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു ..
മോനേ ദേവാ … ദാ നീ ചായ കുടിക്ക് …
വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു !!!നീയെന്താ ഇത്ര വലിയ ആലോചന ??
എന്തേലും പ്രശ്നമുണ്ടോ ?? അമ്മ ചോദിച്ചു …
പ്രശ്നമോ ?? എന്ത് പ്രശ്നം ?? അമ്മ വെറുതെ ഒന്നും ചിന്തിച്ചു കൂട്ടേണ്ട കേട്ടോ !!
മോനേ !! ഈ അമ്മ ഒരു കാര്യം ചോദിച്ചാൽ മോൻ സത്യം മാത്രമേ പറയാവു …
എന്താ എന്റെ അമ്മാ ……അമ്മ ചോദിക്ക് ?? അമ്മയോട് ഞാൻ ഇതുവരെ സത്യം അല്ലെ പറഞ്ഞിട്ടൊള്ളു ……അമ്മ വളച്ചുകെട്ടാതെ കാര്യം പറ …
മോനേ !!! നീ നമ്മുടെ മാളുവിനെ പെങ്ങളെ പോലെയാണോ കാണുന്നത് ?? വിശ്വൻ പറഞ്ഞത് നേരാണോ ??
അമ്മേ !! അമ്മക്ക് അമ്മയുടെ മോന്റെ മനസ്സ് അറിയില്ലേ !!! പണ്ട് എന്റെ മനസ്സിൽ വന്ന ഒരു ഇഷ്ട്ടം പറയാതെ ഞാൻ മനസ്സിൽ കൊണ്ട് നടന്നപ്പോൾ ഒരേ സമയം ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്തത് അമ്മ അല്ലേ ??
മാളു ….
അവൾ എത്ര നല്ല കുട്ടിയാണ് അമ്മേ …
അവളെപോലെ ഒരു പെൺകുട്ടിയെ ആഗ്രഹിക്കാൻ മാത്രം എന്ത് യോഗ്യത ആണ് അമ്മേ എനിക്കുള്ളത് ?? അതാണ് ഞാൻ ആദ്യം ചിന്തിച്ചത് ..
വിശ്വെട്ടന്റെ പ്രാണൻ അല്ലേ അമ്മേ അവൾ ?? അവളെ പറ്റിയുള്ള സ്വപ്നങ്ങളും മോഹങ്ങളും കൊണ്ട് മാത്രം ജീവിക്കുന്ന ഒരു പാവം മനുഷ്യൻ !!
നിങ്ങളുടെ ഒക്കെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് എനിക്ക് സത്യം പറഞ്ഞാൽ അറിയില്ലായിരുന്നു ..
വിശ്വവേട്ടൻ ഇന്നലെ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോളും ഞാൻ ഒഴിഞ്ഞു മാറിയത് എന്നേക്കാൾ നല്ല യോഗ്യനായ ഒരാളെ മാളുവിന് കിട്ടട്ടെ എന്ന് കരുതിയിട്ടാണ് …
മോനെ ദേവാ !! നീ മാളുവിനെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാണ് അവൾക്ക് നല്ലത് മാത്രം വരണമെന്ന് നീ ആഗ്രഹിക്കുന്നത് ……അത് നിന്റെ മനസ്സിന്റെ നന്മയാണെന്ന് ഈ അമ്മക്ക് അറിയാം …
പക്ഷെ മാളു !!! അവൾ നിന്നെയാണ് ഇഷ്ടമെന്ന് ഞങ്ങളോട് തുറന്ന് പറഞ്ഞപ്പോൾ ആദ്യം ഞങ്ങൾ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അവൾ പറഞ്ഞത് കേട്ടപ്പോൾ അവളോട് സ്നേഹവും ബഹുമാനവും കൂടി ..
മാളുവിന് അവളുടെ അച്ഛനെ പിരിഞ്ഞു നില്ക്കാൻ ഇഷ്ടമല്ല .. അവളുടെ അച്ഛനെപ്പോലെ ഒരാളെ ആണ് അവൾ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു … ഒരുപാട് സ്വപ്നങ്ങളൊന്നും ആ പാവത്തിന് ഇല്ലടാ !!
അമ്മേ !! മാളുവിന് എന്നെ ഇത്രക്ക് ഇഷ്ടമാണെന്ന് ഇന്നാണ് ഞാനും അറിഞ്ഞത് … അമ്മ പറഞ്ഞത് പോലെ അവളെപോലെ ഒരു പെൺകുട്ടിയെ മഷിയിട്ട് നോക്കിയാൽ പോലും എന്നെ പോലെ ഒരാൾക്ക് കിട്ടില്ല …
പക്ഷെ അമ്മേ !! മാളുവിന് നമ്മുടെ പഴയ കഥകൾ ഒന്നും അറിയില്ലല്ലോ !! അവൾ എന്റെ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് അവളെ എല്ലാം അറിയിക്കണം .. അവൾ ഒന്നും അറിഞ്ഞില്ലെന്ന് പിന്നീട് പറയരുത് …..ദേവൻ പറഞ്ഞു ..
ദേവാ !! മോനേ !! നീ പറഞ്ഞു വരുന്നത് അഞ്ജനയുടെ കാര്യം ആണോ ??
ദേവൻ അതെ എന്ന് തലയാട്ടി !!
നീ അതോർത്തു വിഷമിക്കേണ്ട !!! മാളുവിന് എല്ലാം അറിയാം … ഞാൻ അവളോട് നമ്മുടെ പഴയ കാര്യങ്ങൾ എല്ലാം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് .. നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് തന്നെ ഞാൻ അവളോട് നമ്മുടെ പഴയ കാര്യം എല്ലാം പറഞ്ഞതാണ് മോനേ !! അമ്മയുടെ പ്രതികരണം കേട്ട് ദേവൻ ഞെട്ടലോടെ ഇരുന്നു …
അല്ലെങ്കിലും അത് ഒരു അടഞ്ഞ അധ്യായം അല്ലെ ദേവാ ?? അതിനെ പറ്റി ഓർത്തു വിഷമിക്കേണ്ട കാര്യം എന്താ ??
മാളു എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് നിന്നെ സ്നേഹിക്കുന്നത് …
മ്മ് ,, ദേവൻ ഒന്ന് മൂളി …
അമ്മേ എനിക്ക് അമ്മയോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട് … ആദ്യം അമ്മയോട് പറയരുത് എന്ന് കരുതിയതാണ് … പക്ഷെ ഇപ്പോൾ തോന്നുന്നു അമ്മ അത് അറിയണം എന്ന് !!
എന്താടാ കാര്യം ?? എന്തണെലും പറ ??
അമ്മേ ഞാൻ ഇന്നലെ അഞ്ജനയെ കണ്ടു ……എന്നലെ ഓട്ടം പോകുന്ന വഴിയാണ് കണ്ടത് .. അപകടം പറ്റി റോഡ് സൈഡിൽ കിടക്കുകയായിരുന്നു … ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയി .. അവിടെ കൊണ്ടുചെന്നപ്പോൾ ആണ് അത് അഞ്ജന ആണെന്ന് അറിയുന്നത് . ഞങ്ങൾ അവിടെ നിന്നാണ് കോയമ്പത്തൂര് പോയത് …
ഇന്ന് രാവിലെ പരമേശ്വരൻ മുതലാളി വിളിച്ചിരുന്നു ..അഞ്ജനയെ അഹല്യ ആശുപത്രിയിലേക്ക് മാറ്റി..: എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു ..
എന്നിട്ട് നീ എന്ത് തീരുമാനിച്ചു …
ഞാൻ നാളെ പോകുന്നുണ്ട് … അമ്മ വരുന്നുണ്ടോ ??
ഇല്ല !! എനിക്ക് അയാളെ കാണാൻ താല്പര്യം ഇല്ല മോനേ ….നിന്നെ ഒന്ന് കേൾക്കാൻ അന്ന് അയാൾ തയ്യാറായിരുന്നെങ്കിൽ ഒരുപക്ഷെ നിനക്ക് നിന്റെ അച്ഛനെ നഷ്ടമാകില്ലായിരുന്നു …നീ പറയുന്നത് പോലെ ആരോടും ദേഷ്യവും പകയും ഒന്നും അമ്മക്ക് ഇല്ല … എന്നാലും വേണ്ട !! എനിക്ക് അവരെ ഇനി കാണാനും പഴയതൊക്കെ ഓർക്കാനും താല്പര്യം ഇല്ല …
സൗദാമിനി എഴുനേറ്റ് അടുക്കളയിലേക്ക് പോയി …
സന്ധ്യക്ക് മുരുകൻ കോവിലിൽ ദീപാരാധന തൊഴുവാനായി മാളു പോയിരുന്നു …
കോവിലിൽ നിന്ന് ഇറങ്ങി വന്ന മാളു ദേവനെ കണ്ടു …
താൻ വാങ്ങി കൊടുത്ത മൂക്കുത്തി മാളു ഇട്ടിരിക്കുന്നത് കണ്ട് ദേവൻ ചിരിച്ചു ..
മ്മ് ,, കൊള്ളാമല്ലോ !! മുക്കുത്തി അടിപൊളി!! നിന്നെ കണ്ടാൽ ഇപ്പോൾ അസ്സൽ തമിഴത്തിയുടെ ലുക്ക് ഉണ്ട് കേട്ടോ!! എന്തായാലും നിനക്ക് നന്നായി ചേരുന്നുണ്ട് ..ദേവൻ മാളുവിനെ നോക്കി കുറുമ്പൊടെ കളിയാക്കി പറഞ്ഞൂ …
മാളു .. അതിന് മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു …
ദേ മാളു !! അവിടെ നിൽക്ക് … ദേവൻ ഓടി ചെന്ന് അവളുടെ കയ്യിൽ പിടിച്ചു …
നിനക്ക് എന്ത് പറ്റി ?? സാധാരണ ഞാൻ ഒന്ന് പറഞ്ഞാൽ തിരിച്ചു ഒൻപത് പറയുന്നതാണെല്ലോ ????ഇന്ന് മാത്രം എന്താ വായാടി ഒന്നും മിണ്ടാത്തത് ??ദേവൻ ചോദിച്ചു ..
മാളു ദേവനെ നോക്കി … മാളുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു !!
ഏയ് എന്താ ഇത് ?? നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ ?? എന്ത് പറ്റി എന്റെ കുറുമ്പിക്ക് ? ദേവന്റെ സ്വരം ആര്‍ദ്രമയി ..
ദേവേട്ടാ !!!
ഒരു കാര്യം ചോദിച്ചാൽ എന്നോട് സത്യം പറയണം ??
ദേവേട്ടന് എന്നെ ആത്മാർത്ഥമായിട്ട് ഇഷ്ടാണോ ?? അതോ ,,എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ വേണ്ടി ആണോ ഇഷ്ടമാണെന്ന് പറഞ്ഞത് ??? മാളുവിന്റെ ചോദ്യം കേട്ട് ദേവൻ അമ്പരന്ന് നിന്നു ..
നീയെന്താ മാളു ഇങ്ങനെയൊക്കെ ഇപ്പോൾ ചോദിക്കുന്നത് ??
പറയുമ്പോൾ ദേവേട്ടന് ഒന്നും തോന്നരുത് …. അമ്മ കോവിലിൽ വരുന്നുണ്ടോ എന്ന് തിരക്കാൻ ഞാൻ ദേവേട്ടന്റെ വീട്ടിലേക്ക് വന്നപ്പോൾ നിങ്ങളുടെ സംസാരം കേട്ടു …
ദേവേട്ടന്റെ അമ്മ പറഞ്ഞ് എനിക്ക് പഴയ കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം … ദേവേട്ടൻ ഓർക്കാൻ ഇഷ്ടപെടാത്ത കാര്യമാണെന്ന് അമ്മ പറഞ്ഞത് കൊണ്ടാണ് ഞാൻ ഒന്നും ഇതുവരെയായി ചോദിക്കാതിരുന്നത് … എന്നാൽ അഞ്ജനക്ക് അപകടം പറ്റിയെന്നും നാളെ കാണാൻ പോകുന്നു എന്നും അമ്മയോട് പറഞ്ഞപ്പോൾ എനിക്ക് എന്തോ മനസ്സിൽ. വേണ്ടാത്ത ചിന്തയൊക്കെ കടന്ന് വരുന്നു …
ദേവേട്ടന്റെ മനസ്സിൽ ഇപ്പോഴും അഞ്ജന ആണൊ ???
ദേവൻ ഒന്ന് ചിരിച്ചു …
മാളു !!!
ഒരുകാലത്തു എനിക്ക് അഞ്ജനയെ ഇഷ്ടമായിരുന്നു … ഒരുപാട് ഇഷ്ടമായിരുന്നു .. എന്നാൽ ആ ഇഷ്ട്ടം എനിക്ക് മാത്രമേ തോന്നിയിട്ടൊള്ളു അവൾക്ക് തന്നോട് തിരിച്ചില്ലെന്ന് മനസ്സിലാക്കിയ നിമിഷം ഞാൻ അവളെ വേണ്ടന്ന് വെച്ചതാണ് …
എന്നാൽ ഇന്നലെ അവൾക്ക് അപകടം പറ്റിയപ്പോൾ ,, അവളാണെന്ന് തിരിച്ചറിഞ്ഞ നിമിഷം എനിക്ക് വേദന ഉണ്ടായി ……അത് അഞ്ജന എന്നല്ല. ഏത് പെൺകുട്ടിയാണ് ആ സ്ഥാനെത്തെങ്കിലും എനിക്ക് വേദന ഉണ്ടാകും മാളു …
അവൾ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് എത്രമാത്രം കൊടിയ പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും …
പിന്നെ നീ ചോദിച്ചാലോ എന്റെ മനസ്സിൽ അഞ്ജന ആണൊ എന്ന് ?? ഇല്ല .. എന്റെ മനസ്സിൽ അഞ്ജനയുടെ സ്ഥാനം പണ്ടേ ഇല്ലാതെ ആയതാണ് …
അഞ്ജന എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ നിന്നെ എനിക്ക് ഇഷ്ടമാണെന്ന് ഒരിക്കലും ഞാൻ പറയില്ല …
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് മാളു !!! നിനക്ക് നല്ല ജീവിതം കിട്ടിക്കോട്ടേന്ന് കരുതി ഒഴിഞ്ഞു മാറിയതാണ് ഞാൻ ….
ഇന്ന് ഈ നിമിഷം ഈ മുരുകൻ കോവിലിന് മുന്നിൽ നിന്ന് ദേവൻ പറയുന്നു ഈ ദേവൻ മാളുവിന് സ്വന്തമായിരിക്കും എന്ന് …
മാളുവിന്റെ കണ്ണുകൾ നിറഞ്ഞു … ദേവൻ മാളുവിനെ ചേർത്തുപിടിച്ചു ….
ദേവേട്ടാ വിട് … ആളുകൾ ശ്രദ്ധിക്കും …മാളു പതിയെ ദേവന്റെ കയ്യിൽ നിന്നും കുതറി മാറി …
മാളു !!! നാളെ ഞാൻ ഒരിടം വരെ പോകുന്നുണ്ട് !!! നീയും വേണം എന്റെയൊപ്പം !!
അഞ്ജനയെ കാണുവാൻ ആണോ ??മാളു ചോദിച്ചു
അതേ !!
ഞാൻ എന്തിനാ ദേവേട്ടാ വരുന്നത് ?? ദേവേട്ടൻ തനിയെ പോയാൽ മതി …മാളു പറഞ്ഞു …
ഇല്ല !!! നീയും വരണം എന്റെയൊപ്പം …
നിന്നെ സമാധാനിപ്പിക്കാൻ വേണ്ടി മാത്രം അല്ല … ഞാൻ തോറ്റുപോയിട്ടില്ലന്ന് ചിലരെ ബോധിപ്പിച്ചു കൊടുക്കാൻ വേണ്ടിയാണ് …
ദേവന്റെ മനസ്സിൽ പലതും മിന്നി മറഞ്ഞു …
((തുടരും.. ))
നീലാഞ്ജനം അതിന്റെ. ക്ലൈമാക്സിലേക്ക് ….
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission